
സ്ത്രീകള്‍ക്ക് ഏതൊക്കെ രീതിയില്‍ പ്രശസ്തയാകാം..?
വി എസ് അച്യുതാനന്ദന് ധാരാളം പ്രത്യേകതയുള്ള നായകനാണ് . ഒരു പക്ഷെ സിനിമാ താരങ്ങളേക്കാള്‍ വലിയ താര പരിവേഷം സ്വന്തമായുള്ള അപ്പൂര്‍വ്വം നേതാക്കളില്‍ ഒരാള്‍ . വി എസ് ആണ് മുഖ്യമന്ത്രി യാവേണ്ടത് എന്ന വലിയ ജനാഭിപ്രായം മറച്ചു വെക്കാന്‍ വലതു പക്ഷ മാധ്യമ സര്‍വ്വെകള്‍ക്ക് വരെ കഴിയാതെ പോകുന്നത് ഉറച്ച ജനപക്ഷ നിലപാടുകള്‍ മൂലം വിഎ സിന് ഉണ്ടായി വന്ന ഈ വലിയ പ്രതിച്ഛായ കൊണ്ടാണ് .. ,.. അതിനാല്‍ തന്നെ എതിര്‍ പക്ഷത്തിന്റെ ആക്രമണങ്ങള്‍ വി എസിനെ കേന്ദ്രീകരിച്ചാകുന്നത് സ്വാഭാവികം. പക്ഷെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മിക്കതും ചീറ്റി പോകുന്നു എന്ന് മാത്രം
പറഞ്ഞു വരുന്നത് ലതികാ സുഭാഷ് എന്ന മലമ്പുഴ സ്ഥാനാര്‍ഥിയെ വി എസ് അരുതാത്തത് ചെയ്തു എന്ന രീതിയില്‍ കാടിളക്കിയുള്ള പ്രചാരണ കോലാഹലം കണ്ടാണ് .. മ 'പത്രങ്ങള്‍ അടക്കമുള്ള മാധ്യമങ്ങള്‍ പലരുടെയും പ്രതികരണങ്ങള്‍ ഞൊടിയിടയില്‍ സംഘടിപ്പിച്ചു ... കൂട്ടക്കൊല നടന്നാല്‍ വരെ കാര്യമറിഞ്ഞേ പ്രതികരണങ്ങള്‍ വരാറുള്ളൂ .. അപ്പോഴാണ് ഇരുട്ടി വെളുക്കുന്നതിനു മുന്‍പുള്ള ബൗദ്ധിക ഞെട്ടലുകള്‍ ..!
എന്താണ് വി എസ് പറഞ്ഞത് .? .. ലതികാ സുഭാഷ് പ്രശസ്തയായത് കൊണ്ടാണോ മലമ്പുഴയില്‍ കൂടുതല്‍ സമയം പ്രചാരണം നടത്തുന്നത് എന്ന ചോദ്യത്തിന് എന്ത് പ്രശസ്തിയാണെന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി എന്ന് മറുപടി പറഞ്ഞു ...!
പ്രശസ്തി പല തരത്തില്‍ ആകാം ... സംഘടനാ പാടവം , വിവിധ മേഖലകളിലെ ഇടപെടലുകള്‍ മൂലം അല്ലെങ്കില്‍ വേറെ എന്തെങ്കിലും തരത്തില്‍ .മോശമായ രീതിയില്‍ എന്ന അര്‍ത്ഥമേ എന്നെപ്പോലുള്ളവര്‍ കാണുന്നില്ല , പക്ഷെ മറ്റേ അര്‍ത്ഥത്തിലുള്ള പ്രശസ്തിയാണെന്ന് യു ഡി എഫ് കാര്‍ അങ്ങ് തീരുമാനിച്ചു ..., അവരെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല , കാരണം ഐസ് ക്രീമുകാരും മണ്ണിത്താന്മാരും നയിക്കുന്ന മുന്നണിയില്‍ എന്ത് കേട്ടാലും അങ്ങിനെയേ തോന്നൂ ..പക്ഷെ എനിക്ക് അത്ഭുതം അതിലല്ല , ബഹുമാന്യയായ ശ്രീമതി ലതികാ സുഭാഷ് തന്നെ അത്തരം ഒരു നല്ലതല്ലാത്ത പ്രശസ്തിയാണ് തനിക്കെന്നു സ്വയം ധരിച്ചു വശായത് എന്തിനു? .. ശ്രീമതി ലതികക്ക് ചിന്തിച്ചു കൂടെ ..ഒരു പാട് നല്ല നിലകളില്‍ ആണ് താന്‍ പ്രസിദ്ധയെന്നു ..? സംഘടാ രംഗത്തും , ഭരണ രംഗത്തും എന്തിനു ബ്ലോഗ് രംഗത്തും താന്‍ പ്രസിദ്ധയാണെന്ന് ...? പകരം ശ്രീമതി ലതിക ചെയ്തതോ കോടതിയില്‍ പോയിരിക്കുന്നു .. ആരെങ്കിലും വിശ്വസിക്കുമോ വി എസിനെ പ്പോലുള്ള ഒരു ജനകീയ നേതാവ് ഈ ഇലെക്ഷന്‍ അവസാന നിമിഷത്തില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയെ അശ്ലീലമായി ചിത്രീകരിക്കുമെന്നു ?പിന്നെ എന്തിനാണ് ഈ കോലാഹലങ്ങള്‍ ..?
വി എസ് തന്നെ പറയുന്നത് കേള്‍ക്കൂ
ഞാന്‍ ഇപ്പോഴും സ്ത്രീകളെ മാന്യതയോടെ കാണുന്നവനാണ് ........ അവര്‍ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു ... അവര് കെ പി സിസി മെമ്പര്‍ ആയിരുന്നു .. ആ നിലയില്‍ അവര്‍ ഒരു തരത്തില്‍ പ്രശസ്തയാണ് ..അതിനെപ്പറ്റി നിങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യൂ എന്ന് ഞാന്‍ പത്രക്കാരോട് പറഞ്ഞു ...
