Monday, April 18, 2011

ആരെയാണ് നമ്മള്‍ കാത്തിരിക്കുന്നത് ..?

നമുക്ക് പ്രതാപികളാം കേന്ദ്ര മന്ത്രിമാരുണ്ടത്രേ...!
പോരാടുന്ന യുവജന സംഘടനകളും ..?

ജീവച്ഛവങ്ങളാം പിഞ്ചു പൈതങ്ങള്‍
ഗര്‍ഭം ധരിക്കാന്‍ ഭയക്കുന്ന അമ്മമാര്‍ ;
ഇലെക്ഷന്‍ കാലത്തെ ചര്‍ച്ചയില്‍ നിന്ന്
നമ്മള്‍ പടിയിറക്കി വിട്ടവര്‍
ഇവര്‍ക്കായി പൊഴിക്കാന്‍
കണ്ണുനീരില്ല ഒരുത്തനും !!!

അണ്ണാ ഹസാര യുവത്വത്തിനു ആവേശമാണ് പോലും
പക്ഷെ കണ്മുന്പിലെ അനീതിക്കെതിരില്‍
ആലസ്യം നടിച്ചുറങ്ങുന്നു നമ്മള്‍ ?
ഒക്കെ അറിഞ്ഞിട്ടും ,കണ്ടു കൊണ്ടിരിക്കിലും
തുടരണോ ഈ പിഞ്ചു കുരുതികള്‍ ഇനിയും?

അണി ചേരുക, ശക്തി തെളിയിക്കുക
കക്ഷി രാഷ്ട്രീയത്തിനുമപ്പുറമൊന്നായി
കൈ കോര്‍ക്കുക , ഹൃത്തടം ചേര്‍ക്കുക
തകര്‍ത്തെറിയുക ; നാടിന്‍ അന്തകരെ

===================================================================
BAN ENDOSULFAN !... SUPPORT VICTIMS !

സ്റ്റോക്ക് ഹോം കണ്‍ വെന്ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ നിലപാടെടുക്കുക ! !!!
===================================================================

എന്‍ഡോസള്‍ഫാന്‍ നിരോധിച്ച എണ്‍പതോളം ലോക രാജ്യങ്ങളില്‍ കൃഷി നടക്കുന്നില്ലേ ? ..ഓസ്ട്രേലിയയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച സ്ഥലത്തെ ജലാശയങ്ങളിലെ മത്സങ്ങള്‍ ഇരട്ട തലകളോടെ ജനിച്ചത്‌ കൊണ്ടാണ് അവിടെ അവര്‍ പരിശോധനക്ക് ശേഷം ഇത് നിരോധിച്ചത് ..ഇവിടെ കാസര്‍കോട്ട് വികൃത രൂപികളായി മനുഷ്യന്‍ ജനിച്ചാലും ആര്‍ക്കും ഒരു പ്രശ്നവും ഇല്ല ..ആസ്ട്രേലിയന്‍ മത്സങ്ങളുടെ വില ഇന്ത്യന്‍ ജനതക്കുണ്ടോ ????

25 comments:

Faizal Kondotty said...

BAN ENDO SULPHAN !... SUPPORT VICTIMS !

സ്റ്റോക്ക് ഹോം കണ്‍ വെന്ഷനില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ നിലപാടെടുക്കുക ! !!!

Anonymous said...

BAN ENDO SULPHAN

my thoughts said...

BAN END0 SULPHAN...
Nethaakkalude abhaavam Indiayil illa, ennaal qualityulla ethra nethaakkal naukkundu?

SHANAVAS said...

