Tuesday, July 14, 2009

മീറ്റ്‌ ഇന്ത്യാവിഷനില്‍


ജൂലൈ 26 , രാവിലെ ഒമ്പത് മണി

" ഞാന്‍ നികേഷ്‌ .. ഇന്ത്യ വിഷന്‍ ചെറായി മീറ്റ് സ്പെഷ്യല്‍ ന്യൂസ് ബുള്ളറ്റിനിലേക്ക് സ്വാഗതം"

"ചെറായില്‍ നടക്കുന്ന കേരള ബ്ലോഗേഴ്സ് മീറ്റു തല്‍സമയം നിങ്ങളിലേക്ക് എത്തിക്കാന്‍ ഇന്ത്യ വിഷന്‍ വിപുലമായ സം‌വിധാനം ഒരുക്കിയിരിക്കുന്നു .. മീറ്റ് പ്രവേശന കവാടത്തില്‍ ശ്രീ ഭഗത് തയ്യാറായി നില്‍ക്കുന്നു . പുലിമുട്ടില്‍ നിന്ന് ശ്രീ ബഷീര്‍ നമ്മോടൊപ്പം ചേരുന്നതാണ് . മിസ്സ്‌ ദീപ ക്യാമറമാന്മാര്‍ക്കൊപ്പം സമ്മേളന ഹാളില്‍ നിലയുറപ്പിച്ചിട്ടുണ്ട് .കൂടാതെ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത ചിലരെ ടെലിഫോണില്‍ പ്രതീക്ഷിക്കുന്നു "

"ആദ്യമായി ഭഗതിലേക്ക് ..ഭഗത്..എന്തൊക്കെയാണ് അവിടെ നിന്നുള്ള ആദ്യ വിവരങ്ങള്‍ .. ബ്ലോഗേഴ്സ് എത്തി തുടങ്ങിയോ ?കാലാവസ്ഥ അനുകൂലം ആണോ ? "


" നികേഷ്‌ ..സംഘാടകര്‍ എല്ലാം ഹരീഷിന്റെ നേതൃത്വത്തില്‍ രാവിലെ തന്നെ എത്തി , അനില്‍ മാനം നോക്കി കാലാവസ്ഥയില്‍ സംതൃപ്തി രേഖപ്പെടുത്തിയ ദൃശ്യം ആണ് ഇപ്പോള്‍ കാണുന്നത് .., ആളുകള്‍ വന്നു തുടങ്ങുന്നതെ ഉള്ളൂ ..വിപുലമായ യാത്ര സൌകര്യം ആണ് സംഘാടകര്‍ ഒരുക്കിയത് .9.30 മുതല്‍ 10.30 വരെ രജിസ്ട്രേഷന്‍ സമയമായി നിജപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം വരുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഏര്‍പ്പാടാക്കുന്നതായിരിക്കും, എങ്കിലും കൌണ്ടര്‍ പ്രവര്‍ത്തനം 10.30 ന് അവസാനിക്കുന്നതായിരിക്കും എന്ന് മണികണ്ഠനും ജോയും അറിയിച്ചു .. ആദ്യം രജിസ്ട്രേഷന്‍ ഫോറവും പിന്നീട് പാസ്സുകളും വിതരണം ചെയ്യുന്നതായിരിക്കും , ചുരുക്കി പറഞ്ഞാല്‍ എല്ലാ പഴുതുകളും അടച്ചു , വിമര്‍ശകരുടെ വായടപ്പിക്കുന്ന സംവിധാനങ്ങള്‍ ആണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് നികേഷ്‌ "

ഭഗത്...താങ്കളിലേക്ക്‌ തിരിച്ചു വരാം , പുലിമുട്ടില്‍ നിന്നുള്ള വിശേഷങ്ങള്‍ അറിയാന്‍ ബഷീറിലേക്ക് , അതിനു മുന്‍പ് ഒരു ചെറിയ കമ്മേര്‍ഷ്യല്‍ ബ്രേക്ക്‌
-----------

"ബുള്ളറ്റിന്‍് തുടരുന്നു ..ബഷീറിലേക്ക് .. ബഷീര്‍ , എന്താണ് പുലിമുട്ടില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍.."

