Sunday, August 23, 2009

02: അവന്‍ മുഖം ചുളിച്ചു..!

ഈ അദ്ധ്യായം വായിക്കുന്നതിനു ‌ മുന്‍പ് ഖുറാന്റെ പൊതു ആഖ്യാന്യ രീതി എന്തെന്ന് ചെറുതായി മനസ്സിലാക്കുന്നത് നന്നായിരിക്കും.. പ്രവാചകനെ മുന്‍ നിര്‍ത്തി ദൈവം മനുഷ്യരോട് സംവദിക്കുന്ന ഒരു രീതിയാണ് വി. ഖുറാന്‍ കൈ കൊള്ളുന്നത്‌ , പ്രവാചകന്റെ ഇരുപത്തി മൂന്നു വര്‍ഷത്തെ പ്രവാചക ദൗത്യത്തിനിടയില്‍് പലപ്പോഴായി അവതരിച്ചതാണ്‌ ഖുറാനിലെ വചനങ്ങള്‍ ... ഈ അദ്ധ്യായത്തിലെ ആദ്യ വചനങ്ങള്‍ പ്രവാചകന്റെ ഒരു നടപടിയെ ദൈവം തിരുത്തുന്നു എന്ന നിലയില്‍ വളരെ പ്രസിദ്ധമാണ് ..

ഇത് അവതരിക്കാനുള്ള പശ്ചാത്തലം ഒരിക്കല്‍ പ്രവാചകന്‍ മക്കയിലെ പ്രമുഖരുമായി തന്റെ ദൗത്യത്തെ ക്കുറിച്ചുള്ള കാര്യഗൗരവകരമായ ഒരു ചര്‍ച്ചയില്‍ ആയിരുന്നു , ആ സമയത്ത് അന്ധനായ അബ്ദുള്ള (ബ്നു ഉമ്മി മക്തൂം ) എന്ന ഒരാള്‍ പ്രവാചകനെ കാണാനായി വന്നു. എന്താണ് പ്രവാചകന്റെ ആശയങ്ങള്‍ എന്നും മറ്റും ഉള്ള കാര്യങ്ങള്‍ അറിയാനായിരുന്നു അബ്ദുള്ള യുടെ ആഗമനോദ്ദേശ്യം . തിരക്കിട്ട ചര്‍ച്ചയില്‍ ആയതിനാല്‍ പ്രവാചകന് സ്വാഭാവികമായും അന്ധനായ അബ്ദുല്ലയെ വേണ്ട വിധം ഗൗനിക്കാന്‍ കഴിഞ്ഞില്ല . ഒരു വലിയ സദസ്സില്‍ പ്രമുഖരുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കേ മറ്റൊരാള്‍ വന്നാല്‍ വേണ്ട വിധം പരിഗണിക്കാന്‍ കഴിയില്ല എന്നത് അറിയാതെ സംഭവിച്ചു പോകുന്നതാണല്ലോ  ..പക്ഷെ ദൈവത്തിനു ഒരു അവഗണയും ഇഷ്ടമാവില്ലല്ലോ ..അതിനാല്‍ തന്നെ അല്പം കഴിഞ്ഞു ഒരന്ധനെ അവഗണിച്ച് നടപടി ശരിയായില്ലെന്ന് ശക്തമായി ഉണര്‍ത്തി ഖുറാന്‍ വചനങ്ങള്‍ ഇറങ്ങി .. അവ ആണ് താഴെ കാണുന്നത്

മനപ്പൂര്‍വ്വം അല്ലെങ്കിലും തനിക്കു വന്ന വീഴ്ചക്ക് പ്രവാചകന്‍ പിന്നീട് പ്രായശ്ചിത്തം ചെയ്തത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം .. പ്രവാചകന്‍ പിന്നീട് അന്ധനായ അബ്ദുല്ലയെ വളരെയധികം ആദരിച്ചു ..എത്രത്തോളം എന്നാല്‍ പിന്നീട് പ്രവാചകന്‍ മദീനയില്‍ എത്തി , മദീനയെ ഒരു സാംസ്കാരിക കേന്ദ്രമാക്കി മാറിയപ്പോള്‍ ,‍ പലപ്പോഴും പ്രവാചകന് മദീന വിട്ടു പുറത്തു പോകേണ്ടി വന്ന സമയങ്ങളില്‍ അന്ധനായ അബ്ദുല്ലയെ കാര്യങ്ങള്‍ ചുമതലപ്പെടുത്തി ,

