Saturday, May 18, 2013

ചന്ദനക്കുറിയിട്ട രക്ത തുള്ളികൾ ..!

 കൊച്ചു നന്മ പോലും വലിയ effect ആയിരിക്കം അത് ലഭിക്കുന്ന ആളിൽ സൃഷ്ടിക്കപ്പെടുക എന്ന് മനസ്സിലാക്കാൻ വേണ്ടി ഒരു ഫ്ലാഷ് ബാക്കിലൂടെ തുടങ്ങട്ടെ :-

കോയമ്പത്തൂറിലെ കോവൈ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ആയിരുന്നു അന്ന് എന്റെ ഉമ്മ , ഗുരുതരാവ വസ്ഥ കണക്കിലെടുത്ത് നിശ്ചയിച്ചതിലും ദിവസങ്ങൾക്കു മുൻപേ പുലര്ച്ചെ ഹൃദയ ശസ്ത്രക്രിയക്കു വിധേയമാകാൻ ഡോക്ടർ പറഞ്ഞു . . രാവിലെ ആകുമ്പോഴേക്കും നാല് കുപ്പി രക്തം വേണം ബ്ലഡ്‌ ബാങ്കില്‍ അതെ ഗ്രൂപ്പ്‌ രക്തം ഒരു കുപ്പി മാത്രം ,

ആ രാത്രി വൈകിയ വേളയിൽ ഒരു പരിചയവും ഇല്ലാതെ സ്ഥലത്ത് ഞാൻ പരിഭ്രമിച്ചു നിന്ന് ,ആരോ പറഞ്ഞു , കോയമ്പത്തൂര്‍ മലയാളിയായ സന്നദ്ധ പ്രവർത്തകൻ ഒരു കെ. കെ .രവി യെ കണ്ടു നോക്കൂ .. രാത്രി പത്തു മണിക്ക് അദ്ദേഹത്തിന്റെ കട തേടി പിടിച്ചു ഞാൻ ചെല്ലുമ്പോൾ കട അടക്കുകയായിരുന്നു അദ്ദേഹം .

"രാത്രിയാണ് എന്നാലും ചില ആളുകളുടെ നമ്പര്‍ കയ്യിലുണ്ട് ഒന്ന് വിളിച്ചു നോക്കട്ടെ ".. കൊച്ചു ഡയറി തുറന്നു ,ബ്ലഡ്‌ ഗ്രൂപ്പ്‌ നോക്കി നമ്പര്‍ രവി വിളിച്ചു ..! ശരിക്കുള്ള ഒരു response കിട്ടിയില്ല ആ വിളിയിൽ നിന്നും എന്ന് മനസ്സിലായപ്പോൾ ഞാൻ കൂടുതൽ പരിഭ്രമിച്ചു .. കാലത്ത് പ്രോഗ്രാം ഉണ്ട് , ഇപ്പൊ കൊടുത്തെ ഉള്ളൂ തുടങ്ങിയ മറുപടികൾ ആണ് എന്ന് മനസ്സിലായി ..!

" ഏട്ടാ.... എനിക്ക് ആരും ഇവിടെ ഇല്ല എന്ന് പറഞ്ഞു നിറ കണ്ണുകളോടെ രവിയുടെ കയ്യ് ഞാൻ മുറുകെ പിടിച്ച നിമിഷം , ഒരു സാധാരണ എന്ക്വയറി എന്നതിൽ അപ്പുറം എന്റെ നിസ്സഹായതയും ദൈന്യതയും രവി ആ നിമിഷം മനസ്സിലാക്കി ...! ഒരു മനുഷ്യൻ തീർത്തും നിസ്സഹായനായി പോകുന്ന ചില നിമിഷങ്ങൾ ആണല്ലോ രോഗവും അപകടങ്ങളും ..! ഹൃദയത്തിൽ ഇത്തിരി കരുണ ഉള്ളവര്ക്ക് പെട്ടെന്ന് മനസ്സിലാകും അത് ..രവി അത്തരം ഒരാളായിരുന്നു .. എന്റെ തോളിൽ തട്ടി പറഞ്ഞു .. ഇയാൾ പേടിക്കേണ്ട... ഉമ്മായുടെ അടുത്ത് മടങ്ങി പൊകൂ ,, ഞാൻ പുലർച്ചെ ആളുകളുമായി വരാം ..!

