Thursday, July 2, 2009

ഇവന്‍ താന്‍ ബ്ലോഗ്‌ പുലി !

ബ്ലോഗില്‍ ശാന്തമാം പരപ്പിലേക്കൊരു നാള്‍
ബെര്‍ളി ഒരു നര്‍മ്മത്തില്‍ കല്ലെറിഞ്ഞു :
നാല് പേര് ചേര്‍ന്നൊരു വധമെങ്കിലതു
നാട്ടുകാര്‍ പറയുമോ ബ്ലോഗു വധമെന്നു ?

ബ്ലോഗുകാര്‍ കൂടിയാല്‍ ബ്ലോഗ്‌ മീറ്റാകുമോ ?
ബോധപൂര്‍വ്വം സംഗമിക്കില്ലെയോ തീവ്രവാദികള്‍?
ബ്ലോഗിന്‍ പിതൃത്വം ആര് തെളിയിക്കുമനോണിയോ ?
ബെര്‍ലി തന്‍ വാക്കുകളില്‍ സ്വത:സിദ്ധ ഹാസ്യം!

ബ്ലോഗിനെപ്പറ്റി ഉരിയാടിടാത്ത മീറ്റെങ്കില്‍
ബ്ലോഗു മീറ്റെന്തിനു പിന്നെ ? ദുരൂഹം !
ആധികാരികതക്കൊരാണി ചത്വര വിജറ്റോ ?
ആക്ഷേപ ഹാസ്യം ചൊരിയുന്നു ബെര്‍ളി !

കാലത്ത് ചൂണ്ടയിട്ടു അച്ചായന്‍ ഇരിക്കവേ
കൊത്തുന്നു ബൂലോഗ ബുജികള്‍ സത്വരം
പരന്നൊഴുകുന്നു ബെര്‍ളിത്തരങ്ങള്‍ ബ്ലോഗില്‍
പാവം ബുജികള്‍ , കറുപ്പിക്കുന്നു സ്വബ്ലോഗുകള്‍

സത്യത്തില്‍ ചൂണ്ടയില്‍ കുരുങ്ങിയതോ സ്രാവുകള്‍ .
സേഫ്റ്റിയോടെ തീ കാഞ്ഞു (fire & safety)
കോര്‍ക്കുന്നതാ ചൂണ്ട വീണ്ടും അച്ചായന്‍,
കളിയാക്കി പുഴുങ്ങുന്നു "ഹിറ്റെ"ന്ന ധാന്യം !

കഥയറിയാതെ ആട്ടം കണ്ടവര്‍ ; മനോരോഗം,
കൂട്ടാത്മഹത്യ , എന്നൊക്കെ ആര്‍ത്തു വിളിക്കവേ
മീനച്ചിലാറ്റില്‍ തുണിപറിച്ചു കുളിക്കുന്ന ട്രീസയെ
പാതി വെള്ളത്തില്‍ കണ്ടതിന്‍ നിര്‍വൃതി, ബെര്‍ളിയില്‍ !

ഈ കോലാഹലം കേട്ടാകാംക്ഷയാല് കാണികള്‍
ഇട്ടെറിഞ്ഞോടുന്നു , ബെര്‍ളിത്തരങ്ങളിലേക്കുടന്‍് ,
പരതുന്നു പഴയ പോസ്റ്റുകള്‍ കമന്റുകള്‍ ,പിന്നെ
പറയുന്നുറക്കെ , ഇവന്‍ താന്‍ അല്ലോ ബ്ലോഗ്‌ പുലി !

17 comments:

Faizal Kondotty said...

ഈ കോലാഹലം കേട്ടാകാംക്ഷയാല് കാണികള്‍
ഇട്ടെറിഞ്ഞോടുന്നു , ബെര്‍ളിത്തരങ്ങളിലേക്കുടന്‍് ,
പരതുന്നു പഴയ പോസ്റ്റുകള്‍ കമന്റുകള്‍ ,പിന്നെ
പറയുന്നുറക്കെ , ഇവന്‍ താന്‍ ബ്ലോഗ്‌ പുലി !

കാപ്പിലാന്‍ said...

