Thursday, June 25, 2009

ബ്ലോഗേഴ്സ് കോളേജ് .

(ബ്ലോഗേഴ്സ് ന്റെ ഒരു കൂട്ടായ്മയായ ബ്ലോഗേഴ്സ് കോളേജ് എന്ന ബ്ലോഗ്ഗില്‍ ഞാന്‍ എഴുതിയത് ; ഇതിലെ സൂറയും കുഞ്ഞീവിയും , വാഴക്കോടന്‍ എന്ന ബ്ലോഗ്ഗറുടെ അനശ്വര പാത്ര സൃഷ്ടികളാണ് ! )

ഇന്നും ഞാന്‍ സൂറയെ കാത്തിരുന്നു
ഈ ബ്ലോഗേഴ്സ് കോളേജിന്‍് മൈതാനത്ത് ,
എത്ര സ്വപ്നം നെയ്തു തീര്‍ത്തു ഞാന്‍ !
എന്തെ ഇന്നും വരാഞ്ഞവള്‍ ഇനിയും ?

കുഞ്ഞീവിയോടൊപ്പം അന്നാദ്യമായ്‌
കൊലുസണിഞ്ഞ പാദങ്ങളാല്‍ ഈ
കൊളേജിന് പടിയവള്‍ കേറിയപ്പോള്‍
കണ്കള്‍ ഇടഞ്ഞുവോ ഞങ്ങള്‍ തന്‍ ?

അറിയില്ലയെന്കിലും
അറിയാതെ അനുരക്തനായി ഞാന്‍ ഹോ !
അപ്സരസ്സ് തോല്‍ക്കുമാ നുണക്കുഴികളില്‍
ആ കഥ പറയുന്ന കണ്‍കളില്‍ , ചെഞ്ചുണ്ടില്‍ !

കനലും ,സൂത്രനും ശിവയും മറ്റനേകരും
ചാണക്യ സൂത്രവുമായി പിന്നില്‍ നടന്നിടവേ,
എന്നില്‍ പിരിശപ്പെടാന്‍ കാരണമൊരു വേള
അവള്‍ക്കൊത്തൊരു കോമള ഗാത്രന്‍ ഞാന്‍ !
തിരയും തീരവും പോലെ ,
അന്തി കള്ളും അച്ചാറും പോലെ !

ആദ്യാമാദ്യം അടുത്ത് വന്നില്ല അവള്‍ ,
അന്ന് ഒരു നാള്‍ അവളുടെ കാതില്‍
മന്ത്രിച്ചു ഞാന്‍ പതിയെ നീയെന്‍ ഹൂറി
മെയ്യില്‍ നമുക്കൊരു "നിഴല്‍ ചിത്ര"മെഴുതണം.

അന്ന് മലയാളം ക്ലാസ്സില്‍
കാപ്പിലാന്റെ കവിത കേട്ട്
ആപ്പിലായതും ; IT ക്ലാസ്സില്‍
ചാറ്റ് ചെയ്തതും ; ഇടത്തോട്ടല്പം ചായ്‌വുള്ള
അനില്‍ @ബ്ലോഗിന്റെ സെമിനാറില്‍
ഉറക്കം വന്നെല്ലാവരും
വലത്തോട്ട് ചാഞ്ഞപ്പോള്‍
എന്‍ വിരലിനാല്‍ നിന്‍ കവിളില്‍
ഞാന്‍ അറബി എഴുതിയതും നീ മറന്നുവോ ?
-----------------------
പെട്ടെന്ന് തട്ടിപ്പിടഞ്ഞെണീട്ടു ഞാന്‍
ദൂരെ നിന്നതാ സൂറ വരുന്നു
കൂടെ കുഞ്ഞീവിയും
കാലന്‍ കുടയുമായ്‌ വാഴക്കോടനും .
സൂറ എന്നരികില്‍ എത്തിയപ്പോള്‍
അപകടം മണത്തു ഞാന്‍
ഹൃദയം പെരുമ്പറ കൊട്ടി .

ഇക്കാ .. പൊറുക്കണം എന്‍
നിക്കാഹ് കഴിഞ്ഞു , ഒരറബിയുമായി
ഇനി നമ്മള്‍ കാണില്ല, മിണ്ടില്ല
ഇനി ഒരു ജന്മത്തില്‍ ചിത്രം വരക്കാം

എന്റെ കണ്ണില്‍ കയറുന്നിതാ ഇരുട്ട്
ചുറ്റും ആസുര നൃത്തമാടുന്നു കൂട്ടുകാര്‍
വാഴക്കൊടന്റെ കീശയില്‍ നിറയുന്നു റിയാല്‍
കുഞ്ഞീവിയില്‍ പരക്കുന്നു അത്തര്‍ പരിമളം !

ഞാന്‍ അണ്ടി പോയ അണ്ണാന്‍ കുഞ്ഞു
ആചാര്യനെപ്പോലെ വെറുതെയിരിപ്പൂ
പകലന്റെ പൊടി പിടിച്ച കാന്റീനില്‍
ഏകാന്ത പഥികനായ് ഇപ്പോള്‍ !
*******************************************
ഓ.ടോ
മറ്റൊരു സൂറയെ ഗള്‍്ഫിലേക്കയച്ചു
ദുഷ്ടനാം വാഴക്കോടന്‍ വീണ്ടും !