Friday, August 28, 2009

06: ഔദാര്യമല്ല,അവകാശമാണ്..

ദാരിദ്ര നിര്മാര്ജ്ജനത്തിനായി വ്യക്തമായ ഒരു പദ്ധതി ആവിഷ്കരിച്ച മതം എന്ന പ്രത്യേകത ഇസ്ലാമിനുണ്ട് , ദാന ധര്‍മ്മങ്ങള്‍ ചെയ്യണം എന്ന് വെറുതെ പറയുക അല്ല ഇസ്ലാം ചെയ്യുന്നത് പകരം അതിനു വ്യക്തമായ ഒരു രൂപം നിര്‍ദേശിക്കുകയും അത് ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാക്കി എണ്ണുകയും ചെയ്തു .അതിനെയാണ് സകാത്ത്‌ (നിര്‍ബന്ധ ദാനം ) എന്ന് പറയുന്നത് . പണക്കാരന്റെ ഔദാര്യം അല്ല സകാത്ത്‌ മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണ് അത് എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപാട്.

ഒരു ചെറിയ പരിധിയില്‍ കൂടുതല്‍ നിക്ഷേപം/വരുമാനം ഉള്ളവര്‍ (പാവപ്പെട്ടവര്‍ അല്ല എന്നര്‍ത്ഥം ) തങ്ങളുടെ സമ്പത്തിന്റെ ഒരു നിശ്ചിത ശതമാനം വര്ഷം തോറും സകാത്തായി നല്‍കണം , അല്ലാത്ത പക്ഷം അവന്‍ ഖുറാന്‍ നിന് എതിരായി ജീവിക്കുന്നവന്‍ ആണ് .. ആര്‍ക്കെല്ലാം ആണ് സകാത്ത്‌ കൊടുക്കേണ്ടത് തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഖുറാനില്‍ കാണാം .പണത്തിനു മാത്രമല്ല സാകാത്‌ , വിളവെടുപ്പ്‌ സമയത്ത് നനച്ചു ഉണ്ടാക്കിയ വില ആണെങ്കില്‍ അഞ്ചു ശതമാനവും , നനക്കാതെ (അധ്വാനം ഒന്നും കൂടാതെ ) ഉണ്ടായ വിള ആണെങ്കില്‍ പത്തു ശതമാനവും (നൂറു തേങ്ങക്ക് പത്തു തേങ്ങ ) നിര്‍ബന്ധമായും സകാത്ത്‌ കൊടുക്കണം ..

ഇങ്ങിനെ സകാത്ത് കൃത്യമായി കണക്കു കൂട്ടി സംഘടിതമായി കൊടുക്കുകയാണെങ്കില്‍ പാവപ്പെട്ട കുടുംബത്തിനു ഒരു ഉപജീവന മാര്‍ഗ്ഗം കണ്ടെത്താന്‍ അത് സഹായകമാകുകയും ദാരിദ്ര്യം ഒരു വലിയ പരിധി വരെ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റാനും കഴിയുന്നതാണ് ..

നിര്‍ഭാഗ്യകരം എന്ന് പറയട്ടെ മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുന്ന മുസ്ലിം സമുദായം സകാത്ത് കാര്യത്തില്‍ വളരെ യധികം അലം ഭാവം കാണിക്കുന്നതായി കാണാം , യഥാര്ടത്തില്‍ നോമ്പിനും മുന്‍പെയാണ് സകാത്തിന്റെ കാര്യം ഇസ്ലാമില്‍,വളരെ കണിശവും നിര്‍ബന്ധവും ....

സകാത്തുമായും(നിര്‍ബന്ധ ദാനം ) മറ്റു ദാന ധര്മ്മങ്ങളുമായും (സദഖ ) ബന്ധപ്പെട്ട് ഖുറാനില്‍ വന്ന ചില വചനങ്ങള്‍ താഴെ കൊടുക്കുന്നു

"(നിര്‍ബന്ധ ദാനധര്‍മ്മങ്ങള്‍ ( നല്‍കേണ്ടത്‌ ) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ( ഇസ്ലാമുമായി ) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ ( മോചനത്തിന്‍റെ ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, ദൈവ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. ദൈവത്തില്‍ നിന്ന് നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. ദൈവം എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌."(വി.ഖു 9:60)


"എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: ( അത്യാവശ്യം കഴിച്ച്‌ ) മിച്ചമുള്ളത്‌..." (വി.ഖു 2:219)

"( അതായത്‌ ) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി. ( അത്തരം ) സല്‍കര്‍മ്മകാരികളെ ദൈവം സ്നേഹിക്കുന്നു.(വി.ഖു 3:134)


