Saturday, August 1, 2009

ചെസ്സ്‌


കാനഡയിലെ നിന്ന്
കൊണ്ട് വന്ന ചതുരംഗകളത്തില്‍
കരുക്കള്‍ നിരത്തി
കുറച്ചാളുകള്‍ വലതു ഭാഗത്ത് നിന്നു

ഇടതു ഭാഗത്ത് ആളുകള്‍
അണിനിരക്കവേ
കരുക്കളിലെ കിംഗ്‌ പറഞ്ഞു
കളി നിയന്ത്രിക്കാന്‍ ഞാന്‍ മതിയായവന്‍

വലതു പക്ഷത്തണിനിരന്നു
സാമുദായിക പ്രമാണിമാര്‍ , പ്രബലര്‍
ഇടതു പക്ഷത്തോ

കിംഗിന്‍ അമിത വിശ്വാസം മാത്രം

കളി തുടങ്ങിയപ്പോള്‍ തന്നെ
പരസ്പരം ചതിച്ചു കളിക്കുന്ന പക്ഷത്തെ
കയ്യൊഴിഞ്ഞു കാണികള്‍ കുറെ
കിംഗിന്‍ താന്‍ പ്രമാണിത്വം അസഹ്യം !

കളി മുറുകവേ ,
ഇടതു പക്ഷത്തെ മന്ത്രി പറഞ്ഞു
ബിഷപ്പിനെ ഇപ്പോള്‍ ഇറക്കി
കളി വേദി പങ്കിടുന്നത് അപകടം ,

കിങ്ങിനു സഹിക്കുമോ
കളിക്കളത്തില്‍ മന്ത്രി എന്നും
തനിക്കൊരു തലവേദന മാത്രം
പിറകോട്ടു മാറ്റി ഒതുക്കി മന്ത്രിയെ

നന്നായി കളിച്ചു മുന്നേറുന്ന
മന്ത്രിയെ ഒതുക്കിയതില്‍
പ്രതിഷേധിച്ചു , അവശേഷിച്ച
കാണികള്‍ കൂടി കൂറ് മാറി .

പിന്നെ നടന്നത് കിങ്ങിന്റെ
ധാര്‍ഷ്ട്യം നിറഞ്ഞ കസര്‍ത്ത്
മന്ത്രിയെ പിന്തുണച്ചു കളിച്ച
കാലാള്‍ പടകളെ പിന്നിലേക്കു മാറ്റി

കളി മുറുകവേ ,
തന്ത്രങ്ങള്‍ പാളിപ്പോയ കിംഗ്
ഓരോരുത്തരെയായി
കുരുതി കൊടുത്തു പിന്നീട് .

സാമുദായിക സ്വാശ്രയപക്ഷം
ചെക്ക് വിളിച്ചപ്പോള്‍
കുതിരയെ
കൊലക്ക്
കൊടുത്തു .

കിങ്ങിനു ഒത്താശ പാടി പാടി
വിപ്ലവ വീര്യം നഷ്ട്ടപ്പെട്ട
യുവതേരുകള്‍
യുദ്ധ ഭൂമിയില്‍ തലയറ്റു വീണു .

അവസാനം രാജാവ് മാത്രം ബാക്കി .
പിന്നെ ചെക്ക് വിളിക്കാന്‍
മറു പക്ഷത്തെ ഒരു കാലാള്‍
തന്നെ ധാരാളം മതിയായിരുന്നു

19 comments:

Faizal Kondotty said...

കിങ്ങിനു ഒത്താശ പാടി പാടി
വിപ്ലവ വീര്യം നഷ്ട്ടപ്പെട്ട
യുവതേരുകള്‍
യുദ്ധ ഭൂമിയില്‍ തലയറ്റു വീണു .

ഡോക്ടര്‍ said...

കൊള്ളാലോ ഫൈസലേ ഈ ചെസ്സ്‌... :)

കണ്ണനുണ്ണി said...