ഏതായാലും ഈ അധ്യായത്തിന്റെ അര്‍ഥം നോക്കാം

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 80 അബസ (മുഖം ചുളിച്ചു )

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
അദ്ദേഹത്തിന്‍റെ ആ അന്ധന്‍ വന്നതിനാല്‍.
നിനക്ക്‌ എന്തറിയാം? അയാള്‍ ( അന്ധന്‍ ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ കുറ്റം?
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
( ദൈവത്തെ ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
നിസ്സംശയം ഇത്‌ ( ഖുര്‍ആന്‍ ) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത്‌ ഓര്‍മിച്ച്‌ കൊള്ളട്ടെ.
ആദരണീയമായ ചില ഏടുകളിലാണത്‌.
ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
മനുഷ്യന് നാശം... എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
ഏതൊരു വസ്തുവില്‍ നിന്നാണ്‌ ദൈവം അവനെ സൃഷ്ടിച്ചത്‌?
ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
നിസ്സംശയം, അവനോട്‌ ദൈവം കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല.
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ.
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
എന്നിട്ട്‌ അതില്‍ നാം ധാന്യം മുളപ്പിച്ചു.
മുന്തിരിയും പച്ചക്കറികളും
ഒലീവും ഈന്തപ്പനയും
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
പഴവര്‍ഗവും പുല്ലും.
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
അതായത്‌ മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം.
തന്‍റെ മാതാവിനെയും പിതാവിനെയും.
തന്‍റെ ഭാര്യയെയും മക്കളെയും.
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന്‌ ഉണ്ടായിരിക്കും.
അന്ന്‌ ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
വെറെ ചില മുഖങ്ങളാകട്ടെ അന്ന്‌ പൊടി പുരണ്ടിരിക്കും.
അവയെ കൂരിരുട്ട്‌ മൂടിയിരിക്കും.
അക്കൂട്ടരാകുന്നു *അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

(* ഖുറാനില്‍ വിശ്വാസം , അവിശ്വാസം എന്നിങ്ങിനെ പറയുന്നത് കേവലം ആയ വിശ്വാസമോ അവിശ്വാസമോ അല്ല ...നല്ല കര്‍മ്മങ്ങള്‍ വിശ്വാസത്തിനു അത്യന്താപേക്ഷിതം ആണ് ..ഇന്നലെ നമ്മള്‍ ചര്‍ച്ച ചെയ്ത അധ്യായത്തില്‍ പരോപകാര വസ്തുക്കള്‍ തടയുന്ന നമസ്കാരക്കാര്‍ക്കാന് നാശം എന്നും പാവപ്പെട്ടവന് വേണ്ടി പ്രവര്ത്തിക്കാത്തവനും അനാഥയെ തള്ളിക്കളയുന്നവനും വ്യാജ വിശ്വാസി ആണ് എന്നും പറഞ്ഞത് പറഞ്ഞത് ചേര്‍ത്ത് വായിക്കുക .)