:)

പാവപ്പെട്ടവന്‍ said...

കഥയറിയാതെ ആട്ടം കണ്ടവര്‍ മനോരോഗം,

എസ്.കെ.എസ് said...

കഥയറിയാതെ ആട്ടം കണ്ടവര്‍ ; മനോരോഗം,
കൂട്ടാത്മഹത്യ , എന്നൊക്കെ ആര്‍ത്തു വിളിക്കവേ
മീനച്ചിലാറ്റില്‍ തുണിപറിച്ചു കുളിക്കുന്ന ട്രീസയെ
പാതി വെള്ളത്തില്‍ കണ്ടതിന്‍ നിര്‍വൃതി, ബെര്‍ളിയില്‍!


കലക്കി !

ㄅυмα | സുമ said...

ഉം... :-/

അനില്‍@ബ്ലോഗ് said...

ഫൈസലെ,
ഈ വിഷയത്തില്‍ വിവാദങ്ങള്‍ക്ക് താത്പര്യമില്ല.
എന്നാലും പറയുന്നു, അത് തമാശയായി എഴുതിയതാണെന്ന് ബെര്‍ളിയുടെ പോസ്റ്റുകള്‍ വായിക്കുന്ന ആരും പറയില്ല. തമാശയെന്ന രൂപേണ ഇച്ചിരി കാര്യം പറഞ്ഞൊരു പോസ്റ്റാണത്. അതിനെ അനുകൂലിച്ചാണ് ഭൂരിപക്ഷം കമന്റ്റുകളും വന്നതെങ്കില്‍ അങ്ങോട്ടു ചായാനും അല്ലെങ്കില്‍ ഇപ്പറഞ്ഞമാതിരി ഹാസ്യമാക്കി തടിയൂരാനും പര്യാപ്തമായ പോസ്റ്റാണത്, ഇതേപോലെയുള്ള ഇഷ്യൂകളില്‍ ബെര്‍ളി ഇട്ട പഴയ പോസ്റ്റ്കളെല്ലാം ഒന്ന് വിശകലനം ചെയ്താല്‍ മനസ്സിലാവും. രണ്ടാമത്തിട്ട ഇന്റര്‍വ്യൂ പോസ്റ്റ് നന്നായിട്ടുണ്ട്.

അരുണ്‍ കായംകുളം said...

ബ്ലോഗില്‍ ശാന്തമാം പരപ്പിലേക്കൊരു നാള്‍
ബെര്‍ളി ഒരു നര്‍മ്മത്തില്‍ കല്ലെറിഞ്ഞു :
നാല് പേര് ചേര്‍ന്നൊരു വധമെങ്കിലതു
നാട്ടുകാര്‍ പറയുമോ ബ്ലോഗു വധമെന്നു ?

ഇതില്‍ നര്‍മ്മമുണ്ട്, പക്ഷേ ബാക്കി???

പാവത്താൻ said...

കൊള്ളാം. എന്തായാലും ഈ ബ്ലോഗ് മീറ്റ് ഒരു സംഭവം തന്നെ. ഞാനും ഒരു കവിതയെഴുതിയിരുന്നു ഇനി 2 ദിവസം കഴിഞ്ഞു പോസ്റ്റാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതാണു കാര്യം എന്ന് എനിയ്ക്കു തോന്നുന്നില്ല..

ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുക എന്നൊരു വിദ്യ.....!

അതു ഞങ്ങൾ പാലാക്കാർക്ക് അറിയാം

രാഗേഷ് V said...

