Tuesday, June 2, 2009

"കമല സുരയ്യ.... "; ജബ്ബാര്‍ മാഷിന് ഒരു തിരുത്ത്‌

യുക്തിവാദിയായ ജബ്ബാര്‍ മാഷെ ബ്ലോഗില്‍ ഇപ്പോള്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ , അദ്ദേഹം ഇങ്ങിനെ എഴുതി
-------------------
മാധവിക്കുട്ടിയുടെ മതം മാറ്റം അവര്‍ക്കു ഗുണമൊന്നും ചെയ്തില്ലെങ്കിലും മുസ്ലിം സമൂഹത്തിനു ചില ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉണ്ടായി എന്നു തോന്നുന്നു
--------------------
ഇത്തിരി നന്മ മനസ്സിലുള്ളവരൊക്കെ ജാതി മത വ്യത്യാസം മറന്നു ആ കഥാകാരിയെ ഓര്‍ത്തു കണ്ണീര്‍ വാര്‍ക്കുകയാണ് മൌനമായി , ആ സമയത്താണ് ..താങ്കള്‍ വിലയിരുത്തുന്നത് മതം മാറ്റം കൊണ്ട് സുരയ്യക്ക് ഗുണമൊന്നും കിട്ടിയില്ല എന്ന് .. ആളുകള്‍ക്ക് ഗുണം കിട്ടിയോ ഇല്ലയോ എന്ന് താങ്കള്‍ക്കാണല്ലോ അറിവ് ....
മതം മാറിയ കമല സുരയ്യയുടെ തന്റേടവും , പിന്നീട് അതില്‍ ഉറച്ചു നില്ക്കാന്‍ അവര്‍ കാണിച്ച നിശ്ചയ ദാര്ഡ്യത്തെയും ഇകഴ്ത്തി കാണിക്കുന്ന ജബ്ബാര്‍ എന്നാല്‍ അവരുടെ മക്കള്‍ ഇസ്ലാം മത പ്രകാരം മറവു ചെയ്യാന്‍ സമ്മതിച്ചതിനെ വല്ലാതെ പുകഴ്ത്തുന്നു ..

അമ്മയുടെ ആഗ്രഹം അല്ലാതെ യുക്തിവാദികളുടെ ആഗ്രഹം ആണോ മക്കള്‍ നടത്തുക ..?
സുരയ്യക്ക് മാനസികവും ആത്മീയവും ആയ സന്തോഷം ഈ മതം മാറ്റത്തിലൂടെ കിട്ടിയില്ലെന്ന് ആരാണ് ജബ്ബരിനോട് പോയി പറഞ്ഞത് ? യുക്തിവാദികള്‍ക്ക് ഇത്ര അസഹിഷ്ണുതയോ ?
മറ്റുള്ളവരുടെ മനസ്സൊക്കെ ഇത്ര കൃത്യമായി മനസ്സിലാക്കാന്‍ ഇയാളെന്താ വല്ല യുക്തിമന്ത്രവാദിയോ ? മറവു ചെയ്തു ഇരുപത്തിനാല് മണിക്കൂര്‍ തികഞ്ഞില്ല . അപ്പോഴേക്കും മണ് വെട്ടിയുമായി ഇറങ്ങിയിരിക്കുന്നു
.
യുക്തി വാദി സംഘം വൈസ് പ്രസിഡന്റ്‌ എന്ന് പറഞ്ഞാല്‍ എല്ലാം അറിയുന്നവന്‍ എന്നാണോ ? സുരയ്യയുടെ ഏഴു അയലത്ത് ചെല്ലാനുള്ള യോഗ്യത യുണ്ടോ താങ്കള്‍ക്ക് ? സോറി ..ഓ.. താങ്കളും ഒരു പാട് പുസ്തകം എഴുതിയിടുണ്ട്‌ എന്നാണല്ലോ ബ്ലോഗ്‌ അക്കാദമി പറഞ്ഞത് .. മിക്കവരും വായിച്ചിട്ടില്ലെങ്കിലും പുസ്തകം എഴുതിയ സ്ഥിതിക്ക് സുരയ്യയുടെ കൂടെ ലോക സാഹിത്യത്തില്‍ നിങ്ങള്‍ക്കും സ്ഥാനമുണ്ട്‌ ? ......കഷ്ടം ..!ഇസ്ലാമിനെ ആക്രമിക്കാന്‍ നിങ്ങള്ക്ക് വേറെ ഇഷ്ടം പോലെ കാര്യങ്ങള്‍ സ്വയം ഉണ്ടാക്കാമല്ലോ . ഇത് തീര്‍ത്തും അനവസത്തില്‍ ആയിപ്പോയി എന്ന് പറയാതെ വയ്യ ...
.
ഇതിനെതിരെ ഒന്നും ഒരു സാംസ്കാരിക ബ്ലോഗിയും പ്രതികരിക്കുന്നില്ലല്ലോ ...

44 comments:

ഷൈജു said...

ചിലര്‍ അങനെയാ സുഹ്ര്തെ... എന്നെ തല്ലിക്കോ അമ്മാവാ...ഞാന്‍ നന്നാവില്ല. ഏതു യുക്തിവാദിക്കും ഒരു ദിവസം വരും..നമ്മെ പോലെ തന്നെ..അതവര്‍ മറക്കുന്നു..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അവരുടേ ഖബറും മാന്തി തിന്നുകയാണല്ലോ ഇവർ.. കഷ്ടം. അല്ലാതെന്ത് പറയാൻ

അപ്പൂട്ടന്‍ said...

ഫൈസല്‍,
തര്‍ക്കിക്കാന്‍ വേണ്ടി പറയുകയല്ല.
ജബ്ബാര്‍ മാഷ്‌ അത് എഴുതിയതിനു മുകളിലുള്ള വാചകങ്ങള്‍ കൂടി ചേര്‍ത്താലേ അദ്ദേഹം ഉദ്ദേശിച്ചത് എന്തായിരുന്നു എന്ന് പറയാനാവൂ.
---------------------------
മതം തീര്‍ത്തു വെച്ച വേലിക്കെട്ടുകള്‍ തകരുകയും പകരം വിശാലമായ മാനവികതയുടെ പുതിയ അധ്യായങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നത് തീര്‍ത്തും സന്തോഷകരമാണ്. മാധവിക്കുട്ടിയുടെ മതം മാറ്റം അവര്‍ക്കു ഗുണമൊന്നും ചെയ്തില്ലെങ്കിലും മുസ്ലിം സമൂഹത്തിനു ചില ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉണ്ടായി എന്നു തോന്നുന്നു.
-------------

ഇതില്‍ ഒരു ഇസ്ലാം ആക്രമണം ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് അങ്ങിനെ തോന്നുന്നില്ല എന്നെ എനിക്ക് പറയാനാവൂ. മതപരമായ കടുംപിടുത്തങ്ങള്‍ ദൃശ്യമല്ലാതിരുന്ന ഒരു സംസ്കാരച്ചടങ്ങിനു കേരളം സാക്ഷ്യം വഹിച്ചു എന്നതിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ആയിട്ട് മാത്രം ഇതിനെ കാണാവുന്നതല്ലേ?

Faizal Kondotty said...

അപ്പുട്ടന്‍

ഇത് ഒരു തര്‍ക്ക വിഷയം അല്ല .. താങ്കളെ പ്പോലെ നല്ല രീതിയില്‍ ചിന്തിക്കുന്ന ആളുകള്‍ ഈ ബ്ലോഗ്‌ ലോകത്ത്‌ ഉള്ളത് എത്രയോ നന്നായി എന്ന് വിലയിരുത്തുന്ന വ്യക്തിയാണ് ഞാന്‍ .

താങ്കള്‍ ഒന്ന് ചിന്തിച്ചു നോക്കൂ ജബ്ബാര്‍ മാഷുടെ ഏതു പോസ്റ്റിലും ഇസ്ലാമിനെ അകാരണമായി ഇകഴ്ത്തി കാണിക്കുന്നു .. "മാധവിക്കുട്ടിയുടെ മതം മാറ്റം അവര്‍ക്കു ഗുണമൊന്നും ചെയ്തില്ലെങ്കിലും " എന്നാ പരാമര്‍ശം എന്താണ് സുചിപ്പിക്കുന്നത് .. ആ പരാമര്‍ശത്തിന്റെ ആവശ്യമെന്താണ് ഈ വിഷയത്തില്‍ ..? നല്ല ഉദ്ദേശമാണ് അദ്ദേഹത്തിനെങ്കില്‍ ആ പരാമര്‍ശത്തിന്റെ ആവശ്യമുണ്ടായിരുന്നോ ? സുരയ്യക്ക് മാനസികവും ആത്മീയവും ആയ സന്തോഷം ഈ മതം മാറ്റത്തിലൂടെ കിട്ടിയില്ലെന്ന് ആരാണ് ജബ്ബാര്‍ നോട് പറഞ്ഞത് ? യുക്തിവാദികള്‍ക്ക് ഇത്ര അസഹിഷ്ണുതയോ ?

അപ്പുട്ടന്‍ പക്ഷപാതിത്വം ഇല്ലാതെ ചിന്തിക്കുന്ന ആളല്ലേ ? ജബ്ബാര്‍ മാഷെ പോലെ ഇത്രയും സീനിയര്‍ ആയ ഒരു ബ്ലോഗര്‍ ഇങ്ങിനെ അന്ധമായ വിരോധം കുത്തി വെക്കാന്‍ പാടുണ്ടോ വരികളില്‍ ?

ഇതാണോ ബ്ലോഗ്‌ അക്കാദമി പറഞ്ഞ "ഇരുളടഞ്ഞ സമൂഹത്തിന് സ്വതന്ത്ര ചിന്തയുടെ വെളിച്ചം നല്‍കുന്ന ഒരു സാമൂഹ്യപ്രവര്ത്തകന്‍് " . ഇത്തരം അന്ധമായ ഇസ്ലാം വിരോധം ആണോ സാമൂഹ്യ പ്രവര്‍ത്തകന്‍ ആകാനുള്ള മാന ദണ്ഡം ആയി അക്കാദമി കണക്കാക്കുന്നത് ?

ea jabbar said...

സുഹൃത്ത് ഫൈസല്‍! എന്തിനീ രോഷം? ഇസ്ലാമിനോടുള്ള അന്ധമായ വിരോധം തീര്‍ക്കാനാണോ ഞാന്‍ ആ പരാമര്‍ശം നടത്തിയത്? അല്ല; മാധവിക്കുട്ടി മതം മാറിയ ശേഷം പല സന്ദര്‍ഭങ്ങളിലായി മതത്തെപ്പറ്റി പൊതുവിലും ഇസ്ലാമിനെത്തന്നെ പരാമര്‍ശിച്ചും അവര്‍ പറഞ്ഞതും എഴുതിയതുമായ ഒരു പാടു കാര്യങ്ങള്‍ മനസ്സിലോര്‍ക്കുന്നതുകൊണ്ടാണ് അങ്ങനെ എഴുതിയത്. നിങ്ങള്‍ ആരും അവരെഴുതിക്കൊണ്ടിരുന്ന കാര്യങ്ങള്‍ വായിച്ചു കാണില്ല. ഇസ്ലാമിലെത്തിയതില്‍ ഊറ്റം കൊള്ളുന്നതിനിടെ അവര്‍ ഇസ്ലാമിനെതിരെ പറഞ്ഞതു പോലും നിങ്ങള്‍ ശ്രദ്ധിച്ചുകാണില്ല. മതം മാറ്റം കൊണ്ട് അവര്‍ പ്രതീക്ഷിച്ചതൊന്നും നേടാനായില്ല എന്നതിന്റെ നിരാശ കവിതാരൂപത്തില്‍ പുറത്തു വന്നിരുന്നു. അതൊന്നും കണ്ടുകാണില്ല അല്ലേ?

Anonymous said...

അപ്പുട്ടന്‍‍ വളരെ മാന്യമായി ആരും അറിയാതെ വെള്ള പെയിന്റടിക്കൂന്നുണ്ടോന്ന് ഒരു സംശയം.

അല്ല എല്ലാ സ്ഥലങ്ങളിലും യുക്തിവാദികളുടെ സേവിയറായി വരുന്നു, ആദ്യം ഒരു മുന്‍‍കൂര്‍‍ ജാമ്യവും എടുക്കുന്നു, അതോണ്ട് ചോദിച്ചതാ.

അപ്പൂട്ടന്‍ said...

ജബ്ബാര്‍ മാഷ്‌ തന്നെ പ്രതികരിച്ചതിനാല്‍ ഞാന്‍ കൂടുതലായൊന്നും പറയുന്നില്ല.

മുകളിലെ അനോണിമസ്‌ കമന്റിനു മറുപടി വേണോ..... കൊടുത്തേക്കാം. തള്ളിക്കളയാവുന്ന ഒന്നാണ്, പക്ഷെ എനിക്കുമുണ്ടല്ലോ അത്യാവശ്യം ഈഗോ. എന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്പോള്‍ എനിക്ക് മറുപടി പറഞ്ഞല്ലേ പറ്റൂ.

എനിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ളൂ. ചുരുക്കം ചിലയിടങ്ങളില്‍ ഒരു സംവാദം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമായേക്കും എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ പറയാറുണ്ട്.
പ്രധാനമായും ഞാന്‍ നോക്കുന്നത് ഒരു conflict ഒഴിവാക്കാനാണ്, പ്രത്യേകിച്ചും തര്‍ക്കം വ്യക്തിപരമായ നിലയിലേക്ക് നീങ്ങുന്പോള്‍. അതില്‍ കൂടുതല്‍ എനിക്ക് ഇവിടെ (എന്നല്ല, എവിടെയും) സ്ഥാപിത താല്പര്യങ്ങള്‍ ഒന്നുമില്ല.

മുന്‍പ്‌ പല ധാരണാപിശകുകള്‍ക്കും (ഇപ്പോള്‍ താങ്കള്‍ തന്നെ പറഞ്ഞത് പോലെ) ഇരയായിട്ടുണ്ട് ഞാന്‍, അപ്പോള്‍ ഒരു മുന്‍‌കൂര്‍ ജാമ്യം ആവശ്യമായി വന്നേയ്ക്കും.
താങ്കള്‍ പറഞ്ഞ പെയിന്റടി ഞാന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടിയും നടത്തിയിട്ടുണ്ട്.
ഞാന്‍ രക്ഷപ്പെടുത്താതെ തന്നെ ജീവിക്കാന്‍ യുക്തിവാദികള്‍ക്കറിയാം, താങ്കള്‍ക്കും. എനിക്ക് രക്ഷപ്പെടുത്തേണ്ടതായി എന്റെ മകന്‍ മാത്രമേ ഉള്ളു. (ഭാര്യയ്ക്ക് ജോലി ഉണ്ട്, അമ്മയ്ക്ക് പെന്‍ഷനും)

ഈ എഴുതിയ വ്യക്തി ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റില്‍ എന്റെ കമന്റുകള്‍ കൂടി വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു.

Anonymous said...

faisalinod yojikkunnu.

അബ്ദുല്‍ അലി said...

ഫൈസൽ,
ജബ്ബാറിന്റെ തനിനിറം, അയാളുടെ രണ്ടോ മൂന്നോ പോസ്റ്റുകൾക്ക്‌ ശേഷം ഞാൻ വ്യക്ത്മായി പറഞ്ഞതാണ്‌. പിന്നെയും ചില സന്ദർഭങ്ങളിൽ അയാളോട്‌ വാദിച്ചിട്ടുണ്ട്‌. ഞാൻ അയാളെ കൊല്ലാൻ ആളെ കൂട്ടൂന്നു എന്ന് മുറവിളിച്ച്‌കൊണ്ട്‌ ഒരിക്കൽ ബ്ലോഗ്‌ മുഴുവൻ ഓടി നടന്നു. ജബ്ബാറിന്റെ പ്രതികരണം തികച്ചും മാന്യമാണ്‌. എന്നാൽ അതിനു പിന്നാലെ അനോനിയായി വന്ന് രോഷം തീർക്കുന്ന, തെറി വിളിക്കുന്ന ഇയാളെ ഞാൻ കയ്യോടെ പിടിച്ചിട്ടുണ്ട്‌. പക്ഷെ അത്‌ ബ്ലോഗിന്റെ സ്വതന്ത്രമായി ഞാൻ കാണുന്നത്‌കൊണ്ട്‌ പബ്ലിക്കാക്കിയില്ല. അന്ന് നിർത്തിയതാണ്‌ ഇയാളുമായുള്ള സംവാദം.

ചോദ്യങ്ങൾക്കുത്തരം മുട്ടുബോൾ, പുതിയ പോസ്റ്റിറക്കുന്ന ജബ്ബാറിന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ. ഇസ്ലാമെന്ന അബന്ധ ജടിലമായ, ആദിവാസികളുടെ മതത്തിലേക്ക്‌ വെളിച്ചം വീശുന്ന ജബ്ബാറീനെ എതിർക്കാൻ തൽക്കാലം, മലയാള ബ്ലോഗിലെ കഴുകന്മാർ വരില്ല. കാരണം ശവംതീനികളായ ഇവർ, തന്ത്രപരമായി തീർത്ത വലയിലാണ്‌ മലയാള ബ്ലോഗ്‌.

അക്കാദമിയുടെ പ്രവർത്തനവും അതിന്റെ ആദ്യകാല പ്രതികരണവും ഇന്നും ബ്ലോഗിലുണ്ട്‌. അവരിൽനിന്നും ഇതിൽ കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നത്‌ വിഡ്ഡിത്ത്വമാണ്‌.

കമല സുരയ്യയുടെ മതം മാറ്റം കൊണ്ട്‌ ഇസ്ലാമിന്‌ ഗുണമുണ്ടായി എന്ന് പറയുന്ന ജബ്ബാർ, അത്‌കൊണ്ട്‌ അവർ ഉദ്ദേശിച്ച ഗുണം അവർക്കുണ്ടായില്ല എന്നും പറയുന്നു. എന്താണാവോ അവർ ഉദേശിച്ചതെന്ന് മാത്രം ജബ്ബാർ പറയുന്നില്ല.

വാക്കുകൾ തിരിച്ചും മറിച്ചും ഉപയോഗിക്കുവാൻ വളരെ സമർത്ഥനായ ഇയാളോട്‌ സംവാദിക്കുന്നവർ സൂക്ഷിക്കുക. അത്മസംയമനം കൈമോശംവരാതെ.

ധീരനായി പ്രതികരിക്കുക.

നന്മകൾ നേർന്ന്‌കൊണ്ട്‌

ആബ്ദുൽ ആലി - കരിപ്പുർ
ജിദ്ധ

Faizal Kondotty said...

നിങ്ങള്‍ ആരും അവരെഴുതിക്കൊണ്ടിരുന്ന കാര്യങ്ങള്‍ വായിച്ചു കാണില്ല. ഇസ്ലാമിലെത്തിയതില്‍ ഊറ്റം കൊള്ളുന്നതിനിടെ അവര്‍ ഇസ്ലാമിനെതിരെ പറഞ്ഞതു പോലും നിങ്ങള്‍ ശ്രദ്ധിച്ചുകാണില്ല.

എന്റെ ജബ്ബാര്‍ മാഷെ , നിങ്ങള്‍ ആരെയാണ് പൊട്ടനാക്കാന്‍ ശ്രമിക്കുന്നത് ? ആരും ഒന്നും വായിച്ചിടുണ്ടാവില്ല എന്ന ധാരണയില്‍ ആണ് താങ്കള്‍ ഇത്തരം വളച്ചൊടിക്കല്‍ നടത്തുന്നത് ..

കമല സുരയ്യയുടെ "യാ അല്ലാഹ്" എന്ന കവിതാ സമാഹാരം നിങ്ങള്‍ കണ്ടിടുണ്ടാവില്ല .കമല സുരയ്യ യുമായി കൈരളി tv ( ജോണ്‍ ബ്രിട്ടാസ്‌ ) നടത്തിയ ലേറ്റസ്റ്റ് അഭിമുഖം പുറത്തു വിട്ടിരുന്നു . അവര്‍ പറയുന്നത് ദൈവവുമായി എനിക്കുള്ള അടുപ്പം ഞാന്‍ എഴുതിയാല്‍ പലരും അതെന്റെ ഭ്രമ കല്പനകള്‍ ആയി ചിത്രീകരിക്കും എന്നതിനാല്‍ എഴുതാതതാണ് . അത്രയും അടുപ്പമാണ് എനിക്ക് അല്ലാഹുവിനോട് എന്ന് .

പിന്നെ അവര്‍ ഇസ്ലാമിനെ പൂര്‍ണമായും മനസ്സിലാക്കുന്നതില്‍ പിഴവ് പറ്റിയോ ഇല്ലയോ എന്നും അവര്‍ക്ക് അത് കൊണ്ട് ആത്യന്തികമായ ഗുണമുണ്ടായോ ഇല്ലെയോ എന്നും നമുക്ക്‌ പറയാന്‍ കഴിയില്ല .. ഒരു ഗുണവും ഉണ്ടായില്ലെന്ന് പറഞ്ഞു അവരുടെ മനസ്സിനെ ഇകഴ്ത്തി കാണിച്ച താങ്കളുടെ ധാര്ഷ്ട്യമുണ്ടല്ലോ സമ്മതിച്ചിരിക്കുന്നു ..

ഇസ്ലാമിനെ എതിര്‍ക്കാന്‍ ആണ് എങ്കില്‍ പോലും വേറെ ഒരു യുക്തിവാദിയും ഇങ്ങിനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല ... അവര്‍ക്ക് മനസ്സിന് ഒരു സുഖവും ഉണ്ടായില്ലെങ്കില്‍ മതം മാറിയത് മുതല്‍ അവസാന ശ്വാസം വരെ എന്തിനു മുസ്ലിമായി ജീവിച്ചു ? താങ്കളെ പേടിച്ചോ ?

ആ ചക്ര ശ്വാസം നിങ്ങള്‍ക്കും വലിക്കാനുള്ളതാണ് .(താങ്ങളുടെ ഈ നിലവാരം തന്നെയാണ് അന്ന് എങ്കില്‍ ) പക്ഷെ ഞങ്ങള്‍ പറയില്ല യുക്തിവാദി ആയി ജീവിച്ചത് കൊണ്ട് താങ്കള്‍ക്കു ഗുണം ഉണ്ടായില്ല എന്ന് , കാരണം താങ്കള്‍ക്ക് ഇത് കൊണ്ട് ഒരു പാട് "ഗുണം " ഉണ്ട് എന്ന് പലര്‍ക്കും അറിയാം .

കമല സുരയ്യയുടെത്‌ എന്നല്ല ഒരാളുടെയും മതം മാറ്റം ഇസ്ലാമില്‍ വലിയ സംഭവമേയല്ല. ഒരാള്‍ ഇസ്ലാമിലേക്ക് വന്നാല്‍ , ദൈവിക വചനങ്ങള്‍ മനസ്സിലാക്കി ദൈവത്തോടെ അടുത്താല്‍ അത് അയാള്‍ക്ക്‌ കൊള്ളാം. ഒരാള്‍ മതം മാറി എന്ന് വച്ച് യഥാര്‍ത്ഥ വിശ്വാസികള്‍ ഊറ്റം കൊള്ളാറുമില്ല .ഖുറാന്‍ പറയുന്നു ..

".............വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട്‌ തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു" (വി.ഖു 27:40)

"ജനങ്ങള്‍ അല്ലാഹുവിന്‍റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത്‌ നീ കാണുകയും ചെയ്താല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട്‌ പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.
(വി.ഖു 110:2-3)

ലോകത്ത് ഇസ്ലാമിലേക്ക് വന്ന ഒരു പാട് ആളുകള്‍ ഉണ്ട് .. അവരില്‍ കൂടുതല്‍ പേരും പറഞ്ഞത് തങ്ങള്‍ക്കു സൃഷ്ടാവുമായി ഉണ്ടാകാന്‍ കഴിഞ്ഞ ആത്മ ബന്ധത്തെപ്പറ്റിയാണ്‌ .. (ഇതിനു പിന്നില്‍ ഒരു മഹാശക്തിയുണ്ടെന്നു താങ്കള്‍ ഒരിക്കല്‍ സമ്മതിച്ചതാണല്ലോ ).. .. ഇതിനെ ക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ലെ Dr.Meena ( ഒരു ബ്രാമിണ്‍് ഫാമിലിയില്‍് ജനിച്ച ,ഇസ്ലാമിലേക്ക്‌ ആകൃഷ്ടയായ ) പറയുന്ന കാര്യങ്ങള്‍ ദാ ഇവിടെ ഞെക്കിയാല്‍ അതിന്റെ വീഡിയോ കിട്ടും ..
.
ഒഴിവു പോലെ കേള്‍ക്കുക , അല്ലെങ്കില്‍ ഗൂഗിള്‍ വീഡിയോ യില്‍ Dr.meena എന്ന് സെര്‍ച്ച്‌ ചെയ്താലും മതി


അപ്പൊ എന്താ പറഞ്ഞു വന്നത് .. മറവു ചെയ്തു ചൂടാറുന്നതിനു മുമ്പ് തന്നെ വേണം മെക്കിട്ടു കേറാന്‍ അല്ലെ ..

അപ്പുകുട്ടാ ..
ജബ്ബാര്‍ മാഷ് പറഞ്ഞ കാര്യം നീ ശ്രദ്ധിച്ചല്ലോ .. സുരയ്യക്ക് മതം മാറ്റത്തിലൂടെ ഗുണം ഇന്നും ഉണ്ടായിട്ടില്ലെന്ന് ജബ്ബാര്‍ മാഷ് പറഞ്ഞത് ന്യായീകരിക്കാന്‍ കഴിയുന്നതാണോ ? അതും ഈ അനവസരത്തില്‍ ..ഇസ്ലാം വിരോധം മാത്രമല്ലെ അദ്ദേഹം ഇത് പറയാന്‍ കാരണം ?

Faizal Kondotty said...

കമല സുരയ്യയുടെ ഖബറടക്കത്തിനു ശേഷം പാളയം രക്ത സാക്ഷി മണ്ടപത്തിനു സമീപം ചേര്‍ന്ന അനുശോചന യോഗത്തില്‍ കമല സുരയ്യയുടെ മകന്‍ എം. ഡി നാലപ്പാട്ട് പറഞ്ഞ വാക്കുകള്‍ താഴെ

" ഇസ്ലാം സ്വീകരിച്ച അമ്മ അവസാനം വരെ അങ്ങിനെ ജീവിക്കണം എന്നാണ് ആഗ്രഹിച്ചത്‌ .ആ ആഗ്രഹവും നിറവേറ്റാന്‍ കഴിഞ്ഞു .."