സ്വന്തം ജനതയ്ക് എതിരെ വിഷം പ്രയോഗിക്കുന്ന സര്‍ക്കാര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്?ഒരു അണ്ണാ ഹസാരെയേ കൊണ്ടൊന്നും നേരെ ആക്കാന്‍ പറ്റാത്ത അത്രയും വലിപ്പത്തില്‍ സമൂഹം ദുഷിച്ചുപോയി.അച്ചടക്കം ഇല്ലാത്ത ഒരു ജനതയുടെ ഭാവി ഇരുളടഞ്ഞത് തന്നെ ആവാനേ തരമുള്ളൂ.നമുക്ക് ഒരു അതിമാനുഷനായ രക്ഷകനെ കാത്തിരിക്കാം.

gulfkuttappan said...

പ്രതിഷേദിക്കൂ ..പ്രതികരികൂ ..മേലാളന്മാര്‍ കണ്ണ് തുറക്കട്ടെ

പട്ടേപ്പാടം റാംജി said...

എത്രയോ ശബ്ദങ്ങള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉയരുന്നു. കേള്‍ക്കേണ്ടവര്‍ കേട്ടതായി ഭാവിക്കാതെ വരുമ്പോള്‍ എല്ലാത്തിനോടും അരിശം.

ഈ വിഷയം ഞാന്‍ ഒരു കഥ ആക്കിയിരുന്നു.
അതിവിടെ വായിക്കാം.

കാവലാന്‍ said...

മനുഷ്യജീവനേക്കാള്‍ രാഷ്ട്രീയക്കാരന്‍ വിലകല്പ്പിക്കുന്നത് കമ്പനികളുടെ വളര്‍ച്ചയ്ക്കാണ്.അത്തരം പരാദനേതാക്കന്മാരെ സമൂഹത്തിന് ആവശ്യമില്ലെന്ന് എല്ലാവരും ഉറക്കെത്തന്നെ പറയേണ്ട കാലമായിരിക്കുന്നു.

ആര്‍ദ്ര ആസാദ് / Ardra Azad said...

BAN ENDO SULPHAN !... SUPPORT VICTIMS !

ഒപ്പ്

OAB/ഒഎബി said...

end oooooooooo sulphaaaaaan!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

എന്റൊസള്‍ഫാന്‍ വിരുദ്ധസമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ ഇന്ത്യ എന്റൊസള്‍ഫാന് എതിരായി നിലപാടെടുക്കണം...!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഉടനെ ചേരാനിരിക്കേ, മാരകമായ കീടനാശിനി നിരോധിക്കേണ്ടെന്ന നിലപാട് കേന്ദ്ര കൃഷിമന്ത്രാലയം ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കൃഷി, പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളിലുള്ള കമ്മീഷന്റെ തീരുമാനം ഉടനെ ഉണ്ടാവും. അതിനിടെ, എന്‍ഡോസള്‍ഫാന്‍ ദുരന്തം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച മെഡിക്കല്‍സംഘം കഴിഞ്ഞദിവസം കാസര്‍കോട് സന്ദര്‍ശിച്ചിരുന്നു. ദുരന്തബാധിത മേഖലകളിലുള്ള സംഘത്തിന്റെ പര്യടനം പ്രഹസനമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. (മാതൃഭൂമി വാര്‍ത്ത‍)

Lipi Ranju said...

അഭിനന്ദനങ്ങള്‍ ഫൈസല്‍, ഇത്ര നല്ല,
ശക്തമായ ഒരു പ്രതികരണത്തിന്...
മേലാളന്മാരുടെ കണ്ണ് തുറക്കാന്‍, എല്ലാ
ജനങ്ങളും അന്നാ ഹസാരെമാരായി മാറേണ്ടിവരും!

പാവപ്പെട്ടവന്‍ said...

അതെ ആർജവമില്ലാത്ത മന്ത്രിമാർ നമ്മേ ഭരിക്കപെടുമ്പോൾ ഹൃദയം കീറിമുറിക്കുന്ന എൻഡോസൾഫാൻ ഇരകളെ കണ്ട് നമുക്ക് ഇതുപോലെ വിങ്ങിപ്പെട്ടുവാനേ കഴിയു

Anonymous said...

