Tuesday, June 30, 2009

"ഹൃദയ രക്തത്താല്‍" എഴുതുന്നത്‌ .......

കോയമ്പത്തൂരില്‍ ഒരു കൊച്ചു ജ്വല്ലറി വര്‍ക്ക്‌ നടത്തുന്ന മലയാളിയായ കെ . കെ . രവിയും വാടാനപ്പള്ളി ക്രിസ്ത്യന്‍ പള്ളിയിലെ പാതിരി അച്ഛനും ഞാനും തമ്മില്‍ എന്ത് "രക്ത"ബന്ധം എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം .. ! ..

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ...
കോയമ്പത്തൂറിലെ കോവൈ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഹാര്‍ട്ട്‌ ഓപ്പറേഷനു വേണ്ടി കാത്തു കിടക്കുകയാണ് ആശുപത്രി ബെഡില്‍ എന്റെ അമ്മ . . മൂന്നില്‍ കുറയാത്ത ഇടങ്ങളില്‍ തൊണ്ണൂറു ശതമാനത്തോളം ബ്ലോക്ക്‌ വന്ന ഹൃദയരക്തകുഴലുമായാണ് അത്ര കാലം കഴിച്ചു കൂട്ടിയത് എന്ന അറിവ് എന്നെ ഇടയ്ക്കിടെ അസ്വസ്ഥനാക്കി .

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പരിചയക്കാരനായ ഒരു ഡോക്ടറുടെ ശുപാര്‍ശ പ്രകാരം രാക്കു രായ്മാനം കോയമ്പത്തൂരില്‍ എത്തിയതാണ് ഞാനും ഉമ്മയും എന്റെ പെങ്ങളും.
Dr. നന്ദകുമാര്‍ , എല്ലാം പെട്ടെന്ന് തന്നെ ഒരുക്കി കാലത്ത് ഓപ്പറേഷന്‍
ആണെന്ന് അറിയിച്ചു . പൊതുവേ രക്തം കുറവായതിനാലും , ഓപ്പറേഷന് രക്തം വേണ്ടതിനാലും നാല് കുപ്പി രക്തം രാവിലെ ആവുമ്പോഴേക്ക് സംഘടിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു .

സാധാരണ ഓപ്പറേഷന് വരുന്നവര്‍ രക്തം കൊടുക്കാനും നാട്ടില്‍ നിന്ന് ആളെ കൊണ്ട് വരാറുണ്ടത്രെ ! ഈ വെപ്രാളത്തിനിടയില്‍ അതൊക്കെ എങ്ങിനെ ശ്രദ്ധിക്കാന്‍ .. ! ആശുപത്രി അധികൃതര്‍ കൈ മലര്‍ത്തി , ബ്ലഡ്‌ ബാങ്കില്‍ ആ ഗ്രൂപ്പ്‌ രക്തം ഒരു കുപ്പിയോ മറ്റോ ഉള്ളൂ ത്രെ .

കോയമ്പത്തൂരില്‍ തീര്‍ത്തും അപരിചിതനായ ഞാന്‍ ആ രാത്രിയില്‍ എവിടെ പോയി രക്തം സംഘടിപ്പിക്കാന്‍ !

അപ്പോഴാണ്‌ ആശു പത്രിയില്‍ നിന്ന് ഒരാള്‍ പറഞ്ഞത് .. കോയമ്പത്തൂര്‍ മലയാളിയായ ഒരു കെ. കെ .രവി അത്യാവശ്യ ഘട്ടങ്ങളില്‍ ഇങ്ങിനെ സഹായിക്കാറുണ്ട് .. അയാളെ പോയി കണ്ടു നോക്കൂ .
അയാള്‍ പറഞ്ഞു തന്നെ ഏകദേശ അഡ്രസ്‌ വച്ച് പിടിച്ചു ചെന്നപ്പോള്‍ രവി തന്റെ കൊച്ചു കട അടച്ചു വീട്ടില്‍ പോകാന്‍ ഒരുങ്ങുകയാണ് . ..

ആഗമനോദ്ദേശം അറിയിച്ചു ...

"രാത്രിയാണ് എന്നാലും ചില ആളുകളുടെ നമ്പര്‍ കയ്യിലുണ്ട് ഒന്ന് വിളിച്ചു നോക്കട്ടെ ".. ,
തന്റെ കൊച്ചു ഡയറി തുറന്നു ,ബ്ലഡ്‌ ഗ്രൂപ്പ്‌ നോക്കി നമ്പര്‍ തിരയുന്നതിനിടയില്‍ രവി പറഞ്ഞു.
രവിയുടെ ഫോണ്‍ വിളിക്ക് ,രാവിലെ പ്രോഗ്രാം ഉണ്ട് , ഇപ്പൊ കൊടുത്തെ ഉള്ളൂ എന്നീ ചില തണുത്ത പ്രതികരണങ്ങള്‍ ..ഇനി എന്ത് ചെയ്യും ...

രവിയേട്ടാ എന്നെ കൈ വെടിയരുത് എന്ന് പറഞ്ഞപ്പോള്‍ എന്റെ കണ്ഠം ഇടറിയിരിക്കണം ! അല്ലേല്‍ രവിയുടെ കണ്ണുകളില്‍ നനവ് പടരില്ലല്ലോ .. !