"നികേഷ്‌ , ഇന്നലെ തന്നെ വന്നു റൂം എടുത്ത ബ്ലോഗേഴ്സ് രാവിലെ കാഴ്ച കാണാനായി പുലിമുട്ടില്‍ എത്തിയിട്ടുണ്ട് .. ജീവിതത്തിന്റെ തിരക്കൊക്കെ മറന്നു അല്പം സമയം relax ചെയ്യാന്‍ ആയതിന്റെ ത്രില്ലില്‍ ആണ് എല്ലാവരും.. മാത്രമല്ല രാവിലെ10 മണി ആകുമ്പോഴേക്കും പങ്കെടുക്കുന്നവര്‍ എല്ലാം എത്തിച്ചേരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് .. എല്ലാവരെയും കാണാനുള്ള ആകാംഷയില്‍ ആണ് ബ്ലോഗേഴ്സ് .. പുലി മുട്ടിന്റെ മനോഹരിതയില്‍ രണ്ടു ദിവസം discount റേറ്റില്‍് ഇവിടെ തന്നെ താങ്ങിയാലോ എന്നാണ് ചിലര്‍ ചിന്തിക്കുന്നത്.. ഏതായാലും ദൃശ്യങ്ങള്‍ കാണാം ..."

"ബഷീര്‍ .. ക്ഷമിക്കണം... ഒന്ന് ഇടപെട്ടോട്ടെ .. ദൃശ്യങ്ങളില്‍ ഒരു ആള്‍ക്കൂട്ടവും ബഹളവും കാണുന്നു ..എന്തെങ്കിലും പ്രശ്നം ? "

"നികേഷ്‌ .. അത് വലിയ പ്രശ്നം ഒന്നും അല്ല ..മീറ്റിലേക്ക് നുഴഞ്ഞു കയറാന്‍ ആയി കാപ്പിലാന്‍ എന്നാ ബ്ലോഗ്ഗര്‍ കടലിലൂടെ വന്നപ്പോള്‍ , കൊട്ടോട്ടിക്കാരന്റെ നേതൃത്വത്തില്‍ ഒരു സംഘം കാപ്പിലാനെ തടയാന്‍ ശ്രമിച്ചത് അല്പം സംഘര്‍ഷത്തിനു ഇടയാക്കി .. മുന്‍പ് കൊള്ളികളിലൂടെ മീറ്റിനെ കാപ്പിലാന്‍ തള്ളി പറഞ്ഞിരുന്നു . എങ്കിലും നിരക്ഷരന്‍ നാട്ടുകാരന്‍ എന്നിവര്‍ ഇടപ്പെട്ട് അല്പം മുന്‍പ് പ്രശ്നം സോള്‍വ്‌ ചെയ്തു .. കാപ്പിലാന്‍ നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ഹാളിലേക്ക്‌ കടക്കാന്‍ അനുവദിക്കുകയായിരുന്നു . മാത്രമല്ല മീറ്റ്‌ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും വിളനിലം ആയി മാറണം എന്നാണു തങ്ങളുടെ ആഗ്രഹം എന്ന് ലതികാ സുഭാഷ് പറഞ്ഞു .. തെറ്റിധാരണയും അനൈക്യവും ഇവിടെ വച്ച് ഇല്ലാതാകുമെന്നും അവര്‍ വിശ്വാസം പ്രകടിപ്പിച്ചു നികേഷ്‌ "

"ബഷീര്‍ .. ഇപ്പോള്‍ ആരെങ്കിലും മീറ്റിനെതിരായി രംഗത്ത് ഉണ്ടോ..?"

