Monday, July 1, 2013

ഉത്ഭവിക്കാന്‍ കുന്നുകളോ സ്വീകരിക്കാന്‍ കടലുകളോ ഇല്ലാത്ത ചിലർ


ഈ കണ്ണീർ തുടക്കാൻ
വരില്ല ഒരാളും; അറിയാമെനിക്കു
മുഷിഞ്ഞൊരീ കുപ്പായമല്ലാതെ.!
മക്കൾക്ക്‌ പാലും മുട്ടയും
കൊടുക്കാൻ സമയം തികയാത്തവരെ
കുറ്റപ്പെടുത്തുവതെങ്ങിനെ ഞാൻ ,

അടുത്ത നാല്‍ക്കവലയില്‍ നിന്ന്
മതഘോഷ യാത്രകളും സംവാദങ്ങളും
അനാഥ സംരക്ഷണ ഗിരി പ്രഭാഷണങ്ങളും
കേട്ട് ബോധിച്ചു മടങ്ങുന്ന ആളുകളെ
കാല്‍പ്പെരുമാറ്റം കേൾക്കാറുണ്ടരികിൽ.

എന്റെ വില്പത്രമിതാ ..
മുഷിഞ്ഞ വസ്ത്രവും സഞ്ചിയും കൂടെ
നിങ്ങളുടെ ലാഭത്തിലേക്ക് ചേര്‍ത്ത് കൊള്ളുക
എന്നിട്ട് ആരും കാണാതെ ഞാൻ
സൂക്ഷിച്ചു വച്ച ഈ മഞ്ചാടിക്കുരുക്കള്‍
എന്റെ അനിയന്മാര്‍ക്ക് നല്‍കുക
അവരുടെ ചക്രവാളത്തിലെങ്കിലും
അക്ഷരത്തിന്റെ സൂര്യനുദിക്കട്ടെ
അവരുടെ സ്വപ്നങ്ങളിലെങ്കിലും
അറിവിന്റെ വെള്ളരി പ്രാവുകള്‍ കുറുകട്ടെ ..!

=========STOP CHILD LABOUR======
( Stop exploiting kids , let them study, society can't stay away from this )

9 comments:

Faizal Kondotty said...

Pic courtesy : Google

മൻസൂർ അബ്ദു ചെറുവാടി said...

എബ് യിൽ വായിച്ചിരുന്നു .

നല്ല വരികൾ ഫൈസൽ

പത്രക്കാരന്‍ said...

നന്മ നശിക്കാത്ത ഒരു മനസ്സുണ്ടെങ്കിൽ ഒരു പിടി മഞ്ചാടിക്കുരുക്കളെ എങ്കിലും നമുക്ക് പെറുക്കിയെടുക്കാം ...പക്ഷെ ആർക്കുണ്ട് സമയം ?

റോസാപ്പൂക്കള്‍ said...

നല്ല വരികള്‍.ആ ചിത്രവും മനോഹരം.

അശ്റഫ് മാറഞ്ചേരി said...

മനസ്സില്‍ തട്ടുന്ന വരികള്‍ ... ഫൈസല്‍

roopeshvkm said...

എന്തിനെക്കുരിച്ചോക്കെയോ ഓര്‍ത്ത് നൊമ്പരപ്പെടുന്ന ഒരു ഹൃദയമാണല്ലോ.......

ഭാവുകങ്ങള്‍

Mohammed Kutty.N said...

നല്ല ചിന്ത.നന്മകള്‍ പൂക്കുന്ന വരികള്‍ കാലികം.അഭിനന്ദനങ്ങള്‍ !

pravaahiny said...

നല്ല വരികൾ. മഞ്ചാടിക്കുരുക്കൾ പഴയകാലം ഓർമ്മിപ്പിച്ചു

ഗൗരിനാഥന്‍ said...

മഞ്ചാടിക്കുരു വെച്ചു കളിക്കുന്ന കുട്ടികൾ ഉണ്ടോ ഇപ്പോൾ..നല്ല വരികൾ