Tuesday, April 12, 2011

ഈ ബ്ലോഗ്‌ മീറ്റ് എന്തിനു ?

ഈ തലക്കെട്ട്‌ കാണുമ്പോള്‍ തിരൂര്‍ ബ്ലോഗ്‌ മീറ്റ്‌ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത കാപ്പിലാന്റെ ഒറ്റയാള്‍ സംഘത്തില്‍ ഞാനും ചേര്‍ന്ന് എന്ന് വിചാരിക്കുന്നവര്‍ ഉണ്ടാകും , ഏയ്‌ ...ഇത് അതൊന്നും അല്ല ... വേറെ കാര്യമാണ് , അല്ലേലും കാപ്പിലാനുമായുള്ള ബന്ധം പഴയ ചെറായി മീറ്റ്‌ വിവാദങ്ങളോടെ നിന്ന് പോയതാണ് .. അന്നായിരുന്നല്ലോ കാപ്പിലാന്റെ വിശ്വ വിഖ്യാതമായ ബ്ലോഗ്‌ 'കൊള്ളികള്‍' കത്തിയമര്‍ന്നു ചാരമായത് , സുഹൃത്തുക്കള്‍ തന്നെ കത്തിച്ചു എന്നും ഗോസ്സിപ്പ് ഉണ്ടായിരുന്നു .

വിവാദങ്ങള്‍ എന്തായാലും ചെറായി മീറ്റ്‌ അന്ന് നന്നായി നടക്കുകയും അച്ചാറിന്റെയും മീന്‍ വറുത്തതിന്റെ ദൃശ്യങ്ങള്‍ നിരവധി ബ്ലോഗിലൂടെ പുറത്തു വിട്ടു പങ്കെടുക്കാത്തവരെ കൊതിപ്പിച്ചു കൊല്ലുകയും ചെയ്തു ...

ഇപ്പൊ ഇതൊക്കെ ഓര്‍ക്കുന്നത് എന്തിനാണെന്നോ ... ദേ ഇവിടെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഏപ്രില്‍ പതിനഞ്ചിന് ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്താന്‍ പോകുന്നു .. അതെ ചെറായി അടക്കം പല ബ്ലോഗ്‌ മീറ്റുകളുടെ നടത്തിപ്പില്‍ പങ്കാളിയായ എസ് എന്‍ ചാലക്കോടന്‍ ( പാവപ്പെട്ടവന്‍) ബ്ലോഗ്ഗര്‍ അടക്കം ഇ- എഴുത്ത് മേഖലയിലെ നിരവധി പ്രഗത്ഭരുടെ നേതൃത്വത്തില്‍ ... പിന്നെ ഞാനും ആദ്യമായി ഒരു മീറ്റില്‍ പങ്കെടുക്കുന്നു :)))...

ഈ മീറ്റില്‍ എന്തൊക്കെയാണ് സ്പെഷ്യല്‍ എന്നല്ലേ ..? മീറ്റും ഈറ്റും മാത്രം പോര എന്നാണല്ലോ ഇപ്പോള്‍ ബൂലോകത്തെ ചര്‍ച്ച , അതിനാല്‍ അല്പം ചില കാര്യങ്ങള്‍ കൂടിയുണ്ട്

1. ഇ-ഭാഷയെ സ്കൂൾ തലത്തിൽ വികസിപ്പികയും കുട്ടികളിൽ ക്രിയാത്മകമായ (ബ്ലോഗ്‌) എഴുത്തിനും വായനക്കുമുള്ള താല്പര്യം വളർത്തുന്നതിനും സൗദിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു, സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു ചില പദ്ധതികള്‍ ആവിഷ്കരിക്കല്‍

2 . പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രസാധനം

3. പ്രവാസ ഇ - എഴുത്ത് മേഖല ക്രിയാത്മക സഹകരണവും വേറിട്ട രചനകള്‍ പ്രോത്സാഹിപ്പിക്കലും.

4. ഇ-എഴുത്തു ലോകത്തുനിന്നും സമീപകാലങ്ങളിൽ, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞവർക്ക് അനുശോചനം.

5. മീറ്റിനു വരുന്നവര്‍ ഉന്നയിക്കുന്ന മറ്റു പ്രധാന കാര്യങ്ങളില്‍ ചര്‍ച്ച

പിന്നെ ഈറ്റിന്റെ കാര്യം ,ഏപ്രില്‍ പതിനഞ്ചു വിഷു ദിനമായതിനാല്‍ അത് പ്രത്യേകിച്ച് പറയണോ ,.സദ്യ ....! ....അതുറപ്പാണ് ... ( കടപ്പാട് : റിമി ടോമി ) ..