അപ്പൂട്ടന്‍ said...

ഫൈസല്‍,
ഇതില്‍ എനിക്ക് അഭിപ്രായമുണ്ടെങ്കിലും പറയുന്നില്ല, അനോണി കമന്റ് താങ്കളും കണ്ടതാണല്ലോ.
എന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല.
ജബ്ബാര്‍ മാഷില്‍ ഇസ്ലാം വിരോധം പറയുന്ന താങ്കള്‍ ജബ്ബാര്‍ വിരോധി ആയോ എന്ന് കൂടി ചിന്തിക്കുന്നത് നന്നെന്നു തോന്നുന്നു. വായിക്കുന്നതും വേറിട്ട്‌ വായിക്കുന്നതും താങ്കളുടെ സ്വാതന്ത്ര്യം.

ആശയങ്ങളെ വിട്ടു വ്യക്തികളിലേക്ക് സംവാദം എത്തിയാല്‍ ഒരു പരിധിയില്‍ കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ല.

ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റില്‍ ഇടപെട്ടത് തന്നെ വ്യര്‍ത്ഥമായി (അബദ്ധമായി എന്ന് പറഞ്ഞാലും തെറ്റില്ല) എന്നാ തിരിച്ചറിവ് കൂടി ഉണ്ട് ഈ തീരുമാനത്തിന് പിന്നില്‍.

ചിന്തകന്‍ said...

ഇസ്ലാമിലെത്തിയതില്‍ ഊറ്റം കൊള്ളുന്നതിനിടെ അവര്‍ ഇസ്ലാമിനെതിരെ പറഞ്ഞതു പോലും നിങ്ങള്‍ ശ്രദ്ധിച്ചുകാണില്ല. മതം മാറ്റം കൊണ്ട് അവര്‍ പ്രതീക്ഷിച്ചതൊന്നും നേടാനായില്ല എന്നതിന്റെ നിരാശ കവിതാരൂപത്തില്‍ പുറത്തു വന്നിരുന്നു. അതൊന്നും കണ്ടുകാണില്ല അല്ലേ?

മാധവിക്കുട്ടി മുസ്ലീമായതില്‍ മുസ് ലീങ്ങളാരും ഊറ്റംകൊള്ളുകയോ ആഹ്ലാദ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ ജബ്ബാര്‍ മാഷെ. ഒരാളുടെയും സ്വാധീനത്തിലല്ല അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചതും അവരുടെ തീരുമാനം പ്രഖ്യാപിച്ചതും. ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തോളമുള്ള പഠനത്തിന്റെയും അതിലൂടെ നേടിയ തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചത്. മരണം വരെയും അതിനു ശേഷവും അവര്‍ ഇസ് ലാമിന്റെ പര്‍ദ്ദയില്‍ തന്നെയാണ് അഭയം തേടിയത് എന്ന് അവരുടെ മകന്‍ തന്നെ സാക്ഷി.

എന്നാല്‍ അന്ന് വരെ അവരുടെ കൂടെയുണ്ടായിരുന്ന സാംസ്കാരിക നായകര്‍, മതേതരര്‍ എന്നൊക്കെ ഊറ്റം കൊണ്ടിരുന്നവരുടെത് വെറും പൊയ്മുഖമായിരുന്നെന്നും, അസഹിഷ്ണുതയും വര്‍ഗീയതയുമായുമാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അവര്‍ തിരിച്ചറിഞ്ഞത് ഈ മതം മാറ്റത്തിലൂടെയാണ്. അസഹിഷ്ണുത തെറിപ്പാട്ടുകളായും, വീടാക്രമണം വരെയുള്ള അതിക്രമങ്ങളായും അവരെ വേട്ടയാടിയിട്ടുണ്ട്. ഇതില്‍ മനം നൊന്താണ് അവര്‍ കേരളം വിട്ട് പൂനയിലെ മകന്റെ വീ‍ട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത ജബ്ബാറുമാര്‍ ഇപ്പോള്‍ അവരുടെ മരണത്തെപോലും ഇസ് ലാമിനെതിരെയുള്ള ആയുധമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് കാണുമ്പോല്‍ സഹതാപം തോന്നുന്നുണ്ട്.

ഈ കാലയളവില്‍ ഒരിക്കലും അവര്‍ ഇസ് ലാമിനെ വിമര്‍ശിച്ചതായി അറിയില്ല. എന്നാല്‍ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ അവര്‍ നന്നായി വിമര്‍ശിച്ചിട്ടുണ്ട്. പൌരോഹിത്യത്തെ അത് ചൊടിപ്പിച്ചിട്ടുമുണ്ട്. അതാണ് മാഷിവിടെ ഇസ് ലാമിനെതിരെ തന്നെയുള്ള അവര്‍ നടത്തിയ വിമര്‍ശനമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അമുസ് ലീങ്ങളായിരുന്നിട്ട് കൂടി അവരുടെ മക്കളെ, പള്ളിക്കുള്ളില്‍ കയറ്റി അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിച്ചത് ജബ്ബറുമാര്‍ക്കുള്ള മറുപടിയാണ്. അവരുടെ മക്കള്‍ അവരോട് അനീതി ചെയ്തിട്ടില്ല എന്നത് ഏതൊരു മക്കള്‍ക്കും മാതൃകയുമാണ്. മക്കള്‍ അവരുടെ ആഗ്രഹത്തിനെതിര് നിന്നിരുന്നുവെങ്കില്‍ അത് ഇസ് ലാമിനോടുള്ള അനീതിയാവുമായിരുന്നു എന്ന തരത്തില്‍ അവതരിപ്പിക്കാനാണ് ജബ്ബാര്‍ ശ്രമിക്കുന്നത്. ജബ്ബാര്‍ മാഷ് ഇസ് ലാമിനെ പഠിച്ചത് വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്. ഇതില്‍ കൂടുതല്‍ അദ്ദേഹത്തില്‍ പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ജബ്ബാര്‍ മാഷ് പറയുന്നത് ഇസ് ലാം ആശ്ലേഷണത്തിലൂടെ അവര്‍ എന്തോ പ്രതീക്ഷിച്ചിരുന്നു എന്നാണ്. അത് നേടാനായില്ല എന്ന് അവര്‍ കവിത എഴുതിയിട്ടുണ്ടെന്നും. ഇതൊന്ന് വ്യക്തമാക്കി തന്നാല്‍ ഉപകാരമായിന്നു.

muham said...

ശവം തീനികൾ എന്ന് കേട്ടിരുന്നു
അത് യുക്തിവാദികളാണെന്ന് ഇപ്പോൾ മനസിലായി....
ജബ്ബാറേ!ജ്ജ് ഒരു പൊടിക്ക് അടങ്ങ് ട്ടോ.....

ചിന്തകന്‍ said...

പ്രിയ അപ്പൂട്ടന്‍

ഓ.ടോ

താങ്കള്‍ വളരെ മാന്യമായാണ് ചര്‍ച്ചകളില്‍ ഇടപെടാറുള്ളത്. തീര്‍ച്ചയായും അത് വളരെ നല്ല ഒരു ഗുണമാണ്.

പറയുമ്പോള്‍ താങ്കള്‍ക്ക് വിഷമം തോന്നരുത്. താങ്കളുടെ കമന്റുകള്‍ മിക്കവാറും തന്നെ വെറും ചര്‍ച്ചക്ക് വേണ്ടീയുള്ള കമന്റുകള്‍ മാത്രമാണ്. അതില്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ എന്താണ് യഥാര്‍ഥ പോസ്റ്റില്‍ പറഞ്ഞെതെന്ന് പോലും താങ്കളുടെ കമന്റുകളില്‍ പ്രതിഫലിക്കാറില്ല. അനാവശ്യ കമന്റുകള്‍ക്ക് സമയം പാഴാക്കാതിരിക്കുന്നതാണ് ബുദ്ധി എന്നത് എന്റെ വിനീതമായ ഒരഭിപ്രായം മാത്രമാണ്.(ഒരു പാട് സ്ഥലത്തെ താങ്കളുടെ കമന്റുകള്‍ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍ എന്ന് കൂടി മനസ്സിലാക്കുക- ഇവിടെ താങ്കളെന്ന വ്യക്തിയെ കുറിച്ചല്ല മറിച്ച് താങ്കളുടെ കമന്റുകളെ കുറിച്ച് മാത്രമേ അഭിപ്രായം പറഞ്ഞുള്ളൂ എന്നും മനസ്സിലാക്കുക)

അപ്പൂട്ടന്‍ said...

Chinthakan,
I take your words with all respect, but with one disagreement.
It's true that I do put comments to move the discussion forward, but, more often than not, those are from the comments already in place. None of the comments that I put foward are away from the comments already present.
I do confess that there was one such instance in your blog, where I initiated a deviation from the topic. The comment that I had put on your blog was intended to tell you that the logic of the post is weak, but then the discussion went off-track.
But, tell me honestly, how many of the discussions on such topics (be it Jabbar's blog or Anilshree's blog) stay within the boundaries of the topic?
If you could see the first comment that I had put and the Anonymous comment, you'd know. And, sorry Faizal, you can check whether your last comment was fully on the topic or not.

Faizal Kondotty said...

അപ്പുട്ടന്‍ ,

ഈ ചര്‍ച്ചയുടെ പശ്ചാത്തലം താങ്കള്‍ക്കു അറിയാമല്ലോ , കേരള ബ്ലോഗ്‌ അക്കാദമി ജബ്ബാര്‍ മാഷെ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ അവതരിപ്പിച്ചപ്പോള്‍ , അദ്ദേഹത്തിന്റെ അന്ധമായ ഇസ്ലാം വിരോധം കാണിക്കാന്‍ ആദ്ദേഹത്തിന്റെ പുതിയ പോസ്റ്റിലെ വ്യക്തമായ ഇസ്ലാം വിരോധം തുറന്നു കാണിക്കാന്‍ വേണ്ടി യാണ് ഈ പോസ്റ്റ്‌ ഇട്ടതു . ബ്ലോഗ്‌ അക്കാദമി ജബ്ബാര്‍ എന്ന വ്യക്തിയെ പുകഴ്ത്തി വ്യക്തമായി പക്ഷം പിടിച്ചപ്പോള്‍ ഇവിടെയും ചര്‍ച്ച ആ വ്യക്തിയുടെ സ്ഥാപിത താല്പര്യത്തെ ക്കുറിച്ചായി എന്നര്‍ത്ഥം . അല്ലാതെ ഇത് ജബ്ബാര്‍ എന്ന വ്യക്തിയോടുള്ള വിരോധം അല്ല . അദ്ദേഹത്തെ ക്കുറിച്ച ബ്ലോഗ്‌ അക്കാദമിയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചര്‍ച്ച മാത്രം .


ബ്ലോഗ്‌ അകാദമി യുടെ ആ ചര്‍ച്ചയിലെ ലിങ്കിലൂടെ വന്നു അപ്പുട്ടന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടിരുന്നു

ഇതില്‍ ഒരു ഇസ്ലാം ആക്രമണം ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് അങ്ങിനെ തോന്നുന്നില്ല എന്നെ എനിക്ക് പറയാനാവൂ. മതപരമായ കടുംപിടുത്തങ്ങള്‍ ദൃശ്യമല്ലാതിരുന്ന ഒരു സംസ്കാരച്ചടങ്ങിനു കേരളം സാക്ഷ്യം വഹിച്ചു എന്നതിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ആയിട്ട് മാത്രം ഇതിനെ കാണാവുന്നതല്ലേ?

മതപരമായ ചടങ്ങിനെ പ്പറ്റി പറയുമ്പോള്‍ മതം മാറ്റം കൊണ്ട് സുരയ്യക്ക് ഒരു ഗുണവും കിട്ടിയില്ല എന്ന് പറയുന്നതിന് പിന്നിലെ ചേതോ വികാരം എന്താണ് ?
ഇസ്ലാം വിരോധം ആണെന്ന് കാണാവുന്നതല്ലേ..? ഇത് ഒന്ന് അപ്പുട്ടനെ ബോധ്യമാക്കനാണ് ഞാന്‍ താങ്കളുടെ ശ്രദ്ധ ഇതിലേക്ക് ക്ഷണിച്ചത് .. അല്ലാതെ താങ്കളെ ഈ വിഷയത്തില്‍ വലിച്ചു ഇഴച്ചതല്ല .. താങ്കളുടെ കമന്റ്സ് നുള്ള സ്വാഭാവിക വിശദീകരണം മാത്രമായി അതിനെ കണക്കാക്കുക ..

മാത്രമല്ല മത പരമായ സാംസ്കാരിക ചടങ്ങ് എന്ന വിഷയത്തില്‍ ഇസ്ലാം വിരോധം അദ്ദേഹം മന പ്പൂര്‍വ്വം കലര്‍ത്തി എന്ന് തന്നെ നിഷ്പക്ഷര്‍ക്ക് അത് വായിച്ചാല്‍ മനസ്സിലാകും . കമല സുരയ്യക്ക് മതം മാറ്റത്തിലൂടെ ആത്മീയമായി ഒരു ഗുണവും ഉണ്ടായിട്റെല്ലെന്നു പറയാം ജബ്ബാര്‍ മാഷിന് എന്തധികാരം .. ഇസ്ലാം വിരോധവും ബ്ലോഗ്‌ അക്കാദമിയുടെ ക്ലീന്‍ ചിറ്റും എന്തും പറയാനുള്ള license അല്ലല്ലോ .. അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ.

