Friday, April 12, 2013

സംതൃപ്തി

ഓണ്‍ലൈനിൽ
സ്നേഹം തിരഞ്ഞലയുകയായിരുന്നു ഞാൻ
കടുത്ത ജ്വരം വന്നനാൾ
ഉറക്കമിളച്ചു പരിചരിച്ച ഭാര്യയുടെ കണ്ണുകളിലെ
യഥാർത്ഥ സ്നേഹത്തിന്റെ ജ്വാല കാണുന്നത് വരെ

അസംതൃപ്തനായിരുന്നു പലപ്പോഴും
ഹോട്ടലിൽ നിന്നും പൊതിഞ്ഞെടുത്ത ഭക്ഷണം
മക്കളാരോ തെരുവിലേക്ക് കുടിയിരുത്തിയ
ഒരു വൃദ്ധന്റെ വായിൽ
കാരുണ്യത്തോടെ വച്ച് കൊടുക്കുന്നത് വരെ .

പിന്നീട് ഒരുനാൾ വീട് മോടി പോരാഞ്ഞു
വില കൂടിയ ഇറ്റാലിയൻ ടൈൽസ് തിരയവെ
ചോർന്നൊലിക്കുന്നോരെൻ അയൽ വീട്ടിലെ
അകാലത്തിൽ അച്ഛൻ മരിച്ചു പോയ ,
മഴയെ പേടിച്ചു കരയുന്ന പിഞ്ചു കുഞ്ഞുങ്ങൾ
ഓർമ്മയിൽ മിന്നി മറഞ്ഞു ...

ഇപ്പോൾ ഞാൻ സംതൃപ്തനാണ് ...
വീണ്ടും ഓടു മേഞ്ഞ അയല്പക്കത്തെ
കുടിലിന്റെ മിന്നി തിളക്കം
എൻ വീടിനു അഷ്ട ദിക്കിൽ നിന്നും മിഴിവ് പകരുന്നു..
വയറു നിറച്ചു ഉണ്ണുന്നതിനേക്കാൾ ആനന്ദം
ഊട്ടുന്നതിലാണെന്ന് തിരിച്ചറിയുന്നു ..!

അവശേഷിച്ചിരുന്ന അഹങ്കാരവും തീർന്നത്
അടുത്ത് എനിക്കായി പണിതീർത്ത
ആ ശവകല്ലറ കണ്ടപ്പോഴാണ് ..!

4 comments:

കുമ്മാട്ടി said...

asamsakal

പട്ടേപ്പാടം റാംജി said...

ഒന്നായിത്തീരുന്ന അവസാനത്തിടയില്‍ .....

മന്‍സൂര്‍ ചെറുവാടി said...

ഫൈസലിനെ കുറെ നാളിന് ശേഷം കണ്ടപ്പോൾ സന്തോഷം .
വരികൾ നന്നായി .
ഇനി ഇവിടെ കാണുമെന്നു കരുതുന്നു . ആശംസകൾ

ശ്രീ said...

നല്ല വരികള്‍...

കുറേക്കാലം കൂടിയാണ് എഴുത്ത് എന്നു തോന്നുന്നല്ലോ :)