അനുബന്ധം :
ഒരിക്കല്‍ എയര്‍ പോര്‍ട്ട്‌ റോഡിലൂടെ വരുമ്പോള്‍ , ഒരു സുഹൃത്തിനെ കണ്ടു വണ്ടി നിര്‍ത്തി , അവന്‍ വേറെ ആരെയോ കാത്തു നിക്കുകയായിരുന്നു , അടുത്ത് തന്നെ വണ്ടി കാത്തു അന്ധനായ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു .. വളരെ തിരക്കില്‍ ആയിരുന്നു എങ്കിലും ആ അന്ധനെ അവഗണിക്കാന്‍ മനസ്സ് വന്നില്ല ..അദ്ദേഹത്തോട് എവിടെയാ പോകേണ്ടത് എന്ന് ചോദിച്ചു , എന്റെ വീട് നില്‍ക്കുന്ന സ്ഥലത്ത് നിന്നും 10 കിലോ മീറ്റര്‍ ദൂരം ഉണ്ട് ..എങ്കിലും അദ്ദേഹത്തെ ഞാന്‍ വണ്ടിയില്‍ കയറ്റി .. എന്റെ വീട് എത്താറായപ്പോള്‍ ഞാന്‍ ആലോചിച്ചു , വേറെ ഏതു പരിചയക്കാര്‍ ആണെങ്കിലും ഞാന്‍ വീട്ടില്‍ ഒന്ന് കയറാം അല്ലെ എന്ന് ചോദിക്കും, എന്റെ വീട്ടില്‍ കയറുകയും ഉള്ളത് എന്തെങ്കിലും കഴിക്കുകയും ചെയ്യും ..(മുന്‍പ് ഒരു VIP യുടെ വണ്ടി കേടായ സമയത്ത് , ലിഫ്റ്റ്‌ കൊടുത്തപ്പോള്‍ വീട്ടില്‍ കയറി ചായ കുടിപ്പിച്ചേ വിട്ടുള്ളൂ  ) ഈ പാവപ്പെട്ട അന്ധനെ കണ്ടപ്പോള്‍ എനിക്ക് എന്ത് കൊണ്ട് അങ്ങിനെ തോന്നുന്നില്ല ...? ഇത് ഖുറാന്‍ പറഞ്ഞ അക്ഷരാര്‍ത്ഥത്തില്‍ ഉള്ള അതെ മുഖം ചുളിക്കല്‍ അല്ലെ ?.. ഈ ചിന്തയില്‍ ഞാന്‍ എന്റെ വീട്ടില്‍ കയറുകയും ഉണ്ടായിരുന്ന ദോശയും ചമ്മന്തിയും അയാള്‍ക്കൊപ്പം കഴിക്കുകയും ചെയ്തു .. അപ്പോഴാണ്‌ അറിയുന്നത് അയാള്‍ കാലത്തൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല .. ആരെയോ അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ആണ് എന്നെ കണ്ടത് ..

അയാളെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കി കൈ പിടിച്ചു എത്തേണ്ട സ്ഥലത്ത് എത്തിച്ചു മടങ്ങുമ്പോള്‍ ഈ ഖുറാന്‍ വചനം എന്റെ മനസ്സില്‍ വീണ്ടും മുഴങ്ങി

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
അദ്ദേഹത്തിന്‍റെ അടുത്ത്‌ ആ അന്ധന്‍ വന്നതിനാല്‍.

നിനക്ക്‌ എന്തറിയാം..?


സമൂഹത്തില്‍ ,പലതിന്റെയും പേരില്‍ അവഗണിക്കപ്പെടുന്നവരുടെ വേദന നാം
കാണാതെ പോകരുതെന്ന് ശക്തമായി ഓര്‍മ്മിപ്പിക്കുന്ന വചനങ്ങള്‍ ..
അറിയാതെ വന്ന ഒരു അവഗണനക്ക് , സ്വന്തം അധികാരം വരെ പകുത്തു നല്‍കി പ്രായശ്ചിത്തം നടത്തിയ പ്രവാചകന്‍ ...

ഇതൊക്കെയാണ് ഈ അദ്ധ്യായം എന്നെ ഓര്‍മ്മപ്പെടുത്തുന്നത്‌ ...

Next
03: പൂര്‍വ്വാഹ്നം തന്നെയാണ് സത്യം..!

17 comments:

കണ്ണനുണ്ണി said...

ഈ വചനം താങ്കള്‍ക്കു ഒരു സത്പ്രവര്തിക്ക് കൈത്തിരി ആയി എന്നറിയുന്നതില്‍ സന്തോഷം...
ഇനിയും ഒരുപാട് പേര്‍ക്ക് അത് പോലെ അത് വഴി കാട്ടട്ടെ..

Faizal Kondotty said...