അപ്പൂട്ടന്‍ said...

ഫൈസല്‍,
ഒരിക്കല്‍ കൂടി ഞാന്‍ ചോദിച്ച ചോദ്യം ചോദിക്കട്ടെ.
ജബ്ബാര്‍ മാഷിനു ഇസ്ലാം വിരോധം ഉണ്ട് എങ്കില്‍ താങ്കള്‍ക്കു ജബ്ബാര്‍ വിരോധവും പറയുന്നുണ്ടോ?

ഈ വരികള്‍ ജബ്ബാര്‍ മാഷ്‌ ആണ് എഴുതിയത് എന്നതിനാല്‍ അത് വിരോധമാകുമോ? മാധവിക്കുട്ടി എന്ന വ്യക്തിയെക്കുറിച്ച് (സാഹിത്യകാരിയെക്കുറിച്ചല്ലാതെ) പലരും എഴുതിയിട്ടുണ്ടല്ലോ.

താങ്കള്‍ പറഞ്ഞതുപോലെ ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് താങ്കള്‍ ഇത് പറയുന്നതെങ്കില്‍ അത് തന്നെയല്ലേ ഞാന്‍ പറഞ്ഞതും, വിഷയം അദ്ദേഹത്തിന്റെ intent-ല്‍ നിന്ന് മാറി ജബ്ബാര്‍ എന്ന വ്യക്തിയിലേക്ക് എത്തിനില്‍ക്കുന്നു എന്ന്. പോസ്റ്റില്‍ താങ്കള്‍ ഉപയോഗിച്ച വാക്കുകളും ഒന്ന് വായിക്കൂ. ആ ഒരു പശ്ചാത്തലം ഇല്ലായിരുന്നെങ്കില്‍ താങ്കള്‍ ഇവ്വിധം വായന നടത്തുമായിരുന്നോ എന്നെനിക്കറിയില്ല.

ഇതിലെ ആശയപരമായ ചോദ്യത്തിന് എനിക്ക് വായിച്ചു മനസിലായ ഒരു ഉത്തരം (അല്ലെങ്കില്‍ ഒരു മറുവായന) നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്, വ്യക്ത്യാധിഷ്ഠിതമായ ചോദ്യങ്ങള്‍ അവഗണിച്ചുതന്നെ. പക്ഷെ പ്രശ്നം ഇപ്പോഴും ജബ്ബാര്‍ എന്ന വ്യക്തിയില്‍ തന്നെ നില്‍ക്കുന്നു.

അത്തരം വ്യക്ത്യാധിഷ്ഠിതമായി നീങ്ങുന്ന ചര്‍ച്ചയില്‍ നിന്നും ഞാന്‍ വിട്ടു നില്‍ക്കുന്നു.

താങ്കള്‍ എന്നെ പ്രത്യേകമായി സംബോധന ചെയ്തുകൊണ്ട് പറഞ്ഞതിനാലാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്ന് പറഞ്ഞത്.

ജബ്ബാര്‍ മാഷിന്റെ ഒരുവിധം പോസ്റ്റുകളൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹം എന്ത് പറയുന്നു എന്നത് എനിക്ക്, എന്റെ രീതിയില്‍, എന്റെ കഴിവിനനുസരിച്ച്, മനസിലാകുന്നുമുണ്ട്. കാട്ടിപ്പരുത്തിയും ചിന്തകനും ബീമാപ്പള്ളിയും പാര്‍ത്ഥനും KCBC ജാഗ്രതയും എല്ലാവരും എഴുതുന്നത്‌, സമയലഭ്യതയ്ക്കനുസരിച്ചു, ഞാന്‍ വായിക്കാറുണ്ട്, സാമൂഹിക വീക്ഷണങ്ങള്‍, പുരാണങ്ങള്‍ എന്നിവ അറിയാനുള്ള താല്പര്യം കൊണ്ടു തന്നെ. യോജിക്കുന്നുവോ വിയോജിക്കുന്നുവോ എന്നത് വിഷയത്തിനനുസരിച്ചിരിക്കും. മുന്‍ധാരണകള്‍ ഇല്ലാതെ വിഷയങ്ങളെ സമീപിക്കുക എന്നതാണ് എനിക്കിഷ്ടം.

ഈ വിഷയത്തില്‍ എനിക്ക് ഇനിയൊന്നും പറയാനില്ല, കാരണം താങ്കള്‍ താങ്കളുടെ വായന നടത്തിക്കഴിഞ്ഞു.

അബ്ദുല്‍ അസീസ് വേങ്ങര said...

അപരന്റെ സ്നേഹസംവാദം(http://snehasamvaadam.blogspot.com/) കാരണം അബ്ദുൽ ജബ്ബാറിനു ഏതാലും സൌകര്യമായി. ഈ ബ്ലോഗിലെ പോലെയുള്ള നല്ല കമാന്റുകൾ അവിടെ ഇട്ടാൽ അത് പ്രസിദ്ധീകരിക്കാതെ ഒഴിവാക്കാമല്ലോ. ആരും അറിയുകയുമില്ല. ഊർവ്വശി ശാപം കല്പിച്ചതും പാല്

shaji said...

അബ്ദുല്‍ അസീസ്‌ പറഞ്ഞത് കറക്റ്റ് , ഈ അടുത്ത് അവിടത്തെ പല ചര്‍ച്ചകളും ജബ്ബാര്‍ മാഷെ ആശയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ആണ് തെളിഞ്ഞു വന്നു കൊണ്ടിരുന്നത് ..പലര്‍ക്കും സത്യം മനസ്സിലാവുന്നുണ്ടായിരുന്നു ... ഇപ്പോ ജബ്ബാര്‍ മാഷിന് കമന്റ്സ് മോഡറേറ്റ് ചെയ്യാന്‍ ഒരു ഹേതു കിട്ടി ..
അതിനാല്‍ അദ്ദേഹത്തിന്റെ മുഖം മൂടി പിച്ചി ചീന്തുന്ന ഇത്തരം നല്ല കമന്റ്സ് അവിടെ വരാതെ നോക്കാന്‍ അദ്ദേഹത്തിന് കഴിയും .ഇനി അവിടെ തിരുവാക്ക് അവിടെ എതിര്‍ വാ ഇല്ല . ജബ്ബാറും അദേഹത്തിന്റെ മൂട് താങ്ങുന്ന കുറച്ചു കുട്ടികുരങ്ങമാരും മാത്രം ആകും അവിടെ .. മേളം പിന്നെ പറയണ്ടല്ലോ ... അവര്‍ തന്നെ വ്യാജ പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും ശരി വച്ച് ആര്മാദിക്കും .

snehasamvaadam അപരന്റെ വളരെ സ്നേഹത്തിലുള്ള സംവാദം കൊണ്ടുണ്ടായ ഗുണമേ ..

സുശീല്‍ കുമാര്‍ പി പി said...

ജബ്ബാര്‍ മാസ്റ്റര്‍ അദ്ധേഹത്തിന്റെ പോസ്റ്റിന്റെ അവസാനത്തില്‍ പറയുന്ന പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്: "കമലാസുരയ്യയുടെ മക്കള്‍ കാണിച്ച ഈ വിശാലമനസ്കതയും മനുഷ്യത്വവും തിരിച്ചു മുസ്ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുമോ? ഒരു സുരയ്യ കമലയായി അങ്ങോട്ടാണ്‌ മാറുന്നതെങ്കില്‍ ഈ നല്ല മാതൃക മുസ്ലിം സമൂഹത്തില്‍ നിന്ന്‌ ഉണ്ടാകുമായിരുന്നോ?"
ജബ്ബാര്‍ മസ്റ്ററെ വ്യക്തിഹത്യ നടത്താന്‍ വ്യഗ്രത കാട്ടുന്നവര്‍ ഇതിനൊരു മറുപടിപറഞ്ഞിട്ടാണ്‌ അതിനു മുതിരുന്നതെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.

ജിപ്പൂസ് said...

എന്ത് ചെയ്യാനാ ഫൈസല്‍...!
ഇങ്ങനേയും ചില മനുഷ്യജന്മങ്ങള്‍.ഇത്തരം മനസ്സുകള്‍ തന്നെയാണു പ്രാണനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച ഈ നാട്ടില്‍ നിന്നും ആ സാധു സ്ത്രീയെ ആട്ടിയോടിച്ചത്.

samseerp said...

ഫൈസല്‍ ,
വളരെ നല്ല മറുപടി , മുസ്ലിംകള്‍ അവരുടെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണം എന്നാണു ഇവരുടെ ലക്‌ഷ്യം ..

യുക്തിവാദികളില്‍ നിന്ന് ഒരാള്‍ ഇസ്ലാമിലേക്ക് വന്നാല്‍ അയാള്‍ മരിച്ചാല്‍ ഇവര്‍ വന്നു നമസ്കാരത്തില്‍ പങ്കെടുക്കും , അയാള്‍ക്ക്‌ വേണ്ട എല്ലാ കാര്യവും ഇവര്‍ ചെയ്തു കൊടുക്കും, ഖബറിലേയ്ക്കു കണ്ണീരോടെ മണ്ണിടും, .. പള്ളി പറമ്പില്‍ നിന്ന് അവര്‍ ഇറങ്ങില്ല കരഞ്ഞു കരഞ്ഞു അവിടെ ഇരിക്കും . പിന്നെ എല്ലാ വെള്ളിയാഴ്ചയും അവിടെ വന്നു പ്രാര്തിക്കും പരേതന്റെ മതവിശ്വാസം അനുസരിച്ച് ഇവര്‍ അയാള്‍ക്ക് വേണ്ടി എല്ലാം ചെയ്യും .

എന്റെ സുശീലേ, ജബ്ബാര്‍ മാഷ് എഴുതിവിടുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങി ഇവിടെ വന്നു വിളമ്പുന്നതിനു മുമ്പ്‌ സ്വന്തം ബുദ്ധി കൊണ്ട് ഒന്ന് ആലോചിച്ചു കൂടെ ? ഇത് സ്ഥലം വേറയാ ... വിട്ടൂട് വണ്ടി ...

Faizal Kondotty said...

കമല സുരയ്യയുടെ ഖബറടക്കത്തിന് ശേഷം പത്രത്തില്‍ വന്ന എം .ഡി നാലപ്പാടിന്റെ അഭിമുഖം .

"അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാനായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്നു കമല സുരയ്യുടെ മൂത്ത മകന്‍ എം .ഡി നാലപ്പാടും ഭാര്യ ലക്ഷ്മിയും പറഞ്ഞു

മരിച്ചാല്‍ കേരളത്തില്‍ സംസ്കരിക്കുക , അത് ഇപ്പോള്‍ വിശ്വസിക്കുന്ന മതാചാര പ്രകാരമാവുക . ഈ രണ്ടു വാക്കും ഞങ്ങള്‍ പാലിച്ചു .

പള്ളിയില്‍ അടക്കരുത് , കേരളത്തില്‍ വേണ്ട, വിവാദങ്ങള്‍ ഉണ്ടാവും വിമര്‍ശങ്ങള്‍ വരും എന്നൊക്ക മരിച്ചപ്പോള്‍ പലരും ഫോണില്‍ വിളിച്ചു പറഞ്ഞു . എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിര് നില്ക്കാന്‍ ആവില്ല എന്ന ഉറച്ച നില പാടില്‍ നിന്ന് പിന്മാറിയില്ല . അതിന്റെ പേരില്‍ വരുന്ന വിവാദങ്ങള്‍ നേരിടാന്‍ തന്നെ തീരുമാനിച്ചു .എല്ലാം കഴിഞ്ഞപ്പോള്‍ വിവാദങ്ങളുമില്ല ഫോണ്‍ വിളിച്ചവരുമില്ല

മുസ്ലിം സമൂഹത്തിന്റെ സമീപനവും വിസ്മയിപ്പിക്കുന്നതായിരുന്നു , അമ്മയെ ഒടുവില്‍ അമര്ക്ക് വിട്ടു കൊടുക്കേണ്ടി വരുമെന്നായിരുന്നു കരുതിയിരുന്നത് .ചൊവ്വാഴ്ച രാവിലെ പാളയം ജുമാ മസ്ജിദില്‍ കയറി അഞ്ചു മിനിട്ടനകം ഞങ്ങളുടെ മനസ്സിലെ എല്ലാ ആധിയും ആശങ്കയും തീര്‍ന്നു . അവര്‍ക്കൊപ്പം ഞങ്ങള്‍ തന്നെയാണ് എല്ലാം ചെയ്തത്

ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു . ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു . ഈ മൂന്നു പ്രവചനങ്ങളും യാഥാര്‍ത്യമാകുന്നതെങ്ങിനെയെന്നു പാളയത്ത് കണ്ടു .