"നികേഷ്‌ ..ബൂലോഗത്ത്‌ ആരും ഈ മീറ്റിനെതിരെ രംഗത്തില്ല എന്നാണു അറിയാന്‍ കഴിഞ്ഞത് .. മറ്റൊരു വസ്തുത , മുന്‍പ് മീറ്റിന്റെ ചെറിയ വിമര്‍ശകര്‍ ആയിരുന്ന ഫൈസല്‍ കൊണ്ടോട്ടി പോലും മീറ്റിന്റെ സജീവ ആരാധകര്‍ ആയി മുന്നോട്ടു വരിക ആയിരുന്നു ... സംഘാടകര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതും , പങ്കെടുക്കുന്നവരുടെ അണയാത്ത ആവേശവും വിമര്‍ശകരെ അവരുടെ നിലപാടുകള്‍ പുനഃ പരിശോധിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് ..നികേഷ്‌ ."

"നന്ദി ബഷീര്‍.. ലൈനില്‍ തുടരുക .. താങ്കളിലേക്ക്‌ തിരിച്ചു വരാം .., ഒരു ചെറിയ ഇടവേള കൂടി"
------------------

"ബുള്ളറ്റിന്‍് തുടരുന്നു .. ഭഗത് .. കേള്‍ക്കാമോ ? , താങ്കള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ എന്തൊക്കെയാണ് .."


" നികേഷ്‌ ... ബ്ലോഗേഴ്സ് വന്നു ചേര്‍ന്ന് കൊണ്ടേ ഇരിക്കുന്നു .. വളരെ അധികം ആവേശത്തോടെയാണ് ആളുകള്‍ വന്നു ചേരുന്നത് .. കായം കുളം എക്സ്പ്രസ്സില്‍ ആണ് അരുണും ടീമും എത്തിച്ചേര്‍ന്നത് .. അങ്കിള്‍ ,കേരളഫാര്‍മര്‍, ശ്രീ @ ശ്രേയസ്, വെള്ളായണി വിജയന്‍,വേദവ്യാസന്‍ എന്നിവര്‍ ജന്മശതാബ്ദിയില്‍ ആണ് വന്നത് . ഇപ്പോള്‍ കുട ചൂടി വരുന്നത് അരീക്കോടന്‍ മാഷ്‌ ആണ് ,തൊട്ടു പിറകെ നാസ് ,ഡോക്ടര്‍ ദമ്പതികളും ഉണ്ട് , ഈണം സി.ഡിയുമായി “യാരിദ്” അല്പം മുന്‍പ് എത്തിച്ചേര്‍ന്നു ..പൊതുവേ തെളിഞ്ഞ കാലാവസ്ഥയില്‍ , ചെറായിയുടെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം , തമ്മില്‍ കാണാനുള്ള ആവേശത്തില്‍ തന്നെയാണ് എല്ലാവരും നികേഷ്‌ "

"നന്ദി ഭഗത് .. ഹാളിനുള്ളില്‍ നിന്നും ദീപ എടുക്കുന്ന മീറ്റ് ദൃശ്യങ്ങളിലേക്ക് പോകാം , അതിനുമുമ്പ് ഒരു ഷോര്‍ട്ട് ബ്രേക്ക്‌ "
----------------------------

"ദീപയിലേക്ക് .. ദീപ .. പരിപാടികള്‍ ആരംഭിച്ചോ ? എന്തൊക്കെയാണ് ദീപക്ക് നല്‍കാനുള്ള പുതിയ വിവരങ്ങള്‍ .."

