Monday, August 3, 2009

മൂന്നു കൂട്ടുകാരികള്‍

(ബന്ധങ്ങള്‍ ഒരു ദിവസത്തേക്ക് ചുരുക്കി ആഘോഷമാക്കുന്നതില്‍ യോജിപ്പില്ല എങ്കിലും ഫ്രെന്റ്ഷിപ്പ്‌ ഡേ പോലുള്ള ദിനങ്ങള്‍ ചില നല്ല ഓര്‍മകളുടെ മാഞ്ചുവട്ടിലേക്ക് നമ്മെ കൊണ്ട് പോയേക്കാം ,
എന്റെ ഡിഗ്രി കാലഘട്ടം അങ്ങിനത്തെ ഒന്നാണ് .. ഒരു പക്ഷെ കോളേജ് ജീവിതത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ നഷ്ടബോധം തോന്നാത്തവര്‍ ആരുണ്ട്‌?ഈ ഫ്രണ്ട്ഷിപ്‌ഡേയില്‍ മൂന്നു കൂട്ടുകാരികളെക്കുറിച്ച് പറയട്ടെ ഞാന്‍ )

ഫസ്റ്റിയറിന്ടെ മധ്യത്തില്‍ ആണെന്ന് തോന്നുന്നു ,ഒരു ദിവസം ബിജി എന്നോട് ഒരു സ്വകാര്യം പറഞ്ഞു, അവള്‍ കുറച്ചു നാളായി കോളേജിന് പുറത്തുള്ള ഏതോ ഒരു പൂവാലനെ കൊണ്ട് പൊറുതി മുട്ടിയത്രെ , ബസ്‌ കയറുന്ന സ്ഥലത്ത് അയാള്‍ അവളെ കാത്തു നില്‍ക്കും, അവള്‍ കയറുന്ന ബസില്‍ കയറും .. മാത്രമോ ബസ്‌ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ പിറകെ അല്പം ദൂരെയായി അയാള്‍ കുറെ ദൂരം അനുഗമിക്കും ...ഇതൊന്നു അവസാനിപ്പിക്കാന്‍ എന്ത് ചെയ്യും ..?

തല്ലണോ ? ഷര്‍ട്ടിന്റെ കൈ അല്പം തെറുത്തു ഞാന്‍ ചോദിച്ചു ...

നിന്നെക്കൊണ്ടു അതിനൊന്നും കഴിയില്ലെന്ന് എനിക്കറിയാം ..മാത്രമല്ല , ഒരു പാവം പൂവാലന്‍ , ഈ പിറകെ നടത്തം ഒന്ന് ഒഴിവായി കിട്ടിയാല്‍ മതി ..,

അവള്‍ തുടര്‍ന്നു .. നമുക്ക് ഒരു കാര്യം ചെയ്യാം, നമുക്ക് രണ്ടാള്‍ക്കും ലൈന്‍ ആയി അഭിനയിക്കാം... എന്നാല്‍ അയാള്‍ ഈ പരിപാടി നിര്‍ത്തിക്കോളും .

ഡേ സ്ക്കോളേര്സ് ആയ ഞങ്ങള്‍ രണ്ടു പേര്‍ക്കും ബസ്‌ വരുന്നത് ഒരേ സ്റ്റോപ്പില്‍ ആണ് .

അന്ന് വൈകുന്നേരം അവള്‍ എന്നെ കാത്തു നിന്നു , കോളേജ് ബസ്‌ ഇറങ്ങി ഞങ്ങള്‍ ഇരുവരും ഹൈവേയിലെ ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു .

ദാ അവന്‍ അവിടെ നില്‍പ്പുണ്ട്‌ ...നമുക്ക് ചേര്‍ന്ന് നടക്കാം ..എന്നാലേ നമ്മള്‍ ലവേര്‍സ് ആണെന്ന് തോന്നൂ ... , പതിയെ ഞങ്ങള്‍ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ തോളുരുമ്മി നടന്നു ..ഒട്ടും സങ്കോചം ഇല്ലാതെ എന്നോട് ചേര്‍ന്ന് അവള്‍ നടക്കുന്നത് കണ്ടപ്പോള്‍ യഥാര്‍ത്ഥ സൗഹൃദം എല്ലാ മതില്ക്കെട്ടുകളെയും പൊളിച്ചു കളയുന്ന ഒന്നാണെന്ന് എനിക്ക് തോന്നി .

