Wednesday, March 16, 2011

വി എസിന് സീറ്റില്ല ???

വി എസിന് സീറ്റില്ല ....(ന്യൂസ്‌ ) ??

ഇത് സത്യമാണെങ്കില്‍....
പറയണം ഔദ്യോഗിക സഖാക്കളെ ,

എന്താണ് വി എസ് ചെയ്ത തെറ്റ് ? ഭരണ നേട്ടങ്ങള്‍ എണ്ണിപറയുന്ന നിങ്ങള്‍ അതിനു നായകത്വം നല്‍കിയ മുഖ്യ മന്ത്രിയെ മാറ്റുന്നതെന്തിനു ?

വി എസ് എന്തോ വലിയ പാതകം ചെയ്തു എന്ന് പറയുന്നുണ്ടല്ലോ ..? ചില കാര്യങ്ങളില്‍ മുഖം നോക്കാതെ നടപടി എടുത്തു എന്നതും അഴിമതി വിഷയങ്ങളില്‍ തുറന്ന അഭിപ്രായ പ്രകടനം നടത്തി എന്നതുമാണോ ആ തെറ്റുകള്‍ .... ??????

പാര്‍ട്ടി എന്തോ സംഭവം ആണ് എന്ന് പറയുന്നല്ലോ .. ? ജനങ്ങള്‍ ആണ് പാര്‍ട്ടിയുടെ ശക്തി ..അല്ലാതെ അഴിമതിക്കാരും മാഫിയകളുമല്ല.. അറിയുക , ജനപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിക്കും നേതാവിനുമേ നിലനില്‍പ്പുള്ളൂ ....

ഇപ്പോള്‍ അറിയുന്നു ......മുന്നണിക്കപ്പുറമുള്ള അവിശുദ്ധ ബന്ധം രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഉണ്ടെന്നു ! ആര് ഭരിച്ചാലും അവര്‍ക്ക് പേടിക്കേണ്ട എന്നും .. അതിഒരു അപവാദമായതാണ് വി എസ് ചെയ്ത തെറ്റ് എന്ന്..

സഖാവ് വി എസ് .. ഇപ്പോള്‍ ഞങ്ങള്‍ അറിയുന്നു .. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അങ്ങ് എത്രമാത്രം സഹിച്ചിട്ടുണ്ടെന്ന്‍ .സ്വന്തം പാര്‍ട്ടിക്കാരുടെ വരിഞ്ഞു മുറുക്കലിനിടയിലും താങ്കള്‍ ഇത്രയെങ്കിലും ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്തല്ലോ ... നന്ദിയുണ്ട് ... ഒരു നൂറു ചുവപ്പന്‍ അഭി വാദ്യങ്ങള്‍ !

താങ്കളോടൊപ്പം സാധാരണക്കാരായ ലക്ഷോപ ലക്ഷം ജനങ്ങള്‍ ഉണ്ട് .... അവരുടെ മനസ്സില്‍ താങ്കള്‍ക്കു എന്നും തങ്കത്താലുള്ള ഇരിപ്പിടമുണ്ട് .

വി എസിന് സീറ്റില്ലെങ്കില്‍ , ശീതികരിച്ച് മുറിയിരുന്ന് പാര്‍ട്ടിയെ നയിക്കുന്ന, ജനങ്ങളുടെ സ്പന്ദനങ്ങള്‍ അറിയാത്ത നേതാക്കളാല്‍ നയിക്കപ്പെടുന്ന ഇടതു മുന്നണിയെ ഈ തിരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ ..?

19 comments:

Faizal Kondotty said...

ഇടതും വലതുമുള്ള അഴിമതിക്കാരും പെണ് വാണിഭക്കാരും ഒരു കുടക്കീഴില്‍ !

Aparan said...

So let us bring back UDF to power. They will take stern action against corruption and bring inclusive development

ശ്രദ്ധേയന്‍ | shradheyan said...

വിപ്ലവുമായാണല്ലോ ഈ തിരിച്ചു വരവ്. :)

ഏതായാലും തീരുമാനം അത് തന്നെയാണെങ്കില്‍ എല്‍ ഡി എഫ് വെള്ളം കുടിക്കും. കുടിക്കട്ടെ, ഉപ്പല്ലേ തിന്നുന്നത് :)

Francis said...

മര്ര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരുവിധം ഒത്തു വരുന്ന തങ്കക്കുടം തകര്‍ത്തു കളയുകയാണോ ? .

Subair said...

വിയെസിന് തൊണ്ണൂറിനടുത്തു ആയി എന്നാണ് കേട്ടത്. ചെറുപ്പക്കാര്‍ രംഗത്ത് വരട്ടെ.

നരിക്കുന്നൻ said...

