Monday, March 15, 2010

തിരിച്ചു വരവുകള്‍ !!

ആറു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗിലേക്ക് ഒരു തിരിച്ചു വരവ് ?!!! വ്യത്യസ്ത ചര്‍ച്ചകള്‍ക്കിടയിലും വളരെ നന്നായി ഇടപഴകിയ , നല്ലവരായ ഒരു കൂട്ടം ബ്ലോഗ്ഗര്‍ മാരെ വിട്ടു അകന്നു നില്‍ക്കാന്‍ തോന്നിയതിനു പിന്നിലെ ചേതോ വികാരം എന്തായിരുന്നു ? വലിയ അഭിപ്രായ സംഘട്ടനങ്ങള്‍ക്കിടയിലും, പലരിലും അന്തര്‍ലീനമായ സ്നേഹവും ഗുണകാംക്ഷയും എനിക്ക് പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുമുണ്ട് , എന്നിട്ടും .. എന്തിനായിരുന്നു വലിയ ഇടവേള ?

പറയാം ....ആരും മറന്നിട്ടില്ല എന്നറിയാം . അത്, എവിടെ എന്ന് ചിലരുടെ ഇമെയില്‍ അന്വേഷണങ്ങള്‍ കണ്ടത് കൊണ്ട് മാത്രമല്ല ..പല ബ്ലോഗു പോസ്റ്റുകളിലെ കമ്മന്റുകളിലും എന്നെ ഓര്‍ക്കുന്നതായി കണ്ടു ... ഏറ്റവും കൂടുതല്‍ സ്നേഹം അഭിപ്രായ വ്യത്യാസം ഉള്ളവര്‍ക്കായിരുന്നു എന്നതാണ് സത്യം . എനിക്കും ശരിക്കും മിസ്സ്‌ ചെയ്തതായി തോന്നിയത് അവരെ ഒക്കെ തന്നെയായിരുന്നു .. .

പല പഴയ പോസ്റ്റുകളും വായിച്ചു വരുന്നു .... വനവാസത്തിന്റെ കാരണങ്ങള്‍ പറയാം .. അതിനു മുന്‍പ് , ഒരു ചെറിയ ആശങ്ക തോന്നുന്നത് ബൂലോകം അനാവശ്യമായി കലുഷമാകുന്നുണ്ടോ എന്നതാണ് .. അവനവന്റെ ആശയങ്ങള്‍ പറയുന്നതില്‍ തെറ്റില്ല പക്ഷെ എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസങ്ങളെ അനാവശ്യമായി വ്യാഖ്യാനിക്കാന്‍ നില്‍ക്കുന്നത് ? ഉദാഹരണത്തിന് ബൈബിളിനെക്കുറിച്ചും വിശിഷ്യാ ക്രിസ്ത്യന്‍ വിശ്വാസങ്ങളെ ക്കുറിച്ചും പറഞ്ഞു തരേണ്ടത്‌ ,ക്രിസ്താനികള്‍ തന്നെയാണ് അല്ലാതെ മുസ്ലിം ബ്ലോഗ്ഗര്‍മാര്‍ അല്ല.. ( ഒരു ക്രിസ്ത്യന്‍ സുഹൃത്തുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോഴാണ്, മുന്‍പ് കുറെയേറെ വായിച്ചിട്ടുണ്ടെങ്കിലും, അതിനേക്കാള്‍ ഏറെ എനിക്ക് ക്രിസ്തുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് )

പറയട്ടെ , മറ്റു വഴികള്‍ മോശമാകുന്നു എന്ന് പറയുന്നതിനേക്കാള്‍ എപ്പോഴും അഭികാമ്യം താന്‍ തിരഞ്ഞെടുത്ത വഴിയുടെ മേന്മകള്‍ കാണിച്ചു കൊടുക്കുന്നതാണ് , .. ഒരര്‍ത്ഥത്തില്‍ അതാണ്‌ ശരിയായ സംവേദന ശൈലി , പരസ്പര വിശ്വാസവും സ്നേഹവും കേള്‍ക്കാനുള്ള മനസ്സും സര്‍വ്വോപരി സമാധാനവും സംജാതമാകുക അപ്പോഴാണ്‌ ... അല്ലാത്ത പക്ഷം വിദ്വേഷവും മടുപ്പും ആണ് ഉണ്ടാവുക . സ്നേഹമാകുന്ന മധുരം ചേര്‍ത്ത് വിളമ്പുന്നതാണ്, വിദ്വേഷത്തിന്റെ കയ്പ്പ് കലര്തുന്നതിനേക്കാള്‍ നല്ലത് എന്നാണു എന്റെ പക്ഷം.

ലോക ചരിത്രത്തിലെ പ്രവാചകന്റെ സ്ഥാനം മനസ്സിലാക്കാതെ ചിലര്‍ അദ്ദേഹത്തിന്റെ വിവാഹങ്ങളെ ബേസ് ചെയ്തു വളരെ മോശമാക്കി ചിത്രീകരിച്ചത് കണ്ടപ്പോഴും തോന്നിയത് ഇത് തന്നെ. അന്ധമായ വിദ്വേഷം ഒരാളുടെ നന്മകളെ മൂടി വെക്കാന്‍ നമ്മെ പ്രേരിപ്പിക്കരുത് .
അദ്ദേഹത്തിന്റെ ദര്‍ശനത്തോട്‌ വിയോജിക്കുമ്പോള്‍ തന്നെ , താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഒരുപാട് വിപ്ലവകരമായ , ഗുണകരമായ , മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയ ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു പ്രവാചകന്‍ എന്നത് പലര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ് ,

പറഞ്ഞു വന്നതിന്റെ സാരം ഇതാണ് ... ന്യായമായ വിമര്‍ശനങ്ങള്‍ ആവാം , അത് പക്ഷെ വ്യക്തിപരവും സാമൂഹികവുമായ അവഹേളനമോ, അധിക്ഷേപിക്കലോ ആവരുത് എന്ന് മാത്രം .

അതൊക്കെ പോട്ടെ, ആദ്യം പറഞ്ഞു വന്നത് എന്റെ ബ്ലോഗിലെ തിരോധാനത്തെക്കുറിച്ചാണല്ലോ ... അതെ നമുക്ക് അല്പം പിറകിലോട്ടു പോകാം അതായത് 2009 സെപ്റ്റംബര്‍ മാസം ഞാന്‍ നാട്ടില്‍ പോകാനൊരുങ്ങുന്ന കാര്യം അവസാന പോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ ... ബ്ലോഗ്ഗര്‍ ആയതിനു ശേഷമുള്ള ആദ്യ മടക്ക യാത്ര ..! നിറയെ ബ്ലോഗ്‌ അനുഭവങ്ങള്‍ തന്ന, ഒത്തിരി ബ്ലോഗ്ഗര്‍ മാരെ നേരില്‍ കണ്ട സുഖമുള്ള ഒരു അവധിക്കാലം .. , ബഹറിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എന്നെ കാണാന്‍ സജി അച്ചായനും , നട്ടപ്പിരാന്തനും വന്നു .. തിരക്കിനിടയിലും എന്നെ കാണാന്‍ മാത്രമായി അത്രയും റിസ്ക്‌ എടുത്തു അവര്‍ വന്നപ്പോള്‍ , ആദ്യമായി നേരില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി ..., അക്ഷരങ്ങള്‍ തന്ന സ്നേഹ ബന്ധം , അത്ര ഉപരിപ്ലവമല്ലെന്ന് ബോധ്യം വന്നു . (പിന്നെ , അച്ചായന്‍ ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ ഫെയര്‍ ആണ് ! നട്ടു ആണെങ്കിലോ പ്രൊഫൈലില്‍ കാണുന്നതിനേക്കാള്‍ നിഷ്കളങ്കനും .) വരട്ടെ, ദൈവം അനുഗ്രഹിച്ചാല്‍ , ഒരിക്കല്‍ കൂടി അവരെ കാണാനായി ബഹറിനില്‍ പോകണം...

നാട്ടില്‍ എന്നെ ശരിക്കും ഹെല്പ് ചെയ്തത് കൊട്ടോട്ടിക്കാരന്‍ സാബു ആണ് , എന്നെ തിരക്കി വീട്ടില്‍ വന്നു എന്ന് മാത്രമല്ല മറ്റു ബ്ലോഗ്ഗേസുമായി ബന്ധപ്പെടുത്തിയതും കൊട്ടോട്ടിക്കാരന്‍ ആണ് , പത്തു കിലോമീറ്റര്‍ പരിധിയില്‍ ഉള്ള ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തിയത് പക്ഷെ ബ്ലോഗ്‌ ആയിരുന്നു എന്ന് മാത്രം .... സാബുവിന്റെ , വീട്ടിലേക്കുള്ള വരവ് വെറുതെയായില്ല , പിന്നീട് മറ്റു ചില പ്രമുഖ ബ്ലോഗ്ഗേര്‍സിനു ചായ കൊടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു ...,

ചികിത്സക്കായി പോക്കുന്നതിനിടയില്‍ ബ്ലോഗ്ഗര്‍ ഹാറൂണ്‍.പി (കണ്ണൂര്‍ ) യും മക്കളും , പിന്നീട് അലി ചെമ്മാട് എന്ന ബ്ലോഗ്ഗെറും , പിന്നെ ജ്യോനവന്റെ ഭൗതിക ശരീരം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ receive ചെയ്യാന്‍ വന്ന അരീക്കോടന്‍ മാഷ് , വികടശിരോമണി, അനില്‍ @ ബ്ലോഗ്‌ , മിന്നാമിനുങ്ങ്‌ , വിഷ്ണു പ്രസാദ് , ടിജോ തുടങ്ങിയവരും വീട്ടില്‍ വന്നപ്പോള്‍ അത് സുഖമുള്ള ഒരു ഓര്‍മ്മയായി ...പിന്നെ അങ്ങ് ഇരിങ്ങാലക്കുടയില്‍ നിന്നും ബ്ലോഗ്ഗര്‍ ഖാദര്‍ പട്ടേപ്പാടം സുഹൃത്തിനോടൊപ്പം വന്നു ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കിയുള്ള ഗാന സമാഹാരത്തിന്റെ സി ഡി തന്നത് , ഞങ്ങള്‍ ഒരുമിച്ചു ബാബു രാജിന്റെ മകളുടെ വീടന്വേഷിച്ച്‌ പോയത് , എല്ലാം
വേറിട്ട ഒരനുഭവമായി

ബ്ലോഗ്ഗിലെ ചെറു പരിചയത്തിനപ്പുറം, എത്രെയോ കാലമായി ഒന്നിച്ചുള്ള സുഹൃത്തുക്കളെ പോലെ തോന്നി , ഒട്ടും അപരിചത്വം നിഴലിക്കാതെ , പറഞ്ഞു വച്ചതിന്റെ തുടര്‍ച്ച പോലെ പെരുമാറി, വീട്ടിലിരിക്കവേ , എല്ലാവരും .എനിക്കാകട്ടെ . മനസ്സില്‍ എന്നെന്നും തങ്ങി നില്‍ക്കുന്ന നനുത്ത ഒരു അവധിക്കാല ഓര്‍മ്മയും..

അവധിക്കാലം കഴിഞ്ഞു നവംബര്‍ ആദ്യവാരത്തില്‍ തിരിച്ചെത്തി എന്നത് സത്യം തന്നെ , പക്ഷെ ... പിന്നീട് ഇത്രയും ഗ്യാപ്പ് ? ബ്ലോഗ്‌ മടുത്തിട്ടാണോ ? ഏയ് അല്ലെ അല്ല... മറ്റെന്തിനെക്കാളും നല്ല ബന്ധങ്ങള്‍ക്ക് മുന്‍ ഗണന കൊടുക്കുന്ന ഞാന്‍ ഇതൊക്കെ വിട്ടു എവിടെ പോകാന്‍ .. അതും ബൂലോകം ഇത്ര നല്ല പരിഗണനയും സൗഹൃദവും തരുമ്പോള്‍ ..? .

തിരിച്ചെത്തിയപ്പോള്‍ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവ് എന്നെ കാത്തു കിടപ്പുണ്ടായിരുന്നു. ഇവിടുത്തെ(സൗദി ) govt സെക്ടറില്‍ ഉള്ള ഒരു scientific research സെന്റെറില്‍ ജോലിക്കായി ഒരു വര്ഷം മുന്‍പ് ഞാന്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തിരുന്നു . ഞാന്‍ selected ആയെന്നും , അല്പം ചില പേപ്പര്‍ വര്‍ക്ക്‌ കൂടി കഴിഞ്ഞു , വിസ ചെയ്ച്ചിംഗ് ഉള്‍പ്പെടെ ബാക്കി പ്രൊസസ്സിംഗിനായി എന്നോട് പെട്ടെന്ന് ഡല്‍ഹിയിലേക്കു മടങ്ങി, അവിടുത്തെ ഏജന്‍സിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും ആവശ്യപ്പെട്ടു ..അപ്രകാരം പഴയ ജോലിയില്‍ നിന്നും resign ചെയ്തു ഞാന്‍ ജനുവരി ആദ്യവാരത്തില്‍ ഡല്‍ഹിയിലേക്കു മടങ്ങി

ഡല്‍ഹിയില്‍ നല്ല തണുപ്പായിരുന്നു ... തലസ്ഥാന നഗരിയെന്ന ജാടയില്ലാതെ , ചരിത്രം ഒരുപാട് ഉറങ്ങുന്ന ദില്ലി പഴയ പ്രതാപത്തോടെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നതായി തോന്നി .. മൂന്നു നാല് ദിവസത്തെ ഫോര്‍മാലിറ്റികള്‍ക്ക് ശേഷം ഞാന്‍ ബാംഗ്ലൂര്‍ വഴി നാട്ടിലേക്കു തിരിച്ചു .പഠിച്ച സ്ഥാപങ്ങളില്‍ നിന്ന് ഒക്കെ വെരിഫികേഷന്‍ വേണം ആയിരുന്നു പുതിയ ജോലിക്ക് . അതൊക്കെ സംഘടിപ്പിച്ചു , വീണ്ടും നിനച്ചിരിക്കാതെ കിട്ടിയ ഒരു അവധിക്കാലം ആസ്വദിച്ചു ഫെബ്രുവരി അവസാനത്തില്‍ വീണ്ടും പ്രവാസത്തിലേക്ക് തിരിച്ചു വന്നു ..( തിരക്കുകള്‍ക്കിടയില്‍ ബ്ലോഗില്‍ കയറാന്‍ സമയം കിട്ടിയില്ല .. വല്ലപ്പോഴും മെയില്‍ നോക്കുമ്പോള്‍ ബൂലോകത്ത് ഒന്ന് ഓട്ടപ്രദക്ഷിണം നടത്തും , അത്ര മാത്രം )..

