Sunday, July 5, 2009

വ്യാജന്മാര്‍ മീറ്റിയാല്‍ ....!

"കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും കാലഘട്ടത്തിന്റെ ആവശ്യമെങ്കില്‍ കണ്ടുമുട്ടേണ്ടവര്‍ തീര്‍ച്ചയായും കണ്ടു മുട്ടും "
-- ഖലീല്‍ ജിബ്രാന്‍

ബ്ലോഗ്‌ മീറ്റുകള്‍ , മറ്റു മീറ്റുകള്‍ പോലയല്ല , അല്പം ചില തമാശകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കും , പ്രത്യേകിച്ച് അനോണികളും ദേ.. ഇപ്പോ വ്യാജന്മാരും വ്യാപകം ആയി രംഗത്ത് ഉള്ളതിനാല്‍ .അത്തരം ഒരു പശ്ചാത്തലത്തില്‍ ചില മീറ്റ്‌ തമാശകള്‍ പങ്കു വെക്കുകയാണ് ഇവിടെ . ( തമാശ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടേ ..... :))

1. ഒരു അപരന്‍ വന്നു ഞാനാണ് '---- ' ബ്ലോഗ്ഗ് ഉടമ , എന്ന് പറഞ്ഞു എല്ലാവരെയും പരിചയപ്പെട്ടു എന്തെങ്കിലും ഒക്കെ പറഞ്ഞു മടങ്ങുന്നു എന്ന് വെക്കുക , നമ്മള്‍ എങ്ങിനെ തിരിച്ചറിയും വന്നത് പരനോ അപരനോ എന്ന് ? പോട്ടെ , ഒരാള്‍ സ്വയം introduce ചെയ്യുകയാണ് ഞാന്‍ '---- ' ബ്ലോഗ്ഗ് എഴുതുന്ന '---' എന്ന് , അപ്പോള്‍ സദസ്സില്‍ നിന്ന് മറ്റൊരാള്‍ എണീറ്റ്‌ പറയുന്നു അല്ല ഞാന്‍ ആണ് ഒറിജിനല്‍ ഇത് വ്യാജന്‍ ആണെന്ന് .. എങ്ങിനെ തിരിച്ചറിയും ? പലരും തല ഇല്ലാത്ത പ്രൊഫൈല്‍ ഉടമകള്‍ ആയ സ്ഥിതിക്ക് വിശേഷിച്ചും?

2. ഇനി ഫോട്ടോ പ്രൊഫൈല്‍ ഉള്ളവര്‍ തന്നെ ഫോട്ടോഷോപ്പ് സങ്കേതങ്ങളെ നന്നായി പ്രയോജനപ്പെടുത്തിയാവും ബ്ലോഗില്‍ മുഖം കാണിച്ചിരിക്കുക ... ( എന്റെ മുഖം ഇത്ര വെളുക്കും എന്ന് ഞാന്‍ പോലും അറിഞ്ഞത് ബ്ലോഗിന് വേണ്ടി ഫോട്ടോഷോപ്പിലൂടെ നാല് മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്തതിനാല്‍ ആണ് ) .. ഇനി ഒറിജിനല്‍ ഞാന്‍ വന്നാല്‍ തന്നെ നിങ്ങള്‍ സംശയിക്കില്ലേ ഇവന്‍ വ്യാജന്‍ ആണോ എന്ന് .
അതിനാല്‍ എന്നെപ്പോലെ ഫോട്ടോഷോപ്പ് പ്രൊഫൈലുകാര്‍ക്ക് ചെറായ് മീറ്റ്‌ എന്ട്രന്സില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഒരുക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു,

3 തലങ്ങും വിലങ്ങും വ്യാജന്മാര്‍ ഇറങ്ങിയ ഈ ഈ സാഹചര്യത്തില്‍ , മീറ്റില്‍ പരിചയപ്പെടുന്നവന്‍ ഒറിജിനല്‍ ആണോ എന്നറിയാന്‍ എന്തുണ്ട് മാര്‍ഗ്ഗം ? ബ്ലോഗില്‍ ആണെങ്കില്‍ അവിചാരിതം ആയി കമന്റ്‌ കണ്ടാല്‍ പ്രൊഫൈല്‍ പൊക്കി നോക്കി , ഉണ്ടാക്കിയ ഡേറ്റ് നോക്കിയോ ബ്ലോഗ്‌ എണ്ണം നോക്കിയോ മറ്റോ കണ്ട് പിടിക്കാം . പക്ഷെ നേരില്‍ വന്നാല്‍ എങ്ങിനെ കണ്ടു പിടിക്കും ? എന്ത് പൊക്കി നോക്കും ?