അതി രാവിലെ തന്നെ രവി വന്നു പഴയ ഒരു ഓംനി വാനില്‍. " രാത്രി ഞാന്‍ രണ്ടു പേരെ നേരിൽ കണ്ടു ഉറപ്പിച്ചിട്ടാണ് വരുന്നത് .. അവർഇപ്പൊ എത്തും ബാക്കിയുള്ളവരെ ആവശ്യമെങ്കില്‍ നമുക്ക് പതിയെ കൊണ്ട് വരാം " ഒരു ദൈവ ദൂതന്റെ മുഖമായിരുന്നു അപ്പോൾ അദ്ദേഹത്തിന് ..!

അല്പം കഴിഞ്ഞു ആദ്യത്തെ ആള്‍ വന്നു നെറ്റിയിൽ കട്ടിയിൽ ഒരു ചന്ദനക്കുറി , രക്തം കൊടുത്തു ബ്ലഡ്‌ ബാങ്കില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം ഒരു ചായ കുടിക്കാനുള്ള എന്റെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു ഇങ്ങിനെ പറഞ്ഞു

"സോറി.. എനിക്ക് നോമ്പ് ഉണ്ട് .. പുറത്തു നിന്ന് കഴിക്കാന്‍ പാടില്ല .. ഉമ്മയോട് അന്വേഷണം പറയൂ.. ഒന്നും ഭയപ്പെടേണ്ടാ ."പിന്നെയും മൂന്നു പേരെ രവി പോയി കൊണ്ട് വന്നു . ഒന്നും എന്റെ മതത്തിലോ ആദർശത്തിലോ പെട്ടവർ അല്ലാഞ്ഞിട്ടും , ആ രക്തം ഉമ്മാക്ക് ചേരാതെ വന്നില്ല !

അത് മാത്രമല്ല , ആദ്യമേ പിതാവ് ഈ ഭൂമിയിൽ നിന്ന് വിട്ടു പോയ, എന്റെ നിസ്സഹായതയും പ്രയാസവും കണ്ടു , അനിയനായി പരിഗണിച്ചു , രവിയും സുഹൃത്തുക്കളും ജോലി തിരക്കിലും discharge ചെയ്യുന്നത് വരെ ആശുപത്രി സന്ദർശിക്കുകയും , ഞങ്ങളോട് വിശേഷങ്ങൾ പങ്കു വെക്കുകയും ചെയ്തു .. , വർഷങ്ങൾ കഴിഞ്ഞിട്ടും, ആ മനുഷ്യ സ്നേഹം ഇന്നും ഞാനും ഉമ്മയും മനസ്സില് സൂക്ഷിക്കുന്നു, നിറ മിഴികളോടെ ..!

ഇത്രയും ഓർക്കാൻ കാരണം അവയവ ദാനത്തെ ക്കുറിചുള്ള ചർച്ചകൾ കണ്ടത് കൊണ്ടാണ് ...ഇതിൽ മതം ചര്ച്ച ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എങ്കിലും ഇസ്ലാമിന്റെ ഭാഗത്ത്‌ നിന്ന് ഇതിനു പ്രോത്സാഹനം ഇല്ല എന്ന തോന്നൽ ചില മുസ്ലിംകൾക്ക് എങ്കിലും ഉണ്ടെങ്കിൽ അത് നീക്കേണ്ടത് എന്റെ ചെറിയ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു....! രക്ത ദാനം ,മാത്രമല്ല അയവദാനത്തെ ക്കുറിച്ചും മുസ്ലിം പണ്ഡിതർ താഴെ പറയുന്ന നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട് .. കാരുണ്യ പ്രവർ ത്തങ്ങളിലെ ഇസ്ലാമിക ആത്മാവും ഒരു വലിയ പുണ്യകർമ്മം എന്ന നിലയിലും ആണ് ഈ നിർദേശ ങ്ങളിലേക്ക് അവർ എത്തി ചേർന്നത്‌

ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അത്‌ മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന്‌ തുല്യമാകുന്നു.(വി.ഖു 5 :32) തന്റെ സഹോദരന് എന്ത് സഹായം ചെയ്യാന്‍ കഴിയുമെങ്കിലും അതവന്‍ ചെയ്യട്ടെ'' എന്ന് പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്.,

അവയവദായകനില്‍ ഉണ്ടാവേണ്ട ഉപാധികള്‍ എന്തെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടു ഇസ്ലാമിക പണ്ഡിതന്മാര്‍ ഇജ്തിഹാദ് നടത്തി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

1. അവയവദാനം ചെയ്യുന്നയാള്‍ ബുദ്ധിമാന്ദ്യം ഉള്ളവനാകരുത്. സ്വന്തമായി തീരുമാനമെടുക്കാനുള്ള ബുദ്ധിയും വിവേകവും അവന്/ അവള്‍ക്ക് ഉണ്ടായിരിക്കണം.
2. പ്രായപൂര്‍ത്തിയെത്തിയിരിക്കണം,
3. തീരുമാനമെടുക്കുന്നത് സ്വമേധയാ ആവണം. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് ആകരുത് ആ തീരുമാനം.
4. സ്വന്തം ജീവന്‍ തന്നെ അപകടപ്പെടുത്തുന്നതോ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ മുഖ്യാവയവങ്ങളില്‍ ഒന്നാകരുത് ദാനമായി നല്‍കുന്നത്.

ഇനി അവയവദായകന്‍ മരിച്ചിട്ടുണ്ടെങ്കില്‍ താഴെ പറയുന്ന ഉപാധികള്‍ ഒത്തുവരണം.

1. മരിക്കുന്നതിന് മുമ്പ് തന്നെ, അവയവ ദാനത്തിന് താന്‍ സ്വമേധയാ ഒരുക്കമാണെന്നതിന്റെ സാക്ഷ്യപത്രങ്ങള്‍ ( വസിയത്ത് ) ഉണ്ടായിരിക്കണം.
2. ഇങ്ങനെയൊരു അനുവാദപത്രം മരണത്തിന് മുമ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, മരണപ്പെട്ടയാളുടെ ഉറ്റ ബന്ധുക്കള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്.
3. മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉതകുന്ന ഒരു അവയവം തന്നെയാണ് മാറ്റിവെക്കാന്‍ എടുക്കുന്നതെന്ന് സാക്ഷ്യങ്ങളോടെ ബോധ്യപ്പെട്ടിരിക്കണം.
4. മരണം ഉറപ്പാക്കിയ ശേഷമേ അവയവം എടുത്ത് മാറ്റാവൂ.

വലിയ ഒരു പുണ്യ കര്മ്മം എന്ന നിലയിൽ സമൂഹത്തിനു ഇത്തരം സ്നേഹവും സേവനവും ധാരാളമായി പകർന്നു നല്കാൻ ഒറ്റക്കും കൂട്ടായും എല്ലാവരും, വിശിഷ്വാ മുസ്ലിം സഹോദരങ്ങളും, കൂടുതലായി ഇറങ്ങേണ്ടതാണ് .. ! മുസ്ലിം കിഡ്നി പരസ്യം ചെയ്തവരുടെ മനസ്സിന്റെ സങ്കുചിതത്വം ഇസ്ലാമികം അല്ല വ്യക്തിപരം ആണ് എന്നോർക്കുക , ഒരു മൃതദേഹം കണ്ടു ബഹുമാന പൂർവ്വം എണീറ്റ്‌ നിന്നു പ്രവാചകനോട് അത് ജൂതന്റെ അല്ലെ എന്ന് ചോദിച്ച ജനത്തിന് അത് മനുഷ്യന്റെതാണ് എന്ന് മറുപടി പറഞ്ഞ പ്രവാചകന്റെ അനുയായി എന്ന നിലയിൽ ഇങ്ങിനെ മാത്രമേ നമുക്ക് പ്രതികരിക്കാൻ കഴിയൂ ...! ! കൂടാതെ വി. ഖുറാൻ തന്നെ :

മതകാര്യത്തില്‍ യുദ്ധത്തിനു വരാതിരിക്കുകയും , നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്മയും ചെയ്യണമെന്നും നീതി കാണിക്കണം എന്നും ഖുറാൻ ഉപദേശിക്കുന്നു .. ( വി. ഖുർആൻ 6 0 : 8 )

--------------------------------------
വായനക്ക് നന്ദി ..! വിവിധ മത വിശ്വാസികളും , വിശ്വാസം ഇല്ലാത്തവരും എല്ലാവരും ഇക്കാര്യത്തിൽ ആരോഗ്യകരമായ ഒരു മത്സരത്തിൽ ഏർപ്പെട്ടിരുന്നെങ്കിൽ എന്നും ആശിച്ചു പോകുന്നു ..!

നേത്ര, വൃക്ക ദാന campaign നുകളും , ക്ലബ്ബ് കളും ഓരോ പ്രദേശത്തും ഉയർന്നു വരട്ടെ എന്നും പ്രാർഥിക്കുന്നു ..! ഇത്തരം രോഗങ്ങളാൽ വലയുന്ന ആയിരക്കണക്കിന് ആളുകൾക്ക് അതൊരു വലിയ താങ്ങാകും എന്നതിൽ സംശയം ഇല്ല

12 comments:

Faizal Kondotty said...

ഈ സംഭവം 2009 ൽ ഞാൻ ബ്ലോഗിൽ എഴുതിയിരുന്നു , അന്ന് ഏഷ്യ നെറ്റിൽ കണ്ട ഒരു സംഭവവും ചേർത്ത് , അത് കൂടെ ഇവിടെ കൊടുക്കട്ടെ

ഏഷ്യ നെറ്റിന്റെ "കണ്ണാടി" എന്ന പരിപാടിയില്‍ കണ്ട ( 28 ജൂണ്‍ 2 009, ഞായര്‍ ) ഒരു കാര്യം കൂടി ചേര്‍ക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണം ആകുകയില്ല .വാടാനപ്പള്ളി ഒരു ക്രിസ്ത്യന്‍ പള്ളിയിലെ അച്ഛന്‍ യേശുവിനെ അനുകരിച്ച കഥ !

ഗോപിനാഥന്‍ എന്ന ആൾക്ക് വൃക്ക മാറ്റി വെക്കാന്‍ ഉള്ള കമ്മിറ്റിയില്‍ സജീവ അംഗം ആയ പള്ളിയില്‍ അച്ഛന്‍ , പിരിവിനും മറ്റുമായി മുന്നിട്ടു ഇറങ്ങുന്നു .. അവസാനം യോജിച്ച വൃക്ക കിട്ടാതെ വന്നപ്പോള്‍ അച്ഛന്‍ സ്വന്തം വൃക്ക ആ ഹിന്ദു സഹോദരന് ദാനം ചെയ്തു .. അച്ഛന്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കൂ വൃക്ക മാറ്റി വെക്കാന്‍ ഉള്ള കമ്മിറ്റിയില്‍ സജീവ അംഗം ആയ പള്ളിയില്‍ അച്ഛന്‍ , പിരിവിനും മറ്റുമായി മുന്നിട്ടു ഇറങ്ങുന്നു .. അവസാനം യോജിച്ച വൃക്ക കിട്ടാതെ വന്നപ്പോള്‍ അച്ഛന്‍ സ്വന്തം വൃക്ക ആ ഹിന്ദു സഹോദരന് ദാനം ചെയ്തു .. അച്ഛന്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കൂ

