Friday, June 26, 2009

ബ്ലോഗ്‌ സംസ്കാരം സമീപ ഭാവിയില്‍ ???!

തറവാടിയുടെ , 'മലയാളം ബ്ലോഗുകള്‍ ഇത്ര"ക്കഥ"പതിച്ചോ കഷ്ടം!' എന്ന കമന്റ്‌ കണ്ടപ്പോള്‍ ജനറലൈസേഷന് അല്പം കടന്നു പോയില്ലേ എന്ന് ചിന്തിച്ച ആളാണ്‌ ഞാന്‍ , എന്നാല്‍ വീണ്ടും ചില ബ്ലോഗുകള്‍" കാണാന്‍ "ഭാഗ്യം" ലഭിക്കുകയും , മറുമൊഴിയിലൂടെ ഒന്നാംതരം അധ: പതിച്ച കമന്റ്സ് തുടരെ കാണാന്‍ ഇട വരികയും ചെയ്തപ്പോള്‍ തറവാടി പറഞ്ഞതില്‍ കാര്യമില്ലേ എന്നൊരു ശങ്കവന്നിരുന്നു . അവസാനം കാപ്പിലാന്‍ ന്റെ ബ്ലോഗില്‍ ഞാന്‍ കൂടി പങ്കെടുത്ത സൗഹാര്‍ദ്ദ പരമായ ചര്ച്ചക്കിടക്ക് അതില്‍ പങ്കെടുത്ത എല്ലാവരുടെയും മേല്‍ ഏതോ അജ്ഞാതര്‍ തൊടുത്തു വിട്ട , ജീവിതത്തില്‍ ഞാന്‍ ഇത് വരെ കേള്‍ക്കാത്ത തെറികള്‍ (ബ്ലോഗ്‌ എന്താണ് എന്ന് പോലും അറിയാതെ വീട്ടിലിരിക്കുന്ന അച്ഛനമ്മമാരെ വരെ ഉള്‍ക്കൊള്ളിച്ചു ) മിസൈല്‍ കണക്കെ വന്നു പതിക്കുകയുംചെയ്തപ്പോള്‍ , ഞാന്‍ ഉറപ്പിച്ചു തറവാടി പറഞ്ഞതില്‍ പതിരില്ല എന്ന് .

സമീപ ഭാവിയില്‍ നമ്മുടെ കുട്ടികള്‍ ബ്ലോഗിലൂടെ നേടുന്ന സംസ്കാരം എന്തായിരിക്കും.. കാപ്പിലാന്റെ പോസ്റ്റില്‍ ഞാന്‍ സന്ദര്‍ഭത്തില്‍ ഇട്ട കമന്റ്‌ ഇവിടെ കൊടുക്കുന്നു
--------------------------------------------------------------------------
ബൂലോഗത്ത് എത്തിയിട്ട് കഷ്ടി രണ്ടു മാസം ആയെ ഉള്ളൂ ... എത്താന്‍ അത്രയും വൈകിയത് എന്തെ എന്ന് എന്നോട് തന്നെ ഞാന്‍ ചോദിച്ച ദിവസങ്ങള്‍ ആയിരുന്നു ആദ്യത്തില്‍ .. പക്ഷെ ഇപ്പൊ തോന്നുന്നു എത്രയും വൈകിയോ അത്രയും നന്നായി എന്ന് ..

പലരും വിഷയം ഏതാണെങ്കിലും ബ്ലോഗ്ഗറോടുള്ള മുന്‍ വൈരാഗ്യം തീര്‍ക്കാനാണ് ആദ്യംശ്രമിക്കുന്നത് .

മരിച്ചവരെ മാത്രം തെറി പറയാറില്ല എന്ന് ആരോ പറഞ്ഞു , അത്രയും നല്ലത് (അല്ലാതെന്തു പറയാന്‍ ) ... ! എന്റെ പിതാവ് എനിക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം തന്നു .. എന്റെ മകന് വായിക്കുക ഇന്റര്‍നെറ്റ്‌ ഉം ബ്ലോഗുംആയിരിക്കാം ..( കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് തടയാന്‍ നമുക്ക്‌ പറ്റില്ലല്ലോ , ഓട്ടോ ഗ്രാഫ് ബ്ലോഗില്‍ എഴുതുന്ന കാലമാണല്ലോ ഇത് )

അങ്ങിനെ മലയാള ബ്ലോഗുകളും , "സംവാദങ്ങളും" വായിച്ചു അവന്‍ "വളരും" .. ഞാന്‍ ബാല്യകാലത്ത്‌ ഒരു കുടയും കുഞ്ഞു പെങ്ങളും ആണ് വായിച്ചിരുന്നതെങ്കില്‍ അവന്‍ വായിക്കുക "ഒരു പെണ്ണുംഒരാണും " മോ അല്ലെങ്കില്‍ "രണ്ടു പെണ്ണുങ്ങളോ " ആയിരിക്കും ...
അവന്റെ അഭിസംബോധന ശൈലി "+++ " ഓ" -----" ആയിരിക്കും "എന്റെ കോപ്പിലെ അപ്പാ .. എന്നായിരിക്കും എനിക്ക് ഇമെയില്‍ എഴുതാന്‍ ഇരിക്കുമ്പോള്‍ അവന്റെ നാവിന്‍ തുമ്പത്ത് വരിക .."

മലയാള അക്ഷരങ്ങള്‍ എന്റെ മനസ്സില്‍ പതിഞ്ഞത് DC ബുക്സിന്റെയും മറ്റും എഡിറ്റു ചെയ്തു പ്രൂഫ്‌ റീഡ്കഴിഞ്ഞ പ്രസിദ്ധീകരണങ്ങളില്‍ നിന്നാണ് .. എന്റെ മകന്റെ മനസ്സില്‍ പതിയുന്നത് ബ്ലോഗിലെ എഡിറ്റ്‌ ചെയ്യപ്പെടാത്ത, പ്രൂഫ്‌ റീഡ് പോയിട്ട് രണ്ടാമതൊന്നു വായിച്ചു നോക്കാത്ത കമന്റ്സും മറുകമന്റ്സും പോസ്റ്റും ആയിരിക്കും .,ച്ഛ , . . etc..തുടങ്ങിയ അക്ഷരങ്ങള്‍ ഒന്നും അവനു കണ്ടിട്ട് പോലും ഉണ്ടാവില്ല ..( ഇവ ടൈപ്പ് ചെയ്യാന്‍ പ്രയാസമാണ് എന്നതിനാല്‍ മിക്കവരും ഇതൊന്നുംഉപയോഗിക്കാറില്ല ബ്ലോഗില്‍ , ചില ജീവികള്‍ കുഞ്ഞുങ്ങളെ പെറ്റിട്ട് പിന്നീട് വഴിക്ക് വരാത്തത്പോലെ ബ്ലോഗില്‍ പോസ്റ്റും കമന്റും ഇട്ടു പോകുന്നവരാണ് കുറെ പേര്‍ ) .

ഞാന്‍ ഹൈ സ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ഇഷ്ടം തോന്നിയ ഒരു കുട്ടിക്ക് പലപ്പോഴും കവിതാശകലങ്ങള്‍ കൂട്ടി ചേര്‍ത്ത് കത്തുകള്‍ എഴുതി അത് കൊടുക്കാന്‍ ധൈര്യം വരാതെ സ്കൂളില്‍ നിന്ന്പോരുന്ന വഴിയിലെ ഒരു പൊന്തക്കാട്ടില്‍ ഓരോ പ്രാവശ്യവും വലിച്ചെറിയുമായിരുന്നു .. ആകെവല്ലപ്പോഴും കണ്ണുകള്‍ തമ്മില്‍ ഇടയുന്നത് തന്നെ വല്യ അനുഭവം ആയിരുന്നു .

അടുത്ത് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അയല്‍ പക്കത്തെ കുട്ടി ഒരു ദിവസം ഉറക്കെ പറയുന്നത്കേട്ടു കൂടെ ബസ്സില്‍ വരുന്ന പെണ് കുട്ടി അവന്റെ ഗേള്‍ ഫ്രണ്ട് ആണെന്ന് .
എന്റെ മോന്‍ ഹൈ സ്കൂള്‍ ക്ലാസ്സില്‍ എത്തുമ്പോഴേക്കും അവന്റെ face ബുക്ക്‌ ലും orkut ലും messenger കളിലും ദശക്കണക്കിന് ഗേള്‍ ഫ്രണ്ട് ഉണ്ടാവും , dating നെ ക്കുറിച്ച് കൂലംകഷമായി ചര്‍ച്ച ചെയ്യലാകുംഅന്ന് കൌമാര ബ്ലോഗുകളില്‍ .

സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ സ്വമതസ്ഥരോ അന്യ മതസ്ഥരോ എന്നോ മറ്റോ ഉള്ളവ്യതാസത്തെ ക്കുറിച്ച് ഞാന്‍ ബോധവാന്‍ ആയിരുന്നില്ല . ഡിഗ്രിക്ക് ഹോസ്റ്റല്‍ റൂം പങ്കിട്ടതു എടുത്തത്‌ഞാനും ശിവദാസനും ഒരു മുറിയില്‍ . മുഹമ്മദ്‌ ബെന്‍സീരും സുനില്‍ കുമാറും മറ്റൊരു റൂമില്‍ സഹമുറിയന്മാര്‍ . നാളെ എന്റെ മകന്റെ കാലത്ത് അത് പക്ഷെ ഫൈസലും മുഹമ്മദ്‌ ബെന്‍സീരും ഒരുമുറിയില്‍ ശിവദാസനും സുനില്‍ കുമാറും സഹമുറിയന്മാര്‍ എന്നായി മാറാം .. എന്റെ മകന് എന്നോടുംശിവദാസന്റെ മകന് ശിവദാസനോടും ഇങ്ങിനെ ചോദിച്ചേക്കാം "Dad, ... were you mad to share your room with some one who is belonging to other religion? unimaginable ! how you survived such a unbearable situation !.." ഒരു പക്ഷെ ബൂലോഗത്ത്‌ എത്തിയാല്‍ പിന്നെ മതം നോക്കി മാത്രമേ അവനു ആളുകളോട്പുഞ്ചിരിക്കാന്‍ പോലും കഴിയൂ .. .("മതം
" നോക്കിയെ പോസ്റ്റുകളില്‍ കമന്റ്‌ ഇടാറുള്ളൂ എന്ന് രണ്ടു ദിവസംമുമ്പ് ഒരാള്‍ ) .

പിന്നെ കുറെ കഴിയുമ്പോള്‍
(എന്റെ പിതാവ് എന്നെ വിട്ടു പിരിഞ്ഞ )അതേ സാഹചര്യം അവനുവന്നെത്തിയാല്‍ അവന്‍ എന്നെ ഓര്‍ക്കുമോ ? ഓര്‍ക്കുമായിരിക്കും .. എന്നിട്ട് ബ്ലോഗ്‌ സുഹൃത്തുക്കളോട്ഇങ്ങിനെ പറയും . അപ്പന്‍ തട്ടിപ്പോയത്‌ നന്നായി ബ്ലോഗിലും മറ്റും നിര്‍ത്താതെ അട്ടഹാസം മുഴക്കി മറു കമന്റ്സ്ഇടാന്‍ തന്നെ സമയം തികയാതെ വരുമ്പോള്‍ ആ ++++ ഒരു ബാധ്യത ആയേനെ .

ഇത് കൊണ്ടാണ് എനിക്ക് തോന്നുന്നത് എത്രയും വൈകി മാത്രം മക്കളെ ബ്ലോഗ്‌ ലോകത്ത്‌ കടന്നുവരാന്‍ അനുവദിക്കുക ...

ബ്ലോഗില്‍ വരാത്ത കാലത്ത് അവനില്‍ വല്ല നന്മയും ഉണ്ടായി വന്നിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും .. ബൂലോഗത്ത്‌ കാലു കുത്തിയാ പിന്നെ അവന്‍ പഠിക്കുന്നത് പൂര തെറിയായിരിക്കും .. വ്യക്തിഹത്യയും മത വിദ്വേഷവും ആയിരിക്കും .. മറ്റുള്ളവന്റെ അച്ഛന് വിളിച്ചു ശീലിക്കുന്നവന്‍ സ്വന്തംപിതാവിനെ അഭിസംബോധന ചെയ്യാന്‍ വായില്‍ ആദ്യം വരുന്നത് ഉപയോഗിക്കുക അല്ലാതെ വേറെപേര് തിരയാന്‍ മെനക്കെടുമോ ?

41 comments:

Faizal Kondotty said...

തറവാടിയുടെ മലയാളം ബ്ലോഗുകള്‍ ഇത്രക്കഥപതിച്ചോ കഷ്ടം! എന്ന കമന്റ്‌ കണ്ടപ്പോള്‍ ഈ ജെനലറിസേഷന്‍് അല്പം കടന്നു പോയില്ലേ എന്ന് ചിന്തിച്ച ആളാണ്‌ ഞാന്‍ , എന്നാല്‍ വീണ്ടും ചില "ബ്ലോഗുകള്‍" കാണാന്‍ "ഭാഗ്യം" ലഭിക്കുകയും , മറുമൊഴിയിലൂടെ നല്ല ഒന്നാംതരം അധ: പതിച്ച കമന്റ്സ് തുടരെ കാണാന്‍ ഇട വരികയും ചെയ്തപ്പോള്‍ തറവാടി പറഞ്ഞതില്‍ കാര്യമില്ലേ എന്നൊരു ശങ്ക വന്നിരുന്നു .

ഇപ്പോള്‍ എനിക്ക് ഉറപ്പായി തറവാടി പറഞ്ഞതില്‍ പതിരില്ല എന്ന് .സമീപ ഭാവിയില്‍ നമ്മുടെ കുട്ടികള്‍ ബ്ലോഗിലൂടെ നേടുന്ന സംസ്കാരം ഇതൊക്കെ തന്നെയായിരിക്കില്ലേ

രാഗേഷ് V said...

എന്ത് പറയുന്നു എന്നതിനെക്കാള്‍ മുന്‍ തൂക്കം ആര് പറയുന്നു എന്നതില്‍ ആകുമ്പോള്‍ വ്യക്തി ഹത്യ മാത്രമല്ലേ നടക്കൂ .. മലയാള ബ്ലോഗേഴ്സ് അല്പം സാമാന്യ മര്യാദ പാലിച്ചെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു ..

Anonymous said...

രാജേഷ്‌ ആദ്യ ലൈനില്‍ പറഞ്ഞത് ബോള്‍ഡ് ആക്കണമായിരുന്നു.

ഫൈസല്‍ നല്ലത്.. ഇങ്ങനെ ചിന്തിക്കുന്നവര്‍ ബൂലോകതുണ്ടല്ലോ എന്നാലോചിക്കുന്നത് മാത്രമാണ് ഒരാശ്വാസം..

എസ്.കെ.എസ് said...

ഈയിടെയായി മറുമൊഴി തുറക്കാന്‍ പറ്റാത്തത്ര തെറിച്ച കമന്റ്സ് ആണ് വരുന്നത് അധികവും .. മലയാള ബ്ലോഗ്‌ ദിശ തെറ്റി തന്നെയാണ് സഞ്ചരിക്കുന്നത്‌ .. ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ കാലത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും മലയാള ബൂലോഗം നാളെ . ഒരു പെരുമാറ്റ ചട്ടം അനിവാര്യമാണ് , മിനിമം വ്യക്തി ഹത്യകളും പൂരപറമ്പ് പ്രയോഗങ്ങളും ഒഴിവായി കിട്ടിയെങ്കില്‍ ..

