( വിവാദങ്ങള്‍ക്കും , പ്രതികരണങ്ങള്‍ക്കും അര്‍ദ്ധ വിരാമം കൊടുത്തു ഞാനും നാട്ടില്‍ പോകുന്നു , .പ്രവാസി ആയതിനു ശേഷമുള്ള ആദ്യത്തെ വെക്കേഷന്‍ ...എന്ത് കൊണ്ട് പ്രവാസം വരിച്ചു എന്നത് പങ്കു വെക്കാം എന്ന് തോന്നുന്നു .. . )
കൃത്യമായി പറഞ്ഞാല്‍ ഒരു വര്ഷം മുന്‍പാണ് ഞാന്‍ പ്രവാസി ആകുന്നത് , അതും എന്റെ മുപ്പതാം വയസ്സില്‍. പ്രവാസി ആയതില്‍ ഇപ്പോള്‍ ഖേദം ഇല്ലെങ്കിലും ഒരിക്കലും പ്രവാസി ആകുമെന്ന് സ്വപ്നേപി കരുതിയതല്ല..
പഠിത്തം കഴിഞ്ഞു ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകന്‍ ആയി വര്‍ക്ക് ചെയ്യുന്ന സമയം , എത്ര സംഭവ ബഹുലം ആയ ദിനങ്ങള്‍ .... കൂടെ നാടകം , ഗ്രാമീണ ക്ലബ്ബ് , സന്നദ്ധ പ്രവര്‍ത്തനം , പുരോഗമന കലാ സാഹിത്യ സംഘം , ഔട്ടിംഗ്.,നീന്തല്‍ .. അങ്ങിനെ അങ്ങിനെ .. പിന്നെ എന്തിനു പ്രവാസിയായി .. അതും പ്രത്യേകിച്ച് ഒരു പ്രാരാബ്ദവും ഇല്ലാതെ . പ്ലീസ് ഇടയില്‍ കയറി ചോദിക്കരുത് ..പറയാം
പ്രത്യേകിച്ച് ഒരു ബാധ്യതയും ഉണ്ടായിരുന്നില്ല , വീട്ടില്‍ ഇളയവന്‍ ..ഒരു ചേട്ടന്‍ ഉള്ളത് ഗള്‍ഫിലും. സ്കൂള്‍ ജോലിക്ക് പുറമേ ചില ഒഴിവു ദിവസങ്ങളില്‍ ഒരു പ്ലസ് ടു ട്യുഷന്‍ സെന്‍്റ്ററില് എന്ട്രന്‍സ് oriented ട്യുഷന്‍ ക്ലാസ്സും .. ഇപ്പൊ ആലോചിക്കുമ്പോ തോന്നും എങ്ങിനെ എല്ലാത്തിനും സമയം കണ്ടെത്തി എന്ന് ..പക്ഷെ നാട്ടില്‍ അങ്ങിനെയാണ് ..വെറുതെ ഇരിക്കാറില്ലല്ലോ നാം ,
ഏറ്റവും രസകരം ആയ പഠിപ്പിക്കല്‍ എനിക്ക് അനുഭവപ്പെട്ടത് മഞ്ചേരിയിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സിംഗ് സ്കൂളില്‍ ക്ലാസ്സ് എടുക്കാന്‍ പോയതാണ് .ഞായറാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു എന്റെ ക്ലാസ്സ് .. എറണാംകുളം മുതല്‍ വയനാട് വരെയുള്ള പെണ് കുട്ടികള്‍ ഉണ്ടായിരുന്നു ക്ലാസ്സില്‍ .. ഓസ്ട്രിയ മുതല്‍ കുവൈറ്റ് വരെ പോകാന്‍ മാനസികം ആയി തയ്യാറെടുത്തവര്‍ , അവര്‍ക്ക് ഏറ്റവും താല്പര്യം ഉള്ള ക്ലാസ്സ് ആയിരുന്നു എന്റേത് (എനിക്കും )എന്ന് തോന്നുന്നു .. നല്ല strict ഉള്ള ആ സ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ ഇല്ലാത്തതിനാല്‍ ഞായറാഴ്ചകളില്‍ അവര്‍ക്ക് ഞാന്‍ നല്ല ഫ്രീഡം കൊടുത്തതാകാം കാരണം, കൂടാതെ ചിലപ്പോഴൊക്കെ കുറച്ചു സമയം ഔട്ട് ഓഫ് സിലബസ് ഡിബേറ്റ് സംഘടിപ്പിക്കാറും ഉണ്ടായിരുന്നു
പിന്നീട് കല്യാണം കഴിച്ചതിനു ശേഷം ക്ലാസ്സ് എടുത്തു കൊണ്ടിരിക്കെ ഭാര്യ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ തമാശ രൂപേണ അവളോട് പറയും .".നീ ഇടയ്ക്കു ഇടയ്ക്കു വിളിച്ചാല്‍ ഈ പിള്ളാര്‍ക്ക് മനസ്സിലാവില്ലേ ഞാന്‍ married ആണെന്ന് .. അതിനാല്‍ ക്ലാസ്സ് ടൈം കഴിഞ്ഞു വിളിച്ചാല്‍ മതി ..." (സത്യത്തില്‍ പകുതി തമാശയും പകുതി കാര്യവും ആയിരുന്നു , സാറ് married ആണോ എന്നാ അവരുടെ പലപ്പോഴായുള്ള ചോദ്യത്തിന് ഞാന്‍ വ്യക്തമായ മറുപടി കൊടുക്കാറില്ലായിരുന്നു,ഒന്നാമതു ഔദ്യോഗികം അല്ലാത്ത ക്ലാസ്സ് , പിന്നെ ഒരു രസം)
പക്ഷെ ഒരു ദിവസം പിള്ളേര്‍ എന്നെ കയ്യോടെ പിടിച്ചു .. പ്രസവത്തിനായി ഭാര്യയെ അതെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു .. (ഞാന്‍ സഹകരിക്കുന്ന ഹോസ്പിറ്റല്‍് ആകുമ്പോ സ്വാഭാവികമായും ബില്ലിന്റെ കാര്യത്തില്‍ അവര്‍ എന്നോടും സഹകരിക്കുമല്ലോ എന്നൊരു ബുദ്ധി തോന്നി ) ഏതായായും ഭാര്യ പ്രസവിച്ചതോടെ , പ്രിന്‍സിപ്പല്‍ മാഡം അവരോടു റൂം നമ്പര്‍ അടക്കി പറഞ്ഞു കൊടുത്തു .. .. പിന്നെ നിലക്കാത്ത പ്രവാഹം ആയിരുന്നു കുഞ്ഞിനെ കാണാന്‍ .. അടുത്ത ക്ലാസ്സില്‍ അവര്‍ എന്നെ നിര്‍ത്തി പൊരിച്ചില്ല എന്നെ ഉള്ളൂ .. ,കാരണം ക്രോണിക് ബാച്ചിലര് എന്ന വ്യാജേന ആയിരുന്നല്ലോ എന്റെ നടപ്പും ഇരിപ്പും ....