"യേശു ദേവന്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ക്കായി ത്യജിച്ച ആളാണ്‌ , കര്‍ത്താവിന്റെ തിരു സന്നിധിയില്‍ നിന്നപ്പോള്‍ ഞാന്‍ പ്രതിജ്ഞ എടുത്തതാണ് ഇത് പോലെ ഒരു ത്യാഗം ഞാനും ജനത്തിനായി ചെയ്യുമെന്ന് .. ഗോപിനാഥന്‍ എന്ന സുഹൃത്ത്‌ എനിക്ക് അതിനൊരു അവസരം ഉണ്ടാക്കി തന്നു .."നന്മ ചെയ്യാന്‍ അല്പം ത്യാഗം സഹിക്കേണ്ടി വരും , എന്ന് നമ്മെ ഓര്‍മ്മപെടുത്തുന്നു മനുഷ്യ സ്നേഹത്തിന്റെ അപ്പോസ്തലനായ ഈ പാതിരി അച്ഛന്‍ !

സുഹൃത്തുക്കളെ , രവി പറയുന്നത് ഇതു എന്നില്‍ ഏല്‍പ്പിച്ച നിയോഗം ആണെന്നാണ്‌ .. അച്ഛനും പറയുന്നത് ഇതു ജനങ്ങള്‍ക്കായി ക്രൂര പീഡകള്‍ ഏറ്റു വാങ്ങിയ കര്‍ത്താവിനോടു സ്വന്തം ജീവിതത്തിലൂടെ നന്ദി പ്രകടിപ്പിക്കുക ആണെന്ന് ..! ഞാൻ മുൻപ് എഴുതിയിരുന്നു ഞങ്ങളുടെ നാട്ടിൽ സന്നദ്ധ പ്രവര്തനതിനായി ഒരു കൊച്ചു ഇസ്ലാമിക കൂട്ടായ്മ ഉണ്ട് . ജാതി മത വ്യത്യാസം ഇല്ലാതെയാണ് മിക്കപ്പോഴും സന്നദ്ധ പ്രവര്ത്തനം നടത്തുന്നത് , ഗള്ഫിലേക്ക് വരുന്നതിനു മുൻപ് ഞാൻ അതിലെ മനസ്സും ശരീരവും കൊണ്ടുള്ള എളിയ പ്രവർത്തകൻ ആയിരുന്നുദൈവം ആരാധനാലയങ്ങളുടെ നാല് ചുമരുകൾക്കുള്ളിൽ അല്ലെന്നും , കഷ്ട്ടപെടുന്നവന്റെ വീട്ടില് നമ്മെ പ്രതീക്ഷിച്ചു കാത്തിരിക്കുകയാണെന്നും എന്നെ അനുഭവത്തില്‍ നിന്ന് പഠിപ്പിച്ച നാലഞ്ചു വർഷങ്ങൾ ..!

Gurudas Sudhakaran said...

സുഹൃത്തേ,
രണ്ടാം പ്രവാസ ജീവിതത്തിനു ആരംഭം കുറിക്കുന്നതിനു തൊട്ടു മുമ്പ് തിരുവനന്തപുരം ആര്‍.സി.സി. യില്‍ "ആര്‍ക്കോ ഒരാള്‍ക്ക്‌" രക്തം നല്‍കാന്‍ പോയി. താന്കള്‍ പറയുന്നത് പോലെ അല്ല, രക്ത ബാങ്കിന്റെ ചുവരുകളില്‍ നിറയെ രക്ത ദാന സന്നദ്ധരായ ആളുകളുടെയും സംഘടനകളുടെയും പേരും മൊബൈല്‍ നമ്പരുകളും.
പേരുകളുടെ കൂട്ടത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം പേരുകളും, നമ്പരുകളും ഉണ്ട്. ദുഖകരമായ വസ്തുത, മിക്ക പേരിന്റെ കൂടെയും ഓരോ മത-രാഷ്ട്രീയ-ജാതി സംഘടനയുടെ മേല്‍വിലാസങ്ങളും!

ajith said...