വി എസ് പറഞ്ഞതിന്റെ അര്‍ഥം വി എസ് ആണ് വിശദീകരിക്കേണ്ടത്.. , അങ്ങിനെ അല്ലാത്ത പ്രശസ്തിയാണ് ബഹുമാന്യയായ ലതികക്ക് ഉള്ളതെന്ന് ഉമ്മന്‍ ചാണ്ടിയെപ്പോലുള്ളവര്‍ക്ക് ഈ വിശദീകരണത്തിന് ശേഷവും തോന്നുന്നതെങ്കില്‍ അത് അവരുടെ വിശ്വാസത്തില്‍ നിന്നും ലതിക സ്വയം രക്ഷപ്പെടട്ടെ എന്നെ ഒരു സഹ ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളൂ . ..
മുന്‍ഷി : മഞ്ഞ കണ്ണട വച്ച ഐസ് ക്രീം മുന്നണിക്ക് എല്ലാം മഞ്ഞ .... ഹും ഹും ഹും !
===================
ഇവിടെ വി എസ് ഉദ്ദേശിച്ചത് വി എസ് വ്യക്തമാക്കിയിട്ടും വിവാദം ഉടനെ അവസാനിക്കില്ല ..കാരണം 13 നു വോട്ടാണല്ലോ .. ഐസ് ക്രീമും , പിള്ളയും , ടൈറ്റാനിയവും , പമോലിനും , എണ്ണിയാല്‍ തീരാത്ത വിജിലെന്‍സ് സമന്‍സും കൊണ്ട് പൊറുതി മുട്ടിയ മുന്നണിക്ക് ഒരു കച്ചി തുരുമ്പു ..അത്ര തന്നെ
34 comments:
പിന്‍ കുറി :
മുന്‍പ് ഒരു ഇന്റര്‍വ്യൂ ലെ പട്ടി പ്രയോഗത്തില്‍ വി എസിനെ എല്ലാവരും കൊന്നു കൊല വിളിച്ചു ..പിന്നീട് ഇന്റര്‍വ്യൂ മുഴുവനായി വന്നപ്പോള്‍ ആണ് ജനങ്ങള്‍ക്ക് സത്യം മനസ്സിലായത് ..
ഭീകരരുമായുള്ള പോരാട്ടത്തില്‍ വീരമ്യത്യു വരിച്ച മേജര്‍ സന്ദീപിന്റെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെന്ന സമയത്ത് സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്‌ണന്‍ വികാരവിക്ഷ്‌ബുധനായി പെരുമാറിയിരുന്നു. ഗേറ്റില്‍ കാവല്‍ നിന്നിരുന്ന പോലീസുകാരനോട് തന്റെ വീട്ടില്‍ ഒരു പട്ടിയും വരേണ്ടെന്ന് ഉണ്ണികൃഷ്‌ണന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു . ടൈംസ് നൗ എന്ന ചാനലിന് നല്‌കിയ അഭിമുഖത്തിലാണ് ഇതിനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ "മേജര്‍ സന്ദീപിന്റെ വീടല്ലായിരുന്നുവെങ്കില്‍ പട്ടി പോലും അങ്ങോട്ട് പോകുമായിരുന്നോ" എന്നായിരുന്നു വി എസ് പ്രതികരിച്ചത് .. സ്വാഭാവികമായ ഈ പ്രതികരണത്തെ ആണ് പട്ടാളക്കാരനെ അപമാനിച്ചു എന്ന് പറഞ്ഞു കാടിളക്കിയത്.
സന്ദീപിന്റെ മരണശേഷം ഞാന്‍ നല്ല മാനസികാവസ്ഥയിലായിരുന്നില്ല എന്ന് പറഞ്ഞു സന്ദീപിന്റെ പിതാവ് അതിനു മാപ്പും പറഞ്ഞതോടെ ആ വിവാദം അവസാനിക്കുകയും ചെയ്തു ..
വി എസ്സിനെ വിശ്വസിച്ചേനെ..പക്ഷെ. യു ഡി എഫു കാരന്‍ ചെയ്താലേ പെണ്‍ വാണിഭം ഉണ്ടാവുന്നുള്ളൊ...പിണറായി ചെയ്താല്‍ അഴിമതി ആവില്ലെ...കുഞ്ഞാലിക്കുട്ടി ആരെം കൊന്ന് കളഞ്ഞിട്ടില്ല...പക്ഷെ കിളിരൂരൊ..ആ വി ഐ പി യുടെ പിന്നാലെ എന്തെ വി എസ് പോവാത്തതു.?.ഇപ്പൊ എന്തു കൊണ്ട് ലാവലിന്‍ മിണ്ടുന്നില്ല..?സീറ്റില്ലാന്നു പറഞ്ഞപ്പൊ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലും വരില്ല എന്ന പറഞ്ഞയാള്‍ക്ക് ഇപ്പൊ എന്തൊരു ആവേശം..സീറ്റിനു വേണ്ടി എന്തൊരു ആക്രാന്തം..അധികാരത്തോടുള്ള ഈ ആക്രാന്തത്തോട് പുച്ചം തോന്നുന്നു..
Tracking..!
കിളിരൂര്‍ , കവിയൂര്‍ കേസുകളില്‍ ലാവ്ലിന്‍ കേസിലും സി ബി ഐ അന്വേഷണം നടക്കുന്നുണ്ട് ... പിന്നെ വി എസിന് എന്ത് ഇടപെടാനാണ് സുഹൃത്തെ ?
വി എസ് സര്‍ക്കാരിനെപ്പോലെ ജന ക്ഷേമ പരിപാടികള്‍ നടപ്പിലാക്കിയ , ആര്‍ജ്ജവം ഉള്ള ഒരു നേതാവിനെ വേറെ എവിടെ കാണും ..? .ഈ കരാര്‍ ഒന്ന് നോക്കൂ ..
വി എസ് ആണ് മുഖ്യമന്ത്രി യാവേണ്ടത് എന്ന വലിയ ജനാഭിപ്രായം മറച്ചു വെക്കാന്‍ വലതു പക്ഷ മാധ്യമ സര്‍വ്വെകള്‍ക്ക് വരെ കഴിയാതെ പോകുന്നത് ,
വി എസിന്റെ അധികാര മോഹം അല്ല , വി എസ് സര്‍ക്കാര്‍ വീണ്ടും വരണമെന്ന ജനങ്ങളുടെ അഭിലാഷം ആണ് ഇത് പ്രകടമാക്കുന്നത്.