അരുണ്‍ കായംകുളം said...

ഫൈസല്‍, മലയാളം ബ്ലോഗില്‍ പൂരപ്പാട്ടുകളുണ്ടെന്നത് സത്യം തന്നെ.ഇതിനൊരു മാറ്റമുണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കാം:)

തറവാടി said...

പുരോഹിതന്‍ പള്ളിയിലേക്ക് വരുമ്പോള്‍ റോഡില്‍ മുസല്‍‌മാനായ ഒരാള്‍ മൂത്രമൊഴിക്കുന്നതുകണ്ടൂ. അദ്ദേഹം തല തിരിഞ്ഞുനടന്നു , കുറച്ചപുറത്ത് മറ്റൊരാള്‍ വിസര്‍ജ്ജിക്കുന്നത് കണ്ടു; അയാള്‍ തല മറുവശത്തേക്ക് തിരിച്ചുനടന്നു.

പള്ളിയില്‍ കയറുന്നതിനുമുമ്പ് വീണ്ടും രണ്ടാളെ കണ്ടു. ദേഷ്യവും സങ്കടവും വന്ന അദ്ദേഹം പള്ളിയില്‍ കയറിയ ഉടന്‍ മുന്നിലിരുന്ന പ്രാര്‍ത്ഥനക്ക് തയ്യാരായിരിക്കുന്നവരോട് ഉച്ഛത്തില്‍ പറഞ്ഞു ' ഈ മുസ്ലീംങ്ങളെല്ലാം ഇത്രക്കഥപതിച്ചോ?' ( note :) )

അയാള്‍ നാലാളെ മാത്രമെ കണ്ടിട്ടുള്ളൂ പറഞ്ഞതോ മൊത്തവും , അതിലെ മറ്റൊരു കാര്യം , ഈ പുരോഹിതനും ഒരു മുസല്‍മാനാണെന്നതുതന്നെ!

ഓ.ടി

ഇതാണ് സത്യത്തില്‍ നടന്നത്, നാലോ അഞ്ചോ ബ്ലോഗ് തുറന്നു,എല്ലാത്തിലും അസഹ്യമായ തെറികള്‍ , പേരുതന്നെ തെറി ( എനിക്ക് ). വേണെങ്കില്‍ വായിച്ചാപോരേന്നൊക്കെ ചോദിക്കാം എന്തു ചെയ്യാം ഏറ്റവും വലിയത് മന:സക്ഷിയായിപ്പോയി, ഇനി ഞാന്‍ പുരോഹിതാണെന്നും മറ്റും പറഞ്ഞീ പോസ്റ്റും :(. നാട്ടിലെ കണക്ഷന്‍ സ്പീഡ് കാരണം ഈ കമന്റ് ചെറുതാക്കുന്നു ;)

തറവാടി said...

അതെന്താ മറ്റുള്ളവര്‍ക്കു അങ്ങിനെ ചെയ്യാമോ എന്നൊക്കെ ചോദിക്കുന്നതിന് മുമ്പെ എന്ത് , അങ്ങിനെ പറഞ്ഞു എന്നൊക്കെ ചിന്തിച്ചാല്‍ കൊള്ളാമായിരുന്നു

Faizal Kondotty said...

സത , സാംസ്കാരിക ബൂലോഗത്തെ ആശങ്കകള്‍ പങ്കു വെക്കാന്‍ ഒത്തുകൂടിയതിനു നന്ദി ..വ്യത്യസ്ത ചിന്താഗതികള്‍്ക്കപ്പുറം , ആര് പറയുന്നു എന്ന് നോക്കാതെയും , വിഷയാധിഷ്ടിതമായി പ്രതികരിച്ചതിന് ആദ്യമേ നന്ദി ..

അരുണ്‍ കായംകുളം .. ,
ബൂലോഗത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നതാണ് ,ചെറിയവരോ വലിയവരോ , matured ആയവരോ അല്ലാത്തവരോ ആയ ആര്‍ക്കും ഇപ്പോഴും എളുപ്പത്തില്‍ കടന്നു വരാം .അതിനാല്‍ തന്നെ ബ്ലോഗേഴ്സ് അല്പം മര്യാദ പാലിക്കേണ്ടതല്ലേ എന്നൊരു സംശയം .. നമ്മുടെ ഭാഷ നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ചിഹ്നം കൂടിയാകുമ്പോള്‍ ..
താങ്കളുടെ പ്രാര്‍ഥനയില്‍ പങ്കു ചേരുന്നു .

രാഗേഷ് V said...
എന്ത് പറയുന്നു എന്നതിനെക്കാള്‍ മുന്‍ തൂക്കം ആര് പറയുന്നു എന്നതില്‍ ആകുമ്പോള്‍ വ്യക്തി ഹത്യ മാത്രമല്ലേ നടക്കൂ .
രാഗേഷിന്റെ അഭിപ്രായത്തിന് ചുവട്ടില്‍ എന്റെ ഒരു ഒപ്പ്

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഫൈസല്‍,
പറയുന്നത് നൂറ് ശതമാനം ശരിയാണ്. ഇതിലും കൂടുതല്‍ തെറി വിളികളും മരിച്ചു പോയ തലമുറകളെ കുഴിയില്‍ നിന്ന് വിളിച്ചു വരുത്തി തെറി പറച്ചിലും വരെ ബ്ലോഗുകളില്‍ നടന്നിട്ടുണ്ട്.
ഇപ്പോള്‍ ഒറ്റപ്പെട്ട ആളുകള്‍ അനോണികളായി വന്ന് തെറി പറയുന്നുണ്ട് എങ്കിലും മുന്‍പത്തേതിനെ അപേക്ഷിച്ച് നല്ല സൌഹൃദങ്ങളും ചര്‍ച്ചകളും തന്നെയാണ് ബ്ലോകുകളില്‍ നടക്കുന്നത്. എന്ന് വെച്ച് “തറവാടി” അങ്ങനെ പൊതുവായി പറയുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നില്ല. അഥവാ അങ്ങനെ പറയുമ്പൊള്‍ അതെന്തു കൊണ്ടാണെന്നും പറയാനുള്ള ആര്‍ജ്ജവം കാണിക്കണമായിരുന്നു.

ബ്ലോഗ് എന്ന മാധ്യമത്തെ ഗൌരവമായി സമീപിക്കാനും നല്ല ചര്‍ച്ചകളും സംവാദങ്ങളും നടത്താനുള്ള വേദിയായി കാണാനും തന്നെയാണ് ശ്രമിക്കേണ്ടത്. അഭിപ്രായ വത്യാസങ്ങള്‍ സൂക്ഷിച്ച് കൊണ്ട് തന്നെ സൌഹൃദങ്ങള്‍ ഉണ്ടാക്കാനും അതു പോലെ തെറി വിളികള്‍ക്കും പരസ്പര വിദേഷം പടര്‍ത്താനും മാത്രമായി വരുന്നവരെ ഒറ്റപ്പെടുത്താനും ഈ സൌഹൃദങ്ങള്‍ക്കും, ബ്ലോഗില്‍ വളര്‍ന്നു വരുന്ന കൂട്ടായ്മകള്‍ക്കും കഴിയണം.

അപ്പൂട്ടന്‍ said...

ഫൈസൽ,
താങ്കളുടെ വ്യാകുലതകൾ ഞാനും പങ്കുവെയ്ക്കുന്നു. ബ്ലോഗിൽ കാണപ്പെടുന്ന ഇത്തരം പ്രവണതകൾ അസഹനീയം തന്നെ.
സമൂഹമാണ്‌ നന്മതിന്മകൾ പഠിപ്പിക്കുന്നതെന്നു തന്നെയാണു ഞാൻ വിശ്വസിക്കുന്നത്‌. പക്ഷെ സമൂഹം എത്രതന്നെ നമ്മോടൊപ്പം നിന്നാലും വേണ്ട കാര്യങ്ങൾ വേണ്ടിടത്ത്‌ വേണ്ട രീതിയിൽ പറയാൻ പഠിക്കുന്നത്‌ അവനവൻ തന്നെയാണ്‌. ഔചിത്യബോധം എന്നൊന്നില്ലെങ്കിൽ എത്ര നല്ല രീതിയിൽ വളർത്തപ്പെട്ടവനാണെങ്കിലും ഫലം നാസ്തി. അതിനു വളർന്നു വന്ന സാഹചര്യങ്ങളേയോ സമൂഹത്തേയോ വിശ്വാസത്തേയോ കുറ്റം പറയുന്നതിൽ ഒരു അർത്ഥവുമില്ല.
ശ്രീ@ശ്രേയസിന്റെ ബ്ലോഗിലാണെന്നു തോന്നുന്നു, ഒരിക്കൽ എഴുതിക്കണ്ടത്‌ നൂറുശതമാനം ശരിയാണെന്നു തോന്നി.
പഠിക്കേണ്ടതു നാലക്ഷരം അല്ല, അഞ്ചക്ഷരം ആണ്‌, വകതിരിവ്‌
സ്വയം വെളിപ്പെടുത്താൻ ധൈര്യമില്ലാതെ തെറി വിളിക്കുന്നവർക്ക്‌ ഇല്ലാത്തതും ഈ പറഞ്ഞ അഞ്ചക്ഷരം തന്നെയാണ്‌.

ഫൈസൽ ഇത്തിരി കടന്നു ചിന്തിക്കുന്നുണ്ടോ എന്നുകൂടി സംശയം പറയട്ടെ. ഇത്തരം കാര്യങ്ങളിലെ ശരിതെറ്റുകൾ സ്വന്തം മകനെ പറഞ്ഞു മനസിലാക്കാൻ സാധിക്കാത്തവിധം മോശമാണ്‌ കാര്യങ്ങൾ എന്നു താങ്കൾ കരുതുന്നുണ്ടോ.
------
OT
ഒരു സജസ്റ്റഡ്‌ റീഡിങ്ങ്‌ പറയട്ടെ. താൽപര്യമുണ്ടെങ്കിൽ വായിക്കാം.
ആല്വിൻ ടോഫ്ലറുടെ (Alvin Toffler) തേഡ്‌ വേവ്‌ (The Third Wave) ഒന്നു വായിച്ചു നോക്കൂ. സമൂഹങ്ങളുടെ ട്രെൻഡുകളെക്കുറിച്ചു ചിന്തിക്കാനെങ്കിലും ഇതു ഒരുപക്ഷെ സഹായിച്ചേക്കും.

തറവാടി said...

സ്വല്‍‌പ്പം ദേഷ്യമുള്ളതിനാല്‍ ഇതൂടെ, എനിക്ക് എന്നും ഏറ്റവും , പ്രധാനപ്പെട്ടതും ബഹുമാനപ്പെട്ടതും എന്റെ ഉപ്പ യാണ്, ഞാന്‍ പലതും പഠിച്ചതും ഉപ്പയില്‍ നിന്നുതന്നെ, അതുകൊണ്ട് തന്നെ ബ്ലോഗിലെന്നല്ല എന്റെ പലകാര്യങ്ങളിലും അതു കാണുകയും ഞാന്‍
പറയുകയും ചെയ്യും, മരണപ്പെട്ട അദ്ദേഹത്തിനെ ബ്ലോഗിലേക്ക് പരിഹാസചുവയില്‍ പോസ്റ്റിലൂടെ വലിച്ചിഴച്ചപ്പോള്‍ മറ്റു ചിലര്‍ കമന്റിലൂടെയും അതുതന്നെ ചെയ്തു.

ഇത്തരം നെറികേടുകളെ മറ്റു രീതിയില്‍ നേരിടാത്തത് ബ്ലോഗിനെ ബ്ലോഗില്‍ തന്നെ അവസാനിപ്പിക്കണമെന്ന മിനിമം തത്വം ഉള്‍ക്കൊണ്ടിട്ടുതന്നെയാണ്.

കുറെ കവിത എഴുതലും കഥ എഴുതലും, ചര്‍ച്ചിക്കലും, ബ്ലോഗെഴുതലുമൊന്നുമല്ല ജീവിതവും മാനുഷ്യത്വമെന്നും ഒക്കെ തിരിച്ചറിയുന്ന ഒരു ദിവസം വരും ജീവന്‍ ശരീരത്തെ വിടുന്ന ആ നിമിഷത്തിലായിരിക്കും ഇത്തരക്കാര്‍ക്ക് ബോധോദയമുണ്ടാകുക.

ഈ ചെയ്തികളൊക്കെത്തന്നേയും എപ്പോഴോ എന്റെ വാക്കുകള്‍ അടച്ചാക്ഷേപിക്കലായോ എന്നൊരു കുറ്റ ബോധത്തെ ഇല്ലാതാക്കുകയും ചെയ്തു.

തറവാടി said...

രാമചന്ദ്രന്‍ വെട്ടിക്കാടിനൊട് മാത്രം,

ആര്‍ജ്ജവം താങ്കള്‍ എന്നെ പഠിപ്പിക്കല്ലെ സുഹൃത്തേ, മൂന്നു കൊല്ലമായി ബ്ലോഗില്‍ സ്ഥിരമായി അറിയുന്നവര്‍ക്ക് നല്ലം അറിയാം,ആരെമ്മ് ബോധിപ്പിക്കുന്നില്ല , താങ്കളൊട് ഇനി ഒരിക്കലും മറുപടിപറയില്ല അസൗകര്യക്കുറവുണ്ട് അത്രമാത്രം. എന്റെ പേര് വീണ്ടും പറയല്ലെ പ്ലീസ്

പോസ്റ്റുടമേ സോറി :)

തറവാടി said...

എന്റെ പേര് കണ്ടതുകൊണ്ട് മാത്രം വന്നതണിവിടെ ഇനി ഇവിടേക്കില്ല , സ്നേഹപൂര്വ്വം ഒഴിയുന്നു :)

അബ്ദുല്‍ അലി said...

ഫൈസൽ,
പൊതു സമൂഹത്തിൽ നാം കാണൂന്ന മൂല്യചുതി, ബ്ലോഗിലും സംഭവിച്ചു എന്നാതല്ലെ കാര്യം. അല്ലാതെ ബ്ലോഗ്‌ എങ്ങോട്ട്‌ എന്ന് ചിന്തിക്കുന്നത്‌ വിഡിത്ത്വമാണ്‌. ആരും അനോനിയല്ല ബ്ലോഗിൽ, പേരുകൾ സൗകര്യപൂർവ്വം ഉപയോഗിക്കാമെങ്കിലും.

TV സംസ്കാരികമായി അധംപതിച്ചു എന്ന് വിലപ്പിച്ച്‌, കുട്ടികളെ വിലക്കണോ?. പത്രങ്ങൾ, എന്തിന്‌, സ്വന്തം വീട്ടിൽ വരെ സ്നേഹമോ, സൗഹാർദ്ദമോ ഇല്ലാത്ത ഈ കാലഘട്ടത്തിന്റെ അനിവാര്യമായ പതനം ബ്ലോഗിലും സംഭവിച്ചു എന്ന് മാത്രമാണ്‌ എന്റെ പക്ഷം.

