Wednesday, August 25, 2010

വിർച്വൽ റിയാലിറ്റി


ചിലതു അങ്ങിനെയാണ്‌ ,തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെടുമ്പോഴാണു പലതിന്റെയും വിലയറിയുക ... ഞാൻ വർക്കു ചെയ്യുന്ന മെഡിക്കൽ റിസർച്ച് സെന്ററിലെ ബയോ ഇൻഫൊർമാറ്റിക്സ് ഡിപാർട്ട്മെന്റിലെ ഞങ്ങളുടെ അഡവൈസറും ആക്റ്റിങ്ങ് ഹെഡ് ഉം ആയ , Prof Nicolas Georganas ദിവസങ്ങൾക്കു മുൻപു മരണത്തിന്റെ മഞ്ഞു പാളികൾ പുതച്ചു ഞങ്ങളെ എല്ലാവരെയും വിട്ടു യാത്രയായപ്പോഴാണ്‌ ഇത്തരമൊരു വികാരം വളരെക്കാലത്തിനു ശേഷം എന്നിൽ നിറഞ്ഞതു .
കനേഡിയൻ പൌരനായ പ്രൊഫ നികോളാസ് ജോർജാനസ്, internationally recognized പ്രൊഫസര്‍ ആയിരുന്നു എന്നതോ, വിർച്വൽ റിയാലിറ്റി ബേസ് ചെയ്തു അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഇവിടെ നിർമ്മിക്കുന്ന വിർച്വൽ തിയേറ്ററൊ , ഈ രംഗത്തെ (haptics ) അദ്ദേഹത്തിന്റെ അഗാധമായ അറിവോ പരിചയ സമ്പന്നതയോ അല്ല എനിക്കു ഇത്ര ദുഃഖം വരാൻ കാരണം, മറിച്ചു ഇന്ത്യയെയും ഇന്ത്യ ക്കാരെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന പ്രതിഭാധനനായ ഒരാളുടെ തീർത്തും അപ്രതീക്ഷിതമായ ഒരു വിയോഗം ആയതിനാല്‍ ആണ്
അദ്ദേഹത്തിന് ഇന്ത്യയോടുള്ള ഇഷ്ടം പറയുന്നതിന് മുന്‍പ് അദ്ദേഹത്തെ ക്കുറിച്ച് ഒരല്പം ,

 
      In 1998, he was selected as the University of Ottawa Researcher of the Year and received the University 150th Anniversary Medal for Research.

2008 ല്‍ Secretary of the Academy of Science at the Royal Society of Canada തുടങ്ങി പല പദവികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് ... ഇവിടെ ഈ റിസര്‍ച്ച് സെന്ററിലെ bio-informatics department ല്‍ ഒരു വര്‍ഷത്തോളം ആയി അഡവൈസറും ഉം ആക്ടിംഗ് ഹെഡ് ഉം ആയി പ്രവര്‍ത്തിച്ചു വരികെ ഈ കഴിഞ്ഞ ജൂലൈ അവസാനത്തില്‍ ഇവിടെ വച്ച് ബ്രെയിന്‍ സ്ട്രോക്ക് വന്നു കോമ യില്‍ ആകുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു ..

പറഞ്ഞു വരുന്നത് അദ്ദേഹത്തിന്റെ ഇന്ത്യന്‍ പ്രതിപത്തിയെക്കുറിച്ചാണ് ,

ഞാന്‍ ജോയിന്‍ ചെയ്ത അന്ന്  ആദ്യ meeting ൽ  തന്നെ അദ്ദേഹം ഇന്ത്യയെക്കുറിച്ച് വളരെ മതിപ്പോടെ എന്നോട് ഒത്തിരി സംസാരിച്ചപ്പോള്‍ , സത്യത്തില്‍ അത്ഭുതപ്പെട്ടു പോയി , അദേഹത്തിന് ഇഷ്ടപ്പെട്ട ചില ഇന്ത്യന്‍ writers ക്കുറിച്ച് പറഞ്ഞപ്പോള്‍ , അദ്ദേഹത്തിന്റെ അത്ര  എനിക്ക് ആ കാര്യത്തില്‍ അറിവില്ലല്ലോ എന്നോര്‍ത്ത് അല്പം ലജ്ജയും തോന്നാതില്ല .. 


