Sunday, April 10, 2011

കേരളം എങ്ങോട്ട് ..?

(ഇതൊരു പ്രവചനമല്ല , വോട്ടു നിങ്ങള്ക്ക് ഇഷ്ടമുള്ളവര്‍ക്ക് ചെയ്യാം ....പക്ഷെ ..നമ്മുടെ അശ്രദ്ധ കാരണം , നാടിനോട് ഒരു പ്രതി ബദ്ധതയും ഇല്ലാത്തവര്‍ നമ്മെ ഭരിക്കണോ ? അല്പമെങ്കിലും മൂല്യ ബോധവും കാഴ്ച്ചപ്പാടും ഉള്ള മുന്നണിക്ക്‌ പിന്തുണ നല്‍കുന്നതല്ലേ എപ്പോഴും നന്നാവുക . പോസ്റ്റിലൂടെ ക്ഷമയോടെ കടന്നു പോകുക ..അഭിപ്രായം ഉണ്ടെകില്‍ പറയുക .. ഓര്‍ക്കുക ..നമ്മുടെ നാടിനോടുള്ള കടമ നിര്‍വഹിക്കാനുള്ള ഒരു പ്രധാന സമയമാണിത് ...)

LDF ഭരണം ഒറ്റ നോട്ടത്തില്‍
1. മുന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയ കേരള സോപ്സ് പോലുള്ള നിരവധി പൊതുമേഖല സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിച്ചു ലാഭകരമാക്കി , എട്ടോളം പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി ..

2. തോട്ടം മേഖലയിലും മറ്റും നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു നിരവധി തോട്ടങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി

3. സ്മാര്‍ട്ട്‌ സിറ്റി കരാര്‍ കേരളത്തിന്‌ അനുകൂലമായി മാറ്റിയെഴുതി പ്രവര്‍ത്തനം തുടങ്ങുന്നു . ( നമ്മുടെ അഭിമാനമായ ഇന്‍ഫോ പാര്‍ക്ക്‌ വിട്ടു കൊടുക്കക, മറ്റു എടി സംരംഭങ്ങള്‍ പാടില്ല, സംസ്ഥാനത്തിന്റെ ഭൂമി വില്‍ക്കാന്‍ അനുവദിക്കല്‍ ‍, തുടങ്ങിയ അതിഗുരതരമായ വീഴ്ചകള്‍ ഉള്ള കേരളത്തെ തീറെഴുതിയ പഴയ യു ഡി എഫ് കരാറിനെ ഒന്ന് കാണുക )

4. കാര്‍ഷിക മേഖലക്ക് താങ്ങായി നിന്നത് കാരണം ആ മേഖലയിലും തൊഴില്‍ ഉണ്ടായി .. അടിയന്തിര മന്ത്രി സഭാ യോഗം കൂടി നടപടി എടുത്തത്‌ മൂലം യു ഡി എഫ് ഭരണ കാലത്തെ നിത്യ സംഭവം ആയിരുന്ന കര്‍ഷക ആത്മഹത്യകള്‍ മാഞ്ഞു പോയി , നെല്ലിനു താങ്ങ് വില ഇരട്ടിയില്‍ അധികമായി ഉയര്‍ത്തി .

5. പ്രകടന പത്രികയില്‍ പറയാത്തതായ,സമ്പൂര്‍ണ്ണ വൈദ്യുതീകരണം, ഒരു വര്‍ഷത്തില്‍ ഏറെയായി നാല്പതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കല്‍ ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തല്‍ തുടങ്ങി നിരവധി ഗുണകരമായ കാര്യങ്ങള്‍ നടപ്പിലാക്കി , കൂടെ വിവിധ മണ്ഡലങ്ങളിലെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളും.

6. കാര്യമായ അഴിമതി ആരോപണങ്ങള്‍ ഇല്ലാതെ , വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതെ കടന്നു പോയ താരതമ്യേന നല്ലൊരു ഭരണ കാലം.

7 . ഏഴു മാസത്തോളമായി അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നില്ല ( കേന്ദ്ര സര്‍ക്കാര്‍ വരെ കോടതിയില്‍ ഇക്കാര്യത്തില്‍ മുഖ്യ മന്ത്രിയെ അഭിനന്ദിച്ചു )

8. IT രംഗത്ത്‌ കേരളത്തിനുണ്ടായിരുന്ന മുരടിപ്പ് മാറി തുടങ്ങി , സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഐ ടി കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.

9 .ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.

10. തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു., ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.

11.അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.
കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക് എന്നിവക്ക് അംഗീകാരം ആയി .. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ..അങ്ങിനെ നീളുന്നു ആ പട്ടിക

സംസ്ഥാനത്തിന് ഗുണകരമായ രീതിയിലുള്ള വികസനത്തോടൊപ്പം കഷ്ടത അനുഭവിക്കുന്ന ജന വിഭാഗത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു ഭരണ നയമാണ് എല്‍ ഡി എഫ് സര്‍ക്കാരിനുള്ളത് .. മറുവശത്ത് യു ഡി എഫാണെങ്കില്‍ വികസനത്തോടൊപ്പം അഴിമതി നടത്തുകയും, നികുതിയിളവും മറ്റും ചില കോര്‍പറെറ്റുകള്‍ക്കു മാത്രം അനുകൂലമാക്കുകയും ചെയ്യുന്നു .. സാമൂഹ്യ നീതിയെ ക്കുറിച്ച് ഒരു കാഴ്ചപ്പാടും അവര്‍ക്കില്ല .. താഴെ കൊടുത്തിരിക്കുന്ന സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒന്ന് താരതമ്യം ചെയ്തു നോക്കൂ ( എല്ലാം അടിയറവു വച്ചുള്ള കിട്ടിയ യു ഡി എഫ് കരാറില്‍ നിന്നും പെട്ടെന്ന് മാറാന്‍ ടീകോം സ്വാഭാവികമായും കൂട്ടക്കിയുമില്ല ... അങ്ങിനെയാണ് പ്രതിസന്ധി രൂപപ്പെട്ടതു .. ... അതാണ്‌ നാല് വര്‍ഷത്തോളം അവര്‍ കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തതിനു ഒരു കാരണം , പിന്നെ ആഗോള സാമ്പത്തിക മാന്ദ്യവും ... പക്ഷെ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നത് കാരണം അവസാനം എം എ യൂസുഫലി ഒരു മധ്യസ്ഥനായി സംസ്ഥാന താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള കരാര്‍ ഒപ്പിട്ടു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി .


==========================================================
സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ( ഏഷ്യനെറ്റ് ന്യൂസില്‍ വന്ന ചാര്‍ട്ട് )

പഴയ കരാര്‍ (UDF) .................................പുതിയ കരാര്‍ (LDF)

ഇന്‍ഫോപാര്‍ക്കും IT സ്ഥാപനങ്ങളും വിട്ടു കൊടുക്കും .............. വിട്ടു കൊടുക്കില്ല

9 % ഓഹരി പങ്കാളിത്വം -...............................26 % ഓഹരി പങ്കാളിത്വം

സൗജന്യമായി നൂറേക്കര്‍ ഭൂമി ടീകോമിന് ................ സൗജന്യമായി ഭൂമിയില്ല

മറ്റു ഐ ടി സംരംഭങ്ങള്‍ പാടില്ല ................. മറ്റു IT സംരംഭങ്ങള്‍ എത്രയും ആകാം

ഭൂമി ബിസിനസ്‌ ആവശ്യത്തിനു ഉപയോഗിക്കാം ............... 75 % ഭൂമി IT ആവശ്യത്തിനു മാത്രം,ബാക്കി IT അനുബന്ധ ആവശ്യത്തിനു മാത്രം.

ഏഴു വര്ഷം കൊണ്ട് 33000 തൊഴില്‍ അവസരം ................10 വര്ഷം കൊണ്ട് 95,000 തൊഴില്‍ അവസരം
======================================================
വിഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ജന ക്ഷേമ പ്രവര്‍ത്തങ്ങളും സംസ്ഥാന താല്പര്യം പരിഗണിച്ചുള്ള വികസന കാഴ്ചപ്പാടും വി എസിന്റെ വര്‍ദ്ധിച്ച ജന പ്രീതിയും ഒരു വശത്ത് കാണാം ,മറു വശത്താണെങ്കില്‍ കേന്ദ്രത്തിലും കേരത്തിലും അഴിമതിയിലും ജീര്‍ണ്ണതയിലും മുങ്ങി കുളിച്ച കോണ്‍ഗ്രസ്‌ മുന്നണി . കൂടെ പ്രതിച്ഛായയുള്ള ഒരു നേതാവ് പോലുമില്ല മത്സര രംഗത്ത്‌ മറിച്ചു മുന്നണി നേതാവിലൊരാള്‍ അഴിമതി കേസില്‍ ജയിലിലും മറ്റൊരാള്‍ ജഡീഷ്യറിയെ വരെ പണം കൊടുത്തു സ്വാധീനിച്ചു എന്ന അതി ഗുരുതരമായ അന്വേഷണം നേരിടുകയുമാണ് .