"നികേഷ്‌ .. ഇപ്പോള്‍ നടക്കുന്നത് പരസ്പരം പരിചയപ്പെടല് ആണ് ... തീര്‍ത്തും ഒരു ഔപചാരികതയും ഇല്ലാതെ മനസ്സ് തുറക്കുകയാണ് ബ്ലോഗേഴ്സ് ഇപ്പോള്‍ . ഹലോ ..ആ അതിനു ശേഷം കുട്ടികള്‍ക്കായുള്ള പരിപാടികള്‍, ഈണം സിഡി പ്രകാശനം പിന്നെ സജീവേട്ടന്റെ കാരിക്കേച്ചര്‍ ടൈം., മനു.ജി യുടെ ഫണ്‍ ടൈം മറ്റു പെര്‍ഫോമന്‍സുകള്‍ എന്നിവ ഉണ്ടാകും . മൂന്നുമണിക്ക് പരിപാടി സമാപിക്കുന്നതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ബ്ലോഗ്ഗേര്‍സിന്റെ അണ മുറിയാത്ത ആവേശം കാരണം പരിപാടി നീളും എന്ന് തന്നെയാണ് തോന്നുന്നത് നികേഷ്‌ .."

"നന്ദി ദീപ.. തിരിച്ചു വരാം .. ടെലെഫോണില് ഒരാള്‍ വെയിറ്റ് ചെയ്യുന്നു .."

"ഹലോ .. ആരാണ്"
" ഹലോ ഇന്ത്യവിഷന്‍ അല്ലെ .., ഹലോ , ഹലോ .."
"അതെ .... ആ ടി വിയുടെ വോളിയം ഒന്ന് കുറയ്ക്കൂ ...കേള്‍ക്കാം ...പറഞ്ഞോളൂ .."

' ഹലോ .. ഇത് ഗള്‍ഫില്‍ നിന്നും വാഴക്കോടന്‍ ആണ് ..മീറ്റ് എല്ലാ വിധ ആശംസകളും .. ,പിന്നെ ഒരു ഓ. ടോ പറഞ്ഞോട്ടെ "

" പെട്ടെന്ന് പറഞ്ഞോളൂ .."

" അതേയ് . ഈ വരുന്ന ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക് ഏഷ്യാനെറ്റിന്റെ മൈലാഞ്ചി എന്ന പരിപാടിയില്‍ എന്റെ പാട്ട് കാണാം , "

"ഓക്കേ വാഴക്കോടന്‍.. നന്ദി .."

വീണ്ടും ഫോണില്‍ ആരോ വെയിറ്റ് ചെയ്യുന്നു

"ഹലോ .."
" ഹലോ .. ആരാണ് ? ബ്ലോഗ്ഗര്‍ ആണോ ? .നിങ്ങളുടെ അഭിപ്രായം പറഞ്ഞോളൂ..."

30 comments:

Faizal Kondotty said...

ഇതു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമത്താല്‍ , മീറ്റിനു ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റ്‌ ആണ് ...

അനില്‍@ബ്ലോഗ് // anil said...

:)
കൊള്ളാം.

കാപ്പിലാന്‍ said...

കാപ്പിലാന്‍ മാപ്പ്‌ അല്ല പറഞ്ഞത് കോ..ണ് . മീറ്റ് എന്ത് വിലകൊടുത്തും മുടക്കും എന്നതാണ് എന്‍റെ അവസാന വാക്ക് .അതിന് വേണ്ടി അന്ന് ഞാന്‍ അവിടെ ഉണ്ടാകില്ലെങ്കിലും പുറത്ത് നിന്ന് കളിക്കും അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു .വാക്ക് മാറാത്തവന്‍ കാപ്പിലാന്‍ .

ഓടോ .. ഈ അവസാനത്തെ ഓടോ അങ്ങ് മാറ്റ് .പോസ്റ്റിന്റെ ഭംഗി കളയുന്നു .

Rakesh R (വേദവ്യാസൻ) said...

നന്നായി :-)

ജോ l JOE said...

:)

Anil cheleri kumaran said...

..മുന്‍പ് മീറ്റിന്റെ ചെറിയ വിമര്‍ശകര്‍ ആയിരുന്ന ഫൈസല്‍ കൊണ്ടോട്ടി pഅലറും മീറ്റിന്റെ സജീവ ആരാധകര്‍ ആയി മുന്നോട്ടു വരിക ആയിരുന്നു ... ..
കൊണ്ടോ‍ാ‍ാട്ടീ..........
കലക്കി മറിച്ചു..