നല്ലതിനെ ഉൾക്കൊള്ളുക, അല്ലാത്തത്‌ വെടിയുക.

ട്രാക്ക്‌ ചെയ്യുവാൻ മാത്രം വന്നതാ, വിശദമായി പിന്നീട്‌.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഫൈസല്‍,
ക്ഷമിക്കുക. ഇത് തറവാടിക്കുള്ളതാണ്.
ഫൈസല്‍ തറവാടിയുടെ പോസ്റ്റ് പരാമര്‍ശിച്ചതു കൊണ്ടാണ് ഞാനത് പറഞ്ഞത്.

“കുറെ കവിത എഴുതലും കഥ എഴുതലും, ചര്‍ച്ചിക്കലും, ബ്ലോഗെഴുതലുമൊന്നുമല്ല ജീവിതവും മാനുഷ്യത്വമെന്നും ഒക്കെ തിരിച്ചറിയുന്ന ഒരു ദിവസം വരും ജീവന്‍ ശരീരത്തെ വിടുന്ന ആ നിമിഷത്തിലായിരിക്കും ഇത്തരക്കാര്‍ക്ക് ബോധോദയമുണ്ടാകുക.“

തീര്‍ച്ചയായും തറവാടീ, പറഞ്ഞത് കാര്യം. ചീത്ത കാര്യങ്ങള്‍ മാത്രമല്ല, നല്ല കാര്യങ്ങളും ബ്ലോഗില്‍ നടക്കുന്നുണ്ട്. അതും കാണണം. അടച്ചാക്ഷേപിച്ചതിനേയാണ് എതിര്‍ത്തത്.“രാമചന്ദ്രന്‍ വെട്ടിക്കാടിനൊട് മാത്രം,

ആര്‍ജ്ജവം താങ്കള്‍ എന്നെ പഠിപ്പിക്കല്ലെ സുഹൃത്തേ, മൂന്നു കൊല്ലമായി ബ്ലോഗില്‍ സ്ഥിരമായി അറിയുന്നവര്‍ക്ക് നല്ലം അറിയാം,ആരെമ്മ് ബോധിപ്പിക്കുന്നില്ല , താങ്കളൊട് ഇനി ഒരിക്കലും മറുപടിപറയില്ല അസൗകര്യക്കുറവുണ്ട് അത്രമാത്രം. എന്റെ പേര് വീണ്ടും പറയല്ലെ പ്ലീസ്

പോസ്റ്റുടമേ സോറി :)“

ഞാനൊരുകൊല്ലം ആവുന്നേയുള്ളു. :) ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെ കാരണം പറയാനുള്ള ബാധ്യത കൂടിയുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ഇവിടെയല്ല ഞാന്‍ മറുപടി ചോദിച്ചത്, താങ്കളുടെ പോസ്റ്റിലാണ്. അതിനിവിടെയല്ല മറുപടി എനിക്ക് തരേണ്ടിയിരുന്നത്. ഫൈസല്‍ താങ്കളുടെ ആ പോസ്റ്റ് പരാമര്‍ശിച്ചതിനലാണ് ഞാന്‍ അതേപറ്റി സൂചിപ്പിച്ചത്. ഞാന്‍ മോശമായ ഒരു പരാമര്‍ശവും തറവാടിക്കെതിരെയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമെതിരേയോ പറഞ്ഞിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം. നല്ല രീതിയിലെ ചര്‍ച്ചക്കേ ഞാന്‍ വന്നിട്ടുള്ളു.
അതില്‍ താങ്കള്‍ ഇത്ര പ്രകോപിതനാവേണ്ട കാര്യമില്ല. :)

അയ്യോ പോസ്റ്റിടല്ലേ... :)

Faizal Kondotty said...

ബൂലോഗത്ത്‌ രമ്യതയും സ്നേഹവും കൂടട്ടെ എന്ന് കരുതി ഇട്ട പോസ്ടാണ് ഇത്

ഇവിടെയും തല്ലായോ ?

തറവാടി.... രാമചന്ദ്രന്‍ വെട്ടിക്കാട്ട് ഇപ്പോള്‍ ഇവിടെ താങ്കളുടെ പേര്‍ പരാമര്‍ശിച്ചത് എന്റെ പോസ്റ്റിനെ base ചെയ്തിട്ടാണ് . അതില്‍ താങ്കള്‍ക്കെതിരെ എന്തെങ്കിലും മോശമായ പരാമര്‍ശം ഉള്ളതായി എനിക്ക് തോന്നുന്നില്ല . മുമ്പ് വല്ലയിടത്തും അങ്ങിനെ സംഭവിചിട്ടുന്ടെന്കിലും അത് ഞാന്‍ അറിയില്ല എന്ന് മാത്രം ,.

താങ്കള്‍ മുമ്പ് വളരെ ഹൃസ്വമായ ഒരു പോസ്റ്റ്‌ ഇട്ടു , അടിയില്‍ വിശദീകരണം ഒന്നും ഇല്ലാതെ മലയാളം ബ്ലോഗുകള്‍ ഇത്രക്കഥപതിച്ചോ കഷ്ടം! എന്ന കമന്റ്‌ കണ്ടപ്പോള്‍ മാന്യമായി പോസ്റ്റ്‌ ഇടുന്നവരെ തറവാടി പരാമര്ശിക്കാത്തതെന്തു എന്ന് പലര്‍ക്കും തോന്നിയിരുന്നു , പ്രത്യേകിച്ച് ഒരു ഉദാഹരണവും എടുത്തു പറയാത്ത സ്ഥിതിക്ക് , IT അഡ്മിന്‍ തുടങ്ങി , ബ്ലോഗ്ഗെഴുത്ത്‌ സീരിയസ് ആയി എടുത്ത പുതുതായി ബൂലോഗത്ത്‌ വന്ന ആളുകളും താങ്കളുടെ കമന്റില്‍ പ്രതിഷേധിച്ചിരുന്നു . എന്നാല്‍ താങ്കള്‍ക്കു ദുരനുഭവങ്ങള്‍ അത്ര മാത്രം ഉണ്ടായത് കൊണ്ടാവാം അങ്ങിനെ എഴുതിയത് എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു . മുറിപ്പെട്ട ഹൃദയത്തിന്റെ സ്വാഭാവികമായ വികാര പ്രകടനം . അങ്ങനെ ഒരു സാഹചര്യത്തില്‍ ആവാം ഉദാഹരങ്ങള്‍ താങ്കള്‍ ഒഴിവാക്കിയതും കൂടുതല്‍ ചര്‍ച്ചക്ക് നില്ക്കാഞ്ഞതും.. പക്ഷെ ബ്ലോഗ്‌ എഴുത്ത് സീരിയസ്‌ ആയി കാണുന്നവരില്‍ അത് അല്പം തെറ്റിദ്ധാരണ ഉളവാക്കി എന്ന് മാത്രം .പ്രത്യേകിച്ചും അവരുടെ ശ്രദ്ധയില്‍ ഇത്തരം അധ: പതനം
മുന്‍പ് വന്നിട്ടില്ലായിരിക്കാം

ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതും എന്റെ അനുഭവത്തില്‍ നിന്നാണ് .. അത് പക്ഷെ വിശദമായി എഴുതി എന്ന് മാത്രം .

വളരെ അടുത്ത് മാത്രം ബ്ലോഗില്‍ വന്നതിനാല്‍ മുന്‍പത്തെ കാര്യം എനിക്കറിയില്ല ,
എങ്കിലും മുന്‍പത്തേതിനെ അപേക്ഷിച്ച് നല്ല സൌഹൃദങ്ങളും ചര്‍ച്ചകളും തന്നെയാണ് ബ്ലോഗുകളില്‍ നടക്കുന്നത് എന്ന രാമചന്ദ്രന്‍ വെട്ടിക്കാട്ട് ന്റെ വിലയിരുത്തല്‍ സത്യമാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ നന്നായി വരും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം . ഈ ചര്‍ച്ചയില്‍ പ്രതികരിച്ച ആളുകള്‍ എല്ലാം തന്നെ നല്ല സൌഹൃദങ്ങള്‍്ക്കും ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ ആണെന്നറിഞ്ഞതില്‍ ഈ കാര്യത്തില്‍ വളരെ ശുഭ സൂചകം തന്നെ .

അപ്പുകുട്ടന്‍
ഞാന്‍ അല്പം കടന്നു ചിന്തിച്ചതല്ല . എന്റെ മകനെ ഒരു ഉപമ ആക്കി നിര്‍ത്തി എന്ന് മാത്രം ..ആ വഴിക്ക് ചര്‍ച്ച പോകേണ്ടതില്ല..
പക്വത ആവാത്ത കുട്ടികളും നന്നായി ബ്ലോഗ്‌ വായിക്കാന്‍ സാധ്യത ഉണ്ട് എന്നും താങ്കള്‍ക്കു അറിയാമല്ലോ .. കുട്ടികള്‍ നല്ല രീതിയില്‍ വളരാന്‍ വേണ്ട ഉപദേശം നമുക്ക് നല്‍കാം, എങ്കിലും ചുറ്റുപാടുകള്‍ അവരെ നന്നായി സ്വാധീനിക്കാന്‍ സാധ്യതയുണ്ട് .. നമ്മുടെ വിഷയം അതല്ല .. ബ്ലോഗ്‌ ലോകത്ത് അല്പം കൂടി മര്യാദയും പരസ്പര ബഹുമാനവും നാം പുലര്ത്തേണ്ടതുണ്ടോ എന്നതാണ് ! വിശേഷിച്ചും നാളെ ഇതൊക്കെ വായിക്കാന്‍ ഇടവരുന്ന ഭാവി തലമുറയ്ക്ക് കൂടി വേണ്ടിയെങ്കിലും ! ബ്ലോഗ്‌ , അടിച്ചമര്തപ്പെടുന്നവന്റെ ശബ്ദം ലോകം മുഴുക്കെ എത്തിക്കാന്‍ കഴിയുന്ന ഒരു മാധ്യമം ആയി വളരെ വേഗം വളരുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും .

ഓ ടോ
തറവാടിയും രാമചന്ദ്രന്‍ വെട്ടിക്കാട്ട് ഉം തമ്മില്‍ എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് വേണ്ടി നിങ്ങള്‍ ഇരുവരും അത് ക്ഷമിക്കുക .. ഇത് ഒരു അനിയന്റെ അപേക്ഷയാണ് . ബൂലോഗത്ത്‌ മുഴുവന്‍ സൌഹാര്‍ദ്ദത്തിന്റെ റോസാപൂക്കള്‍ വിടരണം എന്ന് ആഗ്രഹിക്കുന്ന ഒരു മലയാള ഭാഷാ സ്നേഹിയുടെ സ്നേഹത്തോടെയുള്ള അപേക്ഷ ..തള്ളിക്കളയരുത് പ്ലീസ് .

ചിന്തകന്‍ said...

ഫൈസല്‍

ഇത്തരമൊരാശങ്ക ഇപ്പോള്‍ പങ്ക് വെച്ചത് സന്ദര്‍ഭോചിതാമായി.

പലപ്പോഴും ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ നിന്ന് രൂപപ്പെടുന്ന കോപ്ലക്സുകളില്‍ നിന്നാണ് തികച്ചും അവിവേകപരമായ തെറിവിളികളും അസഭ്യവര്‍ഷങ്ങളും, വ്യാജ അനോണികളും എല്ലാം ഉണ്ടാവുന്നത്. ഇത് തികച്ചും ഉപരിപ്ലവമാണ്.

യഥാര്‍ഥ സാംസ്കാരികാധ:പതനം തുടങ്ങുക ഇതിനെയൊക്കെ ന്യായീകരിക്കാന്‍ ആളുണ്ടാവുകയും ഇത്തരം സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നവരെ വ്യാജ സദാചാര വാദികള്‍ എന്ന് വിളിച്ച് പരിഹസിക്കാന്‍ മറ്റൊരു കൂട്ടര്‍ രംഗത്ത് വരികയും ചെയ്യുമ്പോഴാണ്.

ഒരു രംഗം സാംസ്കാരികമായി അധ:പതിപ്പിക്കുമ്പോള്‍ നൊക്കി നില്‍ക്കുന്നവരും അതിനെ ന്യായീകരിക്കുന്നവരും അത് ചെയ്യുന്നവരുമെല്ലാം ഒരു പോലെ പങ്ക് വഹിക്കുന്നുണ്ട്.

എല്ലാവരും അങ്ങിനെയല്ലല്ലോ കൂടുതല്‍ പേര്‍ നല്ലവരാണല്ലോ എന്ന് പറയുന്ന വേറൊരു വിഭാഗക്കാരുണ്ട്. അവര്‍ ഒരു കാര്യം ഗ്രഹിക്കുന്നത് നല്ലതാണ്. നല്ല ശുദ്ധമായ ഒരു പാത്രം പാല്‍ അശുദ്ധമാക്കാന്‍ അരല്‍പം മൂത്രം അതില്‍ വീണാല്‍ മതി.

സമൂഹം ഒരു ശരീരം പോലെയാവേണ്ടതുണ്ട്. അതില്‍ എവിടെയെങ്കിലും ഒരു വൃണം വന്നാല്‍ ശരീ‍രത്തിന്റെ മറ്റു ഭാഗങ്ങള്‍ അതിനുവേണ്ടി എന്തൊക്കെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമോ അത് പോലെ തന്നെ സമൂഹത്തില്‍ ഏതാനും ചിലയാളുകള്‍ ചീത്തയാവുമ്പോള്‍ സമൂഹത്തിലെ മൊത്തം അവയവങ്ങളും അതിനെതിരെ പ്രതികരിക്കേണ്ടതും ആ വൃണം മാറ്റിയെടുക്കേണ്ടതുമുണ്ട്. അല്ലാത്ത പക്ഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും അത് ബാധിക്കുകയും സമൂഹം മൊത്തം രോഗത്തിനടിപ്പെടുകയും ചെയ്യും.

സമൂഹത്തില്‍ നന്മയാഗ്രഹിക്കുന്നവര്‍ ഇത്തരം രോഗങ്ങള്‍ക്കെതിരെ മുന്‍പോട്ട് വരേണ്ടത്, ആ സമൂഹത്തിന്റെ സാംസ്കാരികമായ നില നില്പിന് ആവശ്യമാണെന്നതാണ് ഈയുള്ളവന്റെ വിനീതമായ അഭിപ്രായം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"തറവാടി.... രാമചന്ദ്രന്‍ വെട്ടിക്കാട്ട് ഇപ്പോള്‍ ഇവിടെ താങ്കളുടെ പേര്‍ പരാമര്‍ശിച്ചത് എന്റെ പോസ്റ്റിനെ base ചെയ്തിട്ടാണ് . അതില്‍ താങ്കള്‍ക്കെതിരെ എന്തെങ്കിലും മോശമായ പരാമര്‍ശം ഉള്ളതായി എനിക്ക് തോന്നുന്നില്ല . മുമ്പ് വല്ലയിടത്തും അങ്ങിനെ സംഭവിചിട്ടുന്ടെന്കിലും അത് ഞാന്‍ അറിയില്ല എന്ന് മാത്രം ,."

