Saturday, August 8, 2009
മുരളീധരന് ചരിത്രമെഴുതുന്നത് ...!
മുരളി ചരിത്രത്തിലിടം നേടുന്നത്
സുഖങ്ങള്‍ ഉപേക്ഷിച്ചു
ബോധി മരച്ചുവട്ടിലെത്തിയ
ബുദ്ധനായിട്ടല്ല ;
മറ്റുള്ളവരുടെ പാപ ഭാരം
ഏറ്റു വാങ്ങി കുരിശിലേറിയ
ക്രിസ്തുവായിട്ടല്ല ;
യൗവനം അച്ഛന് നല്കിയ
പിതൃ സ്നേഹിയായ
പുരുവുമല്ല .
എങ്കിലും സാഹചര്യങ്ങളെ
സ്വയമേ സൃഷ്ടിച്ചു
ചരിത്രത്തിലേക്ക്
നടന്നു കയറുകയാണ് മുരളി
ഗ്രഹണി പിടിച്ച സമയത്ത്
ഭാര്യയെ മൊഴി ചൊല്ലി
പിന്നീടവളുടെ
ഒരു ചുംബനത്തിനായി
തിണ്ണ നിരങ്ങുന്നവനെപ്പോലെ
പ്രസിഡന്റ് പദം വലിച്ചെറിഞ്ഞു
അതേ പാര്‍ട്ടിയുടെ
സാധാ അംഗത്വത്തിന്
ഭിക്ഷ യാചിക്കുന്നവന് .
നില്ക്കുന്ന തോണി മുക്കി
മറു തോണിയിലേക്ക് ചാടുന്നവന്
രാഷ്ട്രീയ പുറമ്പോക്കുകളില്‍
ഗതികിട്ടാ പ്രേതം പോലെ
മുരളീധരന് ഇന്നലയവെ;
പ്രതാപ കാലം
കയ്യൊഴിഞ്ഞ പിതാവ്
പുത്രനാല്‍ അപമാനിതനാകവേ ;
അത് കുറിക്കപ്പെടുന്ന
ചരിത്രതാളുകളില്‍ മഷി പടരുന്നത്
ഒരു ജന്മം മുഴുവന്‍
പുത്രനെ ഓര്‍ത്തോര്‍ത്തു
കരളുരുകി മരിച്ച
ഈച്ചരവാര്യര്‍ എന്ന
ഒരു പാവം മനുഷ്യന്റെ
കണ്ണുനീരിനാലാണോ ?
Subscribe to:
Post Comments (Atom)
19 comments:
കിങ്ങിണിക്കുട്ടന്റെ ഗതികേടേ....:):)
കലക്കി ഫൈസല്‍. കിടു കിടിലന്‍..
അച്ഛാ ഞാനാ...കിങ്ങിണി കുട്ടന്
എന്താ ഈ പാതിരാത്രിക്ക് ?
അച്ഛാ... എനിക്ക് ജനങ്ങളെ സേവിക്കണം..!
ഈ അസമയതോ....?
തിരക്കില്ലിയ.. രാവിലെ മതി...
മോന് അവിടെ നിന്ന് സേവിച്ചോളൂ....
നടക്കില്ല്യ അച്ഛാ. ഇവിടെ നിന്നാല്‍ ഞാന്‍ കുത്ത് പാള എടുക്കും.
നീ ഇങ്ങോട്ട് വന്നാല്‍ ഞാനും..
അപ്പൊ പപ്പിക്കുട്ടിയോ...എന്നാല്‍ അവളെയും ഇറക്കിവിട്...
അത് വേണ്ടാ. എനിക്ക് അവസാനം ഇത്തിരി കഞ്ഞി വെള്ളം തരാന്‍ അവളെ കാണൂ
അപ്പൊ എന്റെ കാര്യം ???
ഗോവിന്ദ......................!!!!!
(കഥാ പാത്രങ്ങള്‍ സാങ്കല്പികമാണ്
സാദ്രിശ്യങ്ങള്‍ വശളതരത്തില് മാത്രം)
ഫൈസലെ,
കൊള്ളാം.
ഗ്രഹണി പിടിച്ച സമയത്ത്
ഭാര്യയെ മൊഴി ചൊല്ലി
പിന്നീടവളുടെ
ഒരു ചുംബനത്തിനായി
തിണ്ണ നിരങ്ങുന്നവനെപ്പോലെ
ഇതു കലകലക്കി.
ഹിഹിഹിഹിഹിഹിഹിഹി...
കൊള്ളാം ഫൈസല്‍ക്കാ...
ഉത്തരത്തിലുള്ളത് കിട്ടിയുമില്ല.കക്ഷത്തിലുള്ളത് പോവുകയും ചെയ്തു.കണ്ടകശനി കിങ്ങിണിക്കുട്ടനെയും കൊണ്ടേ പോകൂ എന്നാ തോന്നുന്നേ.മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ കണ്ണുനീരിന്റെ വില തന്നെയായിരിക്കാം കരുണാകരന് ഇപ്പോള്‍ കൊടുത്ത് കൊണ്ടിരിക്കുന്നത്.
ഒരു ജന്മം മുഴുവന്‍
പുത്രനെ ഓര്‍ത്തോര്‍ത്തു
കരളുരുകി മരിച്ച
ഈച്ചരവാര്യര്‍ എന്ന
ഒരു പാവം മനുഷ്യന്റെ
കണ്ണുനീരിനാലാണോ ?
ഞാൻ വിധിയിൽ വിശ്വസിക്കുന്നില്ല.
എങ്കിലും,ഇതു അനിവാര്യമായ ഒരു പകരം വീട്ടൽ ആണ്.
ഒരിക്കലും തിരിച്ചു വരാത്ത മകനെയോർത്ത് മാനസിക വിഭ്രാന്തിയിൽ അവസാനിച്ച ഒരു അമ്മയുടെ ദു:ഖം...
ഉരുകിത്തീർന്ന അച്ഛന്റെ വേദന..
ആരൊക്കെ മറന്നാലും അടിയന്തിരാവസ്ഥയുടെ കിരാത നാളുകളിൽ ജീവിച്ചവർ മറക്കില്ല...!
ഫൈസൽ, വളരെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.നന്ദി!
ഈച്ചരവാര്യരുടെ കണ്ണീരുമായൊരു താരതമ്യം ഈ പൊറാട്ട് നാടകത്തിലെ പിതാവിന്റെ മോഹഭംഗത്തിനു നല്‍കുന്നത് കാവ്യനീതി അല്ല. ഇത്രയല്ല ആ കണ്ണീരിന്റെ വില, ദുരന്തത്തിന്റെ വില, ദുഃഖത്തിന്റെ വില.
ചാണക്യന്, ബഷീര്‍, ഷാജി ,മലബാറി
വായനയ്ക്ക് നന്ദി .. തല്‍ക്കാലത്തേക്ക് കേരള ജനത രക്ഷപ്പെട്ടു എന്ന് കരുതാം :)
അനില്‍ജി ,
അല്ലാതെ എന്താ പറയാ .. ആദര്‍ശം എന്നത് പോയിട്ട് മാനം എങ്കിലും വേണ്ടേ പേരിനു ?
ഗ്രഹണി പിടിച്ച സമയത്ത്
ഭാര്യയെ മൊഴി ചൊല്ലി
പിന്നീടവളുടെ
ഒരു ചുംബനത്തിനായി
തിണ്ണ നിരങ്ങുന്നവനെപ്പോലെ
അതെ. അതെ.
ജിപ്പൂസ് , സുനില്‍ കൃഷ്ണന് , ജ്നാനശൂന്യന്‍
തീര്‍ച്ചയായും ഈ അവസ്ഥ , ഈച്ചരവാര്യരുടെ ദുഃഖ ത്തിനു പരിഹാരം ആവുന്നില്ല ..എങ്കിലും ലീഡറുടെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ ..മാനം നഷ്ടപ്പെടുക എന്നത് ഏറ്റവും വലിയ ദുര്യോഗം ആണ് (അച്ഛനും മകനും അതുപോലും അറിയില്ലെങ്കിലും ) ... കേരളത്തിലെ ഏറ്റവും അവ മതിപ്പുള്ള നേതാക്കളില്‍ ഒരാളാണ് മുരളീധരന് എന്ന് പലരും പറയുമ്പോള്‍ അതില്‍ സത്യം ഉണ്ട് താനും .. ഈ അവസ്ഥക്ക് കാരണം ഒരു പക്ഷെ ലീഡറുടെയും മകന്റെയും പൂര്‍വ്വ ചെയ്തികള്‍ ആവാം എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ ...
ഭീരുക്കള്‍ ഒരു പാട് തവണ മരിക്കുന്നു ധീരന്മാര് ഒറ്റ തവണയും .. രാജന് ധീരനായിരുന്നു ..ജനാധിപത്യ മൂല്യങ്ങള്‍ കുഴിച്ചു മൂടിയ അടിയന്തിരാവസ്ഥ കാലത്ത് ഒരു കവിത ചൊല്ലാന്‍ ധൈര്യം കാണിച്ചവന് .. പക്ഷെ ഒരു കവിത ചൊല്ലിയത്തിനു ക്യാമ്പിലിട്ടു ഒരുട്ടി കൊന്നവര്‍ ഭീരുക്കള്‍ ആയിരുന്നു .. അവരുടെ പല തവണയുള്ള രാഷ്ട്രീയ മരണം ആണ് നാം കാണുന്നത് ... മകനെയോര്‍ത്ത് കരളുരുകിയ ഈച്ചര വാര്യരുടെ യും ഭാര്യയുടെയും ഓര്‍മ്മകള്‍ ഇന്നും ജന മനസ്സുകളെ നൊമ്പരപ്പെടുത്തുമ്പോള് , രാഷ്ട്രീയ ഭീഷ്മരുടെയും മകന്റെയും അധ:പതനം പരിഹാസ്യത മാത്രം ഉയര്‍ത്തുന്നതും അതിനാലാവാം ...
മുന്‍ മുഖ്യമന്ത്രി സഖാവ് നായനാര്‍ മരണപ്പെട്ട ഒരു രാത്രിയില്‍ കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങള്‍ കണ്ണീരൊഴുക്കി വഴിയോരത്ത് നിന്നിരുന്നു .. അനിവാര്യമായ വിധി മറ്റൊരു മുന്‍ മുഖ്യ മന്ത്രിയായ ലീഡറുടെ കാര്യത്തില്‍ നാളെ സംഭവിക്കുമ്പോള്‍ ജനങ്ങള്‍ തങ്ങളെ നയിക്കേണ്ട നായകനെ നഷ്ടപ്പെട്ടു എന്നാ ഹൃദയ വേദനയോടെ വഴിയോരത്ത് കാത്തു നില്‍ക്കുമോ ..? അറിയില്ല .. ഒരു പക്ഷെ സ്വന്തം മകന് പോലും കാത്തു നിന്നെന്നു വരില്ല ... അന്ന് ഏതെങ്കിലും പാര്‍ട്ടിയില്‍ വലിഞ്ഞു കയറാനുള്ള ശ്രമത്തില്‍ , അച്ഛനെ തള്ളി പറയേണ്ടി വരുന്ന അവസ്ഥയില്‍ ആണെങ്കില്‍ വിശേഷിച്ചും ..
ഫൈസല്‍.... ജനങ്ങള്‍ കാത്തിരിക്കും.....!!!
ഒരു സുനാമി കഴിഞ്ഞ ആശ്വാസത്തോടെ...!!
രാഷ്ട്രീയം എന്നത് വയറ്റിപ്പിഴപ്പായി മാത്രം കാണുന്നവര്‍ക്ക് എന്തു മാനം എന്തു നാണം.മൂലത്തിലൊരു ആലു കുരുത്താല്‍ അതും ഒരു തണല്‍.അത്രതന്നെ.കണ്ണുപോലും കാണാതായിട്ടും അധികാരം കിട്ടാനായി മുറവിളികൂട്ടുന്ന ഒരു അച്ചനും ആരെയും അപ്പാ എന്നു വിളിച്ചു കൂടെപോകാന്‍ മടിയില്ലാത്ത ഒരു മോനും
ബലേ ഭേഷ്! കിടിലൻ
മാധ്യമങ്ങളും രാഷ്ടീയകാരും ആവോളം കുത്തുന്നുണ്ട്.
വെറുതെ വിട് ആ പാവത്തെ
അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കാനുള്ള ക്ഷമയും
വിവരവുമില്ലെന്നുമൊഴിച്ചാല് മുരളിക്ക് എന്തു വിത്യാസമാണുള്ളത് മറ്റു പ്രമുഖ നേതാക്കളില്‍ നിന്ന്...
തൊലിക്കട്ടി അപാരം തന്നെ :)
കൊള്ളാം ചരിതം
പുതിയ പോസ്റ്റ് തിരിച്ചു വരേണ്ട ഇടതുപക്ഷം ?
ഇത് തകര്‍ത്തു ഫൈസലേ.
Post a Comment