Monday, August 24, 2009

03: പൂര്‍വ്വാഹ്നം തന്നെയാണ് സത്യം..!

ഞാന്‍ വായിച്ച എന്നതിലപ്പുറം എന്നെ വായിച്ച ഒരു അധ്യായത്തെ പറ്റിയാണ് ഇന്ന് പറയാന്‍ പോകുന്നത്

അതിനു മുന്‍പ് ഒരു ആമുഖം ആവാം .. , ആത്മഹത്യ പൊതുവേ മുസ്ലിംകളില്‍ കുറവാണെന്ന് പല പഠനങ്ങളിലും കാണാം ,കാര്യം , വളരെ ശക്തമായ ഭാഷയില്‍ ആണ് ആത്മഹത്യയെ ഇസ്ലാം വിരോധിച്ചിട്ടുള്ളത്‌... ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ആത്മഹത്യ ചെയ്യുന്നവന് മോക്ഷം ലഭിക്കാന്‍ സാധ്യത ഏറക്കുറെ ഇല്ല എന്ന് തന്നെ പറയാം ..

പറയാന്‍ കാരണം രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു ഞാന്‍ നന്നായി അറിയുന്ന ഒരാള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മാഹുതി ചെയ്തു എന്ന് , എന്തോ ചില സാമ്പത്തിക പ്രശ്നം, പക്ഷെ പുള്ളി അപമാനം ഭയന്ന് ആരോടും പറഞ്ഞില്ല , ഒരു പക്ഷെ അങ്ങിനെ പറഞ്ഞിരുന്നുവെങ്കില്‍ അതില്‍ നിന്ന് കര കയറാന്‍ നല്ല സാധ്യത ഉണ്ടായിരുന്നു താനും .. എന്തെങ്കിലും ഒരു വഴി തെളിഞ്ഞു വരും എന്ന് വിശ്വാസം ഉള്ളവര്‍ പ്രതി സന്ധികളില്‍ പിടിച്ചു നില്‍ക്കും , തരണം ചെയ്യുകയും ചെയ്യും .(കപട) അപമാനബോധം ആണ് പല ആത്മഹത്യക്കും പിന്നില്‍ .., കൂടെ അക്ഷമയും , ശുഭാപ്തി വിശ്വാസക്കുറവും .

ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് ഒരു ഖുറാന്‍ വചനം ആണ് ഓര്‍മ്മ വന്നത്

ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ് (വി.ഖു 82:6 )

നമ്മള്‍ അറിയാതെ എത്ര അനുഗ്രഹം ആണ് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് ..വായു , വെള്ളം, ഭക്ഷണം , അങ്ങിനെ എന്തൊക്കെ അനുഗ്രഹം , ശരിക്കും ആലോചിച്ചാല്‍ മിക്കതും നമ്മുടെ പ്രയത്നം കൊണ്ട് നാം ഒരിക്കിയതല്ല .. അതിനാല്‍ തന്നെ ഇതൊക്കെ നമുക്കായി ഒരുക്കിയ സൃഷ്ടാവിന്റെ കാരുണ്യത്തില്‍, ചെറിയ പ്രതി സന്ധി വരുമ്പോഴേക്കും , നാം നിരാശപ്പെടുന്നതില്‍ അര്‍ഥം ഇല്ല തന്നെ . അല്പം ധൈര്യത്തോടെ പിടിച്ചു നിന്നാല്‍ നാം ഉദ്ദേശിക്കാത്ത രീതിയില്‍ പ്രതി സന്ധി നീങ്ങി പോകുന്നതായി കാണാം . അതിനു വെറും പ്രാര്‍ത്ഥന മാത്രം പോര താനും . ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ ,

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
ആകയാല്‍ നിനക്ക്‌ ഒഴിവ്‌ കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.
നിന്‍റെ രക്ഷിതാവിലേക്ക്‌ തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.
(വി ഖുര്‍ആന്‍ 94 :4-8)

പ്രാര്‍ഥനയുടെ കൂടെ പ്രയത്നവും വേണം എന്ന് ഈ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു .

==============

അത് അവിടെ നില്‍ക്കട്ടെ , പറഞ്ഞു വരുന്നത് എന്നെ ഏറെ സ്വാധീനിച്ച ഒരു അധ്യായത്തെ പറ്റിയാണല്ലോ ..എന്റെ ഭൂത കാലത്തിലൂടെ കടന്നു ,വര്‍ത്തമാനത്തില്‍ എത്തി , ഭാവി പ്രവര്‍ത്തനങ്ങള്‍ ഏതു രീതിയില്‍ ആയിരിക്കണം എന്ന് ലളിതമായി , എന്നാല്‍ ശക്തമായും എനിക്ക് നിര്‍വചിച്ചു തരുന്ന ഒരു ചെറിയ അദ്ധ്യായം .. ളുഹാ (പൂര്‍വ്വാഹ്നം) എന്ന ഖുറാനിലെ തൊണ്ണൂറ്റി മൂന്നാം അധ്യായത്തെ പറ്റിയാണ് ഞാന്‍ പറഞ്ഞു വരുന്നത് ..അതിന്റെ അര്‍ഥം താഴെ കൊടുക്കുന്നു

പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ .
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
രാത്രി തന്നെയാണ സത്യം; അത്‌ ശാന്തമാവുമ്പോള്‍
നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
തീര്‍ച്ചയായും പരലോകമാണ്‌ നിനക്ക്‌ ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
വഴിയെ നിനക്ക്‌ നിന്‍റെ രക്ഷിതാവ്‌ ( അനുഗ്രഹങ്ങള്‍ ) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്‌
നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും , എന്നിട്ട്‌ ( നിനക്ക്‌ ) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട്‌ ( നിനക്ക്‌ ) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട്‌ അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌
ചോദിച്ച്‌ വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച്‌ നീ സംസാരിക്കുക

പറയട്ടെ ഇതിലെ ആദ്യ വചനങ്ങള്‍ ഇഹലോകത്തെക്കാള്‍ നല്ലത് പരലോകം ആണ് എന്നത് പലപ്പോഴും എന്നിലെ ഇഹ ലോക സുഖങ്ങളില്‍ അമിതമായി അഭിരമിക്കാനുള്ള ആഗ്രഹത്തെ ഒരു പരിധി വരെ ഇല്ലാതാക്കിയിട്ടുണ്ട് .. ഭൂമിയില്‍ സമ്പത്തോ, സമയമോ ,വെറുതെ സുഖിച്ചു ദുര്‍വ്യയം ചെയ്യുന്നതിനേക്കാള്‍ സഹ ജീവി സഹായത്തിലൂടെ , പുണ്യം കിട്ടുന്ന വലിയൊരു മേഖലയില്‍ ചിലവഴിക്കാന്‍ വളരെയധികം പ്രേരിപ്പിക്കുന്നുമുണ്ട് ... അടുത്ത വചനം നോക്കൂ

നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും , എന്നിട്ട്‌ ( നിനക്ക്‌ ) ആശ്രയം നല്‍കുകയും ചെയ്തില്ലേ?

ഈ വചനങ്ങള്‍ എത്രയോ സത്യം ആണ് എന്റെ ജീവിതത്തില്‍ , എന്റെ പ്രീ -ഡിഗ്രി കഴിഞ്ഞ ഉടനെ എന്റെ പിതാവ് , നേരത്തെ എന്നെ വിട്ടു പോകുകയും ..അക്ഷരാര്‍ത്ഥത്തില്‍ അനാഥത്വം അനുഭവപ്പെടുകയും ചെയ്തു ..പക്ഷെ പിന്നീട് ഒന്നിനും ഒരു തടസ്സവും കൂടാതെ ഞാന്‍ എന്റെ തുടര്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കി ..ശരിക്കും ദൈവം എനിക്ക് ആശ്രയം തന്നു

നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട്‌ ( നിനക്ക്‌ ) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

ശരിയാണ് , ജീവിതത്തില്‍ വഴിയറിയാതെ നിന്നിട്ടുണ്ട് .. ഭൗതികമായും ബൗദ്ധികമായും ... എന്ന് രണ്ടു രീതിയിലും ദൈവം എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയിരിക്കുന്നു

നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട്‌ അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.