ഇല്ല ഫൈസലേ, തറവാടിക്കെതിരെയെന്നല്ല ആരേയും തെറി വിളിക്കാന്‍ പോയിട്ടില്ല.
“മുമ്പ് വല്ലയിടത്തും അങ്ങിനെ സംഭവിചിട്ടുന്ടെന്കിലും “ ഇല്ല, ഇല്ല, മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ല. ഉണ്ടെങ്കില്‍ തറവാടി പറയട്ടെ. മോശമായി ഒരാളോടും ബ്ലോഗില്‍ വന്ന് ഈ ഒരു വര്‍ഷത്തിനിടയില്‍ ഞാന്‍ പ്രതികരിച്ചിട്ടില്ല.

കാപ്പിലാന്‍ said...

ഫൈസല്‍ ,

മലയാള ബ്ലോഗ്‌ " ഇത്രക്കഥ പതിക്കാന്‍ " തുടങ്ങിയത് തന്നെ എന്‍റെ ബ്ലോഗ്‌ രംഗപ്രവേശനതോട് കൂടിയാണ് .അതിന് മുന്‍പേ മാലിന്യങ്ങള്‍ ഇല്ലാത്ത ഒരു കൊച്ചരുവി പോലെയായിരുന്നു മലയാള ബ്ലോഗ്‌ . തെറി വിളികളും പൂരപ്പാട്ടുകളും പലതും നടന്നിട്ടുണ്ടെങ്കിലും എന്‍റെ പേരില്‍ തന്നെ പരസ്യമായ തെറി വിളിച്ചത് കൂ തറ തിരി മേനിയെ ആയിരുന്നു . ഇപ്പോഴും ഇടയ്ക്കിടെ അവന്‌ ചൊറിച്ചില്‍ ഉണ്ടെങ്കിലും ഞാന്‍ അവനെ വിട്ടു കളയുകയാണ് . അതിന് മുന്‍പും തെറി വിളികള്‍ ബൂലോകത്ത് ഉണ്ടായിട്ടുണ്ട് .പക്ഷേ അതെല്ലാം അനോണികള്‍ ആയിരുന്നു .ഞാന്‍ പരസ്യമായി തെറി വിളിച്ചപ്പോള്‍ നമ്മുടെ സംസ്കാര ഗോപുരങ്ങള്‍ ക്കഥ പതിക്കാന്‍ തുടങ്ങി . ഇത്രക്കഥ പതിക്കുക എന്ന് പറഞ്ഞാല്‍ അതില്‍ ഇത്ര കൂവാനും മാത്രം തെറ്റുകള്‍ ഇല്ല . "എന്‍റെ കയ്യില്‍ ശബ്ദ താരാവലിയും ശബ്ദ സാഗരവും ഉണ്ട് .അതില്‍ ഈ വാക്കിന് ഒരു സര്‍ക്കാസ്റിക് , ബോബസ്റിക് അര്‍ഥം കൊടുക്കുന്നുണ്ട് . അര്‍ഥങ്ങള്‍ അറിയാത്ത കൂപ മണ്ടൂപങ്ങള്‍ വെറുതെ വിളിച്ചു കൂവുന്നു എന്ന് മാത്രം ".

എനിക്കിപ്പോള്‍ പേടിയാണ് . ആരൊക്കെയോ എന്തൊക്കെയോ അനോണി വേഷങ്ങള്‍ അണിഞ്ഞ് എന്നെ ഭയപ്പെടുത്തുവാന്‍ വരുന്നുണ്ട് എന്ന് കേട്ടൂ . മാഷേ ഫൈസല്‍ , ഭൂമിയില്‍ നന്മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ ഭൂമി എത്ര അരോചകമാകുമായിരുന്നു . തിന്മകള്‍ ഉള്ള സ്ഥലത്ത് മാത്രമേ നന്മയുടെ വില നമ്മള്‍ അറിയൂ .എന്‍റെ അഭിപ്രായത്തില്‍ മലയാളം ബ്ലോഗുകള്‍" ഇത്രക്കഥ പതിച്ചിട്ടില്ല " എന്ന് തന്നെയാണ് .തെറി വിളികളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് .

Faizal Kondotty said...

കേരള +++ ബ്ലോഗ് അക്കാഡമി ഇവിടെ ഇട്ട ഒരു കമന്റ്‌ താഴെ കൊടുക്കുന്നു .. ആ പേര് കേള്‍ക്കാന്‍ അത്ര സുഖം തോന്നത്തതിനാല്‍ ആണ് ഡിലീറ്റ് ചെയ്തു പേരിന്റെ ഒരു ഭാഗം ഒഴിവാക്കി ഇവിടെ വീണ്ടും ഇടുന്നത് (ചങ്ങാതി , ആ പേര്‍ ഒഴിവാക്കി വേറെ ഒരു പേര് സ്വീകരിക്കുമോ ? പ്ലീസ് )

കേരള +++ ബ്ലോഗ് അക്കാഡമി said...

നിർഭാഗ്യമെന്ന് പറയട്ടെ, എന്തോ പല ഘട്ടങ്ങളിലും കാപ്പിലാൻ വെറും അലക്ക് കല്ലാകുന്നത് കാണാൻ സാക്ഷിയായിട്ടുണ്ട്.

കാപ്പിലാൻ, എല്ലാ മറക്കാം, ഫൈസൽ പറയുന്നത് കേട്ടില്ലേ .. ഹവവർ... മാന്യനായ കാപ്പിലാനേ പറ്റി നല്ലതു തന്നെ ഓർമ്മിക്കാനുള്ളൂ.. :)))

രാമചന്ദ്രാ .. എന്താ സ്വഭാവ സർട്ടിഫിക്കറ്റ് സ്വന്തമങ്ങോട്ട് പാസ്സാക്കല്ലേ സുഹൃത്തേ... സഗീറിന്റെ കവിതയുടെ പേരിൽ അനോണി ഐഡിയിലും രാമചന്ദ്രനായും തെറി വിളിച്ചത് കണ്ടവരാരും മണ്‍‍മറഞ്ഞിട്ടില്ല ...

തറവാടിയെ വിടല്ലേ.. പിന്നാലെ വിട്ടോ..പുള്ളി ഇപ്പോൾ നാട്ടിലുണ്ട്.. നാളെ ചെറായിയിലുമുണ്ടാകും..

qw_er_ty

June 26, 2009 6:27 AM

Faizal Kondotty said...

കാപ്പിലാന്‍ ,
പേടിയാകുന്നു എന്ന് പറഞ്ഞത് ചീത്ത പറയുന്നത് കേട്ടിട്ടല്ല .രണ്ടു ദിവസം മുമ്പ് കണ്ട ഒരു കമന്റ്‌ എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു .
ആ കമന്റ്‌ ഇതാ താഴെ കൊടുക്കുന്നു

"ഞാന്‍ മതം നോക്കിയാണ് പോസ്റ്റുകള്‍ക്ക് കമന്റുന്നത്. “ചില മതക്കാരുടെ” പോസ്റ്റില്‍ കമന്റാറേയില്ല. എന്നിരുന്നാളും ചിലപ്പോള്‍ അബദ്ധം പറ്റാറുണ്ട്. അബദ്ധം മനസീലായാല്‍ ഉടനെ ഡിലീറ്റ് ചെയ്യും. വൈകിയാണെങ്കില്‍ പിന്നെ ആ വശത്തേയ്ക്കേ പോകില്ല."

ഈ കമന്റ്‌ ഇട്ട വ്യക്തി സത്യത്തില്‍ ഉദ്ദേശിച്ചത് എന്തെന്ന് വ്യക്തമായി അറിയില്ല ,ഒരു പക്ഷെ യഥാര്‍ത്ഥത്തില്‍ അയാള്‍ അങ്ങിനെ ചെയ്യുന്നുണ്ടാവില്ല എന്നാല്‍ ഇങ്ങിനെ ചെയ്യുന്ന ചിലര്‍ ഉണ്ടാവാം എന്ന് എനിക്ക് തോന്നി , സാംസ്കാരിക ബൂലോഗത്തിന്റെ അടിവേര്‍ തന്നെ ഇളക്കി മാറ്റിയേക്കാവുന്ന ഈ ഒരു ചിന്താ രീതി ബ്ലോഗില്‍ പടര്‍ന്നിടുണ്ടോ അഥവാ ഇനി പടരുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടതില്‍ തെറ്റുണ്ടോ ?

കാപ്പിലാന്‍,താങ്കളുടെ ബ്ലോഗിലെ ആ ചര്‍ച്ചയില്‍ (ഒരു ജാതി ഒരു മതം ഒരു ദൈവം ബ്ലോഗര്‍ക്ക്) തുടക്കത്തില്‍ ഈ മത ഭ്രാന്തന്മാര്‍ക്ക് ഒരു ഇടത്താവളം കൊടുക്കണോ കാപ്പൂ എന്ന് എത്ര ആളുകള്‍ താങ്കളോട് ചോദിച്ചു . ? മറ്റുള്ളവര്‍ക്ക് പറയാനുള്ള കാര്യം കേള്‍ക്കുക പോലും ചെയ്യാതെയാണ് ചിലര്‍ ഇത്ര അന്ധമായി മുന്‍ വിധിയോടെ പ്രതികരിച്ചത് ..ഇത് ബ്ലോഗ്‌ ലോകത്തിനു ഗുണകരമാണോ ? താങ്കള്‍ തന്നെ എത്ര പ്രാവശ്യം അവരെ തിരുത്താന്‍ ശ്രമിച്ചു .

ഈ ഒരു ആശങ്ക എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് എന്നത് വാസ്തവം , ഒരു മത വിശ്വാസി ആയതു കൊണ്ട് ഒരുവന്‍ ഒരു മത ഭ്രാന്തന്‍ ആവുമോ ? മതത്തിലെ നന്മകള്‍ ഉള്‍ക്കൊണ്ടു അത് ജീവിതത്തില്‍ പകര്‍ത്തി ജീവിക്കുന്ന ആളുകളുമായി ഇടപഴകാന്‍ തന്നെ ഏറ്റവും മധുരതരം ആയ കാര്യം ആണ് . മറ്റുള്ളവരെ സഹായിക്കുന്നത് പുണ്യകരം ആണെന്ന് വിശ്വസിക്കുന്ന , ഒരാളെ തെറി പറയുന്നതും ഉപദ്രവിക്കുന്നതും അപരാധം ആണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരു നല്ല വിശ്വാസി മുഴുവന്‍ സമൂഹത്തിനും മുതല്‍ക്കൂട്ടാണ് .

പരസ്പരം മനസ്സിലാക്കാനും ആശകളും ആശങ്കകളും കൈ മാറാനും ഉള്ള ബൂലോഗത്തിന്റെ അനന്ത സാധ്യതകള്‍ മുന്‍ വിധികളാലും ഗ്വാ ഗ്വാ വിളികളാലും നമ്മള്‍ മന പ്പൂര്‍വ്വം തകര്‍ത്തു കളയുന്നതെന്തിന് ?

കാപ്പിലാന്‍ ..നമ്മള്‍ എല്ലാവരും ആ ചര്‍ച്ച വഴി കൂടുതല്‍ അടുത്തു എന്നതും പരസ്പരം കുറെയേറെ മനസ്സിലാക്കി എന്നതും സത്യമല്ലേ ,( ചര്‍ച്ച വീക്ഷിച്ചവരും ). പക്ഷെ ആ ചര്‍ച്ചയും പോസ്റ്റും ഒരു ഘട്ടത്തില്‍ താങ്കള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യേണ്ടി വന്നു . എന്ത് കൊണ്ട് ? ഒരു പരിധി കടന്ന തെറിവിളികള്‍ പരസ്പരം മനസ്സിലാക്കാന്‍ ഉപകരിച്ച ആ ചര്‍ച്ചയെ ഒരു ഘട്ടത്തില്‍ തകര്‍ത്തു കളഞ്ഞില്ലേ ..
എന്തോ കാരണത്താല്‍ വീണ്ടും റീ പോസ്റ്റ്‌ ചെയ്തത് കൊണ്ട് മാത്രം ആ ചര്‍ച്ച തുടരാന്‍ കഴിഞ്ഞത് .നല്ല രീതിയില്‍ നടന്ന ആ ചര്‍ച്ചയുടെ മറ്റു ഫലങ്ങള്‍ എന്തുമായി കൊള്ളട്ടെ , പക്ഷെ നമ്മള്‍ എല്ലാവരും പരസ്പരം കൂടുതല്‍ അടുത്തറിയാന്‍ ആ ചര്‍ച്ച ഉപകരിച്ചു എന്നത് സത്യം

ചോദിക്കട്ടെ ഇത്തരം ചര്‍ച്ചകള്‍ക്ക് തെറി വിളികളാല്‍ ഇടങ്കോലുമായി വന്നു നല്ല സംവാദങ്ങള്‍ കലക്കുന്നത് ഗുണകരം ആണ് എന്ന് തന്നെയാണോ കാപ്പിലാന്‍ താങ്കള്‍ വിശ്വസിക്കുന്നത് , ഇവയെ നിയന്ത്രിക്കേണ്ടതില്ല എന്നാണോ താങ്കളുടെ പക്ഷം ..?

കാപ്പിലാന്‍ said...

ഫൈസല്‍ ,

ബ്ലോഗിലെ ചര്‍ച്ചകള്‍ എങ്ങും പൂര്‍ണ്ണത കണ്ടിട്ടില്ല . എന്‍റെ അനുഭവം വെച്ച്‌ പറയുകയാണ്‌ .ആവശ്യത്തിനും അനാവശ്യത്തിനും കുറെ കമെന്റുകള്‍ വരുമെന്നല്ലാതെ കാര്യമാത്രമായ ഒരു ഫലം അതില്‍ നിന്നുണ്ടാകുമോ എന്ന് എനിക്കിപ്പോഴും സംശയമാണ് .എങ്കിലും കഴിഞ്ഞ ചര്‍ച്ചയില്‍ നമ്മള്‍ പരസ്പരം അടുത്ത് എന്നതും . മതതീവ്ര വാദികള്‍ എന്ന് വിളിച്ചവര്‍ തന്നെ നിങ്ങളുടെ ആശങ്കകള്‍ കണ്ടപ്പോള്‍ പ്രത്യേകിച്ചും അവസാന കമെന്റുകള്‍ , നിങ്ങള്‍ അങ്ങനെ അല്ല എന്ന് മനസിലാക്കുകയും ചെയ്തു . അതിന്റെ പ്രതിഫലനമായി ഞാന്‍ കണ്ടത് , ഇന്നലെ പരസ്പരം നിന്ന് തെറി വിളിച്ചവര്‍ ഇന്ന് അവരുടെ കമെന്റുകള്‍ ഡിലീറ്റ്‌ ചെയ്തതാണ് എന്നെ അല്‍ഭുതപ്പെടുത്തിയത് .പിന്നെ മാനസിക പിരിമുറുക്കങ്ങള്‍ തെറി വിളിച്ചാല്‍ ഒരു പക്ഷേ മാറുമായിരിക്കും . ഇത് റിസേര്‍ച്ച് ചെയ്യാന്‍ പറ്റിയ വിഷയമാണ് .++++ അക്കാടമിക്കാരന്‍ , പുള്ളിക്കാരന്റെ കമെന്റുകളില്‍ നിന്നും മനസിലാകുന്നത് ഒരു പാവമാണ് എന്നാണ് .കാരണം നമ്മളെ എല്ലാം അറിയാവുന്ന ആരോ ഒരാളാണ് . അയാളുടെ വിഷമങ്ങള്‍ കുറെ തെറി വിളിച്ചപ്പോള്‍ മാറിക്കിട്ടി . നിങ്ങളെ മത തീവ്ര വാദികള്‍ എന്നും പറഞ്ഞ് ഞാന്‍ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ നമ്മള്‍ തമ്മില്‍ ഇത്ര അടുക്കുമായിരുന്നോ ? ആ പോസ്റ്റില്‍ ആദ്യം തെറി വന്നത് ചിത്രകാരന് എതിരെയാണ് .ഒരു അനോണി കമെന്റ് .അത് ഞാന്‍ ഡിലീറ്റ്‌ ചെയ്യുകയും അനോണി കമെന്റ് അടയ്ക്കുകയും ചെയ്തു .

