Sunday, March 27, 2011

സിന്ധുജോയ് Vs സിന്ധുജോയ് (വീഡിയോ)
ഈ ഇന്റര്‍വ്യൂകളുടെ ഒരു കാര്യം ... ഒന്നും നിഷേധിക്കാന്‍ കഴിയാത്ത രീതിയില്‍ സ്വന്തം വാക്കുകളാല്‍ വേട്ടയാടപ്പെടും .... പ്രത്യേകിച്ച് നിലപാടുകളില്‍ പെട്ടെന്ന് വെള്ളം ചേര്‍ക്കുന്നവരെ .

എക്സ് സഖാവ് സിന്ധു ജോയി തന്നെ തനിക്കു ഒരു അവഗണയും ഉണ്ടായിട്ടില്ലെന്നും യു ഡി എഫിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്തു നടത്തിയ സമരങ്ങളില്‍ വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ലെന്നും അവര്‍ ജീവന്‍ ടി വി ക്ക് നല്‍കിയ ഇന്റര്‍വ്യൂ യില്‍ പറയുന്നത് കേള്‍ക്കൂ . ( ഇപ്പോഴത്തെ എല്‍ ഡി എഫ് govt വന്നതിനു ശേഷമാണ് ഈ ഇന്റര്‍വ്യൂ എന്നത് ശ്രദ്ധേയമാണ് ) .
=========================
ചോദ്യ കര്‍ത്താവ്‌ : "ഈ രാഷ്ട്രീയ രംഗത്തായാലും വേറേതെങ്കിലും രംഗത്തായാലും കൂടുതലായിട്ട് പുരുഷന്മാരായിരിക്കും ഇതിന്റെ മുന്‍കൈ എടുക്കുക , അപ്പൊ ഈ രംഗത്തേക്ക് ഒരു സ്ത്രീ , സഖാവ് കടന്നു വന്നപ്പോള്‍ ഉള്ള ഒരു അനുഭവം എന്തായിരുന്നു"

സിന്ധു ജോയ് : "............. പിന്നെ ഒരു സ്ത്രീ എന്ന നിലക്ക് എന്നെ സംബന്ധിച്ച് പറയുമ്പോ ഒരു വിവേചനം എനിക്ക് അങ്ങിനെ ഉണ്ടായിട്ടില്ല "

ചോദ്യ കര്‍ത്താവ്‌ : തോന്നിയിട്ടില്ല .?

സിന്ധു ജോയ് : "ഇല്ല ഒരിക്കലും തോന്നിയിട്ടില്ല , കാരണം പുരോഗമന പ്രസ്ഥാനങ്ങളില്‍ ഒക്കെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത് , ഇത് വരെ എനിക്കങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നുള്ളതാണ് വസ്തുത , പൊതുവേ അങ്ങിനെ പറയാറുണ്ട് സ്ത്രീകള്‍ കടന്നു വരുമ്പോള്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകും എന്നൊക്കെ ..പക്ഷെ ഞാന്‍ മഹാരാജാസില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിസംഘടാ പ്രവര്‍ത്തനത്തില്‍ വന്നത്. അവിടെ വച്ചും ഞാന്‍ പലപ്പോഴും ഇങ്ങിനെ ആണുങ്ങള്‍ മാത്രം വന്നിട്ടുള്ള പോസ്റ്റുകളില്‍ കടന്നു വന്നിട്ടുണ്ട് ഉദാഹരണത്തിന് മഹാരാജാസില്‍ തന്നെ യൂനിറ്റ് പ്രസിഡണ്ട്‌ , എറണാംകുളത്ത് SFI യുടെ ഏരിയാ പ്രസിഡണ്ട്, അതുപോലെതന്നെ SFI യുടെ സംസ്ഥാന പ്രസിഡണ്ട്‌ ആകുന്ന ആദ്യത്തെ വനിതയാണ്‌ ഞാന്‍

ചോദ്യ കര്‍ത്താവ്‌ തുടര്‍ന്ന് യു ഡി എഫ് കാലത്തെ പഴയ സമരങ്ങളെ ക്കുറിച്ചും ഇപ്പോള്‍ കാണാത്തതിനെ ക്കുറിച്ചും ചോദിക്കുന്നു .. സിന്ധുവിന്റെ മറുപടി

സിന്ധു ജോയ് : "... ഞങ്ങളുടെ സമരങ്ങളില്‍ ഞങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്‌ ..., ആ യു ഡി എഫ് govt ന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഞങ്ങള്‍ നടത്തിയിട്ടുള്ള സമരങ്ങളുടെ എല്ലാം ഭാഗമായിട്ടാണ് 2006 ല്‍ പൊതു തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നു അധികാരത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നിട്ടുള്ളത് , പിന്നീട് LDF govt വന്നു സഖാവ് എം എ ബേബി യുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരുപാട് പരിഷ്കാരങ്ങള്‍ വരുത്താന്‍ വേണ്ടി നോക്കുന്നുണ്ട് .... .....സ്വാശ്രയ നിയമത്തില്‍ നമ്മള്‍ ഇപ്പോള്‍ നിയമം കൊണ്ട് വരാന്‍ തയ്യാറായി .പക്ഷെ .നിര്‍ഭാഗ്യവശാല്‍ കോടതികളില്‍ ഒക്കെ അത് കിടക്കുകയാണ് ....... പിന്നെ എന്നെ സംബന്ധിച്ച് പറയുമ്പോള്‍ ഞാന്‍ ഇപ്പോള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് ദേശീയ ലെവലില്‍ ആണ് . ദേശീയ വൈസ് പ്രസിഡന്റ്‌ എന്ന നിലക്കാണ് ആണ് ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് , അത് കൊണ്ട് പലപ്പോഴും ഞാന്‍ കേരളത്തില്‍ തന്നെ ഉണ്ടാവാറില്ല എന്നതാണ് വസ്തുത ...
==============================

ചില താല്‍പര്യങ്ങളുടെ പേരില്‍ നിലപാട് മാറ്റി മറു കണ്ടം ചാടുന്നവര്‍ ഇന്ന് ഒരു പുതിയ കാഴ്ചയല്ല .. പക്ഷെ സിന്ധു ജോയിയെപ്പോലെ പുരോഗമന പ്രസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം മാതൃകാപരമായി പ്രവര്‍ത്തിച്ചു , തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ ന്യായീകരണത്തിനായി ഇപ്പോള്‍ ആ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല എന്നും മറ്റും നട്ടാല്‍ കുരുക്കാത്ത കള്ളം പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഇവരൊക്കെ ഉള്ള പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഒരു വലിയ കാല ഘട്ട ത്തെക്കുറിച്ചോര്‍ത്തു ദു:ഖം തോന്നുന്നു ... മലയാളികളുടെ രാഷ്ട്രീയ ജീര്‍ണ്ണത എവിടെയെല്ലാം എത്തി നില്‍ക്കുന്നു എന്ന ഒരു ആശങ്കയും പങ്കു വെക്കുന്നു ..

ഇനി കുഞ്ഞാലിക്കുട്ടിയോടും , മന്‍മോഹന്‍ജി , ടു- ജി, ത്രീ- ജി , ഉമ്മന്‍ ജി നേതാക്കള്‍ക്കും ഒപ്പം സിന്ധു യു ഡി എഫിനെ ശക്തിപ്പെടുത്തട്ടെ ... ഭാവുകങ്ങള്‍ നേരുന്നു!

പിന്കുറി :
ഞാന്‍ വിശ്വാസിയാണ് , പ്രശ്നങ്ങള്‍ ഉണ്ട് എന്ന് സിന്ധു ജോയ് ...

- യഥാര്‍ഥ മത വിശ്വാസം നമ്മെ ധാര്‍മ്മികതയോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കണം , നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കാനും . അല്ലാതെ ഒരു സീറ്റ് കിട്ടാതെ വരുമ്പോള്‍ അഴിമതിക്കാര്‍ക്കും സ്ത്രീ പീഡകര്‍ക്കും ഓശാന പാടുകയും അവരെ വെള്ള പൂശുകയും ശക്തിപ്പെടുത്തുകയും അല്ല ... അത്തരം മത വിശ്വാസം കര്‍ത്താവ്‌ പോലും പൊറുക്കാത്ത വ്യാജ വിശ്വാസമാണ് എന്നാണു എന്റെ പക്ഷം ..... നാടിന്റെ താല്പര്യങ്ങള്‍ക്കായി നില കൊണ്ട്, ജനക്ഷേമ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്നവരെ അംഗീകരിക്കുക ..അവരെ ശക്തിപ്പെടുത്തുക ... മിനിമം അവരെ തകര്‍ക്കാന്‍ ശ്രമിക്കാതിരിക്കുകയെങ്കിലും ചെയ്യുക... - ലാല്‍ സലാം !