V S mahadmaji aayittonnumalla keralathile janangal ishtapedunnathu.
'thammil fedham thomman' attreyullu..
അപക്വമായ പ്രസ്താവനകള്‍ അചുതാന്ദന്‍ പലപ്പോഴും നടത്തിയിട്ടുണ്ട്.അതിലൊന്നാണ് ഇതും.ഇങ്ങനെ ലതികാ സുഭാഷിനെ വിജയിപ്പിക്കുന്നത് അചുതാനന്ദന്‍ തന്നെയായിരിക്കും.
കാപട്യത്തിന്റെ അവതാരമായ അചുതാനന്ദന്‍ ജയിക്കാതിരിക്കുകയാണ് കേരളത്തിനു നല്ലത്.എന്തായാലും എന്റെ വോട്ട് അച്യുതാനന്ദന് എതിരെ...
സുഹൃത്തേ, താങ്കളുടെ "വി എസ് ആണ് മുഖ്യമന്ത്രി യാവേണ്ടത് എന്ന വലിയ ജനാഭിപ്രായം മറച്ചു വെക്കാന്‍ വലതു പക്ഷ മാധ്യമ സര്‍വ്വെകള്‍ക്ക് വരെ കഴിയാതെ പോകുന്നത്" എന്നാ വരിയെ കുറിച്ച് ഞാന്‍ ഒന്ന് പറഞ്ഞോട്ടെ. താങ്കള്‍ പറയുന്ന വലതു പക്ഷ മാധ്യമങ്ങള്‍ വി എസ് ആണ് മുഖ്യമന്ത്രി യാവേണ്ടത് എന്ന വലിയ ജനാഭിപ്രായ സര്‍വ്വെകള്‍ക്ക് മറച്ചു വെക്കഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ല.അങ്ങനെ ഒരു സര്‍വ്വേ കണ്ടിട്ട് ഔദ്യോഗിക പക്ഷം വി.എസ്സിനെ തോല്‍പിക്കട്ടെ എന്ന് കരുതിയാ.അവര് അത് ചെയ്യ്തില്ലേലും അത് തന്നെ സംഭവിക്കുക.അധികാര മോഹിയായ വി.എസ്സിനെ പോലുള്ളവരെ വിട്ടു പാര്‍ട്ടിയിലെ കാലഹരണപെട്ട ആശയങ്ങള്‍ പുതുക്കി പാര്‍ട്ടിയെ രക്ഷിക്കാന്‍ നോക്ക്.കാലഹരനപെട്ടു എന്നത് എന്‍റെ വാക്കല്ല,നിങ്ങളുടെ പ്രകാശ് കാരാട്ട് പറഞ്ഞതാന്നു.
ഇവിടെ വി എസ് ഉദ്ദേശിച്ചത് വി എസ് വ്യക്തമാക്കിയിട്ടും വിവാദം ഉടനെ അവസാനിക്കില്ല ..കാരണം 13 നു വോട്ടാണല്ലോ .. ഐസ് ക്രീമും , പിള്ളയും , ടൈറ്റാനിയവും , പമോലിനും , എണ്ണിയാല്‍ തീരാത്ത വിജിലെന്‍സ് സമന്‍സും കൊണ്ട് പൊറുതി മുട്ടിയ മുന്നണിക്ക് ഒരു കച്ചി തുരുമ്പു ..അത്ര തന്നെ
സത്യം തന്നെ.. എല്ലാവര്‍ക്കും പേടി വി.എസ്-നെ തന്നെ.. പോസ്റ്റ് നന്നായിട്ടുണ്ട്.. :)
Vrajesh Said...
"കാപട്യത്തിന്റെ അവതാരമായ അചുതാനന്ദന്‍ ജയിക്കാതിരിക്കുകയാണ് കേരളത്തിനു നല്ലത്.എന്തായാലും എന്റെ വോട്ട് അച്യുതാനന്ദന് എതിരെ..."
അപ്പോള്‍ ആരാണ് നന്മയുടെയും, വിശുദ്ധിയുടെയും അവതാരങ്ങള്‍.. ബാലകൃഷ്ണപിള്ളയോ? കുഞ്ഞാലിക്കുട്ടിയോ? ഉമ്മന്‍ ചാണ്ടിയോ? കെ.എം.മാണിയോ? ആരായാലും ഇവര്‍ക്ക് തന്നെ വോട്ടുചെയ്യണം. വി.എസ്-നെ എതിര്‍ക്കുന്നവര്‍ സംരക്ഷിക്കുന്നത് ഇക്കൂട്ടരുടെയൊക്കെ നയങ്ങളെ തന്ന ആണ്./ ഇത്തരം ജല്പനങ്ങളെ ഒന്നും കേരളജനത മുഖവിലക്കെടുക്കില്ല. അതൊക്കെ നമ്മള്‍ കാണുന്നതല്ലേ..!
Vrajesh Said...
"കാപട്യത്തിന്റെ അവതാരമായ അചുതാനന്ദന്‍ ജയിക്കാതിരിക്കുകയാണ് കേരളത്തിനു നല്ലത്.എന്തായാലും എന്റെ വോട്ട് അച്യുതാനന്ദന് എതിരെ..."
അപ്പോള്‍ ആരാണ് നന്മയുടെയും, വിശുദ്ധിയുടെയും അവതാരങ്ങള്‍.. ബാലകൃഷ്ണപിള്ളയോ? കുഞ്ഞാലിക്കുട്ടിയോ? ഉമ്മന്‍ ചാണ്ടിയോ? കെ.എം.മാണിയോ? ആരായാലും ഇവര്‍ക്ക് തന്നെ വോട്ടുചെയ്യണം. വി.എസ്-നെ എതിര്‍ക്കുന്നവര്‍ സംരക്ഷിക്കുന്നത് ഇക്കൂട്ടരുടെയൊക്കെ നയങ്ങളെ തന്ന ആണ്./ ഇത്തരം ജല്പനങ്ങളെ ഒന്നും കേരളജനത മുഖവിലക്കെടുക്കില്ല. അതൊക്കെ നമ്മള്‍ കാണുന്നതല്ലേ..!