ഇന്ത്യയിലെ  പ്രൊഫഷണലുകളുടെ dedication നും ഹാര്‍ഡ് വര്‍ക്ക്‌ ഉം തന്നെ വല്ലാതെ ആകര്ഷിച്ചിട്ടുണ്ടെന്നും , ഇന്ത്യൻ  സംസ്കാരം  അദ്ദേഹത്തിനു  ബോധിച്ചിട്ടുണ്ടെന്നും സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു 

പിന്നീട് ആഴ്ചയില്‍ ഒരിക്കല്‍ നടക്കാറുള്ള കോണ്‍ഫറന്‍സ്കളില്‍ പലതിലുംമറ്റു പലരും  ഇരിക്കെ തന്നെ ചില കാര്യങ്ങൾ  ചര്‍ച്ചക്ക് വരുമ്പോള്‍ അതിനോട് ചേര്‍ത്ത് ഇന്ത്യയെ   നല്ല രീതിയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു . 

ഉദാഹരണത്തിനു , ഇക്കഴിഞ്ഞ മെയ്‌ മാസത്തില്‍ നടന്ന World Hand Hygiene Day 2010 function ല്‍ വച്ച് അദ്ദേഹം പറഞ്ഞു ഇന്ത്യക്കാരുടെ അഭിവാദന രീതി എല്ലാവരും മാതൃക ആക്കണം , കാരണം കൈ കൂപ്പി നമസ്തേ എന്ന് പറയുമ്പോള്‍ ഷേക്ക്‌ ഹാന്‍ഡ്‌ നെ അപേക്ഷിച്ച് ബാക്ടീരിയ യും മറ്റും പകരാനുള്ള സാധ്യത തീരെ ഇല്ല .

പലപ്പോഴും കോറിഡോറില്‍ വച്ച് എന്നെ കാണുമ്പോള്‍ ഞാന്‍  മോര്‍ണിംഗ് പറയുമ്പോഴേക്കും അദ്ദേഹം കൈ രണ്ടും കൂപ്പി മന്ദഹസിച്ചു കൊണ്ട് നമസ്തേ എന്ന് പറയുമായിരുന്നു . ..

ഒരിക്കല്‍ കോണ്‍ഫറന്‍സ് നടക്കവേ നമുക്ക് കുറച്ചു ബയോ - ഇന്ഫോര്‍മാറ്റിഷ്യന്‍സിനെ നെ വേണം എന്ന് ആരോ അഭിപ്രായപ്പെട്ടപ്പോള്‍ , അദ്ദേഹം പറഞ്ഞു നമുക്ക് ഇന്ത്യയില്‍ നിന്ന് മതി എന്ന് .., എന്നിട്ട് അഞ്ചു മിനുട്ടോളം ഇന്ത്യയിലെ IT യിലെയും ‌ മെഡിക്കല്‍ രംഗത്തെയും ലെയും മുന്നേറ്റത്തെക്കുറിച്ച് വാചാലനായി.


ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു ഇന്ത്യയിൽ  തന്നെ സാധ്യതകൾ ഉള്ളപ്പോൾ നിങ്ങൾ മറ്റു രാജ്യങ്ങളിൽ വല്ലാതെ കാണപ്പെടുന്നത് എന്ത് കൊണ്ടാണെന്ന് ?


ആ ചോദ്യത്തിന് മുന്‍പില്‍ ഒരു നിമിഷം ഞാന്‍ ഉത്തരം മുട്ടി ... , പ്രവാസം ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു വെന്നും ,ചന്ദ്രനില്‍ rocket പോയിത്തുടങ്ങിയാല്‍ അവിടെ ആദ്യം ചായക്കട ഇടുന്നത് ഞങ്ങള്‍ മലയാളികള്‍ ആകുമെന്നും , നാട്ടില്‍ അത്യാവശ്യം കഴിഞ്ഞു കൂടാന്‍ വക ഉണ്ടായാല്‍ തന്നെ , അതൊക്കെ ഒഴിവാക്കി , വ്യാജ വിസ വരെ എടുത്തു വന്നു വിദേശങ്ങളില്‍ ജയിലില്‍ കിടക്കാന്‍ ഞങ്ങള്‍ തയ്യാറാകും എന്നും ഒക്കെ എങ്ങിനെ തുറന്നു പറയാന്‍ ..
ഞാന്‍ ഇത്രമാത്രം പറഞ്ഞു ഒപ്പിച്ചു ," we are looking for better professional career "
സൗദി govt ന്റെ കീഴിലുള്ള ഈ മെഡിക്കല്‍ സിറ്റിയില്‍ മറ്റു പല department ലും ധാരാളം ഇന്ത്യക്കാര്‍ ഉണ്ടെങ്കിലും , ഇന്റര്‍നാഷനല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (bio -informatics dept) ല്‍ ഒരു മധ്യ പ്രദേശുകാരന്‍ കൂടി വന്നപ്പോള്‍ ഞങ്ങള്‍ രണ്ടു ഇന്ത്യക്കാരായി. ഞങ്ങള്‍ രണ്ടു പേരെയും പ്രൊഫസര്‍ ഒരു പാട് സഹായിച്ചിട്ടുണ്ട് .. നല്ല പരിഗണന തന്നിട്ടുണ്ട് ... എത്രത്തോളം എന്ന് വച്ചാല്‍ , സാധാരണ മൂന്നു മാസത്തെ പ്രബേഷന്‍ പീരീഡ്‌ കഴിഞ്ഞു evaluation നടത്തി ആണ് പെര്‍മനെന്റ് കോണ്ട്രാക്റ്റ് സൈന്‍ ചെയ്യുക ,