അനിയന്‍ പേടിക്കേണ്ട .. രവി എന്റെ തോളില്‍ തട്ടി പറഞ്ഞു .. ചില ആളുകളെ ഞാന്‍ നേരിട്ട് പോയി കാണാം , അനിയന്‍ ധൈര്യമായി ഹോസ്പിറ്റലില്‍ പോയിക്കൊള്ളു‌ .. രാവിലെ ആവുമ്പോള്‍ ആളുകളുമായി ഞാന്‍ അങ്ങ് എത്താം !തിരിച്ചു ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഉമ്മയോടും പെങ്ങളോടും ബ്ലഡ്‌ ഒക്കെ ശരിയായി എന്ന് തറപ്പിച്ചു പറയുമ്പോഴും മനസ്സില്‍ ആധിയായിരുന്നു ! രവി ആളുകളെ ക്കൂട്ടി വരുമോ ?

കാലത്ത് രവി വന്നു തന്റെ പഴയ ഒരു ഓംനി വാനില്‍. "രാത്രി ഞാന്‍ രണ്ടു പേരെ കണ്ടു ഉറപ്പിച്ചിട്ടാണ് വരുന്നത് .. അവര് ‍ഇപ്പൊ എത്തും ബാക്കിയുള്ളവരെ ആവശ്യമെങ്കില്‍ നമുക്ക് പതിയെ കൊണ്ട് വരാം " രവിയുടെ വാക്കുകള്‍ എനിക്ക് ധൈര്യം പകര്ന്നു തന്നു !

അല്പം കഴിഞ്ഞു ആദ്യത്തെ ആള്‍ വന്നു ബിജു നായര്‍ , രക്തം കൊടുത്തു ബ്ലഡ്‌ ബാങ്കില്‍ നിന്ന് ഇറങ്ങിയ ബിജു വിനോട് കാന്റീനില്‍ നിന്ന് ചായ കുടിക്കാന്‍ ക്ഷണിച്ചപ്പോള്‍ ബിജു പറഞ്ഞു ..
"സോറി.. എനിക്ക് നോമ്പ് ഉണ്ട് .. പുറത്തു നിന്ന് കഴിക്കാന്‍ പാടില്ല .. ഉമ്മയോട് അന്വേഷണം പറയൂ.. ഒന്നും ഭയപ്പെടേണ്ടാ ."
എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു എന്നെ ആശ്വസിപ്പിച്ചു മടങ്ങുമ്പോഴും ബിജുവിന്റെ നെറ്റിയിലെ ചന്ദനക്കുറി മായാതെ കിടപ്പുണ്ടായിരുന്നു !

പിന്നീട് വന്നത് മനോജ്‌ ,പിന്നെ രണ്ടു പേരെ പലപ്പോഴായി രവി പോയി കൊണ്ട് വന്നു .
ഒന്നും എന്റെ മതത്തില്‍ പ്പെട്ടവര്‍ അല്ലാഞ്ഞിട്ടും ആ രക്തം എന്റെ ഉമ്മാക്ക് ചേരാതെ വന്നില്ല !
******************************************************************************

ഓ.ടോ

ഈ പോസ്റ്റ്‌ എഴുതികൊണ്ടിരിക്കെ ഏഷ്യ നെറ്റിന്റെ "കണ്ണാടി" എന്ന പരിപാടിയില്‍ ഇപ്പോള്‍ കണ്ട ( 28 ജൂണ്‍ 09, ഞായര്‍ ) ഒരു കാര്യം കൂടി ചേര്‍ക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണം ആകുകയില്ല .വാടാനപ്പള്ളി ഒരു ക്രിസ്ത്യന്‍ പള്ളിയിലെ അച്ഛന്‍ യേശുവിനെ അനുകരിച്ച കഥ !
ഗോപിനാഥന്‍ എന്ന ഹിന്ദു സുഹൃത്തിനു വൃക്ക മാറ്റി വെക്കാന്‍ ഉള്ള കമ്മിറ്റിയില്‍ സജീവ അംഗം ആയ പള്ളിയില്‍ അച്ഛന്‍ , പിരിവിനും മറ്റുമായി മുന്നിട്ടു ഇറങ്ങുന്നു .. അവസാനം യോജിച്ച വൃക്ക കിട്ടാതെ വന്നപ്പോള്‍ അച്ഛന്‍ സ്വന്തം വൃക്ക ആ ഹിന്ദു സഹോദരന് ദാനം ചെയ്തു .. അച്ഛന്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കൂ

"യേശു ദേവന്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ക്കായി ത്യജിച്ച ആളാണ്‌ , കര്‍ത്താവിന്റെ തിരു സന്നിധിയില്‍ നിന്നപ്പോള്‍ ഞാന്‍ പ്രതിജ്ഞ എടുത്തതാണ് ഇത് പോലെ ഒരു ത്യാഗം ഞാനും ജനത്തിനായി ചെയ്യുമെന്ന് .. ഗോപിനാഥന്‍ എന്ന സുഹൃത്ത്‌ എനിക്ക് അതിനൊരു അവസരം ഉണ്ടാക്കി തന്നു .."
നന്മ ചെയ്യാന്‍ അല്പം ത്യാഗം സഹിക്കേണ്ടി വരും , എന്ന് നമ്മെ ഓര്‍മ്മപെടുത്തുന്നു മനുഷ്യ സ്നേഹത്തിന്റെ അപ്പോസ്തലനായ ഈ പാതിരി അച്ഛന്‍ !

