Tuesday, July 7, 2009

മറായ് മീറ്റിലെ നാടകീയ രംഗങ്ങള്‍ ..!

(ആധാരം എഴുത്തുകാരുടെ സംഘടന , മറായ് കടപ്പുറത്ത് വച്ച് ഒരു റൈറ്റേര്‍്സ് മീറ്റ്‌ നടത്താന്‍ തീരുമാനിക്കുകയും , പുതിയ ഒരു റൈറ്ററെ നാടകത്തിന്റെ ചുമതല ഏല്പിക്കുകയും ചെയ്യുന്നു. പുതിയ റൈറ്റര്‍് ആകട്ടെ , സംഘാടകരുടെ ആത്മാര്‍ഥതയെ ബഹുമാനിക്കുന്നുവെങ്കിലും നടത്തിപ്പിലെ നല്ലതല്ലാത്ത ചില പ്രവണതകളെ ചൂണ്ടിക്കാണിക്കുന്ന നിലയില്‍ ഒരു നാടകം തയ്യാറാക്കുന്നു , നാടകവും തുടര്‍ന്ന് അരങ്ങേറുന്ന നാടകീയ സംഭവങ്ങളും ഇവിടെ പകര്‍ത്തട്ടെ )

രംഗം ഒന്ന്
-------------------
(കര്‍ട്ടന്‍ ഉയരുന്നു ..സ്റ്റേജില്‍ വെളിച്ചം മെല്ലെ തെളിയുന്നു... , രംഗത്ത് കുറച്ചധികം ആളുകള്‍ ചൂട് പിടിച്ച ചര്‍ച്ചക്ക് എന്ന വണ്ണം ഇരിക്കുന്നു )

ഒന്നാമന്‍ : പറഞ്ഞു വരുന്നത് സഹ ജീവികളോടു കാരുണ്യം കാണിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് .. നമ്മള്‍ ഒരുക്കു കൂട്ടി വയ്ക്കുന്ന ചില്ലറ തുട്ടുകള്‍ ഒരു കുടുംബത്തിനു അല്പം നന്നായി തന്നെ ആശ്വാസം ഏകാന്‍ കഴിയുന്നു എന്നത് എന്ത് കൊണ്ടും സന്തോഷം തരുന്നു .., (മറ്റുള്ളവരെ നോക്കി ) അങ്ങിനെ തന്നെ യല്ലേ ..

ആള്‍ക്കൂട്ടം : അതെ .. അതെ .., പാഴ്ചിലവ് ഒഴിവാക്കൂ .. മറ്റുള്ളവര്‍ക്ക് ഒരു താങ്ങാവൂ...

ആള്‍ക്കൂട്ടം : അതെ .. അതെ .., നമുക്ക് മാതൃക കാണിക്കണം ..നമ്മള്‍ റൈറ്റേര്‍്സ് ആണ് .

(അവര്‍ ഒരു പാട്ട് പാടി നൃത്ത ചുവടുകളോടെ അണിയറയിലേക്ക് പതിയെ പോകുന്നു )

തിത്തെയ്യം തകതെയ്യം താരോ- തിന്തക
തിത്തെയ്യം തകതെയ്യം താരോ.


ആര്‍ഭാടങ്ങള്‍ ഒഴിവാക്കൂ ..
അധിക ചെലവ് നിയന്ത്രിക്കൂ ..

തിത്തെയ്യം തകതെയ്യം താരോ- തിന്തക
തിത്തെയ്യം തകതെയ്യം താരോ.

അപ്പത്തിനായ് കേഴുന്നവര്‍ , പിന്നെ
അടുപ്പ് പുകയാന്‍ കൂരയില്ലാത്തവര്‍് .

ആളുകള്‍ ഇങ്ങിനെ ചുറ്റുമുള്ളപ്പോള്‍
ആര്‍ഭാടിക്കാന്‍ അര്‍ഹരോ നാം ?

തിത്തെയ്യം തകതെയ്യം താരോ- തിന്തക
തിത്തെയ്യം തകതെയ്യം താരോ.
(പാട്ട് നേര്‍ത്തു വരുന്നു , കര്‍ട്ടന്‍ പതിയെ താഴുന്നു )
*************************************************

രംഗം രണ്ടു
-------------------
(പശ്ചാത്തലം : കടപ്പുറത്തെ ഒരു ആഡംബര റിസോര്‍ട്ട് , ഒരു സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും കാണാം ,)
( ഒരു വിദ്യാര്‍ഥി കടന്നു വരുന്നു .)
സെക്യൂരിറ്റി : നില്‍ക്കവിടെ ? നീ ആര് ? എങ്ങോട്ട് പോകുന്നു ?