സോദ്ദേശ്യപരമായ ഒരു അനുഭവക്കുറിപ്പ്.
വായിക്കുന്നവരില്‍ നല്ല ചിന്തയുണര്‍ത്തും തീര്‍ച്ചയായിട്ടും

Faizal Kondotty said...

@ Gurudas, Thanks , this is happened at Coimbatore and about 7 years back. I duno the situation at RCC,

Faizal Kondotty said...

@ Ajith, Thanks.!

Noushad Vadakkel said...

ഫൈസൽ വീണ്ടും ശ്രദ്ധയില്പെട്ടത്‌ ഇന്നാണ് ... വളരെ പ്രസക്തമായ ഒരു വിഷയം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് ... ദാനം ചെയ്യുന്നത് ആര്ക്ക് എന്ന് ദാനം ചെയ്യുന്നവൻ അറിയാതിരിക്കുന്നതാവും സാമൂഹികമായ പുരോഗതിക്ക് നന്ന് എന്ന് കരുതുന്നു .. സഹായങ്ങളുടെ മേൽ ജാതി മത ലേബലുകൾ ഒരിയ്ക്കലും പതിയരുത് .. അത് സഹ ജീവി എന്ന അർത്ഥത്തിൽ മാത്രം കാണട്ടെ .. എന്ത് പ്രചോദനതാൽ നല്കി എന്നത് നല്കുന്നവന്റെ സ്വകാര്യ വിചാരമായി നില നില്ക്കട്ടെ ... കൂടുതൽ എഴുതുന്നില്ല .. നല്കാൻ കഴിയുന്ന സഹായം അത് എത്ര വലിയതാവട്ടെ ചെരുതാവട്ടെ അത് മനസ്സിന് സംതൃപ്തി നൽകുന്നവർ ആര്ക്കും നല്കട്ടെ .. അതിന്റെ പ്രചാരണത്തിന്‌ നമുക്ക് കൈകൊർക്കാം .. അതിന്റെ തെറ്റിദ്ധാരണകൾ സുതാര്യമായി നമുക്ക് നീക്കാൻ .ശ്രമിക്കാം . ആശംസകൾ ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നല്ല കുറിപ്പ്

Faizal Kondotty said...

Thanks Noushad, and Basheer , Nice to see u here again..!

മിനി പി സി said...

ഹൃദയസ്പര്‍ശിയായ അനുഭവകുറിപ്പ് .

Roopesh Ns said...

ആര്‍ദ്രം....

ഭാവുകങ്ങള്‍

ശിഹാബ്മദാരി said...

ആവശ്യം വേണ്ടിടത്ത് ആളുകള് വരില്ല - എന്നത് എന്നെ നിരാശനാക്കുന്നു .
എല്ലാവരും അറിയേണ്ട പല കാര്യങ്ങളും ഇതിലുണ്ട് .
പ്രചരിക്കട്ടെ
നന്ദി .

Faizal Kondotty said...

അതിൽ കാര്യമില്ല ശിഹാബ് , കുറച്ചു ആളുകളെ ലക്‌ഷ്യം വെച്ച് മാത്രം എന്ജാൻ എഴുതാറുള്ളു .. പിന്നെ ഇതൊക്കെ വായിക്കാൻ വിധിക്കപ്പെട്ട ബോഗ്ഗെര്സ് അല്ലാത്തവർ തന്നെ ഉണ്ട് ..! ചില FB ഗ്രൂപ്പുകളിൽ , so no big deal :)