അനാരോഗ്യമാണ് തനിക്ക് സീറ്റ് നിഷേധിച്ച് കൊണ്ട് നിങ്ങൾ കാരണം പറയുന്നത്. അതിനാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് താൻ ഉണ്ടാവില്ലന്ന് സംസ്ഥാന സമിതിയിൽ വി.എസ്....

ഈ പ്രാവശ്യം ഏതായാലും കാര്യമില്ല. അഞ്ച് വർഷം കഴിയട്ടേ...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...
This comment has been removed by the author.
വേണാടന്‍ said...

ഒരു കാര്യം ഉറപ്പ്..
അടുത്ത അഞ്ചു വര്‍ഷം ജീവനോടെയുണ്ടെന്കില്‍ വി എസ്സ് തന്നെയാവും കേരളത്തിലെ പ്രതിപക്ഷനേതാവ് ...
...

Suseelan said...

ജനപക്ഷ രാഷ്ട്രീയം എന്നതു കോണ്ട്‌ ശ്രീജിത്‌ എന്താണു നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌? കുറെ പെണ്ണു കേസ്‌ കുത്തിപ്പൊക്കുന്നതോ? അതോ സുപ്രീം കോടതിയില്‍ കുറെ കേസു കൊടുക്കുന്നതോ? പാം ഓയില്‍ ആയാലും ഇടമലയാര്‍ ആയാലും ഇത്ര നാള്‍ ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ പറ്റിയില്ല പിള്ളയെ പൂജപ്പുരയില്‍ ഇടണമെങ്കില്‍ എണ്‍പത്തി രണ്ടു മുതല്‍ സമയം ഉണ്ടായിരുന്നല്ലോ? മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ ഫാസ്റ്റ്‌ എമങ്ങ്‌ ഈക്വല്‍ എന്നാണു അല്ലാതെ ഞാന്‍ മാത്രം മാന്യന്‍ മറ്റുള്ളവരെല്ലാം അലവലാതികള്‍ എന്ന നയം ശരിയല്ല, കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ പാര്‍ട്ടി ആണു നയം രൂപീകരിക്കുന്നത്‌ ജനങ്ങള്‍ക്കു എന്താണു വീ എസ്‌ ചെയ്തതു? കുറെ കെട്ടിടം ഇടിച്ചു പൊളിച്ചതോ? അതും പൂര്‍ത്തിയാക്കിയോ? കുറെ പാടത്തില്‍ വച്ച വാഴകള്‍ വെട്ടി നിരത്തുന്നതോ? ഈ അവസാനമാസം വീ എസ്‌ നടത്തിയ ഭരണ നേട്ടം എല്ലാം യു ഡീ എഫിനും ചെയ്യമായിരുന്നു സഖാക്കള്‍ പലരും ഉണ്ട തിന്നാന്‍ പൊതുമുതല്‍ നശീകരണ കേസുകള്‍ മാത്റം മതി, ആണ്റ്റണി, സുധീരന്‍ , വീ എസ്‌ എല്ലാം മീഡിയ ഉയറ്‍ത്തികൊണ്ടുവന്ന ആദറ്‍ശ ധീരന്‍മാരും ജനപക്ഷക്കാരുമാണു എന്നാല്‍ കരുണാകരന്‍ ഉമ്മന്‍ ചാണ്ടി പിണറായി എന്നിവറ്‍ ആണു ഭരണ നൈപുണ്യം ഉള്ളവറ്‍ അവരാണൂ പാറ്‍ട്ടിയെ നയിക്കുന്നവറ്‍ , നമ്മുടെ വീട്ടിലെ അപ്പന്‍ ഞാന്‍ മാത്റം നല്ലത്‌ എണ്റ്റെ ഭാര്യ പിഴ മക്കള്‍ അതിലേറെ പിഴ എന്നും പറഞ്ഞു നടന്നാല്‍ വീട്ടില്‍ ഉള്ളവരും നാട്ടുകാരും വില കല്‍പ്പിക്കില്ല , അധികാര കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ കുറെ നാള്‍ അനുസരണ കാണിക്കുക പിന്നെയും പാര വെയ്ക്കുക ഈ കളി അല്ലേ കഴിഞ്ഞ അഞ്ചു കൊല്ലം കണ്ടത്‌?

മുഫാദ്‌/\mufad said...

@ Subair,
ആരാണിനി കടന്നു വരേണ്ടത്.ചെറുപ്പത്തിന്റെ തിളപ്പില്‍ മുതിര്‍ന്ന സഖാക്കളെ അതെ പടി അനുകരിക്കുന്ന കുട്ടിസഖാക്കളോ..?ആരുണ്ടാക്കൂട്ടത്തില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍...ഇന്നുള്ള സഖാക്കളില്‍ അല്പമെങ്കിലും യുവത്വമുള്ളത് വീ എസ്സി നു തന്നെ എന്ന് പറയാതെ വയ്യ.

