Sunday, April 24, 2011

ആര്‍ത്തി തീരാത്ത താരങ്ങള്‍.!


ക്രിക്കറ്റി ല്‍ ഇന്ത്യ ലോകകപ്പ് നേടിയതില്‍ ഒട്ടു മിക്ക ഇന്ത്യക്കാരും അഭിമാനിക്കുകയും കളിക്കാരെ മനസ്സാ അഭിനന്ദിക്കുകയും ചെയ്തു എന്നത് സത്യം തന്നെ . മറുവശത്ത് പക്ഷെ കോടികണക്കിന് ജനങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങളുടെ ഫലം കൂടി യാണ് ഈ വേള്‍ഡ് കപ്പ്‌ നേട്ടമെന്നും സ്വന്തം രാജ്യത്തിന് വേണ്ടിയാണ് കളിച്ചതെന്നും താരങ്ങള്‍ മറന്നു . ..
വാര്‍ത്തയിലേക്ക് :
=====================================================================
ദില്ലി: 28 വര്‍ഷത്തിനുശേഷം ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയിലെത്തിച്ച ടീം അംഗങ്ങള്‍ക്ക് അഞ്ചുകോടി രൂപ സമ്മാനമായി നല്‍കണമെന്ന ആവശ്യം ബിസിസിഐ തള്ളി.ജേതാക്കള്‍ക്ക് ഒരു കോടി രൂപവീതം സമ്മാനമായി നല്‍കുമെന്ന് ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് പോരെന്നും വിജയം ഉജ്ജ്വലമായതിനാല്‍ത്തന്നെ അഞ്ചുകോടി രൂപവീതം നല്‍കണമെന്നുമായിരുന്നു താരങ്ങള്‍ ആവശ്യപ്പെട്ടത്.
=====================================================================
ന്യൂസ്‌ പുറത്തു വന്ന ഉടനെ സംഖ്യ കൂട്ടില്ലെന്നും സമ്മാനമായി പ്രഖ്യാപിച്ച ഒരു കോടി രൂപ ചെറിയ തുകയല്ല എന്ന് ബി സി സി ആദ്യം പ്രതികരിച്ചു . പിന്നീട് മാധ്യമങ്ങള്‍ ഇത് കൊണ്ട് പിടിച്ച ചര്‍ച്ച ആക്കിയപ്പോള്‍ രണ്ടു ദിവസത്തിന് ശേഷം താരങ്ങളെ കുറ്റ വിമുക്തമാക്കുന്ന രീതിയില്‍ ബിസിസിഐ നിലപാട് മാറ്റിയെങ്കിലും തുടര്‍ന്ന് സമ്മാന തുക രണ്ടു കോടിയായി വര്ദ്ധിപ്പിക്കുകയും ആയിരുന്നു ..

ഓരോ ദിവസത്തെ മാച്ച് ഫീ ആയും , winners കാഷ് പ്രൈസിലെ വിഹിതവും , പിന്നെ നിരവധി സ്പോണ്സര്‍ ഷിപ്പും ഒക്കെയായി ഓരോ ഇന്ത്യന്‍ കളിക്കാര്‍ക്കും ഏതാണ്ട് പതിനഞ്ചു കോടിക്കടുത്ത് ലോക കപ്പില്‍ നിന്ന് തന്നെ കിട്ടിയിട്ടുണ്ട് എന്നാണു വിലയിരുത്തപ്പെടുന്നത് . എന്നിട്ടാണ് സന്തോഷ സൂചകമായി ദാനമായി പ്രഖ്യാപിച്ച ഒരു കോടി രൂപ പോര അഞ്ചു കോടി വേണം എന്ന് താരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത് ... !

കോടികളുടെ കണക്കിനെക്കാളും ഇതിലുള്ള ഒരു പ്രധാന കാര്യം ദാനം
കിട്ടിയതിനു കണക്കു പറഞ്ഞു സ്വയം അപഹാസ്യരായി എന്നതാണ് ? അതും രാജ്യത്തിന് വേണ്ടി കളിച്ചു എന്ന് അവകാശപ്പെടുന്നവര്‍ .. ..!!!

ചുരുങ്ങിയത് ഏതു രാജ്യത്തിന് വേണ്ടിയാണ് ഇവര്‍ കളിച്ചത് എന്നെങ്കിലും ഓര്‍ക്കണമായിരുന്നു ..