മനോജ്‌ ആ കമെന്റ് എന്തുകൊണ്ട് എഴുതി എന്നും അതിന്റെ വിശദീകരണവും മനോജ്‌ തന്നെ പറയുന്നുണ്ട് . ആരെങ്കിലും ഒരാള്‍ , ഇനി ഇപ്പോള്‍ ഞാന്‍ തന്നെ നാളെ മുസ്ലീം മതത്തിന് എതിരെ ഒരു വാക്ക് പറഞ്ഞ് പോയാല്‍ ഈ പറയുന്ന ആളുകള്‍ തന്നെ അവിടെ പൂരപ്പാട്ട് അഭിഷേകം നടത്തും . നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പേരുകള്‍ കളയുന്നത് .എന്നാല്‍ ബാക്കിയുള്ള മതങ്ങള്‍ക്ക് അത്ര തീവ്രത ഇല്ല .എന്തുകൊണ്ടാണ് എന്നറിയില്ല .( എന്‍റെ സ്വന്തം അനുഭവമാണ് ). കന്യാസ്ത്രീകള്‍ക്ക് എതിരെയും , പാതിരികല്‍ക്കെതിരെയും , എന്തിന് , ഞങ്ങളുടെ തിരുമെനിക്കെതിരെയും . സരസ്വതിയുടെയും പാര്‍വ്വതിയെയും പറ്റി ഞാന്‍ എഴുതിയിട്ടും ഇത്രക്ക്‌ ക്ഷോഭം എവിടെ നിന്നും കണ്ടില്ല .നിസാരമായ കാര്യങ്ങള്‍ക്ക് എന്നെ പൂരപ്പാട്ടിനാല്‍ അഭിക്ഷേകം ചെയ്തിട്ടുണ്ട് . എനിക്കിനിയും ആ വക കാര്യങ്ങളില്‍ തീരെ ഭയമില്ല എന്ന് ഞാന്‍ ഇവിടെ അറിയിക്കുകയാണ് . ഈ കാര്യം ഇന്നലെ കാലം എന്ന ബ്ലോഗറോട് ഞാന്‍ പറഞ്ഞിരുന്നു .

കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടക്കും എന്ന് തന്നെ പ്രതീക്ഷിക്കാം . എങ്കിലും കാര്യ ഗൌരംവമായ ചര്‍ച്ചകള്‍ക്കിടയില്‍ തെറി വിളി നടത്തുന്നതിനോട് യോജിപ്പില്ല . നിവര്‍ത്തി ഇല്ലാതെ വന്നാല്‍ അങ്ങനെയും ആകാം :)

Manoj മനോജ് said...

ഫൈസല്‍ ഞാന്‍ എന്ത് കൊണ്ട് അങ്ങിനെ എഴുതിയെന്നതിനുള്ള മറുപടി അവിടെയിട്ടിട്ടുണ്ട്. വായിച്ചു കാണും എന്ന് കരുതുന്നു. മത ബ്ലോഗുകളുടെ മാത്രം കാര്യത്തിലാണ് ഞാന്‍ അങ്ങിനെ അഭിപ്രായം പറഞ്ഞത്. തെറ്റിദ്ധാരണയുണ്ടാക്കിയതില്‍ വിഷമമുണ്ട്.

പക്ഷേ എനിക്ക് പറയുവാനുള്ളത് ഒരു മതത്തെ പറ്റി വിരുദ്ധമായ അഭിപ്രായം പറയുമ്പോള്‍ അയാളെ ചീത്ത പറഞ്ഞ് അവഹേളിക്കുകയാണോ വേണ്ടത്. ബീമാപള്ളിയെ പോലെ, കെ.സി.ബി.സി.യെ പോലെ സഹിഷ്ണുതയോടെ പ്രതികരിക്കുകയല്ലേ ചെയ്യേണ്ടത്?

കാപ്പിലാന്‍ said...

Pravachakan said...
അലി മുതല്‍പ്പേര്‍ അടങ്ങുന്ന മണുക്കന്മാരെ,
ഇത് കാപ്പിലാനും ചാണക്യനും അനില്‍ബ്ലൊഗും ഒക്കെ ചേര്‍ന്നുള്ള ഒരു ഊമ്പിക്കലല്ലെ.
അനില്‍ബ്ലോഗന്റെ ഈ പോസ്റ്റൊക്കെ ഒന്ന് പോയ് പാരടാപ്പാ.


June 23, 2009 5:12 PM


ഒരു കാര്യം കൂടി പറയാതിരിക്കാന്‍ പറ്റുന്നില്ല . നമ്മള്‍ ചര്‍ച്ച ആദ്യം തുടങ്ങിയപ്പോള്‍ , നിങ്ങളുടെ കൂട്ടത്തില്‍ ഉള്ള ആളുകള്‍ തന്നെയാണ് നിങ്ങളെ ആദ്യം തെറ്റിക്കാന്‍ നോക്കിയത് . മുകളില്‍ ഉള്ള കമെന്റ് ആണ് അതിനുദാഹരണം .

Faizal Kondotty said...

കാപ്പിലാന്‍ ചേട്ടാ ,
മുകളില്‍ pravachakan പറഞ്ഞതു , ചര്‍ച്ചയുടെ ആരംഭത്തില്‍ അനില്‍ ജിയും മറ്റും ഇസ്ലാമിനെതിരെ എഴുതിയിട്ടുണ്ട് എന്ന് "അദ്ദേഹത്തിന് തോന്നിയത് " ചൂണ്ടിക്കാണിക്കുക ആയിരിക്കും അതിന്റെ ഉദ്ദേശം .., ഒരു പക്ഷെ ആ സമയത്ത് ചര്‍ച്ച വല്ലാതെ മുന്നോട്ടു പോയിട്ടുണ്ടായിരുന്നില്ല . എന്നാലും കാപ്പിലാന്‍ നിക്ഷ്പക്ഷത പുലര്‍ത്തിയത്‌ അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മ ആകാം ..പക്ഷെ ഞങ്ങള്‍ ആ കമന്റ്സ് നു ആവശ്യത്തില്‍ കവിഞ്ഞ വല്ല പ്രാധ്യാന്യം കൊടുത്തോ ? ഇല്ലല്ലോ ..?
അല്ലേലും പുറത്തു നിന്ന് ചര്‍ച്ച വീക്ഷിക്കുന്ന ഒരാള്‍ക്ക്‌ തുടര്‍ച്ചയായി പങ്കെടുക്കുന്നവരെപ്പോലെ
ക്ഷമയോടെ ചിന്തിയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല , പക്ഷെ കാപ്പിലാന്‍ ചേട്ടാ .. നല്ലരീതിയില്‍ അവസാനിച്ച ആ ചര്‍ച്ചയില്‍ ഞങ്ങളുടെ ഭാഗത്തെ അനോണി , നിങ്ങളുടെ ഭാഗത്തെ അനോണി എന്നൊക്കെ ഉണ്ടോ ? അപ്പൊ ആ പ്രവാചകന്‍ ഒഴികെ ബാക്കി യുള്ള തെറിവിളിക്കാര് നിങ്ങളുടെതാണ് എന്ന അര്‍ഥം വരുന്നില്ലേ ..? അങ്ങിനെ ഒരു അര്‍ത്ഥത്തില്‍ നമ്മള്‍ അതിനെ കാണേണ്ടതുണ്ടോ ? ആ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത മൂന്നാം ഗ്രൂപ്പ്‌ എന്ന് കരുതുക യല്ലേ വേണ്ടത് ? അതല്ലേ ശരി ? +++ അകാദമി ആരെണെന്ന് ഏറെക്കുറെ ബോധ്യമായെന്നു കരുതുന്നു .. ആള് പാവം തന്നെ , പക്ഷെ ആ പേര് മാറ്റിയാല്‍ മതിയായിരുന്നു . അത് വെറും തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്ത പണിയാണ് എന്നതില്‍ തര്‍ക്കമില്ല .അവനെ ഒരു മത തീവ്രവാദിയായി തെറ്റിദ്ധരിച്ചു ചാണക്യനും , അനിലും ആദ്യം അതില്‍ വീഴുകയും ചെയ്തു .
അതൊക്കെ പോട്ടെ , പര്യവസാനം ആണ് ഏതൊരു കാര്യത്തെയും നല്ലതോ ചീത്തയോ വിലയിരുതുന്നതിലെ മുഖ്യ ഘടകം , ആ ചര്‍ച്ച നല്ല രീതിയില്‍ തന്നെ അവസാനിച്ചു എന്ന് തന്നെയാണ് എന്റെ വിലയിരുത്തല്‍ , കുറഞ്ഞ പക്ഷം ഇരു പക്ഷത്തുമുള്ള തെറ്റിദ്ധാരണകളുടെ മഞ്ഞുരുകാന്‍ എങ്കിലും അത് സഹായകം ആയല്ലോ . കാപ്പിലാന്‍, താങ്കളുടെ ക്ഷമയും നിക്ഷ്പക്ഷതയും ആണ് യഥാര്‍ത്ഥത്തില്‍ അതിനു കാരണം ആയതു .hats of you man .!
അകാദമിയെ വിമര്‍ശിച്ചു ഞാന്‍ ഈ ബ്ലോഗില്‍ ഇട്ട പോസ്റ്റ്‌ നമ്മുടെ ചര്‍ച്ചയുടെ ഒരു നല്ല ഇമ്പാക്റ്റ്‌ എന്ന നിലയില്‍ മാതൃകാപരമായി ഞാന്‍ ഡിലീറ്റ് ചെയ്തു .
താങ്കള്‍ പറഞ്ഞ പോലെ പറയാനുള്ളത് പറഞ്ഞു ഇനി അകാദമി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ .

കൂട്ടത്തില്‍ പറയട്ടെ .. ഉദ്ദേശ ശുദ്ധി ഏതൊരു കാര്യത്തിന്റെയും നല്ല പര്യവസാനത്തിന് അത്യന്താപേക്ഷിതം ആണ് . താങ്കള്‍ നല്ല ഉദ്ദേശത്തോട് കൂടി ഇട്ട പോസ്റ്റ്‌ ആയതു കാരണം ആണ് അത് നല്ല രീതിയില്‍ തീര്‍ന്നത് .. മാരകം ആയ ഒളിയമ്പുകള്‍ ഇടയില്‍ വന്നിട്ടും ,
താങ്കള്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ ,(ബാക്കിയുള്ള മതങ്ങള്‍ക്ക് അത്ര തീവ്രത ഇല്ല .എന്തുകൊണ്ടാണ് എന്നറിയില്ല..തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ) വളരെ ഗൌരവകരം ആയി കൈകാര്യം ചെയ്യേണ്ടതാണ് എന്നതിനാല്‍ അവ കൂടുതല്‍ വിശകലത്തിനു,ഉടനെ തന്നെ പരിഗണിക്കാനായി , മാറ്റി വെച്ചിരിക്കുന്നു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"രാമചന്ദ്രാ .. എന്താ സ്വഭാവ സർട്ടിഫിക്കറ്റ് സ്വന്തമങ്ങോട്ട് പാസ്സാക്കല്ലേ സുഹൃത്തേ... സഗീറിന്റെ കവിതയുടെ പേരിൽ അനോണി ഐഡിയിലും രാമചന്ദ്രനായും തെറി വിളിച്ചത് കണ്ടവരാരും മണ്‍‍മറഞ്ഞിട്ടില്ല ..."

സഗീറിന്റെ കാര്യം ഇപ്പഴും ഓര്‍മ്മയില്‍ ഉണ്ടല്ലേ, *****അക്കാദമി സുഹൃത്തേ? ഞാനന്ന് ഒരു പീതാംബരന്‍ എന്ന മുഴുത്ത അനോണിയുമായി തെറി വിളിനടത്തിയിട്ടുണ്ട്. അത് സഗീറിനെ കുടുംബത്തോടെ തെറിവിളിക്കാന്‍ (ഇതിപ്പോള്‍ ഇവിടെ ഇത്ര കൃത്യമായി ഓര്‍ക്കണമെങ്കില്‍ ****അക്കാദമി എന്ന അനൊണിയും ഉണ്ടായിരുന്നിരിക്കണം) വന്നപ്പൊള്‍ അദ്ദേഹത്തെ അനുകൂലിച്ചതിന് എന്നെ തെറി വിളിച്ചപ്പൊള്‍ ഞാന്‍ തിരിച്ച് വിളിച്ചിട്ടുണ്ട്, എന്റെ ഐഡിയില്‍ തന്നെ. പിന്നെ അന്നത്തെ “ആ” അനോണി ഞാന്‍ തന്നെയാന്ന് ഉറപ്പിച്ചാ? :) സന്തോഷം.

ഞാന്‍ ഹരിശ്ചന്ദ്രനോ, ഗാന്ധിയനോ ഒന്നുമല്ല, ഒരു കവിളില്‍ അടിച്ചാല്‍ പറ്റുമെങ്കില്‍ അടിച്ചവന്റെ രണ്ട് കരണവും അടിച്ച് പൊളിക്കുക എന്നതാണെന്റെ മുദ്രാവാക്യം. നല്ല രീതിയില്‍ വരുന്നവനോട് നന്നായി തന്നെ പെരുമാറും. മുന്‍ വൈരാഗ്യം വെച്ച് ആരോടും പെരുമാറാറുമില്ല.

ബ്ലോഗില്‍ നിന്ന് ആരുടേം സ്വഭാവ സര്‍ട്ടിഫിക്കറ്റും കൊണ്ട് പോകണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല, അനോണി സുഹൃത്തേ. ഇത് പറയാനെങ്കിലും സ്വന്തം പേരില്‍ വരേണ്ടതായിരുന്നു. മറഞ്ഞിരുന്ന് യുദ്ധം ചെയ്യുന്നവനോട് എതിര്‍ക്കാന്‍ ഞാനില്ല.

“തറവാടിയെ വിടല്ലേ.. പിന്നാലെ വിട്ടോ..പുള്ളി ഇപ്പോൾ നാട്ടിലുണ്ട്.. നാളെ ചെറായിയിലുമുണ്ടാകും.."

ഇതിപ്പോള്‍ തറവാടിക്കു വേണ്ടിയുള്ള വാദമാണല്ലോ അനോണീ? തറവാടിയെ ഏത് രീതിയിലാണ് ഉപദ്രവിച്ചത്? അദ്ദേഹം ഒരു പോസ്റ്റ് ഇട്ടപ്പോള്‍ അതിനെ വിമര്‍ശിച്ചതിനോ? ആ വിമര്‍ശനം മോശമായ ഭാഷയില്‍ ആയിരുന്നോ സുഹൃത്തേ?

ഇപ്പോള്‍ തറവാടി പറഞ്ഞ അതേവാചകം പറയട്ടെ, വിദ്യാഭ്യാസം ഉള്ള എല്ലാവര്‍ക്കും സംസ്കാരം ഉണ്ടാവണം എന്നില്ല. സംസ്കാരത്തിന്റേയും സദാചാരത്തിന്റേയും അപ്പോസ്തലന്മാര്‍ ചമയുന്നവര്‍ക്കും ഈ പറഞ്ഞ സംസ്കാരം ഉണ്ടാവണം എന്നില്ല. അതാണ് താങ്കളുടെ പേര് തന്നെ തെളിയിക്കുന്നത്.

“കുറെ കവിത എഴുതലും കഥ എഴുതലും, ചര്‍ച്ചിക്കലും, ബ്ലോഗെഴുതലുമൊന്നുമല്ല ജീവിതവും മാനുഷ്യത്വമെന്നും ഒക്കെ തിരിച്ചറിയുന്ന ഒരു ദിവസം വരും ജീവന്‍ ശരീരത്തെ വിടുന്ന ആ നിമിഷത്തിലായിരിക്കും ഇത്തരക്കാര്‍ക്ക് ബോധോദയമുണ്ടാകുക.“

കവിതയും ,കഥയും ബ്ലോഗും എഴുതാതിരിക്കുന്നവര്‍ക്കും ഈ പറയുന്ന മനുഷ്യത്വം ഉണ്ടായിക്കൊള്ളണമെന്നില്ല.

ജീവന്‍ ശരീരത്തെ വിടുന്ന ആ നിമിഷത്തിലും ഇത്തരക്കാര്‍ക്ക് ബോധോദയമുണ്ടായിക്കൊള്ളണമെന്നില്ല.


qw_er_ty

കാലം said...

ഞാന്‍ തന്നെ നാളെ മുസ്ലീം മതത്തിന് എതിരെ ഒരു വാക്ക് പറഞ്ഞ് പോയാല്‍ ഈ പറയുന്ന ആളുകള്‍ തന്നെ അവിടെ പൂരപ്പാട്ട് അഭിഷേകം നടത്തും . നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പേരുകള്‍ കളയുന്നത് .എന്നാല്‍ ബാക്കിയുള്ള മതങ്ങള്‍ക്ക് അത്ര തീവ്രത ഇല്ല .എന്തുകൊണ്ടാണ് എന്നറിയില്ല .( എന്‍റെ സ്വന്തം അനുഭവമാണ് ). കന്യാസ്ത്രീകള്‍ക്ക് എതിരെയും , പാതിരികല്‍ക്കെതിരെയും , എന്തിന് , ഞങ്ങളുടെ തിരുമെനിക്കെതിരെയും . സരസ്വതിയുടെയും പാര്‍വ്വതിയെയും പറ്റി ഞാന്‍ എഴുതിയിട്ടും ഇത്രക്ക്‌ ക്ഷോഭം എവിടെ നിന്നും കണ്ടില്ല .നിസാരമായ കാര്യങ്ങള്‍ക്ക് എന്നെ പൂരപ്പാട്ടിനാല്‍ അഭിക്ഷേകം ചെയ്തിട്ടുണ്ട് . എനിക്കിനിയും ആ വക കാര്യങ്ങളില്‍ തീരെ ഭയമില്ല എന്ന് ഞാന്‍ ഇവിടെ അറിയിക്കുകയാണ് . ഈ കാര്യം ഇന്നലെ കാലം എന്ന ബ്ലോഗറോട് ഞാന്‍ പറഞ്ഞിരുന്നു .

പ്രിയ കാപ്പിലാന്‍
ഈ വരികളിലൂടെ വീണ്ടും താങ്കള്‍ എന്തോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നുന്നു. ഞാന്‍ താങ്കളോട് ഒരു കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. അനോണി കമന്റുകളെ മാത്രം ആധാരമാക്കി ഒരു സാമാന്യ വത്കരണം ശരിയായ രീതിയല്ല എന്നത്. സ്വയം മുസ്ലീമാ‍ണെന്ന് പരിചയപ്പെടുത്തിയ ശേഷം താങ്കളെ ആരെങ്കിലും പൂരപ്പാട്ട് നടത്തിയുട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് നല്‍കാനുള്ള ബാധ്യതതയും താങ്കള്‍ക്കുണ്ട്.

“പ്രവാചകന്‍“ എന്ന അനോണി തന്ന ലിങ്കിലൂടെ ഞാന്‍ പോയി നോക്കി. അവിടെ താങ്കളുടെ ആദ്യ കമന്റ് താങ്കള്‍ തന്നെ ഡിലീറ്റാക്കിയിരിക്കുന്നു. ആരാണെന്ന് താങ്കളെ തെറിവിളിച്ചതു എന്നും എന്തായിരുന്നു താങ്കളുടെ ആദ്യ കമന്റ് എന്നും താങ്കള്‍ തന്നെ വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

മുസ് ലീങ്ങള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ തിരിച്ച് പ്രതികരിക്കുന്നു എന്നത് സത്യമാണ്. അവാസ്ഥവവും അസത്യവും അബദ്ധ ജടിലവുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിനെതിരെ നിശബ്ദത പാലിക്കുന്നത് ഷണ്ഡത്വവും മറു വിഭാഗത്തിന്റെ ആരോപണങ്ങളെ അംഗീകരിക്കലുമാവില്ലേ?. മറിച്ചാണെങ്കില്‍, തികച്ചും വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ (അത് സമൂഹത്തെ തെറ്റിദ്ധരിക്കാന്‍ സാധ്യത ഇല്ലാത്തതുമാണെങ്കില്‍) ഇഗ് നോര്‍ ചെയ്യുന്നതാണ് ഉചിതം. എന്റെ നിരീക്ഷണത്തില്‍ ശ്രീ ജബ്ബാറിനെ പോലുള്ളവര്‍ അത്തരം ഗണത്തില്‍ പെടുന്നവരാണ്. മറ്റൊരാള്‍ ബഹുമാനിക്കുന്നതിനെ നാം ബഹുമാനിക്കണമെന്നില്ലെങ്കിലും അതിനെ നിന്ദിക്കുന്നതും അവഹേളിക്കാന്‍ ശ്രമിക്കുന്നതും അല്പത്വവും അഹങ്കാരവും ഒത്തു ചേര്‍ന്നവര്‍ ചെയ്യുന്ന പണിയാണെന്നാണെന്റെ പക്ഷം.

താങ്കള്‍ മാത്രമല്ല ഇതേ തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്ഇവിടെയും ചില ആളുകള്‍ ഇത്തരം ചില പരാമര്‍ശങ്ങള്‍ നടത്തുന്നതായി കാണാം.
സഹിഷ്ണുത എന്നതിന് എല്ലാ വിമര്‍ശനങ്ങളും ആരോപണങ്ങളും അംഗീകരിച്ച് അടങ്ങിയൊതുങ്ങി ഒരു മൂലയില്‍ കഴിയുക എന്നതാണ് ചിലര്‍ കണ്ടെത്തുന്ന വ്യാഖ്യാനം. ഇവരുടെ മനസ്സിലിരിപ്പോര്‍ത്തു സഹതാപം തോന്നുകയല്ലാതെ മറ്റെന്തു ചെയ്യാന്‍. ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ പാടില്ല എന്ന് പറയുന്നവരല്ലെ യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുതയുള്ളവര്‍.? ഇതൊരു തരം സാമ്രാജ്യത്വ ഫാസിറ്റ് കുതന്ത്രമല്ലേ? എതിര്‍ക്കുന്നവരെയെല്ലാം ഭീകരാരായി ചിത്രീകരിച്ചാല്‍ പിന്നെ ബാക്കിയെല്ലാം എളുപ്പമായി കിട്ടുമല്ലോ.

വിമര്‍ശനം തിരുമേനിമാര്‍ക്കെതിരായാണെങ്കിലും, സന്യാസിമാര്‍ക്കെതിരായാലും, മുസ് ലീയാക്കന്‍ മാര്‍ക്കെതിരായാലും യാഥാര്‍ഥ്യ ബോധത്തോട് കൂടിയുള്ളതാണെങ്കില്‍ കുഴപ്പമില്ല. അങ്ങിനെ യാണെങ്കില്‍ മറുപടി പറയാനും തിരുത്താനുള്ള ബാധ്യത അവര്‍ക്കുണ്ട്. ഒരു പ്രതികരണവും അവരുടെ ഭാഗത്ത് നിന്നില്ലായെങ്കില്‍ അവര്‍ക്കെതിരായ ആരോപണങ്ങളെല്ലാം ശരിയാണെന്നും അത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തെയ്യാറല്ലാ എന്നും വരുന്നു. “നിങ്ങള്‍ എങ്ങനെയൊക്കെ വിമര്‍ശിച്ചാലും ഞങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ കാണൂ“ എന്ന ഭാവം.

കുറെ തെറിവിളിച്ചാല്‍ ടെന്‍ഷന്‍ റിലീസായി കിട്ടുമെന്ന വാദം വളരെ വിചിത്രമായി തോന്നുന്നു. ഇതൊരു മാനസിക രോഗമായാട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു തെറിവിളിക്കാരനു മാത്രമേ മറ്റൊരു തെറിവിളിക്കാരനെ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ തെറിവിളിക്കാരെ ഒരിക്കലും ന്യായീകരിക്കരുതെന്നാണ് കാപിലാനോടുള്ള എന്റെ വിനീതമായ അഭ്യര്‍ത്ഥന.

Faizal Kondotty said...

കേരള ++++++ ബ്ലോഗ് അക്കാഡമി ഇവിടെ ഇട്ട ഒരു കമന്റ്‌ താഴെ കൊടുക്കുന്നു ..

കേരള ++++ ബ്ലോഗ് അക്കാഡമി said...
ഇല്ല ഫൈസലേ, തറവാടിക്കെതിരെയെന്നല്ല ആരേയും തെറി വിളിക്കാന് പോയിട്ടില്ല.
“മുമ്പ് വല്ലയിടത്തും അങ്ങിനെ സംഭവിചിട്ടുണ്ടെങ്കിലും “ ഇല്ല, ഇല്ല, മുന്പൊരിക്കലും സംഭവിച്ചിട്ടില്ല. ഉണ്ടെങ്കില് തറവാടി പറയട്ടെ. മോശമായി ഒരാളോടും ബ്ലോഗില് വന്ന് ഈ ഒരു വര്ഷത്തിനിടയില് ഞാന് പ്രതികരിച്ചിട്ടില്ല.


രാമചന്ദ്രാ സുഹൃത്തേ … നിങ്ങളുടെ ഉദ്ദേശ ശുദ്ധിയെ ചെയ്യുന്നില്ല.. ഇങ്ങനെ (മുകളിലുള്ള) കമന്റ് കണ്ടപ്പോൾ ഇത്രയും പറയാതിരിക്കാൻ എനിക്ക് കഴിയുന്നതെങ്ങിനെ.
തെറി വിളി ചിത്രകാരനും അവന്റെ പിണിയാളുകളെ മാത്രമേ ഞാന്‍‍ ചെയ്തിട്ടുള്ളൂ, അതിനിയും അനുസ്യതം തുടരുകയും ചെയ്യും.
ബ്ലോഗിൽ അനോണിമിറ്റിക്കെന്തു വിലയാ ഉള്ളത്.. വേണമെങ്കിൽ ഒരു പേരിടുകയും കേരളത്തിലോ ഇനി ഉഗാണ്ടയിലെയോ അഡ്രസ്സുണ്ടാക്കാൻ..ഗൂഗിളുള്ളിടത്തോളം കാലം ഇതിനോക്കൊ വലിയ വിഷമമുണ്ടോ.. അതിലോന്നും ഒരു കാര്യവുമില്ല ...

തറവാടി പറയുന്നത് മനസ്സിലാകണമെങ്കിൽ സെലകറ്റഡ് ബ്ലോഗ് വായിച്ചാൽ പോരാ.. മാത്രമല്ല അവിടെ ആളെ എടുത്ത് പറയുന്നതും ഉചിതമല്ല. അതൊന്നു അറിയില്ലേ….. കവിതയുടെ പേരിൽ ഒരു മാന്യ മല്ലൂ ബ്ലോഗ്ഗറുടെ വീട്ടിലേക്ക് ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയവരാ മലയാള മാന്യ ബ്ലോഗേർസുകൾ … എഴുതിയവൻ ചെയ്യണ്ട,…… ചെളി മണത്തു നടക്കുന്ന കൂട്ടരും ജീവിക്കുന്ന ഒന്നാണ് ബ്ലോഗ്.

ബ്ലോഗിൽ പ്രവാചകന്മാരായി ആരും ഇല്ല.. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തെറി വിളിക്കാത്തവരോ മാനസികാമായി ടോർച്ച്ർ ചെയ്യാത്തവരോ ആരാണിവിടെ ഉള്ളത്. ലിങ്ക് പൊക്കി ഇനിയും നാറ്റിക്കുന്നില്ല.

ചർച്ചിക്കുന്ന വിഷയങ്ങളിൽ ആശയപരമായ വൈരുദ്ധ്യങ്ങൾ ഉണ്ടാകാം, എങ്കിലും
എത്ര പേർ സഹിഷണതയോടെ അതിനെ സമീപിച്ചിട്ടുണ്ട്.
ഓർമ്മാക്കുറിപ്പികൾക്ക് തേങ്ങയുടക്കാനും അതിനു നന്ദി പറയാനുമല്ലാതെ നമുക്ക് എന്തറിയാം. അല്ലാതെ കാര്യപ്രസകതമായ കാലിക വിഷയങ്ങളെ / ചർച്ചകളെ ഭൂലോകത്ത് മാന്യമായി / രമ്യമായി പര്യവസാനിച്ചിട്ടുണ്ടോ.

ജബ്ബാർ മാഷിന്റെ കാര്യം തന്നെയെടുക്കാം. കൃത്യമായി മറുപടി പറയുന്നതിനിടയിൽ കയറി ഖുറാൻ വായിക്കുകയോ കാണുക പോലും ചെയ്യാത്തവർ ഓരോന്ന് ക്വാട്ട് ചെയ്യുന്നത് കണ്ടിട്ട് വിഷയം വിട്ടവർ എത്രയോ പേരുണ്ട്. ഒരു ചർച്ചയും ലക്ഷ്യം കാണാറില്ല. ജബ്ബാർ മാഷെ കുറിച്ച് എനിക്ക് പറയാനുള്ളത് സൂരജ് ഇവിടെ പറഞ്ഞ കമന്റ് വായിക്കുക.