റിസര്‍ച്ച് സെന്റര് റിലെ ജോലി ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു .. കരിയര്‍ ഗ്രോത്ത് നുള്ള നല്ല opportunities ഉണ്ട് . ലൈബ്രറിയില്‍ ധാരാളം scientific ബുക്സ് , journals അടക്കം വായിക്കാന്‍ കിട്ടും. പിന്നെ വര്‍ഷത്തില്‍ രണ്ടു തവണ നാട്ടില്‍ പോകാം

ഞങ്ങളുടെ Department ഹെഡ് കാനഡക്കാരന്‍ ഒരു ഡോക്ടര്‍ ആണ് .. ഇന്ത്യയെക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ടത്രെ ..! പല ഇന്ത്യന്‍ സാഹിത്യകാരന്മാരുടെ ബുക്സിന്റെ പേര് അദ്ദേഹം പറഞ്ഞപ്പോള്‍ (പലതും ഞാന്‍ കേട്ടിട്ട് പോലുമില്ല ) ഞാന്‍ ശരിക്കും ചൂളിപ്പോയി , എങ്കിലും അദ്ദേഹത്തിന്റെ ഇന്ത്യയെക്കുറിച്ചുള്ള അറിവും മതിപ്പും കണ്ടപ്പോള്‍ ഒരു ഇന്ത്യക്കാരന്‍ ആയതില്‍ കൂടുതല്‍ അഭിമാനം കൊണ്ടു.

അപ്പൊ, പിന്നെ എങ്ങിനെയാ ..
എല്ലാവര്‍ക്കും സുഖങ്ങള്‍ ഒക്കെ തന്നെയല്ലേ ..? ബൂലോകം മടുത്തിട്ടല്ല വിട്ടു നിന്നത് എന്ന് വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത് .... anywayഎന്നെ മറക്കതിരുന്നതിനു ഒരിക്കല്‍ കൂടി നന്ദി പറയുന്നു എല്ലാവരോടും . കൂടുതല്‍ പിന്നീട് ..!
പിന്നെ പലരുടെയും പഴയ പോസ്റ്റുകള്‍ അടക്കി വായിച്ചു വരുന്നു .... ഏതായാലും ആറ് മാസത്തെ ഗ്യാപ്പ് ദാ പെട്ടെന്ന് തീര്‍ക്കാമെന്ന് വിചാരിക്കുന്നു ..

ഒരിക്കല്‍ കൂടി
എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ടു
സ്വന്തം
-ഫൈസല്‍ കൊണ്ടോട്ടി

62 comments:

കാട്ടിപ്പരുത്തി said...

തിരിച്ച് വരവിന്നു സ്വാഗതം.
ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് അഭിനന്ദനങ്ങളും

ഷംസീര്‍ ഷംസി said...

Welcome Mr Faizal....

അരുണ്‍ കരിമുട്ടം said...

വീണ്ടും വന്നല്ലോ?
സന്തോഷമായി :)

അപ്പൂട്ടൻ said...

ഫൈസൽ,
വീണ്ടും സ്വാഗതം. ഇനി സജീവമാകുമെന്ന് പ്രതീക്ഷിക്കാമല്ലേ?
പുതിയ ജോലി വിശേഷങ്ങൾ, രസകരമായ അനുഭവങ്ങൾ ഒക്കെ ഉണ്ടെങ്കിൽ എഴുതുമല്ലോ

ചിന്തകന്‍ said...

സ്വാഗതം ഫൈസല്‍....

ഫൈസല്‍ സൂചിപിച്ച പോലെ വിമര്‍ശകരാണ് താങ്കളെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത്. :)

Sabu Kottotty said...

സ്വാഗതം ഫൈസല്‍...

CKLatheef said...

തിരിച്ചുവരവ് നിറഞ്ഞ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

ea jabbar said...

ഫൈസല്‍ പിന്നേം വന്നൂലോ !
സന്തോഷായി...!!

Anonymous said...

melcow...
:)

പള്ളിക്കുളം.. said...

വീണ്ടും കണ്ടതിൽ സന്തോഷം..

ബീമാപള്ളി / Beemapally said...

ഫൈസലിനു സ്വാഗതം, ഒപ്പം കമന്റ്സിലൂടെ സാനിധ്യമറിയിച്ച ജബ്ബാര്‍ മാഷിനും..!

രണ്ടു പേരുടെയും പുതിയ പോസ്റ്റുകള്‍ കാണാതെ നാളേറെയായി...

രണ്ടുപേര്‍ക്കും സ്വാഗതം..!

OAB/ഒഎബി said...

ഞാനും ആലോചിച്ചിരുന്നു. ഇങ്ങനെ ഒരാളുണ്ടായിരുന്നല്ലൊ എവിടെ പോയി. വീണ്ടും നിങ്ങളെ ഒക്കെ വായിക്കാമല്ലൊ. നന്ദി.

വായന said...

സാപ്പി ഏറെ ഇഷ്ടപ്പെടുന്ന ബ്ളോഗര്‍ക്ക്‌ സ്വാഗതം

ശ്രീ said...

തിരിച്ചു വരവിനു സ്വാഗതം മാഷേ

ഷെരീഫ് കൊട്ടാരക്കര said...

പലപ്പോഴും ആലോചിച്ചിരുന്നു അനിയാ, ഈ ഫൈസൽ എവിടെ പോയി? ബൂലോഗത്തു ഫോൺ വഴി ബന്ധം കൊട്ടോടിക്കാരനോടു മാത്രം(അതും അദ്ദേഹം എങ്ങിനെയോ എന്റെ നമ്പർ തെരഞ്ഞു കണ്ടു പിടിച്ചു എന്നെ വിളിച്ചതാണു) അദ്ദേഹത്തോടു ഞാൻ തെരക്കി, ഫൈസലിനു എന്തു പറ്റി? ഏതോ ചികിൽസയുടെ കാര്യം അവസാന പോസ്റ്റിൽ പറഞ്ഞതായൊരു ഓർമയും. "ഫൈസൽ ഉണ്ടു മാഷേ! അയാൾ വരും ബൂലോഗത്തു..."സാബു പറഞ്ഞു. ഇപ്പോൽ സമാധാനമായി.തിരിച്ചു വരവിനു സ്വാഗതം. കൂട്ടത്തിൽ പരമ കാരുണികൻ അളവറ്റ കാരുണ്യം ചൊരിയട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സജി said...

എന്റെ ചങ്ങാതീ,
നിങ്ങളുടെ ആ പ്രൊഫൈല്‍ ഫോട്ടോ മാറ്റാന്‍ എന്നാ തരണം??

ഞാനും നട്ടപ്പിരാന്തനും അന്നു എയര്‍പ്പോര്‍ട്ടില്‍, ഫൈസല്‍ കോണ്ടോട്ടിയെക്കാണാന്‍ പോയപ്പോള്‍ അതാ ഒരു ചൊള്ളന്‍ -- കൈയ്യും പോക്കി അച്ചായോന്ന് വിളിച്ചുംകൊണ്ട് വരുന്നൂ...

‘വാപ്പ ഫൈസലെന്തിയേ മോനേ‘..ന്നു ഞാന്‍ ചോദിക്കാന്‍ തുടങ്ങിപ്പോഴേക്കും പഹയന്‍ പറയുകയാ “ഞാനാ ഫൈസല്‍ “ എന്ന്.

ഒന്നു ഞെട്ടി!!

പ്രൊഫൈലു ഫോട്ടോ കണ്ട് ആളെ തിരഞ്ഞു പോയാലത്തെ ഓരോ എടങ്ങേറുകളേ..

അതുകൊണ്ട്, അതുകൂട്ടു ഒരു ചുള്ളന്‍ ഫോട്ടോ അങ്ങട് പൂശൂ.(ഹല്ല പിന്നെ)

പിന്നെ, സുഖങ്ങളൊക്കെ തന്നെ?

ഒരു നുറുങ്ങ് said...

അഹലന്‍ വസഹലന്‍....!
ഒരറബിക്കവി തന്‍റെ ഔന്നത്യത്തിന്‍റെ
പാരമ്യത്തില്‍,കവിതകളോട് വിടപറഞ്ഞ്“പരദേശി”ആയി മാറിയ
സംഭവം മുമ്പെവിടെയോ വായിച്ചിരുന്നു....
ഞങ്ങള്‍ തെറ്റായി ധരിച്ചുപോയിട്ടുണ്ട്,ഫൈസല്‍
ആ കവിയെ തേടി പൊയ്ക്കളഞ്ഞോന്ന്...!!
ബൂലോഗത്ത് നിന്നും സെപ്തംബര്‍ 7ന് മുങ്ങിയാള്‍
190 രാപ്പകലുകള്‍ കഴിഞ്ഞു,മരുഭൂമിയും
മലനിരകളും താണ്ടി വെയിലും മഴയും മഞ്ഞും
ഏറ്റു വാങ്ങി അങ്ങിനെ “ഫ്രഷായി”തിരികെ
വരുന്നല്ലോ...നിങ്ങള്‍ വാക്കുപാലിച്ചിരിക്കുന്നു.!

“....തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ..
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടിന്നും....“
ആശംകളോടെ,
ഹാറൂണ്‍.

സജി said...

@മറ്റു വഴികള്‍ മോശമാകുന്നു എന്ന് പറയുന്നതിനേക്കാള്‍ എപ്പോഴും അഭികാമ്യം താന്‍ തിരഞ്ഞെടുത്ത വഴിയുടെ മേന്മകള്‍ കാണിച്ചു കൊടുക്കുന്നതാണ് , .. ഒരര്‍ത്ഥത്തില്‍ അതാണ്‌ ശരിയായ സംവേദന ശൈലി , പരസ്പര വിശ്വാസവും സ്നേഹവും കേള്‍ക്കാനുള്ള മനസ്സും സര്‍വ്വോപരി സമാധാനവും സംജാതമാകുക അപ്പോഴാണ്‌ ...
അല്ലാത്ത പക്ഷം വിദ്വേഷവും മടുപ്പും ആണ് ഉണ്ടാവുക.



ഫൈസല്‍,
ഞാനിതു പലവട്ടം പറഞ്ഞു നോക്കി ഫൈസല്‍. ആര്‍ക്കും മനസിലാകുന്നില്ല. സത്യത്തില്‍ ഞാന്‍ ആ ഏരിയ അതുകൊണ്ടു വിട്ടു. ചിലപ്പോഴെങ്കിലും മര്യാദയില്ലാതെ പ്രതികരിച്ചു പോയിട്ടുണ്ടെന്നും തോന്നുന്നു.

ക്രിസ്ത്യാ‍നിറ്റിയോടു (ഒരു മതത്തിനോടും)ആഭിമുഖ്യമില്ലാതിരുന്നവര്‍ പോലും, പ്രതികരിക്കാന്‍ തുടങ്ങിയതു ശ്രദ്ധിച്ചോ.(ചുരുക്കം)ചില മുസ്ലീങ്ങള്‍ ആസ്വദിക്കുന്നുണ്ടാവാം. അല്ലാതെ ഇതുകൊണ്ട് ഒരു ഗുണവും ഇല്ല- ഒരു തുള്ളി സ്നേഹം വളരില്ല, സത്യം.

ചര്‍ച്ചയാണത്രേ ചര്‍ച്ച!

താങ്കള്‍ ഇതു പരാമശിച്ചതുകൊണ്ട് പറഞ്ഞുവെന്നേയുള്ളൂ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആഹാ..എത്തിയോ... :)

വെൽകം റ്റു ഊട്ടി..ഗ്ലാഡ് റ്റു മീറ്റ് യു..

ശ്രദ്ധേയന്‍ | shradheyan said...

സുസ്വാഗതം.... ഏതായാലും വന്നുവല്ലോ. ഒന്ന് ഫ്രഷായി കുറച്ചു വിശ്രമിക്ക്. എന്നിട്ട് വിശദമായി കാണാം. :)

Faizal Kondotty said...

@ പ്രവീണ്‍ വട്ടപ്പറമ്പത്ത്

ഐ ആം ഫൈന്... താങ്ക് ..സ്. :)

@ ശ്രദ്ധേയന്‍

കരിനാക്ക് നടക്കുന്നുണ്ടല്ലോ അല്ലെ ..? ഉടനെ വരുന്നുണ്ട് ..!

@ സജി

അച്ചായാ .. സത്യം ..! ചില ബ്ലോഗുകളിലെ ചര്‍ച്ചയുടെ രീതി കണ്ടപ്പോ അത്ര നന്നായി തോന്നിയില്ല .. എന്തോ ഒരു ശത്രുതാ മനോഭാവം പോലെ ..! ഇന്ന് പലര്‍ക്കും പറഞ്ഞു ജയിക്കാനുള്ളതാണ് മതവും ദര്‍ശനങ്ങളും .. അല്ലാതെ ജീവിതത്തില്‍ പകര്‍ത്താന് ഉള്ളതല്ല ... മറ്റുള്ളവരുടെ വിശ്വാസത്തെ/ ദര്‍ശനത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ഒരു വിശ്വാസിക്കും യോജിച്ചതല്ല എന്നാണു എന്റെ വിനീതമായ അഭിപ്രായം.... ? ഏതു വേദ ഗ്രന്ഥം എടുത്താലും അതില്‍ ധാരാളം നന്മകള്‍ കണ്ടെത്താനാകും ..എന്നിട്ടും പക്ഷെ ആളുകള്‍ ഇതില്‍ ചര്‍ച്ച നടത്തുന്നത് ഗ്വാ ഗ്വാ വിളികളോടെയാണ് .... പിന്നെ പരിഹാസം കുത്തി നിറച്ചും ...പറഞ്ഞിട്ട് കാര്യമില്ല , മറ്റുള്ളവരുടെ ഗ്രന്ഥം വായിക്കുന്നത് അതിലെ തെറ്റുകള്‍ കണ്ടെത്താന്‍ മാത്രമാകുമ്പോള്‍ പിന്നെ ഇതെല്ലാതെ മറ്റെന്താണ് സംഭവിക്കുക ...?

സന്ദര്‍ഭോചിതം ആയി പറയട്ടെ , ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങള്‍ അടുത്ത് തന്നെ ഒരു പോസ്റ്റ്‌ ആയി ഇടുന്നുണ്ട് .... , എന്നെ ആകര്‍ഷിച്ച ഒരു പാട് കാര്യങ്ങള്‍ അതിലുണ്ട് എന്ന് എനിക്കറിയാം ...അത് സമ്മതിക്കുക വഴി എന്റെ വിശ്വാസത്തിനു എന്തെങ്കിലും കോട്ടം തട്ടുമെന്നും ഞാന്‍ വിചാരിക്കുന്നില്ല..... മറിച്ചു മറ്റുള്ളവയെ ആദരിക്കുക എന്നത് എന്റെ വിശ്വാസത്തിനു മാറ്റ് കൂട്ടും ...

നന്ദി ...

സജി said...