ഞങ്ങളുടെ രണ്ടു പേരുടെയും കാര്യത്തില്‍ ഒന്നര മാസം കൊണ്ട് തന്നെ പെര്‍മനെന്റ് കോണ്ട്രാക്റ്റ് ഒപ്പിട്ടു .. എന്റെ അതെ കാലയളവില്‍ വന്ന ഒരു അയര്‍ലണ്ട് കാരി അടക്കമുള്ള പലരുടെയും കോണ്ട്രാക്റ്റ് മൂന്നു മാസത്തിനു ശേഷമാണ് ഒപ്പിട്ടത് എന്നറിയുമ്പോള്‍ ഞങ്ങള്‍ക്ക് പ്രൊഫസര്‍ തന്നത് വലിയൊരു പരിഗണന തന്നെയാണ് . അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചതോ ഇന്ത്യക്കാരോടും ഉള്ള വിശ്വാസവും മതിപ്പും സ്നേഹവും ഒന്ന് മാത്രം.
ആ സ്നേഹത്തിനു മുന്‍പില്‍, അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ , നിറമിഴികളോടെ ഈ ഒരു പോസ്റ്റ്‌ എങ്കിലും എഴുതിയെല്ലെങ്കില്‍ പിന്നെ ഞാന്‍ നന്ദിയുള്ള ഒരു ഭാരതീയന്‍ ആകുന്നതെങ്ങിനെ ?

23 comments:

Faizal Kondotty said...

അദ്ദേഹത്തിന്റെ ഇഷ്ട വിഷയമായ വിർച്വൽ റിയാലിറ്റി and haptics ബേസ് ചെയ്തു നിര്‍മ്മിക്കുന്ന തിയേറ്റര്‍ പാതി വഴിയില്‍ അവശേഷിപ്പിച്ചു അദ്ദേഹം കടന്നു പോയി ... , I don't know who will come here to finish it, but I am sure it is hard to replace as he was such a genius ..

ഇന്ത്യയും ഇന്ത്യക്കാരെയും അങ്ങേയറ്റം ഇഷ്ടപ്പെടുകയുംപരിഗണിക്കുകയും ചെയ്ത ആ നന്മ നിറഞ്ഞ മനുഷ്യന്റെ വേര്‍പ്പാടില്‍ , നിറമിഴികളോടെ ഈ ഒരു പോസ്റ്റ്‌ എങ്കിലും എഴുതിയില്ലെങ്കില്‍ പിന്നെ ഞാന്‍ നന്ദിയുള്ള ഒരു ഭാരതീയന്‍ ആകുന്നതെങ്ങിനെ ?

അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത് താഴെ ഉള്ള ലിങ്കില്‍ കാണാം

http://www.legacy.com/can-ottawa/obituaries.asp?Page=Notice&PersonID=144671274

ചെറുവാടി said...

നല്ലൊരു ഓര്‍മ്മകുറിപ്പ്. ;
ഇന്ത്യയെ സ്നേഹിച്ച ഒരു നല്ല വ്യക്തിയെ പരിചയപ്പെടുത്തിയതിനു നന്ദി

അനസ്‌ ബാബു said...

നല്ല കുറിപ്പ്.അഭിനന്ദനങ്ങള്‍ ,മുറ്റത്തെ മുല്ലെക്ക് മണമില്ലെന്ന് എന്നത്‌ എത്ര ശരി.
എല്ലാ ആശംസകളും

mini//മിനി said...

നമ്മെക്കുറിച്ച് കൂടുതൽ മതിപ്പ് തോന്നുന്നത് മറ്റുള്ളവർ പറയുമ്പോഴായിരിക്കും. ഇങ്ങനെയൊരാളെ പരിചയപ്പെടുത്തിയതിന് ആശംസകൾ.

ഒരു നുറുങ്ങ് said...