കേ പീ സുകുമാരന്‍ ഈ വിഷയത്തെ പറ്റി നല്ല ഒരു ലേഖനം എഴുതിയിരുന്നു അതു വായിച്ചു കാണുമല്ലോ

വടക്കേ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനി ആണു എന്‍ഡോ സള്‍ഫാന്‍ എല്ലാ പച്ചക്കറിക്കും വറ്‍ഷങ്ങളായി ഇതു ഉപയോഗിക്കുന്നുണ്ട്‌, അവിടെ ഒരു പ്റശ്നവും ആറ്‍ക്കും വന്നിട്ടില്ല

കാസറ്‍ഗോഡ്‌ മാത്റമാണു ലോകത്ത്‌ ഈ പ്റശ്നം

അതിണ്റ്റെ കാരണം ഒന്നുകില്‍ നിയന്ത്റണമില്ലാതെ ഹെലി കോപ്റ്ററില്‍ കീട നാശിനി കോരി ഒഴിച്ചു (ഹെലി കോപ്ടര്‍ വാടകയിലെ കമ്മീഷനു വേണ്ടി ഏതോ ഒരു വിവര ദോഷി)

മറ്റൊന്നു അവിടെ ഒരു വിഭാഗം രക്ത ബന്ധത്തില്‍ നിന്നും വിവാഹം കഴിക്കുന്നു ആ കൂട്ടറ്‍ക്കിടയില്‍ ആണു ഈ വിക്രതമായ കുട്ടികള്‍

ജനറ്റിക്കല്‍ ഡിഫക്ട്‌ ആവാം

ശരത്‌ പവാറും കേ വീ തോമസും ഒന്നും എന്‍ഡോ സള്‍ഫാന്‍ കമ്പനിയുടെ കമ്മീഷന്‍ കൊണ്ടല്ല ജീവിക്കുന്നത്‌ എന്‍ഡോ സള്‍ഫാന്‍ പേറ്റണ്റ്റ്‌ ഔട്‌ ഡേറ്റഡായതിനാല്‍ ആണൂ ഇന്ത്യന്‍ കമ്പനികള്‍ക്കു ചെലവ്‌ കുറച്ച്‌ ഇതു ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത്‌

എല്ലാം അങ്ങു നിരോധിക്കണം പകരം ആള്‍ടറ്‍നേട്‌ ഇല്ല താനും, കേണ്ട്രം ഒരു തീരുമാനം എടുക്കുമ്പോള്‍ അതു കറ്‍ഷകറ്‍ക്കു വിരുധം ആകരുത്‌

കേരളത്തില്‍ ക്റിഷിയുമില്ല ക്റിഷി ചെയ്യാന്‍ സമ്മതിക്കുകയുമില്ല കുട്ടനാട്ടില്‍ കൊയ്യാനാളില്ല മെതി യന്ത്റം ഇല്ല നെല്ലു കിടന്നു നശിക്കുന്നു കുംഭ കറ്‍ണ്ണനു സ്ത്റീവിഷയം അല്ലാതെ ഇതിലൊന്നും താല്‍പ്പര്യവും ഇല്ല

അങ്ങിനെ ഉള്ള ആള്‍ക്കാറ്‍ കിടന്നു മുറവിളി കൂട്ടുന്നത്‌ കേട്ട്‌ ഇന്ത്യയിലെ മൊത്തം കറ്‍ഷകറ്‍ക്കു വിലക്കുറവില്‍ ലഭ്യമായ ഈ കീടനാശിനി ആള്‍ട്ടറ്‍നേറ്റില്ലാതെ നിരോദിക്കാന്‍ ഉത്തരവാദപ്പെട്ട ഗവണ്‍മെണ്റ്റിനു പ്റയാസം ആണു

Faizal Kondotty said...