സത്യമാണ് ..ഞാന്‍ ഇന്ന് ഏറെ സംതൃപ്തനാണ് ..അത് സാമ്പത്തികം ആയ അര്‍ത്ഥത്തില്‍ അല്ല ... സമ്പത്ത് പാവങ്ങള്‍ക്കായി ചിലവഴിക്കാതെ കുന്നു കൂട്ടി വക്കുന്നവര്‍ക്ക് കഠിന ശിക്ഷ ഖുറാനില്‍ പറയുന്നതിനാല്‍ കൂട്ടി വെക്കാന്‍ ഒട്ടും താല്പര്യം ഇല്ല ..എങ്കിലും വളരെ ദരിദ്രനായിരുന്ന എന്നെ ദൈവം, പലര്‍ക്കും സഹായം എത്തിക്കാന്‍ കെല്പ്പുള്ളവനാക്കി ഐശ്വര്യം തന്നിരിക്കുന്നു ..നമ്മള്‍ മൂലം ഒരാള്‍ അല്ലെങ്കില്‍ ഒരു കുടുംബം അല്പം രക്ഷപ്പെട്ടു എന്ന് അറിയുന്നതാണ് ഏറ്റവും വലിയ ധന്യത .ആ നില നില്‍ക്കുന്ന സന്തോഷത്തിനു പകരം വക്കാന്‍ ഭൂലോകത്ത് ഒന്നും ഇല്ല...സത്യം !

എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌
ചോദിച്ച്‌ വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

എനിക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ എണ്ണി പറഞ്ഞിട്ട് , ദൈവം എന്നോട് ഗൗരവമായി പറയുന്നത് , ഞാന്‍ അനാഥനായിരുന്നപ്പോള്‍ എനിക്ക് ആശ്രയം തന്ന പോലെ ,ഒരു കാലത്ത് ദരിദ്ര നാരായണന്‍ ആയിരുന്ന എനിക്ക് ഐശ്വര്യം തന്ന പോലെ , ഞാന്‍ തീര്‍ച്ചയായും അനാഥകളെ സംരക്ഷിക്കണം , ചോദിച്ച്‌ വരുന്നവനെ അതായത് പ്രതി സന്ധികളില്‍ അകപ്പെട്ട , ജീവിക്കാന്‍ നിവൃത്തി ഇല്ലാത്തവനെ സഹായിക്കണം ...നോക്കൂ ആന്തരികമായി നന്മ ചെയ്യാന്‍ നമ്മെ എത്ര മാത്രം ഉണര്‍ത്തുന്ന വരികള്‍ .. നിന്നെ ദൈവം സംരക്ഷിക്കുന്ന പോലെ നീ മറ്റുള്ളവരെ സംരക്ഷിക്കുക ..നമ്മുടെ ഒക്കെ ദുര്‍ ചെലവ് കുറച്ചാല്‍ നമുക്ക് കിട്ടുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്കു ബാക്കി ഉള്ളവര്‍ക്കായി നീക്കി വെക്കാം , സമ്പത്ത് മാത്രമല്ല , സമയവും . അത് മോക്ഷം ലഭിക്കാന്‍ പരമപ്രധാനമാണ് താനും .

