(ഒരു സുഹൃത്തിന്റെ മൊബൈലില്‍ കണ്ടത് )
എത്ര ആത്മവിശ്വാസം ഉണ്ടെങ്കിലും ശരി , ആറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുന്നവര്‍ പ്രത്യേകം കരുതുക .. ആരെങ്കിലും ഒരാളുടെ ചെറിയ അശ്രദ്ധയോ , മറ്റോ മതി നമ്മളും ഇത് പോലെ ഒരു ഓര്‍മ്മ മാത്രമാകാന്‍ ..,
ഓ.ടോ
ഈ വീഡിയോ പോസ്റ്റ് ഇടാന്‍ കാരണം ഇവര്‍ക്ക് വന്നു ചേര്‍ന്ന അസ്വാഭാവിക വിധിയെ കാണിക്കാന്‍ അല്ല ; മുന്‍പൊക്കെ ആറ്റിലെ അപകടങ്ങളെ ക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നത് നീന്തല്‍ അറിയാത്ത , വളരെ അശ്രദ്ധരായ ആളുകള്‍ക്ക് സംഭവിക്കുന്നതാണ് എന്നും നല്ല ആത്മ വിശാസവും കരുതലും ഉള്ളവര്‍ക്ക് ഒന്നും സംഭവിക്കാന്‍ സാധ്യത ഇല്ല എന്നുമായിരുന്നു .അതിനാല്‍ തന്നെ തീരെ അപരിചിതമായ സ്ഥലങ്ങളില്‍ വരെ ഇറങ്ങാന്‍ അമിത ആവേശത്തോടെ മുന്നിട്ടു വരാറുണ്ടായിരുന്നു .പക്ഷെ ഈ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നത് വളരെ ആകസ്മികമായി , ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ , വഴുതി പോകുന്നതായിട്ടാണ് ..
മാത്രമല്ല അറിയാതെ എങ്ങാനും വഴുതി പോയാല്‍ പാറക്കെട്ടുകളില്‍ തല ഇടിച്ചു ബോധം നഷ്ടപ്പെടാനും സാധ്യത ഉണ്ട് ..
അതിനാല്‍ അമിത ആത്മ വിശ്വാസം ഒഴിവാക്കി , വെള്ളച്ചാട്ടത്തിനു തൊട്ടു മുകളില്‍ വച്ചും , വെള്ളം കുറവാണെങ്കിലും ശരി പാറക്കെട്ടുകള്‍ നിറഞ്ഞ ആറുകളിലും കുളിക്കുന്നത് കഴിവതും ഒഴിവാക്കുക .. കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക , വിനോദ യാത്ര പോകവേ പ്രത്യേകിച്ചും .