4.. നെറ്റില്‍ നമ്മുടെ ബ്ലോഗ്ഗിനെയോ പോസ്ടിനെയോ ആരും നന്നാക്കി പറയുന്നില്ലെങ്കില്‍ നമുക്ക് തന്നെ വേറൊരു ID ഉണ്ടാക്കി നമ്മെ പുകഴ്ത്തി കമന്റ്‌ ഇടാം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ബ്ലോഗില്‍ കയറി വാനോളം പുകഴ്ത്തി രണ്ടു കമന്റ്‌ ഇട്ടാല്‍ ,ഉപകാര സ്മരണ എന്നാ നിലയില്‍ അവര്‍ തിരിച്ചു നമുക്ക് രണ്ടു കമന്റ്‌ തന്നേക്കാം (പലപ്പോഴും അതല്ലേ സംഭവിക്കുന്നത്‌ ..? ) പക്ഷെ മീറ്റില്‍ ആര് നമ്മെ പുകഴ്ത്തി പറയും ? നെറ്റില്‍ പെട്ടെന്ന് സൈന്‍ ഓഫ്‌ ആയി പുതിയ ഐഡിയില്‍ വരുന്ന പോലെ പെട്ടെന്ന് മുങ്ങി പൊന്താന്‍ അണ്ടര്‍ ഗ്രൌണ്ട് സംവിധാനം ഉണ്ടാകുമോ ?

5.തൂലികാ നാമത്തില്‍ ബ്ലോഗ്ഗ് എഴുതുന്നവര്‍ പേര്‍ വെളിപ്പെടുത്തണം എന്ന് നിര്‍ബന്ധം ഉണ്ടോ ? തിരുമേനി പേരുള്ള ബ്ലോഗ്ഗുടമകള്‍ സാദാ അവിഞ്ഞ വേഷത്തില്‍ വന്നാല്‍ നാം പറയില്ലേ ഇവനോ തിരുമേനി ? നടന്മാര്‍ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഉള്ള ഗാംഭീര്യം മേക്കപ്പില്ലാതെ കാണികള്‍ക്കിടയില്‍ വന്നു നിന്നാല്‍ ഉണ്ടാവാത്ത പോലെ ചില പുലി ബ്ലോഗ്ഗുടമകളെ നേരില്‍ കണ്ടാല്‍ മനസ്സ് അറിയാതെ പറയില്ലേ ഈ എലിയോ പുലി ?
-------------------------------------------------------------------------
ഓ.ടോ

മറ്റു മീറ്റുകള്‍ പോലെ ബ്ലോഗ്‌ മീറ്റില്‍ ഏതായാലും ഉച്ച ഭക്ഷണത്തിന് മുട്ടുണ്ടാവില്ല .. കാരണം ഓരോരുത്തരും അവനവ്‌ കിട്ടുന്ന ഹിറ്റുകള്‍ ചാക്കിലാക്കി വന്നാല്‍ മതി ..അത് പുഴുങ്ങാല്‍ പ്രത്യേക സംവിധാനം സംഘാടകര്‍ ഒരുക്കണം എന്ന് മാത്രം !

10 comments:

Faizal Kondotty said...

"കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും കാലഘട്ടത്തിന്റെ ആവശ്യമെങ്കില്‍ കണ്ടുമുട്ടേണ്ടവര്‍ തീര്‍ച്ചയായും കണ്ടു മുട്ടും "
-- ഖലീല്‍ ജിബ്രാന്‍

കാപ്പിലാന്‍ said...

പൊക്കി നോക്കി ആളെ കണ്ടുപിടിക്കുന്ന കാര്യം ഞമ്മളെറ്റു ഫൈസലേ :)

Faizal Kondotty said...

Helper | സഹായി said...
പലതും പറയണമെന്നുണ്ട്‌, പക്ഷെ,
വെളിച്ചം ദുഖമാണുണ്ണീ
തമസല്ലോ സുഖപ്രദം.

99% ബ്ലോഗുകളും കമന്റ്‌ പുഴുങ്ങിതിന്നുവാൻ ശ്രമിക്കുന്നവ തന്നെയാണ്‌.