ഒരിക്കല്‍ കൂടി പറയട്ടേ,
ഫൈസലിന്റെ പ്രായവും, വാക്കുകളിലെ പക്വതയും പ്രതിപക്ഷ ബഹുമാനവും തമ്മില്‍ മാച്ചു ചെയ്യുന്നില്ല.(നേല്‍ കണ്ടിട്ടുള്ളതുകൊണ്ട്, ഒന്നു പൊക്കി പാറഞ്ഞതായി കരുതിയാല്‍ മതി, സത്യമതാണെങ്കിലും)

കഴിഞ്ഞ ദിവസം ശ്രേയസിന്റെ ബ്ലൊഗില്‍ നിന്നും ചട്ടമ്പി സ്വാമികളുടെ ബൈബിള്‍ പഠനം വായിച്ചു. ആമുഖം വായിച്ചപ്പോല്‍ തന്നെ നാണക്കേടു തോന്നി. അക്കാലത്തെ ക്രിസ്തുമത പ്രവര്‍ത്തകര്‍ ഹിന്ദുക്കളുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്നതിന്റെ ചിത്രം അതില്‍ ഉണ്ട്. ചട്ടമ്പി സ്വാമികളുടെ വ്യാഖ്യാനം അത്യന്തം വികലമാണെന്നു പറയാതെ വയ്യ. പക്ഷേ അതിനു പ്രേരിപ്പിച്ചത് അതിരുവിട്ട അവഹേളനമാണെന്നു ഒറ്റനോട്ടത്തില്‍ മനസിലാവും.
ഫൈസല്‍ പറഞ്ഞതുപോലെ എന്തുകൊണ്ട് അവനന്റെ വിശ്വാസത്തിലെ നന്മകള്‍ പ്രചരിപ്പിച്ചുകൂടാ? അല്ലാതെ ഒന്നുകൊണ്ടും, പ്രയോജനം ഉണ്ടാകുന്നില്ല.

പ്രധാന പ്രശ്നം,ഇത്തരം ചര്‍ച്ചകളില്‍ ഒരോ മതത്തിനുവേണ്ടി സംസാരിക്കുന്നവരുടെ അറിവും മാത്രമാണ് ജയ പരാജയങ്ങളെ നിരണ്ണയിക്കുന്നത്. അല്ലാതെ ആത്യന്തികമായി ശരി തെറ്റുകള്‍ അല്ല.
ദുര്‍ബലനായ എതിരാളിയെക്കിട്ടുമ്പോള്‍ മറുഭാഗത്തിനു ജയം കൊണ്ടാടാം.

എന്റെ ദൈവ വിശ്വാസത്തിന്റെ അധാരം ബൈബിള്‍ പരിജ്ഞാനമല്ല. അതുകൊണ്ടു തന്നെ ബൈബിളിന്റെ ഏതെങ്കിലും ഭാഗം മനസിലായില്ല എന്നതോ, കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നതോ എനിക്കു ഒരു പ്രശ്നമേയല്ല. എനിക്കറിയില്ല, അത്ര തന്നെ. പക്ഷേ വിശ്വാസത്തിന്റെ ആധാരം ഒരു ബോധ്യപ്പെടല്‍ (കണ്‍ വിക്ഷന്‍) അല്ലേ? അതു പറഞ്ഞുകൊടുക്കാന്‍ പറ്റുമൊ?

ali chemmad said...

അസ്സലാമു അലൈകും വ രഹ്മതുല്ലഹ്
എവിടെ ആയിരുന്നു ഈ അക്ഞ്ഞത വാസം
എതെയാലും തിരിച്ചു വന്നല്ലോ
സ്വാഗതം

അനില്‍@ബ്ലോഗ് // anil said...

ആഹാ !!
മടങ്ങിയെത്തിയോ?
കാണാനില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം ഓര്‍ത്തതേ ഉള്ളൂ.

ഹംസ said...

ആശംസകള്‍..

ഇനിയും വരാം കാണാം . ഇന്‍ശാഅള്ളാ..

jayanEvoor said...

ഹായ്!

സന്തോഷം!
മറ്റു വഴികള്‍ മോശമാകുന്നു എന്ന് പറയുന്നതിനേക്കാള്‍ എപ്പോഴും അഭികാമ്യം താന്‍ തിരഞ്ഞെടുത്ത വഴിയുടെ മേന്മകള്‍ കാണിച്ചു കൊടുക്കുന്നതാണ് , ..

നല്ല പോസ്റ്റും എഴുത്തും!

സജി അച്ചായൻ പറഞ്ഞ കാര്യങ്ങളും ചിന്തനീയം.

എല്ലാവർക്കും നല്ലതു വരട്ടെ!!

പള്ളിക്കുളം.. said...

സജിയുടെ ഉപദേശം വളരെ നല്ല ഉപദേശം തന്നെ. ഇവിടെ ക്രൈസ്തവതയെ ചുറ്റിപ്പറ്റി നടക്കുന്ന പല ചർച്ചകളിലും അദ്ദേഹം അസ്വസ്ഥനുമാണ്. അസ്വസ്ഥത ഉണ്ടാവും. സ്വാഭാവികമാണ്. എല്ലാവർക്കും അവരവരുടെ വിശ്വാസം വലുതാണല്ലോ. പക്ഷേ ഒരു കാര്യം പറയുന്നതിൽ വിരോധമൊന്നും തോന്നരുത്. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ മുക്കിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ പിടിച്ച് ഇസ്ലാമിനെതിരെ ഇവിടെ ചില ബ്ലോഗന്മാർ തെറിയഭിഷേകം നടത്തുമ്പോൾ, സജി തന്നാലാവുന്ന രീതിയിൽ സന്തോഷിക്കുകയും അത്തരം പ്രവർത്തനങ്ങളെ ആവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ടു നിൽക്കേണ്ടി വന്നിട്ടുണ്ട്. ഒരു പുനർവിചിന്തനത്തിന് ആദ്യം തയാറാവേണ്ടത് സമാധാനം കാംക്ഷിക്കുന്നു എന്നു പറയുന്ന സജിയെപ്പോലെയുള്ളവരാണ്. (സജി ഒരു അനോണി ഐഡി ഉണ്ടാക്കി അതിൽ നിന്നുകൊണ്ട് പ്രതികരിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.) ഒരു മതത്തിന്റെ അനുയായികളെ (ഏതു മതവും ആയിക്കോട്ടെ) പരിഹസിക്കും വിധമുള്ള പോസ്റ്റുകളുടെ’ആഘോഷങ്ങളിൽ നിന്ന്’ സജി ഇനിമുതൽ മാറി നിൽക്കുമോ? അതാണ് അറിയേണ്ടത്.

(ഒരു തിരിച്ചുവരവ് പോസ്റ്റിൽ ഇങ്ങനെയൊക്കെ എഴുതിയതിൽ ക്ഷമിക്കുക. ഫൈസൽ. ഒരിക്കൽക്കൂടി നന്മ നേരുന്നു.)

Bava said...

പള്ളിക്കുളം വലിയ ഒരു സത്യം വിളിച്ചു പറഞ്ഞു..അഭിനന്ദനങള്‍.

സജിയും മറ്റും കാളിദാസന്റെ പോസ്റ്റില്‍ എഴുതിക്കൂട്ടിയതെന്നും ഉടനേ മറക്കാന്‍ പറ്റില്ല ഫൈസലേ. ഏതായാലും ഈ ഫൈസലും മലയാള ബ്ലോഗു ദേശീയതയില്‍ അലിഞ്ഞു ചേര്‍ന്നതായി വാക്കുകളില്‍ നിന്ന് തോന്നുന്നു. ഇനി മതപരമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കണ്ട അല്ലെ.

ഫൈസലിന്റെ തിരിച്ചു വരവിനു സ്വാഗതം.

സജി said...

പള്ളിക്കുളം,
മതത്തിനെതിരെ-വിശ്വാസത്തിനെതിരെ- അങ്ങിനെ പറഞ്ഞതായി ഒർമ്മയില്ല.ചൂണ്ടിക്കണിക്കുകയോ ഒർമ്മിപ്പികുകയോ ചെയ്താൽ, തീർച്ചയായുമത്തരം കാര്ര്യങ്ങളിൽ നിന്നും മാറി നില്ക്കും.

സൌദി അറേബ്യയെപറ്റി പറയുമ്പോൾപൊതുവെ പലപ്പോഴ്ം അഭിപ്രായം പറഞ്ഞിട്ടുണ്ട്.
കുറെ തിക്താനുഭവങ്ങൽ ഉള്ളതുകൊണ്ടുതന്നെ. പക്ഷേ, അവിടുത്തെ മോശമായ രീതികൾ രാഷ്ട്രീയമായിട്ടേ കരുതിയിട്ടുൾള്ളൂ. അല്ലാതെ പറഞ്ഞതായി ഒർമ്മയില്ല.

സജി said...

മറക്കാൻ പറ്റാത്തതായി ഒന്നും കാളിദാസന്റെ പോസ്റ്റിൽ ഞാൻ പറഞ്ഞ്ഞ്ഞിട്ടില്ല ബാവ. ഒത്തിരിയും പറയിപ്പിച്ചതാണു താനും.

ഇസ്ലാം മതത്തേപറ്റി ഒന്നും അറിയാതെ (ഇന്നും അറിയില്ല) സൌദിയിൽ എത്തിയ ഞാനും എന്നേപ്പോലുൾപലരേയും ആ മതത്തിനെതിരെ ഒരു വെറുപ്പു ഉണ്ടാകിയതിനു പിന്നിൽ ഒരിക്കലും അറബികളല്ല.നമ്മുഴ്ടെ നാട്ടിൽ നിന്നും വന്ന മുസ്ലീം സഹോദരങ്ങ്ങ്ങൾ തന്നെ. അതു പലപ്പോഴഉം കമെന്റുകളിൽ പ്രതിഫലിക്കാറുണ്ട് എന്നത് സത്യം തന്നെ.

അതിനപ്പുറം എനിക്കു ഒരു താല്പര്യമുല്ല വിഷയമേ അല്ല അത്.

താൻകളെന്റെ ബ്ളൊഗുകൾ സമയം കിട്ടുമ്പോൾ ഒന്നു നോക്കൂ. ബൈബിൾ വിശ്വസിക്കുന്നവരിലെ വൈരുദ്ധ്യങ്ങ്ങ്ങൾ മാത്രമാൺ എന്റെ പരാമർശനം വിഷയങ്ങ്ങ്ങൾ. പൊതുവേ ഞ്ഞാൻ അത്തരം ചർച്ചകളിലേ ഇടപെടാരുള്ളൂ.
ഹൈന്ദവ മതഗ്രന്ഥങ്ങ്ങ്ങൾക്കുൾലിൽ ക്രിസ്തുവിനെ കണ്ടെത്തി എന്നനിലയിൽ ചില പ്രചരണങ്ങ്ങ്ങൾ ഒരു കാലത്തു നടന്നിരുന്നു. അതു തികച്ചും തെറ്റാണന്നു ഞ്ഞാൻ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നു,. അതു തന്നെയാൺ ഇപ്പോഴ്ത്തെ ചർച്ചയിലും എന്റെ അഭിപ്രായം(വിൻഡോസ് 7 നിൽ കീമാൻ നന്നായി വർക്കു ചെയ്യുന്നില്ല അതുകൊണ്ട് നിർത്തുന്നു)

പിന്നെ, പള്ളിക്കുളം, പറഞ്ഞതു ഞാൻ മനസിലാക്കുന്നു. എറ്റവും നല്ല അർത്ഥത്തിൽ തന്നെ സ്വീകരിക്കുകയും ചെയ്യുന്നു.

M.A Bakar said...

സ്വാഗതം ഫൈസല്‍....
താങ്കളെ ഇടക്കിടക്ക്‌ ഓര്‍ക്കാറുണ്ട്‌ എന്ന് പറഞ്ഞാല്‍ ചുമ്മാതങ്ങ്‌ തട്ടുന്നതല്ല. ഉള്ളില്‍ തട്ടിതന്നെ. താങ്കളെ കുറിച്ച്‌ എണ്റ്റെ പുതിയ പോസ്റ്റില്‍ bright നോട്‌ സൂചിപ്പിക്കുകപോലും ചെയ്തിരുന്നു.

ബീമാപള്ളി ബ്ളോഗറും താങ്കളെ കുറീച്ച്‌ അടുത്തകാലത്ത്‌ ചോദിച്ചിരുന്നു. ഏതായാലും പുതിയ ജീവിത ഉന്നതിയിലേക്ക്‌ സൌഭാഗ്യങ്ങള്‍ നിറയട്ടെ ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്നെ ആകര്‍ഷിച്ച ഒരു പാട് കാര്യങ്ങള്‍ അതിലുണ്ട് എന്ന് എനിക്കറിയാം ...അത് സമ്മതിക്കുക വഴി എന്റെ വിശ്വാസത്തിനു എന്തെങ്കിലും കോട്ടം തട്ടുമെന്നും ഞാന്‍ വിചാരിക്കുന്നില്ല..... മറിച്ചു മറ്റുള്ളവയെ ആദരിക്കുക എന്നത് എന്റെ വിശ്വാസത്തിനു മാറ്റ് കൂട്ടും ...

ഫൈസലേ.. ഇതൊക്കെ ഇപ്പൊ “ഫൂ!!“ലോകത്ത് കാണാനില്ല.. അതാ, ഫൈസലിനെ വീണ്ടും കാണുമ്പോൾ ഒരു സന്തോഷം തന്നെ..

ea jabbar said...

ഇനി വരുമ്പോള്‍ കാണാം ഫൈസല്‍
ആശംസകള്‍ !

സന്തോഷ്‌ said...

പറയട്ടെ , മറ്റു വഴികള്‍ മോശമാകുന്നു എന്ന് പറയുന്നതിനേക്കാള്‍ എപ്പോഴും അഭികാമ്യം താന്‍ തിരഞ്ഞെടുത്ത വഴിയുടെ മേന്മകള്‍ കാണിച്ചു കൊടുക്കുന്നതാണ് , .. ഒരര്‍ത്ഥത്തില്‍ അതാണ്‌ ശരിയായ സംവേദന ശൈലി , പരസ്പര വിശ്വാസവും സ്നേഹവും കേള്‍ക്കാനുള്ള മനസ്സും സര്‍വ്വോപരി സമാധാനവും സംജാതമാകുക അപ്പോഴാണ്‌

ഫൈസ്സല്‍, താങ്കളുടെ ഈ വാക്യങ്ങള്‍ തന്നെ പല രീതിയിലും പലരോടും പറഞ്ഞിട്ടുണ്ട്. പക്ഷെ ഫലം ഉണ്ടായിട്ടില്ല.....മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..... ആശംസ്സകളോടെ.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുതിയ ജോലിയില്‍ ശോഭിക്കാന്‍ ദൈവം താങ്കളെ സഹായിക്കട്ടെ!

കണ്ണനുണ്ണി said...

welcome back and all the best...
suhruthee...

വീകെ said...

തിരിച്ചു വരവിനു സ്വാഗതം...

Faizal Kondotty said...