18 comments:

Faizal Kondotty said...

എന്തൊക്കെയാണ് ഇപ്പോള്‍ സിന്ധു ജോയ് പറഞ്ഞു കൊണ്ടിരിക്കുന്നത് , സ്ത്രീ എന്ന രീതിയില്‍ അവഗണന , സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല , അങ്ങിനെ അങ്ങിനെ ..

എന്നാല്‍ സിന്ധു തന്നെ നയം വിശദീകരിക്കുന്ന ഈ വീഡിയോ കാണൂ ... തനിക്കു ഒരു അവഗണയും ഇല്ലെന്നും പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന പല പൊസിഷനുകളും താന്‍ കൈകാര്യം ചെയ്തു എന്നും സ്വാശ്രയ പ്രശ്നത്തില്‍ നിയമ നിര്‍മ്മാണം അടക്കം ഉള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുണ്ടെന്നും നിര്‍ഭാഗ്യ വശാല്‍ അത് കോടതികളില്‍ അത് കിടക്കുകയാണെന്നും കൂടാതെ അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തങ്ങളില്‍ സമീപകാലത്ത് കാണാത്തതെന്നും സിന്ധു തന്നെ പറയുന്നത് കാണൂ ....

================================
ചില താല്‍പര്യങ്ങളുടെ പേരില്‍ നിലപാട് മാറ്റി മറു കണ്ടം ചാടുന്നവര്‍ ഇന്ന് ഒരു പുതിയ കാഴ്ചയല്ല .. പക്ഷെ സിന്ധു ജോയിയെപ്പോലെ പുരോഗമന പ്രസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം മാതൃകാപരമായി പ്രവര്‍ത്തിച്ചു , തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ ന്യായീകരണത്തിനായി ഇപ്പോള്‍ ആ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല എന്നും മറ്റും നട്ടാല്‍ കുരുക്കാത്ത കള്ളം പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഇവരൊക്കെ ഉള്ള പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഒരു വലിയ കാല ഘട്ട ത്തെക്കുറിച്ചോര്‍ത്തു ദു:ഖം തോന്നുന്നു ... മലയാളികളുടെ രാഷ്ട്രീയ ജീര്‍ണ്ണത എവിടെയെല്ലാം എത്തി നില്‍ക്കുന്നു എന്ന ഒരു ആശങ്കയും പങ്കു വെക്കുന്നു ..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ഫൈസല്‍ ഭായ്.. നന്നായി പറഞ്ഞിരിക്കുന്നു... സിന്ധു ജോയുടെ പ്രസ്താവനകള്‍ പലതും കാണുമ്പോള്‍ അവര്‍ക്ക്‌ മാനസികമായ എന്തോ കുഴപ്പം ബാധിച്ചതായി തോന്നുന്നു..

ഇ.എ.സജിം തട്ടത്തുമല said...

ഇന്ന് സിബ്ധു ജോയി തിരുവനന്തപുരത്ത് അരമനയിൽ പോയി പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ തോന്നിയത് ഇവിടെ പറയുന്നു:
നല്ല പ്രയത്തിൽ നല്ലൊരു അച്ചായനെ കല്യാണവും കഴിച്ച് രണ്ടോ മൂന്നോ കുട്ടികളുമായി ഞായറാഴ്ച തോറും പള്ളിയിലും പോയി സാധാരണക്കാരിയായ ഒരു കുടുംബിനിയായി കഴിയേണ്ടിയിരുന്ന ഒരു പൈങ്കിളിപ്പെണ്ണായി ജീവിക്കാനുള്ള തായിരുന്നു സിന്ധു ജോയി.അതിനുല്ല യോഗ്യതയേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു പെൺകുട്ടിക്ക് അർഹിക്കാത്ത അംഗീകാരങ്ങൾ ഒക്കെ കിട്ടിയപ്പോൾ സ്ഥലജല വിഭ്രാന്തി വന്ന് യാന്ത്രികമായി ഇങ്ങനെയൊക്കെ സംഭവിച്ചതിൽ അദ്ഭുതമൊന്നുമില്ല!

ഇ.എ.സജിം തട്ടത്തുമല said...