ഓരോന്ന് ഓര്‍ത്തു കാട് കയറിപ്പോയി.. അതെ ജോലിക്ക് പുറമേ ഇങ്ങിനെ ഒക്കെ അല്ലറ ചില്ലറ വരുമാനം ഉണ്ടായിട്ടും എന്തിനു ഈ മണലാരണ്യത്തില്‍ പൊടിക്കാറ്റ് തിന്നാന്‍ വന്നു ..? അത് തന്നെയാണ് പറഞ്ഞു വരുന്നത് .. .. അതായത് ഒരിത്തിരി കാശു മിച്ചം വന്നപ്പോള്‍ ഒരു ബിസിനസ് ഇല്‍ പങ്കാളിയായി ..സൈലന്റ് പാര്‍ട്ണര്‍ ആയ ഞാനടക്കം മൂന്നു പാര്‍ട്ണര്‍സ് .. ബിസിനസ് നല്ല നിലയില്‍ തന്നെ രണ്ടു വര്‍ഷത്തോളം മുന്നോട്ട് പോയി കാരണം അവര്‍ ഇരുവരും നല്ലവര്‍ ആയിരുന്നു ..പക്ഷെ പാര്‍ട്ണര്‍സില്‍ ഒരാള്‍ക്ക് വെളിയില്‍ ജോലി കിട്ടി പോകേണ്ടി വന്നതിനാല്‍ കൂട്ട് കച്ചവടം പിരിയാന്‍ നിര്‍ബന്ധിതരായി .. ഞാന്‍ എന്റെ വിഹിതം വാങ്ങി പിരിഞ്ഞു ... ഇത് വരെ കഥയുടെ ഒന്നാം ഭാഗം ..
രണ്ടാം ഭാഗം ആരംഭിക്കുന്നത് എന്റെ ഒരു ചിന്തയോടെ ആണ് ..
എന്ത് കൊണ്ട് സ്വന്തം ആയി ബിസിനസ് നടത്തിക്കൂടാ .. ചിന്തക്ക് കയ്യും കാലും വച്ചപ്പോള്‍ , അഞ്ചു സ്റ്റാഫിനെയും വച്ച് ബിസിനസ് ആരംഭിച്ചു .... സംഭവ ബഹുലം ... റൂം അഡ്വാന്‍സ് ,ഫര്‍്ണിഷിംഗ് അടക്കം നല്ലൊരു സംഖ്യ ..മുതലാളിക്ക് വരുമ്പോള്‍ ഇരിക്കാന്‍ തിരിയുന്ന കസേര തന്നെ വേണമല്ലോ ..., സുഹൃത്തുക്കള്‍ വരുമ്പോള്‍ അവര്‍ക്ക് ശീതള പാനീയങ്ങള്‍ കൊടുക്കാതിരിക്കുന്നതെങ്ങിനെ ? പിന്നെ sales tax regn., കുന്തം കുടച്ചക്രം , സ്റ്റാഫിനു ബൈക്ക് , ഇടയ്ക്കു ബിസിനസ് ട്രെന്‍ഡ് അറിയാന്‍ ചെന്നൈ യാത്ര .. ആകെ മൊത്തം സംഭവ ബഹുലം ..
വൈകുന്നേരം സ്കൂള്‍ വിട്ടാല്‍ പിന്നെ ഇത് തന്നെ പണി ..നഴ്സിംഗ് ക്ലാസ്സ് ഒഴികെ ബാക്കി എല്ലാ എക്സ്ട്രാ വരുമാനവും നിലച്ചു .. ചെലവ് ആണെങ്കില്‍ കുതിച്ചു കയറി ... ബിസിനസ് നന്നായി തന്നെ നടന്നു ..പക്ഷെ ...