പ്രിയ ഫൈസല്‍..
വലിയൊരു ഇടവേളക്ക് ശേഷം
ആര്‍ത്തിയോടെയാണിവ്ടെത്തിയത് !
പക്ഷേ,ആ നല്ല മനുഷ്യസ്നേഹിയെ ദൈവം
പെട്ടെന്ന് തിരിച്ചുവിളിച്ചല്ലൊ...ചില നല്ല
ആളുകളങ്ങിനെയാണ്‍..വേഗം പൊയ്ക്കളയും!കുറെ
നല്ല സ്മരണകളല്‍ ശേഷിപ്പായി നല്‍കുമവര്‍..
അദ്ദേഹത്തിന്‍റെ സന്തപ്തകുടുംബത്തിന്
ആശ്വാസവും സമാധാനവും,ദൈവം നല്‍കട്ടെ
എന്ന് പ്രാര്‍ഥിക്കാനല്ലേ നമുക്കാവൂ.....

Sabu M H said...

നല്ല കുറിപ്പ്‌.

അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യ ശാന്തി കിട്ടട്ടെ..

A.FAISAL said...

അദ്ദേഹം കൈ രണ്ടും കൂപ്പി മന്ദഹസിച്ചു കൊണ്ട് നമസ്തേ എന്ന് പറയുമായിരുന്നു . .

നല്ലൊരു മനുഷ്യന്‍..!
നല്ലൊരു ഓര്‍മ്മക്കുറിപ്പ്..!

ശ്രദ്ധേയന്‍ | shradheyan said...

ആദരാഞ്ജലികള്‍.

ഫൈസല്‍ ഭായ്, ഇനി എപ്പോഴാ മുങ്ങുന്നത്? :)

SAMAD IRUMBUZHI said...

Prof. Nicolas Georganas..ന്‍റെ വിയോഗത്തില്‍ ആദ്യമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.... ഫൈസലിന്‍റെ ബ്ലോഗില്‍ ആദ്യമായാണ്‌. വളരെ കറങ്ങിതിരിഞ്ഞാണ് ഇവിടെ എത്തിയത്.വീണ്ടും വരാം.....

jyo said...

Faisal-ആ നല്ല മനസ്സിന്റെ ഉടമയെ നമിക്കുന്നു.
പ്രാര്‍ത്ഥനയോടെ.

Faizal Kondotty said...

@ ചെറുവാടി ,അനസ്‌ ബാബു , മിനി ,A.FAISAL

വായനക്ക് നന്ദി ..,അഭിപ്രായങ്ങള്‍ക്കും ,

... നമ്മള്‍ മറ്റാരോ ആകാന്‍ ശ്രമിക്കാതെ ,നമ്മള്‍ ആയിരുന്നാല്‍ തന്നെ മതി എന്നാണു അദ്ദേഹത്തിന്റെ ഇന്ത്യയോടുള്ള ഇമ്പ്രഷന്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്

@ ഒരു നുറുങ്ങ് ,

അഭിപ്രായത്തിനു നന്ദി ..
നിങ്ങളുടെ ഒക്കെ മനസ്സില്‍ ഇപ്പോഴും എനിക്ക് ചെറിയ ഒരു ഇടം ഉണ്ട് എന്നത് വളരെയധികം സന്തോഷം തരുന്നു..

Faizal Kondotty said...

@ Sabu M H , SAMAD IRUMBUZHI , jyo

haptics അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന , ( it is a tactile feedback technology that takes advantage of a user's sense of touch by applying forces, vibrations, and/or motions to the user.) , ഇവിടെ നവീകരിക്കുന്ന വിര്‍ച്വല്‍ തിയേറ്റര്‍ ആകട്ടെ , advanced ആയ ഒന്നാണ് . ഉദാഹരണത്തിന് അതായത് ഫിസിയോ തെറാപ്പി ചെയ്യേണ്ട patient നു , ഈ തിയേറ്ററില്‍ വലിയ ഭാരം ഉയര്‍ത്തുന്നത് പോലെ അനുഭവപ്പെടുത്തുന്നു ..യഥാര്‍ത്ഥത്തില്‍ ഭാരം ഉയര്‍ത്താതെ തന്നെ . patient ന്റെ കൈകളില്‍ (ശരീരത്തില്‍ ) താന്‍ യഥാര്‍ത്ഥത്തില്‍ ഭാരം ഉയര്‍ത്തുന്നത് പോലുള്ള സ്‌ട്രെസ് അനുഭവപ്പെടുന്നു ... നമ്മുടെ ചില കമ്പ്യൂട്ടര്‍ ഗെയിം കളില്‍ (കാര്‍ റൈസിംഗ് ) ഉള്ള പോലെ ... പക്ഷെ അതിന്റെ വളരെ advanced ആയ രൂപം .. ഡോക്ടര്‍സിനു , രോഗിയുടെ അടുത്ത് പോകാതെ തന്നെ മുറിവുകളില്‍ ( ആന്തരാവയങ്ങളില്‍ അടക്കം ) തുന്നുകള്‍ ഇടാന്‍ സാധിക്കുന്നു ..ഡോക്ടര്‍ ക്ക് patient ന്റെ ശരീരത്തില്‍ യഥാര്‍ത്ഥത്തില്‍ thouch ചെയ്യുന്ന പോലെ ഫീല്‍ ചെയ്യും .... ഈ തിയേറ്ററിന്റെ പ്രവര്‍ത്തനത്തെ ക്കുറിച്ച് വിശദമായി പിന്നീട് ഒരു പോസ്റ്റ്‌ ഇടാമെന്ന് കരുതുന്നു .പറയട്ടെ haptics സാങ്കേതികതയില്‍ നല്ല പരിചയ സമ്പത്തുള്ള ആള് കൂടിയായിരുന്നു പ്രൊഫസര്‍ ..