ശരിക്കും നന്നായി....ചെസ്സ്‌ ബോര്‍ഡില്‍ ഇങ്ങനെ ഒരു ആംഗിള്‍

നരിക്കുന്നൻ said...

കൊള്ളാം... ചെസ്സ് ബോർഡ് കാനഡയിൽ നിന്ന് തന്നെ കൊണ്ട് വന്നതിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? ഹെയ് ഒരു സംശയം.

Typist | എഴുത്തുകാരി said...

അതാ എന്റെയും സംശയം . ചെസ്സ് ബോഡ് കാനഡയില്‍നിന്നു കൊണ്ടുവന്നതിന്റെ പ്രത്യേകത എന്താ?

ചാണക്യന്‍ said...

കാനഡയില്‍ നിന്നും ചെസ്സ് ബോര്‍ഡോ?:):)

മരുപ്പച്ച | Maruppacha said...

നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ്‌ ചെയ്യുക..
http://www.maruppacha.com/

കൊട്ടോട്ടിക്കാരന്‍... said...

കവിത ഇഷ്ടപ്പെട്ടു, കാനഡ മനസ്സിലായില്ല, വ്യക്തമാക്കാമോ.

ആർപീയാർ | RPR said...

ഇതെന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്. എന്നെത്തന്നെ ഉദ്ദേശിച്ചാണ്.

സംഗതി കൊള്ളാം

ആരെയാ ഉദ്ദേശിച്ചതെന്നും മനസിലായി :)

കാപ്പിലാന്‍ said...

ചെക്ക് .

വിഷ്ണു said...

ചെക്ക്‌ മേറ്റ്‌ ...!!ചീയേര്‍സ്

താരകൻ said...

കിങ്ങിനു ഒത്താശ പാടി പാടി
വിപ്ലവ വീര്യം നഷ്ട്ടപ്പെട്ട
യുവതേരുകള്‍
യുദ്ധ ഭൂമിയില്‍ തലയറ്റു വീണു .
ചതുരംഗകളത്തിലെ കാഴ്ചകൾ കൊള്ളാം..

അഭിജിത്ത് മടിക്കുന്ന് said...

ലാവ്ലിന്‍ വിഷയം ഇത്ര മനോഹരമായി ചെസ്സ്‌ ബോര്‍ഡുകളില്‍ എത്തിച്ചതിനു അഭിനന്ദനങ്ങള്‍.
കാനഡയില്‍ നിന്ന് കൊണ്ട് വന്ന ചെസ്സ്‌ ബോര്‍ഡ്‌ എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് കാര്യം മനസിലായി.ഈ ചെസ്സ്‌ കളി എനിക്ക് ഇഷ്ടായി.
ഈ ചെസ്സ്‌ ബോര്‍ഡ്‌ ആരാ കൊണ്ട് വന്നത് എന്ന് കൂടി പറയണമായിരുന്നു.ഏതു പക്ഷത്തെ കളിക്കാരനെന്നു തെളിവുകള്‍ പറയും.പോട്ടെ..
നല്ല കവിത.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ മൂന്നു കൂട്ടുകാരികള്‍

നട്ടപിരാന്തന്‍ said...

മാഷെ..........

കിടിലന്‍...... ആറ്റിക്കുറുക്കിയ വാക്കുകളില്‍ ഒരു ചരിത്രം പറഞ്ഞിരിക്കുന്നു.

പാവത്താൻ said...

ഇതു തകര്‍ത്തു.ചെക് മേറ്റ്..

Thallasseri said...

ഒരു സമകാലിക വിഷയത്തെ കവിതയില്‍ കൊണ്ടുവന്നത്‌ നല്ല കാര്യം. കുറച്ചുകൂടി റിഫൈന്‍ ചെയ്യാമായിരുന്നു.

അരുണ്‍ ചുള്ളിക്കല്‍ said...

ചെക്ക്

Faizal Kondotty said...

പുതിയ പോസ്റ്റ്‌ കെ . മുരളീധരന്‍ ചരിത്രമെഴുതുന്നത് ...!