അതിനു ഇടക്കാണ് കല്യാണം നടന്നത് .. പിന്നെ ഹണിമൂണ്‍ ട്രിപ്പുകള്‍ , അങ്ങിനെ അങ്ങിനെ..ബിസിനസ് ശ്രദ്ധ മേശയില്‍ നിന്ന് കാശ് എടുത്തു കൊണ്ട് പോകാന്‍ മാത്രം .. സ്റ്റാഫിനെ കുറ്റം പറഞ്ഞു കൂടാ അവര്‍ ആത്മാര്‍ഥമായി തന്നെ വര്‍ക്ക് ചെയ്തു ..., അത് കൊണ്ടാണല്ലോ ഓരോ പ്രാവശ്യവും distributor വിളിക്കുമ്പോഴും പുതിയ ഓര്‍ഡര്‍ പിടിചിട്ടെങ്കിലും അവര്‍ due ആയ കാശ് അടച്ചത്, വൈകിയാല്‍ distributor റെ സമാധാനിപ്പിച്ചത് , അങ്ങിനെ മൂന്നു വര്‍ഷങ്ങള്‍ .. ഇടയ്ക്കു നാട്ടില്‍ എത്തുന്ന അളിയന്മാര്‍ എന്റെ ലൈഫ് സ്റ്റൈല്‍ കണ്ടു പറയും ഇപ്പൊ ഗള്ഫിനെക്കാന് മെച്ചം നാട്ടില്‍ ആണെന്ന് തോന്നുന്നു ....
അങ്ങിനെ കല്യാണവും കഴിഞ്ഞു ഒരു കുഞ്ഞും ആയി മോരിലെ പുളിയും പോയി എന്ന സ്ഥിതിയില്‍ എത്തിയപ്പോള്‍ ഒരു ദിവസം ഷോപ്പില്‍ പോയി കണക്കുകള്‍ പരിശോധിച്ചു.. , അത്ര ശുഭകരം ആയി തോന്നിയില്ല കാര്യങ്ങള്‍ .. effort നു മാത്രമുള്ള ബാലന്‍സ് ഇല്ല എന്നൊരു തോന്നല്‍ ബിസിനസ് നടക്കാഞ്ഞിട്ടോ , ലാഭം ഇല്ലാഞ്ഞിട്ടോ അല്ല ( ഇടയ്ക്കു വീട് പണിയും നടത്തിയല്ലോ , പിന്നെ വീട്ടില്‍ ഒരാള്‍ക്ക് ഒരു എമര്‍ജന്‍സി ഹാര്‍ട്ട് ഒപറേഷനും,അതിനൊക്കെ പുറമേ അനിയന്ത്രിതമായ ജീവിത ചിലവും ) ..
ചുരുക്കി പറഞാ കോഴിക്കോടെ കടപ്പുറത്ത് കാറ്റ് കൊണ്ടിരിക്കേ ഒരു ബുദ്ധിയുദിച്ചു .. ഗള്‍ഫില്‍ പോകുക .. .. തീരുമാനങ്ങള്‍ പെട്ടെന്നാണല്ലോ ... അളിയന് വിളിക്കുന്നു ..എന്തെ ഇപ്പം ഇങ്ങിനെ തോന്നാന്‍ .. അല്ല അളിയാ .. എല്ലാവരും ഗള്‍ഫില്‍ പോകുന്നു എനിക്കും ഇല്ലേ ആശ .. അത് വേണോ ? വേണം അളിയാ ..എനിക്ക് ആ മരിഭൂമി യൊക്കെ കാണണം ..ഒരു ഫ്രീ വിസ അയച്ചു തരൂ ... ഒരു മാസത്തിനുള്ളില്‍ വിസ വരുന്നു , ഭാര്യയുടെ പരിഭവം ഒരു വിധം മറികടക്കുന്നു ( അതിനു ഖലീല്‍ ജിബ്രാനെ വരെ കൂട്ട് പിടിക്കേണ്ടി വന്നു .."സ്നേഹം അതിന്റെ ആഴം മനസ്സിലാക്കുന്നത് വേര്‍പ്പാടിന്റെ നിമിഷങ്ങളില്‍ ആണ് " എന്നും അവളെ സാഹിത്യം കലര്‍ത്തി ബോധ്യപ്പെടുത്തി ) , വിസ വന്ന ശേഷം കാര്യങ്ങള്‍ എളുപ്പം ആയി ..ഷോപ്പ് നല്ല വിലക്ക് തന്നെ വിറ്റു.. കാറ് ചതിച്ചു ( വിറ്റപ്പോള്‍ രണ്ടു ലക്ഷം സ്വാഹ -മൂന്നു വര്ഷം പഴക്കം ഉള്ളതിന് പുതിയതിന്റെ വില കിട്ടില്ല പോലും ഹും ..)
ബിസിനസ് അങ്ങിനെ ഒക്കെ ആയി പര്യവസാനിച്ചെങ്കിലും ശ്രീനിവാസന്‍ പറഞ്ഞ പോലെ അത് ഒരു പാട് അറിവുകള്‍ എനിക്ക് നേടി തന്നു ..സ്കൂളിന്റെ നാല് മൂലക്കപ്പുറും വലിയ ലോകം അത് എനിക്ക് കാട്ടി തന്നു . വിവിധ തുറകളിലെ ആളുകളും ആയി ഡീല്‍ ചെയ്യണ്ടത് മുതല്‍ സാമ്പത്തികം ആയി അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത വരെ . .ഇപ്പൊ പ്രവാസവും എനിക്ക് വേറെ കുറെ അനുഭവങ്ങള്‍ തരുന്നു .ഒരു സര്‍വ്വ കലാ ശാലയിലും കിട്ടാത്ത നഗ്നമായ ജീവിതാനുഭവങ്ങള്‍ ..!
