Sunday, April 17, 2011

വീണ്ടും ചില മീറ്റ് കാര്യങ്ങള്‍

കൂടിച്ചേരലുകള്‍ എപ്പോഴും സന്തോഷകരമാണ് ..അതും അക്ഷരങ്ങളിലൂടെ മാത്രം പരിചയമുള്ളവര്‍ മറ്റു താല്പര്യങ്ങള്‍ ഒന്നുമില്ലാതെ ഒത്തു ചേരുമ്പോള്‍ .. ഇത്തരം ഒന്ന് ചേരലുകളും പരിചയപ്പെടലുകളും പരസ്പരം പോസിറ്റീവ് എനെര്‍ജി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നു പറയാതെ വയ്യ.....പ്രത്യേകിച്ച് പലപ്പോഴും മാനസികമായ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടേക്കാവുന്ന പ്രവാസ ലോകത്ത്

ആകസ്മികമായി കൂട്ടി മുട്ടിയ അരുവികള്‍ ഒരു വേള ചെറു പുഴയായി ഒന്നിച്ചു ഒഴുകാറുണ്ട്‌ കുറെ ദൂരമെങ്കിലും . അങ്ങിനെ സൗഹൃദവും അക്ഷരവും ഇഴചേര്‍ന്ന നന്മയുടെ ഒരു പുഴ ഇവിടെ നിന്നും ഒഴുകി തുടങ്ങുന്നു..

കൂടുതല്‍ പറയുന്നില്ല .. ചില നിമിഷങ്ങള്‍ ചിത്രങ്ങളായി പുനര്‍ ജനിക്കട്ടെ ..!

ആരെങ്കിലും വരുമായിരിക്കും ..? -പ്രതീക്ഷയോടെ 'ബാനര്‍'ജി കാത്തിരുന്നു -
==========================================================


ശോ! കാശെടുക്കാന്‍ മറന്നു പോയി .. - registration സമയത്ത് കീശ മലര്‍ത്തി കാണിച്ചു ഇസഹാക്ക്-
==========================================================


മലയാള ബ്ലോഗ്ഗിന്റെ ഭാവി കൈകളില്‍ ശോഭന :) -ഒരു സ്ട്രൈറ്റ് വ്യൂ -
==========================================================


കൂലംകഷമായ ചര്‍ച്ചയില്‍ - ഹെലികോപ്ടറില്‍ നിന്നും എടുത്തത്‌ -
==========================================================


പപ്പടം മറന്നതല്ല ..പായസത്തിന്റെ കൂടെ കഴിക്കാം ന്നെ ..-വിളമ്പുന്നതിനിടയില്‍ ആര്‍ദ്ര ആസാദ് -
==========================================================ഈറ്റ് മാത്രമല്ല , അല്പം കാര്യങ്ങളും ഉണ്ട് ...- പ്രോജെക്ടര്‍ സ്ക്രീനിനു നിന്നും മാന്ത്രികന്‍മുതുകാടിനെ പ്പോലെ ഇറങ്ങി വരുന്നു റഫീക്ക് പന്നിയങ്കര-
==========================================================


ചായ കുടിച്ചും പഴം പൊരിയെ മറക്കാതെയും ഇടവേളകളിലും തുടരുന്ന ചര്‍ച്ച.
-ഇടത്ത് നിന്നും സുനില്‍ , പാവപ്പെട്ടവന്‍, നജിം കൊച്ചുകലുങ്ക് , ബ്ലോഗ്ഗര്‍ കമ്പര്‍ ,നൗഷാദ് കിളിമാനൂര്‍-
====================================================

-ബ്ലോഗ്‌ ചര്‍ച്ചകളില്‍ എന്ന പോലെ, കുനിയാതെ മധ്യത്തില്‍ നില്‍ക്കുന്നു നൗഷാദ് കുനിയില്‍- ===================================================