@ alichemmad , ഹംസ , M.A Bakar . ...ഇസ്മായില്‍ കുറുമ്പടി ( തണല്‍) കണ്ണനുണ്ണി , വീ കെ .

ഓര്‍ത്തതിന് നന്ദി ..., പരിഗണനക്കും.

@ jayanEvoor & സന്തോഷ്‌

സത്യമാണ് ... സംവാദങ്ങള്‍ പരസ്പരം തോല്പിക്കാനും , കഴിയുന്നത്ര അവഹേളിക്കാനും ആകുമ്പോള്‍ അവിടെ ആദ്യം കുഴിച്ചു മൂടപ്പെടുന്നത് സത്യവും നന്മയും ആണ് .. ഒട്ടും ക്രിയേറ്റീവ് അല്ലാത്ത ഇത്തരം ചര്‍ച്ചകളുടെ ഉല്പന്നം വിദ്വേഷവും വിടവുകളുടെ അകലം കൂടുക എന്നുള്ളതും മാത്രമാണ് .. പകരം നന്മകളില്‍ ബേസ് ചെയ്തു കൊണ്ടുള്ള ഒരു ചര്‍ച്ച നടക്കട്ടെ അത് ബൂലോകത്ത് മൊത്തത്തില്‍ പ്രസരപ്പിക്കുക പോസിറ്റീവ് എനര്‍ജി ആയിരിക്കും ...താങ്ക്സ്

@ അനിൽ@ബ്ലോഗ്

... അന്ന് കണ്ടതില്‍ പിന്നെ കാണാന്‍ ഒത്തില്ല .. സാരമില്ല ഇവിടെ (ബൂലോകത്ത് ) കാണാമല്ലോ ..! നന്ദി ..!

Faizal Kondotty said...

@പള്ളിക്കുളം& Bava

എന്തോ ചില മുന്‍ വിധികള്‍ വച്ചാണോ നിങ്ങള്‍ സംസാരിക്കുന്നത് എന്ന് ഞാന്‍ സംശയിക്കുന്നു .., (അങ്ങനെയല്ലെങ്കില്‍ ഇത് അവഗണിക്കുക ) .

മറ്റുള്ളവരെ, അവരുടെ വിശ്വാസത്തെ മോശമാക്കി കാണിക്കുക എന്നതാണോ യഥാര്‍ത്ഥ പ്രബോധന ശൈലി? ആരൊക്കെയോ നമ്മുടെ വിശ്വാസങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നുണ്ട് എന്നത് മറ്റുള്ളവരുടെ വിശ്വാസത്തെ അവമതിക്കാനുള്ള ന്യായീകരണം ആണോ ? ഈ ഖുറാന്‍ വാക്യം തീര്‍ച്ചയായും അറിയാവുന്നതാണല്ലോ .

അവര്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ചീത്ത പറയരുത് .‌. അറിവില്ലാതെയും അതിക്രമമായും അവര്‍ അല്ലാഹുവെ ശകാരിക്കാന്‍ അത്‌ കാരണമായേക്കും. ..( വി .ഖുറാന്‍ 6 :108 )

ക്രൈസ്തവതയെക്കുറിച്ച് നടക്കുന്ന നല്ല ചര്‍ച്ചകളില്‍ ഒരു ക്രിസ്താനിയും അസ്വസ്ഥനാവില്ല , ഇസ്ലാമിനെക്കുറിച്ച് അറിയാനുള്ള പോസിറ്റീവ് ആയ ചര്‍ച്ചകളില്‍ മുസ്ലിംകള്‍ അസ്വസ്ഥനാവേണ്ട കാര്യം ഇല്ലാത്ത പോലെ ... വിശ്വാസ കാര്യങ്ങള്‍ പരസ്പരം പങ്കു വെക്കുന്നത് നല്ലതാണ് ..പക്ഷെ ഒരിക്കലും അത് അപരന്റെ വിശ്വാസത്തെ തോല്പിക്കുക എന്ന ലക്‌ഷ്യം വച്ചുള്ള interpretation ആവരുത് . കാരണം സജി പറഞ്ഞ പോലെ വിശ്വാസത്തിന്റെ ആധാരം ഒരു തരം ബോധ്യപ്പെടല്‍ ആണ് , ഒരു നിര്‍വചനത്തില്‍ ഒതുങ്ങില്ല പലപ്പോഴും അത്...

Faizal Kondotty said...

പോസിറ്റീവ് ആയി ഒരു ഗ്രന്ഥത്തെ സമീപിച്ചു നോക്കൂ .. ഉദാഹരണം ആയി ബൈബിളിലെ എല്ലാവര്‍ക്കും പരിചിതമായ ഒരു പ്രാര്‍ത്ഥന എടുക്കാം ..

"ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്ന പോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോട് ക്ഷമിക്കേണമേ..."

നമുക്ക് വേണമെങ്കില്‍ ഇങ്ങിനെ ചോദിക്കാം .. ഈ പ്രാര്‍ത്ഥന ആരോടാണ് ? അതോ പിതാവിനോടോ പുത്രനോടോ ? യേശു കേള്‍ക്കുമോ ? ഉത്തരം ചെയ്യുമോ ? ക്രിസ്താനികള്‍ പറയുന്നത് പോലുള്ള (trinity) ദൈവം ഉണ്ടോ ? എന്നൊക്കെ .

പക്ഷെ ഞാന്‍ ഇതിനെ കാണുന്നത് ഒരു പ്രാര്‍ത്ഥന എന്നതിലപ്പുറം ഒരു പ്രതിജ്ജയായിട്ടാണ് . അതായത് .. എന്നോട് തെറ്റ് ചെയ്തവരോട്‌ ദൈവത്തെ കരുതി ഞാന്‍ നിശ്ചയമായും പൊറുത്തു കൊടുക്കും എന്ന പ്രതിജ്ജ . അല്ലെങ്കില്‍ ദൈവം എനിക്ക് പൊറുത്തു തരേണ്ടതിനു വേണ്ടി , പ്രതികാരം ചെയ്യാന്‍ കഴിയുമായിരുന്നിട്ടും , അതിനുള്ള സാഹചര്യം ഉണ്ടായിട്ടും , ഞാന്‍ അതെല്ലാം ക്ഷമിക്കുന്നു .

നമുക്കറിയാം അറിഞ്ഞോ അറിയായ്തെയോ നമ്മോടു തെറ്റ് ചെയ്തവരോട്‌ പക വീട്ടാനുള്ള ത്വര മനുഷ്യരുടെ ഒക്കെ ഉള്ളില്‍ ഉണ്ട് ... പക്ഷെ ആ പക വീട്ടല്‍ ആകട്ടെ മറ്റു പല അനര്‍ത്ഥങ്ങള്‍ക്കും വഴി വെച്ചേക്കാവുന്നതും ഇടയില്‍ പെടുന്ന നിരപരാധികളെ വരെ ദോഷകരം ആയി ബാധിക്കാനും ഇടയുണ്ട് , കാരണം മനുഷ്യന്‍ അങ്ങേയറ്റം കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു സാമൂഹ്യ ജീവിതം നയിക്കുന്ന ജീവിയാണല്ലോ . .

അപ്പോള്‍ ഇത്തരം ഒരു അവസ്ഥയില്‍ ഒരു 'പായ' യില്‍ മുട്ട് കുത്തി ഒരു കുടുംബം ഒന്നടങ്കം ഇങ്ങിനെ പ്രാര്‍ഥിക്കുന്നു / പ്രതിജ്ജ എടുക്കുന്നു .. അതായത് ദൈവത്തെയോര്‍ത്ത്‌ ഞങ്ങള്‍ ഞങ്ങളോട് തെറ്റ് ചെയ്തവരോട്‌ നിരുപാധികം ക്ഷമിച്ചിരിക്കുന്നു .. നോക്കൂ സുഹൃത്തുക്കളെ അത്യന്തം കലുഷമായിക്കൊണ്ടിരിക്കുന്ന സമകാലീന ലോകത്ത് എത്ര മാതൃകാ പരം ആണ് ഈ പ്രാര്‍ത്ഥന/പ്രതിജ്ജ . ബൈബിളില്‍ വന്നു എന്നത് കൊണ്ട് മാത്രം ഇതിന്റെ മഹത്വം കുറയുമോ ?

ഇത് പോലെ ഖുറാനില്‍ (17 :24 ) ഉള്ള ഒരു പ്രാര്‍ത്ഥന നോക്കൂ ......

"കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും (മാതാപിതാക്കള്‍ക്ക് ) താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക." ..

ഇവിടെ നോക്കൂ മാതാ പിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന
"എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ" എന്നാണു ,

ഇത് സത്യത്തില്‍ ഒരു പ്രാര്‍ത്ഥന എന്നതിലപ്പുറം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് . നമ്മള്‍ ഒന്നിനും കഴിവില്ലാത്ത പിഞ്ചു കുഞ്ഞായിരുന്നപ്പോള്‍ ,അത്യധികം കാരുണ്യത്തോടെയും വാത്സല്യത്തോടെയും നമ്മെ പോറ്റി വളര്‍ത്തിയ അച്ഛനമ്മമാര്‍ക്ക് തിരിച്ചും അവര്‍ക്ക് നമ്മെ ആവശ്യം വരുന്ന ഒരു കാലഘട്ടത്തില്‍ കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ ( ഒരു പക്ഷി സ്വന്തം കുഞ്ഞുങ്ങളെ ചിറകിനടിയില്‍ വച്ച് എങ്ങിനെ സൂക്ഷിക്കുന്നുവോ അപ്രകാരം ) താഴ്ത്തിക്കൊടുക്കുക ..കൂടെ എന്നും ഈ പ്രാര്‍ത്ഥന ഉരുവിടുകയും ചെയ്യുക ..അപ്പോള്‍ നമുക്ക് മനസ്സിലാക്കും നാം അച്ഛനമ്മമാര്‍ക്ക് ചെയ്തു കൊടുക്കുന്നതത്രയും ഔദാര്യമല്ല പകരം അത് അവരുടെ അവകാശമാണ് എന്ന് ..

(ഈ പ്രാര്‍ത്ഥന എപ്പോള്‍ ചെല്ലുമ്പോഴും ചെറുപ്പത്തില്‍ എനിക്ക് പനി വരുമ്പോള്‍ ഉറങ്ങാതെ ചായയും ബ്രെഡും മറ്റും എടുത്തു തന്നു ഉറങ്ങാതെ അടുത്തിരിക്കുന്ന ഉമ്മയുടെ രൂപം ഓര്‍ത്തു എന്റെ കണ്ണ് നിറയാറുണ്ട്,പ്രത്യേകിച്ച് ഉമ്മ പ്രായമായി വരുന്ന ഈ സമയത്ത് ).

പറഞ്ഞു വന്നത് ഇത്രയും ആണ് ... ഈ നന്മകള്‍ ഒക്കെ നമ്മുടെ ഉപബോധ മനസ്സില്‍ ഉണ്ടാവാം എങ്കിലും അതിനെ നമ്മുടെ ബോധ മണ്ഡലത്തില്‍ സജീവമായി നില നിര്‍ത്തുന്നു എന്നതാണ് വേദ ഗ്രന്ഥങ്ങള്‍ ചെയ്യുന്ന മഹത്തരം ആയ ഒരു കാര്യം .

മതങ്ങളെ പ്പറ്റിയുള്ള നമ്മുടെ ചര്‍ച്ചകള്‍ ഊന്നല്‍ കൊടുക്കേണ്ടത് ഇത്തരം നന്മകളുടെ കൈമാറ്റത്തില്‍ ആണ് എന്നാണു എന്റെ വിനീതമായ അഭിപ്രായം ..ഒരു പക്ഷെ കാല ഘട്ടം ആവശ്യപ്പെടുന്നതും അതാണ്‌ . ഒരു വാദവും തീവ്രമാകുന്നത് സമൂഹത്തിനു ഗുണകരം അല്ല ..ഒരു ഗ്രന്ഥവും അങ്ങിനെ പഠിപ്പിക്കുന്നില്ല താനും .

പള്ളിക്കുളം.. said...

ഫൈസൽ അതു വിട്ടുകളയൂ.. ചില ബ്ലോഗേഴ്സ് ‘ചില പ്രത്യേകതരം’ പോസ്റ്റുകൾ ഇടുമ്പോൾ അവിടെയൊക്കെ ചെന്ന് പ്രോത്സാഹിപ്പിക്കുകയും എന്നാൽ സ്വമതത്തിനെതിരെ എന്നു തോന്നിപ്പിക്കുന്ന പോസ്റ്റുകൾ വരുമ്പോൾ അതൊക്കെ മഹാ അപരാധമാണെന്ന് വിഷണ്ണനാവുകയും ചെയ്യുന്ന രണ്ടുതരം മാനസികാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചുവെന്നു മാത്രം. ഫൈസലിന് അറിയാമല്ലോ ബൂലോകത്ത് ഏറ്റവും അധികം അവഹേളനങ്ങൾക്ക് പാത്രമായിക്കൊണ്ടിരിക്കുന്ന മതവിഭാഗം ഏതാണെന്ന്. ഒക്കെറ്റിനും ഒരു മാറ്റം ആവശ്യമാണ്. ആഭാസത്തരങ്ങൾ ചൊരിയുന്നവരെ അവഗണിക്കാൻ എനിക്കും നിങ്ങൾക്കും സജിക്കുമൊക്കെ ആവണമെന്നേ ഉദ്ദേശിച്ചുള്ളൂ. അശ്ലീല വർത്തമാനങ്ങളുമായി യുക്തിസ്റ്റുകൾ ഒരു മതത്തിനു നേരെ തിരിയുമ്പോൾ മറ്റു മതസ്ഥർ ‘ജയ്ഹോ’ വിളികളുമായി അയാളുടെ പിറകേ കൂടും. പിന്നെ അതേ യുക്തിസ്റ്റ് തിരിച്ച് എന്നെങ്കിലും ഒരു പോസ്റ്റിടുമ്പോൾ മുമ്പ് ‘കൂവിത്തോല്പിക്കപ്പെട്ടയാളു’ടെ ആൾക്കാർ തിരിച്ചു ചെന്ന് ജയ്ഹോ വിളിക്കും. അങ്ങനെയാണ് ബൂലോകത്ത് അസഹിഷ്ണുതയുടെ അശ്ലീല ഭാഷ നിലനില്ക്കുന്നത്. ഈ ഭാഷ ഇല്ലാതാകണമെങ്കിൽ അത്തരം പോസ്റ്റുകളെ അവഗണിക്കേണ്ടതുണ്ട്. ഏതെങ്കിലും പോസ്റ്റ് വായിക്കുമ്പോൾ അത് മോശം പോസ്റ്റ് ആണെന്ന് മനസ്സിലാകണമെങ്കിൽ അതിൽ പുലഭ്യം പറഞ്ഞിട്ടുള്ള പുണ്യപുരുഷനെ തന്റെ സ്വന്തം മതത്തിലെ പുണ്യപുരുഷനായിക്കണ്ട് വായിച്ചാൽ മതിയാകും.