അങ്ങിനെ രണ്ടായിരത്തി എട്ടു ഓഗസ്റ്റ് മധ്യത്തില്‍ ഞാന്‍ സൌദിയില്‍ വിമാനം ഇറങ്ങി .. എന്ത് ജോലി കിട്ടുമെന്നോ .. എന്ത് പണിയെടുക്കുമെന്നോ അറിയാതെ .അറ്റമില്ലാത്ത പറന്നു കിടക്കുന്ന മരുഭൂമി എന്നെ നോക്കി പല്ലിളിച്ചു .. മാനം മുട്ടെ നില്‍ക്കുന്ന ഗോപുരങ്ങള്‍ എന്നെ തല കറക്കി ഒരു പ്രവാസി കൂടി ജനിക്കുക ആയിരുന്നു ..( പിന്നീട് അറിഞ്ഞു നാട്ടില്‍ ജോലിയുള്ള പലരും പ്രവാസികള്‍ ആകുന്നതു ഇങ്ങിനെ ഒക്കെ തന്നെയാണെന്ന് ) പ്രവാസത്തിന്റെ രസകരം ആയ ആദ്യാനുഭവങ്ങള്‍ പിന്നീട് ഒരിക്കല്‍ എഴുതാം ..
എന്ത് ജോലി എടുക്കണം എന്ന് അറിയാതെ പകച്ചു നിന്ന ഞാന്‍ ദൈവാനുഗ്രത്താല്‍ ,ഈ ഒരു വര്‍ഷത്തിനിടയില്‍ ആദ്യ കമ്പനിയില്‍ മൂന്നു മാസം വര്‍ക്ക് ചെയ്തു , ആ എക്സ്പീരിയന്‍സ് കാട്ടി ഇപ്പോള്‍ ഒരു യൂറോപ്യന്‍് based കമ്പനിയില്‍ അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു പോസ്റ്റില്‍ വര്‍ക്ക് ചെയ്യുന്നു (യൂറോപ്യന്‍് based കമ്പനികളുടെ മെച്ചം ശമ്പളം മാത്രമല്ല , നല്ല caring കൂടെ ആണ് ,ഇപ്പൊ ദെ എട്ടു മാസം ആയപ്പോഴേക്കും അവര്‍ എനിക്ക് വെകേഷന്‍ തന്നു ,, ഇനി ജനുവരിയില്‍ മറ്റൊരു വെകേഷനും)
നാട്ടില്‍ പോകുന്ന excitement ല്‍ എന്തൊക്കെയോ ഓര്‍മ്മയില്‍ വന്നത് എഴുതി .. അടുത്താഴ്ച നാട്ടില്‍ പോകുമ്പോ ഞാന്‍ ഒരു പ്രവാസി മാത്രമല്ല , ഒരു ബ്ലോഗ്ഗര്‍ കൂടി ആയാണ് . ചില ബ്ലോഗ് സുഹൃത്തുക്കളെ സമയം കിട്ടിയാല്‍ കാണാം ആഗ്രഹം ഉണ്ട് .. പ്രവാസി ആയതിനാല്‍ മാത്രമാണ് ബൂലോഗത്ത് എത്തിച്ചേരാനും സജീവമാകാനും ചില നല്ല ഹൃദയങ്ങള്‍ നേടാനും കഴിഞ്ഞത് ഒരു പക്ഷെ പ്രവാസത്തിന്റെ ഏകാന്തതയും മടുപ്പും എടുത്തു കളഞ്ഞു ബൂലോഗം പകരം ആത്മാവിഷ്കാരത്തിലൂടെ ലഭിക്കുന്ന ആനന്ദവും എന്റെ ഭാഷ (എന്റെ സംസ്കാരം ) സംസാരിക്കുന്ന കുറെ നല്ല മനുഷ്യരെയും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളെയും എനിക്ക് കാട്ടി തന്നു , അത് ഒരു പാട് relax തരുന്നു ..
ഏതായാലും ഇനി മൂന്നു നാല് ദിവസം കൂടി മാത്രമേ ഞാന്‍ ബ്ലോഗില്‍ ഉണ്ടാകൂ ..അടുത്ത ആഴ്ച (Sept 16) ആണ് ടിക്കറ്റ് ബുക്ക് ചെയ്തത് . നാട്ടില്‍ പോയാല്‍ ഒന്നും നോക്കാന്‍ സമയം കിട്ടി എന്ന് വരില്ല .. അപ്പൊ ഇനി ഒക്ടോബര്‍ അവസാന വാരത്തില്‍ കാണാം .. ചില പോസ്റ്റുകള്‍ ഞാന്‍ തീര്‍ച്ചയായും കാണണം എന്ന് നിങ്ങള്ക്ക് തോന്നിയാല്‍ ലിങ്ക് ഇമെയില്‍ ചെയ്യുമല്ലോ .. എന്റെ ഇമെയില്‍ അഡ്രസ് :faizalcp@gmail.com
വിശേഷങ്ങളും വിവാദങ്ങളും ആയി ബൂലോഗം സജീവമാകട്ടെ എന്നും എല്ലാവര്ക്കും നല്ലത് വരട്ടെ എന്നും ആശംസിച്ചു കൊണ്ട് .. വിട വാങ്ങട്ടെ !
ഒരു പാട്ട് വീണ്ടും കാതില്‍ മുഴങ്ങുന്നു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ..
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടിന്നും....
43 comments:
വിശേഷങ്ങളും വിവാദങ്ങളും ആയി ബൂലോഗം സജീവമാകട്ടെ എന്നും എല്ലാവര്ക്കും നല്ലത് വരട്ടെ എന്നും ആശംസിച്ചു കൊണ്ട് .. വിട വാങ്ങട്ടെ !
ഒരു പാട്ട് വീണ്ടും കാതില്‍ മുഴങ്ങുന്നു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ..