ശക്തമായ ഇടപെടലുകള്‍, അല്ല പിന്നെ !... -സംസാരിക്കുന്നത് അബ്ദുല്‍ ഗഫൂര്‍ , തുടര്‍ന്ന് ആര്‍ദ്ര ആസാദ് , ബ്ലോഗ്ഗര്‍ ബീമാപള്ളി, കബീര്‍ കണിയാപുരം-
==========================================================


എനിക്കും ചിലത് പങ്കു വെക്കുവാനുണ്ട് ... -ഇടത്ത് നിന്നും സ്കെച്ച് 2സ്കെച്ച് ,കമ്പര്‍ , ആസാദ് , റാംജി പട്ടേപ്പാടം
==========================================================


ചിത്രത്തില്‍ ഞാന്‍ ഉണ്ട് ... ക്ലൂ തരാം ... ഇടത്ത് കൈ കൊണ്ട് ചുകപ്പു കസേര ചേര്‍ത്ത് പിടിച്ചു :) , കള്ളന്മാര്‍... കണ്ടു പിടിച്ചു അല്ലെ ..? ( തൊട്ടടുത്ത്‌ നില്‍ക്കുന്നത് അബ്ബാസ് നസീര്‍)
==========================================================


അറ്റം മുതല്‍ അറ്റം വരെ- കല്പകഞ്ചേരി ക്രോണിക്കിള്‍സ് സലാം , മറ്റേ അറ്റത്തു സബീന എം സാലി-
==========================================================

ശോ...! സമയം പോയതറിഞ്ഞില്ല ..മീറ്റ് തീര്‍ന്നു !.... എന്തായാലും ഓര്‍മ്മക്കായി ഇത് കൊണ്ട് പോകാം -ബാനര്‍ജിയെ ശ്രദ്ധാപൂര്‍വ്വം അഴിച്ചു (അടിച്ചു ) മാറ്റുന്ന കബീര്‍ :) -
==========================================================


ഡേയ് ....വീട്ടി പോടെയ് .. ബാക്കി അടുത്ത മീറ്റില്‍ :) -ഔദ്യോഗികമായി മീറ്റ്‌ തീര്‍ന്നിട്ടും, പിരിഞ്ഞു പോകാതെ ചെറിയ സംഘങ്ങളായി കുശലം പറയുന്ന ബ്ലോഗേഴ്സ് -
==========================================================

സ്നേഹത്തോടെ
ഫൈസല്‍
കൊണ്ടോട്ടി

41 comments:

Beemapally / ബീമാപള്ളി said...

പോസ്റ്റ്‌ നന്നായി.....

ആശംസകള്‍.!

പട്ടേപ്പാടം റാംജി said...

എഴുത്തും ചിത്രങ്ങളും വളരെ രസമായി.

ayyopavam said...

good

Akbar said...

ഫൈസല്‍ കൊണ്ടോട്ടി.

ബ്ലോഗ്‌ മീറ്റ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ശാന്തം ഗംഭീരം. ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ.

ഈ പോസ്റ്റിനും കുറെ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തിയതിനും നന്ദി.
.

കമ്പർ said...

ഹ..ഹ..ഹ
ഇങ്ങനെ വേണം മീറ്റുകൾ പോസ്റ്റാൻ..കലക്കി ആശാനെ..കൊട് കൈ..
ചിത്രങ്ങളും അടിക്കുറിപ്പും കെങ്കേമം.
ഫോട്ടോയിലെങ്കിലും എല്ലാവരെയും കാണാൻ കഴിഞ്ഞല്ലോ...താങ്ക്സ്

K@nn(())raan കണ്ണൂരാന്‍...! said...

super!

meet + eat = sweet

-സു- {സുനില്‍|Sunil} said...

അതുകലക്കി :)

ബഷീര്‍ Vallikkunnu said...

മീറ്റ്, ചിത്രങ്ങള്‍, കുറിപ്പുകള്‍ എല്ലാം നന്നായി. ഒരു ഫൈസല്‍ ടച്ച്‌ എല്ലാറ്റിലും ഉണ്ട്.

ഹാഷിക്ക് said...

ഫോട്ടോസ് കലക്കി.........ഒപ്പം അവതരണവും........