(മതത്തെ സംബന്ധിച്ച് ഒരു വിഷയങ്ങളും ചർച്ച ചെയ്യാൻ പാടില്ല എന്നല്ല ഇതിനർഥം. ലോകത്തിലെ ഏറ്റവും യാഥാസ്ഥിതിക മുസ്ലിം രാജ്യങ്ങളിൽ പോലും സ്റ്റേജ് കെട്ടി സംവാദത്തിൽ ഏർപ്പെടുന്ന വിഷയങ്ങളേ ഇവിടെയും ചർച്ച ചെയ്യുന്നുള്ളൂ. പക്ഷേ ഭാഷയും പരസ്പര ബഹുമാനവും ഉണ്ടാവണമെന്നേ ഉദ്ദേശിച്ചുള്ളൂ. അവയൊന്നും ഇല്ലാത്തവയെ തിരസ്കരിക്കണമെന്നും.)

ബഷീർ said...

ഫൈസൽ

തിരിച്ച് വന്നതിൽ സന്തോഷം..

പുതിയ ജോലിയിൽ തിളങ്ങാനാവട്ടെ..

എല്ലാ ആശംസകളും നേരുന്നു

ബഷീർ said...

ആശയ സംവാദങ്ങൾ നടക്കട്ടെ.ആദരവുകൾ പാലിച്ച് കൊണ്ട്.

Bava said...

Faizal Kondotty said...

പോസിറ്റീവ് ആയി ഒരു ഗ്രന്ഥത്തെ സമീപിച്ചു നോക്കൂ .. ഉദാഹരണം ആയി ബൈബിളിലെ എല്ലാവര്‍ക്കും പരിചിതമായ ഒരു പ്രാര്‍ത്ഥന എടുക്കാം ..

"ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്ന പോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോട് ക്ഷമിക്കേണമേ..."

നമുക്ക് വേണമെങ്കില്‍ ഇങ്ങിനെ ചോദിക്കാം .. ഈ പ്രാര്‍ത്ഥന ആരോടാണ് ? അതോ പിതാവിനോടോ പുത്രനോടോ ? യേശു കേള്‍ക്കുമോ ? ഉത്തരം ചെയ്യുമോ ? ക്രിസ്താനികള്‍ പറയുന്നത് പോലുള്ള (trinity) ദൈവം ഉണ്ടോ ? എന്നൊക്കെ .
.................

ഫൈസലിന്റെ ഈ പുതിയ തത്വം പ്രവാചകന്മാര്‍ക്കു ബാധകമല്ലേ...എന്ത് നല്ല രസത്തിലായിരുന്നു പ്രാവാചകന് മുമ്പുള്ള ജനങ്ങള്‍ അവരവരുടെ ദൈവങ്ങളെ ആരാധിച്ചും പ്രാര്‍ഥിച്ചുമിരുന്നത്

അവരുടെ പ്രാര്‍ഥനകളും മറ്റൊരു വീക്ഷണത്തില്‍ മനോഹരം തന്നയായിരുന്നു

വിളിച്ചു തേടുന്ന ദൈവങ്ങള്‍ കല്ലായാലും മരമായാലും മറ്റു മനുഷ്യരായാലും

അത്തരം രീതികള്‍ ഒന്നും ശരിയല്ലായെന്നും പറഞ്ഞു മുഹമ്മദു നബി പിന്നെ എന്തിനു ഖുരാനുമായി വന്നു.!

ആ ജനതയുടെ ഐക്യം തകര്‍ക്കാനോ.

CKLatheef said...

പ്രിയ ഫൈസല്‍,

വന്നതറിയിച്ചുകൊണ്ടിട്ട പോസ്റ്റില്‍ വലിയ ഒരു ചര്‍ച വേണ്ടെന്ന് കരുതിയായിരുന്നു ഇതുവരെ മിണ്ടാതിരുന്നത്. താങ്കള്‍ പറഞ്ഞതിനോടും പള്ളിക്കുളവും ബാവയും പറഞ്ഞതിനോടും യോജിക്കുന്നു. ഒരു മാറ്റം എല്ലാവരും നല്ലതാണെന്ന് തോന്നുന്നു. ഏതായാലും ഇത്തരം ചര്‍ചക്ക് ഒരു മാതൃക ആവശ്യമാണ്. ഫൈസല്‍ തന്നെയാകട്ടെ.

ഞാനും ചിന്തകനുമൊന്നും എത്ര ശ്രദ്ധിച്ചിട്ടും തങ്ങളുടെ മതത്തെ വൃണപ്പെടുത്തുന്നു എന്നാണ് ചില സുഹൃത്തുക്കള്‍ക്ക് തോന്നുന്നത്. അവര്‍ അത് തുറന്ന് പറയുകയും ചെയ്യുന്നു. വിശ്വാസം എന്ന് പറഞ്ഞാല്‍ അതിനെക്കുറിച്ചൊന്നും മിണ്ടാന്‍ പാടില്ല എന്നാണ് പുതിയ പാഠം. ഫൈസല്‍ നാട്ടില്‍ പോയതിന് ശേഷമുള്ള മാറ്റമാണിത്. മറ്റുള്ളവരുടെ ഗ്രന്ഥത്തെ അതിലെ സൂക്തങ്ങളെ നിങ്ങള്‍ എടുത്തുദ്ധരിക്കുന്നതെന്തിനാ. അത് നിങ്ങളുടെ ആശയദാരിദ്ര്യമല്ലേ. ബൈബിളില്‍ നിന്ന ബാക്കി ഭാഗം നിങ്ങള്‍ അംഗീകരിക്കുമോ. തുടങ്ങിയ ചോദ്യങ്ങളാണ് പലപ്പോഴും നേരിടേണ്ടിവന്നത്. സംവാദം പ്രോത്സാഹിച്ച ഒരു മതമാണ് ഇസ്‌ലാം. അതേ സമയം അത് നല്ലനിലയിലാകണമെന്ന് നിബന്ധനയും വെച്ചു. പ്രത്യേകിച്ച് ക്രൈസ്തവരോട്. ഫൈസല്‍ സൂചിപ്പിച്ച പോലെ യോജിക്കുന്ന മേഖലകളും കണ്ടെത്തണം. ഭിന്നിപ്പ് മാന്യമായി അറിയിക്കണം.

ദൈവം ഒരേ സമയം ഒന്നും മൂന്നുമാവില്ല എന്നെങ്കിലും പരസ്പരം അംഗീകരിച്ചാലെ ചര്‍ചനടക്കുകയുള്ളൂ. ഏതെന്ന് ചര്‍ചയിലൂടെ തീരുമാനിക്കുക. ഖുര്‍ആനിലും ബൈബിളിലും ഒരേ കാര്യം രണ്ടുരൂപത്തിലുണ്ടെങ്കില്‍ രണ്ടും ഒരേ സമയം സത്യമാവില്ല. ഖുര്‍ആന്‍ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് ഒരു ക്രൈസ്തവ സഹോദരന് ബോധ്യമുണ്ടെങ്കില്‍ ഒരു മുസ്‌ലിം സഹോദരനോടുള്ള അയാളുടെ ഗുണകാംക്ഷ അത് അദ്ദേഹത്തെ മനസ്സിലാക്കികൊടുക്കാന്‍ ശ്രമിക്കുക എന്നതാണ്. അതിന് ചര്‍ച നടക്കേണ്ടതുണ്ട്. അതില്‍ ഭയപ്പെടാനെന്താണുള്ളത്. ഒരിക്കലും ഒരു മുസ്ലിം ക്രിസ്ത്യാനികളുടെ ആദരണീയമായ ഒന്നിനേയും അവമതിക്കുകയോ ആക്ഷേപിക്കുകയോ ഇല്ല.

അപ്പോള്‍ പിന്നെ ബൈബിള്‍ തിരുത്തി എഴുതി എന്നത് അവമതിക്കല്ലല്ലേ എന്ന് ചോദിക്കാം. അല്ല എന്നാണ് മറുപടി. അവിടെയും ചര്‍ചക്ക് പ്രസക്തിയുണ്ട്. തിരുത്തി എഴുതിയിട്ടില്ല എന്ന് സ്ഥാപിക്കാന്‍ ഒരു ക്രൈസ്തവ വിശ്വാസിക്ക് അര്‍ഹതയും അവകാശവുമുണ്ടല്ലോ. അതേ പ്രകാരം ഖുര്‍ആനെക്കുറിച്ചും ചോദ്യമാകാം. ഇതൊക്കെ പരസ്പരം കൂട്ടിക്കുഴച്ചാണ് ഇവിടെയും ബഹളം നടക്കുന്നത്.

ഒരു ബൈബിള്‍ വചനം ഉദ്ധരിച്ചാല്‍ 'ഇത് നല്ലതിനല്ല' എന്ന് പറഞ്ഞ് പോലെ കലമ്പല്‍ കൂട്ടുകയാണ് ചിലര്‍. ഇതിനെന്താണ് താങ്കള്‍ കാണുന്ന പരിഹാരം എന്നാണ് എനിക്ക് താങ്കളോട് വിനയപൂര്‍വം ചോദിക്കാനുള്ളത്.

Faizal Kondotty said...

@ ലത്തീഫ് ,
താങ്കളുടെ വീക്ഷണത്തെ മാനിച്ചു കൊണ്ട് തന്നെ എന്റെ അഭിപ്രായം പറയട്ടെ , ( ഇത് ഒരു പൊതു അഭിപ്രായം ആയി മാത്രം കണക്കാക്കിയാല്‍ മതി ,,താങ്കള്‍ സൂചിപ്പിച്ച പഴയ പോസ്റ്റുകള്‍ എല്ലാം വായിച്ചു വരുന്നേ ഉള്ളൂ .. , തീര്‍ച്ചയായും താങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ടാവാം എന്ന് അവയൊക്കെ വായിച്ചു കഴിഞ്ഞ ശേഷം പറയാം ഇന്ഷാ അല്ലഹ് .)

പറയട്ടെ , ഒരു കൃസ്തുമത വിശ്വാസി വി .ഖുറാന്റെ വീക്ഷണത്തിലൂടെ ബൈബിളിനെ വായിക്കണം എന്ന് നമുക്ക് പറയാന്‍ അവകാശമില്ല , ബൈബിളിന്റെ വീക്ഷണത്തില്‍ മുസ്ലിംകള്‍ ഖുറാന്‍ വായിക്കണം എന്ന് ശഠിക്കാന്‍ കൃസ്ത്യാനി കള്‍ക്ക് അവകാശമില്ലാത്തത് പോലെ തന്നെ .മറിച്ചു എന്താണ് ഖുറാന്‍ മുന്നോട്ട് വെക്കുന്ന ആശയം എന്ത് എന്ന് വ്യക്തമാക്കി കൊടുക്കാന്‍ , തീര്‍ച്ചയായും മുസ്ലിമിന് ബാധ്യതയുണ്ട് അല്ലെങ്കില്‍ അവകാശമുണ്ട്‌ , അതിനു പക്ഷെ ഒരു ബൈബിള്‍ വാചകം പോലും ഉദ്ധരിക്കണം എന്നില്ല . യേശുവിനെക്കുരിച്ചും മോശേയെക്കുരിച്ചും മറ്റു പ്രവാചകന്മാരെക്കുറിച്ചും ഖുറാന്‍ എന്ത് പറയുന്നുവോ അത് വ്യക്തമാക്കി കൊടുത്താല്‍ മതി .. എന്നിട്ട് അത് വെച്ച് ഒരു ക്രിസ്ത്യാനി അവനു ആവശ്യമെങ്കില്‍ ബൈബിളിനെ വിലയിരുത്തട്ടെ . അല്ലാതെ ബ്ലോഗ്‌ പോലുള്ള ഒരു ഓപ്പണ്‍ atmosphere ബൈബിളിനെ വിചാരണ ചെയ്യേണ്ട ആവശ്യമെന്ത് ? ഒരു മുസ്ലിം interpretation ബൈബിള്‍ വായനയില്‍ ക്രൈസ്തവര്‍ സമ്മതിക്കുമോ ? ഭഗവത് ഗീത വീക്ഷണത്തിലൂടെ വി.ഖുര്‍ആനിനു ഭാഷ്യം ചമയ്ക്കുന്നത് നാം എതിര്‍ക്കില്ലെ ? എന്നാല്‍ ഭഗവത് ഗീത ഉയര്‍ത്തുന്ന ആശയങ്ങള്‍ എന്ത് എന്ന് വ്യക്തമാക്കാന്‍ ഗീതയുടെ അനുയായികള്‍ക്ക് അവകാശമുണ്ട്‌ , ബൈബിളിന്റെ അനുയായികള്‍ക്ക് അതും .. ഖുറാന്റെ അനുയായികള്‍ക്ക് അതും , യുക്തിമത(ഇസം) വാദികള്‍ക്ക് അവരുടേതും .

തന്റെ പാത നേരാണെന്ന് കാണിച്ചു കൊടുക്കാന്‍ ഒരാള്‍ക്ക്‌ കഴിഞ്ഞാല്‍(അത് പക്ഷെ സ്വജീവിതം കൊണ്ട് കൂടിയായാല്‍ നന്നായി ) , മറ്റു വഴികള്‍ അത്ര സുഖകരമല്ല എന്ന തിരിച്ചറിവ് മറ്റുള്ളവര്‍ക്ക് സ്വാഭാവികമായും ഉണ്ടാവും ... , അതാണ്‌ ഒരു ബഹുമത സമൂഹത്തില്‍ ചെയ്യാനുള്ളത് എന്നാണു എന്റെ വിനീതമായ അഭിപ്രായം . ..

CKLatheef said..

ദൈവം ഒരേ സമയം ഒന്നും മൂന്നുമാവില്ല എന്നെങ്കിലും പരസ്പരം അംഗീകരിച്ചാലെ ചര്‍ചനടക്കുകയുള്ളൂ.

ദൈവം ഒരേ സമയം ഒന്നും മൂന്നും ആകും എന്നത് അംഗീകരിക്കാന്‍ ഒരു മുസ്ലിമിന് കഴിയില്ലായിരിക്കാം , പക്ഷെ ഒരു ക്രിസ്താനിക്ക് കഴിയും, കാരണം അവന്റെ വിശ്വാസത്തിന്റെ ബേസ് തന്നെ അതാണ്‌ , അവന്റെ ത്രി ഏകത്വ സിദ്ധാന്തം നമുക്ക് മനസ്സിലാക്കി തരാന്‍ അവന്‍ ശ്രമിക്കുകയും ചെയ്യും , കാരണം അത് അവനു ബോധ്യം വന്ന സംഗതിയായാണ് അവന്‍ കണക്കാക്കുന്നത് . നമുക്ക് ത്രിത്വം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം അത് ഉള്‍ക്കൊള്ളേണ്ട കാര്യമില്ല , പക്ഷെ നമുക്ക് മനസ്സിലാകുന്നില്ല എന്ന കാരണത്താല്‍ അവന്‍ ആ വാദം ഉപേക്ഷിക്കണം എന്ന് പറയാവുന്നതല്ല .