പെട്ടെന്ന് ബാഗില്‍ നിന്നു ഒരു മിഠായി എടുത്തു അവള്‍ കവര്‍ കളഞ്ഞു വായ കൊണ്ട് കടിച്ചു രണ്ടായി പകുത്തു ഒരു കഷണം എനിക്ക് നീട്ടി
അയ്യേ .. എനിക്ക് വേണ്ട .., ഞാന്‍ നെറ്റി ചുളിച്ചു .. ശ്ശ് അയാള്‍ ശ്രദ്ധിക്കുന്നുണ്ട് .. പ്ലീസ് .. അവന്‍ ഒഴിയാന്‍ നമ്മള്‍ നല്ല അടുപ്പം കാണിച്ചേ തീരൂ ...

അവള്‍ പറയുന്നതില്‍ കാര്യം ഉണ്ട് .. മിഠായി കഷണം വാങ്ങി വായിലിട്ടു ഞാന്‍ നുണഞ്ഞു .. അല്പം കഴിഞ്ഞു ബസ്‌ വന്നു അവള്‍ പോയി, കൂടെ അവനും .. ഞാന്‍ സൗഹൃദത്തിന്റെ ഉമിനീര്‍ കലര്‍ന്ന മിഠായി നുണഞ്ഞു എന്റെ ബസ്‌ വരുന്നതും കാത്തു ഞാന്‍ നിന്നു.

പിറ്റേന്നും ഞങ്ങള്‍ വൈകുന്നേരം ഒരുമിച്ചു ഇറങ്ങി .. മൂന്നു നാല് ദിവസം കഴിഞ്ഞിട്ടും പൂവാലന്‍ പിന്മാറിയില്ല ..ഒരു പക്ഷെ അവളുടെ ശാലീനത അവനെ മത്തു പിടിപ്പിക്കുകയോ അവളോടുള്ള ഇഷ്ടം അവന്റെ അസ്ഥികളില്‍ പിടിച്ചിരിക്കുകയോ ചെയ്തിരിക്കാം ..

ഞങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രണയം അഭിനയിച്ചു , ബസ്‌ സ്റ്റോപ്പിനടുത്ത ഒഴിഞ്ഞ കടയുടെ മുന്നില്‍ കണ്ണില്‍ നോക്കി നിന്നു ... ചിരകാല കാമുകീ കാമുകന്മാരെപ്പോലെ പ്രണയ പരവശരായി , പൊട്ടിച്ചിരിച്ചു ... ഇടയ്ക്കെപ്പോഴോ ഈ പൂവാല ശല്യം അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി ...

ഒരാഴ്ച കഴിഞ്ഞു അല്പം ദിവസം ആയപ്പോള്‍ ഒരു ദിവസം അവള്‍ പറഞ്ഞു ഇപ്പോള്‍ അവനെ കാണാനില്ല എന്ന്., എങ്കിലും അവസാന വര്‍ഷം അവസാനം അവസാനത്തില്‍ ഒരു പ്രൈവറ്റ് ഹോസ്റ്റലിലേക്ക് മാറുന്ന വരെ മിക്കവാറും ഒരുമിച്ചു ആയിരുന്നു ഞങ്ങള്‍ വൈകുന്നേരം തിരിച്ചു പോകാറ്.

വൈകുന്നേരം അവളുടെ നാട്ടിലേക്കുള്ള അവസാന ബസ്‌ വരുന്ന വരെ ഒരു പാട് സംസാരിച്ചു നില്‍ക്കും, നന്നായി വായിക്കുമായിരുന്ന അവള്‍ക്കു ആകാശത്തിനു താഴെയുള്ള എന്തും ഇഷ്ട വിഷയങ്ങള്‍ ആയിരുന്നു ... വായനയില്‍ റഷ്യന്‍ സാഹിത്യം ആയിരുന്നു അവള്‍ക്കേറെ താല്പര്യം , ദസ്തെയവ്സ്കി ഇഷ്ടപ്പെട്ട എഴുത്തുകാരനും . വെക്കേഷനുകളില്‍ അവള്‍ നീണ്ട കത്തുകള്‍ എഴുത്തും ..കവിതകള്‍ ചേര്‍ത്ത് ഞാന്‍ മറുപടികളും ..കളങ്കം ഇല്ലാത്ത സൗഹൃദത്തിന്റെ ആഴവും പരപ്പും എനിക്ക് ബോധ്യം ആയ നാളുകള്‍ .

