Tuesday, July 14, 2009

ആറ്റിലിറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്


(ഒരു സുഹൃത്തിന്റെ മൊബൈലില്‍ കണ്ടത് )

എത്ര ആത്മവിശ്വാസം ഉണ്ടെങ്കിലും ശരി , ആറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുന്നവര്‍ പ്രത്യേകം കരുതുക .. ആരെങ്കിലും ഒരാളുടെ ചെറിയ അശ്രദ്ധയോ , മറ്റോ മതി നമ്മളും ഇത് പോലെ ഒരു ഓര്‍മ്മ മാത്രമാകാന്‍ ..,

ഓ.ടോ

ഈ വീഡിയോ പോസ്റ്റ്‌ ഇടാന്‍ കാരണം ഇവര്‍ക്ക് വന്നു ചേര്‍ന്ന അസ്വാഭാവിക വിധിയെ കാണിക്കാന്‍ അല്ല ; മുന്‍പൊക്കെ ആറ്റിലെ അപകടങ്ങളെ ക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നത് നീന്തല്‍ അറിയാത്ത , വളരെ അശ്രദ്ധരായ ആളുകള്‍ക്ക് സംഭവിക്കുന്നതാണ് എന്നും നല്ല ആത്മ വിശാസവും കരുതലും ഉള്ളവര്‍ക്ക് ഒന്നും സംഭവിക്കാന്‍ സാധ്യത ഇല്ല എന്നുമായിരുന്നു .അതിനാല്‍ തന്നെ തീരെ അപരിചിതമായ സ്ഥലങ്ങളില്‍ വരെ ഇറങ്ങാന്‍ അമിത ആവേശത്തോടെ മുന്നിട്ടു വരാറുണ്ടായിരുന്നു .പക്ഷെ ഈ ദൃശ്യങ്ങള്‍ ‍ വെളിപ്പെടുത്തുന്നത് വളരെ ആകസ്മികമായി , ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ , വഴുതി പോകുന്നതായിട്ടാണ് ..

മാത്രമല്ല അറിയാതെ എങ്ങാനും വഴുതി പോയാല്‍ പാറക്കെട്ടുകളില്‍ തല ഇടിച്ചു ബോധം നഷ്ടപ്പെടാനും സാധ്യത ഉണ്ട് ..

അതിനാല്‍ അമിത ആത്മ വിശ്വാസം ഒഴിവാക്കി , വെള്ളച്ചാട്ടത്തിനു തൊട്ടു മുകളില്‍ വച്ചും , വെള്ളം കുറവാണെങ്കിലും ശരി പാറക്കെട്ടുകള്‍ നിറഞ്ഞ ആറുകളിലും കുളിക്കുന്നത് കഴിവതും ഒഴിവാക്കുക .. കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക , വിനോദ യാത്ര പോകവേ പ്രത്യേകിച്ചും .

18 comments:

ജിപ്പൂസ് said...

കുറച്ച് മുമ്പ് മെയിലില്‍ കിട്ടിയിരുന്നു ഫൈസല്‍ ഭായ്.പേടിപ്പെടുത്തുന്ന കാഴ്ച തന്നെ.അശ്രദ്ധ തന്നെയാണു ഈ കേസിലേയും വില്ലന്‍.

വാഴക്കോടന്‍ ‍// vazhakodan said...

അവരുടെ സമയം എത്തി.അല്ലാതെന്തു പറയാന്‍.സൂക്ഷിക്കുക പ്രത്യെകിച്ച് ഈ മഴക്കാലത്ത്.

ramanika said...

സൂക്ഷിച്ചാല്‍ ദുഖികേണ്ട !

Unknown said...

FATE... that's all.... some peoples enjoy RISK, some NOT... Those people who enjoy ADVENTUROUS games/time , wont change their mind EVEN THOUGH they know " they may loose their live in that game"... That's HUMAN NATURE... hi hi...

sHihab mOgraL said...

:(
:(
:(

അരുണ്‍ കരിമുട്ടം said...

ഭയാനകം

നിരക്ഷരൻ said...

ഇതിപ്പോ ആറല്ലല്ലോ ? ചെറിയ ഒരു വെള്ളച്ചാട്ടം തന്നെ ആണല്ലോ ? അങ്ങനെയുള്ളിടത്ത് ഇറങ്ങാനേ പാടില്ല.

അവര്‍ രണ്ട് പേരും രക്ഷപ്പെട്ടിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു.

Unknown said...

any how first make a tea, the we do discuss..ok

നാട്ടുകാരന്‍ said...

പലപ്പോഴും എനിക്കറിയാം എന്നുള്ള വിചാരം നമ്മെ പല കുഴപ്പതിലും ചാടിക്കും!

വയനാടന്‍ said...

ഇതെങ്ങിനെ കൂടുതൽ പേരെ കാണിക്കാമെന്നാണു ഞാൻ ചിന്തിക്കുന്നത്‌

Anil cheleri kumaran said...

എത്ര കണ്ടാലും പഠിക്കില്ല നമ്മുടെ നാട്ടുകാർ..

Unknown said...

സൂക്ഷിച്ചാല്‍ ദുഖികേണ്ട !
അവര്‍ രണ്ട് പേരും രക്ഷപ്പെട്ടിരിക്കും എന്നുതന്നെ വിശ്വസിക്കുന്നു.

ചിന്തകന്‍ said...

അതെ അവര്‍ രണ്ട് പേരും രക്ഷപെട്ടിട്ടുണ്ടാവും എന്നാശ്വസിക്കാം.

അശ്രദ്ധയും ചിലപ്പോള്‍, ഫൈസല്‍ സൂചിപ്പിച പോലെ, അമിത വിശ്വാസവും ഇത് പോലുള്ള അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.

ഇത്തരം സ്ഥലങ്ങളിലേക്ക് ടൂറടിക്കുന്നവര്‍ ജാഗ്രതൈ.

Typist | എഴുത്തുകാരി said...

ഇതിവിടെ ഇട്ടതെന്തായാലും നന്നായി. കുറച്ചുപേരെങ്കില്‍ കുറച്ചുപേര്‍ ശ്രദ്ധിക്കുമല്ലോ!

Areekkodan | അരീക്കോടന്‍ said...

ഹൊ...കണ്ടിട്ട്‌ തന്നെ നടുങ്ങുന്നു....പിന്നെ അനുഭവിച്ചാലോ...?പടച്ചവന്‍ രക്ഷിക്കട്ടെ

സൂത്രന്‍..!! said...

bayanakam

Rani said...

:( കഷ്ടം തന്നേ

ബഷീർ said...

വീഡിയോ കണ്ടില്ല എങ്കിലും ഊഹിച്ചു.

അപകട മരണങ്ങളിൽ നിന്ന് നമ്മെ എല്ലാവരെയും ജഗന്നിയന്താവ് രക്ഷിക്കട്ടെ. നാം സൂക്ഷിക്കുക പിന്നെ എല്ലാം അവന്റെ കൈകളിൽ അർപ്പിക്കുക