പാളയം പള്ളി മത മൌലികവാദികളുടെ കേന്ദ്രം ആണെന്ന് വരെ ഞായറാഴ്ച ചിലര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു . മുസ്ലിംകളില്‍ തന്നെയുണ്ട്‌ ഇത്തരം ലേബലുകള്‍ ഉണ്ടാക്കുന്നവര്‍ . ഇതെല്ലാം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ നേരിട്ട് അറിഞ്ഞു . ലേബലുകളിളല്ല വിശ്വസിക്കേണ്ടത് .

എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തികഞ്ഞ സമാധാനവും സംതൃപ്തിയും ഉണ്ട് .ഇപ്പോള്‍ പലരും പുതിയ കഥകള്‍ മെനയുകയാണ് . മരിച്ചിട്ടും അമ്മയെക്കുറിച്ച കഥകള്‍ തീരുന്നില്ല . തിങ്കളാഴ്ച രാത്രി ഞങ്ങള്‍ രഹസ്യമായി പൂജ നടത്തി എന്ന് വരെ പറഞ്ഞു . അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ പരസ്യമായി തന്നെ പൂജ ചെയ്യുമായിരുന്നു .."

സുശീല്‍ കുമാര്‍ പി പി said...

ഫൈസലേ, ഒരു സുരയ്യ കമലയായി മതം മാറിയെങ്കില്‍ അവരോട് ഈ സഹിഷ്ണുത കാണിക്കുമായിരുന്നോ എന്നേ ചോദിച്ചുള്ളു. പറ്റില്ല എന്നല്ലേ പറയാനുദ്ദേശിച്ചത്‌? അതിന്‌ ഇത്രയും ഒന്നും എഴുതി കൂട്ടേണ്ടിയിരുന്നില്ല. "പറ്റില്ല" എന്ന് മാത്രം എഴുതിയാല്‍ മതിയായിരുന്നു. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പദ്ധതിയാണ് ഇസ്ലാം. അതിന്റെ അനുയായികള്‍ അതു അനുസരിക്കാന്‍ ബാദ്ധ്യസ്ത്ഥരാണ്‌ എന്നതിനോട് യോജിക്കുന്നു. മതം ഉപേക്ഷിക്കുന്നവരോട് എങ്ങനെ പെരുമാറണം എന്നു പുസ്തകത്തില്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്‌ ജബ്ബാര്‍ മാസ്റ്റര്‍ അതു എടുത്ത് ചോദിച്ചതാണ്‌ നിങ്ങളെ ചൊടിപ്പിച്ചത്‌ എന്നു മനസ്സിലാകുന്നു.

യുക്തിവാദം ഉപേക്ഷിച്ചവരെ ഏതെങ്കിലും യുക്തിവാദി ശാരീരികമായി കൈകാര്യം ചെയ്തതായി പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ മതം ഉപേക്ഷിച്ചവരെയും മതം മാറി കല്യാണം കഴിച്ചവരെയുമൊക്കെ മതക്കാര്‍ കൈകാര്യം ചെയ്യുന്നത് പലപ്പോളും കേട്ടിട്ടും കണ്ടിട്ടുമുണ്ട്. യുക്തിവാദികള്‍ മതം അനുഷ്ടിക്കാറില്ല ഏന്നേയുള്ളു; സുഹ്രുത്തുക്കളുടെ മതപരമായി നടക്കുന്ന കല്യാണത്തിലും മരണചടങ്ങുകളിലും സംബന്ധിക്കാറുണ്ടല്ലോ.
സഹിഷ്ണുത എന്ന മാനുഷിക ഗുണം വിശ്വാസത്തില്‍ നിന്നും ഉണ്ടാകുന്നതല്ല. യുക്തിവാദികള്‍ അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന്‌ വിളിക്കുന്നവരാണെന്ന്‌ പറയാനുള്ള സംസ്കാരം താങ്കള്‍ എവിടെ നിന്നും ആര്‍ജിച്ചതാണ്‌? താങ്കളുടെ മഹത്തായ ആദര്‍ശത്തില്‍ നിന്നോ!!!! ആയിരിക്കാന്‍ വഴിയില്ല; കാരണം എന്റെ സുഹ്രുത്തുക്കളായ വിശ്വാസികളാരും ഇത്ര സംസ്കാര ശൂന്യമായി സംസാരിക്കുന്നത്‌ ഞാന്‍ കേട്ടിട്ടില്ല.

സുശീല്‍ കുമാര്‍ പി പി said...

പിന്നെ, സംസീറിനോട് പറയാനുദ്ദേശിച്ചതല്ല, "ഇതു സ്ഥലം വേറെയാ. വിട്ടൂട് വണ്ടി"- സംസീറെന്താ വല്ല താലിബാനോ മറ്റോ ആണോ? എങ്കില്‍ താമസിക്ണ്ട. നേരെ വടാക്കോട്ട് വെച്ചു പിടിക്കാം.

Faizal Kondotty said...

സുശീല്‍ കുമാര്‍ ,
എന്റെ ഒരു പ്രയോഗം താങ്കളെ ചൊടിപ്പിച്ചെങ്കില് ക്ഷമിക്കുക ... ഞാന്‍ ഇവിടെ പറഞ്ഞത് താങ്കള്‍ മനസ്സിലാക്കിയതില്‍ ചെറിയ പിശകുണ്ട് . ഒന്നമതായി ഞാന്‍ ഇവിടെ യുക്തിവാദികള്‍ എന്ന് പറഞ്ഞിടത്ത് നിരീശ്വര യുക്തിവാദികള്‍ എന്ന് ബ്രാക്കെറ്റ്‌ ഇട്ടിരുന്നു . അതായത് നിരീശ്വര വാദം വളര്‍ത്താം വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന യുക്തിവാദികളെ ആണ് ഞാന്‍ ഉദ്ദേശിച്ചത് . അല്ലാതെ humanitarian എന്ന രീതിയില്‍ ജന നന്മക്കായി പ്രവര്‍ത്തിക്കുന്ന യുക്തിവാദികളെ അല്ല . വ്യത്യാസം ശ്രദ്ധിക്കുമല്ലോ ...

ഞാന്‍ ഉപയോഗിച്ച പ്രയോഗം ..സന്ദര്‍ഭത്തോട്‌ ചേര്‍ത്ത് വായിക്കുക . ജബ്ബാര്‍ മാഷെ ഒരു പ്രയോഗം അതായത് അപ്പപ്പോഴത്തെ സാഹചര്യം അനുസരിച്ച് "dating " നടത്താം തുടങ്ങി സാഹചര്യങ്ങള്‍ക്കനുസരിച്ച് മാത്രം തീരുമാനം എടുക്കുക എന്ന കാര്യത്തെ മുന്‍ സൂചിപ്പിക്കാനാണ് ഞാന്‍ അങ്ങിനെ പറഞ്ഞത് . അത് വേറെ അര്‍ഥം ധ്വനിപ്പിക്കുന്നുന്ടെകില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു , അത് പിന്‍ വലിക്കുന്നു .

സുഹൃത്തേ പല മതസ്ഥരുടെ മരണ വീട്ടിലും മറ്റും മുസ്ലിംകളും പോവാറുണ്ട് ഒത്താശയും ചെയ്തു കൊടുക്കാറുണ്ട് . നമ്മുടെ വിഷയം അതല്ല , താങ്കള്‍ ഉന്നയിച്ച ചോദ്യം ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറിയ കമല സുരയ്യ യുടെ ശവ സംകാരം പള്ളിയില്‍ വച്ച് ഇസ്ലാം വിധി പ്രകാരം തന്നെ നടത്താന്‍ തീരുമാനിച്ച ഹിന്ദു മത വിശ്വാസികളായ മക്കളുടെ വിശാല മനസ്കത തിര്ച്ചുണ്ടാവുമോ എന്നാണ് ?

അതെ കാര്യം താങ്കളോട് ചോദിക്കുന്നു നിരീശ്വര യുക്തിവാദ സംഘടയില്‍ നിന്നും ഇസ്ലാമിലേക്ക് വന്ന ഒരാളുടെ ശവ സംകാരം പള്ളിയില്‍ വച്ച് അവര്‍ നടത്തി കൊടുക്കുമോ ? അവര്‍ കൂടെ പ്രാര്തിക്കുമോ ? അങ്ങിനെ ചെയ്‌താല്‍ പിന്നെ നിരീശ്വര യുക്തിവാദികളുടെ ആദര്‍ശത്തിന് എന്ത് വില ..

ഒരു ആദര്‍ശ സമൂഹം എന്ന നിലയില്‍ ഇസ്ലാമിന് ഒരു ചട്ടക്കൂടുണ്ട്‌ . ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്ത് നടത്തുന്നത് വിശാല മനസ്കതയല്ല. കാപട്യമാണ് .. ഒരു നിരീശ്വര യുക്തിവാദി ആ സംഘത്തില്‍ തുടര്‍ന്ന് കൊണ്ട് തന്നെ സാഹചര്യത്തിനനുസരിച്ച് പള്ളിയിലും അമ്പലത്തിലും കേറി ദൈവത്തോട് പ്രാര്തിക്കുന്നത് തനി കാപട്യം ആകുന്ന പോലെ ..! താങ്കളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു

കാട്ടിപ്പരുത്തി said...

ചര്‍ച്ചകള്‍ മാന്യമായി നടക്കട്ടെ- ഫൈസല്‍ അല്ലാത്തവയെന്നു തോന്നുന്നത് ഉടന്‍ ഒഴിവാക്കുമല്ലൊ- വിമര്‍ശനങ്ങളെയല്ല ഉദ്ദ്യേശിക്കുന്നത്- വിമര്‍ശനമാനു ചര്‍ച്ചകളുടെ ശക്തി
പ്രാര്‍ത്ഥനയോടെ.

sherriff kottarakara said...

ഉറങ്ങുന്നവനെയേ ഉണര്‍ത്താന്‍ കഴിയൂ. ഉറക്കം നടിക്കുന്നവനെ ബ്ലോഗ് കൊണ്ടല്ല ഇരുമ്പു പാര ഉപയോഗിച്ചു പൊക്കിയാലും ഉയരില്ലാ;ഉണരില്ലാ. ബ്ലോഗ് വരുന്നതിനു മുമ്പു തന്നെ ജബ്ബാര്‍ ഈ പണി തുടങ്ങിയതാണു. ആദ്യമാദ്യം ജമാത്തെ ഇസ്ലാമിക്കാര്‍ മറുവാദവും മറുപടി പുസ്തകവും ആയി രംഗത്തിറങ്ങി.(അതാണ്‍ ജമാത്തുകാരെ തിരഞു പിടിച്ചു ജബ്ബാര്‍ വിമര്‍ശിക്കുന്നതു.) ഇപ്പോള്‍ അവര്‍ക്കു കാര്യം മനസ്സിലായെന്നു തോന്നുന്നു;ഞാന്‍ ആദ്യ വാചകം ആയി ഉപയോഗിച്ചിരിക്കുന്നതിന്റെ അര്‍ഥം. അതുകൊണ്ടു ആ പണി അവര്‍ ഉപേക്ഷിച്ച മട്ടാണ്‍. ഇപ്പോളീ ബഹളത്തിന്റെ കാരണം പാളയം പള്ളി ജമാത്തുകാരുടെ നിയന്ത്രണത്തില്‍ ആണെന്നുംകമലാസുരയ്യായുടെ മരണനന്തര ചടങ്ങുകള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ നടന്നതിനാല്‍ അവര്‍ ഏതെങ്കിലും മുതലെടുപ്പു നടത്തുമോ എന്ന ആശങ്കയുമാണു.ജബ്ബാറിന്റെ പോസ്റ്റു അയാളുടെ അഭിപ്രായമാണു.ഈ ഇന്ത്യാ മഹാ രാജ്യത്തു ടിയാനു അതിനു അവകാശവുമുണ്ടു. പക്ഷേ ആര്‍ക്കും അസഹിഷ്ണത പാടില്ല. ഇടുന്ന പോസ്റ്റും അതിനെ തുടര്‍ന്ന കമന്റും ചേര്‍ന്നു നില്‍ക്കുമ്പോഴേ അതു ബ്ലൊഗ് ആകൂ.അതാണു മാന്യത. അതാണു ഒരു എഴുത്തുകാരന്റെ സംസ്കാരം. അല്ലാതെ എന്നെ വിമര്‍ശിക്കുന്നവന്റെ കമന്റു ഞാന്‍ നിരാകരിക്കും എന്നു പറഞ്ഞാല്‍ അതിന്റെ പേരു ഏകാധിപത്യം എന്നാണു. അതേപോലെ എതിരാളി കള്ളനോ കൊലപാതകിയൊ ആകട്ടെ;അയാളെ സൂചിപ്പിക്കുന്ന പദം മാന്യം ആയിരിക്കണം.താന്‍ ഹൈകോടതിയില്‍ ആരെയോ പ്രതിയാക്കി കേസ്സു കൊടുക്കാന്‍ പോകുന്നു എന്നും പറഞ്ഞു ജബ്ബാറിന്റെ പഴയൊരു പോസ്റ്റില്‍ എതിരാളിയെ സൂചിപ്പിക്കാന്‍ പ്രയോഗിച്ച പദം മതി ജബ്ബാറിന്റെ അസഹിഷ്ണതക്കു തെളിവു. സ്നേഹ സം വാദം എന്നാല്‍ തനിക്കു ഇഷ്ടപ്പെട്ടതു മാത്രം എന്നാണോ. ഇതു ജബ്ബാറിനുള്ള മറുപടിയല്ല.ഇനി പറയാന്‍ പോകുന്ന ഒരു വിഷയത്തെ പറ്റികമന്റു ഇടാന്‍ തുടങ്ങുന്നതിനു ആമുഖമായി പറഞ്ഞുവെന്നേുള്ളൂൂരു ചോദ്യത്തിനു ഉത്തരം ആവശ്യപ്പെടുമ്പോല്‍ "ഉണ്ട്" അല്ലെങ്കില്‍ "ഇല്ല" എന്നു മാത്രമെ പറയാവൂ എന്നു നിര്‍ബന്ധം പിടിക്കുന്നതു സത്യസന്ധമായ ഒരു മറുപടിക്കു തടസ്സമാകും."എന്നെ അടിച്ചാല്‍ നിന്നെയും അടിക്കും" എന്ന വാചകം എടുത്തു "നിന്നെ അടിക്കും" എന്നു പറഞ്ഞില്ലെ എന്നു മാത്രം ചോദിച്ചാല്‍ " ശരിയാണു ഞാന്‍ അങ്ങിനെ പറഞ്ഞു " എന്നുള്ള മറുപടി പൂര്‍ണമായി ശരിയാകുമോ? മുകളിലെ ഒരു കമന്റില്‍ അങ്ങിനെ ഒരു നിര്‍ബന്ധം കണ്ടു. മറുപടി സത്യസന്ധമായിരിക്കണം എന്നു പ്രതീക്ഷിക്കുക;അതു ഒരാളെ തോല്പ്പിക്കാന്‍ ആകരുതു, കോടതിയില്‍ വക്കീലന്മാര്‍ എതിര്‍ കക്ഷിയെ തോല്പ്പിക്കാന്‍ ചെയ്യുന്നതു പോലെ.
ബ്ലോഗ് സമാധാനം നിറഞ്ഞതാകട്ടെ. അതു ഒരിക്കലും യുദ്ധഭൂമി ആക്കാതിരിക്കുക.("ബ്ലോഗ് മലിനമാക്കരുതു " എന്ന എന്റെ പോസ്റ്റു വായിക്കുമല്ലോ).