Faizal Kondotty said...

Suseelan said...
മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ ഫാസ്റ്റ്‌ എമങ്ങ്‌ ഈക്വല്‍ എന്നാണു അല്ലാതെ ഞാന്‍ മാത്രം മാന്യന്‍ മറ്റുള്ളവരെല്ലാം അലവലാതികള്‍ എന്ന നയം ശരിയല്ല,

സുശീലാ , പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ള ചിലരെ അപേക്ഷിച്ച് പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും വി എസ് എന്ത് കൊണ്ട് കൂടുതല്‍ പ്രതിച്ഛായയുള്ളവനായി എന്ന് അന്വേഷിച്ചു പോകുമ്പോള്‍ , അത് അവരുടെ കയ്യിലിരുപ്പു കൊണ്ട് തന്നെ എന്ന് വ്യക്തമാകും ... ചില ഉദാഹരങ്ങള്‍

1 . കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ പൂര്‍വ്വ കാലത്ത് മതേതരത്വത്തിന് അത്ര ഗുണകരമല്ലാത്ത നിലപാടുകള്‍ എടുത്ത മദനിയുമായി സഖ്യം ഉണ്ടാക്കി ശ്രീ പിണറായി അടക്കമുള്ളവര്‍ വേദി പങ്കിടുക കൂടി ചെയ്തപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് വി എസ് ആയിരുന്നു ( അതിന്റെ പേരില്‍ ഒരു പാട് പഴി അദ്ദേഹം കേള്‍ക്കേണ്ടി വന്നു , ) പിണറായി പ്ലാന്‍ ചെയ്ത പോലെ പാര്‍ട്ടി മദനിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ പിന്നീട് തകര്‍ന്നു പോകുമായിരുന്നത് സി പി എമ്മിന്റെ മതേതര മുഖം ആകുമായിരുന്നു , അക്കാര്യത്തില്‍ വി എസിന്റെ നിലപാടുകള്‍ ആയിരുന്നു ശരി എന്ന് പിന്നീട് കാലം തെളിയിച്ചു )

2 ലോട്ടറി വിഷയത്തില്‍ ഏത് പാര്‍ട്ടി പത്രത്തിനാണ് മാര്‍ട്ടിന്‍ രണ്ടു കോടി സംഭാവന കൊടുത്തത് എന്ന് നമുക്ക് നന്നായി അറിയാം , അപ്പോള്‍ മാര്‍ട്ടിന്റെ ലോട്ടറിക്കെതിരെ നടപടിയും അന്വേഷണവും ആര്‍ക്കാണ് ഇഷ്ടമില്ലാതാകുക എന്നും നമുക്ക് ഊഹിക്കാം .. എന്നാല്‍ ആ പാര്‍ട്ടി വിലക്കുകളെ മാറി കടന്നു വ്യാജ ലോട്ടറി കള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കകളും സി ബി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു .. ( കോണ്‍ഗ്രസ്‌ വക്താവ് തന്നെ മാര്ട്ടിന് വേണ്ടി വാദിക്കാനെത്തിയത് ഓര്‍ക്കുക ..അങ്ങിനെ ഇരുപക്ഷത്തെയും എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ടാണ് വ്യാജ ലോട്ടറിക്കെതിരെ വി എസ് നിലപാടെടുത്തത്...

സുഹൃത്തേ, മദനി വിഷയത്തിലും കരുണാകാര കൊണ്ഗ്രെസ്സ് നെ (ഡി ഐ സി ) സഖ്യ വിഷയത്തിലും , പാര്‍ട്ടി നേതാക്കളുടെ തെറ്റായ സമീപനം തുറന്നു കാട്ടി ജനപക്ഷത്ത് നിന്ന് കൊണ്ടുള്ള ഇത്തരം ഇടപെടലുകള്‍ തന്നെയാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നൊക്കെ വി എസിനെ ആക്ഷേപിക്കാന്‍ അവര്‍ കാരണം ആക്കുന്നത് ..പക്ഷെ ഒരു ഇടതു പക്ഷ അനുഭാവിക്കറിയാം വി എസിന്റെ ഇത്തരം ഉറച്ച നിലപാടുകള്‍ പാര്‍ട്ടി യെ രക്ഷിച്ചു എന്ന് . വി എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടുവെങ്കിലും .

കേരളത്തിനു വേണ്ടി വി എസ് എന്ത് ചെയ്തു എന്ന് ചോദിച്ചല്ലോ.. സാധാരണ ക്കാര്‍ക്ക് ഗുണകരമായ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട് .. വിശദീകരിക്കുന്നില്ല .

