Wednesday, July 8, 2009

ബ്ലോഗ്‌ പക്ഷികള്‍ക്ക് ആശംസകള്‍ !


ചെറായ് കടല്‍ തീരത്തിലേക്ക് ജൂലൈ 26 നു പറന്നിറങ്ങുന്ന ബ്ലോഗ്‌ പക്ഷികള്‍ക്ക് ആശംസകള്‍ !

ദേഹം മരുഭൂമിയിലാണെങ്കിലും എന്റെ മനസ്സ് കടല്‍ കാക്കയായി അവിടെ പറന്നു വരും,
ഒരു നുള്ള് പാഥേയം ഞാനും കൊത്തി തിന്നും ..,പിന്നെ പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ക്കായി ഇവിടെ ഈ ബ്ലോഗിന്റെ മൂലയില്‍ മഞ്ഞു കൊണ്ട് ഞാന്‍ കാത്തിരിക്കും .. ജീവനുള്ള മുഹൂര്‍ത്തങ്ങളും കൊത്തി നിങ്ങള്‍ തിരിച്ചു വരുന്നതും കാത്തു .


ബ്ലോഗില്‍ കുറെക്കാലമായി നിരന്തരം നാമുമായി ഇടപഴകുന്നവരെ നേരില്‍ കാണുക എന്നത് ഏറ്റം ആനന്ദകരം തന്നെ എന്ന് ഞാന്‍ തിരിച്ചറിയുന്നു !..

പരസ്പരം കാണുമ്പോള്‍ വിടരുന്ന പുഞ്ചിരിയുടെ പരിശുദ്ധി ഞാന്‍ മാനിക്കുന്നു !

പങ്കു വെക്കുമ്പോള്‍ സൗഹൃദത്തിന്റെ പുതിയ തലങ്ങള്‍ പൂക്കുന്നത് ഞാന്‍ കാണുന്നു !

ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ വയറിനെക്കാള്‍ നിറയുന്ന മനസ്സിനെ ഞാന്‍ അറിയുന്നു !

അവസാനം പിരിയുമ്പോള്‍ സങ്കടത്തോടെയുള്ള ഉള്ള ആ ആശ്ലേഷണത്തിന്റെ ആഴത്തെ ഞാന്‍ മനസ്സിലാക്കുന്നു !

പിന്നീട് ഓര്‍മ്മയില്‍ ഒരു ദീപ്തം പോലെ തെളിയേണ്ട , ആ സുന്ദര നിമിഷങ്ങളെ ഞാന്‍ മുന്‍കൂട്ടി ആദരിക്കുന്നു !

ഈ മീറ്റു ഒരു അനുഭവം ആക്കി മാറ്റാന്‍ മാസങ്ങളായി ആത്മാര്‍ഥമായും പരിശ്രമിക്കുന്ന ഹരീഷ് , ലതികാ സുഭാഷ് , അനില്‍@ബ്ലോഗ്, മണികണ്ഠന്‍ , ജോ -, നാട്ടുകാരന്‍ -,. നിരക്ഷരന്‍ ,etc.. എന്നിവര്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍ !
മീറ്റിനു വേണ്ടി കാത്തിരിക്കുന്നവരുടെ അണയാത്ത ആവേശവും ആത്മാര്‍ഥതയും പല കമന്റ്സ് ല്‍ നിന്ന് തിരിച്ചറിയുന്നു ....!

ഏതെങ്കിലും തരത്തില്‍ വിവാദങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ വേദനയില്‍ പങ്കു ചേരുന്നു !

ഓ.ടോ

"കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും കാലഘട്ടത്തിന്റെ ആവശ്യമെങ്കില്‍ കണ്ടുമുട്ടേണ്ടവര്‍ തീര്‍ച്ചയായും കണ്ടു മുട്ടും "
-- ഖലീല്‍ ജിബ്രാന്‍

17 comments:

Faizal Kondotty said...

ചെറായ് കടല്‍ തീരത്തിലേക്ക് ജൂലൈ 26 നു പറന്നിറങ്ങുന്ന ബ്ലോഗ്‌ പക്ഷികള്‍ക്ക് ആശംസകള്‍ !