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടിന്നും....
ആനന്ദകരമായ അവധി ദിവസങ്ങള്‍ ആശംസിക്കുന്നു..
ഫൈസൽ,
താങ്കൾക്കൊരു മെയിൽ അയക്കണം എന്നുകരുതി കുറച്ചുനാളായി. വീട്ടിലിരുന്ന് ബ്രസിങ്ങ് ഇപ്പോൾ അധികം നടക്കാറില്ലാത്തതിനാൽ (മകന്റെ കുറുമ്പ് തന്നെ പ്രശ്നം) പേഴ്സണൽ മെയിലുകൾ നോക്കാൻ സമയം കിട്ടാറില്ല. ഏതായാലും അടുത്തുതന്നെ എഴുതാം. എന്റെ മൊബൈൽ നമ്പറും തരാം. സാധിക്കുമെങ്കിൽ വിളിക്കൂ.
ഗൾഫുകാരനായതിനുശേഷമുള്ള ആദ്യയാത്രയല്ലെ, ആഘോഷായിട്ട് തന്നെ ആയിക്കോട്ടെ. പഴയ സിനിമകളിൽ കാണുന്നതുപോലെ മിന്നുന്ന ടീഷർട്ടും കൂളിങ്ങ് ഗ്ലാസും കയ്യിൽ ഒരു നാഷണൽ പാനസോണിക്കിന്റെ ടൂ-ഇൻ-വണ്ണും ഒക്കെയായി (പുകവലി ഉണ്ടെങ്കിൽ ഒരു 555 സിഗററ്റും വേണം)....... നാട്ടിലെ താമസത്തിനിടയ്ക്ക് നാട്ടാരോട് പറയാൻ കുറെ ഗൾഫ് കഥകളും സ്റ്റോക്ക് ചെയ്തോളൂ :-)
ശുഭയാത്ര.....
അപ്പുട്ടന്‍ ,
തീര്‍ച്ചയായും എനിക്ക് അടുപ്പം തോന്നിയ ഒരാളാണ് താങ്കള്‍ .. സന്തോഷം തോന്നുന്നു .. കമ്മെന്റ് വായിച്ചു ചിരിച്ചു .. അപ്പുട്ടന് ഏതായാലും നടക്കുമ്പോള്‍ പീപ്പി ശബ്ദത്തിനൊപ്പം ലൈറ്റ് കത്തുന്ന ഒരു ജോഡി ഷൂ കൊണ്ട് വരാം :)
പ്രവാസി ആയി മടങ്ങുന്നു എന്നതിലപ്പുറം ബ്ലോഗ്ഗര്‍ ആയി മടങ്ങുന്നു എന്നാ പ്രത്യേകത കൂടി ഉണ്ട് ..ഇപ്പൊ എല്ലാം ബ്ലോഗുമാ
യി ചേര്‍ത്ത് വായിക്കാനെ കഴിയുന്നുള്ളൂ
എത്രത്തോളം എന്ന് വച്ചാല്‍ എന്റെ ടിക്കറ്റ് ബഹറിന്‍ വഴിയാണ് .. ബഹറിന്‍ എന്ന് കേള്‍ക്കുമ്പോള്‍ ബഹറിന്‍ @ ബൂലോഗവും , സജി, കുഞ്ഞന്‍, നട്ടന്‍ ,etc എന്നൊക്കെയാണ് ഓര്‍മ്മ വരുന്നത് .
ഏതായാലും പറ്റിയാല്‍ അരീക്കോടന്‍ മാഷെയും , കൊട്ടോട്ടിക്കാരനെയും ഒന്ന് കാണണം ..ഇരുവരും എന്റെ അടുത്ത സ്ഥലങ്ങളില്‍ ആണ് ..
@രാമചന്ദ്രന്‍
നന്ദി
അപ്പൊ, പെരുന്നാള്‍ നാട്ടില്‍ അല്ലെ? ഭാഗ്യവാന്‍. അടുത്ത മാസം ഞാനുമുണ്ട്. നാട്ടിലെ നമ്പര്‍ മെയില്‍ ചെയ്യുമല്ലോ..? പറ്റുമെങ്കില്‍ കാണണം.
പിന്നെ, മഞ്ചേരി ഭാഗത്തൊന്നും അധികം കറങ്ങേണ്ട. കെട്ടിയോള്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കളയും!! :)
ഫൈസല്‍, ശുഭയാത്ര.ഓണത്തിന്റെ പൊട്ടും പൊടിയും ഒന്ന് ഒതുങ്ങുന്നതിനു മുന്‍പ് അങ്ങെത്തുകയും, പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യാം ഭാഗ്യവാന്‍ ഇതിനാണു പറയുന്നത് ഒരു വെടിക്ക് ഒന്നര പക്ഷി എന്ന്!
:)
തിരിച്ചു വന്നിട്ട് ഒരു പരമ്പര തുടങ്ങൂ "പ്രവാസികള്‍ ഉണ്ടാകുന്നത്"എന്ന പേരില്‍.
കുറേ പ്രവാസി ബ്ലോഗര്‍മാരെങ്കിലും അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ.
നല്ല നാളുകള്‍ ആശംസിക്കുന്നു.
നല്ലൊരു യാത്രയും വെക്കേഷനും ആശംസിക്കുന്നു
:)
@ശ്രദ്ധേയന്‍
ഒരു അങ്കത്തിനു ഇനി ബാല്യം ഇല്ല .. ,അല്ലെങ്കില്‍ വേണ്ട ഒന്ന് കൂടി പോയി നോക്കാ അല്ലെ :)
എന്നാണു വരുന്നത് ? നമ്പര്‍ ഞാന്‍ മെയില്‍ ചെയ്യാം .