അബ്ദുല്‍ അസീസ് വേങ്ങര said...

വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുകയാണെന്ന് കരുതരുത്. ഈ അടുത്ത് എം.എം അക്ബറിനോട് ഒരു അമുസ്ലിം സുഹൃത്ത് ചോദിച്ചത് ഏകദേശം ഇങ്ങനെയായിരിന്നു. മുസ്ലിങ്ങള്‍ സല്‍ക്കാരങ്ങളിലും മറ്റും അമുസ്ലിങ്ങളെ വിളിക്കുന്നു. അവര്‍ മുസ്ലിങ്ങള്‍ അറുത്ത മാംസം ഭക്ഷിക്കുന്നു. പക്ഷെ നേരെ തിരിച്ചു സംഭവിക്കുന്നില്ല. സുരയ്യ കമയായാല്‍.... എന്ന വാക്ക് കേട്ടപ്പോള്‍ ഇതാണു ഓര്‍മ്മ വന്നത്.

എം.എം അക്ബര്‍ മറുപടി പറഞ്ഞു. 3 വ്യത്യസ്ത മതക്കാരായ സുഹൃത്തുക്കള്‍ ഒരുമിച്ചു കൂടി. അവര്‍ കള്ളു കുടിക്കാന്‍ തീരുമാനിച്ചു അപ്പോള്‍ മുസ്ലിമായ വ്യക്തി അതില്‍ നിന്നും ഒഴിഞ്ഞു നിന്നും അവിടെ പ്രശ്നമുണ്ടാവുമോ? മൂന്നു വ്യത്യസ്ത മതക്കാര്‍ വ്യഭിചരിക്കാന്‍ തീരുമാനിച്ചു അപ്പോള്‍ മുസ്ലിം അതില്‍ നിന്നു ഒഴിഞ്ഞു നിന്നും അപ്പോള്‍ പ്രശ്നമുണ്ടാവുമോ?

വാല്‍:ഒരു അമുസ്ലിം അറുത്തത് കഴിക്കാത്ത മുസ്ലിം അത് അദ്ദേഹത്തൊടുള്ള വെറുപ്പല്ല. മറിച്ച് അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് കൊണ്ടാണ്‌. അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത് മുസ്ലിമാണെങ്കിലും അത് മറ്റൊരു മുസ്ലിം കഴിക്കില്ല. സ്നേഹ് നിധികളായ അമുസ്ലിം അയല്‍ക്കാര്‍ എനിക്കുണ്ട്. സഹകരണ മനോഭാവമുള്ള അവര്‍ സല്‍കാരത്തിനു എന്നെ വിളിക്കുന്നുണ്ടെങ്കില്‍ കോഴിയെ കോഴിയെ എന്നെ കൊണ്ടെ അറുപ്പിക്കാറുള്ളൂ.

വാല്‍2:മൃഗങ്ങളെ കൊല്ലുന്നത് പാപമാണ്‌ അവക്ക് ജീവനുണ്ട്/ സസ്യങ്ങള്‍ തിന്നാന്‍ പാടില്ല അവക്ക് ജീവനുണ്ട് എന്ന് വാദിക്കുന്നവരോട് ഞാന്‍ ഈ നാട്ടുകാരനല്ല.

റഫീക്ക്‌ ചാലിയം said...

എനിക്ക് തോന്നുന്നത് ഇപ്പോഴും ഒരു പ്രശ്നം അവശേഷിക്കുന്നു എന്നതാണ് , ജബ്ബാര്‍ മാഷ് എന്തിനു ഇങ്ങിനെ കള്ളം എഴുതി വിടുന്നു ? കമല സുരയ്യ ഇസ്ലാമില്‍ അസംതൃപ്തയായിരുന്നു എന്ന് അദ്ദേഹം തട്ടി വിടുന്നു , ഇസ്ലാമിനെതിരെ കവിത എഴുതി പോലും ..?

എന്നാല്‍ കമലയുടെ മകന്‍ പറയുന്നു അമ്മ ഇസ്ലാമില്‍ വളരെ അധികം സമാധാനം അനുഭവിച്ചിരുന്നു എന്ന് . ഇസ്ലാം മത പ്രകാരം ഖബര്‍ അടക്കണം എന്നത് സുരയ്യയുടെ ആഗ്രഹം ആയിരുന്നു എന്ന് . സുരയ്യയുടെ "യാ അല്ലാഹ് " എന്ന കവിതാ സമാഹാരം നാം വായിക്കുന്നു . ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞതായി സുരയ്യയുടെ മകന്‍ നാലപ്പാട്ട് സാക്ഷ്യപ്പെടുത്തുന്നു.

ഈ ഒരു പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ജബ്ബാര്‍ മാഷ് എന്തിനീ കള്ളങ്ങള്‍ എഴുന്നള്ളിച്ചു എന്ന് വിശകലം ചെയ്യേണ്ടതാണ് .ജബ്ബാര്‍ എന്ന വ്യക്തിയെ കുറിച്ചല്ല . ഒരു സീനിയര്‍ ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ credibility (അതുണ്ടോ ?) പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്ന ഇത്തരം ചെയ്തികള്‍ എന്തിനു അദ്ദേഹം ചെയ്യുന്നു ... എന്ത് സാമൂഹ്യ പരിഷ്കരണമാണ് ഇത്തരം പച്ച കള്ളം പറയുന്നതിലൂടെ അദ്ദേഹം ലക്‌ഷ്യം വക്കുന്നത് ? അദ്ദേഹം ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ആണെന്ന് പലരും അവകാശപ്പെടുന്നതിന്റെ പൊരുള്‍ എന്താണ് .. ഇസ്ലാമിനെ എതിരെ എന്നതല്ല , ഏതിനെതിരാനെന്കിലും ശരി ഒരു സാമാന്യ മര്യാദയും ഇല്ലാതെ , വിമര്‍ശനത്തിന്റെ സകല സീമകളും ലംഘിച്ച് , ഇത്തരം കല്ല്‌ വച്ച നുണകള്‍ എഴുന്നള്ളിക്കുന്നതിനു പിന്നിലെ ചേതോ വികാരം എന്താണ് ? അദ്ദേഹത്തിന്റെ "ഈ നിലപാടുകള്‍ "വിശകലം ചെയ്യപ്പെടെണ്ടതാണ് എന്നാണു എന്റെ പക്ഷം.

ആ ബ്ലോഗില്‍ കയറി ഇറങ്ങുന്നവര്‍ക്ക് ഒരു മുന്നറിയപ്പ് പലക എങ്ങിലും സ്ഥാപികേണ്ടതല്ലേ നുണകള്‍ കൊണ്ട് അദ്ദേഹം കുഴിച്ച വാരി കുഴിയില്‍ വീഴാതിരിക്കാന്‍ ..? പ്രത്യേകിച്ച് ഇരുളടഞ്ഞ ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക്‌ നയിക്കാന്‍ വന്ന പരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ കേരള ബ്ലോഗ്‌ അക്കാദമി വരെ അദ്ദേഹത്തെ വെറുതെ വിശേഷിപ്പിക്കുമ്പോള്‍ ..!

സുശീല്‍ കുമാര്‍ പി പി said...

ഫൈസല്‍, കൂടെ പ്രാര്ത്ഥിക്കുമോ എന്നതല്ല പ്രശ്നം. ജബ്ബാര്‍ മാസ്റ്റര്‍ ഉന്നയിച്ച ചോദ്യം ഒരു സുരയ്യ കമലയായാല്‍ മുസ്ലിം സുഹൃത്തുക്കള്‍ എങ്ങനെ പെരുമാറുമെന്നതാണ്. കമല സുരയ്യയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്ത മുസ്ലിംകല്ള്‍ അല്ലാഹുവിനോട് പ്രാര്ഥിച്ചിരിക്കും. കമലയുടെ കുടുംബാംഗങ്ങള്‍ അവരുടെ വിശ്വാസത്തിനനുസരിച്ചാകും പ്രര്‍ത്ഥിച്ചിരിക്കുക. അവരിലല്‍ അവിശ്വാസികള്‍ ഉണ്ടെങ്കില്‍ പ്രാര്ഥനയിലല്‍ പങ്കുകൊള്ളാതെതന്നെ സംസ്കാരത്തില്‍ പങ്കെടുത്തിരിക്കും.
കമല, സുരയ്യായായ ശേഷവും അവരുടെ മക്കളുടെ കൂടെ കഴിഞ്ഞു. മരിച്ചപ്പോള്‍ അവരുടെ വിശ്വാസപ്രകാരം സംസ്കരിക്കാന്‍ തയ്യാറായി. ഒരു കുടുംബത്തില്‍ തന്നെ വ്യത്യസ്ത്ഥ മതവിശ്വാസവുമായി ജീവിക്കാനന്‍ അവര്‍ കഴിഞ്ഞു. അതിനെ ജബ്ബാര്‍ മാസ്റ്റര്‍ പ്രശംസിക്കുകയും അത്തരമൊരു വ്യവസ്ഥ പുലരന്നുകാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

നിങ്ങളൊട് ചോദിച്ച ചോദ്യത്തിനു ഉത്തരം ലഭിച്ച സ്ഥിതിക്ക്‌ ഈ വിഷയ സംബന്ധമായി കൂടുതല്‍ ചര്‍ച്ചക്ക് പ്രസക്തിയില്ല. ഇനി ആര്‍ക്കെങ്കിലും സഹിഷ്ണുത തോന്നിയാല്‍ തന്നെ മതം അതിനു സമ്മതിക്കുകയുമില്ലല്ലോ.

Faizal Kondotty said...

സുശീല്‍ കുമാര്‍ ,
കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു . ജബ്ബാര്‍ മാഷ് ഈ വിഷയം വെറുതെ അദ്ദേഹത്തിന്റെ അന്ധമായ ഇസ്ലാം വിരോധത്തിനു ഉപയോഗിച്ച് എന്നെ ഉള്ളൂ .. സുരയ്യ ഇസ്ലാമില്‍ എത്ര മാത്രം സംതുഷ്ടയായിരുന്നു വെന്നും, അവരുടെ ആഗ്രഹം പ്രകാരം ആണ് പള്ളിയില്‍ ഖബറടക്കിയത് എന്നും സുരയ്യയുടെ മകന്റെ വാക്കുകളിലൂടെ തന്നെ നമുക്ക് ബോധ്യമായി .ജബ്ബാര്‍ മാഷിന്റെ വെളിച്ചത്തിലേക്ക്‌ നയിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന മുഖം മൂടി ഈ കാര്യത്തില്‍ അഴിഞ്ഞു വീണു എന്ന് മാത്രം മനസിലാക്കിയാല്‍ മതി .അതിനാല്‍ ആ കാര്യം വിടാം .