ശ്രീ said...

നന്നായി, മാഷേ

നിരക്ഷരൻ said...

നടക്കാത്ത സംഭവത്തിന്റെ തത്സമയ സം‌പ്രേക്ഷണം തയ്യാറാക്കണമെങ്കിലും ഇച്ചിരി പാടാ... :)

നാളെ കൂടെ കഴിഞ്ഞാല്‍ ബൂലോകം നിറയുമല്ലോ ചെറായി പോസ്റ്റുകളെക്കൊണ്ട് .... :)

സൂത്രന്‍..!! said...

കൊള്ളാം ഫൈസല്‍ ഭായ്‌ ...

Typist | എഴുത്തുകാരി said...

ഇപ്പഴേ മീറ്റ് കണ്ടപോലെയായി.

ചിന്തകന്‍ said...

തത്സമയ സമ്പ്രേസണം ഗൊള്ളാലോ :)

മീറ്റൂം ഈറ്റും എല്ലാം ഭംഗിയായി നടക്കട്ടെ എന്നാംശംസിക്കുന്നു..

രാജന്‍ വെങ്ങര said...

അപ്പോ ചെറായി മീറ്റ് ജോറാവുംന്ന് അല്ലേ...ഭാവനക്ക് ഭാവുകങ്ങള്‍.

chithrakaran:ചിത്രകാരന്‍ said...

നല്ലൊരു ആശയം ഭംഗിയായി അവതരിപ്പിച്ചല്ലോ
ഫൈസല്‍...!!!
അടിപൊളി അഭിനന്ദനങ്ങള്‍.

Cartoonist said...

കൊള്ളാം ഫൈസലെ... :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സൂപ്പര്‍.....
നന്നായി ആസ്വദിച്ചു.
അഭിനന്ദനങ്ങള്‍.......

മാണിക്യം said...

കൊള്ളാം ഫൈസല്‍ നന്നായി!!

ബ്ലോഗില്‍ കൂടി സംവദിച്ചവര്‍,
ഒരു മുറ്റത്ത്‌ ഒത്തു കൂടുന്നത്
ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും
താളുകളില്‍ ഇടം തേടുന്ന,
തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.

ജയ്‌ ചെറായി ബ്ലോഗേഴ്സ് സംഗമം
അഭിവാദ്യങ്ങളോടെ‍

ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം... http://maanikyam.blogspot.com/2009/07/blog-post_24.html

Sabu Kottotty said...

ഫൈസല്‍ വിഷമിയ്ക്കണ്ട...
അടുത്ത മീറ്റ് നമുക്ക് കൊണ്ടോട്ടിയില്‍ വച്ചു നടത്താം...
തല്‍ക്കാലം ചെറായി സ്‌പെഷല്‍ കരിമീന്‍ വിധിച്ചിട്ടില്ലെന്നു കരുതിയാല്‍ മതി....

പോസ്‌റ്റ് അടിപൊളിയായി...

K C G said...

ഈ ഭാവന യാഥാര്‍ത്ഥ്യമാവട്ടെ.
സത്യം പറഞ്ഞാല്‍ ഇതു വായിച്ചു തുടങ്ങിയപ്പോള്‍ ഇന്നായിരുന്നു ബ്ലോഗ് മീറ്റെന്നും അതിന്റെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരുന്നോന്നും ഒരു നിമിഷം വിചാരിച്ചു പോയി. ഭാവന നന്നായിട്ടുണ്ട് ഫൈസല്‍.
എനിക്കും മീറ്റാന്‍ പറ്റുന്നില്ല.

belwin said...

aaru paranju ethirillennu..njan ethiranu.....
njan oru kondotty kkaranane...athu kondu parayunnu,,,,
cherai meet nannai varum...
adyam enikku ishtamillayirunnu.....but ippol...i really like...it..athinte organisation super anu....wish u all the best and for cherai

korkaras said...

