Saturday, August 22, 2009

നന്മ നിറഞ്ഞവരെ..

എന്റെ മാന്യ ബ്ലോഗ്‌ സുഹൃത്ത് ശ്രീ അരുണ്‍ കായംകുളം രാമായണ മാസത്തില്‍ കര്‍ക്കടക രാമായണം എന്ന പേരില്‍ രാമായണ കഥകള്‍ക്ക് ഭക്തിയോടു കൂടിയും എന്നാല്‍ സരസമായും സ്വന്തം ഭാഷ്യം രചിക്കുകയും , തുടര്‍ന്ന് നമ്മള്‍ ഒക്കെ അത് വായിച്ചു അഭിനന്ദിക്കുകയും ചെയ്തു  . അത് കണ്ടു അസൂയ :) തോന്നിയിട്ടാണോ എന്നറിയില്ല , നോമ്പ് മാസത്തില്‍ ഖുറാന്‍ അനുഭവങ്ങള്‍ എഴുതിയാലോ എന്ന് ഒരു ചിന്ത ഉള്ളില്‍ കയറിക്കൂടി
.
വിവരം അറിഞ്ഞപ്പോള്‍  അരുണ്‍ എന്നെ ശരിക്കും പ്രോത്സാഹിപ്പിച്ചു..

അങ്ങിനെ ‍ വിശുദ്ധ ഖുറാനിലെ വചനങ്ങള്‍ എന്റെ ജീവിതത്തില്‍ വരുത്തിയ പോസിറ്റീവ് ആയ സ്വാധീനം   കുറച്ചു പോസ്റ്റുകളിലായി എഴുതി തുടങ്ങുന്നു ...

വിശ്വാസി ബ്ലോഗിന് ഭാരം എന്ന നിലയില്‍ പല ചര്‍ച്ചകളും പലയിടത്തും നടക്കുന്നു എന്നറിയാം . പക്ഷെ നിഷ്കളങ്കമായ ദൈവ വിശ്വാസം ഒരുത്തനെ നന്മയില്‍ മത്സരിച്ചു മുന്നേറാന്‍ ഒരു പക്ഷെ പ്രാപ്തമാക്കിയേക്കാം . 

സഹ ജീവി കാരുണ്യവും , നന്മകളില്‍ പരസ്പര സഹകരണവും വച്ച് പുലര്‍ത്താന്‍  വിശ്വാസം ഒരാള്‍ക്ക്‌   പ്രചോദനം ആകുന്നു എന്ന്  വരികില്‍ സമൂഹത്തില്‍ അത് ഗുണകരമാണ് ..മറിച്ചായാല്‍ ദോഷവും

ഇത് ഖുറാന്‍ വിവര്‍ത്തനം അല്ല ... ഞാന്‍ ഖുറാന്‍ വായിക്കുകയും അല്ല .മറിച്ച് ഖുറാന്‍ എന്നെ വായിക്കുകയാണ് , എന്നെ സംസ്കരിക്കുകയാണ് .. എന്റെ ഹൃദയത്തില്‍ കാരുണ്യത്തിന്റെ മഞ്ഞു പൊഴിക്കുകയാണ് .. എന്നെ ഞാനാക്കുകയാണ്... എന്നെ നിങ്ങളാക്കുകയാണ്. നമ്മെ, കാരുണ്യത്തിന്റെയും , സത്യസന്ധതയുടെയും , പരസ്പര ബഹുമാനത്തിന്റെയും  ഒരേ  ചരടില്‍ കോര്‍ത്തെടുക്കുകയാണ് ..

തുടങ്ങട്ടെ ...


Next (Click the link Below)

02: അവന്‍ മുഖം ചുളിച്ചു..!22 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ ...

ellaa aasamsakalum...

കൊട്ടോട്ടിക്കാരന്‍... said...

എഴുതൂ ഫൈസല്‍, എന്നെപ്പോലെ ഇസ്ലാമിക വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ ഉപകരിയ്ക്കും.
റംസാന്‍ ആശംസകള്‍...

കടത്തുകാരന്‍/kadathukaaran said...

ആശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan said...

പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ എഴുതൂ ഫൈസല്‍...
ആശംസകള്‍

RAMADAAN KAREEM

sherriff kottarakara said...

ഇഖ്‌ റ അ​‍്‌ ബിസ്മി റബ്ബിക്ക.......(വായിക്കുക നിന്നെ സ്രുഷ്ടിച്ചവന്റെ നാമത്തിൽ....)

ശ്രദ്ധേയന്‍ said...

ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസം തന്നെ ഇത്തരമൊരു തുടക്കം.... ഫൈസലിന്റെ എഴുത്തിനായി കാത്തിരിക്കുന്നു... ഒപ്പം റമദാന്‍ കരീം.

ramanika said...

സഹ ജീവി കാരുണ്യവും , നന്മകളില്‍ പരസ്പര സഹകരണവും വച്ച് പുലര്‍ത്താന്‍ ഖുറാനോ ബൈബിളോ ഗീതയോ സഹായിച്ചാല്‍ അത് നല്ല കാര്യം
എല്ലാ ഭാവുകങ്ങളും
റംസാന്‍ ആശംസകള്‍.