ഇന്ന് സിബ്ധു ജോയി തിരുവനന്തപുരത്ത് അരമനയിൽ പോയി പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ തോന്നിയത് ഇവിടെ പറയുന്നു:
നല്ല പ്രയത്തിൽ നല്ലൊരു അച്ചായനെ കല്യാണവും കഴിച്ച് രണ്ടോ മൂന്നോ കുട്ടികളുമായി ഞായറാഴ്ച തോറും പള്ളിയിലും പോയി സാധാരണക്കാരിയായ ഒരു കുടുംബിനിയായി കഴിയേണ്ടിയിരുന്ന ഒരു പൈങ്കിളിപ്പെണ്ണായി ജീവിക്കാനുള്ള തായിരുന്നു സിന്ധു ജോയി.അതിനുല്ല യോഗ്യതയേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു പെൺകുട്ടിക്ക് അർഹിക്കാത്ത അംഗീകാരങ്ങൾ ഒക്കെ കിട്ടിയപ്പോൾ സ്ഥലജല വിഭ്രാന്തി വന്ന് യാന്ത്രികമായി ഇങ്ങനെയൊക്കെ സംഭവിച്ചതിൽ അദ്ഭുതമൊന്നുമില്ല!

ചാര്‍ളി[ Cha R Li ] said...

ഞാന്‍ ലജ്ജിക്കുന്നു..
ഈ “ഒരുത്തി” ഒക്കെ SFI യില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു പറയേണ്ടീ വരുന്നതില്‍

വാഴക്കോടന്‍ ‍// vazhakodan said...

ഞാനും ലജ്ജിക്കുന്നു..
ഈ പെണ്ണ്“ഒരുത്തി” ഒക്കെ SFI യില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു പറയേണ്ടീ വരുന്നതില്‍

Nasiyansan said...

സിന്ധു ജോയി എന്ന 'മതമില്ലാത്ത ജീവന്‍' പ്രായപൂര്‍ത്തി വന്നപ്പോള്‍ അവരുടെ ഇഷ്ടടത്തിനു 'ഇഷ്ടമുള്ള മതം' തിരഞ്ഞെടുത്തു എന്നാണു ഈ സംഭവാത്തില്‍ നിന്നും മനസ്സിലാകുന്നത് ...

തോമസ് said...

ശ്രീ ഇ. എ. സജിം പറഞ്ഞതാണ് ശരി. സമയത്തു വിവാഹവും മറ്റും നടന്നില്ലെങ്കിൽ ഇങ്ങനെയും വരാം. അപ്പനും അമ്മയും ഇല്ലാത്ത ഈ കുട്ടിയ്ക്കു മറ്റ് ഉത്തരവാദപ്പെട്ടവരാരും ഇല്ലെന്നുണ്ടോ?

പി.റ്റി. തോമസ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

തൊലിയുടെ നിറം മാറിയത് ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു!

zubaida said...

ഫൈസല്‍ താങ്കള്‍ക്ക് സിന്ധുജോയിയുടെ വാര്‍ത്ത‍ മാത്രമേ കിട്ടിയുള്ളൂ എന്നത് ഏറെ കൌതുകകരം തന്നെ.

അതെ പാര്‍ടി (സിപിഎം) വോട്ട് വാങ്ങി ബിജെപിക്ക് കേരള നിയമസഭയില്‍ അകൌണ്ട് തുറന്ന അല്ഫോന്സിനെ കാണാതെ പോയതിലെ രാഷ്ട്രീയം മനസ്സിലാകുന്നില്ല.

സിന്ധു പോയത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ മതേതര പാര്‍ട്ടിയിലേക്കാണ്. എന്നാല്‍ അല്ഫോന്‍സ് പോയതോ ഇന്തിയിലെ ഏറ്റവും വലിയ ഫാഷിസ്റ്റ്‌ വര്‍ഗീയ പാര്‍ട്ടിയിലേക്കും. താങ്കള്‍ ഒരു യുക്തിവാദി അല്ലാത്തത് കൊണ്ട് താങ്കള്‍ ഒരു സ്ത്രീ വിരോധി ആവാന്‍ സാധ്യതയില്ല .

താങ്കള്‍ താങ്കളുടെ വിദ്ധ്യാര്‍ത്തി രാഷ്ട്രീയം (എസ എഫ് ഐ ) ഇപ്പോഴും പിന്തുടരുന്നു എങ്കില്‍ അല്ഫോന്സിന്റെ കാലുമാറ്റത്തെ കുറിച്ചും പ്രതികരിക്കേണ്ടിയിരുന്നു. അതുണ്ടായില്ല.