ഇനി പറയൂ .. പീഡന - മാഫിയ പ്രവര്‍ത്തനം നടത്തി നീതി പീഠങ്ങളെ വരെ വിലക്കെടുക്കുന്ന , വികസനത്തിന്റെ മറവില്‍ കേരളത്തെ തന്നെ വില്‍ക്കുന്ന, ഒരു മുന്നണിയെ ആണോ നമുക്ക് വേണ്ടത് ?

14 comments:

Faizal Kondotty said...

സുഹൃത്തേ ..ഇനി പറയൂ .. പീഡന - മാഫിയ പ്രവര്‍ത്തനം നടത്തി നീതി പീഠങ്ങളെ വരെ വിലക്കെടുക്കുന്ന , വികസനത്തിന്റെ മറവില്‍ കേരളത്തെ തന്നെ വില്‍ക്കുന്ന, ഒരു മുന്നണിയെ ആണോ നമുക്ക് വേണ്ടത് ?

സത്യമേവജയതേ said...

വളരെ നല്ല പോസ്റ്റ്‌. നമുക്ക് വേണ്ടത് LDF തന്നെ . 84 സീറ്റ് LDF നു ഉറപ്പിക്കാം .Don't worry.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. എല്‍.ഡി.എഫിന്‌ എഴുപത്തിനാല്‌ സീറ്റുവരെ ലഭിക്കാനുള്ള സാധ്യതയാണ്‌ അവര്‍ വിലയിരുത്തുന്നത്‌. ഓരോ മണ്‌ഡലങ്ങളിലും വിശദമായി പഠനം നടത്തിയശേഷം തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട്‌ ഇന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ സമര്‍പ്പിക്കും. സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നുവന്ന ചെറിയ വിവാദങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടില്ലെന്നാണ്‌ ഐ.ബി വിലയിരുത്തുന്നത്‌. ഈ തെരഞ്ഞെടുപ്പില്‍ പ്രത്യേകമായ ഒരു തരംഗവുമില്ല. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പങ്കെടുക്കുന്ന എല്ലാ യോഗങ്ങളിലും വന്‍ജനാവലിയുടെ സാന്നിധ്യം പ്രകടമാണ്‌.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌.

sherriff kottarakara said...

ഭൂരി പക്ഷം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ.ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ. മറ്റുള്ളവരുടെ അഭിപ്രായത്തിനും വിശകലനത്തിനും നിന്നു കൊടുക്കാതെ ഫൈസല്‍ പറഞ്ഞത് പോലെ സൂക്ഷ്മമായി രണ്ട് കൂട്ടരേയും നിരീക്ഷിച്ച് നമുക്ക് ബോദ്ധ്യം വന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യുക. അപ്പോള്‍ പിന്നീട് നമ്മുടെ മനസാക്ഷിയോട് ഉത്തരം പറയേണ്ട ബാധ്യത നമുക്ക് ഉണ്ടാവില്ല.

അനില്‍ഫില്‍ (തോമാ) said...

ഇന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം, നാളയും മറ്റന്നാളും അവസാനവട്ട ഉറപ്പിക്കലുകളുടെയും അടിയൊഴുക്കുകളുടെയും ദിനം. നിശ്ശബ്ദ പ്രചാരണവും സ്ലിപ്പ് വിതരണവും ഈ രണ്ട് ദിവസവും തുടരും. എന്നാല്‍ കഴിഞ്ഞ നിരവധി തവണ മുറതെറ്റിക്കാതെ തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പുള്ള നിശ്ശബ്ദ പ്രചാരണദിവസങ്ങളില്‍ മാധ്യമ മാധ്യമ മുത്തശ്ശിയുടെ ഒരു കലാ പരിപാടിയുണ്ട് ഇടതു മുന്നണിക്ക് എതിരായി വമ്പന്‍ നുണപ്രചാരണം അഴിച്ചു വിടുന്ന എതാനും നുണബോമ്പുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാട്. ഉദാഹരണത്തിന് സീപീയെം ലോക്കല്‍ കമ്മറ്റിയോഫീസില്‍ നിന്നു 10 ന്യൂക്ലിയര്‍ ബോമ്പുകള്‍ പിടിച്ചെടുത്തു, മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗമായ സ്ത്രീയെ കൂട്ട ബലാല്‍സംഗം ചെയ്തു അല്ലെങ്കില്‍ ഏതെങ്കിലും പുരോഹിതനേയൊ,പൂജാരിയെയൊ, മൗലവിയെയൊ,ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചു, ഏതെങ്കിലും എസ്സെന്‍ഡീപീ ഗുരുമന്ദിരം തകര്‍ത്തു തുടങ്ങിയവ.