മനസ്സ് പിറകോട്ടു സഞ്ചരിക്കുമ്പോള്‍ , അവള്‍ക്കു ഏറ്റവും ഇഷ്ടമുള്ള , ഇടയ്ക്കിടെ അവള്‍ പാടി തരാറുള്ള ഒരു പാട്ട് കാതില്‍ മുഴങ്ങുന്നു

ചന്ദന വളയിട്ട കൈ കൊണ്ട് ഞാന്‍
മണി ചെമ്പക പൂക്കള മെഴുതുമ്പോള്‍ ....
പിറകിലൂടന്നു നീ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്തൊരെന് മിഴികള്‍ പൊത്തി..


***********************

അന്നത്തെ ധാരാളം സുഹൃത്തുക്കളെ ക്കുറിച്ചും മനോഹരങ്ങളായ മുഹൂര്‍ത്തങ്ങളെ കുറിച്ചുംഇനിയും പറയാനുണ്ട് . ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ സമാനതകള്‍ ഇല്ലാത്ത അനുഭവങ്ങളുടെ ഒരു പൂക്കാലം.
നിര്‍ദോഷിതം എന്ന് കരുതി ഞാന്‍ ചെയ്തു വച്ച ഒരു തമാശയില്‍ മനം നൊന്തു, കെമിസ്ട്രി ലാബില്‍ വച്ച് , പൊട്ടി കരഞ്ഞ വയനാട്ടുകാരി സലു , പിന്നീട് എന്റെ അടുത്ത കൂട്ടുകാരിയായത് , ക്യാമ്പസ്‌ പ്രണയം സുഹൃത്തുക്കളില്‍ നിന്ന് ഒരാളെ ഒറ്റപ്പെടുത്തുമെന്നും , അത് വെറും സ്വാര്ത്ഥവും , അവാര്‍ഡ്‌ സിനിമയെപ്പോലെ വിരസവും , ഒരു നെല്ലി മരച്ചോട്ടില്‍ നമ്മെ കെട്ടിയിടലും ആണെന്ന് പറഞ്ഞും പറയാതെയും എന്നെ ബോധ്യപ്പെടുത്തിയത് സലു വാണു . സൗഹൃദത്തിന്റെ വാതിലുകള്‍ മലക്കെ തുറന്നതാകവേ , പ്രണയം ആകട്ടെ നിഗൂഡവും സ്വാര്‍ത്ഥവുമാണ് എന്ന് പഠിപ്പിച്ചതും അവള്‍ തന്നെ .


ക്ലാസ്സിലെ ടോപ്‌ ആയ മീര, (യൂണിവേര്സിറ്റി ആദ്യത്തെ പത്തു റാങ്കില്‍ ഒരാളും ആയിരുന്നു ), സുഖമില്ലാത്ത അച്ഛനെ ഓര്‍ത്തു , അനിയത്തിയെ നന്നായി പഠിപ്പിക്കണം എന്ന് നിശ്ചയ ദാര്ഡ്യം വച്ച് , ഗള്‍ഫില്‍ പോകണം എന്ന് ആഗ്രഹം കൊണ്ട് നടന്നത് ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു . ഡിഗ്രി കഴിഞ്ഞു മൈക്രോ ബയോളജി ക്ക് പോയ മീരയെ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം (രണ്ടു വര്ഷം മുന്‍പ് )കോഴിക്കോട് നഗരത്തില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടു മുട്ടിയ നിമിഷം മറക്കാന്‍ ആവില്ല . കുവൈറ്റില്‍ ഒരു ഹോസ്പിറ്റലില്‍ മൈക്രോ biologist ആയി വര്‍ക്ക്‌ ചെയ്യുന്നു എന്നും അനിയത്തി കല്യാണം കഴിഞ്ഞു പ്രസവിച്ചു കിടക്കുകയാണെന്നും, കോഴിക്കോട് നഗരത്തില്‍ അവള്‍ വാങ്ങിയ ചെറിയ ഫ്ലാറ്റില്‍ അച്ഛനും അമ്മയും സുഖമായി ഇരിക്കുന്നു എന്നും അവളില്‍ നിന്ന് അറിഞ്ഞപ്പോള്‍ ,എനിക്ക് ആശ്ചര്യവും അവളെ ക്കുറിച്ച് അഭിമാനവും തോന്നി .കോഴിക്കോട് മിഠായി തെരുവിലൂടെ ഞങ്ങള്‍ നടന്നപ്പോള്‍ കുടുംബം നോക്കുന്ന തിരക്കില്‍ കല്യാണം കഴിക്കാന്‍ മറന്നു പോയതിനെക്കുറിച്ച് അവള്‍ സങ്കടം പറഞ്ഞില്ല പകരം അനിയത്തിയുടെ കുഞ്ഞിനെക്കുറിച്ചും മറ്റുമുള്ള സന്തോഷം പങ്കു വച്ചു.