ഇവിടെ ബാക്കിനിക്കുന്ന ഒരു സാധ്യത താങ്കള്‍ പിണറായിയുടെ പ്രായോഗിക കമ്യുണിസ വക്തവാം എന്നുള്ളത് മാത്രമാണ്.

Subair said...

ഇന്ത്യവിഷനിലെ പൊളിട്രിക്സില്‍ സിന്ധു ജോയിയുടെ പഴയതും പുതിയതും ആയ ക്ലിപ്പിങ്ങുകള്‍ കാണിച്ചത് രസകരമായിരുന്നു.

നിസ്സഹായന്‍ said...

ഒരു സ്ത്രീയെന്ന നിലയിലോ ന്യൂനപക്ഷസമുദായത്തിലെ അവര്‍ണവിഭാഗമായ ലത്തീന്‍ കത്തോലിക്ക എന്ന നിലയിലോ പാര്‍ട്ടി തന്നെ ഒതുക്കി എന്ന ന്യായം പറയാന്‍ സിന്ധുജോയിയ്ക്ക് കഴിയുമെന്നു തോന്നുന്നില്ല. ഒന്നാമത് പാര്‍ട്ടിയ്ക്കു വേണ്ടി കഷ്ടപ്പെട്ട്, അതിന് ആനുപാതികമായി സ്ഥാനമാനങ്ങള്‍ ലഭിക്കാതെ പോയി എന്നു പരിഭവപ്പെടാന്‍ മാത്രം ഒന്നും ഉണ്ടായതായി കാണുന്നില്ല. പ്രായം അധികം അതിക്രമിച്ചിട്ടില്ല. അപ്പോള്‍ സംഗതി മറ്റ് ചിലതാണ്. കൃത്യമായ അവസരവാദം. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം രക്ഷപെടുകില്ലെന്നോ, പൊതുവെ ഇടതുപക്ഷം ഇനി ഒരിക്കലും രക്ഷപെടുകയില്ലെന്നോ , അല്ലെങ്കില്‍ ഇപ്രാവശ്യം മല്‍സരിക്കാന്‍ അവസരം കൊടുത്തില്ലെന്നോ അങ്ങിനെ പലതുമാകാം. മെത്രാന്മാരും പുരോഹിതന്മാരും ചാക്കിട്ട് പിടിച്ച ഭീഷണിപ്പെടുത്തിയതുമാകാം.

സുബൈദ ചൂണ്ടിക്കാട്ടിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യം ഒരു രീതിയില്‍ ഇതിനേക്കാള്‍ അപകടകരമെന്നു പറയാമെങ്കിലും അയാള്‍ പാര്‍ട്ടി അംഗമായിരുന്നില്ല എന്നത് ഓര്‍ക്കേണ്ടതാണ്.

zubaida said...

ഞാന്‍ പറഞ്ഞത് സിന്ധു ജോയ് എന്ന രാഷ്ട്രീയക്കാരിയുടെ കാര്യമല്ല സിന്ധു ജോയ് എന്ന മനുഷ്യ സ്ത്രീയോട് സ്ത്രീ സംരക്ഷകരെന്ന് സ്വയമാവകാശപ്പെടുന്ന
കമ്യുണിസം ചെയ്ത പുരുഷ മേധാവിത്വപര, സ്ത്രീ വിരുദ്ധ നിലപാടുകളെയും, അത്പോലെ ഫൈസല്‍ ഒരേ സംഭവങ്ങള്‍ ഒരേ പാര്‍ടിയില്‍ നിന്ന് പുറത്തുപോയ രണ്ടാളുകളെ ഒരുപോലെ വിലയിരുത്താതെ അദ്ധേഹത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെയുമാണ്‌ ചോദ്യം ചെയ്തത്.

abdulsathar said...

Sindhu joy seems to be lacking common sense. Nothing to support her!!

Faizal Kondotty said...

പുതിയ പോസ്റ്റ്‌ രമേശും സതീശനും മ'പത്രവും..!

ശൂന്യന്‍ said...