വടക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് തെക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് വടക്കന്‍ കേരളത്തിലും ആയിരിക്കും. ഇപ്പ്രാവശ്യവും അതിനു മാറ്റം ഒന്നും ഉണ്‍ടാവില്ല. ഒന്നാമത്തെ കാരണം ഈ ബോമ്പിനെ പൊതുവേദിയില്‍ തുറന്നു കാട്ടാന്‍ ഇടതു മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവസരം, സമയം ലഭിക്കില്ല, അതുകൊണ്ടുതന്നെ ദുര്‍ബല മനസ്കരായ കുറേ ആളുകളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഈ നുണബോമ്പുകള്‍ക്ക് കഴിയും. യാധാര്‍ഥ്യം ജനങ്ങള്‍ക്കു മുന്നില്‍ എത്തുമ്പോളേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞ് അത്ന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടാവും (ഇത്തരം കളികളെപ്പറ്റി തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍ എന്ന പോസ്റ്റില്‍ ഞാന്‍ മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്). ജാഗ്രതയോടെ ഇരിക്കുകയും ഉടനടി മറുമരുന്ന് വിതരണം ചെയ്യുകയുമാണ്ഏക പോംവഴി. ഈ നുണബോമ്പുകള്‍ വരും മുന്‍പ് തന്നെ ഇങ്ങനെ ഉള്ള ഒന്നു വരും എന്നു ജനങ്ങള്‍ക്കുമുന്നിലും തിരഞ്ഞെടുപ്പ് കമ്മീഷണിലും മുന്നറിയിപ്പ് കൊടുക്കണം.


അതുപോലെ മാധ്യമ മുത്തശ്ശിയും യൂഡീയെഫ് നേതാക്കളും ചേര്‍ന്ന് സ്ഥിരമായി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മറ്റൊരു നാടകമാണ് പ്രചാരണ സമാപന സമയത്ത് ഇടതുമുന്നണിയുടെ പ്രവര്‍ത്തകരുടെ അടുത്ത് പ്രകോപനം സൃഷ്ടിക്കുകയും തുടര്‍ന്ന് കേരളമാകെ വ്യാപക സംഘര്‍ഷം എന്ന വാര്‍ത്തയും. ഇതിനകം തന്നെ നിരവധി നാടകങ്ങളും (ഷാജഹാന്റെ തിരുമുറിവ്, കെട്ടിവെക്കാനുള്ളകാശ്, അളിയനും ഞാനും, ഹരിപ്പാട്ടെ എലിമിനേഷന്‍ റൌണ്ട്, എന്റെ കുപ്രശ്സ്തി, ഭാര്യക്കു ജലദോഷം എനിക്കു പരോള്‍ etc.) നുണപ്രചാരണങ്ങളും അവതരിപ്പിക്കപ്പെടുകയും അതിന്റെയെല്ലാം യാധാര്‍ഥ്യം പുറത്തുവന്നു പരിഹാസ്യരാകുകയും ചെയ്തതിനാല്‍ ഇപ്പോള്‍ ജനമനസുകളില്‍ ഇടതുപക്ഷത്തിനു വ്യക്തമമായ മേല്‍ക്കൈ ലഭിച്ചിരിക്കുന്ന ഈ അവസരത്തില്‍ അത് തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും കൂടുതല്‍ നാറിയ നാണംകെട്ട തറവേലകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നു നിശ്ചയം.


അതിനാല്‍ മാനായി എത്തുന്ന മാരീചന്മാരെ തിരിച്ചറിയാന്‍ ഉത്തിഷ്ടത ജാഗ്രത.

kaalidaasan said...

സത്യസന്ധമായ നിരീക്ഷണങ്ങള്‍.

വി എസ് മുഖ്യമന്ത്രിയായിട്ടുള്ള ഒരു മന്ത്രിസഭയാണു കേരളത്തിനു വേണ്ടത്

ശ്രീക്കുട്ടന്‍ said...