ശ്രദ്ധേയന്‍ | shradheyan said...

നന്നായി... ഏറ്റവും നന്നായത് ചോറും കറീം :)

Chovakaran Azeez said...

Variety of pix.. excellent
All the best to Riyadh bloggers

C.O.T Azeez

ചെറുവാടി said...

"ബ്ലോഗ്‌ ചര്‍ച്ചകളില്‍ എന്ന പോലെ, കുനിയാതെ മധ്യത്തില്‍ നില്‍ക്കുന്നു നൗഷാദ് കുനിയില്‍"

ചര്‍ച്ചകളില്‍ കീരിയും പാമ്പും പോലെയാണെങ്കിലും ഈ അടികുറിപ്പിലെ വിശാലത ഇഷ്ടായി ഫൈസല്‍.

പിന്നെ വിശേഷങ്ങള്‍ പങ്കു വെച്ചതിനും നന്ദി

മാണിക്യം said...

ചിത്രങ്ങള്‍ ഉഗ്രനാവുന്നത് അടിക്കുറിപ്പിന്റെ കൂടെ ബലത്തിലാണെന്ന് ഇതാ ഒരു വട്ടം കൂടി തെളിഞ്ഞിരിക്കുന്നു.
കൂടിച്ചേരലുകള്‍ എപ്പോഴും സന്തോഷകരമാണ് ..
അതും അക്ഷരങ്ങളിലൂടെ മാത്രം പരിചയമുള്ളവര്‍ മറ്റു താല്പര്യങ്ങള്‍ ഒന്നുമില്ലാതെ ഒത്തു ചേരുമ്പോള്‍ ..
ഇത്തരം ഒന്ന് ചേരലുകളും പരിചയപ്പെടലുകളും പരസ്പരം പോസിറ്റീവ് എനെര്‍ജി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നു പറയാതെ വയ്യ.....
പ്രത്യേകിച്ച് പലപ്പോഴും മാനസികമായ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടേക്കാവുന്ന പ്രവാസ ലോകത്ത്..!!

വളരെ നേര് ....
ആശംസകളോടെ മാണിക്യം

നൗഷാദ് കിളിമാനൂര്‍ said...

ഫൈസല്‍ ചിത്രങ്ങളും അടിക്കുറിപ്പും നന്നായി... ആശംസകള്‍...

Akbar said...

ബഷീര്‍ Vallikkunnu said...
മീറ്റ്, ചിത്രങ്ങള്‍, കുറിപ്പുകള്‍ എല്ലാം നന്നായി. ഒരു ഫൈസല്‍ ടച്ച്‌ എല്ലാറ്റിലും ഉണ്ട്

@- ഹ ഹ ഹ ഫൈസലേ സൂക്ഷിച്ചോ. ബഷീര്‍ മയക്കു വെടി വെക്കുകയാ. ഇനി ആക്രമിക്കാതിരിക്കാന്‍.
------------------

@-നൗഷാദ് കുനിയില്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്ന് കുനിയുന്നത് കൊണ്ട് കുഴപ്പമില്ല.
-----------------

അടിക്കുറിപ്പുകളൊക്കെ ഉഷാറായി.

gulfkuttappan said...

ആശാനെ ...വളരെ നന്നായിട്ടുണ്ട് ...ആശംസകള്‍

പപ്പടത്തിനുമുണ്ട് പറയ്യാന്‍ .... പാവപ്പെട്ടവന്‍ ചായടെ കാര്യം പറഞ്ഞപ്പോള്‍ കൂടെ ഒരു കടി കൂടി വേണമല്ലോ എന്ന് ഞാന്‍ പറഞ്ഞു ഇത് കേട്ട പട്ടേപാടം റാംജി പറഞ്ഞു അടുത്തെവിടെയെങ്കിലും പട്ടി ഉണ്ടെങ്കില്‍ കൊണ്ടുവരാമെന്ന് .ആര്‍ദ്രസാദ് പറഞ്ഞു പഴം പൊരിക്ക് പറഞ്ഞിട്ടുണ്ടെന്നു ...ഇത് എങ്ങനയോ മനസിലാക്കിയ അബ്ബാസ്‌ പറഞ്ഞു കുടുംബമായി കഴിയുന്നവരും പങ്കെടുക്കുന്നുണ്ട് ....തല്‍ക്കാലം പപ്പടത്തിന്റെ കാര്യം പറയരുത് ..സബീന ടീച്ചറും പറഞ്ഞു പപ്പടത്തിന്റെ കാര്യം സദ്യ കഴിഞ്ഞിട്ട് പറഞ്ഞാല്‍ മതിയെന്ന് ...