---പക്ഷെ സിന്ധു ജോയിയെപ്പോലെ പുരോഗമന പ്രസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം മാതൃകാപരമായി പ്രവര്‍ത്തിച്ചു---

വിദ്യാര്‍ഥിസമരങ്ങളിലെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാവാം ഇങ്ങനെയൊരു പരാമര്‍ശം

എന്തെങ്കിലും #രാഷ്ട്രീയബോധത്തിന്റെയോ #പ്രവര്‍ത്തനമികവിന്റെയോ അടിസ്ഥാനത്തിലല്ല അവര്‍ എസ്.എഫ്.ഐ നേത്ര്നിരയിലെത്തിയതെന്നത് രഹസ്യമൊന്നുമല്ല. വിവിധ കാരണങ്ങളാല്‍ സംഘടനാസംവിധാനം ആന്തരികമായി ദുര്‍ബലമായിരുന്ന ഗ്രഹണകാലത്ത് താരത്മ്യേന നിര്‍ദോഷി(കൊത്താത്ത, ചീറ്റാത്ത ഞാഞ്ഞൂല്‍ ) എന്ന നിലയില്‍ കൊണ്ടിരുത്തിയതാണ് സിന്ധുവിനെ.

#അവരുടെ രാഷ്ടീയബോധമറിയണമെങ്കില്‍ ഏതെങ്കിലും എസ്.എഫ്.ഐ പഠനക്യാമ്പുകളില്‍ അവരെടുത്ത ക്ളാസുകളോ, സമ്മേളനങ്ങളില്‍ അവരവതരിപ്പിച്ച സംഘടനാ റിപ്പോറ്ട്ടോ കേട്ടാല്‍ മതി.

# പ്രവര്‍ത്തനമികവാണെങ്കില്‍ ഗീനാകുമാരിയും സുകന്യയുമടങ്ങുന്ന ആദ്യകാല എസ്.എഫ്.ഐ സഖാക്കളേക്കാള്‍ എന്ത് ഉശിരും വീര്യവുമാണ് സിന്ധുജോയ് കാണിച്ചത്.
എസ്.എഫ്.ഐ സംസ്ഥാന നേത്ര്ത്വത്തിലിരിക്കുമ്പോള്‍ അവര്‍ മീഡിയയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. പ്രമാദമായ ഗ്രനേഡ്-പരിക്കേല്‍ക്കലിനുശേഷം സ്വന്തം-മാധ്യമപ്രവര്‍ത്തകരുമായുള്ള ഫോണ്‍സംഭാഷണങ്ങള്‍ അന്ന് കൂടെയുണ്ടായിരുന്ന സഖാക്കള്‍ പറഞ്ഞുതരും..അല്ലെങ്കിലെന്തേ കൌണ്‍സിലിംഗ് സമരത്തില്‍ ഗ്രനേഡ് പൊട്ടി കാല്‍ തകര്‍ന്ന സ: നമിതയെ ആരുമറിയാതെ പോയി ?
എറണാകുളത്ത് നടന്ന സമരങ്ങളില്‍ ഭീകരമര്‍ദ്ദനമേറ്റ സംസ്ഥാനനേതാവായിരുന്ന സ: എം.ബി.ഷൈനിയെ മാധ്യമങ്ങളീല്‍ തുടരെത്തുടരെ കാണാഞ്ഞത് ??
ഫാസിലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ ജാമിയ-നദ് വിയക്കു മുന്നില്‍ പോലീസ് പടയേയും യൂത്ത്ലീഗ്-മാനേജ്മെന്റ് ഗുണ്ടകളേയും മറികടന്ന് മുറ്റത്ത് കരിങ്കൊടി നാട്ടി ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനിരയായ സ:വി.പി.റജീന മാധ്യമങ്ങളുടെ പോരാളി കോളങ്ങളില്‍ പ്രത്യക്ഷപ്പെടാതിരുന്നത്....

ശൂന്യന്‍ said...

ഇനി ഇപ്പോള്‍ അവരുന്നയിക്കുന്ന ആരോപണങ്ങളുടെ നിലവാരമാണെങ്കില്‍, ഇതാ ഒരു സാമ്പിള്‍ :
“വൃന്ദാ കാരാട്ട് വിവാഹമോചന ഭീഷണി മുഴക്കിയതില്‍ പിന്നെയാണ് വി.എസ്സിന് കാരാട്ട് സീറ്റുകൊടുത്തത്“

Faizal Kondotty said...

പുതിയ പോസ്റ്റ്‌ "പ്രശസ്ത"യാകുന്നത് ..?