@കാവലാന്‍
അത് സത്യം ! നാട്ടില്‍ ആയിരുന്നപ്പോള്‍ ഓണം ഒരു സംഭവം തന്നെ ആയിരുന്നു , പത്തു ദിവസ സ്കൂള്‍ അവധിയും , സുഹൃത്തുക്കളുടെ വീടുകളില്‍ മാത്രമല്ല ,ഓണത്തിന് പോയിരുന്നത് സ്നേഹവും ആദരവും തന്നിരുന്ന ,വളരെ സാധാരണക്കാരായ കുറച്ചു നല്ല students ഉണ്ടായിരുന്നു .. അവരുടെ വീടുകളില്‍ ഓണ സദ്യക്ക് ചെല്ലുമ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുമായിരുന്നു .. സാരമില്ല .. ചിലരെ ഒക്കെ കാണണം ..നന്ദി ഓര്‍മ്മിപ്പിച്ചതിനു !
മലയാളി പ്രവാസികളായി പരിണമിക്കുന്നതെങ്ങിനെ എന്നും ആ മ്യൂട്ടെഷന് കാരണങള്‍ എന്തൊക്കെയാണ് എന്നും ചര്‍ച്ച ചെയ്യാം ഒരു സ്കോപ്പ് ഉണ്ട് എന്ന് തോന്നുന്നു .. വിവാദങ്ങള്‍ ഇല്ലാതെ തന്നെ :)
ഏതായാലും നോക്കണം , പോയി വരട്ടെ .. ഞാന്‍ ഇപ്പോള്‍ പ്രവാസ ജീവിതം ആസ്വദിക്കുക ആണ് .. കുറേക്കാലം നാട്ടില്‍ കഴിഞ്ഞതിനാല്‍ ആവാം വലിയ ഹോം സിക്ക് ഇല്ല . അനുകൂല സാഹചര്യം തേടി വന്‍ കരകളില്‍ ചെന്ന് ചേരല്‍ ഒരു തരാം struggle for existence ആണല്ലോ . :)
@മുഫാദ് ,@അരുണ്‍ കായംകുളം
നന്ദി ..
ശുഭയാത്ര....
ഫൈസൽ,
നല്ല കുറിപ്പ്.നാട്ടിലേയ്ക്കു വരൂ...ബൂലോകവിവാദങ്ങൾ,ആശയസംവാദങ്ങൾ അതിന്റെ വഴിയ്ക്കും,സൌഹൃദങ്ങൾ മറ്റൊരു വഴിയ്ക്കും നടക്കട്ടെ:)
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.
ശുഭയാത്ര.
നല്ല കഥ, എന്റെ കഥയുമായി ഒരു 75 ശതമാനം സാമ്യമുണ്ട് :)
ആദ്യ നാട്ടില്‍ പോക്കിന് സര്‍വ്വ ഭാവുകങ്ങളും.
ഫൈസലെ,
വളരെ ഇഷ്ടമായി ഓര്‍മ്മക്കുറിപ്പ്.
അപ്പൂട്ടന്‍ പറഞ്ഞപോലെ ഗൂളിങ് ഗ്ലാസുമൊക്കെ ഫിറ്റ് ചെയ്ത് ഇങ്ങ് പോരെ.
:)
according to ....... "നിങ്ങളുടെ ബ്ലോഗിലെ കാമാന്റ് രേഖപ്പെടുത്തിയത് പരിശോധിക്കുന്നതിന് മുന്‍പ് നിങ്ങളുടെ സഹോദരന്റെ ബ്ലോഗില്‍ കമാന്റ് രേഖപ്പെടുത്തുന്നത് വരെ നിങ്ങളില്‍ ഒരാളും യഥാര്‍ത്ത ബ്ലോഗര്‍ ആവുകയില്ല".
ആഹ്ലാദവും സന്തോഷവും നിറഞ്ഞ ഒരു വെക്കേഷന്‍ കാലം ആശംസിക്കുന്നു.........
പിന്നെ താങ്കള്‍ക്ക് മുപ്പത്തിയൊന്ന് വയസ്സാണെന്നുള്ള നുണ വിശ്വസിചിരിക്കുന്നു......
ശുഭയാത്രയും.സമാധാനം നിറഞ്ഞ അവധിക്കാലവും നേരുന്നു.
താങ്കളെ കാത്തിരിയ്ക്കുന്നു.....
കൊണ്ടോട്ടിയുടെ ബ്ലോഗര്‍ക്ക് ഏറനാട്ടിലേയ്ക്കു സുസ്വാഗതം....
ശുഭയാത്ര.
faizal bhai number mail chayyyanam
chilappol njanum nattil undavum
അങ്ങനെ പെരുന്നാളിനു നാട്ടിലേക്ക് നല്ല കാര്യം ..
മലയാളി-
മലയാളി ആവണമെങ്കില്‍ പ്രവാസിയാകണം..
പ്രവാസി ആയാല്‍ പോരാ ഒരു ബ്ലോഗറും ആവണം ..
നാട്ടില്‍ നിന്ന ബിസ്സിനസ്സുകാരന്‍ 'മൊയലാളിക്ക്'
സൗദി അറേബ്യയില്‍ വന്നപ്പോള്‍ കുറെ
പച്ച മനുഷ്യരെ കാണാനായില്ലെ?
കണ്ടൂ കാണാന്‍ നേരമായില്ലാ
ഒരു കൊല്ലം അല്ലെ ആയുള്ളു?..
എന്നാലും മനുഷ്യത്വം എന്ന് ഒന്നു ഉണ്ടാവും ..