സുഹൃത്തുക്കളെ , രവി പറയുന്നത് ഇതു ദൈവം എന്നില്‍ ഏല്‍പ്പിച്ച നിയോഗം ആണെന്നാണ്‌ .. അച്ഛനും പറയുന്നത് ഇതു ജനങ്ങള്‍ക്കായി ക്രൂര പീഡകള്‍ ഏറ്റു വാങ്ങിയ കര്‍ത്താവിനോടു സ്വന്തം ജീവിതത്തിലൂടെ നന്ദി പ്രകടിപ്പിക്കുക ആണെന്ന് ..!

ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു തെങ്ങില്‍ നിന്ന് വീണു മരിച്ച വേലായുധന്റെ കുടുംബത്തിനു വീട് വെച്ച് കൊടുക്കാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളുടെ നാട്ടിലെ ഞാന്‍ കൂടി അംഗമായ ഒരു കൊച്ചു സംഘത്തെപ്പറ്റി... പുറമേ നിന്ന് ഒരു സംഘടനയുടെ സഹായവും ലഭിക്കാഞ്ഞിട്ടും ദൈവത്തിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണ് ഞങ്ങള്‍ ആ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടത് .. ( വേലായുധന്റെ കുടുംബം ആദ്യംതാമസിച്ച വീടും , പുതുതായി എടുത്ത വീടിന്റെയും ചിത്രം ഇവിടെ കൊടുക്കുന്നു .)

സന്നദ്ധ പ്രവര്‍ത്തനത്തിന് ആദ്യം ആവശ്യം ഫണ്ട്‌ അല്ലെന്നും മന :സ്സന്നദ്ധത ആണെന്നും എന്നെ മനസ്സിലാക്കാന്‍ സഹായിച്ചത് ആ സംഘത്തിലെ നാല് വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തന ഫലമായാണ് . ദൈവം എന്നാല്‍ സ്നേഹവും കാരുണ്യവും ആണെന്ന് എന്നെ ബോധ്യപ്പെടുത്തിയതും ആ പ്രവര്‍ത്തനങ്ങള്‍ തന്നെ ...

ദൈവം അമ്പലങ്ങളിലോ പള്ളിയിലോ അല്ലെന്നും , കഷ്ട്ടപെടുന്നവന്റെ വീട്ടിലാണെന്നും എന്നെ അനുഭവത്തില്‍ നിന്ന് പഠിപ്പിച്ച നാല് വര്ഷം ..! ഇങ്ങു മരുഭൂമിയില്‍ ഇപ്പോള്‍ ഞാന്‍ നില്‍ക്കുമ്പോള്‍ എനിക്ക് വല്ലാതെ നഷ്ടമാകുന്നതും ആ അനുഭവങ്ങളുടെ തുടര്‍ച്ചയാണ് ..! പറഞ്ഞറിയിക്കാന്‍ ആവാത്ത അനുഭൂതി തന്നിരുന്ന ആ നിമിഷങ്ങള്‍ ! തിരിച്ചു നാട്ടിലേക്ക് ഓടിപ്പോകാന്‍ എന്നെ പ്രേരിപ്പിക്കുന്ന എന്റെ കൊച്ചു അനിയന്മാരുടേയും അനിയത്തിമാരുടെയും മുഖങ്ങള്‍ !

32 comments:

sherriff kottarakara said...

കാരുണ്യത്തിനു മതമില്ല.

കാപ്പിലാന്‍ said...

മതത്തിന്റെ കണ്ണില്‍ കൂടി കാണാതിരുന്നാല്‍ പുറത്തു നമ്മള്‍ എല്ലാം മനുഷ്യര്‍ എന്ന ബോധമാണ് ഫൈസല്‍ . ഈ ബ്ലോഗില്‍ ഉള്ള എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ് . ബ്ലോഗില്‍ അടി ഇടി വെട്ട്‌ കുത്ത് ഇവയൊക്കെ ഉണ്ടെങ്കിലും പുറത്ത് എല്ലാവരും പന്ച്ചപാവങ്ങള്‍ . ഈയൊരു ബോധമാണ് എനിക്കുള്ളത് .ബ്ലോഗിലെ ഇത്തരം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാതിരിക്കുക . ഈശ്വരന്‍ /അള്ള/ ദൈവം എന്നൊക്കെ നമ്മള്‍ വിളിക്കുന്ന ആരോ ഒരാള്‍(ഒരു ശക്തി ) നമ്മെ എല്ലാം അനുഗ്രഹിക്കട്ടെ. കൂടുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ ശക്തി തരട്ടെ .

Faizal Kondotty said...