നമുക്ക് വേണ്ടത് ജനങ്ങളുടെ നന്മ ലാക്കാക്കി ഭരണം നടത്തുന്ന ഒരു മുന്നണിയെയാണു.ഇടക്കാലത്ത് ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയ്ക്ക് അല്‍പ്പം കോട്ടമൊക്കെ സംഭവിച്ചെന്നു തോന്നിയെങ്കിലും പൊതുവേ മെച്ചപ്പെട്ട ഒരു ഭരണമാണു നമുക്ക് കിട്ടിയത്.വി എസിനെപ്പോലെ ഒരു നല്ല ഭരണാധികാരിയുടെ ആവശ്യകത തീര്‍ച്ചയായും കേരളീയര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.രാജ്യത്തെ തീറെഴുതിക്കൊടുക്കുവാന്‍ യാതൊരു മടിയും കാണിയ്ക്കാത്ത ചെന്നായ്ക്കളെ ജനം തിരിച്ചറിയട്ടെ.

ശ്രദ്ധേയന്‍ | shradheyan said...

ഇടതുപക്ഷത്തിന്റെ തിരിച്ചു വരവിനു കൊതിക്കുന്ന മറ്റൊരാള്‍.

Faizal Kondotty said...

you are too right MR.അനില്‍ഫില്‍ , see this incident:-

ഈ വര്‍ഷത്തെ ഹാസ്യ നടിക്കുള്ള അവാര്‍ഡ്‌ ശ്രീമതി സിന്ധു ജോയിക്ക് കിട്ടും ..

ഇന്നലെ കല്ലേറ് കിട്ടി എന്നൊക്കെ പറഞ്ഞു മെഡിക്കല്‍ കോളേജില്‍ കൊണ്ട് വരുന്ന രംഗം കണ്ടു ... ആ കെടപ്പ് കണ്ടാല്‍ തന്നെ അറിയാം, ... ഏറു കൊണ്ടാല്‍ ഒരു ചെറിയ മുറിവ് എങ്കിലും ഇല്ലാതിരിക്കുമോ ? സിന്ധുവിന് ഒരു തരത്തിലുമുള്ള പരിക്കില്ലെന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി , അങ്ങിനെ ആ നാടകം പൊളിഞ്ഞു. ..സ്ഥാനാര്‍ഥി പരിപാടി കഴിഞ്ഞു പോയതിനു ശേഷമാണത്രേ സിന്ധു കുഴഞ്ഞു വീണത്‌ , വെറുതെയാണോ മുത്തശ്ശി പത്രങ്ങള്‍ അടക്കം മാധ്യമങ്ങള്‍ ഇത് ഏറ്റു പിടിക്കാഞ്ഞത് ..

ഇപ്പോള്‍ കുഴഞ്ഞു വീണതാണെന്നും ശ്വാസ തടസ്സം മാത്രമേ ഉള്ളൂ എന്നാണു സിന്ധു പറയുന്നത് പോലും ... ഛെ എന്തൊരു വൃത്തി കെട്ട നാടകം .. ലതികക്ക് കെട്ടി വെക്കാനുള്ള കാശ് ശാരിയുടെ അച്ഛന്‍ കൊടുത്തു എന്നാ നാടകം പോളിഞ്ഞതെ ഉള്ളൂ അപ്പോഴേക്കും യു ഡി എഫു കാരന്റെ മറ്റൊരു ഫ്രോഡ് നാടകം .

ഇലെക്ഷന്‍ മുഖത്ത് വച്ച് ഷാജഹാന്‍ പോലെ വലിയ സംഭവം ആകാനുള്ള സിന്ധുവിന്റെ അടവ് പൊളിഞ്ഞു .. ..ഇനി എന്തൊക്കെ കാണേണ്ടി വരും ആവോ ? നല്ലത് കേടുവന്നാല്‍ ...എന്നൊരു ചൊല്ല് അന്വര്‍ഥം ആകുമോ ?

പിന്നെ അജിതയെ പുളിച്ച തെറി പറഞ്ഞു വലിയൊരു ഒരു കൂട്ടം മുസ്ലിം ലീഗുകാര്‍ പ്രസ്‌ ഫോറം വളയുന്ന ദൃശ്യങ്ങള്‍ മുനീറിന്റെ ഇന്ത്യ വിഷന്‍ ചാനലില്‍ കണ്ടു .. വേങ്ങരക്കരോടാണോ കളി എന്നൊക്കെ ആക്രോശിക്കുന്നത് കണ്ടു ..ഇതാണോ സ്ത്രീകളോടുള്ള മര്യാദ..