@ suseelan
അഭിപ്രായത്തിനു നന്ദി , പക്ഷെ എണ്‍പതോളം ലോക രാജ്യങ്ങളില്‍ Endo Sulphan നിരോധിച്ചത് അതിന്റെ ഗുണം കൊണ്ടായിരിക്കുമല്ലോ ..? കഷ്ടം !
Endo Sulphan ജനിതക വ്യതിയാനം വരുത്തുന്നതിന് കാരണമാകുന്നു എന്ന് നിരവധി പഠനങ്ങള്‍ വെളിച്ചത് കൊണ്ട് വന്നിട്ടുണ്ട് , ആസ്ട്രേലിയയില്‍ ഇത് നിരോധിക്കനുണ്ടായ കാരണം ഒന്ന് അറിയുക ..

Endo Sulphan തളിച്ച സ്ഥലത്തെ ജലാശയങ്ങളിലെ മത്സങ്ങള്‍ ഇരട്ട തലകളോടെ ജനിച്ചത്‌ കൊണ്ടാണ് അവിടെ അവര്‍ പരിശോധനക്ക് ശേഷം ഇത് നിരോധിച്ചത് ..ഇവിടെ കാസര്‍കോട്ട് വികൃത രൂപികളായി മനുഷ്യന്‍ ജനിച്ചാലും ആര്‍ക്കും ഒരു പ്രശ്നവും ഇല്ല ..ആസ്ട്രേലിയന്‍ മത്സങ്ങളുടെ വില ഇന്ത്യന്‍ ജനതക്കുണ്ടോ ?

കമ്പനികള്‍ക്കോ നേതാക്കള്‍ക്കോ അത് പ്രശ്നം അല്ലായിരിക്കും പക്ഷെ നമ്മള്‍ ഇവിടെ നമ്മുടെ കണ്മുന്‍പില്‍ കാണുന്ന യാതര്ത്യങ്ങളെ മറച്ചു പിടിക്കുന്നത്‌ ആര്‍ക്കു വേണ്ടി ? ലോകത്തെ എണ്‍പതോളം രാജ്യങ്ങള്‍ ഇത് നിരോധിച്ചത് സൌകര്യ പൂര്‍വ്വം നമുക്ക് മറക്കാം അല്ലെ ..?

പിന്നെ കേന്ദ്ര മന്ത്രിമാരുടെ അഴിമതി കാര്യം .. നമ്മള്‍ ഇത് നിത്യവും കണ്ടു കൊണ്ടിരിക്കുകയല്ലേ ..? ആരെയാണ് നാം മഹത്വവത്കരിക്കുന്നത് ..?

Faizal Kondotty said...

താഴെയുള്ള വിവരങ്ങള്‍ക്ക് കടപ്പാട് : ബ്ലോഗ്ഗര്‍ ഡോ. സൂരജ്
=========
എലികളിലും, മനുഷ്യനുമായി ജൈവതലത്തിൽ താരതമ്യം ചെയ്യാവുന്ന സസ്തനികളിലും നടത്തിയ പരീക്ഷണങ്ങൾ കാണിക്കുന്നത് ഇത് ഗർഭത്തിലെ കുഞ്ഞുങ്ങളിൽ വൈകല്യങ്ങളുണ്ടാക്കാമെന്നും നാഡികളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാമെന്നും അന്തഃസ്രാവീഗ്രന്ഥികളെ (endocrine) ബാധിച്ച് ഹോർമോൺ വ്യതിയാനങ്ങൾക്കും പ്രജനനവ്യവസ്ഥയിലെ രോഗങ്ങൾക്കും കാരണമാകാമെന്നുമാണ്.