വിദ്യാര്‍ഥി : ( ആവേശത്തില്‍ ) ഞാന്‍ . . ഇവിടെ കൂടിയ ആധാരം എഴുതുന്ന റൈറ്റേര്‍്സ് നെ കാണാന്‍ വന്നതാണ് , എനിക്ക് അവരോടൊപ്പം അല്‍പ സമയം ചിലവഴിക്കണം , അതെന്റെ ഒരു പാട് നാളത്തെ ആഗ്രഹം ആണ് .

സെക്യൂരിറ്റി : ആട്ടെ , മോഹം ഒക്കെ കൊള്ളാം .. നിന്റെ കയ്യില്‍ 250 രൂപ ഉണ്ടോ ?

വിദ്യാര്‍ഥി : (ആശ്ചര്യത്തോടെ ) 250 രൂപയോ ? എന്റെ അമ്മക്ക് എല്ലു മുറിയെ പണിയെടുത്താല്‍ ആകെ കിട്ടുക ഒരു ദിവസം 50 രൂപയാണ് . ... അത് ഞാന്‍ കൊണ്ട് വന്നിട്ടുണ്ട് ...

സെക്യൂരിറ്റി : (പൊട്ടി ചിരിച്ചു ) 50 രൂപയോ .. നല്ല കഥ ! ഇതേ വിദേശത്ത് നിന്നും വന്ന ഹൈ ക്ലാസ്സ്‌ റൈറ്റേര്‍്സ് കൂടുന്ന മീറ്റാ ... വേഗം സ്ഥലം വിട്ടോ

(വിദ്യാര്‍ഥി കരയുന്നു .)

സെക്യൂരിറ്റി : കരയേണ്ട ... എന്റെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ തന്നേനെ എനിക്ക് ആകെ കിട്ടുക 80 രൂപയാണ് .. അത് തന്നെ എന്റെ കുട്ടികളുടെ ആവശ്യത്തിനു കഷ്ടി തികയുന്നില്ല ...

(അല്പം നിര്‍ത്തി വീണ്ടും തുടരുന്നു )
നീ ഒന്നും വരണം എന്ന അവര്‍ക്കില്ല , ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് സാധാ ഓഡിറ്റൊറിയമൊ മറ്റോ അറേഞ്ച് ചെയ്യാമായിരുന്നല്ലോ .. ഇതേ , ഹൈ ക്ലാസ്സ്‌ മീറ്റ്‌ ആണ് .. നീ വീട്ടില്‍ പോ കൊച്ചെ ...

(വിദ്യാര്‍ഥി കണ്ണീരോടെ തിരിച്ചു നടക്കാന്‍ ഒരുങ്ങുന്നു .)
സെക്യൂരിറ്റി : അല്ല ,മോനെ ഈ എങ്ങിനെ ഇവരുടെ കൂട്ടത്തില്‍ ആയി ? ഈ ആധാരം എഴുത്ത് കമ്പ്യൂട്ടറില്‍ സമ്പന്നര്‍ മാത്രമല്ലേ എഴുതാറുള്ളൂ , പിന്നെ നീ എങ്ങിനെ ..?

വിദ്യാര്‍ഥി : അല്ല ചേട്ടാ. ചേട്ടനറിയുമോ ഫലസ്തീനിലെ പാവപ്പെട്ട കൊച്ചു കുട്ടികള്‍ ഇന്റര്‍നെറ്റിലൂടെ ആധാരം എഴുതി, അത് ലോകം മുഴുവം ശ്രദ്ധിച്ചു .. (വികാരഭരിതനായി ) ഞാന്‍ എന്റെ സ്കൂളിലെ സര്‍ക്കാര്‍ വക കമ്പ്യൂട്ടറില്‍ ആധാരം എഴുതി പഠിച്ചു , അടുത്തുള്ള അക്ഷയ സെന്ട്രരിലെ ചേട്ടന്‍ , അവിടം തൂത്ത് വൃത്തിയാക്കി കൊടുക്കുന്നതിനാല്‍ എനിക്ക് കുറച്ചു സമയം അവിടുത്തെ കമ്പ്യൂട്ടറില്‍ ആധാരം എഴുതാന്‍ അനുവാദം തരും .. അങ്ങിനെയാ ഞാന്‍ ഇവരെ ഒക്കെ അറിയുന്നത്

സെക്യൂരിറ്റി : മോന്‍ ചെല്ല് , മോന്‍ ഒരിക്കല്‍ ഇവരേക്കാള്‍ വലിയ ആളാകും , കാരണം ഇവര്‍ കൃത്രിമങ്ങളെ ഇഷ്ടപ്പെടുമ്പോള്‍ , അതില്‍ അഭിരമിക്കുമ്പോള്‍ , മോന്‍ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പട വെട്ടി , അനുഭവങ്ങളുമായി ഒരു വലിയ ഒരു റൈറ്റര്‍് ആകും .. എനിക്കുറപ്പാ ...

