Saturday, August 22, 2009

01: പരോപകാര വസ്തുക്കള്‍..!

വിശുദ്ധ ഖുറാനിലെ 107-അധ്യായം , മാഊന്‍ (പരോപകാര വസ്തുക്കള്‍ )
അധ്യായത്തിന്റെ അര്‍ത്ഥം  നോക്കാം.

"പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍.
മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ?
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.
പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ,
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ,
പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ. "

സമകാലീന മുസ്ലിംകളെ വിലയിരുത്തുമ്പോള്‍ , അവര്‍ പാലിക്കാന്‍ അങ്ങേയറ്റം ബാധ്യസ്ഥരായ വി .ഖുറാനില്‍ ഇങ്ങിനെ ഒരു അധ്യായം ഉണ്ടോ എന്ന് പലരും  വിസ്മയിക്കുന്നുണ്ടാകും ..

അനാഥ സംരക്ഷണം എങ്ങിനെയായിരിക്കണം ? അല്ലെങ്കില്‍ അനാഥയെ ആദരിക്കണം എന്ന് ഖുറാന്‍ ഇടയ്ക്കിടെ പറയുന്നതിലെ പൊരുള്‍ എന്ത് ? പലരും എളുപ്പത്തില്‍ ചെയ്യുക അടുത്തുള്ള അനാഥാലയത്തിലേക്ക് റെഫര്‍ ചെയ്യുക എന്നതായിരിക്കും ..സത്യത്തില്‍ അനാഥാലയത്തില്‍ എത്തുന്നതോടെ പിതാവ് നഷ്ടപ്പെട്ട കുട്ടിക്ക് മാതാവിന്റെ  സ്നേഹ സാമീപ്യം കൂടി നഷ്ടമാകുകയാണ് ..കഴിയുമെങ്കില്‍ ആ വീട്ടില്‍ തന്നെ നിര്‍ത്തി ചുറ്റുപാടും ഉള്ളവര്‍ തങ്ങളുടെ മക്കളെ പ്പോലെ അവരെ പരിഗണിക്കേണ്ടതാണ് , സ്നേഹവും പരിഗണനയും കിട്ടുക  എന്നത് ആ ഇളം പ്രായത്തിന്റെ നിര്‍ബന്ധ ഘടകം ആണല്ലോ , നല്ലൊരു വ്യക്തിത്വം രൂപപ്പെടാന്‍ അത്യാവശ്യവും..

അനാഥ സംരക്ഷണം ഖുറാനില്‍ ഒറ്റപെട്ട ഒരു കാര്യം അല്ല,  ധാരാളം സ്ഥലങ്ങളില്‍   ഇക്കാര്യം പറയുന്നുണ്ട്

അനാഥകളെപ്പറ്റിയും അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക: അവര്‍ക്ക്‌ നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു (വി ഖു : 2 : 220)

ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും.
( അവര്‍ പറയും: ) ദൈവത്തിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
( വി ഖു 76 :8-9)

പൊതുവേ മുസ്ലിംകള്‍ ഏറെ പ്രസംഗിക്കാറുള്ളതും എന്നാല്‍ പ്രവര്‍ത്തിക്കാന്‍  മറന്നു പോകുന്നതുമായ ഒരു അധ്യായം .. ഇസ്ലാമിലെ വ്യാജ വാദി ആര് എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്ന വചനങ്ങള്‍, പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും അനാഥക്കുട്ടികളെ തള്ളിക്കളയുന്നവനും വ്യാജ മതക്കാരന്‍ ആണ് .

മാത്രമോ " പരോപകാര വസ്തുക്കള്‍ തടയുന്ന നമസ്കാരക്കാര്‍ക്കാകുന്നു നാശം" . ഈ ഒരു വാചകം എങ്കിലും ഇസ്ലാം മത വിശ്വാസികള്‍  ജീവിതത്തില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പകര്‍ത്തിയെങ്കില്‍ നമ്മുടെ സാമൂഹികാന്തരീക്ഷം ഇതിലും എത്രെയോ  മെച്ചപ്പെട്ടതായേനെ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്

======================


Next : 02: അവന്‍ മുഖം ചുളിച്ചു..!

8 comments:

അരുണ്‍ കായംകുളം said...

ഈ ശ്രമങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.വായിക്കുന്നുണ്ട്:)

ശ്രദ്ധേയന്‍ said...

കാരുണ്യം ജീവിതമാക്കാന്‍, സഹജീവികളെ - അത് മനുഷ്യര്‍ മാത്രമല്ല - സ്നേഹിക്കാന്‍ ആഹ്വാനം ചെയ്യുന്ന എത്രയെത്ര സൂക്തങ്ങളാണ് ഖുര്‍ആനില്‍ ഉള്ളത്‌. ചതിയും, കളവും, പീഡനങ്ങളും, അക്രമവും, ഭീകരതയും അരങ്ങുവാഴുമ്പോള്‍ വേദവാക്യങ്ങളുടെ പൊരുളുകള്‍ തേടിയുള്ള ഫൈസലിന്റെ ഈ യാത്ര ഫലം കാണാതിരിക്കില്ല. പോസ്റ്റ് വായിച്ചപ്പോള്‍ ഒരു ചലച്ചിത്രഗാനത്തിന്റെ വരികള്‍ ഓര്‍മ്മ വരുന്നു.
'......സകാത്ത്‌ കൊടുക്കാത്ത നിസ്കാര തഴമ്പ്‌ പടച്ചോന്‍ കാണൂല...'

ഫൈസല്‍ തുടരുക...

കാട്ടിപ്പരുത്തി said...

ഫൈസലിന്റെ നിരീക്ഷണങ്ങള്‍ക്കു ഭാവുകങ്ങള്‍

കണ്ണനുണ്ണി said...

ശ്രദ്ധയോടെ വായിക്കുന്നുണ്ട്.. ആശംസകള്‍...വിജയകരമായി തുടരട്ടെ

Faizal Kondotty said...

നന്ദി അരുണ്‍ , ശ്രദ്ധേയന്‍, കാട്ടിപ്പരുത്തി ,കണ്ണനുണ്ണി
and thanks to all who is reading it !,

പുതിയ പോസ്റ്റ്‌ 02: അവന്‍ മുഖം ചുളിച്ചു..!

കൊട്ടോട്ടിക്കാരന്‍... said...

ഫൈസല്‍,
ഈ ശ്രമം ലക്ഷ്യം കാണട്ടെ...ആശംസകള്‍...

Areekkodan | അരീക്കോടന്‍ said...

വിശുദ്ധ റമളാനിലെ ഈ സദുദ്യമത്തിന്‌ അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ,ആമീന്‍.

YUNUS.COOL said...

Vaayikkunnund