കൂടുതൽ പറയുന്നില്ല . എന്റെ സമനില തെറ്റും. ചിത്രകാരനെയും അവന്റെ മൂടുനക്കികളെയുമൊക്കൊ ("കു" ശിഷ്യന്മാരടക്കം) പറയാൻ നിന്നാൽ തെറി ഉപയോഗിച്ചേ മതിയാവൂ… അടുത്തൂ കൂടെ ഒന്ന് നീങ്ങിയാൽ അറിയാം ഇവന്റെയൊക്കൊ ബ്ലോഗിൽ നിന്നും വമിക്കുന്ന ദുർഗന്ദത്തിന്റെ അളവ്.

അതല്ലേ ശരി ? +++ അകാദമി ആരെണെന്ന് ഏറെക്കുറെ ബോധ്യമായെന്നു കരുതുന്നു.

എന്നെ പൊക്കിയിട്ട് എന്തു ഗുണം ഫൈസലേ നിങ്ങൾക്ക്...എനിക്ക് മനസ്സിൽ തോന്നുന്നത് കുറിച്ചു, അതിന് വ്യകതമായ കാരണങ്ങളുണ്ട്, ഫൈസലല്ലാതെ അവരെ സംരക്ഷിക്കാന്‍‍ ഭൂലോകത്ത് നിന്ന് (അനോണി ഐഡിയോഴികെ) ഒരുത്തനും വരില്ല. കാരണം അവരതഹർഹിക്കുന്നു.

ഒരാളെ അടുത്തറിയാന്‍‍ അവന്റെ മുഴുവന്‍‍‍ ബ്ലോഗുകള്‍‍ വായിച്ചാല്‍‍ മതി, അവനെന്തിനാ ബ്ലോഗെയുതുന്നത് കുറേയോക്കൊ മനസ്സിലാക്കാന്‍‍ കഴിയും. ബ്ലോഗെഴുത്ത് ലോകം നന്നാക്കാനോ ഇവിടെ സംസാകാരിക വിപ്ലവം കൊണ്ടുവരാനൊന്നുമല്ല.. എല്ലാവര്‍ക്കും വെറും ഒരു നേരം പോക്ക്. അത്രേയുള്ളൂ..

ഒരു സുഹൃത്ത് (പേരില്ല) ബ്ലോഗില്‍‍ എഴുതിയത് കണ്ടു, ചിത്രകാരന്റെ ശില്‍‍പശാലയെ കുറിച്ച്.. വർഷത്തില്‍‍ 9-10 നടത്തിയെത്രേ... എന്നിട്ടവര്‍‍ കേരളം തന്നെ ഇളക്കി മറിച്ചു.. ha ha

... more on later at my conveninet time.. really i want to wind up my comment shortly..
sorry for long..

എന്റെ ബ്ലോഗിന്റെ പേർ തല്ക്കാലം മാറ്റാൻ നിരവ്വാഹമില്ല. ഇതെന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ്. വേണമെങ്കിൽ ഫൈസലിന് നീക്കം ചെയ്യാം :)))

qw_er_ty

June 27, 2009 12:35 AM

Faizal Kondotty said...

കേരള ++++++ ബ്ലോഗ് അക്കാഡമി said
ചർച്ചിക്കുന്ന വിഷയങ്ങളിൽ ആശയപരമായ വൈരുദ്ധ്യങ്ങൾ ഉണ്ടാകാം, എങ്കിലും
എത്ര പേർ സഹിഷണതയോടെ അതിനെ സമീപിച്ചിട്ടുണ്ട്.
ഓർമ്മാക്കുറിപ്പികൾക്ക് തേങ്ങയുടക്കാനും അതിനു നന്ദി പറയാനുമല്ലാതെ നമുക്ക് എന്തറിയാം. അല്ലാതെ കാര്യപ്രസകതമായ കാലിക വിഷയങ്ങളെ / ചർച്ചകളെ ഭൂലോകത്ത് മാന്യമായി / രമ്യമായി പര്യവസാനിച്ചിട്ടുണ്ടോ.


പ്രിയ കേരള ++++++ ബ്ലോഗ് അക്കാഡമി സുഹൃത്തേ ,
താങ്കളുടെ ഇത്തരം വാക്കുകളില്‍ സത്യത്തിന്റെ അംശങ്ങള്‍ ധാരാളം ഉണ്ട് , ഇത്തരം തേങ്ങയുടക്കലും നന്ദികളും ബ്ലോഗ്‌ വളര്ച്ചയല്ല , തളര്‍ച്ചയാണ് എന്ന് പലപ്പോഴും തോന്നിപ്പോകുന്നുണ്ട് .. മറ്റൊരു തരം "ക്കഥ" പതനം .

എന്നെ പൊക്കിയിട്ട് എന്തു ഗുണം ഫൈസലേ നിങ്ങൾക്ക്...എനിക്ക് മനസ്സിൽ തോന്നുന്നത് കുറിച്ചു, അതിന് വ്യകതമായ കാരണങ്ങളുണ്ട്, ഫൈസലല്ലാതെ അവരെ സംരക്ഷിക്കാന്‍‍ ഭൂലോകത്ത് നിന്ന് (അനോണി ഐഡിയോഴികെ) ഒരുത്തനും വരില്ല. കാരണം അവരതഹർഹിക്കുന്നു
പ്രിയ +++ സുഹൃത്തേ , ഞാന്‍ ആരെയും പുകഴ്ത്തുന്നില്ല , പക്ഷെ ആരെയും ഇകഴ്ത്തേണ്ട കാര്യമെന്ത് എനിക്ക് ? ബൂലോഗത്ത്‌ വളരെ അടുത്ത് മാത്രം വന്നതിനാല്‍ മുമ്പ് നടന്ന ഒരു കാര്യവും, എനിക്കറിയില്ല ... നല്ല ആശയ വിനിമയങ്ങളും സാഹിത്യ ആസ്വാദനങ്ങളും എന്നിവയെക്കാള്‍ മുന്‍തൂക്കം വ്യക്തി ഹത്യകള്‍ നടക്കുന്നതിലാണ് എന്നറിയുകില്‍ ,ബൂലോഗത്ത്‌ ഞാന്‍ ഇങ്ങിനെ ഇറങ്ങില്ലായിരുന്നു . ഇത്ര ആവേശത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലായിരുന്നു .

നാട്ടിലായിരുന്നപ്പോള്‍ ഗ്രാമീണ ക്ലബ്ബുകള്‍ , പുരോഗമന കലാ സാഹിത്യ സംഘ ചര്‍ച്ചകള്‍ , നാടകങ്ങള്‍ (എഴുതിയും അഭിനയിച്ചും ), സാമൂഹ്യ സേവന മേഖലയില്‍ സഹകരണം , തുടങ്ങി lively ആയ കാര്യങ്ങളില്‍ ആയിരുന്നു മുഴു സമയവും, അതിനാല്‍ തന്നെ ബൂലോഗത്ത്‌ കേറാന്‍ പോയിട്ട് എത്തിനോക്കാന്‍ തന്നെ സമയം ഇല്ലായിരുന്നു . ( പാവങ്ങള്‍ക്ക് വീട് വെച്ച് കൊടുക്കുന്ന ഒരു കൊച്ചു ഗ്രാമീണ സംഘത്തിനെ കൂടെ കല്ല്‌ ചുമക്കാനും ഓടു ഇറക്കാനും ഞാന്‍ പോയിട്ടുണ്ട് അന്ന് -ആ "പാടുകളില്‍" അഭിമാനിക്കുന്നുമുണ്ട് ബ്ലോഗിലെ ഉപരിപ്ലമായ ചര്‍ച്ചകളെക്കാള്‍ -.

കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടക്കല്‍ എന്ന സ്ഥലത്ത് തെങ്ങില്‍ നിന്ന് വീണു മരിച്ച വേലായുധന്റെ കുടുംബത്തിനു അവിടെ നിന്നും ഇവിടെ നിന്നും നുള്ളി പൊറുക്കി കൂട്ടി സ്വരൂപിച്ച പണം കൊണ്ട് ഒരു കൊച്ചു വീട് വെച്ച് കൊടുക്കാന്‍ കഴിഞ്ഞപ്പോള്‍ മുന്‍പ് വച്ച് കെട്ടിയ മുക്കാലും പൊളിഞ്ഞു പോയ ഒരു ഓലപ്പുരയില്‍ പറക്കമുറ്റാത്ത നാല് കുട്ടികളെയും കൂടെ കഴിഞ്ഞ വേലായുധന്റെ നിസ്സഹായയായ വിധവ , നിങ്ങളെ പറഞ്ഞയച്ചത് ദൈവം ആണ് മക്കളെ എന്ന് പൊട്ടി കരഞ്ഞു പറഞ്ഞപ്പോള്‍ ദൈവം കാരുണ്യവും സ്നേഹവും ആണെന്ന് എനിക്ക് ബോധ്യം വരാന്‍ ഒരു വ്യാഖ്യാനവും വേണ്ടി വന്നില്ല .

ഇപ്പോള്‍ 9 മാസം മുന്‍പ് ലീവ് എടുത്തു ഗള്‍ഫില്‍ വന്നതിനു ശേഷം , വരണ്ട മരുഭൂമി എന്നെ കൊഞ്ഞനം കാട്ടി തുടങ്ങിയപ്പോള്‍ , ഒരു പാട് സമയം ഫ്രീ ഉള്ള ഒരു ജോലി കിട്ടിയപ്പോള്‍ , പതിയെ ബൂലോഗത്ത്‌ വന്നതാണ് .ഇവിടെ സംകാരം പഠിപ്പിക്കാം എന്നോ മറ്റോ വ്യാമോഹിച്ചുമല്ല . പക്ഷെ ഞാന്‍ അനുഭവത്തില്‍ കണ്ട കൂട്ടായ്മയുടെ ഒരു ലോകം (മത ജാതി രാഷ്ട്രീയ വ്യത്യാസമില്ലാതെ ,പരസ്പരം സ്നേഹിച്ച ), ബൂലോഗത്തും കണ്ടേക്കാം എന്ന് തെറ്റിദ്ധരിച്ചു പോയി ..
ആദ്യം ചെന്ന് പെട്ടത് ജബ്ബാര്‍ മാഷെ ബ്ലോഗ്‌ ആയതു കാരണം അതിനെ വിമര്‍ശിച്ചു ഞാന്‍ ഒരു ഇസ്ലാമിക ബ്ലോഗ്ഗര്‍ ആയി എന്ന് മാത്രം ..

ഒരു പാട് പറയുന്നില്ല .. ഈ ബൂലോഗത്തിനു ഞാന്‍ അനുയോജ്യന്‍ അല്ല എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു .. ഇവിടെ മറ്റുള്ളവര്‍ അധ: പതിച്ചത് കൊണ്ടല്ല , അവരുടെ നിലവാരത്തിലേക്ക് ഉയരാന്‍ എനിക്ക് കഴിയുന്നില്ല എന്ന് മാത്രം .
ആരെയും ഉദ്ധരിക്കാന്‍ ഇട്ട പോസ്റ്റ്‌ അല്ല ഇത് എന്ന് കൂടെ പറഞ്ഞു കൊള്ളട്ടെ
നിര്ത്തുന്നു

തറമണ്ണിൽ said...

ഫൈസൽ,
സന്ദർഭോചിതമായി ഇങ്ങനെ ഒരു പോസ്റ്റിട്ടതിനെയും അതിലെ ഉദ്ദേശശുദ്ധിയെയും മതിക്കുന്നു. ഈ പോസ്റ്റിലെയും, കമന്റുകളിലെ നല്ല ആശയങ്ങളെയും നിർദ്ദേശങ്ങളെയും ഔചിത്യബോധത്തോടെ ഏറ്റെടുക്കുവാനും അഭിപ്രായ വ്യത്യാങ്ങൾ വ്യക്തിഹത്യകളിലേക്കും തെറിപ്രയോഗങ്ങളിലേക്കും മാറാതെ സൌഹൃദചർച്ചകളിലേക്ക് വഴിവെക്കുന്ന രീതിയിലാവട്ടെ ഇനിയുള്ള ബ്ലോഗ് വേദികൾ എന്ന് നമുക്ക് പ്രത്യാശിക്കാം.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നിരാശനാവാതെ ഫൈസൽ..

ഇതൊക്കെ അങ്ങിനെയിരിക്കും ..നമുക്ക് ശരിയെന്ന് തോന്നുന്നത് പറയുക..

ചർച്ചകൾ ചർച്ചകളാവട്ടെ. തർക്കം ഒന്നിനും പരിഹാരവുമാകില്ല..

ആശംസകൾ

കേരള ++++ ബ്ലോഗ് അക്കാഡമി said...

വേലായുധന്റെ നിസ്സഹായയായ വിധവ , നിങ്ങളെ പറഞ്ഞയച്ചത് ദൈവം ആണ് മക്കളെ എന്ന് പൊട്ടി കരഞ്ഞു പറഞ്ഞപ്പോള്‍...

ഞാനെന്തു പറഞ്ഞാലും അധികപറ്റാവും.. ആ നെറ്റിയിൽ ഒന്നു ചുംബിക്കട്ടെ..:)))


ഫൈസല്‍‍ സുഹൃത്തേ.. നിങ്ങളെന്തിന് മറ്റുള്ളവരെയും മലയാള ബ്ലോഗിന്റെ നിലവാരത്തെ കുറിച്ചും ബോധ്യപ്പെടുന്നതിന്. ഇതാണ് മലയാള ബ്ലോഗിന്റെ ശാപം. പലരും ഇത്തരം ന്യായങ്ങള്‍‍ പറഞ്ഞു വിട്ടുനില്‍ക്കുന്നതാണ് ഈ നിലവാരത്തില്‍‍ എത്താന്‍‍ കാരണം.

നിങ്ങള്‍‍ ഈ ബൂലോകത്ത് വന്നതു മുതല്‍‍ ശ്രദ്ധിക്കുന്ന പലരില്‍‍ ഒരാളാണ് ഞാനും..

സഭ്യമായ ഭാഷയില്‍‍ സംസാരിക്കുകയും
തികച്ചും മാന്യമായി മറ്റുള്ളവര്‍‍ക്ക് മാതൃകാപരമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍‍‍ പ്രതിപക്ഷ ബഹുമാനത്തോടെ മറുപടി നല്‍കുന്ന നിങ്ങളെ അനുമോദിക്കാന്‍‍ വാക്കുകളില്ല... വെറുതെ സുഖിപ്പിക്കാന്‍‍ വേണ്ടി പറയുകയല്ല

ഫൈസലേ... ഞാന്‍‍ ബഹുമാനിക്കുന്ന കൂട്ടത്തിലുള്ള ഒരാള്‍‍ തന്നെയാണ് നിങ്ങളും..

നിങ്ങള്‍‍ ഇനിയും എഴുതണം... നിങ്ങളെ പോലെയുള്ളവരാണ് ഈ ബൂലോകത്തിന് ആവശ്യം.. ശാസ്ത്ര വിഷയങ്ങളിലുള്ള അറിവുകള്‍‍ പരിണാമത്തെ കുറിച്ചും മറ്റും എഴുതൂ സുഹൃത്തേ.. ബ്ലോഗ് വായിക്കുന്നവരില്‍‍ വളരെ കുറഞ്ഞ പക്ഷമേ കമന്റാറുള്ളൂ.. അതു കൂടി ഓര്‍ക്കുക. പല വിഷയങ്ങളും പിന്നീട് എഴുതാമെന്ന് മുമ്പ് പറഞ്ഞ വാക്കുകളും പാലിക്കുക.