അപ്പൊ ഇയാളൊരു ആളൊരു നിമിഷ കവി ആണല്ലേ ..?
സംഭവങ്ങളെ ഭംഗിയായി കോര്‍ത്തിണക്കിയതും നല്ല വാചക ഘടയും ... താങ്കള്‍ക്കു ബൂ ലോഗ കവിതയില്‍ ഭാവിയുണ്ട് .. ഇനിയും കവിതകള്‍ എഴുതുക .. നെടു നീളന്‍ പ്രതികരണങ്ങളെക്കാള്‍ മനോഹരം ആയ ഒന്ന് .. എനിക്ക് നല്ല വണ്ണം ഇഷ്ടായി,

അനുകൂലിച്ചാവട്ടെ,പ്രതികൂലിച്ചാവട്ടെ , ഇത്തരം ക്രിയാത്മകമായ പ്രതികരണങ്ങള് ആണ് ബൂലോഗത്തിനു വേണ്ടത് .. അല്ലാതെ തൊള്ള കീറി കാറുകയോ തെറി വിളിക്കുകയോ അല്ല

ഓ. ടോ
മീനച്ചിലാറ്റില്‍ തുണിപറിച്ചു
കുളിക്കുന്ന ട്രീസയെ
പാതി വെള്ളത്തില്‍ കണ്ടതിന്‍
നിര്‍വൃതി,ബെര്‍ളിയില്‍!


അല്ല ഈ മീനച്ചിലാറ് എവിടെയാ ..? ട്രീസ എപ്പോഴാ കുളിക്കാന്‍ വരുന്നത് ..?
:)
ബെര്‍ലിയോടു തന്നെ ചോദിക്കേണ്ടി വരും അല്ലെ..?

ചിന്തകന്‍ said...

:)

Helper | സഹായി said...

ഇതൊക്കെ കണ്ടും കേട്ടും മരിയ്ക്കുന്നതിനെക്കാള്‍ നല്ലത് ജീവിയ്ക്കുന്നതു തന്നെയാ....

ctrl c ctrl v - from kotottykaran

Faizal Kondotty said...

പുതിയ പോസ്റ്റ്‌
"കാണാതെയും മിണ്ടാതെയും....."

ജിപ്പൂസ് said...

അനില്‍ ഭായ് പറഞ്ഞത് തന്നെയാണു കാര്യം.സംഗതി ക്ലിക്കായെങ്കില്‍ അത് ബെര്‍ലിയുടെ ഒടുക്കത്തെ ചിന്ത.അല്ലെങ്കില്‍ അത് ബെര്‍ളി(മണ്ട)ത്തരങ്ങളും.

ഷംസീര്‍ ഷംസി said...

ബെര്‍ളിത്തരങ്ങള്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകും ബെര്‍ളിയുടെ ആ ശൈലിയുടെ ഭംഗി ! മാത്രമല്ല ഓസ്കാര്‍ അവാര്‍ഡ്‌ വേളയിലെ ലേഖനങ്ങള്‍ പോലെ അര്‍ത്ഥവത്തായ കനപ്പെട്ട എഴുത്തുകള്‍ .. അങ്ങിനെ അവതരണത്തിലും ആശയത്തിലും ഒരു പോലെ മികച്ചു നില്‍ക്കുന്ന ബെര്‍ളിയെ വെല്ലാന്‍ ബൂലോഗത്ത്‌ ഇപ്പോള്‍ ആരും ഇല്ല .. വെറുതെ അസൂയ കാണിച്ചിട്ട് കാര്യമില്ല .. ബെര്‍ളി എന്തെഴുതിയാലും അതിനൊരു ഭംഗിയുണ്ട് ! അത് കൊണ്ട് ആണല്ലോ ഹിറ്റ്‌ റേറ്റ് ഒരു മില്യന്‍ ആവാന്‍ പോകുന്നത് .

ഈ ബെര്‍ളി ഒരു തുകടാ ബ്ലോഗ്‌ മീറ്റിനെതിരെ കെറുവ് വച്ച് എഴുതി എന്നൊക്കെ പറഞ്ഞു പരത്തിയാല്‍ ആ പറയുന്നവന്റെ അല്പത്വം എന്നല്ലാതെ ആളുകള്‍ മറ്റെന്തു മനസ്സിലാക്കാന്‍ ...

ഞങ്ങള്‍ വായക്കാര്‍ ഒന്നടങ്കം പറയുന്നു
ബെര്‍ളി തന്നെ ബ്ലോഗ്‌ പുലി .. വെറും പുലിയല്ല , പുപ്പുലി

കുക്കു.. said...

:))

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ചിറകരിയപ്പെട്ടവരുടെ വില്പത്രം..