( വിദ്യാര്‍ഥി കലങ്ങിയ കണ്ണുകളോടെ തിരിച്ചു നടക്കുമ്പോള്‍ നേര്‍ത്ത ശോക സംഗീതത്തില്‍ അലകള്‍ പിന്നണിയില്‍ നിന്നും ഒഴുകി വരുന്നു,കര്‍ട്ടന്‍ പതിയെ താഴുന്നു )
***********************************************************

രംഗം മൂന്നു
-------------------
( കര്‍ട്ടന്‍ ഉയരുന്നു , മീറ്റ്‌ നടക്കുന്നു , ആളുകള്‍ അവിടെ ഇവിടെയായി മുത്ത്‌ പതിച്ച കസേരകളില്‍ ഇരിക്കുന്നു )
ഒന്നാമന്‍ : ഹലോ
രണ്ടാമന്‍ : ഹലോ
മൂന്നാമന്‍ : ഹലോ
ഒന്നാമന്‍ : വീണ്ടും ഹെലോ
രണ്ടാമന്‍ : ഒരു ഹലോ കൂടി

നാലാമന്‍ : ( അകലെ നിന്ന് ഉറക്കെ വിളിച്ചു ചോദിക്കുന്നു ) എന്താണ് വെറും ഹലോ മാത്രം പറയുന്നത്? ഇതിനാണോ നിങ്ങള്‍ വന്നത് ?"

ഒന്നാമന്‍ : അത് ഇവിടെ ആധാരത്തെ പ്പറ്റി ഒന്നും പറയരുതെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട് .. ഞങ്ങള്‍ക്ക് ആണെങ്കില്‍ പൊതുവായി വേറെ വിഷയവും ഇല്ല .. അതിനാല്‍ ഹലോ എന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പറഞ്ഞു സമയം നീക്കുന്നു .

രണ്ടാമന്‍ : അതെ (നാലാമനെ നോക്കി ) താങ്കള്‍ക്കും ഒരു ഹെലോ
നാലാമന്‍ : എങ്കില്‍ തിരിച്ചും ഹെലോ .

അഞ്ചാമന്‍ : ആ പ്ലാസ്റ്റിക്‌ പൂക്കളെ നോക്കൂ എന്ത് ഭംഗി എന്റെ അടുത്ത ആധാര ഗവിത പ്ലാസ്റ്റിക്‌ പൂക്കളുടെ ഭംഗിയെക്കുറിച്ചാണ് ..

ആറാമന്‍ : ആരെങ്കിലും എന്റെ ഒരു ഫോട്ടോ എടുത്തു തരുമോ ? ആയില്ല .. ആയില്ല .. ടെ ഇവിടെ ഈ റിസോര്‍ട്ട് ന്റെ ഈ കൊത്തു പണികള്‍ക്കും , ഇന്‍ഡോര്‍ ചെടികള്‍ക്കും ഇടയില്‍ ഇരുന്നു ...
ഓക്കേ .. ഇനി എടുത്തോളൂ , ഇത് എനിക്ക് അടുത്ത ആധാരത്തില്‍ ചേര്ക്കാനുള്ളതാ ..

(ഫ്ലാഷുകള്‍ തുരു തുരാ മിന്നുന്നു, അതിനിടയില്‍ ഒരു അശരീരി അണിയറയില്‍ നിന്നും )

" ആര്‍ഭാടങ്ങള്‍ക്കു എതിരായിരുന്നല്ലോ നിങ്ങള്‍..പക്ഷെ ഇപ്പൊ ഇത് ..? "
----------------------------------------------------------------------------

കാണികള്‍ക്കിടയില്‍ നിന്നും ഒരാള്‍ : ഈ നാടകം നമുക്കിട്ടു പാര പണിയുകയാണ് .. പിടി ആ നാടക കര്‍ത്താവിനെ , അവന്‍ കുലദ്രോഹി .. വഞ്ചകന്‍ .. മീറ്റു കലക്കി .. പിടി അവനെ )
മറ്റൊരാള്‍ (തല മുതിര്‍ന്ന ) : പിടിയവനെ , അവന്‍ പുതിയ ആധാര റൈറ്റര്‍് .. നമ്മള്‍ വര്‍ഷങ്ങളായി ആധാരം എഴുതുന്നവര്‍.. നമ്മെ അവന്‍ പഠിപ്പിക്കേണ്ട ..