""വലതു പക്ഷ മാധ്യമങ്ങള്‍ വി എസ് ആണ് മുഖ്യമന്ത്രി യാവേണ്ടത് എന്ന വലിയ ജനാഭിപ്രായ സര്‍വ്വെകള്‍ക്ക് മറച്ചു വെക്കഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ല.അങ്ങനെ ഒരു സര്‍വ്വേ കണ്ടിട്ട് ഔദ്യോഗിക പക്ഷം വി.എസ്സിനെ തോല്‍പിക്കട്ടെ എന്ന് കരുതിയാ.അവര് അത് ചെയ്യ്തില്ലേലും അത് തന്നെ സംഭവിക്കുക.""
അപ്പോള്‍ ഈ മഞ്ഞപത്രങ്ങള്‍ എല്ലാം സര്‍വെ നടത്തിയത് യു.ഡി.എഫ-ന്‍റെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടാണ് അല്ലെ. എല്‍.ഡി.എഫ്-നെ തോല്‍പ്പിക്കല്‍ ആണല്ലേ ഇവരുടെ അജണ്ട. വി.എസ്-നെ തോല്‍പ്പിക്കും, അല്ലെങ്കില്‍ വി.എസ് തോല്‍ക്കും എന്നൊക്കെ ദിവാസ്വപ്നം കണ്ടുനടക്കുന്നവര്‍ ഒന്നും കേരളത്തില്‍ അല്ലെ ജീവിക്കുന്നത്.
സഖാവ് വി.എസിന്റെ നാവിന്റെ ചെറിയൊരു ശ്രദ്ധക്കുറവിൽ ലതിക ചേച്ചിയ്ക്ക് മാനസികമായി വേദനിച്ചു എന്നതിൽ സങ്കടമുണ്ട്. ഇന്ന് അതിന് സ. വി.എസ് വിശദീകരണം നൽകിയിട്ടുള്ളതിനാൽ ഈ വിവാദം അവസാനിപ്പിക്കണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കുവാനുള്ളത്. മറ്റുള്ളവർക്ക് ആഘോഷിക്കാൻ ബ്ലോഗ്ഗർ ലതികച്ചേച്ചി ഇനി നിന്നുകൊടുക്കരുതെന്നാണ് ഇടതുപക്ഷക്കാരനായ എനിക്ക് പറയാനുള്ളത്. വർഷങ്ങളുടെ പൊതു പ്രവർത്തന പാരമ്പര്യമുള്ള ലതികാ സുഭാഷിനെക്കുറിച്ച് നമുക്കാർക്കും മോശമായ അഭിപ്രായം ഇല്ല. മുഖ്യമന്ത്രിക്കും അങ്ങനെ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്. രാഷ്ട്രീയ നേതാക്കളുടെ നാവുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെയും സംസാരിക്കുമ്പോഴത്തെ ശരീര ഭാഷയിൽ സൂക്ഷ്മത പുലർത്തേണ്ടതിന്റെയും ആവശ്യകതയിലേയ്ക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നുണ്ട്. ലതികച്ചേച്ചി സഖാവിനോടു് എല്ലാ ആദരവും പുലർത്തിക്കൊണ്ട് പറഞ്ഞ പക്വതയാർന്ന മറുപടി ചാനലിൽ കണ്ടു. അതൊക്കെ തന്നെ ധാരാളം എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ലതികാ സുഭാഷ് ബ്ലോഗർ ആണെങ്കിലും വിജയം ഉള്ളിൽ തട്ടി വിജയം ആശംസിക്കുവാൻ കഴിയാത്തത് ഞാനൊരു സി.പി.എം കാരനായതുകൊണ്ടാണെന്ന് അവരുടെ ബ്ലോഗിൽ പോയി ഞാൻ നേരത്തേ കമന്റെഴുതിയിട്ടുള്ളതാണ്! വി.എസിനൊടും ഉമ്മൻ ചാണ്ടിയോടുമൊക്കെ മത്സരിക്കുന്നത്തന്നെ വലിയ കാര്യമാണ്. ജയിച്ചാലും ഇല്ലെങ്കിലും!
തോല്‍ക്കേണ്ടത് അച്യുതാനന്ദന്റെയും ആവശ്യമാണ്. അല്ലെങ്കില്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയോ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പ്രതിപക്ഷ നേതാവോ ആവില്ല തന്നെ. അപ്പോള്‍ പിന്നെ ഒരു രക്തസാക്ഷി പരിവേഷം ആവശ്യം തന്നെ.
എപ്പോഴും സ്ത്രീകളെ അവമതിച്ചേ അച്യുതാനന്ദന്‍ സംസാരിച്ചിട്ടും പെരുമാറിയിട്ടും ഉള്ളൂ. മുന്‍പ് ഒരു ദേശീയ വനിതാ നേതാവിനെ ‘തള്ളച്ചി’ എന്ന് ഈ വിദ്വാന്‍ (ചെറുപ്പക്കാരന്‍!!!) വിളിച്ചില്ലേ, ഇപ്പോള്‍ സിന്ധു ജോയിലെ ‘ഒരുത്തി’ എന്നു വിളിക്കുന്നു.
കിളിരൂര്‍ കേസിലെ വി ഐ പി യെക്കുറിച്ച് പറഞ്ഞ് വീമ്പിളക്കിയിട്ട് ഇപ്പോള്‍ കസേര കിട്ടിയപ്പോള്‍ മിണ്ടാട്ടമില്ലാതായി, കഷ്ടം!!! പി.ശശിയെക്കുറിച്ചുള്ള പരാതിയില്‍ എന്തേ നാവിറങ്ങിപ്പോയോ? സുപ്രീം കോടതി വിധിയനുസരിച്ച് ഒരു സ്ത്രീ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ അത് സ്ഥാപന ഉടമ പോലീസിന് കൈമാറണം, അല്ലാതെ ഇരയെ ഭീഷണിപ്പെടുത്തി കേസൊതുക്കുകയല്ല വേണ്ടത്.
സ്വന്തം മകന്റെ നിയമനവുമായുള്ള വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്, 14 വര്‍ഷം മുന്‍പുള്ളതൊക്കെ ഇപ്പോഴാണോ പറയുന്നത് എന്ന്. 14 വര്‍ഷം മുന്‍പ് ചെയ്താല്‍ കുറ്റം കുറ്റമല്ലാതാവുമോ?