മാനാഞ്ചിറ സ്ക്വയറില്‍് അല്‍പ നേരം ഇരുന്നു ഞങ്ങള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷകരം ആയ പഴയ കലാലയ കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു . അവില്‍ മില്‍ക്കിന് വേണ്ടി റെക്കോര്‍ഡ്‌ ഷീറ്റ് വരച്ചു കൊടുത്തതും ഏഴു ദിവസത്തെ സ്റ്റഡി ടൂറും ഞങ്ങള്‍ അഞ്ചില്‍ ഒരുവനായ ഷൈജുവിനെ പറ്റിച്ചതും ഓര്‍ത്തു ഒരു പാട് ചിരിച്ചു .

യാത്ര പറഞ്ഞു പിരിയവേ , ഒരു പാട്ടിന്റെ നോവറിഞ്ഞു .

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ...
എന്നാത്മാവിന്‍ നഷ്ട സുഗന്ധം ...

33 comments:

ramanika said...

കോളേജ് ജീവിതത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ നഷ്ടബോധം തോന്നാത്തവര്‍ ആരുണ്ട്‌ ?

മീരയെ ഒരുപാടു ഇഷ്ടമായി
നല്ല പോസ്റ്റ്‌ !

കണ്ണനുണ്ണി said...

ക്യാമ്പസ്‌ വീണ്ടും മനസ്സില്‍ വന്ന്നു...
നഷ്ടബോധം തോന്നുന്നു....

... said...

കൊള്ളാം..
നല്ല മധുരമായ ഓര്‍മ്മകള്‍
അല്ലെങ്കിലും കഴിഞ്ഞു പോയതെന്തിനെ കുറിച്ച് ഓര്‍ത്താലും വിഷമം തന്നെ..

Faizal Kondotty said...

എല്ലാവര്ക്കും ഫ്രെന്റ്ഷിപ്പ്‌ ഡേ ആശംസകള്‍ ..

ശ്രീ said...

സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ നുണയുന്ന ഈ മനോഹരമായ പോസ്റ്റ് ഇഷ്ടമായി, മാഷേ.

“ചന്ദന വളയിട്ട കൈ കൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍...”

എനിയ്ക്കും വളരെ ഇഷ്ടമുള്ള ഗാനമാണ്.

siva // ശിവ said...

സുന്ദരം ഈ ഓര്‍മ്മകള്‍....

ഗുരുജി said...

ഈ ഫ്രണ്ട്ഷിപ്പ്‌ ഡേ
എവിടുന്ന് വന്നതാ

വശംവദൻ said...

ഓര്‍മ്മകള്‍ വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ

ചെറിയപാലം said...

ഹൃദയസ്പർശിയായിരിക്കുന്നു ഈ ഓർമ്മക്കുറിപ്പുകൾ.....

ഫ്രെന്റ്ഷിപ്പ്‌ ഡേ ആശംസകള്‍ ..

BINISH said...

നല്ല വായന സുഖം തരുന്ന പോസ്റ്റ്‌ ..എന്നെ എന്റെ ക്യാമ്പസ്‌ കാല ഘട്ടത്തിലേക്ക് കൈ പിടിച്ചു കൊണ്ട് പോയി ഈ എഴുത്ത്

മാണിക്യം said...

