Saturday, August 15, 2009

ഞങ്ങള്‍ ഒരമ്മ തന്‍ മക്കള്‍ !ആരൊക്കെയോ ചേര്‍ന്ന് അമ്മയെ
കൊള്ളക്കാരുടെ കയ്യില്‍ നിന്ന്
മുന്‍പേ മോചിപ്പിച്ചതിനാല്‍
നിര്ഭയനായാണ് ഞാന്‍ ജനിച്ചു വീണത്‌

സ്വാതന്ത്ര്യത്തിന്റെ അമ്മിഞ്ഞ
ആവോളം നുണഞ്ഞാണ്
ഞാന്‍ കൈകാലിട്ടടിച്ചത് ,
സ്വച്ഛന്ദം പിച്ച വച്ചു നടന്നത്.
കാലുകളില്‍ വിലങ്ങില്ലാത്തതിനാല്
കടല്‍ക്കരയില്‍ ആരെയും കൂസാതെ
കാറ്റേറ്റു കൈവീശി നടന്നു
ചായമടിച്ചു മറക്കാത്ത
പുസ്തകതാളുകള്‍ വായിച്ചു വളര്‍ന്നു ,
കരിമ്പടം പുതക്കാത്ത ചിന്തകള്‍
എഴുതിയും പറഞ്ഞും പങ്കു വച്ചു

അമ്മ നമ്മളെ
ഒരു പോലെ സ്നേഹിച്ചു
കാരുണ്യത്തിന്റെ
കഥകള്‍ ഓതി തന്നു
എന്നിട്ടും എന്തെ
പലപ്പോഴും
പരസ്പരം വഴക്കിട്ടു
ചോര ഒഴുക്കി നമ്മള്‍ ?

ഒരമ്മ പെറ്റ മക്കള്‍
തമ്മില്‍ തല്ലുന്നത് കണ്ടു
മനസ്സ് നൊന്തിരിക്കും
ആ കണ്ണുനീര്‍ ഒഴുകി
പലപ്പോഴും
പുഴകള്‍ വരെ പ്രക്ഷുബ്ധമായി

ഇല്ലമ്മേ
ഇനി ഞങ്ങള്‍ തമ്മില്‍ തല്ലില്ല
നിന്നെ അതിരറ്റ് സ്നേഹിച്ച
അഹിംസയുടെ പ്രവാചകന്‍
നിന്നെ ചുംബിക്കാന്‍
നെഞ്ചു പിളര്‍ന്നു വീണു പോലെ
വീഴുന്ന വരേയ്ക്കും ഞങ്ങളും
ഈ കര്‍മ്മ ഭൂവില്‍ തളരില്ല .

ഇന്ന് ഞങ്ങള്‍ അറിയുന്നു
നൂറു കോടി ജനത്തിന്
ഇരുനൂറു കോടി കരങ്ങള്‍ ഉണ്ടെന്നു
അവ ഒരുമിച്ചു ചേര്‍ക്കുകില്‍
എടുത്തു മാറ്റാം പര്‍വതത്തെ വരെ .

ഇന്ന്,
നൂറു കോടി ചുണ്ടുകള്‍
"ജയ്‌ ഹിന്ദ്‌ "എന്ന്
പതിയെ മന്ത്രിക്കവേ
കുലുങ്ങി വിറക്കുന്നു ദിഗന്തങ്ങള്‍ ..

16 comments:

അരുണ്‍ കായംകുളം said...

സ്വാതന്ത്ര്യദിന ആശംസകള്‍

ramanika said...

ജയ ജയ ജന്മ ഭൂമി
ജയ ജയ ഭാരത ഭൂമി

അനുരൂപ് said...

നേതാക്കളുടെ ഉറപ്പുകള്‍ കേട്ടുമടുത്ത അമ്മയ്ക്ക് ഉറപ്പുകള്‍ ഇനി ആവശ്യമില്ല.
അതുകൊണ്ട് നമുക്ക് പ്രവര്‍ത്തിക്കാം...

സ്വാതന്ത്ര്യദിനാശംസകള്‍..

കുമാരന്‍ | kumaran said...

ജയ്‌ ഹിന്ദ്‌

Areekkodan | അരീക്കോടന്‍ said...

):

1947-ല്‍ നേടിയത്‌ സ്വാതന്ത്ര്യമോ അതോ ലൈസന്‍സോ?

khader patteppadam said...

'ക്ളിഷേ' യില്‍ വീണുപോയില്ലേ, കവിത. പുതിയൊരു ഭാവുകത്വത്തില്‍ ആകാമായിരുന്നു.

ചാണക്യന്‍ said...

സ്വാതന്ത്ര്യദിനാശംസകൾ....

Faizal Kondotty said...

എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്‍..

@khader patteppadam

താങ്കള്‍ പറഞ്ഞത് സത്യം ..പ്രത്യേക ആശയ തലങ്ങള്‍ ഒട്ടുമില്ല .പക്ഷെ ഇത് ആ അര്‍ത്ഥത്തില്‍ എഴുതിയതല്ല .. അതിനാല്‍ ആണ് കവിത എന്ന പേര് ലാബില്‍ കൊടുക്കാതെ പലവകയില്‍ ഉള്‍പ്പെടുത്തിയത് .ഇത് എന്റെ സ്വാതന്ത്ര ദിന മുദ്രാവാക്യങ്ങള്‍ മാത്രം . ചെറിയ ഒരു അഭിവാദ്യം അര്‍പ്പിക്കല്‍ എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ . എന്നെ വായിക്കുന്നു എന്നതില്‍ വലിയ
സന്തോഷം .. എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം


എല്ലാവര്ക്കും ഒരിക്കല് കൂടി ‍സ്വാതന്ത്ര്യദിനാശംസകള്‍.. ജയ് ഹിന്ദ്‌

സഞ്ചാരി @ സഞ്ചാരി said...

സ്വാതന്ത്ര്യദിനാശംസകള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ജയ് ഹിന്ദ്

വശംവദൻ said...

"ഇന്ന് ഞങ്ങള്‍ അറിയുന്നു
നൂറു കോടി ജനത്തിന്
ഇരുനൂറു കോടി കരങ്ങള്‍ ഉണ്ടെന്നു
അവ ഒരുമിച്ചു ചേര്‍ക്കുകില്‍
എടുത്തു മാറ്റാം പര്‍വതത്തെ വരെ"

ജയ്‌ ഹിന്ദ്‌

സത said...

ഫൈസല്‍,

നമ്മള്‍ക്ക് ഒന്നായി മുന്നേറാം.. ഒരമ്മ തന്‍ മക്കളായി..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വന്ദേമാതരം ...

കൊട്ടോട്ടിക്കാരന്‍... said...

ആശംസകള്‍...

Typist | എഴുത്തുകാരി said...

ഉറപ്പു കൊടുത്തിട്ടു നമുക്കതു പാലിക്കാന്‍ പറ്റുമോ, ആഗ്രഹമുണ്ടെങ്കിലും!

Faizal Kondotty said...

പുതിയ പോസ്റ്റ്‌
തീവ്രവാദപനി അഥവാ ആന്റിഹ്യൂമന്‍ ഫ്ലൂ