ishaqh ഇസ്‌ഹാക് said...

ഇഷ്ടായിഷ്ടാ...
കാശില്ലാത്തവന്‍ കീശതപ്പിയപ്പോള്‍ ഫൈസല്‍ കോണ്ടാട്ടി ല്ലേ...? :)
നന്നായി അടിക്കുറിപ്പുകളും ..

Salam said...

കാര്യമാത്ര പ്രസക്തമായി പറഞ്ഞ നല്ല ഒരു മീറ്റ്‌ പോസ്റ്റ്‌.

രമേശ്‌ അരൂര്‍ said...

സന്തോഷമായി ...:)

ആര്‍ദ്ര ആസാദ് / Ardra Azad said...

അതന്നെ...ഒരു ഫൈസൽ ടച്ച്.....

പാവപ്പെട്ടവന്‍ said...

കുഴപ്പമില്ല കുട്ടികൾക്ക് ഇത്രയും മതി

നജിം കൊച്ചുകലുങ്ക് said...

ഫൈസല്‍ നന്നായി. ബാനര്‍ജി എന്ന പ്രയോഗമാണ് സൂപ്പര്‍ബ്!

നജിം കൊച്ചുകലുങ്ക് said...
This comment has been removed by the author.
Nishana said...

നന്നായി ആസ്വദിച്ചു, പോസ്റ്റും ഫോട്ടോസും പിന്നെ അടിക്കുറുപ്പും..
എനിക്ക് സത്യത്തില്‍ അസൂയയാണ് വരുന്നത്. ഗള്‍ഫ്‌ മേഖലയില്‍ ധാരാളം ബ്ലോഗ്ഗെര്‍മാര്‍ ഉള്ളതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഒരു തുടര്‍കഥയാക്കാം...അമേരിക്കന്‍ ജങ്ക്ഷനില്‍ എവിടെങ്ങിലും ബ്ലോഗ്ഗര്‍ മീറ്റ് ഉണ്ടെങ്കില്‍ അറിയിക്കണേ.. സോറി കടിച്ചാല്‍ പൊട്ടാതെ ഇംഗ്ലീഷില്‍ കഷ്ട്ടപെട്ടു എഴുതുന്ന സായിപ്പന്മാരെ അല്ല ഉദ്യേശിച്ചത്‌..

Anyway congrats to the organizers and many thanks to Faizal for sharing it!

Mohamedkutty മുഹമ്മദുകുട്ടി said...

ഇവിടെ തിരൂരില്‍ ഞങ്ങളും മീറ്റി. പിന്നെ ഈറ്റുകയും ചെയ്തു.ഒന്നു വന്നു നോക്കുക.http://mohamedkutty.blogspot.com/2011/04/blog-post_18.html

sm sadique said...

മുഹമ്മെദ് കുട്ടി സാഹിബിന്റെ ബ്ലോഗിൽ നോക്കിയാപ്പോ കണ്ടു ഈ മീറ്റ്.
ആശംസകൾ………….

Naushu said...

എഴുത്തും ചിത്രങ്ങളും വളരെ നന്നായി...

തെച്ചിക്കോടന്‍ said...

അടിക്കുറിപ്പുകള്‍ ചിത്രങ്ങളെ കൂടുതല്‍ മികവുറ്റതാക്കി. കാണാത്ത ആളുകളെ ചിത്രങ്ങളിലൂടെ കണ്ടു, നന്ദി.

ഷബീര്‍ (തിരിച്ചിലാന്‍) said...

ചിത്രങ്ങള്‍ ബ്ലൊഗ് മീറ്റിന്റെ കഥ പറഞ്ഞു... നന്നായിട്ടുണ്ട്.. ആശംസകള്‍...

Noushad Kuniyil said...
This comment has been removed by the author.
Noushad Kuniyil said...

" 'ഇടത്' കൈ കൊണ്ട് 'ചുകപ്പു' കസേര ചേര്‍ത്ത് പിടിച്ചു " നില്‍ക്കുമ്പോഴും ബ്ലോഗ്‌ മീറ്റിന്റെ 'ഹരിതാ' ഭമായ നിമിഷങ്ങള്‍ വലതു കൈകൊണ്ടു മനോഹരമായി അടുക്കി വെച്ചിരിക്കുന്നു, ഫൈസല്‍ :)

പ്രവാസ ജീവിതത്തിലെ ഹൃദ്യമായ ഓര്‍മ്മപ്പുസ്തകത്തില്‍ കട്ടി കൂടിയ സുവര്‍ണ്ണാക്ഷരങ്ങളില്‍ റിയാദ് ബ്ലോഗ്‌ മീറ്റ് എഴുതപ്പെട്ടു കഴിഞ്ഞു. സൌഹൃദത്തിന്റെ വെള്ളി വെളിച്ചവുമായി ഒരു വെള്ളിയാഴ്ച. പുതിയ ചിന്തകള്‍ ഉദയം ചെയ്ത, പുത്തന്‍ സൌഹൃദങ്ങള്‍ തളിരിട്ട ഫലപ്രദമായൊരു വിഷുദിനക്കൂട്ടായ്മ. ഈ- ലോകത്തെ പല 'പാവപ്പെട്ട'വന്മാരും അറിവും അനുഭവവും കൊണ്ട് എത്രമാത്രം സമ്പന്നരാണെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍.

നല്ല കൂട്ടായ്മകള്‍ക്ക് തുടര്‍ച്ച അനിവാര്യം. ഈ തുടക്കം ഒരു ഒടുക്കമാവാതിരിക്കട്ടെ.

നന്ദി ഫൈസല്‍.

Faizal Kondotty said...

അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി ...
ഓരോരുത്തര്‍ക്കും വിശദമായ മറുപടി ഉടനെ തരാം :)

അതിനിടക്ക് ഈ പോസ്റ്റ്‌ ഒന്ന് നോക്കുമല്ലോ ആരെയാണ് നമ്മള്‍ കാത്തിരിക്കുന്നത് ..?

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

എല്ലായിടത്തും നന്മയുടെ ഒത്തുചേരലുകൾ നടക്കട്ടെ!
റിയാദ് മീറ്റിനും സംഘാടകർക്കും എല്ലാ ആശംസകളും നേരുന്നു.

Manoraj said...

മീറ്റുകള്‍ ഇനിയും വരട്ടെ :)

Lipi Ranju said...

അവതരണം കലക്കിട്ടോ .... ചിത്രങ്ങളും..... :)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല അവതരണവും പരിചയപ്പെടുത്തലുകളും...
പിന്നെ ആ അടിക്കുറിപ്പുകൾക്കാണ് കാശ് കേട്ടൊ ഗെഡീ.
അഭിനന്ദനങ്ങൾ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല വിവരണം, നല്ല ചിത്രങ്ങള്‍

പള്ളിക്കരയില്‍ said...

രസകരമായ മീറ്റിന്റെ രസകരമായ ചിത്രണം, വിവരണം. നന്ദി.

പള്ളിക്കുളം.. said...

:)

വഴിപോക്കന്‍ said...

കണ്ടു കണ്ടു, സംശയവും തീര്‍ന്നു! ചുകപ്പു കസേര ചേര്‍ത്ത് പിടിക്കാന്‍ ബ്ലോഗ്‌ മീറ്റില്‍ പോലും കാണിക്കുന്ന ശ്രദ്ധ അപാരം....:)

farhaan said...

nannayi