1.
അറുപതു കോടിയിലധികം ജനങ്ങള്‍ക്ക്‌ കക്കൂസ് പോലുമില്ലാത്ത ഇന്ത്യ മഹാരാജ്യം !

2. .
എഴുപത്തി അഞ്ചു ശതമാനത്തോളം പേര്‍ക്കും ഒരു ദിവസം 20 രൂപ പോലും പ്രതിശീര്‍ഷ
വരുമാനം ഇല്ലാത്ത ദരിദ്രന്മാരുള്ള ഇന്ത്യ മഹാ രാജ്യം !

3. ഇരുപതു ലക്ഷം കുഞ്ഞുങ്ങള്‍ പ്രതിവര്‍ഷം പോഷകാഹാരം കിട്ടാതെയും പരിചരണവും ചികിത്സയും
ഇല്ലാതെയും മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനതന്നെ പറയുന്ന ഭാരതം !

അങ്ങിനെ എണ്ണിയാല്‍ ഇനിയും ഉണ്ട് വിശേഷങ്ങള്‍ ..അതിനിടയില്‍
വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ക്രിക്കെറ്റ് എന്ന നിരന്തര കളിയിലെ വല്ലപ്പോഴും ഉണ്ടാകുന്ന കേമത്തരം ഇത്ര വലിയ സംഭവം ആണോ ? എന്തോ ?വാതു വെപ്പുകാരുടെ പക്ഷം ചേര്‍ന്ന് മാച്ച് ഫിക്സിംഗ് നടത്തിയവര്‍ എന്തു രാജ്യ സ്നേഹികള്‍ ആണ്? ഇന്ത്യയില്‍ ക്രിക്കറ്റില്‍ അല്ലാതെ മറ്റൊരു സ്പോര്‍ട്സ് ലും ഇത്തരം വലിയ മാനക്കേട്‌ ഉണ്ടായിട്ടില്ല ... തെളിവുകള്‍ അടക്കി പലരും പ്രതിക്കൂട്ടില്‍ കയറിയതാണ് ..! എന്നിട്ടും നമ്മള്‍ അതൊക്കെ മറക്കുന്നു ..??!

പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരാ ...... താങ്കള്‍ക്കു ക്യൂബന്‍ ബോക്സിംഗ് ഇതിഹാസ താരം Stevenson നെ അറിയുമോ.... ?
തന്റെ രാജ്യത്തിന്റെ തീരുമാനത്തിന് ഒപ്പം നിന്നാല്‍ അടുത്ത തവണ ഒളിമ്പിക്സ് മത്സരിക്കാന്‍ പറ്റില്ലെന്ന എന്ന ഘട്ടം വന്നപ്പോള്‍ ഒരുപാട് സാമ്പത്തിക നേട്ടം നഷ്ടപ്പെടാന്‍ ഇടയുള്ള തീരുമാനത്തെ ക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പുല്ലു പോലെ പ്രതികരിച്ചത് ഓരോ ഇന്ത്യന്‍ കളിക്കാരന്റെയും ഗേറ്റില്‍ എഴുതി തൂക്കേണ്ടതാണ് ...

Stevenson പറഞ്ഞു . "Why do I need 5 million dollars, when I have the love of 11 million Cubans?" ... ( "കോടിക്കണക്കിനു നാട്ടുകാരുടെ സ്നേഹത്തിനു മുന്‍പില്‍ ഡോളറുകള്‍ക്ക് എന്ത് വില?" )

36 comments:

Faizal Kondotty said...

വാല്‍കഷ്ണം 1 : കളിക്കളത്തില്‍ മാന്യനെന്നു വിളിക്കപ്പെടുന്ന താരവും പണത്തിന്റെ ഇക്കാര്യത്തില്‍ കണക്കാണ് .. വിദേശത്ത് നിന്ന് ഇറക്കു മതി ചെയ്ത തന്റെ കാറിനു എയര്‍പോര്‍ട്ട്ല്‍ ഡ്യൂട്ടി അടക്കണം എന്ന് പറഞ്ഞപ്പോള്‍ താന്‍ രാജ്യത്തിന് വേണ്ടി കളിക്കുന്ന ആളാണ്‌ എന്ന് മൊഴിഞ്ഞു റെക്കോര്‍ഡ്‌ കളുടെ രാജകുമാരന്‍ വിസമ്മതം പ്രകടിപ്പിച്ചുവത്രേ ... ( രാജ്യത്തിന് വേണ്ടി കളിക്കുന്നതിനു നന്നായി പ്രതിഫലവും വാങ്ങുന്നുണ്ടെന്നു അദ്ദേഹം ഒരു പക്ഷെ ഓര്‍ത്തു കാണില്ല )