പ്രൊഫസ റുടെ ഇന്ത്യ സ്നേഹം വളരെ കുറച്ചു മാത്രമേ ഞാന്‍ ഇവിടെ എഴുതിയിട്ടുള്ളൂ .. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഇന്ത്യയുമായി , ഇന്ത്യക്കാരുമായി ബന്ധപ്പെട്ടു impressive ആയ ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായെന്നിരിക്കണം ... അതായിരിക്കാം വളരെ explosive ആയി അദ്ദേഹം തന്നെ ഇന്ത്യ പ്രേമം പലപ്പോഴും പ്രകടിപ്പിച്ചത്

Faizal Kondotty said...

@ ശ്രദ്ധേയന്‍

ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ല :) ,
പക്ഷെ ഇനി ഇടയ്ക്കിടെ പ്രത്യക്ഷമായെ പറ്റൂ ..
കാരണം വെള്ളത്തിനടിയില്‍ തന്നെ കിടന്നു ( ചില അനിവാര്യമായ )പ്രതികരണങ്ങള്‍ നടത്തിയാല്‍ , കുമിളകള്‍ അല്ലാതെ ആശയങ്ങള്‍ പുറത്തു വരില്ലല്ലോ ... വരട്ടെ .... ചിലതൊക്കെ പറയാനുണ്ട് ...:)
അഭിപ്രായത്തിനു നന്ദി.

alichemmad said...

ഫൈസല്‍,
തിരിച്ചു വന്നല്ലോ നന്ദി
തുടര്‍ന്നും കാണാം എന്ന വിശ്വാസത്തോടെ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഓർമ്മകുറിപ്പ് നന്നായി..ഈ അനുഭവങ്ങൾ പങ്ക് വെച്ചതിനു നന്ദി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

OT:
വെള്ളത്തിനടിയിൽ നിന്ന് പുറത്ത് വരുന്നെന്ന വാർത്തയറിഞ്ഞതിലും സന്തോഷം

jayanEvoor said...

ഫൈസലിന്റെ പ്രൊഫസർക്ക് ആദരാഞ്ജലികൾ...

മടങ്ങിവരവും പോസ്റ്റും വളരെ നന്നായി.

ആശംസകൾ.

കണ്ണൂരാന്‍ / Kannooraan said...

ആ നല്ല ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍..

Akbar said...

ഓർമ്മകുറിപ്പ് നന്നായി..ആ നല്ല മനുഷ്യന് ആദരാഞ്ജലികള്‍.

Pranavam Ravikumar a.k.a. Kochuravi said...

Prof. Nicolas Georganas എന്ന വ്യക്തിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചു... "ദൈവത്തിനു പോലും നല്ലവരെ മതി... ബെസ്റ്റ് യെമന്ഗ് ഓള്‍..."

അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യ ശാന്തി നേരുന്നു....

കൊച്ചുരവി!

Jishad Cronic said...

ഓർമ്മകുറിപ്പ് നന്നായി...

പാച്ചു said...
This comment has been removed by the author.
പാച്ചു said...

അറിഞ്ഞോ അറിയാതെയോ ഫൈസലിനെപ്പോലുള്ളവരും അദ്ദേഹത്തിണ്റ്റെ ഇന്ത്യയെക്കുറിച്ചുള്ളാ അഭിപ്രായത്തെ സ്വാധീനിച്ചിരിക്കാം.....

അതില്‍ ഫൈസലിനും കൂട്ടുകാരന്‍ ആ മധ്യപ്രദേശുകാരനും അഭിമാനിയ്ക്കാം...