Sunday, April 24, 2011

ആര്‍ത്തി തീരാത്ത താരങ്ങള്‍.!


ക്രിക്കറ്റി ല്‍ ഇന്ത്യ ലോകകപ്പ് നേടിയതില്‍ ഒട്ടു മിക്ക ഇന്ത്യക്കാരും അഭിമാനിക്കുകയും കളിക്കാരെ മനസ്സാ അഭിനന്ദിക്കുകയും ചെയ്തു എന്നത് സത്യം തന്നെ . മറുവശത്ത് പക്ഷെ കോടികണക്കിന് ജനങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങളുടെ ഫലം കൂടി യാണ് ഈ വേള്‍ഡ് കപ്പ്‌ നേട്ടമെന്നും സ്വന്തം രാജ്യത്തിന് വേണ്ടിയാണ് കളിച്ചതെന്നും താരങ്ങള്‍ മറന്നു . ..
വാര്‍ത്തയിലേക്ക് :
=====================================================================
ദില്ലി: 28 വര്‍ഷത്തിനുശേഷം ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയിലെത്തിച്ച ടീം അംഗങ്ങള്‍ക്ക് അഞ്ചുകോടി രൂപ സമ്മാനമായി നല്‍കണമെന്ന ആവശ്യം ബിസിസിഐ തള്ളി.ജേതാക്കള്‍ക്ക് ഒരു കോടി രൂപവീതം സമ്മാനമായി നല്‍കുമെന്ന് ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് പോരെന്നും വിജയം ഉജ്ജ്വലമായതിനാല്‍ത്തന്നെ അഞ്ചുകോടി രൂപവീതം നല്‍കണമെന്നുമായിരുന്നു താരങ്ങള്‍ ആവശ്യപ്പെട്ടത്.
=====================================================================
ന്യൂസ്‌ പുറത്തു വന്ന ഉടനെ സംഖ്യ കൂട്ടില്ലെന്നും സമ്മാനമായി പ്രഖ്യാപിച്ച ഒരു കോടി രൂപ ചെറിയ തുകയല്ല എന്ന് ബി സി സി ആദ്യം പ്രതികരിച്ചു . പിന്നീട് മാധ്യമങ്ങള്‍ ഇത് കൊണ്ട് പിടിച്ച ചര്‍ച്ച ആക്കിയപ്പോള്‍ രണ്ടു ദിവസത്തിന് ശേഷം താരങ്ങളെ കുറ്റ വിമുക്തമാക്കുന്ന രീതിയില്‍ ബിസിസിഐ നിലപാട് മാറ്റിയെങ്കിലും തുടര്‍ന്ന് സമ്മാന തുക രണ്ടു കോടിയായി വര്ദ്ധിപ്പിക്കുകയും ആയിരുന്നു ..

ഓരോ ദിവസത്തെ മാച്ച് ഫീ ആയും , winners കാഷ് പ്രൈസിലെ വിഹിതവും , പിന്നെ നിരവധി സ്പോണ്സര്‍ ഷിപ്പും ഒക്കെയായി ഓരോ ഇന്ത്യന്‍ കളിക്കാര്‍ക്കും ഏതാണ്ട് പതിനഞ്ചു കോടിക്കടുത്ത് ലോക കപ്പില്‍ നിന്ന് തന്നെ കിട്ടിയിട്ടുണ്ട് എന്നാണു വിലയിരുത്തപ്പെടുന്നത് . എന്നിട്ടാണ് സന്തോഷ സൂചകമായി ദാനമായി പ്രഖ്യാപിച്ച ഒരു കോടി രൂപ പോര അഞ്ചു കോടി വേണം എന്ന് താരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത് ... !

കോടികളുടെ കണക്കിനെക്കാളും ഇതിലുള്ള ഒരു പ്രധാന കാര്യം ദാനം
കിട്ടിയതിനു കണക്കു പറഞ്ഞു സ്വയം അപഹാസ്യരായി എന്നതാണ് ? അതും രാജ്യത്തിന് വേണ്ടി കളിച്ചു എന്ന് അവകാശപ്പെടുന്നവര്‍ .. ..!!!