മൂന്നു കൂട്ടുകാരികള്‍
വായിച്ചു നല്ല അവതരണം ....
ഇന്നത്തെ കുട്ടികള്‍ ആണും പെണ്ണും നല്ല രിതിയില്‍ സൌഹൃതം നില നിര്ത്തുന്നു എന്നാണു തോന്നിയിട്ടുള്ളത്‌.എന്റെ ഒക്കെ കോളജ്‌ പഠനകാലത്ത്‌ കുറെ കൂടി വിത്യസ്തമായിരുന്നു ഏറെ നിയന്ത്രണവും വിമര്‍ശനവും.......

രണ്ട് വര്ഷം മിക്സ്‌ സഡ് കോളജില്‍ പഠിചത് നല്ല അനുഭവം ആയി... ഇന്നും മിക്കവരും ആയി ചങ്ങാത്തം ഉണ്ട്.പിന്നെ മകനെ കോളജില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ രണ്ടാം തലമുറയെ വീണ്ട്മ് കണ്ടു ....

ഞങ്ങള് കോളജ്‌ വിട്ടു വരുമ്പോള്‍ അനുഗമിച്ച ഒരുവനെ "ബോഡി ഗാര്‍ഡ്‌" എന്ന്‍ ഞങ്ങള് വിളിച്ചിരുന്ന ഒരാള്‍ ഉണ്ടായിരുന്നു ....
പിന്നെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹത്തെ ഒരു ബാങ്ക് മാനേജരായി കണ്ടു ..
അന്ന് ചാച്ചനു ഞാന് "ബോഡി ഗാര്‍ഡ്‌" എന്ന് പറഞ്ഞു പരിചയപ്പെടുത്തി,
അതൊരു രസം !!
ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്‌!

Typist | എഴുത്തുകാരി said...

സന്തോഷകരമായ പഴയകാലം, സുഖകരമായ ഓര്‍മ്മകള്‍!

അനില്‍@ബ്ലോഗ് // anil said...

ഫൈസല്‍,
കോളേജ് ജീവിതം(ഞാന്‍ 15 മുതല്‍ 23 വയസ്സുവരെ വരെ)നമ്മുടെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട പാഠങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ്. അതില്‍ മധുരതരമായതുണ്ടാവാം കൈപ്പും ഉണ്ടാവാം, എന്നാലും അനുഭവങ്ങള്‍ ഇല്ലാത്തവരുണ്ടാവില്ല തന്നെ.എണ്ണത്തില്‍ വളരെ ചുരുങ്ങിയതെങ്കിലും തീവ്രമായ സൌഹൃദങ്ങള്‍ പലതും ഇന്നും നിലനില്‍ക്കുന്നു,ലിംഗ ഭേദമില്ലാതെ.
എന്റെ കൂട്ടുകാരെ പലരേയും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്.

ചിന്തകന്‍ said...

tracking

എസ്.കെ.എസ് said...

so nice to read
really nostalgic

Areekkodan | അരീക്കോടന്‍ said...

കൊള്ളാം.. മധുരമായ ഓര്‍മ്മകള്‍
But I don't like celebrating these all.It is the part of consumer culture.

അഭിജിത്ത് മടിക്കുന്ന് said...

ആ കൂട്ടുകാരെ ഓര്‍ക്കാന്‍ ഒരു ഫ്രെണ്ട്ഷിപ്‌ ഡേ വേണ്ടി വന്നു.അല്ലെ?

Vani said...

Nice post....Best wishes

അരുണ്‍ കരിമുട്ടം said...

നല്ല പോസ്റ്റാട്ടോ,
ഒരുപാട് ഒരുപാട് ആസ്വദിച്ചു:)

കുക്കു.. said...

ആശംസകള്‍...നല്ല പോസ്റ്റ്‌......

ബഷീർ said...

കലാലാ ജീവിത സമരണകൾ ഇഷ്ടപ്പെട്ടു.

അരീക്കോടൻ മാഷിന്റെ അഭിപ്രായത്തിൽ ഒരു കൈയ്യൊപ്പ്.

khader patteppadam said...

'സ്വപ്നങ്ങള്‍..സ്വപ്നങ്ങളേ..' എന്നതിനു പകരം 'ഓര്‍മ്മകള്‍ .. ഓര്‍മ്മകളേ.. ' എന്നു മാറ്റി പാടി നോക്കൂ ഫൈസല്‍

Faizal Kondotty said...

പുതിയ പോസ്റ്റ്‌ കെ . മുരളീധരന്‍ ചരിത്രമെഴുതുന്നത് ...!