സജി said...

അപ്പോ- നിങ്ങളു കമ്യൂണിസ്റ്റാ?

Faizal Kondotty said...

@ സജി ,

അച്ചായാ . ബഹറിനില്‍ എല്ലാം ശാന്തമാണെന്ന് കരുതുന്നു .. ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ ..? നട്ടു അടക്കം ബാക്കി ഉള്ളവരെല്ലാം സുഖമായി ഇരിക്കുന്നോ ?

ഞാന്‍ ഇവിടെ ഒരു താരതമ്യത്തിന് ശ്രമിച്ചു എന്ന് മാത്രം .. തീര്‍ച്ചയായും ചില നിലപാടുകള്‍ ഉണ്ട് താനും ..

പിന്നെ ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് , അരാഷ്ട്രീയ നിലപാടെടുത്തു മാറി നില്‍ക്കുന്നതിലും നല്ലത് ധാര്‍മ്മികതയും , സത്യസന്ധതയും, മൂല്യബോധവും , വികസന കാഴ്ചപ്പാടുകളും ഉള്ള നമ്മുടെ യുവാക്കള്‍ മുഖ്യ ധരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപ്പെട്ട് ഇപ്പോള്‍ ഉള്ള ജീര്‍ണ്ണതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കണം എന്നതാണ് എന്റെ വിനീത അഭിപ്രായം ...

rays said...

achuthanandan last 5 years chief minister thanne aayirunnillee..??
eppolum addehathinde prasankham 5 kollam munpe paranja same kaaryangal aane,.."stree peedanam...maafiyaa...",adheham last 5yrs urakkathil aayirunnoo..??.some people says party achuthanadane barikkan sammadichilla enne...pinne endinaa veendum sthaanarthi aakunnee..??achuthaanadan thettinethire pravarthikkunna aalaanenkil aadyam swantham veettile thettaallee clean cheyyendathe..??swantham makan lokathile ettavum valiya choothatta sthalamaya MAKAVU poyathine ethe vere endenkilum marupadi paranjoo...??,endina 1 kollam 3 pravaasyam dubail govermntinde permission ellathe poyathe ennathine endenkilum reply undoo..???
kiliroor...shaari..ennokke paranje 5 kollam munpe mukyamantri aayitte,shariyude achanum ammayum onne kaanan vannappol policine konde arrest cheyyikkuka allee cheythathe..????
"may be you are better than others...but you are not the best..!!"

മുക്കുവന്‍ said...

ഫൈസലേ, പൊയ സമയം പിടിച്ചാല്‍ കിട്ടില്ലാ‍ാ... ഞാന്‍ 80കളില്‍ കമ്പ്യൂട്ടറിനു പഠിക്കുമ്പോള്‍ ഇതിനെതിരെ സമരം ചെയ്തവനാണു... അന്ന് നമ്മള്‍ നാട്ടില്‍ ഈവക കോഴ്സുകള്‍ നടത്തിയിരുന്നെങ്കില്‍ കൊച്ചി ഒരു പക്ഷേ ബാഗ്ലൂരിനേക്കാലും മുകളിലായേനെ.. പക്ഷേ നമ്മളുടെ ബുദ്ദി കൂടിയ നേതാക്കളതിനെ തല്ലിയുടച്ച് മന്ത്രിമാരെ ചൂമുട്ടയെറിഞ്ഞ് നടന്നു... 5 കൊല്ലം മുന്‍പ് ഒരു ഐടി പാര്‍ക്ക് തുടങ്ങിരുന്നെങ്കില്‍ ഇന്ന് അതില്‍ ചിലപ്പോള്‍ ഒരുലക്ഷം പേര്‍ ജൊലിയുണ്ടായേനെ.. അതിനെതിരെ സമരം ചെയ്ത് ഇപ്പോ ഒരുപേപ്പറില്‍ കുറെ ഒപ്പിട്ട് ഇപ്പോഴും ഒരുഗതിയില്ലാതെ നടക്കുന്നു.. വലതുപക്സം ചെയ്തത് അപ്പാടെ ശരിയെന്നല്ലാ‍ാ ഞാന്‍ പറയുന്നത്.. അവരു കള്ള്ന്മാരാണു.. പക്ഷേ കണ്ണടച്ച് എല്ലാത്തിനേയും എതിര്‍ക്കുന്ന നമ്മടെ ഇടതുപക്ഷത്തിനോട് യോചിപ്പില്ലാ‍ാ!