പിന്‍ കുറി ; റിയാദിലോ പരിസര പ്രദേശങ്ങളിലോ ഉള്ളവര്‍, മീറ്റ്‌ അറിയാത്തവര്‍ ഉണ്ടെങ്കില്‍ പാവപ്പെട്ടവന്റെ ഈ പോസ്റ്റില്‍ പോയി പേര് രജിസ്റ്റര്‍ ചെയ്യുക ..

റിയാദ് മീറ്റിലേക്ക് നിങ്ങളെ ശ്രദ്ധ ക്ഷണിച്ചു ആശംസകളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്തു നിര്ത്തുന്നു . കൂടെ തിരൂര്‍ മീറ്റിനു ഞങ്ങളുടെ എല്ലാ ആശംസകളും .

16 comments:

കേരള ബ്ലോഗ് അക്കാദമി said...

Best wishes

ചെറുവാടി said...

എന്റെയും ആശംസകള്‍
മീറ്റും ഈറ്റും ഉഷാറാവട്ടെ.
--

ആര്‍ദ്ര ആസാദ് / Ardra Azad said...

ഫൈസൽ,
നമ്മുക്ക് ഒത്തുചേർന്ന് ഈ മീറ്റ് ഗംഭീരമാക്കാം...

chithrakaran:ചിത്രകാരന്‍ said...

ആശംസകള്‍ !!!

Cartoonist said...

ആശംസകള്‍ !!!
Ithil Malayaalallya :(

120kg

പാവപ്പെട്ടവന്‍ said...

അതെ റിയാദിൽ നടക്കുന്ന മീറ്റിലേക്ക് എല്ലാ ബൂലോകവാസികൾക്കും ഊഷ്മ്ലമായ സ്വാഗതം..
സജീവേട്ട തൂക്കം കുറച്ചില്ലേ ...?സ്റ്റിൽ 120kg?

പട്ടേപ്പാടം റാംജി said...

ഇനിയൊക്കെ നമുക്ക്‌ നേരില്‍ ആവാം അല്ലേ ഫൈസല്‍.

ishaqh ഇസ്‌ഹാക് said...

മീറ്റിനും, ഈറ്റിനും ഈ പോസ്റ്റിനും ആശംസകള്‍

യൂസുഫ്പ said...

സർവ്വ ആശംസകളും നേരുന്നു.

khader patteppadam said...

ഫൈസല്‍, ഇപ്പോഴും ഈ നാട്ടിലൊക്കെ ഉണ്ട്‌ അല്ലേ...?! സന്തോഷം. റിയാദ്‌ മീറ്റിന്‌ എത്താന്‍ ഈ വൈകിയ വേളയില്‍ ഫ്ളൈറ്റ്‌ കിട്ടുമെന്ന് തോന്നുന്നില്ല. എണ്റ്റെ ഒരു പ്രതിനിധി അവിടെയുണ്ടാകും. പിന്നെ, ഇതിനു മുമ്പിലെ പോസ്റ്റില്‍ പറഞ്ഞപോലെയൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്‌ കേട്ടൊ.

കൊട്ടോട്ടിക്കാരന്‍... said...

മണം കേട്ടിട്ട് ഇവിടെ കുത്തിയിരിയ്ക്കാന്‍ തോന്നണില്ലാ....

OAB/ഒഎബി said...

മീറ്റിനു എല്ലാ ആശംസകളും

Naseef U Areacode said...

മീറ്റ് ഇന്നാണല്ലേ.. ഇന്നലെയാണു ഞാനറിഞ്ഞത്,,, ചില കാരണങ്ങളാൽ വരാൻ കഴിഞ്ഞില്ല,,,
മീറ്റിനു എല്ലാ ആശംസകളൂം

-സു‍-|Sunil said...

മീറ്റും ഈറ്റും സുഖമായി എന്ന് വിശ്വസിക്കുന്നു :)
-സു-

-സു‍-|Sunil said...

അപ്പോ അങ്ങനെ. എവിടെ ചിത്രങ്ങൾ?

Faizal Kondotty said...

Thanks to all..!

മീറ്റ് വിശേഷങ്ങളും ചിത്രങ്ങളും ഇവിടെ കാണാം ‌ വീണ്ടും ചില മീറ്റ് കാര്യങ്ങള്‍