Faizal Kondotty said...

ചെറായി ബ്ലോഗ് സുഹൃദ് സംഗമം 2009; കൂടുതല്‍ അറിയിപ്പുകള്‍ ദാ ഇവിടെ ഞെക്കിയാല്‍ കിട്ടും

കനല്‍ said...

ഫൈസലേ തനിക്ക് വേണ്ടി കോളേജില്‍ സമരം പ്രഖ്യാപിച്ചിരിക്കുവാ.. താന്‍ ടീസി വാങ്ങുകയാണെങ്കില്‍ ... ഒരു ലോഡ് ടിസി എഴുതാനുള്ള പേപ്പറിന് മാനേജ്മെന്റ് ഓര്‍ഡറ് നല്‍കേണ്ടി വരും ..

താന്‍ വാ

Helper | സഹായി said...

സംത്തിങ്ങ് ഇസ് ബെറ്റര്‍ ദാന്‍ നത്തിങ്ങ്. :)

കാസിം തങ്ങള്‍ said...

ദുബായീലെ കടല്‍‌കാക്കകള്‍ ചെറയിക്ക് പോകുന്നുണ്ടാവുമോ ആവോ‍ ?

Lathika subhash said...

ഫൈസൽ, നല്ല വാക്കുകൾക്ക് നന്ദി.ഞങ്ങൾ ഒരു നിമിത്തം മാത്രം. കടലിനക്കരെയും ഇക്കരെയുമായി കഴിയുന്ന ഓരോ ബ്ലോഗർമാരുടെയും താല്പര്യമാണ് ഈ മീറ്റിനെ ഇവിടെ വരെ എത്തിച്ചത്.

Faizal Kondotty said...

ലതി ചേച്ചി ,
ഈ മീറ്റ്‌ ഒരു യാഥാര്‍ത്ഥ്യം ആവാനും , ഏറ്റവും ഭംഗിയില്‍ നടത്താനും നിങ്ങള്‍ എല്ലാം കാണിക്കുന്ന ആത്മാര്‍ഥതയും ഉത്സാഹവും കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല .. ഏതെങ്കിലും വിവാദങ്ങളില്‍ കരിഞ്ഞു പോകുന്നതല്ല നിങ്ങളുടെ ഡെഡികേഷന്‍് എന്നറിയാം .. എങ്കിലും പറയട്ടെ .. മീറ്റിനു കുറിച്ച് ബൂലോഗത്ത്‌ നടന്ന ഏതെങ്കിലും തരത്തില്‍ തമാശകളോ കമ്മന്റുകളോ മനസ്സില്‍ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പൊറുക്കണം .. നിങ്ങളുടെ ആത്മാര്‍ഥതയും ഉദ്ദേശ ശുദ്ധിയും ആരും ചോദ്യം ചെയ്തിട്ടില്ല .. ചെയ്യുകയും ഇല്ല .. കാരണം ഒരു മീറ്റ്‌ സംഘടിപ്പിക്കുമ്പോള്‍് , അതും ബ്ലോഗേഴ്സ് മീറ്റ്‌ പോലെ സ്വദേശത്തും വിദേശത്തും ഉള്ള പല ആളുകളും പങ്കെടുക്കുന്ന ,അതിനു എത്ര മാത്രം ഹോം വര്‍ക്ക്‌ നിങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ ..