വാല്‍കഷ്ണം 2: എന്‍ഡോ സള്‍ഫാന്‍ ഇരകളെ കൊഞ്ഞനം കാണിക്കുന്ന ശരത് പവാറിന് പക്ഷെ ക്രിക്കെറ്റിനു കോടികളുടെ നികുതിയിളവ് നല്‍കുന്ന കാര്യത്തിനു എതിര്‍പ്പൊന്നും ഉണ്ടായില്ല എന്ന് കൂടെ അറിയുക .!!!

ponmalakkaran | പൊന്മളക്കാരന്‍ said...

ആര്‍ത്തിപണ്ടാരങ്ങള്‍...!

ponmalakkaran | പൊന്മളക്കാരന്‍ said...

ആര്‍ത്തിപണ്ടാരങ്ങള്‍...!

ത്രയംബകം said...

സമയം പണമാണെങ്കില്‍!!! ഏറ്റവും അധികം പണം “ജോലിസമയം" അപഹരിച്ചു രാജ്യത്തിനു മുഴുവന്‍ കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന ക്രിക്കറ്റ് നിരോധിക്കേണ്ടതല്ലേ??? എന്നു തോന്നിപ്പോകുന്നു

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഈ കൊടികല്‍ക്കൊക്കെ പുറമേ ഐ.പി.എല്ലില്‍ നിന്നും പരസ്യത്തില്‍ നിന്നും ഒക്കെ ലഭിക്കുന്നതൊക്കെ പുറമേ...
ഇവരുടെയൊക്കെ കളി കണ്ടു കയ്യടിക്കാനുള്ള കിറുക്ക് നിര്‍ത്താനും കഴിയുന്നില്ല...

മി | Mi said...

The BCCI on Wednesday dismissed media reports that players demanded monetary reward to the tune of Rs 5 crore each for winning the World Cup.
Cricket board secretary N Srinivasan said the report of players demanding more monetary reward than what had been promised by the BCCI was "incorrect".
"There is no substance in the report. It was incorrect," said Srinivasan.
"There is no such demand from the players," he added.
Quoting an unnamed top player, a report said that the players wanted Rs 5 crore each as bonus for winning the World Cup.
Immediately after the win, the BCCI had announced a cash award of Rs 1 crore for each player.
"We are not greedy for money ... There is no harm in asking for more since the Board will earn thousands of crores after India's victory. A player's life is very uncertain. Who knows what will happen next," the report quoted the unnamed player as saying.

കൂതറHashimܓ said...

അതെ

Pradeep Kumar said...

ഫൈസല്‍ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. ഇത് എല്ലാവരും ചേര്‍ന്ന ഒരു മാച്ച് ഫിക്സിംഗ് ആണ്. രാജാവ് നഗ്നനാണെന്ന് പറയാന്‍ ശ്രമിച്ചുവല്ലോ.നന്നായി.

ശ്രീജിത് കൊണ്ടോട്ടി. said...

നന്നായി പറഞ്ഞു ഫൈസല്‍ ഭായ്. ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍, ദേശസ്നേഹം മൂത്ത് ആത്മഹത്യ ചെയ്തവരുടെ ആതമാവിന്
നിത്യശാന്തി ലഭിക്കട്ടെ..!

ഇപ്പോള്‍ കോടികള്‍ക്കൊന്നും ഒരു വിലയും ഇല്ല എന്ന് തോന്നും ചിലതൊക്കെ കേള്‍ക്കുമ്പോള്‍.. സച്ചിന്‍ ഇത്രകോടി പ്രതിഫലം, മോഹന്‍ലാനിനു ഇത്രകോടി പ്രതിഫലം, മമ്മൂട്ടിയുടെ വിജയിച്ച സിനിമക്ക്‌ ഇത്രകോടി ലാഭം, 2G സ്പെക്ട്രം കേസില്‍ ഇത്ര കോടി അഴിമതി, മന്ത്രിയുടെ വീട് മോടികൂട്ടന്‍ ഇത്ര കോടി, ഇന്ത്യാ മഹാരാജ്യത്ത് ഇത്രകോടി ജനങ്ങള്‍... കോടികള്‍ക്കൊന്നും ഒരു വിലയും ഇല്ലാത്തപോലെ..!!!