Faizal Kondotty said...

രമണിക
കണ്ണനുണ്ണി
ഉണ്ണി.
ശ്രീ
siva // ശിവ
ഗുരുജി
വശംവദൻ
ചെറിയപാലം
ബിനീഷ്‌ എം.
മാണിക്യം
Typist | എഴുത്തുകാരി .
അനിൽ@ബ്ലൊഗ്
ചിന്തകന്‍
എസ്.കെ.എസ്
അരീക്കോടന്‍
അഭിജിത്ത് മടിക്കുന്ന്
ഏട്ടന്‍
അരുണ്‍ കായംകുളം
കുക്കു..
ബഷീര്‍ വെള്ളറക്കാട്‌


വായനക്കും, ഓര്‍മ്മകള്‍ക്കും ,ആസ്വാദനത്തിനും നന്ദി

@ khader patteppadam

പാടി നോക്കിട്ടോ ..ശരിയാ .. അര്‍ത്ഥവത്തായ , മധുരതരമായ മാറ്റം :)

smitha adharsh said...

സൗഹൃദങ്ങള്‍ക്കെല്ലാം പുതിയൊരു മാറ്റം അല്ലെ..എസ്.എം.എസും,ഇ-മെയിലും..അതിനു തിളക്കം കൂട്ടിയോ...അതോ മാറ്റ് കുറച്ചോ...?അറിയില്ല ..
പോസ്റ്റ്‌ ഹൃദ്യമായി..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നന്ദി..വിഴുപ്പലക്കലുകളും പുറംചൊറിയലുകളും ചെളി വാരിയെറിയലുകളും അല്ലാതെ നമ്മളുടെ ബൂലോഗത്ത്‌ ഉയര്‍ന്ന ചിന്തകള്‍ ഇന്നും നില നില്‍ക്കുന്നുണ്ട്‌ എന്ന് ഇത്തരം ബ്ലോഗുകള്‍ കാണുമ്പോഴാണ് തോന്നുന്നത്.. വല്ലാതെ നൊസ്റ്റാള്‍ജിക് ആയി പോയി...ഇന്നത്തെ ഉറക്കം പോകുമെങ്കിലും അതൊരു സുഖമാണ്... അത് വേറെ കാര്യം ....

Anwar Sadath Ambalanchri said...

നല്ല വായന സുഖം തരുന്ന പോസ്റ്റ്‌ ..എന്നെ എന്റെ ക്യാമ്പസ്‌ കാല ഘട്ടത്തിലേക്ക് കൈ പിടിച്ചു കൊണ്ട് പോയി ഈ എഴുത്ത് Thank you

കൂതറHashimܓ said...

മാഷിന്റെ തിരിച്ചു വരവ് പോസ്റ്റില്‍ നിന്ന് തുടങ്ങി ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു,
നല്ല എഴുത്ത്, വായിക്കാന്‍ നല്ല സുഖം
മാഷിനെ പറ്റി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം
ക്ഷേമം നേരുന്നു..!!

Unknown said...

ക്യാമ്പസിലെ ചില ഓര്‍മ്മകളും നഷ്ടബോധവും ....

Kollamkaaran said...

Very nice and excellent way of wirting it..
I like all your posts..

expecting more.. All the best!!!

Kollamkaaran said...

Very nice Faizal...

I like al your posts, and expecting more...

Gud Luck to you!!!

Saheer Majdal said...

ഫൈസല്‍....;ഭായ്..
നാട്ടുകാരന്‍ ആയിട്ടും,നിങ്ങളിലേക്ക് എത്താന്‍ ഒരു പാട് വൈകി..ട്ടോ..
.ബൂ..ലോകത്തില്‍ ഞാന്‍ തുടങ്ങുന്നെയുളൂ...
പിന്നെ..
കാലത്തിന്‍റെ കടന്നുപോക്കിന്നിടയിലും,
ക്യംപസ്സും,ഓര്‍മ്മകളും,നല്‍കുന്ന സുഖം...
ശരിക്കും അത് അനുഭവിച്ചു...വായിച്ചപ്പോള്‍..........;;
അഭിനന്ദനങള്‍.....'''

Unknown said...


ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ...
എന്നാത്മാവിന്‍ നഷ്ട സുഗന്ധം ...