ആ നല്ല ശ്രമങ്ങള്‍ക്ക് നിങ്ങള്‍ സംഘാടകരെ ബൂലോഗം ആദരിക്കാതിരിക്കില്ല .. തമ്മില്‍ കാണണം എന്നാഗ്രഹിക്കുന്ന ആളുകള്‍ക്ക് ഒരു വേദിയുണ്ടാക്കിയ നിങ്ങളെ അവര്‍ക്ക് എങ്ങിനെ മറക്കാനാവും .?..ഹോസ്പിറ്റാലിറ്റി കൊണ്ട് നിങ്ങള്‍ അവരെയും സ്നേഹം കൊണ്ട് അവര്‍ നിങ്ങളെയും മൂടും എന്നുറപ്പ് .. അതില്‍ കാഴ്ചക്കാരനാകാന്‍് പോലും വിധിയില്ലാത്തതിനാല്‍ , ഇവിടെ ഇ ബ്ലോഗിന്റെ മൂലയില്‍ നിങ്ങള്ക്ക് ഏവര്‍ക്കുമായി ഈ പോസ്റ്റിനാല് ഞാന്‍ അര്‍പ്പിക്കുന്നു ... ഹൃദയം നിറഞ്ഞ ആശംസകള്‍ ,

കാപ്പിലാന്‍ said...

അത് ശരി .എന്നാല്‍ പിന്നെ എല്ലാം അങ്ങനെ ആകട്ടെ . ചെറായി കടല്‍ക്കരയില്‍ ഒരില ചോര്‍ എനിക്കും വേണ്ടി കാത്തിരിക്കുന്നുണ്ടാകും .ഞാനിപ്പോള്‍ ആര്‍ക്കും വേണ്ടാത്തവനായില്ലേ. എനിക്ക് സങ്കടം ഇല്ല ഫൈസല്‍ .ഞാന്‍ കരയുകയും അല്ല .ചുമ്മാതെ കണ്ണില്‍ ഒരു പൊടി വീണതാ.

Thus Testing said...

കാപ്പു ഒരു മീറ്റ് കൊണ്ട് തീരുന്നതാണോ സൌഹൃദങ്ങളും എഴുത്തും...എല്ലാവര്‍ക്കും ആശംസകള്‍

പാവത്താൻ said...

ഫൈസലേ, ബൂലോകത്തിപ്പോ എന്താ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാനാകാത്ത വിധം സങ്കീര്‍ണ്ണമാണ് കാര്യങ്ങള്‍....എന്താണ് കളി എന്താണ്‍് കാര്യം എന്നൊരെത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ....എന്തായാലും ചെറായ് മീറ്റ് ഭംഗിയായി നടക്കും. വിവാദങ്ങള്‍ക്കു വിട നല്‍കിക്കൊണ്ട് ഇങ്ങിനെയൊരു പോസ്റ്റ് ഇട്ടത് വളരെ നന്നായി...

Anonymous said...

Oi td bem com vc? parabens pelo seu blog está muito bom, um abraço.

പ്രയാണ്‍ said...

ഫൈസല്‍ നല്ല പോസ്റ്റ്.....എന്റെവകയും ആശംസകള്‍.

ബഷീർ said...

ആശംസകൾ

Sabu Kottotty said...

ഒച്ചേം വിളീം നായാട്ടും കഴിഞ്ഞു, ഇപ്പൊ ക്ഷമപറയലിന്റെ സീസണാ‍
ഞാനായിട്ടു കുറയ്ക്കുന്നില്ല

കാപ്പിലാന്‍,
താങ്കള്‍ എവിടെയുണ്ടെന്ന് എനിയ്ക്കറിയാം.

ബൂലോകത്ത് നല്ല നടനുള്ള അവാര്‍ഡിന്
ആരെങ്കിലും തെരഞ്ഞെടുക്കപ്പെട്ടാല്‍
അതു കാപ്പിലാനായിരിയ്ക്കും....
രണ്ടാം സ്ഥാനം ഫൈസല്‍ കൊണ്ടോട്ടിയ്ക്കും!!

എന്റെ പോസ്റ്റുകളും കമന്റുകളും
താങ്കളെ വിഷമിപ്പിച്ചെന്നറിയാം...
മീറ്റിനു താങ്കളുണ്ടാവുമോ ?

സംഭവാമി ദിനേ ദിനേ...

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ചിറകരിയപ്പെട്ടവരുടെ വില്പത്രം..

കൊട്ടോട്ടിക്കാരന്‍ said...

ക്രോം...ക്രോം...

poor-me/പാവം-ഞാന്‍ said...

Let us "C"