മനുഷ്യനെ ഭൂമിയില്‍ ഇത്രയും സംവിധാനങ്ങളോടെ സൃഷ്‌ടിച്ച ദൈവം , മനുഷ്യനെ അങ്ങിനെ അങ്ങ് വെറുതെ വിടുമെന്ന്നു മുസ്ലിംകള്‍ കരുതുന്നില്ല . നന്മ ചെയ്തവന്‍ അതും തിന്മ ചെയ്തവന്‍ അതും കണ്ടെത്തുന്ന ഒരു ദിവസം ,ഒരു വിചാരണ ദിവസം നമുക്കെല്ലാം കഴിഞ്ഞു പോകാനുണ്ട് . മാത്രമല്ല അത് കാല ഘട്ടത്തിന്റെ ആവശ്യമാണ്‌ , നീതിയുടെ തേട്ടമാണ്‌. പൊട്ടനും, പൊട്ടനെ ചതിച്ചു സുഖമായി വാഴുന്ന ചെട്ടിയും ഒരുമിച്ചു മരിച്ചു പോകുന്നതോടെ എല്ലാം തീരുമെന്കില്‍ എന്ത് നീതി ? എന്ത് ന്യായം?

ഈ ഒരു പശ്ചാത്തലം ആണ് മുസ്ലിംകളുടെ പ്രവര്‍ത്തനത്തിന്റെ ഒരു അടിസ്ഥാനം ആയി വരുന്നത് . നന്മയില്‍ സഹകരിക്കാന്‍ മുസ്ലിംകള്‍ ഒരിക്കലും മടി കാട്ടുകയില്ല , അത് വിചാരണ നാളില്‍ അവനു ഗുണകരമായി വരും .മാത്രമല്ല നന്മയില്‍ സഹകരിക്കണം എന്നത് ഖുറാന്റെ ആവര്‍ത്തിച്ചുള്ള ഉല്‍ബോധനം കൂടി ആണ് .

ഇഷ്ടം പോലെ ചെയ്യാനുള്ള സ്വതന്ത്രം ഇസ്ലാം അതിന്റെ ആളുകള്‍ക്ക് നല്‍കിയിട്ടില്ല എന്നത് സത്യം തന്നെ . പക്ഷെ ഇഷ്ടം പോലെ ചെയ്യാനുള്ള സ്വതന്ത്രം ഒരു വ്യക്തിക്കും ഒരു സമൂഹവും നല്‍കില്ല . കാരണം അവനു നല്ലത് എന്ന് തോന്നുന്നത് യഥാര്‍ത്ഥത്തില്‍ സമൂഹത്തിനും അവനു തന്നെയും ദോഷകരം ആവാം. ഉദാഹരത്തിനു ഒരാള്‍ക്ക്‌ ടെന്‍ഷന്‍ മാറ്റാന്‍ മദ്യപിക്കണം എന്ന് തോന്നുന്നു , അവനു ന്യായം ഉണ്ട് .. പക്ഷെ ഇസ്ലാം ഒരിക്കലും ആ സ്വതന്ത്രം വ്യക്തികള്‍ക്ക് നല്‍കിയിട്ടില്ല . കാരണം അത് സമൂഹത്തിനും അവനു തന്നെയും ദോഷകരം ആണ് . മദ്യം നീച പ്രവര്‍ത്തികളുടെ മാതാവാണ് എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത് ,

ലോകത്ത്‌, കേരളത്തില്‍ അടക്കം , മൂല്യങ്ങളിലെ അപചയം താങ്കള്‍ കാണുന്നുണ്ടല്ലോ .. പൊതുവേ വിപ്ലവ പാര്‍ട്ടികള്‍ ക്കടക്കം സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യ ശോഷണം ,വ്യക്തികള്‍ മറ്റുള്ളവര്‍ക്ക് അപകടമാം വിധം കൂടുതല്‍ സ്വര്തരാകല്, സാമൂഹ്യ ബോധത്തെക്കാള്‍ സാമ്പത്തിക ബോധം കൊണ്ട് നടക്കുന്ന ജനങ്ങള്‍ , ആതുര സേവനം , നിയമപാലനം തുടങ്ങി വിവിധ തുറകളില്‍ professional എത്തിക്സ് ല്‍ വന്ന ശുഭകരം അല്ലാത്ത മാറ്റം , കൊട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ ത്രീവ വാദ സംഘങ്ങളില്‍ വരെ എത്തുന്ന നാടിന്റെ സമ്പത്ത്‌ ആകേണ്ട യുവ രക്തം .

ഇത്തരം കാല ഘട്ടങ്ങളിലാണ് , നന്മയും പരസ്പര സ്നേഹവും സഹാനുഭൂതിയും കുടുംബ ,അയല്പക്ക , സമൂഹ സ്നേഹവും ബഹുമാനവും മറ്റും ജീവിതത്തില്‍ പകര്‍ത്താന്‍ ഉത്ഘോഷിക്കുന്ന ഖുറാന്‍ പോലുള്ള വേദ ഗ്രന്ഥങ്ങളുടെ പ്രസക്തി ഏറി വരുന്നത് , ജനങ്ങള്‍ ഖുറാന്‍ വിഭാവന ചെയ്യുന്ന മൂല്യങ്ങളില്‍ നിന്ന് അകന്നു പോകുന്നുണ്ടെങ്കില്‍ , അതിലേക്ക്‌ അടുപ്പിക്കലാണ് ഇന്നത്തെ കാല ഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രതിബദ്ധത , അല്ലാതെ അന്ധമായി വിമര്‍ശിക്കാന്‍ ഇല്ലാ കഥകള്‍ മെനയല് അല്ല .

shaji said...

IT സംബന്ധമായ ഉപകാരപ്രദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബ്ലോഗ്‌ എന്റെ ശ്രദ്ധയില്‍ പെട്ടു . ലിങ്ക് ഇതാ .. ഇവിടെ ക്ലിക്ക് ചെയ‌ുക

ea jabbar said...

Post said...

മതം മടുത്തു എന്ന് കമല പറഞ്ഞതും അറിഞ്ഞിരിക്കുമല്ലോ അല്ലെ? 2005 ജനുവരി 16 ഞായറാഴ്ച മാത്രുഭൂമി വാരാന്തപതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ മാധവിക്കുട്ടി പറയുന്നതിങ്ങനെ:

"മതമെന്ന് പറയണത് പുരോഹിത പ്രമുഖന്മാര്‍ക്ക് ജീവിക്കാനുള്ള വഴിയാണ്..റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ് എന്നൊക്കെ പറയില്ലെ, അത്രയേയുള്ളൂ മതം. എല്ലാവരും കൂടി മതത്തിന്റെ പേരില്‍ ദൈവത്തെ ചെറുതാക്കുകയാ..."

മതം മാറിയതിനെക്കുറിച്ച് കമല അതേ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ:

"..അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലെ, അയാളെ വിശ്വസിച്ചു... അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍‍ തയ്യാറാവില്ലെ?"

മതം മാറിയതിനു ശേഷം സ്വീകരിച്ച ഇസ്ലാമിക വേഷത്തെക്കുറിച്ച് കമല പറയുന്നതു നോക്കു:

"..പ്രേമമൊക്കെ മങ്ങി. ഇനി ഈ വേഷം മാത്രമുണ്ട് ബാക്കി. ഇപ്പൊ ഈ വേഷം അത്ര തരക്കേടില്ലാന്ന് തൊന്നുന്നു. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്തു കാണില്ലല്ലോ".

ഇസ്ലാമില്‍ തുടരുന്നതനെപറ്റി കമല പറയുന്നതു കേള്‍ക്കൂ:

"മതമൊക്കെ മടുത്തു. ഇപ്പൊ ഒരു മതത്തിലും എനികു വിസ്വസില്ല. പ്രേമിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത് ഒരു മതവും എനിക്കു വേണ്ട... ഏതായലും ഒരു മതം സ്വീകരിച്ചു. പാവം മുസ്ലിങ്ങളെ എന്തിനാ ഇനി വേദനിപ്പിക്കണേ? സുരയ്യ ഞങ്ങളെ വിട്ടൂന്ന് പറയില്ലെ? പാവല്ലേ...?"

ഇതാണ് കമലാ സുരയ്യ. വയസാം കാലത്ത് അവര്‍ക്കു വെളിപാടുണ്ടായി മതം മാറിയതാണെന്നൊന്നും പറഞ്ഞേക്കല്ലെ കൂട്ടരേ. അതിനെല്ലാമുള്ള മറുപടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവര്‍ നല്‍കിയിട്ടുണ്ട്.
----------
മറ്റൊരു ചർച്ചയിൽ കണ്ട ഒരു കമന്റ്

Faizal Kondotty said...

ഹല്ലാ ആരിദു ജബ്ബാര്‍ മാഷോ ? ഇവിടെ വീണ്ടും വന്നതില്‍ സന്തോഷം ...ഏതോ ഒരു ബ്ലോഗ്ഗില്‍ ഏതോ ഒരു ബ്ലോഗ്ഗര്‍ ഇട്ട കമെന്റ് മാത്രമേ കിട്ടിയുള്ളോ.. സാരമില്ല നമ്മെ ഒക്കെ വെളിച്ചത്തിലേക്ക്‌ നയിക്കേണ്ട ചരിത്രപരമായ ദൌത്യം ഉള്ള ആളാണ് എന്ന് അല്ലെ മാഷ് കൂടി അംഗമായ ബി. അക്കാദമി പറഞ്ഞത് അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.. പക്ഷെ മാഷ് എന്റെ കമന്റ്സ് മാഷുടെ ബ്ലോഗ്ഗില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്ന പോലെ ഞാന്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ പോകുന്നൊന്നുമില്ല. കാരണം വിമര്ശങ്ങളെ പേടിക്കുന്നവന്‍ ആണല്ല എന്നാണ് എന്റെ വിനീതമായ വിശ്വാസം .

മാതൃ ഭൂമി പോലൊരു പത്രം കമലയെ ഇന്റര്‍വ്യൂ നടത്തുമ്പോള്‍ ചോദ്യങ്ങള്‍ ഏതു ദിശയില്‍ ഉള്ളതാകും എന്ന് ഏവര്ക്കുമ് മനസ്സിലാകും (മാതൃഭൂമിയുടെ ഇസ്ലാം വിരോധതിനെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് )..എന്റെ മാഷെ ബ്രിട്ടാസ്‌ (കൈരളി TV) കമല സുരയ്യയുമായി പുനയില്‍ വച്ച് അവസാനം നടത്തിയ ഇന്റര്‍വ്യൂ മാഷ് കണ്ടിരുന്നോ ? ഇല്ലെങ്കില്‍ ഒന്ന് കാണണം .. അത് വീഡിയോ ആണ് ചോദ്യവും ഉത്തരവും കാണാം .. അല്ലാതെ VS അച്ചുതാനന്തന്‍ ഓടു ഒരു പത്ര ലേഖകന്‍ പട്ടാളക്കാരന്റെ അച്ഛന്‍ ഒരു പട്ടിയും ഇവിടെ വരേണ്ട എന്ന് പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ , പട്ടാളക്കാരന്റെ വീട് അല്ലായിരുന്നെങ്കില്‍ ഒരു പട്ടിയും വരില്ല എന്ന് മറുപടി പറഞ്ഞത് ചോദ്യം കൊടുക്കാതെ VS ന്റെ ഉത്തരം മാത്രം കൊടുത്തത്‌ കണ്ടു നമ്മളൊക്കെ VS നെ എത്ര തെറ്റിദ്ധരിച്ചു ,, പിന്നീടല്ലേ സത്യം പുറത്തു വന്നത് .. ഇങ്ങിനത്തെ അഭിമുഖം , സൂരജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ----(മഞ്ഞ) പത്ര പ്രവര്‍ത്തനം , കമല സുരയ്യയുടെ മതം മാറ്റം പോലുള്ള sensitive ഇഷ്യൂ സില്‍ എത്ര മാത്രം വളച്ചൊടിച്ചു ചോദ്യവും ഉത്തരവും ഉണ്ടാക്കുമെന്ന് നമുക്ക്‌ എല്ലാവര്‍ക്കു അറിയാം


എന്റെ മാഷെ താങ്കള്‍ ഈ പറഞ്ഞ മാതൃഭൂമിയും കമലയുടെ മകന്‍ എം .ഡി നളപ്പാടും തമ്മിലെ ബന്ധം മാഷിന് അറിയാമല്ലോ .. മാത്രുഭൂമിയോടെ അങ്ങിനെ ഒക്കെ പറഞ്ഞ അമ്മ സ്വന്തം മക്കളോട് ഞാന്‍ ഇസ്ലാമില്‍ വളരെ സന്തോഷവതി ആണെന്നും, എന്നെ ഇസ്ലാം മത പ്രകാരം ശവ സംകാരം നടത്താം മെന്നും പറയുമോ ? ഇത്ര ബുദ്ധിയില്ലാതെ ഏതോ ഒരു കമന്റും കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് എങ്ങിനെ തോന്നി .. മാതൃഭൂമി കമലയുടെ മതം മാറ്റത്തെ ആദ്യം മുതലേ എങ്ങിനെയാണ് ചിത്രീകരിച്ചത് എന്നും ശരീഅത്തും ഏക സിവില്‍ കോഡും അടക്കം എന്തിനു ഭീകരവാദം തുടങ്ങി എത്രയോ കാര്യങ്ങളില്‍ മാതൃഭൂമിയുടെ വ്യക്തമായ ഇസ്ലാം വിരോധം നമ്മള്‍ എത്ര കണ്ടതാണ് .. കേരളത്തില്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു പത്രത്തിന്റെ പേര്‍ പറയാന്‍ സാധിക്കുമോ മാഷിന് ? എന്നാല്‍ ഞാന്‍ മാഷ് പറയുന്നത് സമ്മതിച്ചു കൊള്ളാം
കമല സുരയ്യയുടെ മകന്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഒന്ന് കൂടി കൊടുക്കാം , അമ്മയെ മകനെക്കാള്‍ നന്നായി മാഷിന് അറിയില്ലല്ലോ .. മാത്രമല്ല അമ്മമാര്‍ മക്കളോട് ഉള്ളു തുറന്നു പറയും കാര്യങ്ങള്‍ . അല്ലാതെ ഒരു ഇന്റര്‍വ്യൂ ക്കാരന്‍ വളച്ചൊടിച്ച ചോദ്യോത്തരങ്ങള്‍ അല്ല .

awas said...