ജലാശയങ്ങളിലൂടെയും ജലജീവികളിലൂടെയും ഇത് കടുത്ത പാരിസ്ഥിതികാഘാതത്തിനും വഴിമരുന്നാകുമെന്നും കണ്ടിട്ടുണ്ട്. ഇക്കാരണങ്ങളാൽ ലോകരാഷ്ട്രങ്ങളിൽ നല്ലൊരു ശതമാനവും ഇത് നിരോധിച്ചിട്ടുണ്ട്. പൂർണമായ നിരോധനത്തിനായി Environmental Protection Agency എന്ന, അന്താരാഷ്ട്ര തലത്തിൽ ഏറ്റവും അംഗീകരിക്കപ്പെടുന്ന, അമേരിക്കൻ ഏജൻസി ഇപ്പോൾ ശുപാർശ ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ വിദഗ്ധപാനൽ ലോകരാജ്യങ്ങൾക്ക് മുന്നിലായി പൂർണനിരോധനത്തിനുള്ള ശുപാർശ വച്ചുകഴിഞ്ഞു. സ്റ്റോൿഹോമിൽ ഈ ഏപ്രിലിൽ നടക്കാൻ പോകുന്ന കീടനാശിനി കൺ‌വെൻഷനിൽ ഇത് ചർച്ചയാകും.

sketch2sketch said...

പോരാട്ട വീതിയിലെ ഒരു ബ്ലോഗ് വിപ്ലവം തുടങ്ങിക്കഴി
ഞ്ഞു.

Mohamedkutty മുഹമ്മദുകുട്ടി said...

ഈ പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.

നജിം കൊച്ചുകലുങ്ക് said...

ഇവിടെ വന്നു. വായിച്ചു. നന്നായി. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.

Salam said...

കാലിക പ്രസക്തമായ പോസ്റ്റും എഴുത്തും. ചിരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും ഒക്കെ എഴുതി സമയം പാഴാക്കുന്ന ബ്ലോഗുകള്‍ക്കിടയില്‍ ഇത്തരം എഴുത്തുകള്‍ വേറിട്ട്‌ നില്‍ക്കും. നല്ല പോസ്റ്റ്‌

Akbar said...

ഇലെക്ഷന്‍ കാലത്തെ ചര്‍ച്ചയില്‍ നിന്ന്
നമ്മള്‍ പടിയിറക്കി വിട്ടവര്‍
ഇവര്‍ക്കായി പൊഴിക്കാന്‍
കണ്ണുനീരില്ല ഒരുത്തനും !!!

സത്യം പറഞ്ഞു ഫൈസല്‍.

Faizal Kondotty said...

Thanks to All..! please see the new post too

പുതിയ പോസ്റ്റ്‌ ആര്‍ത്തി തീരാത്ത താരങ്ങള്‍.!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

അവിശുദ്ധ ബന്ധത്തില്‍ ഇന്ത്യ നാണം കെട്ടു ; ആഗോള നിരോധത്തിന് സാധ്യത: സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഉപസമിതിയില്‍ എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനിയുമായി നാലു വട്ടം ചര്‍ച്ച നടത്തിയത് ലോകരാഷ്ട്രങ്ങള്‍ കണ്ടുപിടിച്ചത് ജനീവ സമ്മേളനത്തിന്റെ മൂന്നാം നാളില്‍ ഇന്ത്യയെ നാണം കെടുത്തി. എതിര്‍പ്പുള്ള ഏക രാജ്യമായി ഇന്ത്യ മാറുക കൂടി ചെയ്തതോടെ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയേറി.

ഈ വിഷയത്തില്‍ ഉള്ള നാണക്കേട് എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ ഉള്ള വകയാണ് നല്‍കുന്നത്...!!!

Faizal Kondotty said...

പുതിയ പോസ്റ്റ്‌ .. കേരളത്തിന്‌ ലഡ്ഡു , ഇന്ത്യക്ക് കഷായം!

അന്‍വര്‍ ഹുസൈന്‍ എച്ച് said...

എങ്ങനെ കൈകള്‍ കോര്‍ക്കാന്‍ സുഹൃത്തെ
നാം ബന്ധിതരല്ലേ ?
കക്ഷികള്‍, ജാതികള്‍, സംഘങ്ങള്‍
ഒക്കെ നമ്മെ ചങ്ങല ഇട്ടില്ലേ
സ്വതന്ത്രരാണ് പോലും
സ്വതന്ത്രര്‍ !!!