ഈ പോസ്റ്റ്‌ എഴുതികൊണ്ടിരിക്കെ ഏഷ്യ നെറ്റിന്റെ "കണ്ണാടി" എന്ന പരിപാടിയില്‍ ഇപ്പോള്‍ കണ്ട ( 28 ജൂണ്‍ 09, ഞായര്‍ ) ഒരു കാര്യം കൂടി ചേര്‍ക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണം ആകുകയില്ല .വാടാനപ്പള്ളി ഒരു ക്രിസ്ത്യന്‍ പള്ളിയിലെ അച്ഛന്‍ യേശുവിനെ അനുകരിച്ച കഥ !
ഗോപിനാഥന്‍ എന്ന ഹിന്ദു സുഹൃത്തിനു വൃക്ക മാറ്റി വെക്കാന്‍ ഉള്ള കമ്മിറ്റിയില്‍ സജീവ അംഗം ആയ പള്ളിയില്‍ അച്ഛന്‍ , പിരിവിനും മറ്റുമായി മുന്നിട്ടു ഇറങ്ങുന്നു .. അവസാനം യോജിച്ച വൃക്ക കിട്ടാതെ വന്നപ്പോള്‍ അച്ഛന്‍ സ്വന്തം വൃക്ക ആ ഹിന്ദു സഹോദരന് ദാനം ചെയ്തു ..

Faizal Kondotty said...

കാപ്പിലാന്‍ ചേട്ടാ ,
ഇത് വെറുമൊരു മതേതര ചിന്തയല്ല , കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയെല്ലാം ചെയ്യാം എന്നതിലാണ് ഈ പോസ്റ്റിന്റെ സ്‌ട്രെസ് . മുകളിലെ വേലായുധന്റെ കുടുംബം താമസിച്ച വീടിന്റെ ചിത്രം നോക്കൂ..

നമ്മളൊക്കെ ഇന്റര്‍നെറ്റ്‌ തൂങ്ങിയിരിക്കും പോള്‍ അത്തരം വീടുകളില്‍ നാലും അഞ്ചും കുട്ടികള്‍ തണുത്തു വിറച്ചു , മഴയെയും വെയിലിനെയും പേടിച്ചു കഴിയുന്നുണ്ട് .. മത , രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്ക് ഉ‌ര്‍ജ്ജം യഥേഷ്ടം ചിലവാക്കുന്ന നമുക്ക്‌ എന്ത് കൊണ്ട് ഇവര്‍ക്കൊരു അത്താണിയാവാന്‍് പരിശ്രമിച്ചു കൂടാ ?..
അങ്ങിനെയെങ്കില്‍ ഒരു പാട് വെയായുഥന്‍ മാരുടെ കുടുംബം രക്ഷപ്പെടില്ലേ ? ഇതിനു ഫണ്ട്‌ നേക്കാള്‍ പ്രാധ്യാന്യം സന്നദ്ധതക്കാണ് ഫണ്ട്‌ പിറകെ വരും എന്നതാണ് ഞങ്ങളുടെ അനുഭവം ..

ഇത്തരം വര്‍ക്ക്‌ നു ജോലിക്കാരുടെ കൂടെ ഞങ്ങളും പണി യെടുക്കുമായിരുന്നു ഒഴിവിനനുസരിച്ചു ...യുവാക്കളുടെ ഉ‌ര്ര്‍ജ്ജം ഇങ്ങിനെ ക്രിയേറ്റീവ് ആയി തുറന്നു വിട്ടാല്‍ പല തരാം ഗാങ്ങുകളിലെക്ക് അവര്‍ പോകുന്നത് ഒരു പരിധി വരെ ഇല്ലാതാകും , ഒരു കാര്യം ചെയ്തു കഴിഞ്ഞു ആ വീട്ടുകാരുടെ , പ്രത്യേകിച്ച് അവിടുത്തെ കുട്ടികളുടെ സന്തോഷം കാണുമ്പോള്‍ ..അതാണ്‌ ജീവിതത്തിലെ ഏറ്റവും ധന്യ നിമിഷം എന്ന് തോന്നിയിട്ടുണ്ട് ..

അത്തരം ചിന്തകളിലേക്ക്‌ മനസ്സ് എത്തുന്നുവെങ്കില്‍ , അത് തന്നെയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം

shaji said...

കാപ്പിലാന്‍ ,
ഇന്ന് കുറിയിട്ട ഒരാളെ കാണുന്നത് മറ്റു വിഭാഗങ്ങള്‍ക്ക് പേടിയാണ് ..! താടി വച്ച ആളെ പൊതുവേ എല്ലാവര്ക്കും .. ഇത്തരം മുന്‍ വിധികള്‍ അല്ലെ ...ഗുജറാത്തും , ഗോദ്രയും , ഒറിസ്സയും ഉണ്ടാവാന്‍ കാരണം . ..
ഈ പോസ്റ്റ്‌ എന്നെ ഒരു പാട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ..
നന്ദി സുഹൃത്തേ .. ഈ അനുഭവങ്ങള്‍ പങ്കു വച്ചതിനു

Anonymous said...

സുഹൃത്തേ, എനിക്ക് ഈ പോസ്റ്റിനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല... ഇത്തരം മാനവിക സത്യങ്ങള്‍ ആണ് നാം വരും തലമുറകളെ എങ്കിലും പഠിപ്പിക്കേണ്ടത്.. ഹിന്ദുവിനെ കാണിച്ചു മുസ്ലീമിനെയും കൃസ്ത്യാനിയെയും മുസ്ലീമിനെ കാണിച്ചു ഹിന്ദുവിനെയും കൃസ്ത്യാനികളെയും പേടിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍, അവരുടെ പിണിയാളുകള്‍ ഇതൊന്നു വായിക്കട്ടെ..