അറുപതു കൊല്ലം നാട്ടില്‍ നിന്നാലും
ഉണ്ടാവാത്ത ജീവിതാനുഭവം തരാന്‍
ആറുമാസത്തെ പ്രവാസ ജീവിതം മതി ...
അഹം എന്ന ഭാവം വെടിയാന്‍ പ്രവാസിയാവണം....
ഈ അവധിക്കാലത്തിനു തികച്ചും
അര്‍ത്ഥങ്ങള്‍ ഉണ്ടാവും
നല്ലൊരു അവധിക്കാലം ആശംസിക്കുന്നു
പെരുന്നാള്‍ ആഘോഷമായി കൊണ്ടോട്ടിയില്‍ കൊണ്ടാടുക..
wish you a very Happy vacation
allthe best wishes..
ഹേയ്, ഫൈസല്‍,
എന്റെ പേര് എഴുതിയ ഇടം പലപ്രാവശ്യം വായിച്ചു.(എന്റെ പേര് ഓര്‍മ്മ വന്നു എന്നു പറഞ്ഞപ്പോള്‍, ഒരു . ഒരു ..രോമാഞ്ചം!)
ബഹറിനില്‍ എത്രസമയം ഉണ്ടാവും? ഇവിടെ എയര്‍പ്പോര്‍ട്ടിനു പുറത്തിറങ്ങാന്‍ വിസ വേണ്ട എന്നറിയാമാല്ലൊ? കുഞ്ഞന്‍ നാട്ടിലാണ്. നട്ട്സ്.കളത്തിലുണ്ട്. സമയം ഉണ്ടെങ്കില്‍ വിളിക്കൂ. മൊബ്.39684766
ഫൈസൽ
എല്ലാ ആശംസകളും..
അവധിക്കാലം ആഘോഷിക്കുക, എല്ലാം മറന്നു !
@ സജി ,
സജിച്ചായാ , ഇതാണ് ബ്ലോഗിന്റെ ഒരു പ്രത്യേകത ..ഒരിക്കല്‍ പോലും ഇമെയില്‍ അയച്ചില്ലെങ്കിലും , ഒരു വാക്ക് പോലും പരസ്പരം ഉരിയാടിയില്ലെങ്കിലും തമ്മില്‍ തമ്മില്‍ അറിയാതെ എപ്പോഴോ ഒരു പ്രത്യേക ബന്ധം ഉണ്ടായി വരുന്നു ,സ്നേഹവും , സൗഹൃദവും അല്പം ഗുണകാംക്ഷയും കലര്‍ന്ന ഒരു ബന്ധം ..
അത് കൊണ്ടാണല്ലോ ബഹറിന്‍ വഴി പോകുന്നു എന്ന് തീരുമാനിച്ചപ്പോള്‍ എന്റെ മനസ്സില്‍ നിങ്ങളെ ഒക്കെ അവിടെ നിന്ന് ഒന്ന് വിളിക്കാനോ , കാണാനോ കഴിഞ്ഞെങ്കില്‍ എന്ന് വലിയ ആഗ്രഹം വന്നത് .പക്ഷെ അങ്ങോട്ട് കേറി പറഞ്ഞാ ഒരു പക്ഷെ അത് ഒരു അനൗചിത്യം ആകുമോ എന്ന് ഭയന്നാണ് പറയാതിരുന്നത് .കാരണം നാം നേരില്‍ ഒരു പരിചയവും ഇല്ലല്ലോ ..പക്ഷെ സജി വിളിക്കണം എന്ന് പറഞ്ഞു നമ്പര്‍ തന്നപ്പോള്‍ എനിക്ക് ബോധ്യം ആയി നിങ്ങളും അത് പോലെ തന്നെ ചിന്തിക്കുന്നു എന്ന് .. ഒരു പാട് സന്തോഷം ആയി ..
നമ്മളെ കാണാന്‍ ആഗ്രഹിച്ചു , കേള്‍ക്കാന്‍ ആഗ്രഹിച്ചു (തിരിച്ചും ) ലോകത്തിന്റെ ഏതൊക്കെയോ കോണില്‍ ആരൊക്കെയോ ഉണ്ട് എന്നാ ചിന്ത ശരിക്കും ആഹ്ലാദം തരുന്നത് തന്നെയാണ് ... മാറിയ ലോക ക്രമത്തില്‍ ഒറ്റപ്പെടലിന്റെ ഒരു വിപരീത പ്രോസെസ്സ് . ഒരു തരം കൂട്ടപ്പെടല്‍
ഞാന്‍ കോബാറില്‍ നിന്നും പതിനാറിന് ഉച്ചക്ക് രണ്ടര മണിക്ക് ബസ്സില്‍ പുറപ്പെട്ടു കടല്‍പ്പാലം വഴി ആണ് ബഹറിനില്‍ എത്തുക .. ഫ്ലൈറ്റ് രാത്രി എട്ടിനാനെന്നു തോന്നുന്നു . എതായാലായും ഞാന്‍ വിളിക്കും ..സജിക്ക് ബുദ്ധിമുട്ടായാലും :)
(പിന്നെ നാട്ടില്‍ നിന്ന് തിരിച്ചു വരുന്നതും ബഹറിന്‍ വഴിയാണ് ..അന്ന് വേണമെങ്കില്‍ ബ്ലോഗപ്പം കൊണ്ട് വരാം വരുമ്പോള്‍ :))
വികടശിരോമണി ,.ചാണക്യന്‍ , കാപ്പിലാന്‍ , ചിന്തകന്‍ ,ശേരിഫ്ഫ്,പാവത്താന്‍ പാമരന്‍, സുനിൽ കൃഷ്ണൻ
മനം നിറഞ്ഞ നന്ദി ..,
കൊട്ടോട്ടിക്കാരന്‍ , സൂത്രന്‍
ബന്ധപ്പെടാം ..