ഇതു കൂടി പറയട്ടെ..
ഞാന്‍‍ വ്യക്തിഹത്യക്ക് തുടക്കമിട്ടവനല്ല. കാപ്പിലാന്റെ ബ്ലോഗില്‍‍‍‍ അങ്ങനെ സംസാരിച്ചത് തന്നെ വ്യക്തിഹത്യകള്‍ കണ്ടു മടുത്തു

സഹിക്കാവുന്നതിനും അപ്പുറത്തായിപ്പോയതു കാരണമാണ്. അറിയാതെ വാക്കുകളും കൈവിട്ടു പോയി.. ഇതു തന്നെയാണ്
എല്ലായിടത്തും സംഭവിക്കുന്നത്.

വിഷയങ്ങള്‍‍ വ്യക്തികളില്‍‍ നിന്ന് വ്യക്തികളിലേക്ക് നീങ്ങുമ്പോള്‍‍‍ വ്യത്യസതമായ ചിന്താഗതികളും മുന്‍വിധികളും നമ്മെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുന്നു. തറവാടിയുടെ പോസ്റ്റിനും അതു തന്നെയാണ് സംഭവിച്ചത്. തറവാടി ഉദ്ദേശിച്ചതിനു വിരുദ്ധമായിട്ടാണ് പലരും ഉള്‍ക്കൊണ്ടത് അതു പോലെ തിരിച്ചും. വിശദീകരിച്ചാല്‍‍ അത് വ്യക്തിഹത്യയായിട്ട് പരിണമിക്കും അല്ലെങ്കിൽ അവിടെ എത്തിക്കാന്‍‍‍‍ ബൂലോകത്ത് തക്കം പാര്‍‍ത്തിരിക്കുന്നവര്‍‍ ഉണ്ട്.

എത്ര കാലം നാമിങ്ങനെ സദാചാരത്തെകുറിച്ച് സംസാരിക്കും. ഒരു കാര്യവുമില്ല.
ഒരു കാര്യം അടുത്ത പോസ്റ്റ് നാളെത്തന്നെ പോരട്ടേ.

നിറുത്തുന്നു.

എന്റെ വാക്കുകള്‍‍ നിങ്ങളെ എതെങ്കിലും തരത്തില്‍‍ വിഷമിപ്പിച്ചുട്ടെണ്ടേങ്കില്‍‍ സദയം പൊറുക്കുക ഈ സഹോദരനോട്. :)))

(അവസാനം ഞാന്‍ സ്വന്തം കൈ കൈകുകയല്ലട്ടോ. ഇതൊക്കൊ തന്നെയല്ലെ മല്ലുവിന്റെ ഗുണം.)

ഈ കമന്റിനു വേണ്ടി മാത്രം പേരു ഒന്നു തിരുത്തി.

qw_er_ty

Helper | സഹായി said...

ഫൈസൽ ജീ,

ഒരു സംശയം കൂടി ബാക്കിയുണ്ട്‌,

മറ്റുള്ളവരുടെ അഭിപ്രായത്തെ ബഹുമാനിച്ച്‌ തെറി പറയുന്നവരും, മറ്റുള്ളവരുടെ അഭിപ്രയത്തെ പേടിച്ച്‌ ബ്ലോഗ്‌ വിടുന്നവരും തമ്മിൽ എന്തെങ്കിലും വിത്യാസമുണ്ടോ?.

ബ്ലോഗിന്‌ ഒരു മനശാസ്ത്രമുണ്ട്‌. അതിനുള്ള എറ്റവും പുതിയ തെളിവ്‌, കാപ്പിലാൻ ലിങ്കിയ കുവലിൽ കാണാം.

ഒരു വായനക്കാരന്റെ കമന്റിലെ ഒരു വാക്ക്‌ മതി, നല്ലരീതിയിൽ നടക്കുന്ന ചർച്ച, ഒട്ടോ പിടിച്ച്‌ അവന്റെ പിന്നലെ പോയി, മപ്രാണം ഷാപ്പ്‌ വഴി കറങ്ങി, ആശ്രമത്തിലെത്തി നിൽക്കാൻ. ഇതിൽ കാപിലും വീണു എന്ന് ഷക്കില എന്ന പോസ്റ്റ്‌ സാക്ഷി.

നിശ്പക്ഷമായി, ഇരുന്ന്, ചിന്തിക്കുന്ന വായനക്കാരുണ്ട്‌. പക്ഷെ, സൈബർ യുഗത്തിൽ നാം ഓടുകയാണ്‌, അറ്റ്‌ ലൈറ്റ്‌ സ്പീഡ്‌, പറഞ്ഞത്‌ തെറ്റാണെന്ന് ബോദ്യമാവുബോഴെക്കും നാം ഒരു ഭൂഖണ്ഡം പിന്നിട്ടിരിക്കും. (അനുഭവം കുരു)

തെറ്റിധാരണ സൃഷ്ടിക്കുന്ന തലക്കെട്ടുകൾ, വായനക്കാരനെ പിടിച്ചിരുത്തുന്ന തുടക്കം, പറയാനുള്ളത്‌ പറയാതെ തുടരും എന്ന് പറയുന്നവന്‌, തുടരാൻ കഴിയാത്ത അവസ്ഥ, ഇങ്ങനെ ഉദാഹരണങ്ങൾ നിരവധി.

ഫാസ്റ്റ്‌ ഫൂഡ്‌ കഴിക്കുന്ന നമ്മൾക്ക്‌ ഇപ്പോൾ എല്ലാം ഫാസ്റ്റാ, എല്ലാം. അതിന്റെ ദോഷമാണ്‌, ഈ വ്യക്തിഹത്യയും, പൂരപാട്ടും.

ടെൻഷൻ റിലീസ്‌ ചെയ്യുന്നത്‌ തെറിയിലൂടെയാണ്‌, അത്‌ രോഗമാണെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞു. അല്ല, ശരീരം അനുവദിച്ച എറ്റവും നല്ല മാർഗ്ഗം. അവൻ, ടെൻഷൻ റിലീസ്‌ ചെയ്തില്ലെങ്കിൽ അത്‌ അതിലും വലിയ പ്രശ്നമാ സുഹൃത്തെ. മറ്റുള്ളവർ വേദനിക്കും എന്ന ചിന്തയില്ലാത്തവർ, അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുവാൻ സമയം ലഭിക്കുന്നതിന്‌ മുൻപെ, അവൻ റിലീസ്‌ ചെയ്തിരിക്കും. ക്ഷമിക്കുവാൻ എല്ലാവർക്കുമാവില്ല. സഹിക്കുവാനും.

ചിലരെ വീണ്ടും ഇവിടെയെത്തിക്കുവാൻ ഫൈസലിന്‌ കഴിഞ്ഞില്ലെ, അത്മാർത്ഥതയോടെ ക്ഷമപണം നടത്തുവാൻ അവസരം നൽകിയില്ലെ, അത്‌ ഫൈസലിന്റെ ക്ഷമയുടെ കഴിവ്‌. അവർക്കോ ആശ്വാസവും.

Faizal Kondotty said...

കേരള ++++ ബ്ലോഗ് അക്കാഡമി said...

@ helper സഹായി,

മാന്യന്മാരോട് മാന്യമായി സംസാരിക്കാനേ ഞാന്‍‍ പഠിച്ചിട്ടുള്ളൂ.. നിന്നോട് ഞാന്‍‍ ഒന്നിനും വന്നിട്ടില്ലല്ലോ.ക്ഷമിക്കാനും സഹിക്കാനും .. ഇതൊക്കൊ പറയാന്‍‍ നീയാരാ മോനേ... ഞാന്‍‍ സംസാരിക്കുന്നത് ഫൈസലിനോടാണ്... വഴിയെ പോകുന്നവരോട് അതിനു താല്‍‍പര്യമില്ല. മണത്തു വരും ഒന്ന് കേള്‍ക്കുമ്പൊള്‍‍ തന്നെ ...

കൂടുതല്‍‍ ഓവറാക്കാതെ ഒന്നു പോഡേയ്..

June 27, 2009 6:36 AM

കൊണ്ടോട്ടിമൂസ said...

കേരള ++++ ബ്ലോഗ് അക്കാഡമി,

ഡാ...ഡാ...പോടാ..ഡേയ്..വീട്ടീ പോഡാ..

കനല്‍ said...

ബ്ലോഗില്‍ സാമുഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ പറയുകയും സംവാദിക്കുകയും ചെയ്യുന്നത് ഒരു തരത്തില്‍ ഒരു പൊതുപ്രവര്‍ത്തനമാണ്.
പൊതുപ്രവര്‍ത്തകന് നല്ല അനുഭവങ്ങളേക്കാള്‍ മോശം അനുഭവമാണ് കൂടുതലും നേരിടേണ്ടി വരിക.

അപവാദങ്ങളും അപഹാസ്യപ്പെടുത്തലുകളും ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക ഒരു പൊതുപ്രവര്‍ത്തകന്റെ വെല്ലുവിളിയാണ്. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയ ഒന്നല്ല.

നേരിടാന്‍ കഴിയാത്തവര്‍ ഇതിനൊന്നും ഇറങ്ങി തിരിക്കരുത്.(ഞാനിത് തെറിപറഞ്ഞവരെ ന്യായികരിക്കുകയല്ല.) ബ്ലോഗറെന്ന എഴുത്തുകാരന്‍ അല്പം കൂടി തന്റേടം കാണിക്കണമെന്ന് പറയുക ആയിരുന്നു. ബുക്ക് സ്റ്റാളുകളില്‍ സാഹിത്യപുസ്തകങ്ങളും നോവലുകളും മാത്രമായിരുന്നല്ലല്ലോ ഫൈസലിനു പണ്ട് കിട്ടിയിരുന്നത്, അതുപോലെ ബ്ലോഗുകളിലും നല്ലതുമാത്രം പ്രതീക്ഷിക്കരുത്.

Faizal Kondotty said...

കനല്‍ ജി ,

ബൂലോഗത്ത്‌ വന്നു " പെട്ടിട്ട് " വളരെ കുറച്ചല്ലേ ആയുള്ളൂ .. അതിന്റെ ഒരു ചെറിയ പ്രശ്നം ആണ് .. ഏതായാലും ഒരു കൈ നോക്കാന്‍ തീരുമാനിച്ചു ... നാളത്തെ എന്റെ പോസ്റ്റ്‌ കാണുക സമയം ഉണ്ടെങ്കില്‍ .. ബൂലോഗത്തും ചിലതൊക്കെ നടക്കുമോ എന്ന് നോക്കണം അല്ലോ .. , ബൂലോഗത്ത്‌ ഒന്നും നടന്നില്ലെലും ഭാവിയില്‍ ഞാന്‍ തെറി വിളിക്കാരന്‍ ആവാതിരുന്നാല്‍ നന്ന് എന്നായിരിക്കും താങ്കള്‍ ഒരു പക്ഷെ ഇപ്പോള്‍ ചിന്തിക്കുന്നത് ..വെല്‍, ലെറ്റസ് സീ വാട്ട്‌ വില്‍ ഹാപ്പെന്‍ !

Dear മനോജ്‌ ,

കാര്യം വ്യക്തമാക്കിയതിനു നന്ദി ! ബൂലോഗത്തും ആരും അങ്ങിനെ നെഗറ്റീവ് ചിന്തിക്കരുത് എന്നാണു എന്റെ അപേക്ഷ ! താങ്കള്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെ ചിന്തിക്കുന്നില്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം .. ചില മുന്‍ വിധികള്‍ ഒട്ടും ഗുണകരമല്ല എന്ന് വ്യക്തമാക്കാനാണ് ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് .. ഏതായാലും നാളത്തെ എന്റെ പോസ്റ്റു കൂടി നോക്കുക .. ഒരു പക്ഷെ ഏറ്റവും ആത്മാര്‍ഥമായി ഞാന്‍ ഇടുന്ന ഒരു പോസ്റ്റ്‌ ! .. കെ കെ രവിയും ഞാനും തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെയുള്ള "രക്ത " ബന്ധം .

അപ്പുട്ടന്‍ ,

പുസ്തകം റെഫര്‍ ചെയ്തതിനു നന്ദി , എനിക്ക് നല്ല ഇഷ്ടമുള്ള സബ്ജക്റ്റ്‌ ആണത് .. നന്ദി ! താങ്കള്‍ വായനയെ സീരിയസ്‌ ആയി എടുക്കുന്ന ആളാണെന്ന് തോന്നുന്നു

കാപ്പിലാന്‍ ചേട്ടാ ,

സ്നേഹത്തിന്റെ കൊച്ചരുവി തന്നെയാണ് ഇപ്പോഴും മലയാള ബ്ലോഗ്‌ , ഇനി അത് ഒരു പുഴയായി മാറട്ടെ .. മാനസിക പിരിമുറുക്കങ്ങള്‍ നല്ല കാര്യങ്ങള്‍ പങ്കു വെച്ചാലും മാറും .. ആ വഴിക്കും ഒരു ഗവേഷണം നടത്താം ...


എല്ലാവര്ക്കും ..നന്ദി ...

എന്ന് ഒരു പോസ്റ്റ് ‌ ഇട്ടു ബൂലോഗത്ത്‌ അങ്ങ് നന്നാക്കി കളയാം എന്ന് വ്യാമോഹിച്ച ഒരു വിവര ദോഷി ..

Faizal Kondotty said...

കോയമ്പത്തൂരില്‍ KRN Jem&Jwell എന്ന ഒരു കൊച്ചു ജ്വല്ലറി വര്‍ക്ക്‌ നടത്തുന്ന മലയാളിയായ കെ . കെ . രവിയും ഞാനും തമ്മില്‍ എന്ത് "രക്ത"ബന്ധം എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം .. !
പുതിയ പോസ്റ്റ്‌ "ഹൃദയ രക്ത"ത്താല്‍ എഴുതുന്നത്‌ .....

കണ്ണനുണ്ണി said...

ഏതു സമൂഹത്തിലും തിന്മയുടെ ഒരു അംശം കാണാം.. പക്ഷെ അത് വളരെ ചെറിയ അളവിലായിരിക്കും... എങ്കിലും അത് ആ സമൂഹത്തിന്റെ മുഴുവനായും ഉള്ള സല്പെരിനെ തന്നെ ബാധിക്കാറുണ്ട്..ഇതും അത് പോലെ തന്നെ അല്ലെ?

നല്ലതും ചീത്തയും വേര്‍തിരിച്ചു അറിയുവാനുള്ള പക്വത ഉള്ള ഒരു വായനക്കാരനു ബൂലോകം എന്നല്ല ഇതു മാധ്യമവും വിജ്ഞാനപ്രദം തന്നെ ആണെന്ന് ആണ് എന്‍റെ വിശ്വാസം..
ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.. ഈ ബൂലോഗം മലയാളികള്‍ക്ക് ഒരു മുതല്‍ കൂട്ട് തന്നെ ആണെന്ന്.

കുമാരന്‍ | kumaran said...

:)

shaan said...

Its getting very bored.. :(


This is the first time I'm spending more time in the malayalam blog world...

mostly ellaavarum paaraveppum, thammi theriyum.., maduthu...
nallath vallathum vaayikkaamennu vechu vannathaa..

anyway thanks,

cheers,
http://netxperts-me.com