അതൊപോലെ, പെണ്‍വാണിഭക്കാരെ കയ്യാമം വയ്ക്കാന്‍ ഇനിയും സമയം വേണം പോലും. ഇതൊക്കെ വല്ല എല്‍ കെ ജി പിള്ളേരോട് പറയട്ടേ. ഈ ആദര്‍ശപ്രസംഗമൊക്കെ വെറും നാടകമല്ലേ. കുറെ ആളുകള്‍ പഴയ സൈക്കിള്‍ ടയര്‍ കത്തിച്ച് ജാഥ നടത്തിച്ച് നേടിയതല്ലെ ഈ സ്ഥാനാര്‍ത്ഥിത്വവും.
ആ വാര്‍ത്താ സമ്മേളനം ഞാനും ലൈവായി കണ്ടിരുന്നു, അപ്പോഴെ തന്നെ ആ മുഖത്തും ശബ്ദത്തിലും ആ ദുരര്‍ത്ഥസൂചന നന്നായി കണ്ടിരുന്നു. ഇതേ സ്വരത്തില്‍ സ്വന്തം വീട്ടിലെ സ്ത്രീകളെക്കുറിച്ച് പറഞ്ഞാല്‍ ഈ ന്യായീകരിക്കുന്നവരൊക്കെ സഹിക്കുമോ? ഇപ്പോള്‍ എവിടെപ്പോയി ജനാധിപത്യ മഹിളകള്‍?
ഇതൊക്കെ പറയാന്‍ നാട്ടില്‍ ആളില്ലാഞ്ഞിട്ടല്ല, അവര്‍ക്ക് ഇതിനൊന്നും സമയമില്ല. വെറുതെ എന്തിന് സ്വന്തം ഊര്‍ജം കളയണം?
വെറുതെ, സ്വയം വിഡ്ഡിയാവാതെ ഫൈസലേ, നിങ്ങളെക്കുറിച്ച് ഒരുമാതിരി നല്ല മതിപ്പായിരുന്നു. അത് കളയല്ലേ ആവശ്യമില്ലാതെ വക്കാലത്ത് പിടിച്ച്.
"അധികാര മോഹിയായ വി.എസ്സിനെ പോലുള്ളവരെ വിട്ടു പാര്‍ട്ടിയിലെ കാലഹരണപെട്ട ആശയങ്ങള്‍ പുതുക്കി പാര്‍ട്ടിയെ രക്ഷിക്കാന്‍ നോക്ക്."
വി.എസ് വെറും അഞ്ചുവര്‍ഷം മാത്രമാണ് കേരളത്തില്‍ മുഖ്യമന്ത്രി ആയിരുന്നത്. അതിനുമുന്‍പ് മൂന്നാല് തവണ മത്സരിക്കുകയും ഒരുതവണ ഒഴികെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വി.എസ്-നെ അധികാരമോഹി എന്ന് വിളിക്കുന്നവര്‍ യു.ഡി.എഫ് നേതാക്കളെ എന്ത് വിളിക്കും. പല യു.ഡി.എഫ് നേതാക്കളും അവരുടെ മണ്ഡലങ്ങള്‍ മരണം വരെ കുത്തകയാക്കി വച്ചിരിക്കുകയാണ് എന്ന് തോന്നും. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയും, പാലായിലെ മാണിയും, നിലമ്പൂരിലെ ആര്യാടനും, അരൂരില്‍ ഗൌരിയമ്മയും, പിറവത്ത് ജേക്കബും, തൊടുപുഴയില്‍ ജോസഫും, കൊട്ടാരക്കരയില്‍ പിള്ളയും (ഇത്തവണ ജയില്‍ ആയതുകൊണ്ട് മത്സരിച്ചില്ല), സി.എച്ച്, സീതിഹാജി, കുഞ്ഞാലിക്കുട്ടി, മുരളീധരന്‍, ഇ.അഹമ്മദ്, മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ ഒന്നും ഒരുതവണ പോലും തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്നിട്ടില്ല. ഇവരെയൊക്കെ അല്ലെ യഥാര്‍ത്ഥത്തില്‍ അധികാര മോഹികള്‍ എന്ന് വിളിക്കേണ്ടത്.
ആളുകളെ ആശയകുഴപ്പത്തില്‍ ആക്കുന്ന ഡയലോഗിന് അര്‍ദ്ധവിരാമം നല്‍കി പത്രക്കാര്‍ അന്വേഷിക്കട്ടെ എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കുന്നത് സ്വാഭാവികം...
കഴിഞ്ഞ ദിവസം സിന്ധുവിനെ “ഒരുത്തിയെന്ന്” വിളിച്ചു എന്ന് പറഞ്ഞായിരുന്നു (ഇത്രയും വലിയ അപമാനം ഉണ്ടാക്കുന്ന വാക്ക് വേറെയുണ്ടോ!!) കോണ്‍ഗ്രസ്സ് മുതലകണ്ണീര്‍ പൊഴിച്ചത് ഇപ്പോള്‍ ദാ വാക്കുകള്‍ക്ക് ദ്വയാര്‍ത്ഥമാണെന്ന് പറഞ്ഞായി... പണ്ട് ഒരു സ്ത്രീയെ ഒളിവൊന്നുമില്ലാത്ത വാക്കുകള്‍ കൊണ്ട് ഉണ്ണിത്താന്‍ അപമാനിച്ചപ്പോള്‍ ഇക്കൂട്ടര്‍ എവിടെയായിരുന്നു? ഇപ്പോഴാണ് കേരള സ്ത്രീകളുടെ അഭിമാനം രക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് മഹിളകള്‍ ഇറങ്ങിയിരിക്കുന്നത്... കഷ്ടം....
അച്യുതാനന്ദനെപ്പറ്റി പറയുമ്പോള്‍ വലതുപക്ഷക്കാര്‍ അതു ചെയ്യ്തുവെനൊന്നും പറഞ്ഞ് ന്യായീകരിക്കേണ്ടതില്ല.ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ വ്യത്യാസമൊന്നുമില്ലെങ്കില്‍ ഇടതിനെ പിന്തുണക്കേണ്ട കാര്യമൊന്നുമില്ലല്ലോ?