ഇവിടെ ഒരു മുസ്ലിമിന് ചെയ്യാനുള്ളത് കറ കളഞ്ഞ ഏക ദൈവ വിശ്വാസത്തിന്റെ മഹത്വം ക്രിസ്താനിക്ക് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് .. അത് ഉള്‍കൊള്ളാന്‍ അവനു കഴിഞ്ഞാല്‍ ത്രിത്വ വാദം അവന്‍ സ്വയം ഉപേക്ഷിക്കട്ടെ . അല്ലാത്ത പക്ഷം സൌഹാര്‍ദ്ദത്തോടെ അവന്‍ അതില്‍ തുടരുകയും താങ്കള്‍ താങ്കളുടെ നിലപാടില്‍ തുടരുകയും ചെയ്യുക .. .

അല്ലാതെ അടിസ്ഥാന പരമായ വിശ്വാസങ്ങളില്‍ മാറ്റം വരുത്തി ചര്‍ച്ച ചെയ്യണം എന്നത് നിര്‍ബന്ധിക്കാവുന്നതല്ല , ഒരു കൂട്ടര്‍ക്ക് താല്പര്യമില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും .. , പിന്നെ ഇത്തരം സ്നേഹ സംവാദങ്ങള്‍ക്ക് ഒരു പൊതു കണ്ക്ളൂഷന്‍ വേണമെന്നും നിര്‍ബന്ധമില്ല ..കാരണം ആശയ സംവാദങ്ങള്‍ പരസ്പരം ആശയങ്ങള്‍ പങ്കു വെക്കാനുള്ളതാണ് ... അങ്ങിനെ കിട്ടിയ അറിവുകള്‍ വെച്ച് ഒരാള്‍ സ്വയം പുനര്‍ വിചിന്തനത്തിന് തയ്യാറായാല്‍ അത് അയാളുടെ ഇഷ്ടം എന്ന് മാത്രം .. അല്ലാതെ പറഞ്ഞു തോല്പിക്കാനുള്ള , ജയവും തോല്‍വിയും നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ല ആശയ സംവാദങ്ങള്‍ , വിശിഷ്യാ മത സംവാദങ്ങള്‍

prachaarakan said...

നാവ് കൊണ്ട് സമൂഹത്തെ കീഴടക്കുന്ന ഏര്‍പ്പാട് എന്തുകൊണ്ടാണ് നമുക്ക് പറ്റാത്തത്? ആദര്‍ശം ഏതുമാകട്ടെ, അതില്‍ വിശ്വസിക്കുന്ന ആളുകളുടെ നാവ് കൊണ്ട് അതിന്ന് പ്രചാരമുണ്ടാക്കാന്‍ കഴിയേണ്ടതല്ലേ? അതല്ലേ ശരിയായ പ്രബോധനവഴി? അതാണ് പ്രവാചകന്റെ മഹത്വം. അദ്ദേഹം ചെയ്തത് അതാണ്. സ്വന്തം ജീവിതം കൊണ്ടാണ് അദ്ദേഹം ഇസ്ലാം പ്രചരിപ്പിച്ചത്. 'എന്നെ കണ്ടോളൂ' ദൈവദൂതന്‍ അദ്ദേഹം പറഞ്ഞത്. അതുപറയാന്‍ ഇന്ന് എത്ര മുസ്ലിംകള്‍ക്കു കഴിയും? അതുണ്ടാക്കിയെടുക്കുകയാണ് ഇന്നത്തെ ആവശ്യം എന്നു ഞാന്‍ കരുതുന്നു. പിന്നെ ഈ മതം പ്രചരിപ്പിക്കാന്‍ ഒന്നും ചെയ്യേണ്ടിവരില്ല. മറ്റു മതങ്ങള്‍ വന്ന പോലെ വാളും തോക്കുമൊന്നുമായി തല്ലിക്കേറി വന്നതല്ലല്ലോ ഇസ്ലാം. വെറും കയ്യോടെ വന്നതല്ലേ? ഭാഷ പോലുമറിയാത്ത ഒരു നാട്ടില്‍ വന്നിട്ട്, ജീവിച്ചു കാണിച്ചിട്ട് തലമുറകളിലൂടെ സംഭവിച്ചതല്ലേ ഈ കാര്യങ്ങളെല്ലാം? ആലോചിച്ചു നോക്കിയാല്‍ വലിയ കാര്യമാണത്

this is worth to read പ്രവാചകരെ പുല്കുമ്പോൾ (സി.രാധാകൃഷ്ണൻ)

Faizal Kondotty said...

@ Bava

താങ്കളുടെ ആത്മാര്‍ഥത ഞാന്‍ മനസ്സിലാക്കുന്നു , പ്രവാചകന്റെ പ്രബോധന രീതിയും സമൂഹത്തിലെ ഇടപെടലുകളും തീര്‍ച്ചയായും നാം മനസ്സിലാക്കേണ്ടതുണ്ട് .. ഒരു മത വിഭാഗത്തെയും അവഹേളിച്ചു കൊണ്ടല്ല പ്രവാചകന്‍ പ്രബോധന ദൗത്യം നിര്‍വഹിച്ചത് . പറയുക മാത്രമല്ല മാതൃകാപരമായ ഒരു ജീവിതം നയിക്കുക കൂടി ചെയ്തിരുന്നു . ( ഞാന്‍ മനസ്സിലാക്കിയ പ്രബോധന രീതിയെക്കുറിച്ച് ഉടനെ ഒരു പോസ്റ്റില്‍ എഴുതാം , ഇന്ഷാ അല്ലഹ് ) , സ്വന്തം ആശയാദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ, തന്നെക്കാണാന്‍ വന്ന ക്രിസ്ത്യന്‍ പണ്ഡിത സംഘത്തിനു പ്രാര്‍ഥിക്കാന്‍ സമയമായപ്പോള്‍ സ്വന്തം പള്ളിയുടെ ഒരു ഭാഗം കൊടുത്ത മഹാനായ പ്രവാചകന്റെ മാതൃക യിലേക്ക് ഉയരാന്‍ നാം ഇനിയും എത്ര കാലം എടുക്കും ?

ബ്ലോഗ്ഗര്‍ പ്രചാരകന്‍ ചൂണ്ടിക്കാണിച്ച സി .രാധാകൃഷ്ണന്റെ വാക്കുകള്‍ ശ്രദ്ധിച്ചോ ..

"സ്വന്തം ജീവിതം കൊണ്ടാണ് അദ്ദേഹം ഇസ്ലാം പ്രചരിപ്പിച്ചത്. 'എന്നെ കണ്ടോളൂ' ദൈവദൂതന്‍ അദ്ദേഹം പറഞ്ഞത്. അതുപറയാന്‍ ഇന്ന് എത്ര മുസ്ലിംകള്‍ക്കു കഴിയും? അതുണ്ടാക്കിയെടുക്കുകയാണ് ഇന്നത്തെ ആവശ്യം എന്നു ഞാന്‍ കരുതുന്നു. പിന്നെ ഈ മതം പ്രചരിപ്പിക്കാന്‍ ഒന്നും ചെയ്യേണ്ടിവരില്ല. " ..

ബാവ സുഹൃത്തേ ... നമ്മില്‍ എത്രപേര്‍ക്ക് കഴിയും എന്നെ കണ്ടു ഇസ്ലാമിനെ വിലയിരുത്തിക്കോളൂ എന്ന് പറയാന്‍ ..
പോട്ടെ , നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള അനീതിക്കും അഴിമതിക്കും ,മൂല്യ ച്യുതിക്കും ധൂര്‍ത്തിനും വിവാഹ മാമാങ്കങ്ങള്‍ക്കും ,സ്ത്രീധനത്തിനുമെതിരെ , പ്രവാചക മാതൃകയില്‍ പ്രതികരിക്കാന്‍ നമുക്ക് കഴിയാറുണ്ടോ ? ജാതി മത ഭേതമില്ലാതെ അയല്‍വാസിയുടെ പട്ടിണി മാറ്റാനും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാനും നമുക്ക് കഴിയാറുണ്ടോ ? സ്വന്തം ആവശ്യങ്ങള്‍ മാറ്റി വെച്ച് പോലും മറ്റുള്ളവരെ സഹായിക്കലായിരുന്നു പ്രവാചകന്റെയും അനുയായികളുടെയും മാതൃക എന്ന് നാം ഓര്‍ക്കാറുണ്ടോ ? ( മുസ്ലിംകള്‍ തിങ്ങി പാര്‍ക്കുന്ന മലപ്പുറം ജില്ലയില്‍ അടക്കം , ദ്രവിച്ചു വീഴാറായ ഓലപ്പുര തീ പിടിച്ചു രണ്ടോ മൂന്നോ പേര്‍ മരിക്കുമ്പോള്‍ മാത്രമാണ് നാട്ടുകാര്‍ സംഘടിച്ചു വീട് ഓടു മേയുന്നത് ), പോട്ടെ .. കൊച്ചു കൊച്ചു ഭിന്നിപ്പുകള്‍ എടുത്തു പറഞ്ഞു അങ്ങാടിയില്‍ വച്ച് തമ്മില്‍ തമ്മില്‍ വാദ പ്രതിവാദം നടത്തുന്നതിന് പ്രവാചകനില്‍ എവിടെയാണ് മാതൃക ?

സുഹൃത്തേ .. ഒരു പ്രസംഗപീഠത്തില്‍ കയറി ദൈവം ഏകനാണെന്ന് വിളിച്ചു പറയുക അല്ലായിരുന്നു പ്രവാചകന്‍ .. കാരുണ്യവും നന്മയും സത്യസന്ധതയും ദീനാനുകമ്പയും മുഖേന അത് കാണിച്ചു കൊടുക്കുകയായിരുന്നു... നമുക്ക് നഷ്ടപ്പെട്ടതും അത്തരം മാതൃക ജീവിതം തന്നെ ... നമ്മുടെ സമൂഹത്തില്‍ അതിനെ തിരിച്ചു പിടിക്കുക എന്നതാണ് നമ്മുടെ ആദ്യ കടമ എന്നാണ് എന്റെ വിനീതമായ അഭിപ്രായം .. (കൂടുതല്‍ പിന്നീട് എഴുതാം )

Faizal Kondotty said...

@Bava

ശ്രീ .സി .രാധാകൃഷ്ണന്റെ പ്രസ്തുത ലേഖനത്തില്‍ നിന്നും ഒരല്പം കൂടി..(നമ്മുടെ ഒക്കെ പുനര്‍ വിചിന്തനത്തിനായി )

" നാമിപ്പോഴും ഓര്‍ക്കുന്നത് ആരെയാണ്? ഒരു അഹ്മദുകുട്ടിപ്പാപ്പയെ ഓര്‍ക്കും. ഒരു മരക്കാര്‍മാഷെ ഓര്‍ക്കും. അവരൊക്കെ അങ്ങനെ ജീവിച്ച ആളുകളാണ്. അവരങ്ങനെ മുന്നില്‍ നില്‍ക്കുകയാണ്. വെറ്റില വില്‍ക്കാന്‍ പോകുമ്പോള്‍ തലേന്നാള്‍ നുള്ളിയത് കൊട്ടയുടെ ഒരു വശത്തും അന്നു നുള്ളിയത് വേറൊരു വശത്തുമായിട്ടാണ് വയ്ക്കുക. രണ്ടിനും രണ്ടു വിലയാണ്. ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ തോണിയിലിരിക്കുമ്പോള്‍ അവ പരസ്പരം മാറ്റിവയ്ക്കാന്‍ നോക്കും. മൂപ്പര്‍ക്കതു കണ്ടാല്‍ എളുപ്പം മനസ്സിലാകും. എന്നിട്ട് ചിരിച്ചുകൊണ്ടു പറയും. "മക്കളേ, അങ്ങനെ ചെയ്യരുത്. അത് പാപമാണ്.'' ഒരു ദിവസം ഞങ്ങളിലാരോ ചോദിച്ചു: "നിങ്ങളിവ മാറ്റിവച്ചാ ആരാണുപ്പാപ്പാ അതിപ്പൊ അറിയാന്‍ പോകുന്നത്?'' "ഞാനും നിങ്ങളും കാണില്ല മക്കളേ, എന്നാല്‍ ഒരാളിതു കാണും. ആ ആള്‍ക്കെല്ലാം അറിയാം. മറയ്ക്കാന്‍ പറ്റില്ല.'' ആ വിശ്വാസത്തിന്റെ ഊക്ക് വളരെ വലുതാണ്. ജീവിതവും അങ്ങനെയാണ്. കൊടുക്കാനുള്ളതും ചെയ്യാനുള്ളതും ചെയ്യാതിരിക്കാനുള്ളതുമെല്ലാം തീരുമാനിക്കപ്പെടുന്നത് ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്.

ഇന്‍സ്പെക്ടര്‍ വരുന്ന ദിവസം സ്കൂളില്‍ പോകാത്ത അധ്യാപകനാണ് മരക്കാര്‍മാഷ്. അന്നദ്ദേഹം പള്ളിപ്പറമ്പില്‍ചെന്ന് ഖുര്‍ആന്‍ ഓതുകയായിരിക്കും. അടുത്ത സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ക്ളാസിലിരുത്തുന്ന ദിവസമാണത്. അങ്ങനെ കൊണ്ടുവന്ന കുട്ടികളെല്ലാം അവര്‍ ഇരിക്കുന്ന ക്ളാസിലെ വിദ്യാര്‍ത്ഥികളാണെന്ന് മാഷ് പറയണം. അത് അസത്യമാണ്. അതുപറയാന്‍ കഴിയാത്തതിനാല്‍ അന്ന് ലീവെടെക്കും. അതാണ് മരക്കാര്‍ മാഷ്. നമുക്കതാലോചിക്കാന്‍ കഴിയുമോ? ഇസ്ലാം മതത്തെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നത് ഇവരൊക്കെയാണ്. അങ്ങനെ ഓര്‍ക്കാന്‍ കൊള്ളാവുന്ന പത്തുപേരെങ്കിലും ഓരോ നാട്ടിലും വേണം. പത്തുപേര്‍ മതി. അതില്ലാതായില്ലേ?


................നാം ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് നമ്മെത്തന്നെയാണല്ലോ. നമ്മെക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊരാളെ നമുക്കു കാണാന്‍ കഴിയലാണു പ്രേമം. പ്രേമഭാജനം പ്രവാചകനാവുമ്പോള്‍ ആ ജീവിതപാഠമനുസരിച്ചാവുന്നു നമ്മുടെ ജീവിതം. അദ്ദേഹത്തിന്റെ നന്മകള്‍ ജീവിതത്തില്‍ പുലരുന്നു. ആ പുലര്‍ച്ചയാണ് അഹ്മദ്കുട്ടിപ്പാപ്പയിലും മരക്കാര്‍മാഷിലുമൊക്കെ ജീവിത വിശുദ്ധിയായി പരിലസിച്ചത്..