കണ്ണനുണ്ണി
നന്മ ചെയ്യാന്‍ വചനങ്ങള്‍ വേണമെന്നില്ല ..പക്ഷെ ചുറ്റുപാടുകള്‍ ഒരാളുടെ വ്യക്തിത്വത്തെയും ശീലങ്ങളെയും കാഴ്ചപ്പടുകളെയും സ്വാധീനിക്കുമല്ലോ .. ആ ഒരു അര്‍ത്ഥത്തില്‍ വേദ ഗ്രന്ഥങ്ങള്‍ കൂടുതല്‍ നന്മ ചെയ്യാനുള്ള ഒരു മനസ്സ് നമ്മില്‍ വളര്‍ത്തിയെടുക്കുന്നതില്‍ സഹായിക്കുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത് ..

വായനയ്ക്ക് നന്ദി

കൊട്ടോട്ടിക്കാരന്‍... said...

ഈ വിശുദ്ധമാസത്തില്‍ താങ്കളുടെ നല്ല ശ്രമത്തിന് നാഥന്‍ താങ്കളെ അനുഗ്രഹിയ്ക്കട്ടെ..

മലയാ‍ളി said...

ഫൈസല്‍ഭായ്,

നല്ലൊരു പോസ്റ്റ് തന്നതിന് നന്ദി... :)

siraj said...

നല്ല തുടക്കങ്ങൾ നന്നായി പോവട്ടെ...

Areekkodan | അരീക്കോടന്‍ said...

താങ്കളുടെ നല്ല ശ്രമത്തിന് താങ്കളെ നാഥന്‍ അനുഗ്രഹിയ്ക്കട്ടെ..Aameen

അരുണ്‍ കായംകുളം said...

ഫൈസല്‍, നന്നായി വരുന്നു:)

ചിന്തകന്‍ said...

പുണ്യങ്ങളുടെ പൂക്കാലത്തില്‍
വേദ വചനങ്ങള്‍
കാരുണ്യമായ് പെയ്തിറങ്ങട്ടെ.

നല്ല ശ്രമം. ദൈവം അനുഗ്രഹിക്കട്ടെ. ആമീന്‍

സത said...

anubandham was touching..

Faizal Kondotty said...

(* ഖുറാനില്‍ വിശ്വാസം , അവിശ്വാസം എന്നിങ്ങിനെ പറയുന്നത് കേവലം ആയ വിശ്വാസമോ അവിശ്വാസമോ അല്ല ...നല്ല കര്‍മ്മങ്ങള്‍ വിശ്വാസത്തിനു അത്യന്താപേക്ഷിതം ആണ് ..ഇന്നലെ നമ്മള്‍ ചര്‍ച്ച ചെയ്ത അധ്യായത്തില്‍ പരോപകാര വസ്തുക്കള്‍ തടയുന്ന നമസ്കാരക്കാര്‍ക്കാന് നാശം എന്നും പാവപ്പെട്ടവന് വേണ്ടി പ്രവര്ത്തിക്കാത്തവനും അനാഥയെ തള്ളിക്കളയുന്നവനും വ്യാജ വിശ്വാസി ആണ് എന്നും പറഞ്ഞത് പറഞ്ഞത് ചേര്‍ത്ത് വായിക്കുക .)

പ്രിയപ്പെട്ട സുഹൃത്തുക്കളെ ,

നിങ്ങള്‍ കാര്യമായി വായിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.. ഒരു ഗ്രന്ഥത്തെ ആസ്പദമാക്കി എഴുതുമ്പോള്‍ അതിനോട് നീതി പുലര്‍ത്തുക എന്നത് എഴുത്തില്‍ വളരെ ശ്രമകരം ആയ ജോലി ആണ് .. എങ്കിലും പ്രോത്സാഹങ്ങള്‍ എത്രത്തോളം ഒരാളെ ആത്മാര്‍ഥമായും സാഹസത്തോടെയും എഴുതാന്‍ സഹായിക്കും എന്നത് ഈ പരമ്പര എഴുതുമ്പോള്‍ എനിക്ക് ബോധ്യം ആകുന്നു ..നന്ദി ..

വി ഖുറാന്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയങ്ങള്‍ എന്തെന്ന് ജാതി മത ഭേതമന്യേ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കി തരാനുള്ള ഒരു ഇളയ ശ്രമം മാത്രമാണിത് ..