എം.ഡി നാലപ്പാടിന്‍റെ വളരെ വലിയ വ്യക്തിത്വത്തെ ആദരിക്കുന്നു.
അദ്ദേഹവും മറ്റും , അങിനെ മരണാനന്തര ചടങില്‍ പങ്കെടുത്തു എന്ന് വെച്ച് എല്ലാ ഹിന്ദു സഹോദരന്‍ മാരും അങിനെ ചെയ്യുമൊ..
എല്ലാവര്ക്കും അവരവരുടെ ആദര്‍ശങള്‍ കാണും

ലോകത്തിന്‍റെ അല്ലെങ്കില്‍ കേരളത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് അത്രയൊന്നും പ്രശസ്തമല്ലാത്തവരുടെ ഇടയില്‍ അങിനെ ഉണ്ടായിട്ടുണ്ടാകനാണ്, സാധ്യത.
തിരിച്ച്,മതം മാറി ഹിന്ദുവിന്റെയൊ ക്ര്സ്ത്യാനിയുടെയൊ കൂടെ കഴിഞിരുന്ന സഹോദരിക്കൊ മകള്‍ കൊ വേണ്ടി ഒരു മുസ്ലിം അങിനെ അന്ത്യ ചടങില്‍ പങ്കെടുത്തിട്ടുണ്ടാകാം

ഇതിനേക്കാള്‍ വലുത് നാട്ടില്‍ നടക്കുന്നു.

സുഹ്ര്ത്ത് ബന്ധത്തിന്‍റെ മേല്‍ പള്ളിയില്‍ കടക്കുന്ന ഹിന്ദുവും അമ്പലത്തില്‍ കടക്കുന്ന മുസ്ലിമും ഉണ്ട്.

Faizal Kondotty said...

ജബ്ബാര്‍ മാഷെ അപരന്‍ (ae ജബ്ബാര്‍ എന്ന പേരില്‍ ) ഇവിടെ എഴുതിയ കമന്റ്‌ ഞാന്‍ ഡിലീറ്റ് ചെയ്യുന്നു .. വേണമെങ്കില്‍ അപരന് സ്വന്തം പേരില്‍ കമന്റ്‌ ഇടാം . അപരന്മാരെ ഇവിടെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നതല്ല എന്ന് തറപ്പിച്ചു പറയുന്നു .. അതില്‍ ആര്‍ക്കെങ്കിലും അനിഷ്ടം തോന്നിയാലും ശരി .

സുശീല്‍ കുമാര്‍ പി പി said...

awas ന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്‌.

1. എം.ഡി നാലപ്പാടിന്‍റെ വളരെ വലിയ വ്യക്തിത്വത്തെ ആദരിക്കുന്നു.
അദ്ദേഹവും മറ്റും , അങിനെ മരണാനന്തര ചടങില്‍ പങ്കെടുത്തു എന്ന് വെച്ച് എല്ലാ ഹിന്ദു സഹോദരന്‍ മാരും അങിനെ ചെയ്യുമൊ..
--- ശരിയാണ്‌; എല്ലാ ഹിന്ദുക്കളും അങ്ങനെ ചെയ്യുകയില്ല. ഈ വിഷയത്തില്‍ ശ്രീ. പി പരമേശ്വരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ? കമലയെ അവര്‍ ജനിച്ചുവളര്‍ന്ന നാലപ്പാട്ടെ മണ്ണില്‍ സംസ്കരിക്കേണ്ടിയിരുന്നു എന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

2. ലോകത്തിന്‍റെ അല്ലെങ്കില്‍ കേരളത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് അത്രയൊന്നും പ്രശസ്തമല്ലാത്തവരുടെ ഇടയില്‍ അങിനെ ഉണ്ടായിട്ടുണ്ടാകനാണ്, സാധ്യത.
തിരിച്ച്,മതം മാറി ഹിന്ദുവിന്റെയൊ ക്ര്സ്ത്യാനിയുടെയൊ കൂടെ കഴിഞിരുന്ന സഹോദരിക്കൊ മകള്‍ കൊ വേണ്ടി ഒരു മുസ്ലിം അങിനെ അന്ത്യ ചടങില്‍ പങ്കെടുത്തിട്ടുണ്ടാകാം

--- തീര്‍ച്ചയായും ശരിയാണ്‌. അങ്ങനെ സംഭവിച്ചിരിക്കാം. എന്നാല്‍ ആ വിശാല മാനവികതക്ക്‌ തടസ്സമായി നില്‍ക്കുന്നത്‌ എന്താണ്‌? awas തന്നെ അതിനു മറുപടിയും പറഞ്ഞിട്ടുണ്ട്.
:- "എല്ലാവര്ക്കും അവരവരുടെ ആദര്‍ശങള്‍ കാണും"
പരമേശ്വരനെക്കോണ്ട് അങ്ങനെ പറയിച്ചത്‌ അദ്ദേഹത്തിന്റെ ആദര്‍ശമാണ്‌.

എന്റെ മുസ്ലിം സുഹ്രുത്തുക്കളെക്കൊണ്ട് ഇങ്ങനെയെല്ലാം പറയിക്കുന്നതും അവരുടെ ആദര്‍ശം തന്നെ. ജബ്ബാര്‍ മാസ്റ്ററും അത്രയേ പറഞ്ഞുള്ളു. മാനവികതക്കു തടസ്സം എപ്പോളും മതം തന്നെ.
ജബ്ബാര്‍ മസ്റ്ററെക്കൊണ്‍ടു ഇങ്ങനെ പരയിച്ചത് അദ്ദെഹത്തിന്റെ ആദര്‍ശവും
:-"തിരുവനന്തപുരത്തു നടന്ന ഖബറടക്ക ച്ചടങ്ങുകളിലും മലയാള മനസ്സിന്റെ നന്മയും ആര്‍ദ്രതയും ദൃശ്യമായി. ഒരു മുസ്ലിം പള്ളി യുടെ ശവപ്പറമ്പില്‍ നാനാ ജാതി മതസ്ഥരും മതേതരരും സ്ത്രീകളും ഒരുമിച്ചു ചേര്‍ന്ന് ഒരു സ്ത്രീയുടെ സംസ്കാരം നടത്തുന്ന കാഴ്ച്ച അത്യപൂര്‍വ്വവും ഹൃദ്യവുമായിരുന്നു. കമലയുടെ മക്കളും ബന്ധുക്കളും ആ ഖബറിലേയ്ക്കു മണ്ണിടുന്ന രംഗം കണ്ടപ്പോള്‍ കണ്ണില്‍ ഈറന്‍ പൊടിഞ്ഞു. പള്ളിപ്പറമ്പില്‍ സാധാരണ സ്ത്രീകള്‍ ശവസംസ്കാരച്ചടങ്ങുകളില്‍ ഒരു തരത്തിലും പങ്കു ചേരുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ല. ഇസ്ലാം അതനുവദിക്കുന്നുമില്ല.
മതം തീര്‍ത്തു വെച്ച വേലിക്കെട്ടുകള്‍ തകരുകയും പകരം വിശാലമായ മാനവികതയുടെ പുതിയ അധ്യായങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നത് തീര്‍ത്തും സന്തോഷകരമാണ്"
ഇതില്‍ മാനവികതയുടെ പക്ഷത്ത് നില്‍ക്കുന്നത് എന്റെ ആദര്‍ശവും.
awas പറയുന്നത് ശരിതന്നെ.
"ഇതിനേക്കാള്‍ വലുത് നാട്ടില്‍ നടക്കുന്നു. സുഹ്ര്ത്ത് ബന്ധത്തിന്‍റെ മേല്‍ പള്ളിയില്‍ കടക്കുന്ന ഹിന്ദുവും അമ്പലത്തില്‍ കടക്കുന്ന മുസ്ലിമും ഉണ്ട്." അങ്ങനെ സുഹ്രുത്തുക്കളുടെ, അമ്പലത്തില്‍ നടക്കുന്ന കല്യാണത്തിലും പള്ളിയില്‍ നടക്കുന്ന ചടങ്ങിലും മരണാനന്തര ചടങ്ങുകളിലും നമുക്ക് ഒത്തുചേരാം. ഓരോരുത്തരുടെയും ആദര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ. മതത്തിന്റെ സംരക്ഷകരായി സ്വയം ചമയുന്ന സ്വയം സേവകരുടെയും സദാചാര കാവല്‍ക്കാരുടെയും വേട്ടകളെ നമുക്കു ഒന്നിച്ച് ചെറുക്കാം.

സുശീല്‍ കുമാര്‍ പി പി said...

മതവിശ്വാസങ്ങളിലെ വൈരുധ്യങ്ങളെ കണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Faizal Kondotty said...

കോയമ്പത്തൂരില്‍ ഒരു കൊച്ചു ജ്വല്ലറി വര്‍ക്ക്‌ നടത്തുന്ന മലയാളിയായ കെ . കെ . രവിയും ഞാനും തമ്മില്‍ എന്ത് "രക്ത"ബന്ധം എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം .. !

പുതിയ പോസ്റ്റ്‌ "ഹൃദയ രക്ത"ത്താല്‍ എഴുതുന്നത്‌ .....

shyju said...

ഇതില്‍ നിന്നും ജബ്ബാര്‍ മാഷ് ഒരു ചോദ്യം ചോദിക്കുന്നതിനു
(കമലാ സുരയ്യയുടെ മക്കള്‍ കാണിച്ച ഈ വിശാലമന‍സ്കതയും മനുഷ്യത്വവും
തിരിച്ചു മുസ്ലിംങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുമോ?
ഒരു സുരയ്യ , കമലയായി അങ്ങോട്ടാണു മതം മാറുന്നതെങ്കില്‍ ഈ നല്ല മാതൃക
മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുമായിരുന്നോ?) ഫൈസല്‍ ,കാണിക്കും എന്ന ഉത്തരമല്ല കൊടുക്കുന്നത്.
പക്ഷെ ,ഉത്തരം കിട്ടുന്നുണ്ട്‌.ആ മക്കളെ പോലെ താങ്കള്‍ക്കൊരിക്കലും മാതൃക ആകാന്‍ കഴിയില്ലെന്ന്.
ജബ്ബര്‍മഷ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ,മതത്തിന്റെ മുഖം മൂടി
അഴിച്ചുവെച്ചു നിഷ്പക്ഷമായി ചിന്തിക്കണം ...ഇത് നിങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് എനിക്കുറപ്പില്ല.
എന്നാലും പറയാതെ വയ്യ.

Kosmonm Kosree said...

മതം മനുഷ്യനെമയക്കുന്ന ഒരു മരുന്നാണു ദൈവമുണ്ടാക്കിയതാണൊ മതം..?ആദ്യമമനുഷ്യനായ ആദം ഏതു മതക്കാരനായിരുന്നു..?
ശാസ്ത്രമല്ലേ സത്യം..ശാസ്ത്രത്തെ ചോദ്യംചെയ്യുമ്പോൾ ശാസ്ത്രം തെളിവുനിരത്തുന്നു..എന്നാൽ മതത്തെ ചോദ്യം ചെയ്താലൊ അതുപാടില്ലാ തെറ്റാണെന്നുപറയുന്നു
ഉത്തരത്തിനു ദാര്യദ്രിമുള്ളവർ ചോദ്യത്തിനെ ഭയക്കുന്നു..!
എന്നേയും നിന്നേയും ഒരേമണ്ണിൽനിന്നുമാണുണ്ടാക്കിയത്‌ എന്നിട്ടും നമ്മളെന്തേ.…ഇങ്ങനെ.…????

Kosmonm Kosree said...

ജബ്ബാർ മാഷിനോട്‌ ഞാനും അനുകൂലിക്കുന്നു.!
മതം മനുഷ്യനെമയക്കുന്ന ഒരു മരുന്നാണു ദൈവമുണ്ടാക്കിയതാണൊ മതം..?ആദ്യമമനുഷ്യനായ ആദം ഏതു മതക്കാരനായിരുന്നു..?
ശാസ്ത്രമല്ലേ സത്യം..ശാസ്ത്രത്തെ ചോദ്യംചെയ്യുമ്പോൾ ശാസ്ത്രം തെളിവുനിരത്തുന്നു..എന്നാൽ മതത്തെ ചോദ്യം ചെയ്താലൊ അതുപാടില്ലാ തെറ്റാണെന്നുപറയുന്നു
ഉത്തരത്തിനു ദാര്യദ്രിമുള്ളവർ ചോദ്യത്തിനെ ഭയക്കുന്നു..!
എന്നേയും നിന്നേയും ഒരേമണ്ണിൽനിന്നുമാണുണ്ടാക്കിയത്‌ എന്നിട്ടും നമ്മളെന്തേ.…ഇങ്ങനെ.…????