താങ്കളുടെ അനുവാദത്തോടെ എന്റെ ബ്ലോഗ്ഗില്‍ ഇതിനു ലിങ്ക് കൊടുക്കട്ടെ...

ചിന്തകന്‍ said...

സൃഷ്ടിച്ചത് ദൈവമെങ്കില്‍ എല്ലാവരെരെയും ഒരു ദൈവം തന്നെയാവണം സൃഷ്ടിച്ചത്. അത് കൊണ്ടാണല്ലോ ബിജുവിന്റെ രക്തം ഫൈസലിന്റെ ഉമ്മക്കും പാതിരിയുടെ വൃക്ക ഗോപിനാഥനും സ്യൂട്ടായത്.

മനുഷ്യന് മാതമില്ല. മനുഷ്യന്‍ പിന്തുടരുന്നതിനാണ് മതം. മതം രൂപം കൊണ്ടത് മനുഷ്യനെ നന്നാക്കാനായിരുന്നു. എന്നാല്‍ മനുഷ്യകരങ്ങള്‍ മതത്തെ ചൂഷണോപാധിയും പുരോഹിത്യത്തിന്റെ ഉപജീവനുമാക്കി. മതങ്ങളുടെ പേരില്‍ മനുഷ്യന്‍ വികാര ജീവികളായി മാറി. അങ്ങിനെ കുറേ മതമില്ലാത്തവരുടെ മതവും മതമുള്ളവരുടേ മതവും മനുഷ്യനെ മറന്നു. അത് കൊണ്ട് ഹിറ്റ്ലറും സ്റ്റാലിനും മുസ്സോളിനിയും ലോക മഹായുദ്ധങ്ങളുമുണ്ടായി, ഇറാഖും അഫ്ഗാനിസ്ഥാനും ഫലസ്തീനൂം ശ്രീലങ്കയുമുണ്ടായി..
ഗുജറാത്തും ഒറീസയും കര്‍ണാടകയും നന്ദി ഗ്രാമും കണ്ണൂരും ഉണ്ടായി...ഇങ്ങനെ....ഇങ്ങനെ... ആ‍ര്‍ക്ക് വേണ്ടി .?

ആശയവൈവിദ്ധ്യങ്ങള്‍ മനുഷ്യ സൃഷ്ടിപ്പിന്റെ പ്രത്യേകതയാണ്. ഒരാള്‍ അയാള്‍ ഇഷ്ടമുള്ള ആശയം സ്വീകരിക്കട്ടെ. അതില്‍ വിമര്‍ശനങ്ങളാവാം.. വിമര്‍ശനത്തിനുള്ള സ്വതന്ത്ര്യം ഏവര്‍ക്കുമുണ്ട്, കൊള്ളകൊടുക്കലാവാം ..ഒരോരുത്തരുടെ സ്വീകാര്യക്കതനുസരിച്ച്...

എന്നാല്‍ മനുഷ്യ സ്നേഹത്തിന് ആശയ വിത്യാസങ്ങള്‍ ഒരുക്കലും തടസ്സമാകേണ്ടതില്ല... എന്നാല്‍ മനുഷ്യ സ്നേഹത്തിന് നമ്മുടെ മതം തടസ്സമാകേണ്ടതില്ല...എന്നാല്‍ മനുഷ്യ സ്നേഹത്തിനു നമ്മുടെ കുലമഹിമയും ഉച്ച നീചത്വങ്ങളൂം തടസ്സമാവേണ്ടതില്ല..ജാതിയും വര്‍ഗ്ഗവും ദേശയും ഭാഷയും തടസ്സമാവേണ്ടതില്ല... മനുഷ്യനെ സ്നേഹിക്കാനായി നമുക്കെല്ലാം മറക്കാം... അതാണ് യഥാര്‍ഥ മതം...

കാട്ടിപ്പരുത്തി said...

ഷരീഫ്-
കാരുണ്യത്തിനു മതമുണ്ട്,
മതമേതെന്നു നോക്കാതെ കാരുണ്യം ചെയ്യണമെന്ന മതം.

മതമെന്നത് തല്ലുകൂടാനുള്ള എന്തോ എന്നെതില്‍ നിന്നും മാറി കാരുണ്യമാവാന്‍ മതം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.

കേരളചരുത്രത്തില്‍ അത് പുതുമയുള്ള കാര്യമൊന്നുമല്ല. പ്ക്ഷേ ഇപ്പോള്‍ മതത്തെ കച്ചവറ്റക്കാര്‍ ഏറ്റെടുക്കുന്നു എന്നത് പേടിക്കേണ്ടതല്ലാത്ത കാര്യമല്ല.

അപ്പൂട്ടന്‍ said...