അനുയായികളെക്കൊണ്ട് പ്രകടനം നടത്തിയും ചൂട്ട് കത്തിച്ചും സീറ്റ് അടിച്ചെടുത്ത് , താനൊരു മഹാത്മാവാണെന്നും നിഷ്കാമകര്‍മ്മിയാണെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് കാപട്യമാണ്.
ട്രാക്കട്ടെ :)
ലതികാ സുഭാഷും സൂഫിയാ മദനിയും ഒരു തട്ടില്‍ തൂങ്ങുന്നവരാണോ മനോജേ? പിണറായിയുടെ മദനി പ്റേമം കണ്ട പാറ്‍ട്ടിക്കാറ്‍ പോലും സംശയിച്ച കാര്യം നാക്കിനു എല്ലില്ലാത്ത ഉണ്ണിത്താന്‍ അങ്ങു പറഞ്ഞു അത്റെ ഉള്ളു ഉണ്ണിത്താന്‍ വെറും ഒരു കീടം അല്ലേ വീ എസ് സ്ത്റീ സംരക്ഷകന്‍ അപ്പോള്‍ വീ എസ് വാക്കില്‍ അല്‍പ്പം മാന്യത കാട്ടേണ്ടേ
ലതികാ സുഭാഷ് പ്റശസ്തയായ ഒരു ബ്ളോഗറ്‍ ആണെന്നാണു മുഖ്യന്‍ ഉദ്ദേശിച്ചത് എന്നു വാദിക്കു തട്ടത്തുമലേ?
സംസ്കാരം എന്നു പറഞ്ഞത് ജന്‍മനാല്‍ ഉണ്ടാവുന്നതാണു അതു ഇടപെടുന്ന സമൂഹം പോഷിപ്പിക്കും
ലതികാ സുഭാഷ് സോണിയാ ഗാന്ധി നിറ്‍ബന്ധിച്ച പത്തു ശതമാനം സ്ത്റീ ക്വാട്ട തികയ്ക്കാനായി ചെന്നിത്തല ചാണ്ടി നിറ്‍ത്തിയ സ്ഥാനാറ്‍ഥി ആണു ജയിക്കുമെന്നൊനും ആരും പ്റതീക്ഷിച്ചില്ല അതുമല്ല അവറ്‍ക്കു അവകാശപ്പെട്ട കോട്ടയം സീറ്റ് കൊടുക്കാതെ ഒതുക്കിയതുമാണു
പക്ഷെ ലതികാ സുഭാഷിണ്റ്റെ പ്റചരണം ആരംഭിച്ചപ്പോള്‍ മുഖ്യണ്റ്റെ ഇണ്റ്റലിജെന്‍സ് റിപ്പോറ്‍ട്ട് അമപരപ്പിക്കുന്നതായിരുന്നു
അതിനാല്‍ ഇപ്പോള്‍ മുഖ്യന്‍ സ്വന്തം മണ്ഢലത്തില്‍ തന്നെ തമ്പടിച്ചു വോട്ട് ചോദിക്കേണ്ടി വന്നു
വീ എസിനെതിരെ മത്സരിക്കുന്നത് തന്നെ പുണ്യം ഹോ സജീം മാനവികതാവാദിയുടെ ഒരു ഉദാരത!
മാനവികതാവാദി പോലും പാറ്‍ട്ടിക്കാര്യം വരുമ്പോള്‍ തനി സ്വഭാവം കാണിക്കും എന്നു ഈ കമണ്റ്റ് തെളിയിച്ച
മാനവികതാവാദീ മുഖ്യന്‍ ഇത്തവണ ചിലപ്പോഴേ രക്ഷപെടു അതാണു ഈ പരിഭ്റാന്തി
പരിഭ്റാന്തി .വരുമ്പോള്‍ ആണല്ലോ ജല്‍പ്പനം കൂടുന്നത്
ഹ ഹ
കോപ്പറ്‍ ഔട്ട് കോപ്പറ്‍ ഔട്ട് (ചെമ്പ് പുറത്തായി)
ശ്രീജിത്ത് കൊണ്ടോട്ടീ ഒരു ചോദ്യം
താങ്കളെ ആരാണു ഇത്ര ബ്രെയിന്‍ വാഷ് ചെയ്തത്? വാഷ് ചെയ്ത് വാഷ് ചെയ്ത് ബ്രെയിന്‍ തന്നെ പോയോ? റഷ്യയില്‍ എങ്ങാനും കൊണ്ടു പോയി ബ്രെയിന്‍ വാഷ് ചെയ്തതാണോ? ഇത്ര ശക്തിയായി വാഷ് ചെയ്യാന്‍ കഴിവുള്ള ആ താത്വികന്‍ ആരാണെന്നറിയാനുള്ള ക്യൂറിയോസിറ്റി കൊണ്ട് ചോദിച്ചതാണേ?
ഈ ജനം മനസ്സിലാക്കും ജനം മനസ്സിലാക്കും എന്നു പറയുന്നല്ലോ ആരാ ഈ ജനം?
ശ്രീജിത് കൊണ്ടോട്ടിക്കും ഫൈസല്‍ കൊണ്ടോട്ടിക്കുമേ കണ്‍ഫ്യൂഷന്‍ ഉള്ളു ഞങ്ങള്‍ക്കില്ല
അണ്ടിയാപ്പീസിനു മുന്നില്‍ കശുവണ്ടി തല്ലുന്ന പെണ്ണുങ്ങളോട് സംസാരിച്ചു സംസാരിച്ച് അത്ര ഒക്കെ കള്‍ച്ചറേ മുഖ്യനു ഉള്ളു എന്നതല്ലേ സത്യം
വിഎസിന്റെ വായ്മൊഴി മുത്തുകള്‍
http://marichan-import.blogspot.com/2009/06/blog-post_04.html
മാരീചന്റെ ഒരു പഴയ ലേഖനം
താന്‍ ചീത്ത അര്‍ഥം ഉദ്ദേശിച്ചിട്ടില്ല എന്ന് വി എസ് വ്യക്തമാക്കിയ സ്ഥിതിക്ക് ഈ വിവാദത്തില്‍ ഇനി എന്ത് സ്കോപ്പ് .. ഇന്നലെ മനോരമ ചാനലില്‍ ശ്രീമതി ലതിക സുഭാഷ് തന്നെ പറഞ്ഞു ..മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിയതില്‍ സന്തോഷം ഉണ്ട് ..അത് കണക്കിലെടുക്കുന്നു എന്ന് .. പിന്നെ ആര്‍ക്കാണ് ലതിക വേറെ രീതിയില്‍ ആണ് പ്രശസ്ത എന്ന് വരുത്തി തീര്‍ക്കേണ്ടത് .. കോണ്‍ഗ്രസ് ഗ്രൂപ്പ് കളിയില്‍ ഇതും ഉള്‍പ്പെടുത്തണം എങ്കില്‍ ആയിക്കോളൂ , പക്ഷെ അത് വി എസിന്റെ ചിലവില്‍ വേണ്ട എന്ന് മാത്രം ...