കുറച്ചാളുകള്‍ : അതെ പിടിയവനെ .. അവനെ അരച്ചരച്ചു കൊല്ലണം
ആള്‍ക്കൂട്ടം : അതെ അവനെ അരച്ചരച്ചരച്ചരച്ചരച്ചരച്ചരചച്ചരച്ചരച്ചരച്ചു കൊന്നുകളയുക

9 comments:

Faizal Kondotty said...

ഈ നാടകം തികല്ച്ചും സാങ്കല്പിക പശ്ചാത്തലത്തില്‍ എഴുതിയതാണ് .. ഇതില്‍ ആര്‍ക്കെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് വായക്കാരന്റെ കുറ്റം ആണ് .

Helper | സഹായി said...

ഫൈസലും ഇവർക്കു പിന്നാലെ പോവുന്നത്‌ കാണുമ്പോൾ സങ്കടം തോന്നുന്നു. കഷ്ടം.

Faizal Kondotty said...

ഇത് വെറുമൊരു നാടകം അല്ലെ സഹായി .. ഇപ്പൊ നാടക കാലം ആണ് .. അതിനാല്‍ എന്റെ വക ഒരു നാടകം , അത്ര മാത്രം ..

മീറ്റിനു ആദ്യമേ എന്റെ ആശീര്‍വാദം നേര്ന്നിട്ടുണ്ട്..എല്ലാം ഭംഗിയായി വരും , പക്ഷെ കാപ്പിലാന്‍ ഒരു ചര്‍ച്ച അവിടെ ഇട്ടപ്പോള്‍ ഞാന്‍ അതില്‍ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം , അതാവട്ടെ, മൊത്തം മീറ്റുകളില്‍ ശ്രദ്ധിക്കണം എന്ന് എനിക്ക് തോന്നിയ കാര്യങ്ങള്‍ അവിടെ പറഞ്ഞു ..

ഇവിടെ ഇത് വെറുമൊരു നാടകം മാത്രം.. ആസ്വദിക്കാന്‍ പറ്റിയാല്‍ ആസ്വദിക്കുക .. കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ വെട്ടി തുറന്നു പറയുക ..

Spider said...

അടുത്ത ചാവേറാണല്ലേ........... ഏതാണ് വകുപ്പ്‌ ? ബോംബോ തോക്കോ ?

സാരമില്ല , രാജവെമ്പാലകള്‍ പുളയുന്നത് കാണുമ്പോള്‍ ഞാഞ്ഞൂലിനും (അതി)മോഹമോ അഹങ്കാരമോ ഒക്കെ തോന്നുന്നത് സ്വാഭാവികം!

ശ്രമം നല്ലതാണ് .....
ഒത്തിരി ധാന്യം വിളയുന്ന വയലല്ലേ .....
പറന്നു നോക്കൂ .... കെണിയില്‍ വീഴരുത് ....
വീണാല്‍... കറി ആയിപ്പോകും ....
ചുമ്മാ കിട്ടുന്ന ധാന്യം ആണെന്ന് കരുതി വെട്ടി വിഴുങ്ങിയാല്‍ കൊലോസ്ട്രോള്‍ വര്‍ദ്ധിക്കും .... അപകടമാണ് ....

അമേരിക്കന്‍ ബുദ്ധിക്ക് വീണ്ടും എന്റെ നമോവാകം!

പാവത്താൻ said...

ഹൃദയരക്തത്തില്‍ മുക്കിയെഴുതിയതിന്‍് കയ്യടി ഈ നാറ്റകത്തിനു കൂവലും...നല്ലതെഴുതൂ...കമന്റുകള്‍ക്കു പിന്നാലേ വരും

കാപ്പിലാന്‍ said...

ഹഹ .. ഈ നാടകം എവിടെ അവതിപ്പിക്കാനാണ് ഫൈസല്‍ :)

റസാകൃഷ്ണ said...

:)താങ്കളുടെ "ഹൃദയ രക്തത്താല്‍" എഴുതുന്നത്‌ ....... വളരെ ആകര്‍ഷിച്ച പോസ്റ്റ് ആണു നല്ല ഒരു ഫീലിങ്ങ്....*ദൈവം അമ്പലങ്ങളിലോ പള്ളിയിലോ അല്ലെന്നും , കഷ്ട്ടപെടുന്നവന്റെ വീട്ടിലാണെന്നും എന്നെ അനുഭവത്തില്‍ നിന്ന് പഠിപ്പിച്ച നാല് വര്ഷം ..! *

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ചിറകരിയപ്പെട്ടവരുടെ വില്പത്രം..

കൊട്ടോട്ടിക്കാരന്‍... said...

ഈ ബൂലോകത്ത് അന്തോം കുന്തോം ഉള്ള ഒരാളേ ഇപ്പഴുള്ളൂ...