..................'അവനവന്നെതിരായ ജിഹാദാണ് ഏറ്റവും വലിയ ജിഹാദ്' എന്നാണല്ലോ പ്രവാചക വചനം. ഇത് പ്രേമം കൊണ്ടുമാത്രമേ സാധ്യമാകൂ. ദൈവത്തോടും അവന്റെ പ്രവാചകനോടുമുള്ള പ്രേമം. അത് മുഴുവന്‍ സൃഷ്ടിജാലങ്ങളോടുമുള്ള പ്രണയമായി വികസിക്കുന്നു. അവനവനോട് ജിഹാദ് ചെയ്യുന്നവര്‍ക്കുമുമ്പില്‍ ത്യാഗത്തിന്റെ വഴികളാണുള്ളത്. കൊടുക്കലിന്നേ അവിടെ സ്ഥാനമുള്ളൂ. ഇതൊക്കെ അനുഭവിച്ചുകൊണ്ടല്ലേ നാം വളര്‍ന്നുവന്നത്? അവിടെ എല്ലാ മനുഷ്യരും പരിഗണിക്കപ്പെട്ടിരുന്നു. എല്ലാ അടുക്കളകളും എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാനുള്ളതായിരുന്നു. ജാതിമത പരിഗണനകളൊന്നുമുണ്ടായിരുന്നില്ല.

....... ഈ അവസ്ഥ തിരിച്ചുകൊണ്ടുവരലാണ് പ്രധാനപ്പെട്ട കാര്യം. അപ്പോള്‍ മാത്രമേ ഇസ്ലാമിന്റെ നിറവും മണവും ഇവിടത്തെ ജനമനസ്സുകളില്‍ കുളിരായി പടരുകയുള്ളൂ.
=============
സി രാധാകൃഷ്ണന്റെ ഈ ലേഖനം മുഴുവന്‍ ആയി ഇവിടെ കാണാം

CKLatheef said...

പ്രിയ ഫൈസല്‍ ,

താങ്കള്‍ എന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് ഒരു പൊതു അഭിപ്രായം പറഞ്ഞല്ലോ. ഈ പൊതു എന്നതില്‍ ഞാനും ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. അതിനടിയില്‍ പ്രചാരകന്‍ എഴുതിയ അദ്യത്തെ വരി എനിക്ക് മനസ്സിലായില്ലെങ്കിലും ജീവിതത്തിലൂടെയാണ് ശരിയായ പ്രബോധനം നടക്കുന്നത് എന്ന അഭിപ്രായത്തെയും ഞാന്‍ പിന്തുണക്കുന്നു.

അതോടൊപ്പം തന്നെ എന്റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്ഥമായ ഒരഭിപ്രായം ഇക്കാര്യത്തില്‍ താങ്കള്‍ക്കുണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഇസ്‌ലാമിനെ മറ്റുള്ളവര്‍ക്ക് ബോധനം ചെയ്യാന്‍ മറ്റേതെങ്കിലും മറ്റേതെങ്കിലും വേദഗ്രന്ഥമോ മറ്റാരുടെയെങ്കിലും ഉദ്ധരണികളോ ആവശ്യമില്ല. എന്നാല്‍ അതൊന്നും തൊട്ടുപോകരുതെന്നോ ഒരു ബൈബിള്‍ വാക്യം ഇസ്‌ലാം കൈകാര്യം ചെയ്യുന്ന സൈറ്റിലോ ബ്ലോഗിലോ ചേര്‍ക്കാന്‍ ആദ്യം ക്രിസ്തുമതം സ്വീകരിക്കണം എന്ന ആദ്യന്തിക നിലപാടും അംഗീകരിക്കാനാവില്ലല്ലോ. ഖുര്‍ആന്‍ മുസ്‌ലിംകളുടെ കുത്തകയല്ലാത്തതു പോലെ ബൈബിളും അല്ല എന്നതല്ലേ നേര്. ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയതാണെന്ന് കരുതുന്ന ഒരു ക്രൈസ്തവ സുഹൃത്തിനോട് അതിന് മറുപടി പറയുമ്പോള്‍ ചില ബൈബിള്‍ ഉദ്ധരണികള്‍ വേണ്ടിവന്നേക്കാം. അതിലൊക്കെ വെപ്രാളം കാണിക്കുന്നവരെ അവഗണിക്കണം എന്നാണ് എന്റെ പക്ഷം. കാരണം അവര്‍ അതില്‍ അവസാനിപ്പിക്കില്ല. അത്തരക്കാരെ തൃപ്തിപ്പെടുത്താന്‍ ഒരു നിലക്കും താങ്കള്‍ക്കാവുകയുമില്ല. ഇപ്പോള്‍ താങ്കള്‍ക്ക് തോന്നുന്നത് പ്രവാചകനും തോന്നിയിരുന്നോ?. ഒരു പക്ഷെ ആ സന്ദര്‍ഭത്തിലായിരിക്കും ഈ സൂക്തങ്ങള്‍ അവതരിച്ചത്.

ജൂതന്മാരും ക്രിസ്ത്യാനികളും ഒരിക്കലും നിന്നില്‍ സംതൃപ്തരാകുന്നതല്ല- നീ അവരുടെ മാര്‍ഗത്തില്‍ നടക്കാന്‍ തുടങ്ങിയാലല്ലാതെ. നീ സ്പഷ്ടമായി പ്രഖ്യാപിക്കുക: അല്ലാഹു അറിയിച്ചുതന്നത് മാത്രമാകുന്നു സന്മാര്‍ഗം. ആ ജ്ഞാനം നിനക്കു വന്നെത്തിയ ശേഷവും അവരുടെ ഇച്ഛകളെ പിന്‍പറ്റുകയാണെങ്കില്‍ അല്ലാഹുവിന്റെ പിടുത്തത്തില്‍നിന്നു രക്ഷിക്കാന്‍ യാതൊരു മിത്രമോ സഹായിയോ നിനക്കുണ്ടാകുന്നതല്ല. നാം വേദം നല്‍കിയിട്ടുള്ളവര്‍, അതിനെ വായിക്കേണ്ടവണ്ണം വായിക്കുന്നവര്‍ ആരോ അവര്‍, ഇതിലും(ഖുര്‍ആനിലും ആത്മാര്‍ഥമായി) വിശ്വസിക്കുന്നു. അതിനോട് നിഷേധ നയം കൈക്കൊള്ളുന്നവരാരോ അവരാകുന്നു യഥാര്‍ഥത്തില്‍ നഷ്ടം ഭവിച്ചവര്‍. (2:120-121)

ലോകത്തുള്ള സകല വിഷയവും ബ്ലോഗില്‍ എഴുതിക്കൊണ്ടിരിക്കുന്നു. അതിലാര്‍ക്കും ഒട്ടും പരിഭവമില്ല. അതേ സമയം മനുഷ്യരുടെ ജീവിതവുമായി നേര്‍ക്ക് നേരെ ബന്ധപ്പെട്ട വിശ്വാസത്തെക്കുറിച്ചും പോസ്റ്റുകളും ചര്‍ചകളും നടക്കട്ടേ. അത് ചിലര്‍ക്ക് അരോചകമാണെങ്കിലും. അത്തരക്കാള്‍ ഇത്തരമൊരു ചര്‍ച തടസ്സപ്പെടുത്താന്‍ അവര്‍ക്കാവുന്നത് ചെയ്യും. പ്രലോഭനങ്ങള്‍, പരിഹാസങ്ങള്‍, ഭീഷണികള്‍. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് മനുഷ്യസ്‌നേഹമാണെന്ന് അവര്‍ പറയുകയും ചെയ്യും. അതിനാല്‍ ഇതും ഒരു ചര്‍ചയായി ഇവിടെ നില്‍ക്കട്ടേ. താങ്കള്‍ പറഞ്ഞതുപോലെ ഒരു കണ്‍ക്ലൂഷണനിലെത്തണമെന്നില്ല. ഇതില്‍ വിയോജിപ്പുണ്ടെങ്കില്‍ അങ്ങനെത്തന്നെ നില്‍ക്കട്ടേ.

കൂതറകള്‍ വരാന്‍ സമയമായല്ലോ :)

താങ്കളുടെ ശ്രമങ്ങള്‍ക്കും സന്‍മനസ്സിനും അഭിനന്ദനങ്ങള്‍.

Bava said...

ഫൈസല്‍.ഒരു തര്‍ക്കത്തിനില്ല.താങ്കളുടെ നല്ല ശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍..ദൈവം അനുഗ്രഹിക്കട്ടെ.

ജയിലില്‍ നിന്ന് വന്നപ്പോള്‍ മദനി ആളാകെ മാറി...നാട്ടില്‍ പ്പോയിവന്നപ്പോള്‍ ഫൈസലും.. :) :):) :)

CKLatheef said...

Faisal said..

ഒരു മത വിഭാഗത്തെയും അവഹേളിച്ചു കൊണ്ടല്ല പ്രവാചകന്‍ പ്രബോധന ദൗത്യം നിര്‍വഹിച്ചത് . പറയുക മാത്രമല്ല മാതൃകാപരമായ ഒരു ജീവിതം നയിക്കുക കൂടി ചെയ്തിരുന്നു

പ്രിയ ഫൈസല്‍ ,

താങ്കളുടെ ഈ വരികളില്‍നിന്ന് മനസ്സിലാക്കപ്പെടാനിടയുള്ള ആശയത്തോട് സ്‌നേഹത്തോടെ ഒരു വിയോജനം രേഖപ്പെടുത്തട്ടേ.

ഇവിടെ താങ്കള്‍ വായിച്ചിടത്തോളം പോസ്റ്റില്‍ നിന്നാണോ ഇത്തരമൊരു നിഗമനത്തിലെത്തിയത്. അതല്ല ഒരു കാര്യം വെറുതെ ഇനിമുതല്‍ ശ്രദ്ധിക്കാന്‍ സൂചിപ്പിച്ചതോ.

ഇവിടെ ആരും പ്രത്യേകിച്ച് മുസ്‌ലിം പക്ഷത്ത് നിന്ന് മറ്റൊരു മതവിഭാഗത്തെ അവഹേളിച്ചു എന്ന് താങ്കള്‍ ധരിക്കുന്നുണ്ടോ. ഞാനും ബാവയും പള്ളിക്കുളവും അതിനനുകൂലമായിട്ടാണ് സംസാരിക്കുന്നതെന്നും. എന്റെ അറിവില്‍ അത്തരമൊന്ന് ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്റെ ബ്ലോഗില്‍ അത്തരത്തിലുള്ള പരാമര്‍ശം ആര് ചൂണ്ടിക്കാണിച്ചാലും പിന്‍വലിക്കാന്‍ തയ്യാറാണ്. ബോധപൂര്‍വം ഞാനത് ചെയ്തിട്ടില്ല. എന്നാല്‍ ബൈബില്‍ ഉദ്ധരിച്ചിട്ടുണ്ട്. എനിക്ക് അതില്‍ നിന്ന് മനസ്സിലായത് ഞാന്‍ പറഞ്ഞിട്ടുണ്ട്. മാന്യമായി അതിനോട് പ്രതികരിച്ചവരുടെ പ്രതികരണം നല്‍കിയിട്ടുമുണ്ട്. ഇത്രമാത്രമേ ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയൂ.

കാവലാന്‍ said...

ഫൈസല്‍ തിരിച്ചു വന്നു എന്നറിയുന്നതില്‍ സന്തോഷം,കുറേ നാട്ടു വര്‍ത്തമാനങ്ങളെഴുതൂ.

Faizal Kondotty said...

@ Bava

:) ചെക്കന്‍ കൈ വിട്ടു പോയോ എന്ന് സംശയം അല്ലെ ..? ഡോണ്ട് വറി ...! വില്‍ ക്യാച്ച് യു ഓള്‍ സൂണ്‍ !

@കാവലാന്‍

അത് നല്ലൊരു ആശയമാണ് ..ശ്രമിക്കാം .. നന്ദി ..!

ali chemmad said...

ചര്‍ച്ച കാട് കയറാതെ ശ്രദ്ധിക്കുക
കാടു കയറിയാല്‍ അത് -ve ഫലം ഉണ്ടാക്കും

Areekkodan | അരീക്കോടന്‍ said...

സന്തോഷമായി :തിരിച്ച് വരവിന്നു സ്വാഗതം.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ കുഴിയാനയോ...?അതെന്താണ് ..?

sanchari said...

Faizal കൊണ്ടോട്ടി,, സജി,, പള്ളിക്കുളം.., ബാവ,, CKLatheef നിങ്ങളുടെ ചര്‍ച്ചയില്‍ ക്രിസ്തു മതവും ബൈബിളും ഒക്കെ ആയിരുന്നല്ലോ
ക്രിസ്ത്യാനികള്‍ക്ക് ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും കുറിച്ചുള്ള ധാരണ എന്താണെന്നു മനസ്സിക്കാന്‍ ഉതകുന്ന ഒരു വാര്‍ത്താ ശകലം താഴെ ചേര്‍ക്കുന്നു.

""പ്രവാചക നിന്ദ: തൊടുപുഴയില്‍ സംഘര്‍ഷം, ലാത്തിചാര്‍ജ്
തൊടുപുഴ: ദൈവത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അവഹേളിച്ച് ചോദ്യപ്പേപ്പര്‍ തയാറാക്കിയ തൊടുപുഴ ന്യൂമാന്‍സ് കോളജിനുനേരെ ആക്രമണം. മത നിന്ദയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. പോലീസിന് നേരെ കല്ലേറുണ്ടയതിനെ തുടര്‍ന്ന് നിരവധി തവണ പോലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന തൊടുപുഴയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബി.കോം രണ്ടാം സെമസ്റ്റര്‍ ഇന്‍േറണല്‍ പരീക്ഷയുടെ മലയാളം ഗദ്യവും രചനയും എന്ന ചോദ്യപ്പേപ്പറിലാണ് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളജില്‍ തന്നെ തയാറാക്കിയതാണ് ചോദ്യം. 11 ാമത്തെ ചോദ്യത്തിലാണ് ഉചിതമായ ചിഹ്നം ചേര്‍ത്തെഴുതുക എന്ന തലക്കെട്ടില്‍ സംഭാഷണം ചേര്‍ത്തിരിക്കുന്നത്. സംഭാഷണം ഇങ്ങനെ പോകുന്നു.
മുഹമ്മദ്: പടച്ചോനേ, പടച്ചോനേ.
ദൈവം: എന്താടാ നായിന്റെ മോനേ.
മുഹമ്മദ്: ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാണ്?.
ദൈവം: മൂന്ന് കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ.
ഇതിന് ഉചിതമായ ചിഹ്‌നം കൊടുക്കാനാണ് നിര്‍ദേശം. നാലുവരിയിലുള്ള ചോദ്യത്തില്‍ മുഴുവന്‍ ഭാഗത്തും അവഹേളനമാണ്. മുഹമ്മദ് പടച്ചോനേ വിളിക്കുമ്പോള്‍ സഭ്യമല്ലാത്ത രീതിയില്‍ ദൈവം മറുപടി പറയുന്നതായിട്ടാണ് ചോദ്യം."""