ഇനി വി എസ് വേറെ എന്തോ ഉദ്ദേശിച്ചിട്ടാണ് പ്രശസ്തി എന്ന് പറഞ്ഞത് എങ്കില്‍ തന്നെ അത് എന്തൊക്കെ തരത്തില്‍ ആകാം ... പക്ഷെ മറ്റേ അര്‍ത്ഥത്തില്‍ തന്നെ വ്യാഖ്യാനിക്കുന്നത് എന്തിനാണ് ?? ..എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാകാത്ത സ്ഥിതിക്ക് ഇക്കാര്യത്തില്‍ വി എസിന്റെ വിശദീകരണം വരുന്നത് മുന്‍പ് തന്നെ ശ്രീമതി ലതിക യു ഡി എഫിന്റെ കയ്യിലെ ഒരു ഉപകരണം ആയി തന്റെ തന്നെ അഭിമാനം കളഞ്ഞു കളിക്കാന്‍ അനുവദിക്കരുതായിരുന്നു .
രാഷ്ട്രീയത്തിലെ പ്രശസ്തിയാണ് എന്ന് താന്‍ ഉദ്ദേശിച്ചത് എന്ന് വി എസ് തന്നെ വ്യക്തമാക്കുമ്പോള്‍ അതല്ല എന്ന് പറഞ്ഞു ഈ കോലാഹലങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നത് ഒരു സ്ത്രീയോടുള്ള മര്യാദയാണോ ? തങ്ങളുടെ മുന്നണിയില്‍ ഉള്ള ആ സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ എന്തൊക്കെ തരത്തിലുള്ള വ്യാഖാനങ്ങള്‍ ആണ് പല തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വേണ്ടി ആണെങ്കില്‍ കൂടി യു ഡി എഫ് ഇക്കാര്യത്തില്‍ നടത്തുന്നത് .. കഷ്ടം ..!
യു.ഡി .എഫ് .സത്യത്തിൽ ആരെയാണ് പറഞ്ഞു പറ്റിക്കുന്നതു.വി.എസ് .തുറന്നു പറഞ്ഞ ഒരു കാര്യം കോഴിക്കു മുലവന്ന പോലെ ആക്കിയില്ലേ
"അണ്ടിയാപ്പീസിനു മുന്നില്‍ കശുവണ്ടി തല്ലുന്ന പെണ്ണുങ്ങളോട് സംസാരിച്ചു സംസാരിച്ച് അത്ര ഒക്കെ കള്‍ച്ചറേ മുഖ്യനു ഉള്ളു എന്നതല്ലേ സത്യം."
അതെന്താ സാറെ, ഈ സംസ്കാരം എന്ന് പറയുന്ന സാധനം വെല്യ വീട്ടിലെ പെണ്ണും പിള്ളമാര്‍ക്ക് മാത്രം ഉള്ളതാണോ?
കോട്ടയം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ മത്സരിക്കുന്ന മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിന് പത്രികസമര്‍പ്പണത്തിന് കെട്ടിവെക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായി മരിച്ച ശാരിയുടെ പിതാവ് സുരേന്ദ്രനാഥ്.
ലതിക വീട്ടിലെത്തിയപ്പോള്‍ നൂറ് രൂപ സംഭാവന നല്‍കുക മാത്രമാണുണ്ടായത്. പക്ഷേ, തന്നെ കരുവാക്കി രാഷ്ട്രീയ മുതലെടുപ്പിന് ലതികയും കൂട്ടരും ശ്രമിക്കുകയാണെന്നും പത്രത്തില്‍ ഇത് സബന്ധിച്ച്‌വാര്‍ത്ത കണ്ടപ്പോള്‍ മാത്രമാണ് ഇതിന് പിന്നിലെ മറ്റ് ലക്ഷ്യങ്ങളെക്കുറിച്ച് തനിക്ക് ബോധ്യം വന്നതെന്നും സുരേന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വി.എസിനോട് തങ്ങള്‍ക്ക് ഒരു പരാതിയുമില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വി.എസാണ് സഹായിച്ചത്. തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. ഒരു പാര്‍ട്ടിയോടും വിരോധവുമില്ല. എന്നാല്‍, ചാനലുകാരെ കൂട്ടി വീട്ടില്‍ വന്ന് പണം വാങ്ങിയിട്ടും ഇവരെ ഇറക്കിവിടാതിരുന്നത് എന്റെ മര്യാദകൊണ്ടാണ്. വി.എസിനോടും ഇടത് സര്‍ക്കാറിനോടും അങ്ങേയറ്റത്തെ സ്‌നേഹവും കടപ്പാടുമുണ്ട്.
കിളിരൂര്‍ കേസിന്റെ പേരില്‍ രാഷ്ട്രീയ തട്ടിപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. തന്റെ കുഞ്ഞിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും. രണ്ട് ഘട്ടങ്ങളിലായി നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. കേസ് അന്വേഷിക്കുന്നത് സി.ബി.ഐയും. ഇതിനെല്ലാം വഴിയൊരുക്കിയ വി.എസിനെതിരെ രാഷ്ട്രീയമായി നടത്തുന്ന എല്ലാ നീക്കങ്ങളെയും നേരിടും. പത്രികസമര്‍പ്പണത്തിന് കെട്ടിവെക്കാന്‍ താന്‍ പണം നല്‍കിയെന്ന് ലതികാ സുഭാഷ് പറയുന്നത് കളവാണെന്നും സുരേന്ദ്രനാഥ് അറിയിച്ചു. (Madhyamam Daily)
ഷെയിം ഓണ്‍ യു ലതിക .. !വൈ യു പ്ലെയിഡ് ദിസ് ഡേര്‍ട്ടി ഗെയിം ?