വശംവദൻ said...

എല്ലാവിധ ആശംസകളും

സുജീഷ് നെല്ലിക്കാട്ടില്‍ said...

Lets Go

ഉഗാണ്ട രണ്ടാമന്‍ said...

റംസാന്‍ മുബാറക്...

കണ്ണനുണ്ണി said...

ആശംസകള്‍.....എഴുതു ഫൈസല്‍
വായിക്കാന്‍ ഞാന്‍ ഉണ്ടാവും

പാവപ്പെട്ടവന്‍ said...

നിങ്ങള് തുടങ്ങ് കോയ...
ഞമ്മള് റെഡീയല്ലേ ..
ആശംസകള്‍

സത said...

പ്രിയ ഫൈസല്‍,

അരുണ്‍ കായംകുളത്തിന്റെ രാമായണം വായിച്ചപോലെ എല്ലാ പോസ്റ്റും വായിക്കണമെന്നുണ്ട്..

റമദാന്‍ കരീം..

ചിന്തകന്‍ said...

റമദാന്‍ കരീം...

സര്‍വ്വ ഭാവുകങ്ങളും

കാവലാന്‍ said...

"സഹ ജീവി കാരുണ്യവും , നന്മകളില്‍ പരസ്പര സഹകരണവും വച്ച് പുലര്‍ത്താന്‍ എന്റെ വിശ്വാസം എനിക്ക് തടസ്സം ആകുന്നില്ല"

ഈ ആത്മവിശ്വാസമുള്ളവര്‍ ബൂലോകത്തും,ഭൂലോകത്തും അസ്വസ്ഥതകള്‍ക്ക് കാരണമാകാറുമില്ല ഫൈസല്‍ഭായ്.

"വിശ്വാസി ബ്ലോഗിന് ഭാരം എന്ന നിലയില്‍ പല ചര്‍ച്ചകളും പലയിടത്തും നടക്കുന്നു എന്നറിയാം"

ഇങ്ങനെയുള്ള ധാരണകളൊക്കെ വെച്ചുപൊറുപ്പിക്കാമോ? നിലപാടുകള്‍ അവതരിപ്പിക്കപ്പെടട്ടെ,വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളുമുണ്ടാകാം വിരോധങ്ങള്‍ ഉണ്ടാകാതിരുന്നാല്‍ മതി.

അപ്പോള്‍ പറഞ്ഞുവന്നതെന്താച്ചാല്‍
അങ്ങട് തൊടങ്ങ്വാ........ അമാന്തം അശേഷം വേണ്ടാ. :)

khader patteppadam said...

നന്‍മ വരട്ടെ

Faizal Kondotty said...

dear friends,
ഒരു പാട് നന്ദി

പുതിയ പോസ്റ്റ്‌ 01: പരോപകാര വസ്തുക്കള്‍..!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തീർച്ചയായും വായിക്കും.

ഖുറാന്റെ പി.ഡി എഫ് എനിക്കും കൂടി ഒന്നു അയച്ചു തരുമോ?

Faizal Kondotty said...
This comment has been removed by the author.
മാണിക്യം said...

സത്യവിശ്വാസികളേ,
നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക്‌ സാക്ഷ്യംവഹിക്കുന്നവരുമായിരിക്കുക.ഒരു ജനതയോടുള്ള അമര്‍ഷം നീതിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌.
നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മനിഷ്‌ഠയോട്‌ ഏറ്റവും അടുത്തത്‌.നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം സൂക്ഷ്‌മമായി അറിയുന്നവനാകുന്നു അല്ലാഹു.”(വി.ഖു 5:8)


പ്രാര്‍ഥനകളോടെ,
റമദാന്‍ മുബാറക്...

അരുണ്‍ കായംകുളം said...

പ്രിയപ്പെട്ട ഫൈസല്‍,
എഴുതുക...
ഈ ബൂലോകം മുഴുവന്‍ കൂട്ടായി കാണും, ഉറപ്പ്!!
ഇത് ഒരു ചെറിയ കാര്യമല്ല, പ്രത്യേകിച്ച് ഖുറാന്‍ എഴുതുന്നത്.
ഹിന്ദുമതത്തിലെ പുസ്തകങ്ങളൂം, അതേ പോലെ ബൈബിളും ഞാന്‍ വായിച്ചിട്ടുണ്ട്.എന്നാല്‍ വളരെയേറേ ആഗ്രഹമുണ്ടായിട്ട് കൂടി ഖുറാന്‍ എന്തെന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കാതെ വന്നു.ഫൈസലിന്‍റെ ഈ സംരംഭത്തിലൂടെ ആ കുറവ് നികത്താമെന്ന് വിശ്വസിക്കുന്നു.

"ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് നൂറു വട്ടം ആലോചിക്കുക. ചെയ്തു തുടങ്ങിയാല്‍ പിന്നെ ഒന്നും ആലോചിക്കരുത്"

എല്ലാ വിജയവും ആശംസിക്കുന്നു.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ 02: അവന്‍ മുഖം ചുളിച്ചു..!