ഫൈസല്‍,
ഇതൊരു കാരുണ്യം എന്നതിലുപരി സഹജീവിയോടുള്ള കടമ എന്ന രീതിയില്‍ കാണാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്‌.
എന്റെ രക്തഗ്രൂപ്പ് കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ്, അതിനാല്‍ തന്നെ ഞാന്‍ (എന്റെ ഈ ശരീരം വെച്ച് തന്നെ) പലതവണ രക്തദാനത്തില്‍ പങ്കാളിയായിട്ടുമുണ്ട്, ബ്ലഡ്‌ ഡൊണേഷന്‍ ക്യാന്പുകളിലടക്കം. രണ്ടുതവണ മാത്രമേ പരിചയമുള്ള വ്യക്തികള്‍ക്ക് കൊടുത്തിട്ടുള്ളൂ, അതില്‍ ഒരാളെ മാത്രമേ ഞാന്‍ പിന്നീട് കണ്ടിട്ടുമുള്ളു (അയാള്‍ ഇപ്പോഴും എന്റെ സഹപ്രവർത്തകനാണെന്നതിനാൽ). പലരും അത്യാസന്നനിലയില്‍ കിടക്കുന്ന രോഗികളായിരുന്നതിനാല്‍ കാണാനുള്ള ധൈര്യം ഉണ്ടായിട്ടില്ല.

സ്നേഹത്തിനു മതമില്ല എന്ന് മനസിലാക്കുന്പോഴേ നമുക്ക് സ്നേഹിക്കാനാവൂ, മറ്റെല്ലാം വെറും ആള്‍ക്കൂട്ടം മാത്രം.
ഏവരുടെയും വിശ്വാസം തന്റെ സഹജീവികളെ സ്നേഹിക്കാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു, ആശിക്കുന്നു.

അപ്പൂട്ടന്‍ said...

കാപ്പിലാന്‍ പറഞ്ഞത് ഞാനും അടിവരയിട്ടു അംഗീകരിക്കുന്നു. വിഭാഗീയമായി ചിന്തിക്കുന്പോഴാണ് പലരും തീക്ഷ്ണമായി പ്രതികരിക്കുന്നത്. നമ്മള്‍-അവര്‍ എന്ന ചിന്തയില്ലാതെ എല്ലാവരെയും മനുഷ്യരായി കാണാനും അവരുടെ വ്യക്തിത്വത്തെയും ചിന്തകളെയും അംഗീകരിക്കാനും തുടങ്ങിയാല്‍ ഈ കാണുന്ന പുറന്തോടുകള്‍ എല്ലാം അഴിച്ചുകളഞ്ഞു അവരും വരും, അപ്പോള്‍ നമുക്ക് മനസിലാവും അവര്‍ വെറും ശുദ്ധഗതിക്കാരാണെന്ന്.

ചെറിയപാലം said...

...തന്റെ പ്രവർത്തി ദൈവനിയോഗമെന്ന് കരുതിയ രവിയും, ദൈവത്തിനോടുള്ള നന്ദി ഏറ്റവും ഉദാത്ത മാതൃകയിൽ പ്രകടിപ്പിച്ച അച്ഛനും, കാരുണ്യവും സ്നേഹവുമാണ് ദൈവമെന്ന് തിരിച്ചറിഞ്ഞ ഫൈസലനിനും മതം ഒരേതിർവരമ്പും തീർത്തില്ല.
മാനുഷികമൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നതിൽ മതം ഒരു തടസ്സമായല്ല..മറിച്ച് ഏല്ലാവരും പറയുന്ന ദൈവം കാരുണ്യവും സ്നേഹവുമാണെന്ന കേവലതിരിച്ചറിവിന്റെ ഒരു യഥാർത്ഥ ചിത്രം ഫൈസലിന്റെ പോസ്റ്റിൽ എടുത്ത് കാട്ടുന്നു.

ഈ ശ്രമത്തിന് എല്ലാവിധ ഭാവുകങ്ങളും...

യരലവ said...

ബ്ലോഗില്‍ അടി ഇടി വെട്ട്‌ കുത്ത് ഇവയൊക്കെ ഉണ്ടെങ്കിലും പുറത്ത് എല്ലാവരും പഞ്ചപാവങ്ങള്‍ . കാപിലാനേ കാപട്യത്തിന്റെ പര്യായമാണോ മതം.

awas said...

സമൂഹത്തില്‍ (മതമുള്ളവരിലും ഇല്ലാത്തവരിലും ) അടിഞ്ഞു കൂടുന്ന തിന്‍മകളെ ഏതെങ്കിലും മതങളുടെ പേരില്‍ കെട്ടിവെച്ച് ചര്‍ച്ചിക്കാനാണ് ചില 'ബുദ്ധി' ജീവികള്‍ക്ക് താല്‍പര്യം .

തിന്‍മകളെ മാത്രം വിമര്‍ശിക്കൂ....നന്‍മകളെ പ്രോല്‍ സാഹിപ്പിക്കൂ...

മാറ്റം അടിച്ചേല്‍ പിക്കേണ്ടതില്ല, താനെ വരും ..
വന്നിട്ടുണ്ട്...

ബിനീഷ്‌ എം. said...

സുഹൃത്തേ .. ഈ പോസ്റ്റ്‌ എന്റെ ഒരു പാട് ധാരണകളെ മാറ്റി മറിച്ചു . സത പറഞ്ഞ പോലെ ഇത്തരം പോസ്റ്റുകള്‍ ആണ് യഥാര്‍ത്ഥത്തില്‍ കലുഷിതമായ ഈ കാലഘട്ടത്തിലെ ആളുകള്‍ വായിക്കേണ്ടത് .

പ്രത്യയ ശാസ്ത്രങ്ങളെയോ ഇസങ്ങളെയോ മതങ്ങളേയോ തള്ളി പറയുന്നതിലല്ല കാര്യം ,ധാരാളം ആളുകള്‍ അണി നിരക്കുന്ന ഇത്തരം സംഘങ്ങളെ ഗുണകരം ആയ കാര്യങ്ങളിലേക്ക് വഴി തിരിച്ചു വിടുന്നതിനാല് യഥാര്‍ത്ഥ നന്മ , അതാണ്‌ ഇത്തരം സംഘങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശം എന്നും ഈ വരികള്‍ എന്നെ പഠിപ്പിച്ചു ...

വാടാനപ്പള്ളിയിലെ അച്ഛന്‍ ചെയ്ത പോലെ ഒരു യുക്തിവാദി ചെയ്യാന്‍ തയാറാവുമോ ? അറിയില്ല .. എന്നാലും അച്ഛനെ അത് ചെയ്യിപ്പിച്ചത് അദ്ദേഹത്തിന്റെ കറ കളഞ്ഞ വിശ്വാസം ആണ് എന്നതില്‍ തര്‍ക്കമില്ല .. വിശ്വാസത്തിന്റെ ഗുണ പരമായ ഇമ്പാക്റ്റ്‌ സമൂഹത്തില്‍ ..!

ഹൃദയ രക്തത്താല്‍ താങ്കള്‍ എഴുതിയതിനു സ്നേഹത്താല്‍ ഒരൊപ്പ് !

സൂത്രന്‍..!! said...

ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ....

ഭൂമി said...

സുഹൃത്തേ
വായിച്ചു. സന്തോഷം തോന്നുന്നു. ചോരക്കു മതമില്ല, ദൈവത്തിനും.
മനുഷ്യന്റെ മതങ്ങളും , മതങ്ങളുടെ ദൈവങ്ങളും എന്തെങ്കിലും ചെയ്യട്ടെ .
നമുക്കു നന്മകള്‍ ചെയ്യാം . അത് തന്നെ ദൈവം

ramaniga said...

sahayam ennu paranjal ithaanu

Raviudeyum aa achanteyum jeevitham dhanyam !

manassu nannayal matham ethayalum kuzhappamiila
manassu nannayilenkil ethu mathamayittum karyamilla!

കുഞ്ഞികിളി said...
This comment has been removed by the author.
കുഞ്ഞികിളി said...

വാടാനപ്പള്ളി പാതിരി അച്ഛനും , കൊയമ്പത്തൂര് രവിയും എന്റെ ആരോ ആയ പോലെ ഒരു വല്ലാത്ത അടുപ്പം ...

സത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ തന്നെയാണ് ബ്ലോഗ്ഗിലൂടെ ഷെയര്‍ ചെയ്യേണ്ടത് ..
വായിക്കുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി , തീര്‍ന്നപ്പോള്‍ മനവും കുരിര്‍ത്തു
ആശംസകള്‍ ...

Typist | എഴുത്തുകാരി said...

ഞാനിപ്പഴാ ഇതു കണ്ടതു്. തിന്മകള്‍ ഒരുപാട് കൂടിയിട്ടും, നന്മ മരിച്ചിട്ടില്ല, മരിക്കുകയുമില്ല. നമ്മള്‍ ആര്‍ക്കെങ്കിലും ഉപകാരം ചെയ്താല്‍, നമുക്കതു് തിരിച്ചു കിട്ടും. തീര്‍ച്ച. എവിടെനിന്നെങ്കിലും.

അനുരൂപ് said...

ഇത്‌ ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല. രക്തദാനം എന്ന സങ്കേതത്താല്‍ മതത്തിനപ്പുറം മനുഷ്യന്‍ എന്ന ചിന്തയെ കാണിച്ചു തന്നു എന്നത് പോസ്റ്റിന്റെ സവിശേഷതയാണ്‌.

എങ്കിലും, ഒന്നുകൂടി.
ജനം വികാരാവേശത്താല്‍ അരുതാത്തത് ചെയ്താല്‍ അതിനെ മതവത്കരിക്കുന്നതുപോലെ തന്നെ വിവേകശൂന്യമാണ്‌ ആരെങ്കിലും നന്മ ചെയ്താല്‍ അവന്റെ മതം അന്വേഷിക്കുന്നതും.

ആശംസകള്‍

ഷംസീര്‍ ഷംസി said...

മതങ്ങള്‍ സ്വാര്‍ത്ഥ ലാഭത്തിനും , ആളുകളെ വേര്‍തിരിച്ചു നിര്‍ത്താനും ഉപയോഗിക്കുന്ന ഈ സമ കാലീന ലോകത്ത് , ഒരു വേര്‍തിരിവും ഇല്ലാതെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു വിശ്വാസങ്ങള്‍ പ്രേരിപ്പിക്കുന്നു എന്നത് എടുത്തു കാണിക്കേണ്ട മാതൃക തന്നെയാണ് ..

മറ്റൊരാള്‍ക്ക് സ്വന്തം വൃക്ക നല്‍കാന്‍ അടുത്തവര്‍ വരെ തയ്യാറാവാത്ത കാല ഘട്ടത്തില്‍ ഒരു പള്ളീലച്ചന്‍ ഹിന്ദു സഹോദരന് സ്വ വൃക്ക ദാനം ചെയ്തു എന്നത് ചെറിയ കാര്യമാണോ ? ദൈവം തന്ന നന്മക്കു മനുഷ്യന്‍ കടം വീട്ടേണ്ടത്‌ മറ്റു മനുഷ്യരെ സ്നേഹിച്ചും സേവിച്ചും ആണ് എന്ന് ബോധ്യപ്പെടുത്തി ഈ പോസ്റ്റ്‌ ..

സത പറഞ്ഞ പോലെ പരസ്പരം കടിച്ചു കീറുന്നതിനു മുമ്പ് ആളുകള്‍ ഇതൊന്നു വായിച്ചിരുന്നു വെങ്കില്‍

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നന്മയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നാമ്പുകൾ എല്ലാ ആശയ -ആദർശ വൈജാത്യങ്ങൾക്കുമപ്പുറം ഹൃദയത്തിൽ സൂക്ഷിക്കുന്നവർ നമുക്കിടയിൽ ഉണ്ടെന്നു അടിവരയിടുന്ന അനുഭവക്കുറിപ്പ്.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നന്മകൾ പരിപോഷിപ്പിക്കപ്പെടട്ടെ. തിന്മകളുടേ നാമ്പുകൾ കരിഞ്ഞുണങ്ങട്ടെ.ആ‍ശംസകൾ

സുശീല്‍ കുമാര്‍ പി പി said...

ഫൈസല്‍, തങ്കളുടെ ഈ പോസ്റ്റ് വളരെ സന്തോഷത്തോടെയണ്‌ വായിച്ചത്. മനുഷ്യര്‍ ഒന്നാണെന്ന ബോധം തന്നെയണ്‌ മനുഷ്യത്വം. അതിനു മതമില്ല. ഹിന്ദുവും, കൃസ്ത്യാനിയും മുസല്‍മാനും യുക്തിവാദിയും എല്ലാം മനുഷ്യരാണെന്ന ബോധം തന്നെയാണ്‌ മാനവികത. രക്തദാനം മാത്രമല്ല നേത്രദാനം, മരണാനന്തരം ശരീരദാനം എല്ലാം മനുഷ്യര്‍ക്കു ചെയ്യാവുന്നതാണ്‌. കേരളത്തില്‍ മരണശേഷം ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുത്തവര്‍ മുഴുവനും യുക്തിവാദികളായിരുന്നു എന്ന് പറയുവാന്‍ എനിക്കു അഭിമാനമുണ്ട്. ഈ മാതൃക മതാനുയായികളും പിന്തുടരുകയാനെങ്കില്‍ എന്നു ആശിച്ചുപോകുന്നു. നേത്രദാനവും ഇത്തരത്തില്‍ പ്രോല്‍സാഹിപ്പിക്കപ്പേടേണ്ടതുതന്നെയണ്‌.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിക്കു ദാനം ചെയ്തു. ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിനു കൈമാറുകയും ചെയ്തു.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ചിറകരിയപ്പെട്ടവരുടെ വില്പത്രം..

vahab said...

മത-വിഭാഗീയതകള്‍ക്കപ്പുറം, മനുഷ്യനെ മനുഷ്യനായി കാണുന്ന മഹത്തായ സ്‌നേഹ-സൗഹൃദത്തിന്റെ സ്‌മരണകളിലേക്ക്‌ ഒരു കുറിപ്പുകൂടി....!!!

Areekkodan | അരീക്കോടന്‍ said...

ഫൈസല്‍....ഈ കുറിപ്പ്‌ വളരെ നന്നായി.കാരുണ്യത്തിന്റെ നീരുറവ വറ്റാത്തവന്‍ മുസ്ലിമായാലും ഹിന്ദുവായാലും കൃസ്ത്യാനിയായാലും മറ്റേത്‌ വിഭാഗക്കാരനായാലും ഏത്‌ സന്നിഗ്ദ്ധഘട്ടങ്ങളിലും സഹായമായി എത്തും.നാം അത്തരം ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ദൈവം തമ്പുരാന്‍ നമ്മെ കൈ വെടിയില്ല എന്നതിന്‌ ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്‌.

ജിപ്പൂസ് said...

മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ മതങ്ങളെ ദുരുപയോഗം ചെയ്യുന്നിടത്താണു പ്രശ്നം.അത്തരക്കാരെയാണു നാം തിരിച്ചറിയേണ്ടതും.അല്ലാതെ മതങ്ങള്‍ മനുഷ്യനെ മയക്കുന്ന കറുപ്പെന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ ചന്തമുള്ള ഒരു ചൊല്ല് എന്നതിനപ്പുറം യാഥാര്‍ഥ്യബോധത്തോടെയുള്ളതല്ല.

കുറുമാന്‍ said...

രക്തത്തിനു മതമില്ല, ജാതിയില്ല.

വളരെ നല്ല പോസ്റ്റ്.

ആശംസകള്‍.

THAKKY said...

Dear faisal,
Really energizing posts..MAY GOD BLESS YOU WIH GUD HEALTH AND CREATIVITY...&congrads a lot...

പാച്ചോന്‍ said...

ആശംസകള്‍ ...