എന്നെ തെരഞ്ഞ്‌പിടിക്കാൻ ശ്രമിക്കരുത്‌.

ഉടുക്കാക്കുണ്ടന്‍ said...

ഞാന്‍ ചെറായിക്കു പോണു.

Unknown said...

"കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും കാലഘട്ടത്തിന്റെ ആവശ്യമെങ്കില്‍ കണ്ടുമുട്ടേണ്ടവര്‍ തീര്‍ച്ചയായും കണ്ടു മുട്ടും "

ചുമ്മാ കണ്ടു മുട്ടട്ടേന്നെ..ചിലപ്പൊ ഇതാണെങ്കിലോ ജിബ്രാന്‍ പറഞ്ഞ സംഭവം

പിന്നെ കമന്റു വേണ്ടാത്തവര്‍ക്ക് വേണ്ടാന്നു വെക്കാനും സംവിധാനമുണ്ടല്ലോ, അങ്ങിനെയല്ലിയോ? കമ്ന്റുകിട്ടിയല്ലാന്നു വെച്ചാല്‍ തെറിക്കുന്ന മൂക്കും ബ്ളോഗുമാണെ അങ്ങു തെറിക്കട്ടെ ഫൈസലേ...

ബൈ ദ് വേ, എന്റെ ഫോട്ടൊ ഒറിജിനലാ :)

അപ്പൂട്ടൻ said...

മലയാളികൾ മുഴുവൻ തിരിച്ചറിയുന്ന സാക്ഷാൽ ലാലേട്ടന്റെ വരെ വ്യാജബ്ലോഗ്‌ ഇറങ്ങിയിട്ടുണ്ട്‌. അതുണ്ടാക്കിയവൻ ഞാനാണ്‌ മോഹൻലാൽ എന്നു പറഞ്ഞു വരില്ലെന്ന് ആശ്വസിക്കാം.

അല്ലാ.... പറഞ്ഞതുപോലെ ഞാനാണ്‌ അപ്പൂട്ടൻ എന്ന് പറഞ്ഞ്‌ ആരെങ്കിലും വരാനുള്ള പ്ലാൻ ഉണ്ടെങ്കിൽ നേരത്തേ ഫോട്ടോ സഹിതം അറിയിക്കണേ... പ്രൊഫെയിൽ മാറ്റിക്കളയാം, സുന്ദരവദനം ആണെങ്കിൽ മാത്രം. (എന്നേപ്പോലുള്ള ഹിറ്റ്കൗണ്ട്‌ ഇല്ലാത്ത ദരിദ്രവാസിക്ക്‌ അപരൻ എന്നത്‌ ഒരു അതിമോഹമല്ലേ എന്ന് ചിന്തിക്കുന്നുണ്ടാവും ഇതു വായിക്കുന്ന വർളിയും കുർളയുമെല്ലാം. ഇത്തിരി ദിവാസ്വപ്നം കണ്ടോട്ടെ.... ആർക്കു നഷ്ടം)

ഫോട്ടോഷോപ്പ്‌ പഠിക്കാത്തതിന്റെ വിഷമം ഇപ്പോഴാണ്‌ മനസിലായത്‌ ഫൈസലേ..... കുഴപ്പമില്ല, ഫയർ സേഫ്റ്റി പഠിച്ച്‌ ശരീരം കരുവാളിച്ചതാണെന്നു പറഞ്ഞു തടിതപ്പാം.

എന്ത്‌ പൊക്കി നോക്കും??? കാപ്പിൽസ്‌ എന്തോ പ്ലാൻ റെഡിയാക്കി വെച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഏതായാലും പഞ്ചാബിഹൗസിൽ കൊച്ചിൻ ഹനീഫ ബോട്ടു തിരിച്ചുവാങ്ങാൻ പോയതുപോലെ പോകാൻ പറ്റില്ലെന്നുറപ്പ്‌.

സൂത്രന്‍..!! said...

മുണ്ട് പൊക്കി നോക്കിയാല്‍ അടികിട്ടുമോ കപ്പു ??

SHAFEEK MN said...

:)

keralafarmer said...

എനിക്ക് ചേറായിയില്‍ അനോണിയാവാന്‍ എന്താ ഒരു വഴി. അല്പം മേക്കപ്പ് ആയിക്കളയാം അല്ലെ.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ബ്ലോഗ്‌ പക്ഷികള്‍ക്ക് ആശംസകള്‍ !