ഒറ്റ കാര്യം ചൂണ്ടിക്കാണിക്കട്ടെ .. സ്മാര്‍ട്ട് സിറ്റി കാര്യത്തില്‍ വി എസ് എടുത്ത നിലപാടുകള്‍ കേരളത്തിന്‌ ഗുണകരമായിരുന്നില്ലേ.. സ്മാര്‍ട്ട്‌ സിറ്റി യെ ഉദാഹരിക്കുന്നത് എന്തിനെന്നു വെച്ചാല്‍ യു ഡി എഫും , എല്‍ ഡി ഫും മുന്നോട്ടു വെക്കുന്ന വികസന നിലപാടുകളെ താരതമ്യം ചെയ്യാന്‍ കൂടിയാണ് .. വി എസ് ആയിരുന്നു ഈ വിഷയത്തില്‍ ശക്തമായി ഇടപ്പെട്ട ഒരു നേതാവ് ..കരാര്‍ താരതമ്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

@ Faisal Kondotty.

Tracking.

Faizal Kondotty said...

@ subair,

പ്രായം എന്നാ ഒറ്റ കാര്യത്തില്‍ പിടിച്ചു കാര്യങ്ങളെ ഉപരിപ്ലവമായി വിലയിരുത്തരുത്‌ , പ്രത്യേകിച്ച് കാലിക അധ്വാനത്തെക്കാള്‍ നിലപാടുകള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തില്‍ .

ഒരു ഉദാഹരണം മാത്രം , പ്രായ ക്കൂടുതല്‍ ഉള്ള എ ക ആന്റണി യേക്കാള്‍ മികച്ചതാകുമോ കെ ജി ബി യുടെ മരുമകന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹി , യുവാവായ ശ്രീനിജന്‍ അധികാരത്തില്‍ വന്നാല്‍ ?

Muneer said...

പാര്‍ട്ടിക്ക് ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നതിനേക്കാള്‍ പ്രധാനം വിഎസ്സിനെ ഒതുക്കുക എന്നതാണ്.

Suseelan said...

വിഷമിച്ചവറ്‍ക്കു ആശ്വാസം
എല്ലാം കോമ്പ്ളിമെണ്റ്റ്സ്‌ ആയി
എല്‍ദോയേം സിനിമേലെടുത്തു

ഇതുവരെ യു ഡീെ എഫിനു തെറ്റുപറ്റി വീ എസിനോട്‌ മ്റ്‍ദു സമീപനം ഇനി അതു മാറും നോക്കം

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വി.എസ് മലമ്പുഴയില്‍ മത്സരിക്കും...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതെന്താ അവിടെയാണൊ ഉറപ്പായും തോല്‍പ്പിക്കാന്‍ സാധിക്കുക?

കണ്ട കള്ളപ്പണക്കാരുടെ കെട്ടിടങ്ങള്‍ ഇടിച്ചപ്പൊ തുടങ്ങിയ പകയാ നടത്തട്ടെ, പണമില്ലാത്തവന്‍ പിണമാ അത്‌ വി എസ്സായാലും എന്നു മനസ്സിലായില്ലെ?

"ഇപ്പോള്‍ അറിയുന്നു ......മുന്നണിക്കപ്പുറമുള്ള അവിശുദ്ധ ബന്ധം രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഉണ്ടെന്നു ! ആര് ഭരിച്ചാലും അവര്‍ക്ക് പേടിക്കേണ്ട എന്നും .. അതിഒരു അപവാദമായതാണ് വി എസ് ചെയ്ത തെറ്റ് എന്ന്..
"

ഫൈസല്‍ എഴുതിയ ഈ ഒരു വരിക്ക്‌ നൂറില്‍ നൂറു മാര്‍ക്ക്‌, അതില്‍ കൂടൂതല്‍ തരാന്‍ നൂറിലില്ലാത്തതുകൊണ്ടാ

രാജു said...

ഓരോ വില്ലേജിലും വൃത്തിയുളള വിശ്രമകേന്ദ്രം പോലെ പ്രവര്‍ത്തിക്കുന്ന കളളുഷാപ്പുകള്‍ വേണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഇ.പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

മട്ടന്നൂര്‍ കളളുചെത്ത് തൊഴിലാളികളുെട കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കളളുഷാപ്പുകള്‍ക്കും കെട്ടിടം ഉണ്ടാക്കണമെന്നും സൗകര്യമായി ഇരുന്ന് ഭക്ഷണം കഴിക്കാനുളള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കളള് ചെത്ത് വ്യവസായമായി മാറിയ സാഹചര്യത്തില്‍ ഈ രംഗത്ത് നവീകരണം സൃഷ്ടിക്കേണ്ടതുണ്ടെന്നും ഭാവിയില്‍ അത് സാധിച്ചെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !