
(മുന്‍പ് ടി.വി യില്‍ കണ്ട ഒരു ദൃശ്യം , കൊച്ചു കുട്ടികള്‍ ഒരു തീപ്പെട്ടി കമ്പനിയില്‍ ,രാസ വസ്തുക്കള്‍ക്കിടയില്‍ പണിയെടുക്കുന്നത് , മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചിരുന്നു . ഇതാണ് ഇതു എഴുതുവാനുണ്ടായ പശ്ചാത്തലം)
അകലെയൊരു വീടിന്
മട്ടുപ്പാവിലിരുന്നൊരു കുട്ടി
ഉറക്കെ പുസ്തകം വായിക്കുന്നത്
കൊതിയോടെ നോക്കി നില്ക്കവേ
ഒരു നാള് അക്ഷരങ്ങളുമായി
കലഹിക്കാമെന്ന
ഞങ്ങളുടെ സ്വപ്നം
മുതലാളിയുടെ അലര്‍ച്ചയില്‍
മുങ്ങിപ്പോയി
കൂട്ടുകാരാ ,
നമ്മുടെ കൂടെപ്പിറപ്പുകള്
ഈ രാസ വസ്തുക്കളാണ്
ഈ കരിയും പുകയും
മുഷിഞ്ഞ കുപ്പായവുമാണ്
നമ്മള്,
മറ്റു കുട്ടികളെപ്പോലെ
ഉത്ഭവിക്കാന്‍ കുന്നുകളോ
സ്വീകരിക്കാന്‍ കടലുകളോ
ഇല്ലാത്തവരാണ്
ചിറകരിഞ്ഞ പക്ഷികുഞ്ഞുങ്ങളാണ്
അടുത്ത നാല്ക്കവലയില് നിന്ന്
മതഘോഷ യാത്രകളും സംവാദങ്ങളും
അനാഥ സംരക്ഷണ ഗിരി പ്രഭാഷണങ്ങളും
കേട്ട് രസിച്ചു മടങ്ങുന്ന ആളുകളെ
കാല്‍പ്പെരുമാറ്റം
കേള്‍ക്കാറുണ്ടോ നീ രാത്രിയില്‍ ?
കുഞ്ഞികയ്യാല്
ഭാരം ഉയര്‍ത്തി പണി ചെയ്തു
തളര്‍ന്നുറങ്ങുമ്പോള്‍
എങ്ങിനെ നീ കേള്‍ക്കാന്‍ ..?
എങ്കിലും പാതിരാവില്‍
എന്നും ദുസ്വപ്നം കണ്ടു
ഞെട്ടി ഉണരുന്നതു എന്തിനു നീ ?
നിന് നെറുകയില്‍ തലോടാന്‍
ആരും വരില്ല ,നിലാവെളിച്ചം അല്ലാതെ ,
അതിനാല്‍ കവിളുകളിലൂടെ
ഒലിച്ചിറങ്ങിയ കണ്ണുനീര്
ഉടന്‍ തുടച്ചേക്കുക
ചിരിക്കുന്നതും പോലെ
നീ കരയുന്നതും
മുതലാളിമാര്‍ക്ക് ഇഷ്ടമല്ല
തല്ലു വാങ്ങുന്നതെന്തിനു നീ
ഈ കുഞ്ഞു പിടലിയില്‍ വീണ്ടും ..?
ഞങ്ങളുടെ വില്പത്രമിതാ ...
മുഷിഞ്ഞ ഈ നാണയത്തുട്ടുകള്‍ കൂടി
നിങ്ങളുടെ ലാഭത്തിലേക്ക് ചേര്‍ത്ത് കൊള്ളുക
എന്നിട്ട് ആരും കാണാതെ
സൂക്ഷിച്ചു വച്ച ഈ മഞ്ചാടിക്കുരുക്കള്‍
ഞങ്ങളുടെ അനിയന്മാര്ക്ക് നല്‍കുക
കൊത്തം കല്ലുകള്‍ അനിയത്തി മാര്‍ക്കും
അവരുടെ ചക്രവാളത്തിലെങ്കിലും
സ്വാതന്ത്ര്യത്തിന്റെ സൂര്യനുദിക്കട്ടെ
അവരുടെ സ്വപ്നങ്ങളിലെങ്കിലും
വെള്ളരി പ്രാവുകള്‍ കുറുകട്ടെ
35 comments:
ആദ്യം തേങ്ങ ((((( ഠേ )))))
വായിച്ചിട്ട് ഇപ്പ വരാം...
ഇത് ബാല്യത്തിന്റെ,
വിശപ്പിന്റെ,
അശരണത്വത്തിന്റെ,
കാരുണ്യശൂന്യതയുടെ,
സര്‍വ്വോപരി,
ദൈന്യതയുടെ നേര്‍ക്കാഴ്ച്ച....
ആശംസകള്‍...
"ഞങ്ങളുടെ വില്പത്രമിതാ ...
മുഷിഞ്ഞ ഈ നാണയത്തുട്ടുകള്‍ കൂടി
നിങ്ങളുടെ ലാഭത്തിലേക്ക് ചേര്‍ത്ത് കൊള്ളുക
എന്നിട്ട് ആരും കാണാതെ
സൂക്ഷിച്ചു വച്ച ഈ മഞ്ചാടിക്കുരുക്കള്‍
ഞങ്ങളുടെ അനിയന്മാര്ക്ക് നല്‍കുക
കൊത്തം കല്ലുകള്‍ അനിയത്തി മാര്‍ക്കും
അവരുടെ ചക്രവാളത്തിലെങ്കിലും
സ്വാതന്ത്ര്യത്തിന്റെ സൂര്യനുദിക്കട്ടെ
അവരുടെ സ്വപ്നങ്ങളിലെങ്കിലും
വെള്ളരി പ്രാവുകള്‍ കുറുകട്ടെ"
Touching...........
"അവരുടെ ചക്രവാളത്തിലെങ്കിലും
സ്വാതന്ത്ര്യത്തിന്റെ സൂര്യനുദിക്കട്ടെ
അവരുടെ സ്വപ്നങ്ങളിലെങ്കിലും
വെള്ളരി പ്രാവുകള്‍ കുറുകട്ടെ"
ഒരു ദിവസം വരും, വരാതിരിക്കില്ല;
പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.
ആശംസകള്‍!
ഫൈസല്‍ അസ്സലായി ഈ കവിത...പല വരികളും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കപ്പെട്ടു. കവിത ചിലയിടങ്ങളില്‍ വാചാലത അനുഭവപ്പെട്ടെങ്കിലും അദ്യാവസാനം വരെ നിറഞ്ഞു നില്ക്കുന്ന വൈകാരികത..അസ്സലായി അവതരിപ്പിക്കപ്പെട്ടു. ഈ പ്രമേയത്തിന് പുതിയ മാനങ്ങള്‍ ഈ കവിതയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മൊഹനക്രിഷ്ണന് കാലടിയുടെ പാലൈസ് എന്ന കവിതയും ഇത്തരുണത്തില്‍ ഓര്‍ത്തുപോയി. ആശംസകള്‍. സസ്നേഹം
ഫൈസല്‍ അസ്സലായി ഈ കവിത...പല വരികളും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കപ്പെട്ടു. കവിത ചിലയിടങ്ങളില്‍ വാചാലത അനുഭവപ്പെട്ടെങ്കിലും അദ്യാവസാനം വരെ നിറഞ്ഞു നില്ക്കുന്ന വൈകാരികത..അസ്സലായി അവതരിപ്പിക്കപ്പെട്ടു. ഈ പ്രമേയത്തിന് പുതിയ മാനങ്ങള്‍ ഈ കവിതയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മൊഹനക്രിഷ്ണന് കാലടിയുടെ പാലൈസ് എന്ന കവിതയും ഇത്തരുണത്തില്‍ ഓര്‍ത്തുപോയി. ആശംസകള്‍. സസ്നേഹം
തല്ലു വാങ്ങുന്നതെന്തിനു നീ
ഈ കുഞ്ഞു പിടലിയില്‍ വീണ്ടും ..?
ഇത്തരമൊരു സന്ദര്‍ഭത്തിന് ഞാന്‍ സാക്ഷിയായിട്ടുണ്ട് .. ആ വേദന ഈ കവിത വായിച്ചപ്പോള്‍ തികട്ടി വന്നു ..
---------------
നൂറു പുസ്തകങ്ങള്‍ എന്റെ മകന് വാങ്ങിച്ചു കൊടുക്കുമ്പോള്‍ ഒരു പുസ്തകം ആരുമില്ലാത്തവന് വാങ്ങി കൊടുക്കാന്‍ എനിക്ക് തോന്നാത്തത് എന്ത് കൊണ്ട് ...
നിറയെ ഉടുപ്പുകള്‍ അവനു വാങ്ങിച്ചു കൊടുക്കുമ്പോള്‍ ഒന്ന് ഒരു അനാഥ ചെക്കന് ...എന്തോ കൊണ്ട് കഴിയാതെ പോകുന്നു
ഒരു കവിത വായിച്ചു മനസ്സ് അസ്വസ്ഥമാകുന്നത് ഇതാദ്യം ആയിട്ടാണ് ....
ഒരു പാട് വേദനകളോടെ..
ഇതു
കര്‍ത്തവ്യം മറക്കുന്നവന്റെ
കണ്ടില്ലെന്നു നടിക്കുന്നവന്റെ
കാരുണ്യം മണക്കാത്തവന്റെ
മനുഷ്യത്വം കാണാത്തവന്റ
വിശപ്പു രുചിക്കാത്തവന്റെ
കണ്ണുതുറപ്പിക്കാനുതകുന്ന
നേര്‍ക്കാഴ്ചയായി മാറിയെങ്കില്‍...
നല്ല കവിത
ഞങ്ങളുടെ വില്പത്രമിതാ ...
മുഷിഞ്ഞ ഈ നാണയത്തുട്ടുകള്‍ കൂടി
നിങ്ങളുടെ ലാഭത്തിലേക്ക് ചേര്‍ത്ത് കൊള്ളുക
എന്നിട്ട് ആരും കാണാതെ
സൂക്ഷിച്ചു വച്ച ഈ മഞ്ചാടിക്കുരുക്കള്‍
ഞങ്ങളുടെ അനിയന്മാര്ക്ക് നല്‍കുക
കൊത്തം കല്ലുകള്‍ അനിയത്തി മാര്‍ക്കും
അവരുടെ ചക്രവാളത്തിലെങ്കിലും
സ്വാതന്ത്ര്യത്തിന്റെ സൂര്യനുദിക്കട്ടെ
അവരുടെ സ്വപ്നങ്ങളിലെങ്കിലും
വെള്ളരി പ്രാവുകള്‍ കുറുകട്ടെ
നന്നായിട്ടുണ്ട് വരികള്‍
ആശംസകള്‍...*
:)
'അവരുടെ ചക്രവാളത്തിലെങ്കിലും
സ്വാതന്ത്ര്യത്തിന്റെ സൂര്യനുദിക്കട്ടെ
അവരുടെ സ്വപ്നങ്ങളിലെങ്കിലും
വെള്ളരി പ്രാവുകള്‍ കുറുകട്ടെ'
ആ ദിവസം വരാതിരിക്കില്ല.
നൊമ്പരപ്പെടുത്തുന്ന വരികള്‍, ആശംസകള്‍
കുരുന്നിലെ കൂമ്പടക്കപ്പെട്ടവര്..
വല്ല വരികള്‍
മണ്ണെണ്ണ വിളക്കുകള്‍ കാലഹരണപ്പെട്ടു കൊണ്ടിരിക്കുംബോഴും പുതിയ രീതിയില്‍ പ്രാണികളെ ആകര്‍ഷിക്കാനും അവയുടെ ചിറകു കരിക്കുവാനും ഇലക്ട്റോണിക് യന്ത്രങ്ങള്‍ ...
എത്രയുറക്കെ കരഞാലും എത്ര ശക്തമായി പ്രതികരിച്ചാലും ഒന്നല്ലെങ്കില്‍ പറ്റൊരു രീതിയില്‍ കുട്ടികളെ കൊണ്ടു പണിയെടുപ്പിക്കാന്‍ പുതിയ പുതിയാ വേലത്തരങ്ങളുമായി ഇഷ്ടം പോലെ കമ്പനികള്‍ ...
ബാല വേല നിര്‍ത്തലാക്കണമെന്നും കുട്ടികള്‍ക്കു പഠിക്കുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും മെച്ചപെട്ട ജീവിത സാഹചര്യങ്ങളൊരുക്കി പട്ടിണിയും പരിവട്ടങ്ങളും കുറ്റകൃത്യങ്ങളുമില്ലാത്ത പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കണമെന്നു വലിയ വായില്‍ നിലവിളിക്കുന്നവരേ... നിങ്ങളിതൊന്നും കാണുന്നില്ലെ...??
"ഉത്ഭവിക്കാന്‍ കുന്നുകളോ
സ്വീകരിക്കാന്‍ കടലുകളോ
ഇല്ലാത്തവരാണ്
ചിറകരിഞ്ഞ പക്ഷികുഞ്ഞുങ്ങളാണ്'
അവരുടെ അരിയപ്പെട്ട ചിറകുകൾ സ്വീകരണ മുറിയിൽ അലങ്കാര വസ്തുക്കളാക്കിയ അറവുകാരാണു നമ്മൾ..
മനോഹരമായിരിക്കുന്നു വരികൾ.
ഞാനുംകൂടെ ആശംസിക്കുന്നു.‘അവരുടെ സ്വപ്നങ്ങളിലെങ്കിലും
വെള്ളരി പ്രാവുകള്‍ കുറുകട്ടെ ‘
"നിന് നെറുകയില്‍ തലോടാന്‍
ആരും വരില്ല ,നിലാവെളിച്ചം അല്ലാതെ ,
അതിനാല്‍ കവിളുകളിലൂടെ
ഒലിച്ചിറങ്ങിയ കണ്ണുനീര്
ഉടന്‍ തുടച്ചേക്കുക"
ഇഷ്ടപ്പെട്ടു ഈ വരികള്‍
പൊള്ളുന്ന അനുഭവമുണ്ട് ഇതില്‍. പക്ഷെ കവിതയാകാന്‍ അത് മാത്രം മതിയോ ?
നിറങ്ങള്‍ നഷ്ടപെട്ട ബാല്യം...കാഴ്നുംപോള് തന്നെ ഒരി വിങ്ങലാണ്..
കൊട്ടോട്ടിക്കാരന്..,
ആദ്യ കമന്റിനു നന്ദി ..
ദീപ ,സന്തോഷ് , മാക്രി ,കണ്ണനുണ്ണി
വേദനകള്‍ ഏറ്റു വാങ്ങിയത് നിങ്ങളുടെ നന്മ
ബിനീഷ് എം. ,
ഇത് പോലെയുള്ള സന്ദര്‍ഭങ്ങള്‍ക്ക് സക്ഷിയാകുക അല്ലാതെ മറ്റൊന്നും നാം ചെയ്യുന്നില്ല എന്നതും സത്യം
സപ്ന , ശ്രീഇടമൺ ,വയനാടന്‍ , Dr.ജിഷ്ണു ചന്ദ്രന് ,താരകൻ
നന്ദി
തെച്ചിക്കോടന് , ചിന്തകന്‍
ആ ഒരു ദിവസം വരുമോ ?
വഴിപോക്കന്, കടിഞൂല്‍ പൊട്ടന് ,
ഇതൊക്കെ എല്ലാവരും കണ്ടില്ലെന്നു നടിക്കുകയാണ് .
നന്നായിട്ടുണ്ട്.
ആശംസകള്‍.
@Thallasseri, @രാമചന്ദ്രന് വെട്ടിക്കാട്ട്.
നന്ദി
ഫൈസലേ , ഞാനീ കവിത പഠിച്ചുകൊണ്ടിരിക്കുകയാണ് .നല്ല വരികള്‍ .കൂടുതല്‍ എഴുതുക .കുറെ നാള് കഴിഞ്ഞേ നമ്മള് തമ്മില്‍ ഇനി കാണൂ അതുവരെ ലാല്‍ സലാം സഖാവേ .
കണ്ടിട്ടും കണ്ടില്ലെന്ന് നടിയ്ക്കുന്ന, യഥാര്‍ത്ഥ ജീവിതത്തിലെ കാഴ്ചകള്‍...
നിന് നെറുകയില്‍ തലോടാന്‍
ആരും വരില്ല ,നിലാവെളിച്ചം അല്ലാതെ
ഇതാണ് സത്യം
വല്ലാതെ നോവിച്ചു.... എന്നാലും ഒന്നും ചെയ്യുന്നില്ല വിലപിക്കുകയല്ലാതെ....വെറും മുതല കണ്ണീര് അല്ലെ.
vallathe novichu alla ippozhum manassil cheriya oru nombaram baaki!
jeevithathinte yadhartha mugham...!
Manoharam, Ashamsakal...!!!
നന്നായിരിക്കുന്നു ഫൈസല്‍ക്കാ...
ആശംസകള്‍
അവരുടെ സ്വപ്നങ്ങളിലെങ്കിലും
വെള്ളരി പ്രാവുകള്‍ കുറുകട്ടെ
“”അകലെയൊരു വീടിന്
മട്ടുപ്പാവിലിരുന്നൊരു കുട്ടി
ഉറക്കെ പുസ്തകം വായിക്കുന്നത്
കൊതിയോടെ നോക്കി നില്ക്കവേ
ഒരു നാള് അക്ഷരങ്ങളുമായി
കലഹിക്കാമെന്ന
ഞങ്ങളുടെ സ്വപ്നം
മുതലാളിയുടെ അലര്‍ച്ചയില്‍
മുങ്ങിപ്പോയി “”
മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വരികള്‍.
നന്നായിരിക്കുന്നു സുഹൃത്തേ.
ആശംസകള്‍ തൃശ്ശൂരില്‍ നിന്ന്
...,
ഹൃദയ സ്പര് ശിയായ ഒരു കവിത !!!!!! വളരെ നന്നായിട്ടുണ്ട്......
:-)
Hearts fall to dark,
with a black stone ,
never i can stood up,
beware,light is on up,
You can Hope a ray of edu ,
Yah,we too will make,
No sir,i can,
Boss will throw us,
He will make us fed up,
With an angle of 45.
തീക്ഷ്ണമായ വികാരത്തെ ലളിതമായ് അവതരിപ്പിച്ചിരിക്കുന്നു....
നല്ല വരികള്‍ ,ആവരികള്‍ക്ക് മുന്നില്‍ ആത്മസമര്‍പ്പണം.
:::::-- ഞങ്ങളുടെ വില്പത്രമിതാ ...
മുഷിഞ്ഞ ഈ നാണയത്തുട്ടുകള്‍ കൂടി
നിങ്ങളുടെ ലാഭത്തിലേക്ക് ചേര്‍ത്ത് കൊള്ളുക
എന്നിട്ട് ആരും കാണാതെ
സൂക്ഷിച്ചു വച്ച ഈ മഞ്ചാടിക്കുരുക്കള്‍
ഞങ്ങളുടെ അനിയന്മാര്ക്ക് നല്‍കുക
കൊത്തം കല്ലുകള്‍ അനിയത്തി മാര്‍ക്കും
അവരുടെ ചക്രവാളത്തിലെങ്കിലും
സ്വാതന്ത്ര്യത്തിന്റെ സൂര്യനുദിക്കട്ടെ
അവരുടെ സ്വപ്നങ്ങളിലെങ്കിലും
വെള്ളരി പ്രാവുകള്‍ കുറുകട്ടെ --:::::
> കരളില്‍ കാരുണ്യത്തിന്റെ മഹാസാഗരം കാക്കുന്നവര്‍ക്കേ ഇത്തരം വരികളെഴുതാനുള്ള ഭാഗ്യമുണ്ടാവൂ...!!
ഫൈസല്‍ സാറേ, കിലോകണക്കിനു അഭിനന്ദനങ്ങള്‍....!!
ആ കരളുകൊണ്ടിനിയും കാലത്തിന്റെ കണ്ണിലേയ്ക്കു നോക്കിയിരിക്കുക..!!! <
നിന് നെറുകയില്‍ തലോടാന്‍
ആരും വരില്ല ,നിലാവെളിച്ചം അല്ലാതെ ,
അതിനാല്‍ കവിളുകളിലൂടെ
ഒലിച്ചിറങ്ങിയ കണ്ണുനീര്
ഉടന്‍ തുടച്ചേക്കുക
ചിരിക്കുന്നതും പോലെ
നീ കരയുന്നതും
മുതലാളിമാര്‍ക്ക് ഇഷ്ടമല്ല
തല്ലു വാങ്ങുന്നതെന്തിനു നീ
ഈ കുഞ്ഞു പിടലിയില്‍ വീണ്ടും ..
ലളിതമായ മനസ്സില്‍ തട്ടുന്ന വരികള്‍...
Post a Comment