"കുടുംബബന്ധമുള്ളവന്ന്‌ അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും ( അവരുടെ അവകാശവും ) . നീ ( ധനം ) ദുര്‍വ്യയം ചെയ്ത്‌ കളയരുത്‌." (വി.ഖു 17:26)

"പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത്‌ അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതിന്‍റെ വിളവെടുപ്പ്‌ ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത്‌ വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല."(വി.ഖു 6:141)

"( നബിയേ, ) അവര്‍ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും ദൈവം അതറിയുന്നവനാകുന്നു".(വി.ഖു 2:215)


"നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുന്നത്‌ വരെ നിങ്ങള്‍ക്ക്‌ പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു."(വി.ഖു 3:90)

"സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുവിന്‍." (വി.ഖു 2:254)

അനുബന്ധം

നാട്ടില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി   ഒരു കൊച്ചു സംഘം ഉണ്ട് . സകാത്തിനെ പറ്റി ബോധമുള്ള ഒരു ചെറു കര്‍ഷകന്‍ ഒരു ദിവസം ഒരു വലിയ നേന്ത്ര വാഴക്കുലയും ആയി അവിടെ വന്നു . കുറച്ചു  വാഴ  കൃഷി ചെയ്ത  അദ്ദേഹത്തിന് കണക്കു പ്രകാരം ഉള്ള സകാത്തായ ഒരു വാഴക്കുല അര്‍ഹതപ്പെട്ട പാവങ്ങള്‍ക്ക് കൊടുക്കാനായാണ്  അദ്ദേഹം വന്നത്. ,കണക്കനുസരിച്ച് അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് സകാത്ത് കൊടുക്കല്‍ നിരബ്ന്ധ ബാധ്യത ആണ് എന്ന് മനസ്സിലാക്കി ശുഷ്കാന്തി കാണിക്കുന്ന ഇയാളെപ്പോലെ നമ്മളും ആയിരുന്നെങ്കില്‍ എന്ന് അന്ന് ചിന്തിച്ചു പോയി ..

 ഉദാഹരണത്തിന് അനൗദ്യോഗിക കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ നൂറു കോടിയില്‍ പരം നിക്ഷേപമുണ്ട് . മുസ്ലിംകളുടെ നിക്ഷേപം നൂറു കോടിക്കടുത്ത് വരും , പിന്നെ സ്വര്‍ണ്ണം, മറ്റു നിക്ഷേപങ്ങള്‍ എന്നിവയും , , നിക്ഷേപത്തിന് സകാത്ത് രണ്ടര ശതമാനം (2.5%) ആണല്ലോ , അങ്ങിനെ കണക്കു കൂട്ടിയാല്‍ എങ്ങിനെ ആയാലും ഒരു വര്ഷം രണ്ടര കോടിക്ക് മുകളില്‍ സകാത്തായി വരും .. അവ ഫലപ്രദമായി വിതരണം ചെയ്‌താല്‍ തന്നെ ചുരുങ്ങിയ കാലം കൊണ്ട് മലപ്പുറത്തെ ദാരിദ്ര്യ രഹിത ജില്ലയാക്കി പ്രഖ്യാപിക്കാം ഏറ്റവും നല്ല മാതൃകാ സമൂഹം ആയി മുസ്ലിംകള്‍ മാറുകയും ചെയ്തേനെ.ഉമര്‍ രണ്ടാമന്റെ ,(ഉമറു ബ്നു അബ്ദുല്‍ അസീസ്‌ ) കാലത്ത് കുറഞ്ഞ കൊല്ലം കൊണ്ട് സകാത്ത് വാങ്ങാന്‍ ആളില്ലാതെ വന്ന സാഹചര്യം പോലെ

കുറച്ചു ആളുകള്‍ക്കെങ്കിലും ഈ കാര്യത്തില്‍ അലസത വെടിഞ്ഞു പുനര്‍ വിചിന്തനത്തിന് ഈ നോമ്പ് കാലം പ്രേരകം ആവട്ടെ .. നോമ്പ് നേക്കാള്‍ മുന്നേ വരുന്ന അതി പ്രാധ്യാന്യം ഉള്ള , കൊടുത്തു വീട്ടുക അല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ലാത്ത സകാത്ത് കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിയട്ടെ .

"സകാത്ത് പണക്കാരന്റെ ഔദാര്യമല്ല പാവപ്പെട്ടവന്റെ അവകാശമാണ്" (നബി വചനം )

previous

05: ജൂതന്റെ പടയങ്കി...?