Faizal Kondotty said...

@Sreejith കൊണ്ടോട്ടി
..അതെ ഇപ്പോള്‍ കോടികള്‍ക്കൊന്നും ഒരു വിലയുമില്ല , ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ ജന കോടികള്‍ക്ക് പ്രത്യേകിച്ചും :)

Jefu Jailaf said...

കോടികൾ വാങ്ങുന്നതു ആഢ്യത്തം അതേതു രീതിയാണെങ്കിലും അതു പുറത്തു കൊണ്ടു വന്നാൽ അവരെ കാത്തിരിക്കുന്നതു കൊലക്കത്തിയും.. സൂക്ഷിച്ചൊ.. വളരെ നന്നായി..

Sabu Hariharan said...

This is Indian attitude problem. Nobody can correct it!. Greedy!

Sabu Hariharan said...

ജീവിതത്തിലെ ഓരോ നിമിഷവും ഈശ്വരൻ ഒരു സമ്മാനമായി തന്നതാണ്‌. അതു ഏറ്റവും നല്ല രീതിയിൽ ജീവിക്കുനതിനു പകരം ഒരു ടി വി ക്കു മുന്നിലിരുന്ന് ക്രിക്കറ്റ്‌ കളി കണ്ടു കളയുന്ന നമ്മളെ പറഞ്ഞാൽ പോരെ?.. നമ്മുടെ ആയുസ്സ്‌ വെറുതെ നമ്മൾ തന്നെ പാഴാക്കി കളയുന്നു..ഒരിക്കലും തിരിച്ചു കിട്ടാത്ത സമയം.

SHANAVAS said...

കൂടുതലും ഗതികെട്ട രാജ്യങ്ങള്‍ കളിക്കുന്ന ഒരു കൂതറ കളിയിലാണ് നമുക്ക് കമ്പം.ദേശീയ കളിയായ ഹോക്കിയുടെ ശവശരീരത്തില്‍ ചവിട്ടി നിന്ന് കൊണ്ടാണ് ഈ കോടി കളി കളിക്കുന്നത്.എങ്ങനെയെങ്കിലും ടീമില്‍ കയറിപ്പറ്റി വെള്ളം കൊടുക്കാന്‍ നിന്നാലും കോടിയാണ്.ഇവരെ ആര്തിപ്പണ്ടാരങ്ങള്‍ ആക്കിയത് നമ്മള്‍ തന്നെയല്ലേ?

Mohamedkutty മുഹമ്മദുകുട്ടി said...

ഇവിടെയും പറയുന്നത് ഇത്തരം കാര്യങ്ങള്‍ തന്നെയാണ്. http://www.swapnajaalakam.com/2011/04/blog-post.html എന്‍ഡോ സള്‍ഫാന്‍ ഇരകളെ കൊഞ്ഞനം കാണിക്കുന്ന ശരത് പവാറിന് പക്ഷെ ക്രിക്കെറ്റിനു കോടികളുടെ നികുതിയിളവ് നല്‍കുന്ന കാര്യത്തിനു എതിര്‍പ്പൊന്നും ഉണ്ടായില്ല എന്ന് കൂടെ അറിയുക .!!!.അപ്പോ ഈ കളി വലിയ മുന്തിയ സാധനമാണല്ലെ?

Naushu said...

കൊള്ളാം മാഷേ ... നല്ലൊരു പോസ്റ്റ്‌
നന്നായി പറഞ്ഞു ...

Unknown said...

പറഞ്ഞതത്രയും വാസ്തവം!

MumLee said...

Well written post! It is a well known fact that cricket is nothing more than a money making 'activity'. There was an issue on the 'credibility' of the Gold Cup itself, why can't BCCI pay 15 lakhs custom duty, when they have already made crores. How can they justify such an infringing activity by saying 'it is a pride of country'? This cup/win doesn't mean anything to 121 crores (minus the players, selectors and cricket board). The only way to defeat this is every Indian should realize the big 'games' behind the actual sport and START boycotting Cricket..!! (I know that's not going to happen). Here is something which I personally did not like about cricket.

hafeez said...