ചെറായി ഒത്തുചേരലിന് ആശംസകള്‍. പങ്കെടുക്കാത്തത് വലിയ നഷ്ടമായി എന്നാ തോന്നുന്നത്.

Unknown said...

സംഗതി കലക്കി ഫൈസല്‍, ഇന്ത്യവിഷന്‍കാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഫൈസലിനു ഒരു "ജോലി" ഉറപ്പാണ്...

Faizal Kondotty said...

ഇതു വായിച്ചു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ,മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത പ്രയാസം എഴുതി തീര്‍ക്കുക എന്നെ ഉണ്ടായിരുന്നുള്ളൂ .. മീറ്റ് ഏറ്റവും ഭംഗിയായി നടക്കുന്നുണ്ടാവും ഇപ്പോള്‍ ...

@ അനില്‍, നിരക്ഷരന്‍, ജോ ,etc..

നിങ്ങളുടെ പ്രയത്നം വെറുതെയാവില്ല .. സംഘാടകരുടെ ആത്മാര്ത്ഥത ബൂലോഗം അംഗീകരിച്ചു എന്നത് തന്നെയാണ് പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്‌ .

@കാപ്പിലാന്‍
:)


@കുമാരന്‍, വേദ വ്യാസന്‍, ശ്രി, ചിന്തകന്‍ ,സൂത്രന്‍, ചാപ്ലിന്‍, രാജന്‍ , മാണിക്യം, കൊട്ടോട്ടി , ഗീത്, author ,korkaras , typist , ബിജു , വെള്ളായണി വിജയന്‍ , etc..


വായിച്ചതിലും , അഭിപ്രായം അറിയിച്ചതിലും നന്ദി .. മീറ്റിനു പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് ഇത് പോലെ വിപുലം ആയ മറ്റൊരു മീറ്റില്‍ കൂടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ..പങ്കെടുക്കുന്നവര്‍ക്ക് എല്ലാം ഭംഗിയായി വരട്ടെ എന്ന് ആശീര്‍വദിക്കുന്നു .

@ചിത്രകാരന്‍ , കാര്‍ട്ടൂണിസ്റ്റ്
ഈ ബ്ലോഗില്‍ വന്നതിനും പ്രോത്സാഹിപ്പിച്ചതിനും വളരെയധികം നന്ദി ..i value it!

Basheer Vallikkunnu said...

അടുത്ത പോസ്റ്റില്‍ എന്റെ ബ്ലോഗിന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഈ ബ്ലോഗിന്റെ പരിപ്പ് ഞാനെടുക്കും.

മുസ്തഫ|musthapha said...

രസകരമായിട്ടുണ്ട് ഫൈസൽ... നന്നായി ആസ്വദിച്ചു :)

Areekkodan | അരീക്കോടന്‍ said...

Faisal...Njan kuda choodiyalla,thorthth mundittaa vannath!!!

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ചെറായിയില്‍ നഷ്ടമായത്‌

yousufpa said...

ഹ...ഹ...ഹ.... അടിപൊളി.

Rasleena said...

നന്നായി... ഫൈസൽ ..രസകരം

നരിക്കുന്നൻ said...

ഇന്ന് ഞാനീ പോസ്റ്റ് വൈകിയാണെങ്കിലും വായിക്കുമ്പോൾ ചേറായിയും മീറ്റും അതിഗംഭീരമായി നടന്നു എന്ന വാർത്തകൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. സന്തോഷമുണ്ട്. പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം പോസ്റ്റി തീർത്ത ഫൈസലിന് അഭിനന്ദനങ്ങൾ...

ഇനി ഒരു മീറ്റ് ഉണ്ടെങ്കിൽ നമുക്ക് പങ്കെടുക്കാം മാഷേ..

IndianSatan said...

കൊള്ളാം മാഷേ ............