ഈ അധ്യായത്തിന്റെ അവസാന വചനം നോക്കൂ

നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച്‌ നീ സംസാരിക്കുക

അതെ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് അത് കൂടിയാണ് ..പ്രപഞ്ച സൃഷ്ടാവായ ദൈവം മനുഷ്യര്‍ക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന അനുഗ്രഹത്തെ ക്കുറിച്ച് കൂടിയാണ് ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് ..

ഈ ഒരു അദ്ധ്യായം ആണ് ഞാന്‍ ,അല്ലെങ്കില്‍ ഈ ഒരു അദ്ധ്യായം ആയിരിക്കണം ഞാന്‍ ..

Next
04: കാരുണ്യത്തിന്റെ ചിറകുകള്‍..!

12 comments:

Faizal Kondotty said...

ഈ ഒരു അദ്ധ്യായം ആണ് ഞാന്‍ ,അല്ലെങ്കില്‍ ഈ ഒരു അദ്ധ്യായം ആയിരിക്കണം ഞാന്‍ ..

മാണിക്യം said...

നിങ്ങള്‍ എന്തുകൊണ്ട്‌ ഒരിക്കലും
ആത്മഹത്യക്ക്‌ മുതിരരുത്‌?

നിങ്ങളുടെ ജീവിതപ്രശ്നം എത്ര കഠിനമായിരുന്നാലും നിങ്ങളെ അതില്‍ നിന്ന്‌ വിടുവിച്ച്‌ നിങ്ങളുടെ ഭാവി ശോഭനീയമാക്കിത്തരുവാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സൃഷ്ടാവായ ദൈവം ജീവിക്കുന്നു എന്ന്‌ മറക്കാതിരുന്നാല്‍ ആരും ആത്മഹത്യ ചെയ്യില്ല

haroonp said...

ഫൈസല്‍ ഭായി...

ഉഗ്രനാവുന്നുണ്ട്.. വിശുദ്ധ വേദവാക്ക്യങ്ങളെ രണ്ട്
തരം വായനക്ക് വിഷയീഭവിപ്പിക്കുന്നത് നന്നാവുന്നു!
ദൈവം നേരിട്ടു നമ്മോടു സം‌വദിക്കുന്നതു പോലെ
തോന്നും നിങ്ങള്‍ ഉദ്ധരിച്ച ചില സൂക്തങ്ങള്‍ ശ്രദ്ധിച്ചു
വായിച്ചാല്‍...
നമുക്കു ചുറ്റും കോലാഹലമുണ്ടാക്കി,അന്തരീക്ഷം
മനിലമാക്കുകയും വികലമായ വാദപ്രതിവാതങ്ങള്‍
എഴുന്നള്ളിച്ചു,പൊതു സമൂഹത്തെ സത്യവേദത്തില്‍
നിന്നു അകറ്റാന്‍ പണിപ്പെടുന്ന ‘അല്പ/ഉല്പന്മാരെ
നമുക്കു അവഗണിക്കാം..
ദൈവ വചനങ്ങള്‍ അതറിയാത്തവരിലേക്കെത്തിക്കാന്‍
ഇനിയുമിനിയും നിങ്ങളുടെ ഈ‘ധൂര്‍ത്ത്‘തുടരുക..
എല്ലാ വിധ ആശംസകളും...

....رمضــــان كريـــم....

അരുണ്‍ കായംകുളം said...

ഫൈസല്‍ ഒരുപാട് നന്നായി വരുന്നു

Siraj Ksd said...

Faizal Bhai.. Its going very goood keep it up and carry on...

തറമണ്ണിൽ said...

പ്രവാചകന്റെ ഒരു വിഷമഘട്ടത്തില്‍ സാന്ത്വനപ്പെടുത്തികൊണ്ടും, ചില സന്തോഷവാര്‍ത്തകള്‍ അറിയിച്ചുകൊണ്ടും ഇറക്കപ്പെട്ട ഈ ചെറിയ അദ്ധ്യായം പോലും സാധരണക്കാരായ നമ്മുടെ വ്യക്തിജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് സ്വജീവിതം തന്നെ അതുമായി കൂട്ടിയോജിപ്പിച്ച് വളരെ ലളിതമായി എന്നാല്‍ അര്‍ത്ഥവത്തായി ഫൈസല്‍ ഇവിടെ ബോധ്യപ്പെടുത്തിയിരിക്കുന്നു.