കോടികള്‍ വരുമാനം ഉള്ളവര്‍ ആണ് നികുതി ഇളവും മറ്റും ചോദിക്കുന്നത്. കളിക്കുന്നത് രാജ്യത്തിന്‌ വേണ്ടിയോ പണത്തിനു വേണ്ടിയോ എന്ന ചോദ്യം പ്രസക്തമാണ്‌. കളിയില്‍ നിന്ന് കിട്ടുന്ന വരുമാത്തിന്റെ എത്രയോ ഇരട്ടി ഇവര്‍ക്ക്‌ പരസ്യങ്ങളിലൂടെ ലഭിക്കുന്നുണ്ട്... എല്ലാരും ലോകകപ്പ് വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആര്‍ജവം കാണിച്ചതിന് അഭിവാദ്യങ്ങള്‍

Anonymous said...

അസൂയക്കും കുശുമ്പിനും മരുന്നില്ല കൂട്ടുകാരെ, ഒരു ഫിലിം സ്റ്റാറോ ക്റിക്കറ്റ്‌ താരമോ കോടികള്‍ വങ്ങുന്നതില്‍ എന്താണു തെറ്റ്‌? അവറ്‍ നിങ്ങളെ എണ്റ്ററ്‍ടെയിന്‍ ചെയ്യുന്നു? അവറ്‍ക്കു അധിക കാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല ടാലണ്റ്റ്‌ ഇല്ലാതെ ആ പൊസിഷനില്‍ എത്താന്‍ പറ്റില്ല രോഹന്‍ ഗവാസ്കറ്‍ എങ്ങും എത്തിയില്ലല്ലോ? ടാലണ്റ്റു മാത്റം പോര ലക്കും വേണം ഗോഡ്‌ ഫാദറ്‍ ഉണ്ടെങ്കില്‍ നന്നു മമ്മൂട്ടി ആറു കോടി വരെ വാങ്ങാന്‍ കഴിവുള്ള ആളാണു അയാളുടെ പടം അത്റ കളക്റ്റ്‌ ചെയ്യുന്നത്‌ കൊണ്ടല്ലേ ആ പണം അയാള്‍ക്കു നല്‍കാന്‍ തയ്യാറാകുന്നത്‌ ക്റിക്കറ്റ്‌ കോറ്റികളുടെ ബിസിനസ്‌ ആണു, ശ്റീലങ്ക പോലും അവരുടെ താരങ്ങളെ തിരിച്ചു വിളിക്കാനുള്ള തീരുമാനം നിറ്‍ത്തിവച്ചിരിക്കുന്നു കാരണം താരത്തിണ്റ്റെ പ്രതിഫലത്തിണ്റ്റെ പത്തു ശതമാനം അവരുടെ ബോറ്‍ഡിനും കിട്ടും

അപ്പൂട്ടൻ said...

ഫൈസൽ,
ക്രിക്കറ്റ് എന്ന ഗെയിം ഏറെ താല്പര്യത്തോടെ തന്നെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ ശ്രീമതിയുടെ വാക്കുകൾ കടമെടുത്താൽ കേരളവും ഗോവയും തമ്മിലുള്ള കളി വരെ കണ്ടിരിക്കുന്ന ഒരാൾ.
കളിയെ അതിന്റേതായ തലത്തിൽ കാണാത്ത അതിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കാത്ത കാണികൾ തന്നെയാണ് ഈ സ്പോർട്ടിനെ ഒരു പൊന്മുട്ടയിടുന്ന താറാവാക്കിയത്. ക്രിക്കറ്റ് ബോർഡും കളിക്കാരും അങ്ങിനെ ലഭിക്കുന്ന വരുമാനവും ആരാധനയും മുതലെടുക്കുന്നു, അതിൽ അസ്വാഭാവികമായെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. യൂറോപ്യൻ ഫുട്ബോളിലും സമാനമായ കാര്യങ്ങൾ കാണാവുന്നതല്ലേ. ഡിമാന്റുള്ളിടത്ത് പ്രസക്തവ്യക്തികൾ ഡിമാന്റ് വെയ്ക്കും. ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ ഡിമാന്റുകളല്ലല്ലോ അമിതാഭ് ബച്ചൻ മുന്നോട്ട് വെയ്ക്കുക.