ഈ ചോദ്യ പേപര്‍ എഴുതിയത് ഒരു കോളേജ് അദ്ധ്യാപകന്‍ ആണെന്നുള്ളത് ഇതിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.
ജോസെഫ് എന്ന ആ സാമൂഹ്യ ദ്രോഹി തുടങ്ങി വച്ച പ്രശ്നങ്ങള്‍ എത്ര വലുതാനെന്നുല്ലത് അനുബന്ധ വാര്‍ത്തകളിലൂടെ കണ്ണോടിച്ചാല്‍ മതിയാവും. മുസ്ലിംകളെ തീവ്രവാദ വല്കരിക്കാനുള്ള അന്താരാഷ്ട്ര ക്രിസ്ത്യന്‍ മുതലാളിത്വ കൂട്ട്കെട്ടിന്റെ ഒരു എളിയ പ്രവര്‍ത്തകന്‍ മാത്രമാകും ജോസെഫ് എന്ന ആ മനുഷ്യ പിശാജ്. മുമ്പ് ഇത് പോലെ ഒരു '''IAS'' കാരന്റെ പ്രസ്ന്ഗം കേള്‍ക്കാനും സാധിച്ചിരുന്നു, അയാളാണെങ്കില്‍ കേരളത്തിലെ ഒരു അറിയപ്പെടുന്ന മിഷനറി പ്രവര്‍ത്തകനും. kristhyanikalkk unnatha vidhybhyasamo sthanamo joliyo undenkilum ath avarude samskaaram varddhippikkilla ennathinulla udhaharanam koodiyanithu.
itharam bhasha thanneyanu ക്രിസ്ത്യന്‍ sahithyangalilum islamine kurichu kaanaan sadhikkunnath. ennu vachu athe bhashayil muslimkal prathikarikkendathilla pakshe ivarude samskaram ithanennu manassilakkanam ennu mathram.
ഇത്തരം മനുഷ്യ പിശാജുകള്‍ മനുഷ്യ സമൂഹത്തില്‍ വരുത്തുന്ന നഷ്ടങ്ങള്‍ ഒത്തിരിയല്ല,
വാക്കുകള്‍ അല്പം കടുത്തു പോയെങ്കില്‍ ക്ഷമിക്കുക.

CKLatheef said...

സഞ്ചാരി താങ്കളുടെ ഭാഷകടുത്തു പോയി എന്ന് പറയാതെ വയ്യ. ഈ സംഭവത്തില്‍ ക്രിസ്ത്യാനികള്‍ തന്നെ പ്രതിഷേധിക്കും എന്നാണ് ഞാന്‍ കരുതുന്നത്. സാധാരണഗതിയില്‍ കഥാപാത്രങ്ങളെ മാറ്റിയാല്‍ പോലും അത്തരം പ്രയോഗങ്ങള്‍ ചോദ്യപ്പേപ്പറുകളില്‍ ആരെങ്കിലും നടത്തുമോ. എങ്ങനെയാണിത് കഴിയുന്നത്. എവിടെയെങ്കിലും വിവേകവും വിദ്യാഭ്യാസവുമില്ലാത്ത ആരെങ്കിലും പ്രതികരിക്കുമ്പോള്‍ സംഭവിക്കുന്ന തെറിവിളിയല്ലല്ലോ. ആ ചോദ്യം കുട്ടികളിലെത്തുന്നത് വരെ ആരും കണ്ടില്ലെന്നോ. എന്താണ് ഈ കൊട്ടിപ്പാടുന്ന സംസ്‌കാരം. ഏതായാലും ഈ സംഭവത്തില്‍ യുക്തിവാദി നാട്യക്കാര്‍ മിണ്ടില്ല എന്നുറപ്പുണ്ട്. പ്രതികരണത്തിനെതിരെ പോസ്റ്റ് പ്രതീക്ഷിക്കാം.

പള്ളിക്കുളം.. said...

ഒരുപക്ഷേ ചോദ്യപ്പേപ്പർ തയ്യാറാക്കിയത് സി.കെ ബാബു ആയിരിക്കാൻ സാധ്യതയുണ്ട്.. ഒരു സാധ്യത പറഞ്ഞുവെന്നു മാത്രം..:)

sanchari said...

ക്രിസ്ത്യന്‍ മിഷനരിയുടെ (അ)സഹിഷ്ണുത
see this news

ക്രിസ്തീയപ്രബോധനത്തിന് സഹനം നഷ്ടമാകുന്നുവോ?
Wednesday, March 31, 2010
http://www.madhyamam.com/node/43847
ഖാന്‍ ഷാജഹാന്‍, പത്തനംതിട്ട

'ജോണി ജോണി, യേസ് പപ്പാ'.... എന്ന നഴ്സറിഗാനം ഒരു മാനേജ്മെന്റ് സ്കൂളില്‍ 'കൃഷ്ണ, കൃഷ്ണ യേസ് പപ്പാ' എന്നു തിരുത്തി പഠിപ്പിച്ചത്രെ. അക്ഷരവെളിച്ചം പകര്‍ന്നുകൊടുക്കുന്ന ആദ്യനാളുകളില്‍ തന്നെ വിഷലിപ്തമായ വര്‍ഗീയതയുടെ കിരണങ്ങള്‍ കുഞ്ഞുമനസ്സുകളിലേക്ക് കടത്തിവിടുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടായെങ്കില്‍ അതിന്റെ ഹേതു വിലയിരുത്തപ്പെടുകതന്നെ വേണം.

നമ്മുടെ വിദ്യാഭ്യാസരംഗത്ത് സ്തുത്യര്‍ഹ സേവനങ്ങള്‍ കാഴ്ചവച്ച ക്രിസ്തീയമിഷനറിമാരുടെ ത്യാഗപൂര്‍ണമായ നിരവധി സഹനങ്ങളെ സ്മരിച്ചുകൊണ്ടു പറയട്ടെ, നഴ്സറി സ്കൂള്‍ തലം മുതലുള്ള നൂറുമേനി സ്കൂളുകളില്‍ ക്രിസ്തീയവിഭാഗം നടത്തിയ നിര്‍ബന്ധിത പ്രാര്‍ഥന, കുരിശുവരക്കല്‍ തുടങ്ങിയവയിലൂടെ വിശ്വാസം പകര്‍ന്നു നല്‍കാന്‍ കാട്ടിയ വ്യഗ്രത ഇതരസമുദായങ്ങളെയും അതേവഴിയില്‍ നടക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് സമുദായം തിരിച്ച് കഥാപാത്രങ്ങളെ മാറ്റി പാട്ടുപാടാന്‍ ഒരു തലമുറ പഠിച്ചുതുടങ്ങിയത്. സഹനത്തിന്റെയും സഹിഷ്ണതയുടെയും ജനാധിപത്യബോധത്തിന്റെയും പ്രകാശഗോപുരങ്ങളായിരുന്നു ക്രിസ്തുമത വിശ്വാസികള്‍. ചരിത്രത്തിന്റെ പെരുവഴിയില്‍ എവിടെ വെച്ചോ ഈ സല്‍ഗുണങ്ങള്‍ നഷ്ടമായി തുടങ്ങിയോ?

2004 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ കേന്ദ്ര കാബിനറ്റ് പദവി ലഭിക്കുമെന്നപ്രചാരണമുണ്ടായിട്ടും പരാജയപ്പെട്ടു^ഹിന്ദുരാജ കുടുംബ പാരമ്പര്യവും ആ സമുദായത്തിന് ഭൂരിപക്ഷവുമുള്ള സ്ഥലത്ത്. അതേ സമയം അതേ മുന്നണിയില്‍ മൂവാറ്റുപുഴയില്‍ പി.സി തോമസ് വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.എം. ഇസ്മാഈലായിരുന്നു പരാജയപ്പെട്ടത്. ഈ വിജയത്തിന്റെ പിന്നാമ്പുറം സുപ്രീംകോടതി തന്നെ നിരീക്ഷിച്ചു കഴിഞ്ഞതാണ് (തിരൂരങ്ങാടിയില്‍ നിന്ന് 2,55,000 വോട്ടിന് എ.കെ ആന്റണി ജയിച്ച ചരിത്രം ഓര്‍മിക്കാം). മൂവാറ്റുപുഴയിലെ അടിയൊഴുക്കിന്റെ കഥ വിവരിക്കാതെ തന്നെ എല്ലാവര്‍ക്കുമറിയാം.

പത്തനംതിട്ടയിലെ ചുങ്കപ്പാറയില്‍ ഈയിടെ വിതരണം ചെയ്ത ക്രിസ്തീയപ്രസിദ്ധീകരണത്തില്‍ ഒരു ഖുര്‍ആന്‍ പരിഭാഷയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത സംഭവം വിവാദമായതാണ് ഇക്കാര്യങ്ങള്‍ ഓര്‍ക്കാനിടയാക്കിയത്. പ്രവാചകനെയും ഇസ്ലാമിനെയും നിന്ദ്യമായി അവതരിപ്പിക്കാനുള്ള ശ്രമം ഒരു ഗൂഢാലോചന രംഗത്തുകൊണ്ടുവരുന്നുണ്ട്.

'ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം' എന്ന യുക്തിവാദി നേതാവ് ഇടമറുകിന്റെ കൃതിയോട് മുസ്ലിംകള്‍ ക്രിയാത്മകമായാണ് പ്രതികരിച്ചത്. പക്ഷേ, പത്തനംതിട്ടയില്‍ മുന്‍കൂട്ടി അച്ചടിച്ച് രചയിതാവിന്റെ മരണശേഷം പ്രസിദ്ധീകരിക്കാന്‍ കാത്തുവെച്ച ഈ പുസ്തകത്തിലുടനീളം പ്രവാചകനെയും ഇസ്ലാമിനെയും തെറിവിളിക്കുന്നു.

അടുത്ത കമന്റു കൂടി കാണുക

sanchari said...

തുടര്‍ച്ച


ഖുര്‍ആന്‍ ഭാഷ്യം, മിഷ്ക്കാത്ത്, സഹീഹ് ഹദീസ് എന്നെല്ലാം പലയിടത്തായി ചേര്‍ത്ത്, പ്രാദേശിക മുസ്ലിം പ്രമാണിയായ കടമ്പാട്ടെ ഹമീദ് റാവുത്തറുടെ ജംഗമ സ്വത്ത് ഭാഗം വെച്ചതടക്കം കൈകാര്യം ചെയ്യുന്ന ലേഖകന്‍ ഒരു സമുദായത്തെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്യുന്നത്. ക്രിസ്തീയ സമുദായം ഭൂരിപക്ഷമുള്ള ഈ ജില്ലയില്‍ ജനസംഖ്യയില്‍ കുറഞ്ഞ മുസ്ലിംകള്‍ നേടിയ സാംസ്കാരിക ഉയര്‍ച്ച പൊതുസമൂഹത്തിന്റെ ശ്രദ്ധനേടുകയും അവര്‍ ഇസ്ലാമിനെ അന്വേഷിക്കാനും ഉള്‍ക്കൊള്ളാനും ഇടയായതുമായ സാഹചര്യങ്ങളെ സഹനത്തോടെ ഉള്‍ക്കൊള്ളാനാവാത്ത മനോനിലയാണ് ജില്ലയില്‍ കഴിഞ്ഞ കുറച്ചുകാലമായി കണ്ടുവരുന്നത്. എം.ബി.എ ബിരുദക്കാരായ രണ്ട് പെണ്‍കുട്ടികള്‍ ഇസ്ലാം സ്വീകരിച്ചതിനെ ലൌജിഹാദാക്കി അവതരിപ്പിച്ചതിന്റെ പ്രഭവകേന്ദ്രം സെന്റ് ജോണ്‍സ് കോളജ് ആയത് യാദൃച്ഛികമല്ല. ജില്ലയിലെ പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ സഹോദര പുത്രനായ എഞ്ചിനീയര്‍ യുവാവ് ഇസ്ലാമതം സ്വീകരിച്ചതിനെ ഭീകരപ്രവര്‍ത്തനമാക്കി മാറ്റാന്‍ നടന്ന ശ്രമവും എം.എം. അക്ബറിന്റെ നേതൃത്വത്തിലുള്ള 'നിച്ച് ഓഫ് ട്രൂത്ത്' എന്ന സ്ഥാപനം തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം എന്ന് ആരോപിച്ച് റെയ്ഡ് ചെയ്യിച്ചതും മറക്കാനായിട്ടില്ല.

മാരാമണ്‍ അടക്കം നൂറോളം വലുതും ചെറുതുമായ കണ്‍വെന്‍ഷനുകളും വചനപ്രഘോഷണങ്ങളും പത്തനംതിട്ട ജില്ലയില്‍ നടന്നുവരുന്നു. ഈ മതപ്രചാരണ പ്രവര്‍ത്തനങ്ങളെയെല്ലാം വളരെ സഹിഷ്ണുതയോടെയാണ് ഇതര സമുദായങ്ങള്‍ കാണുന്നത്. എന്നാല്‍ വിദേശത്തു നിന്ന് ഒഴുകിയെത്തുന്ന പണത്തിന്റെ പിന്‍ബലത്തിലും പ്രലോഭനത്തിലും സ്വയം പ്രഖ്യാപിതസഭകളും സ്വയം പ്രഖ്യാപിത ബിഷപ്പുമാരും ഉണ്ടാകുകയോ അവരുടെ അനധികൃത ഭൂമി കൈയേറ്റങ്ങളും ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളും മാധ്യമങ്ങളും പൊലീസും പുറത്തുകൊണ്ടുവന്നപ്പോഴും ഇതരസമുദായങ്ങള്‍ ഇവരെ കടന്നാക്രമിച്ചിട്ടില്ല. വിശ്വാസവൈജാത്യങ്ങളെ തുറന്ന സ്നേഹ സംവാദങ്ങളിലൂടെ നേരിടുകയാണ് വേണ്ടത്. കേരളത്തില്‍ ക്രിസ്തീയ^മുസ്ലിം സ്നേഹസംവാദം ആദ്യമായി ആരംഭിച്ചതും പത്തനംതിട്ടയിലായിരുന്നുവല്ലോ.
ഒളിഞ്ഞിരുന്ന് ഇതരമതങ്ങളെയും വീക്ഷണങ്ങളെയും ഭര്‍ത്സിക്കുന്ന രീതി സമാധാനവും സൌഹാര്‍ദവും തകര്‍ക്കാനും രാജ്യത്ത് അശാന്തി വളര്‍ത്തുന്ന രാജ്യദ്രോഹത്തിന് വഴിമരുന്നിടാനും മാത്രമേ ഉപകരിക്കപ്പെടൂ.
+++++++++++