എല്ലാ സൃഷ്ടികള്‍ക്കും പരമകാരുണ്യവാനും... സത്യവിശ്വാസികള്‍ക്ക് കരുണാനിധിയുമായ നാഥന്റെ അനുഗ്രഹങ്ങള്‍ അറിഞ്ഞും അറിയാതെയും വിശ്വാസ ഭേദമന്യേ നമോരുത്തരും അനുഭവിക്കുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി ഇവിടെ വ്യക്തമാവുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ അവന്റെ അനുഗ്രഹങ്ങളെകുറിച്ച് സംസാരിച്ചു കൊണ്ടും, കല്പിക്കപ്പെട്ട രീതിയില്‍ പ്രയതനിച്ചുകൊണ്ടും നമ്മുടെ പരലോകത്തെ ശാശ്വത ജീ‍വിതം മോക്ഷത്തിന്റെ മാര്‍ഗ്ഗത്തിലാക്കേണ്ടതുണ്ടെന്ന് ഈ ലേഖനത്തിലൂടെ ഫൈസല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വളരെ നന്ദി ഫൈസല്‍...റമദാനില്‍ തന്നെ ഈ ഉദ്ദ്യാമത്തിനു തുടക്കമിട്ടതിനു.

അല്ലാഹു അനുഗ്രഹിക്കട്ടെ.

ചെറിയപാലം said...

ഫൈസല്‍,

പ്രതിസന്ധിഘട്ടങ്ങളിലാണു നമ്മുടെ അത്മവിശ്വാസം നഷ്ടപ്പെടുന്നതും ദൈവവിശ്വസത്തിനു ഭംഗം വരുന്ന്തും. നാമനുഭവിച്ചുകൊണ്ടിരിക്ക്ന്ന ദൈവാനുഗ്രഹങ്ങളെപ്പറ്റി ബോധവാന്മാരല്ലാത്തതു തന്നെയാണു അതിനു കാരണം.

വ്യക്തമായ തിരിച്ചറിവിലൂടെയുള്ള ഈ ബോധ്യപ്പെടുത്തലുകള്‍ക്ക് വളരെ നന്ദി.

തുടരുക.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ 04: കാരുണ്യത്തിന്റെ ചിറകുകള്‍..!

സാത്താന്റെപേരക്കുട്ടി. said...

Faizal Kondotty
ആത്മഹത്യ പൊതുവേ മുസ്ലിംകളില്‍ കുറവാണെന്ന് പല പഠനങ്ങളിലും കാണാം ,കാര്യം , വളരെ ശക്തമായ ഭാഷയില്‍ ആണ് ആത്മഹത്യയെ ഇസ്ലാം വിരോധിച്ചിട്ടുള്ളത്‌... ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ആത്മഹത്യ ചെയ്യുന്നവന് മോക്ഷം ലഭിക്കാന്‍ സാധ്യത ഏറക്കുറെ ഇല്ല എന്ന് തന്നെ പറയാം ..

ഭ്രൂണഹത്യ ഇസ്ലാം അനുവദിച്ചിരിക്കുന്നു ( ആദ്യമൂന്നുമാസത്തിനുള്ളില്‍); മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി ഭ്രൂണഹത്യ നടക്കുന്നുമുണ്ട്.

ഇസ്ലാമില്‍ കണ്ണിനു കണ്ണ്, തലയ്ക്കു തല എന്നിങ്ങനെയാ ശിക്ഷാമുറ. സ്വന്തം ശരീരത്തെ കൊലക്ക്കൊടുക്കുന്ന കാരണത്താല്‍ ആത്മഹത്യയും ഇസ്ലാമില്‍ കൊലക്കുറ്റം, എന്നാല്‍ സ്വന്തം മക്കളെ പിതാവ് കൊന്നാല്‍ പിതാവിനെതിരെ ഇസ്ലാമില്‍ കൊലക്കുറ്റത്തിന് ശിക്ഷയില്ല.