Having said that, ഇതെല്ലാം നല്ല പ്രവണതകളാണെന്ന് എനിക്കഭിപ്രായമില്ല. ഇൻഡ്യ-പാക്ക് മൽസരം ഒരു അഭിമാനപ്രശ്നമായി കാണുന്നതും (അത് ക്രിക്കറ്റിൽ മാത്രം ഒതുങ്ങുന്നില്ല കേട്ടോ, ഒരുപക്ഷെ സ്ക്വാഷ് – അതിൽ ഇൻഡ്യയിൽ നിന്ന് പേരിനെങ്കിലും ഒരു ലോകോത്തരതാരം ഉണ്ടെന്ന് എന്റെ അറിവിലില്ല – ഒഴിച്ചാൽ ഏത് കളിയിലും അവസ്ഥ ഇതുതന്നെയാണ്) എതിർടീമിലെ കളിക്കാരന്റെ കഴിവിനെ അംഗീകരിക്കാതിരിക്കുന്നതും എല്ലാം ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയിൽ എനിക്ക് അപമാനകരമായാണ് തോന്നിയിട്ടുള്ളത്. Tax Exemption തേടുന്നതും ഡ്യൂട്ടി അടയ്ക്കാതെ ഒഴിവാകാൻ ശ്രമിക്കുന്നതും അപലപനീയം തന്നെ.

എന്‍.പി മുനീര്‍ said...

താരങ്ങള്‍ മാനത്തു നിന്നറങ്ങിവന്നവരല്ലേ..എത്ര കോടികള്‍ കിട്ടിയാലും മതിയാകില്ല.
പ്രതികരണ ലേഖനം നന്നായി.

ജോ l JOE said...

ലേഖനം നന്നായി.

A said...

i would say cricket is not a game at all. it's a like job, spending long time in the ground and acting as if playing. the players are the labors. and the fools that we are, who spend this entire time in front of the tv, doing nothing. this "game" is really suitable for indians, the gurus of laziness.
nice timely post.

ishaqh ഇസ്‌ഹാക് said...

ആര്‍ത്തിത്താരങ്ങള്‍..!!!!
നന്നായി.

പട്ടേപ്പാടം റാംജി said...

നിയമപരമാക്കിയ ചൂതുകളി.

പാച്ചു said...

ഏറി വന്നാല്‍ 10 കൊല്ലം അത്രയല്ലെ ഒള്ളൂ ഈ കളിക്കാരുടെ ആയുസ്സ്‌ (സച്ചിനെ ഒക്കെ മാറ്റി നിര്‍ത്തിയാല്‍)...അത്രേം നാളു കൊണ്ടു ഉണ്ടാക്കാനാവുന്നത്‌ ഉണ്ടാക്കുക അത്ര തന്നെ....എനിയ്ക്കു ദേഷ്യമല്ല സഹതാപമാണ്‌... വാല്‍ക്കഷണം:- ശ്രീലങ്കന്‍ കളിക്കാരന്‍ ജയസൂര്യ വീണ്ടും കളി തുടരാന്‍ തീരുമാനിച്ചത്രേ....ജീവിച്ചു പൊകണ്ടേ.. :-)

പാച്ചു said...
This comment has been removed by the author.
ശങ്കരനാരായണന്‍ മലപ്പുറം said...

പൗരബോധം ഒട്ടും ഇല്ലാത്ത സമൂഹമാണ് ഇന്ത്യയിലുള്ളത്.

പുന്നകാടൻ said...

വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/

mb4 said...

this is very bad thinking.nobody can correct it.

mb4 said...

this is very bad attitude

machathiyan said...
This comment has been removed by the author.
machathiyan said...

ഇവന്മാരെയൊക്കെ മരത്തില്‍ കെട്ടി അടിക്കണം !

Abduljaleel (A J Farooqi) said...

സഫ-മര്‍വ
ഇപ്പോൾ നിര്ജീവമാണല്ലോ .. നല്ല അഭിപ്രായങ്ങൾക്ക് പിന്തുണയോടെ....... ഇനിയും എഴുതുമല്ലോ...

അൻവർ തഴവാ said...

ഉയര്ന്ന ചിന്തകള്