ചുരുങ്ങിയത് ഏതു രാജ്യത്തിന് വേണ്ടിയാണ് ഇവര്‍ കളിച്ചത് എന്നെങ്കിലും ഓര്‍ക്കണമായിരുന്നു ..

1.
അറുപതു കോടിയിലധികം ജനങ്ങള്‍ക്ക്‌ കക്കൂസ് പോലുമില്ലാത്ത ഇന്ത്യ മഹാരാജ്യം !

2. .
എഴുപത്തി അഞ്ചു ശതമാനത്തോളം പേര്‍ക്കും ഒരു ദിവസം 20 രൂപ പോലും പ്രതിശീര്‍ഷ
വരുമാനം ഇല്ലാത്ത ദരിദ്രന്മാരുള്ള ഇന്ത്യ മഹാ രാജ്യം !

3. ഇരുപതു ലക്ഷം കുഞ്ഞുങ്ങള്‍ പ്രതിവര്‍ഷം പോഷകാഹാരം കിട്ടാതെയും പരിചരണവും ചികിത്സയും
ഇല്ലാതെയും മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനതന്നെ പറയുന്ന ഭാരതം !

അങ്ങിനെ എണ്ണിയാല്‍ ഇനിയും ഉണ്ട് വിശേഷങ്ങള്‍ ..അതിനിടയില്‍
വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ക്രിക്കെറ്റ് എന്ന നിരന്തര കളിയിലെ വല്ലപ്പോഴും ഉണ്ടാകുന്ന കേമത്തരം ഇത്ര വലിയ സംഭവം ആണോ ? എന്തോ ?വാതു വെപ്പുകാരുടെ പക്ഷം ചേര്‍ന്ന് മാച്ച് ഫിക്സിംഗ് നടത്തിയവര്‍ എന്തു രാജ്യ സ്നേഹികള്‍ ആണ്? ഇന്ത്യയില്‍ ക്രിക്കറ്റില്‍ അല്ലാതെ മറ്റൊരു സ്പോര്‍ട്സ് ലും ഇത്തരം വലിയ മാനക്കേട്‌ ഉണ്ടായിട്ടില്ല ... തെളിവുകള്‍ അടക്കി പലരും പ്രതിക്കൂട്ടില്‍ കയറിയതാണ് ..! എന്നിട്ടും നമ്മള്‍ അതൊക്കെ മറക്കുന്നു ..??!

പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരാ ...... താങ്കള്‍ക്കു ക്യൂബന്‍ ബോക്സിംഗ് ഇതിഹാസ താരം Stevenson നെ അറിയുമോ.... ?
തന്റെ രാജ്യത്തിന്റെ തീരുമാനത്തിന് ഒപ്പം നിന്നാല്‍ അടുത്ത തവണ ഒളിമ്പിക്സ് മത്സരിക്കാന്‍ പറ്റില്ലെന്ന എന്ന ഘട്ടം വന്നപ്പോള്‍ ഒരുപാട് സാമ്പത്തിക നേട്ടം നഷ്ടപ്പെടാന്‍ ഇടയുള്ള തീരുമാനത്തെ ക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പുല്ലു പോലെ പ്രതികരിച്ചത് ഓരോ ഇന്ത്യന്‍ കളിക്കാരന്റെയും ഗേറ്റില്‍ എഴുതി തൂക്കേണ്ടതാണ് ...

Stevenson പറഞ്ഞു . "Why do I need 5 million dollars, when I have the love of 11 million Cubans?" ... ( "കോടിക്കണക്കിനു നാട്ടുകാരുടെ സ്നേഹത്തിനു മുന്‍പില്‍ ഡോളറുകള്‍ക്ക് എന്ത് വില?" )