@അനിൽ@ബ്ലൊഗ്
നാട്ടില്‍ കൂളിംഗ് ഗ്ലാസ് വച്ച് നടന്നതിന്റെ ഫലമാണ് ഇപ്പോള്‍ പ്രവാസി ആകേണ്ടി വന്നത്
ഇനി തനി നാടന്‍ സ്റ്റൈലില്‍ ആണ് നല്ലത് എന്ന് തോന്നുന്നു .. :)
@ആര്‍ദ്ര ആസാദ്
എന്നെ കണ്ടാല്‍ ഒരു ഇരുപത്തി ആറ് വയസ്സേ മതിക്കൂ .. മുപ്പത്തി ഒന്ന് എന്നൊക്കെ പറഞ്ഞാലല്ലേ ഒരു പക്വത വരൂ ..അതാ .. മാത്രമല്ല sslc ബുക്ക് പ്രകാരം അത് ആകുകയും ചെയ്തു .. sslc ബോര്‍ഡിന് പറ്റിയ ഒരു പിശക് ആകും :)
@മാണിക്യം,
ശരിയാ പ്രവാസം ജീവിതത്തിന്റെ പച്ചയായ കുറെ മുഖങ്ങള്‍ കാട്ടി തന്നു ..പിന്നീട് ഒരിക്കല്‍ എഴുതാം ..പ്രവാസി ആയതു നന്നായി എന്ന് പലപ്പോഴും തോന്നാറുണ്ട് ..ചിലത് അനുഭവിച്ചു തന്നെ അറിയണമല്ലോ .
നന്ദി ..,
wishing u a happy vacation..
:)
ശുഭയാത്ര...ഗൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് ഇനി ഒരു കറക്കം!
സന്തോഷകരമായ ഒരവധിക്കാലം ആശംസിക്കുന്നു.പുതിയ വിശേഷങ്ങളുമായി പൂര്‍വാധികം ശക്തിയോടെ ബ്ലോഗിലേക്ക് തിരിച്ചു വരിക.
അങ്ങനെയിരിക്കും !
നല്ല ഫീല്‍ ഉണ്ട് വിവരണത്തിന് . അഭിനന്ദനങ്ങള്‍.
ഫൈസല്‍, രണ്ടരയ്ക്ക് തിരിച്ചാല്‍ ഇവിടെ മൂന്നരക്കുള്ളില്‍ എത്തും. എന്തായാലും രണ്ടുമൂന്നു മണിക്കൂര്‍ കിട്ടും. ഞാന്‍ എയര്‍പ്പോര്‍ട്ടില്‍ എത്താം!
ആശംസകള്‍ :)
:)
best wishes
helloo njan ningalude oru old student aayirirunnu.sathyathil enthokke aanu ivide sambavichathu.??ohh!!alogikkan vayya!
ഒക്ടോബർ അവസാനവും കഴിഞ്ഞ് നവംബറിലെത്തി കാര്യങ്ങൾ. എന്നാപ്പിന്നെ കയ്യോടെ കമന്റു മോഡറേഷൻ മാറ്റി കടയങ്ങു തുറന്നിടുകയല്ലേ? :)
തിരിച്ചെത്തിയെന്നും അവധിക്കാലം ആനന്ദകരമായിരുന്നുവെന്നും വിശ്വസിക്കുന്നു.
സ്നേഹപൂർവ്വം,
എന്റെ ബ്ലോഗിലെ ലിങ്കിൽ തൂങ്ങിയാണൂ ഇവിടെ എത്തിയത്. നല്ല അവധി ദിനങ്ങൾ ആശംസിക്കുന്നു.
ഫൈസല്‍- ഇനിയും തിരിച്ചു വന്നില്ലേ.തിരികെ എത്തുന്ന വാര്‍ത്ത കേട്ടില്ല.
കേരളവും തീവ്ര വാദവും
ലിബര്‍ഹാന്‍ കമ്മീഷന്‍
http://chaliyaarpuzha.blogspot.com/
കുറേ അനുഭവങ്ങള്‍, ജീവിത യാദാര്‍ത്ഥ്യങ്ങള്‍... ഇഷ്ടപ്പെട്ടു.
ഇനിയും തിരിച്ചെത്തിയില്ലെ? അടുത്ത സാധനം പോരട്ടെ....
ഈ പോസ്റ്റ് ഞമ്മക്കൊത്തിരിഷ്ടായിക്ക്ണ്‌ട്ടോ പഹയാ..
ഒക്ടൊബറും കഴിഞ്ഞ് .. ഇതാ ഡിസംബറും കഴിയാന്‍ പോണ്..
തിരിച്ചെത്തിയില്ലെ.. എന്നാ പുതിയ പൊസ്റ്റിങ്...
ദാ..ഫെബ്രുവരിയും കഴിഞ്ഞ് മാര്ച്ചിലെത്തി.
എവിടെ...?
പുതിയ പോസ്റ്റ്
തിരിച്ചു വരവുകള്‍ !!
ബ്ലോഗില്‍ പുതിയതാണ് ....വായിച്ചപ്പോള്‍
ശുഭയാത്ര പറയാതെ വയ്യ
ബ്ലോഗില്‍ പുതിയതാണ് ....വായിച്ചപ്പോള്‍
ശുഭയാത്ര പറയാതെ വയ്യ
Post a Comment