എനിക്ക് പറയാനുള്ളത് ഇവിടെ ഉണ്ട്..
http://rkdrtirur.blogspot.com/2011/04/blog-post.html
ലതികാ സുഭാഷ് പത്തായത്തിലുമില്ല...
ശാരിയുടെ പിതാവില്‍ നിന്നും കെട്ടിവെക്കാന്‍ കാശ് വാങ്ങി എന്നാ വിവാദത്തില്‍ മറുപടി പറയേണ്ടത് ലതികാ സുഭാഷാണെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ . ശാരിയുടെ പിതാവിന് കെട്ടിവെക്കാന്‍ പണം നല്‍കാനാവില്ലെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് എന്നും എം എം ഹസന്‍ പറഞ്ഞു .. (Indiavison news )
===========
പ്രശസ്തി വിവാദം കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ലതികയെ കയ്യൊഴിഞ്ഞു .. പാവം ലതികാ സുഭാഷ് ... അല്പം പ്രശസ്തി കിട്ടിയെങ്കിലും കെട്ടി വച്ച കാശു വിവാദത്തിലൂടെ വിശ്വസനീയത നഷ്ട്ട പ്പെടുകയും ചെയ്തു ..
ഫൈസല്‍ ഭായി ...നന്ദി അവിടം വരെ വന്നതിലും കമന്ടിയതിലും.......
ഏഷ്യാനെറ്റ് ബ്രേക്കിംഗ് ന്യൂസ് :-
ലതികാ സുഭാഷിനെ ക്കുറിച്ചുള്ള പരാമര്‍ശം
വി എസ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ .
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമാണ് തീരുമാനം
അപ്പൊ വി എസ് എന്തോ ചെയ്തു എന്ന് വാളെടുത്ത ആളുകള്‍ എവിടെ ?
എവിടെ എം എം ഹസ്സന്‍ , എവിടെ ലതികാ ? ??????????????????????
എവിടെ കപട സദാചാര വാദികള്‍ ?????????????????????
എവിടെ സ്ത്രീ പീഡനം ആക്ഷേപിച്ചവര്‍ .....?????????????????????????????
ഹോ എന്തൊക്കെയായിരുന്നു ..മലപ്പുറം കത്തി ... ബോംബ് ...
സ്വന്തം മാനം വിറ്റു , ഡേര്‍ട്ടി ഗെയിം ഗെയിം നടത്തിയ യു ഡി എഫ് എവിടെ ?
എവിടെ സ്ത്രീപക്ഷ വാദികള്‍ ..???????????????????
ആരെയും കാണുന്നില്ലല്ലോ ... ???????????? എവിടെ പോയി ഒളിച്ചു ??????????????
ന്യൂ ദല്‍ഹി: മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിനെ കുറിച്ച് മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്‍ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. വിവാദ പരാമര്‍ശം നടത്തിയ വി.എസിന്റെ വാര്‍ത്താ സമ്മേളനത്തിന്‍െ വീഡിയോയും ജില്ലാ കലക്ടറുടെ റിപോര്‍ട്ടും പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ കണ്ടെത്തല്‍.
തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന വി.എസിന്റെ വിശദീകരണം കമ്മീഷന്‍ അംഗീകരിച്ചു. വി.എസിന്റെ പ്രചാരണം എതിരാളി പ്രശസ്തയായതുകൊണ്ടാണോ എന്ന ചോദ്യത്തിന് 'അവര്‍ വളരെ പ്രശസ്തയാണ്. അത് ഏതൊക്കെ തരത്തിലാണെന്ന് നിങ്ങള്‍ പത്രക്കാര്‍ അന്വേഷിച്ചോളൂ'എന്നായിരുന്നു വി.എസ് പറഞ്ഞത്. വി.സിന്റെ പരാമര്‍ശം സ്ത്രീത്വത്തിനെതിരായ കടന്നാക്രമണമാണെന്ന് ആരോപിച്ചാണ് ലതികാ സുഭാഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
പ്രശസ്തയാണെന്ന് പറഞ്ഞത് പരാതിക്കാരിക്ക് ഗുണകരമല്ലേ എന്ന് കമ്മീഷന്‍ ചോദിച്ചു.
( Madhyamam Daily)
പാവം ലതികയ്ക്കു മാത്രം നഷ്ടം. കുറുക്കന്‍മാരായ സഹപ്രവര്‍ത്തകര്‍ വിത്തെടുത്തു കുത്തി. അധികമാരുമറിഞ്ഞിട്ടില്ലാത്ത മഞ്ഞക്കഥകള്‍ നാടുമുഴുക്കെ പരത്തി നുണോരമയും വീരഭൂമിയും പിന്നെ ചില പകല്‍ബ്ലോഗ്യന്‍മാരും!
പുതിയ പോസ്റ്റ് കേരളം എങ്ങോട്ട് ..?
It is too funny that UDF was trying to show the saviors of Females and the same hand Ommen chandi is trying to Justify Kunhalikutty. If any women in Kerala has some self respect, they should NOT Vote to UDF. They carry some human garbage and do not even have morality to expel them. Instead of criticizing VS look at your party, every time VS talked against encroachments , general issues ( Lottery, Land Mafia) social issues ( Female trading, molestation) , what was the genuine support they extended. Actually nothing. When VS Govt started moonnar eviction Kerala government got 1000 cr worth public property back. UDF brought Chidambaram chettiar to blabber lies in front of public regarding CBI enquiry on lottery case, now don’t have any words to talk. Central Govt agreed in HC that, all steps by Kerala government is enough for a CBI enquiry. UDF does not have any issue to put forward in front of people of kerala. The last Five year I would say the best rule that kerala has witnessed. Look at the ministers, VS , KP Rajendran, Dr Issac ( no single day treasury is closed during 5 years) , Benoy, Mathey T Thomas( Earlier KSRTC), Sudharakaran , Kodiyeri . Who is there in UDF campus to match with them. I would say Lathika became a victim by the crooked chandi and his allies. For this UDF always say SASI, at least LDF has the credibility that they removed SASI( not officially though), and remember Sasi was the biggest help for Kunhalikutty , as VS said nexus was clear.
Post a Comment