അബ്ദുല്‍ അലി said...

സാത്താന്റെ അനിയൻ‌കുട്ടി,
പുത്രനെകൊന്നാൽ, പിതാവിന് ശിക്ഷയില്ല, അതും ഇസ്ലാമിൽ. ഈ വിവരം എവിടുന്ന് കിട്ടി?.

കൊലപാതകത്തിനുള്ള ശിക്ഷവിധിയിൽ, പിതാവും പുത്രനും ഇല്ല.

സാത്താന്റെപേരക്കുട്ടി. said...

താന്‍ കാരണാമായി മകനുണ്ടായത് എന്ന ന്യായത്താല്‍ മകന്റെ കൊലപാതകത്തിന് കാരണം പിതാവിന്റെപേരില്‍ കണ്ണിനു കണ്ണ് എന്ന ഇസ്ലാമിക ശിക്ഷാവിധിയില്ല എന്നാണ് ഞാന്‍ അറിഞ്ഞുവെച്ചത്, ഇവിടെ റെഫറ് ചെയ്യാന്‍ ഇസ്ലാമിക് ക്രിമിനല്‍ ലോ പുസ്തകങ്ങലോന്നും ഇപ്പോള്‍ ലഭ്യമല്ല. പിന്നീട് ഒരിക്കലാവാം.

അതിരിക്കട്ടെ; ഭൂണഹത്യ ഇസ്ലാം അനുവദിക്കുന്നുവെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ഭ്രൂണഹത്യ തോന്നുമ്പോലെ ചയ്യാമായിരിക്കും അല്ലേ.

പാര്‍ത്ഥന്‍ said...

വളരെ ഗൌരവത്തോടെ ജീവിതത്തിനെ സമീപിക്കേണ്ടതിനെക്കുറിച്ച് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.
(ഇന്ദ്രിയങ്ങളുടെ വാസനയ്ക്കനുസരിച്ചുള്ള ആഗ്രഹങ്ങളാണ് മനുഷ്യന്റെ നാശത്തിനു കാരണം എന്നു തന്നെയാണ് ഹൈന്ദവ ദർശനങ്ങളും പറയുന്നത്.)

ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ആത്മഹത്യ ചെയ്യുന്നവന് മോക്ഷം ലഭിക്കാന്‍ സാധ്യത ഏറക്കുറെ ഇല്ല എന്ന് തന്നെ പറയാം ..

ഈ പറഞ്ഞ കാര്യത്തിലെ അവ്യക്തത ഒരു പരിധിവരെ ചാവേറുകളെ വളർത്താൻ സഹായിക്കുന്നുണ്ട്.
----------------------
ഇന്ന് റേഡിയോയിൽ കേട്ട ഒരു കാര്യം: ഒരേ ആത്മാവിൽ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ച് അഭിവൃദ്ധിപ്പെടാൻ അനുഗ്രഹിച്ച അള്ളാഹു തന്നെയാണ് ജീവികൾക്കുവേണ്ട വായു വെള്ളം വെളിച്ചം എന്നിവ നൽകുന്നതും. അള്ളാഹുവിന് എല്ലാ ജീവികളും ഒരുപോലെയാണ്. ഒരാൾ പ്രാർത്ഥിക്കുന്നില്ല എന്നുവച്ച് ഇതൊന്നും അള്ളാഹു കൊടുക്കാതിരിക്കുന്നില്ല. അള്ളാഹുവിന്റെ അനുഗ്രഹം വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെയാണ് ലഭിക്കുക എന്നതായിരുന്നു അതിന്റെ ചുരുക്കം.