മറ്റു വേദ ഗ്രന്ഥ വായന പോലയല്ല ,ഖുറാനെ ക്കുറിച്ച് മനസ്സിലാക്കാന്‍ കുറഞ്ഞ അവസരങ്ങളെ മറ്റുള്ളവര്‍ക്ക് കിട്ടുന്നുള്ളൂ എന്നാ തിരിച്ചറിവ് ആണ് ഈ സാഹസത്തിനു എന്നെ പ്രേരിപ്പിക്കുന്ന ഒരു ഘടകം , അത് ഖുറാന്‍ ആദ്യം ആയി ഇറങ്ങിയ മാസം ആയ റമദാനില്‍ ആയി എന്നത് കൂടുതല്‍ സന്തോഷകരം .

ചെറിയപാലം said...

ഫൈസല്‍,
അഭിനന്ദനവാക്കുകള്‍ക്ക് അതീതമാണ് പുണ്യമാസത്തില്‍ തന്നെ ആരംഭിച്ച ഈ സദ്കര്‍മ്മം. ജാതിമത ഭേതമന്യേ ഖുര്‍ആനിന്റെ ആശയം എല്ലാവരിലുമെത്തിക്കാന്‍ ‍ താങ്കളെ തിരഞ്ഞെടുത്ത സര്‍വ്വശക്തനെ ആദ്യം സ്തുതിക്കട്ടെ. കൂടെ പ്രാര്‍ത്ഥനയും...

സ്നേഹത്തോടെ.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ 03: പൂര്‍വ്വാഹ്നം തന്നെയാണ് സത്യം..!

.......മുഫാദ്‌.... said...

നല്ല ഉദ്യമം.സര്‍വ ശക്തന്‍ നമ്മെയൊക്കെ അനുഗ്രഹിക്കട്ടെ.

ea jabbar said...

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ,
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ,
പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ. "
*************
ഒരു അന്ധനെ സഹായിച്ചതൊക്കെ സ്വയം ഇങ്ങനെ പരസ്യപ്പെടുത്തുമ്പോള്‍ അതിന്റെ മഹത്വം കുറയുകയല്ലേ ചെയ്യുന്നത്. ഇഹലോകത്ത് “പരസ്യവും” പരലോകത്തു കൂലിയും... നിഷ്കാമ കര്‍മ്മം !

Faizal Kondotty said...

ജബ്ബാര്‍ മാഷ് ,
താങ്കള്‍ ഈ പോസ്റ്റ്‌ വായിച്ചതില്‍ വളരെയധികം സന്തോഷം ..!,
.ഇതൊരു സഹായം ആയി എനിക്ക് തോന്നുന്നുമില്ല .. അറിയാതെയോ അറിഞ്ഞോ പൊതുവേ കണ്ടു വരുന്ന ഒരു കാഴ്ചപ്പാട് ചൂണ്ടിക്കാണിച്ചു എന്നെ ഉള്ളൂ.. മാത്രമല്ല പൊതു നന്മ ഉദ്ദേശിച്ചു ചില കാര്യങ്ങള്‍ പരസ്യപ്പെടുത്താം എന്നാണു എനിക്ക് തോന്നുന്നത് .. ഏതു കാര്യവും ഉദ്ദേശ ശുദ്ധി അനുസരിച്ചാണല്ലോ കണക്കാക്കപ്പെടുക ... ഇതില്‍ പൊതു നന്മ മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ ..

വായനയ്ക്ക് ഒരിക്കല്‍ കൂടി നന്ദി ..

ARJUN said...

ഈ പുണ്യമാസത്തില്‍ ഖുറാനെ കുറിച്ച് അറിയാന്‍ നെറ്റില്‍ സെര്‍ച്ച്‌ ചെയ്ടപ്പോള്‍ അങ്ങയുടെ ബ്ലോഗ്‌ കാണുകയുണ്ടായി.ഖുറാനെ കുറിച്ച് അറിയാനും മനസിലാക്കാനും കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.ബൈ അര്‍ജുന്‍വടകര

Akbar said...

മാഷാ അല്ലാഹ്. . നല്ല ശ്രമം ഫൈസല്‍. ആശംസകളോടെ.