Monday, August 17, 2009

ഗംഗയുടെ ഡയറിയും വിക്കിലെ കവിതയും

(മറ്റു എഴുത്ത് മേഖലയെ അപേക്ഷിച്ച് ബ്ലോഗ്‌ വളരെ ഇന്റര്‍ ആക്റ്റീവ് ആയ ഒരു എഴുത്ത് മേഖല ആണ് .മാത്രമല്ല ഒരു പോസ്റ്റില്‍ ക്രിയാത്മകം ആയി interpretation നടത്തി നാം കമ്മെന്റ് ഇടുമ്പോള്‍ ആ പോസ്റ്റിന്റെ ഭംഗി കൂടുന്നു ..

ഇവിടെ അത്തരം രണ്ടു സംഭവങ്ങള്‍ താഴെ കൊടുക്കുന്നു , ഒന്ന് അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗിലെ പുതിയ മിനി കഥയിലെ കഥാ നായികയുടെ ആത്മഗതങ്ങള്‍ എന്ന നിലയില്‍ ഞാന്‍ ഇട്ട കമ്മെന്റ് ആണ് . രണ്ടാമത്തേത് കവിതാ മോഷണത്തെക്കുറിച്ചുള്ള ബെര്‍ളിയുടെ പോസ്റ്റില്‍ അതെ ശൈലില്‍ ഞാന്‍ കമ്മെന്റ് ആയി ഇട്ട ഒരു കവിതയും )

"ഗംഗയുടെ ഡയറി " വായിക്കുന്നതിനു മുന്‍പ് അരുണ്‍ കായംകുളത്തിന്റെ സമവാക്യത്തിന്‍റെ സൃഷ്ടികര്‍മ്മം എന്ന പോസ്റ്റ്‌ വായിക്കുമല്ലോ .

1. ഗംഗയുടെ ഡയറി

ദൈവമേ ..എന്താ മനസ്സില്‍ ഇത് വരെ ഇല്ലാത്ത ചിന്തകള്‍ ..? ജീവേട്ടന്റെ കൂട്ടുകാരനെ തന്റെ ഏട്ടന് സ്ഥാനത്ത് ആയല്ലേ കാണാന്‍ പറ്റൂ ..പക്ഷെ എന്നിട്ടും മനുചേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന, അരുണിനെ കാണുമ്പോള്‍ എന്തെ മനസ്സ് തരളിതം ആകുന്നു ...

വരട്ടെ മനുവേട്ടന്‍ ഇങ്ങോട്ട് പറയട്ടെ ആദ്യം , അങ്ങോട്ട്‌ കേറി പറഞ്ഞാല്‍ പിന്നെ പുള്ളിക്കാരന്റെ മനസ്സില്‍ അങ്ങിനെ ഒരു ചിന്ത ഇല്ലെങ്കില്‍ ആകെ ചളമാകും . മനുവേട്ടന്‍ മനസ്സ് തുറക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കാം .

അന്ന് , തണുപ്പുള്ള ആ സായാഹ്നത്തില്‍ ഒരു കഷ്ണം മാങ്ങ പൂണ്ടു മനുവേട്ടന് നേരെ ഞാന്‍ നീട്ടി .. അടുത്ത് മറ്റാരും ഇല്ല ..! ദൈവമേ ഇതാണോ ഞാന്‍ കാത്തിരുന്ന ആ സന്ദര്‍ഭം .. ? ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി ...!

മനുവേട്ടന്‍ പറഞ്ഞു
" എനിക്കിഷ്ടമാ "...,

ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച അതെ വാക്കുകള്‍.... സന്തോഷാധിക്യത്താല് ബോധ രഹിതയായി ഞാന്‍ നിലം പതിക്കുമോ എന്ന് ഭയപ്പെട്ട നിമിഷങ്ങള്‍ ...
ആ വാക്കുകള്‍ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിച്ചു ഞാന്‍ ഗൌരവം വിടാതെ ചോദിച്ചു

"മനുചേട്ടന്‍ എന്താ പറഞ്ഞത്?"

മനുചേട്ടന്‍ പതിയ പറഞ്ഞു
"കിളിച്ചുണ്ടന്‍ മാങ്ങാ എനിക്കിഷ്ടമാ"...

ഇതും പറഞ്ഞു മനുവേട്ടന്‍ ഇറങ്ങി പോകുന്നത് ഇച്ഛാ ഭംഗത്തോടെ ഞാന്‍ നോക്കി നിന്നു . എന്തിനു മനുവേട്ടന്‍ മാറ്റി പറഞ്ഞു,?ആ കണ്ണുകളില്‍ എന്നോടുള്ള ഇഷ്ടത്തിന്റെ മിന്നലാട്ടം പലപ്പോഴും ഞാന്‍ കണ്ടതാണ് .ഇഷ്ടമാണെന്ന് ഒരു പെണ്ണിന്റെ മുഖത്ത് നോക്കി പറയാന്‍ കരുത്തില്ലാത്തവന്‍.
എന്റെ മനസ്സില്‍ അപ്പോള്‍ ഒരു സമവാക്യം രൂപപ്പെട്ടു

മനു ഈസ്സ് ഈക്യുല്‍ റ്റു ഭീരു .

എങ്കിലും മനസ്സില്‍ മനുവിനോടുള്ള ഇഷ്ടം കൂടിയതെ ഉള്ളൂ ..ഒരു സൂചന എന്റെ ഭാഗത്ത് നിന്ന് കൊടുക്കണം ഞാന്‍ ഉറപ്പിച്ചു

മനുവേട്ടന്‍ കിണറ്റില്‍ വീണ ദിവസം , വേച്ചു വേച്ചു വീട്ടിലേക്കു പോകവേ , ഞാന്‍ പറഞ്ഞു ..ഗെറ്റ് വെല്‍ സൂണ്‍ ..., ഗെറ്റ് എന്നാല്‍ കിട്ടുക, വെല്‍ എന്നാല്‍ നല്ലത് സൂണ്‍ എന്നാല്‍ പെട്ടന്ന്..പെട്ടെന്ന് തന്നെ നല്ലത് ഒന്ന് കിട്ടും എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ചത് ..അതാവട്ടെ മനുവേട്ടന് കൊടുക്കാനായി ഞാന്‍ കരുതി വച്ച ഒരു ചുടു ചുംബനം ആയിരുന്നു . അതിന്റെ അര്‍ഥം എന്ന് മനുവേട്ടന് മനസ്സിലായോ ആവോ ? മറ്റുള്ളവര്‍ കേട്ടാലോ തെറ്റിദ്ധരിക്കുകയും ഇല്ല .അതിനാല്‍ ആണ് അങ്ങിനെ ഒരു കോഡ്‌ ഭാഷ ഉപയോഗിച്ചത് .

പക്ഷെ എന്തോ മനുവേട്ടന്‍ എന്നെ തേടി വന്നില്ല .... രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ തലയണ കെട്ടിപിടിച്ചു കണ്ണീര്‍ വാര്‍ത്തു ..മനുവേട്ടനോടുള്ള പ്രേമം എന്റെ അസ്ഥികളില്‍ പിടിച്ചിരുന്നു ,അതിനാല്‍ ആവാം വന്ന കല്യാണാലോചനകള്‍ ഓരോന്നായി പല കാരണം പറഞ്ഞു താന്‍ തന്നെ മുടക്കിയത് ...മനുവേട്ടന്‍ ഒരിക്കല്‍ എന്നെ തേടി വരും എന്ന് എന്റെ മനസ്സ് പറഞ്ഞു .

വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് കടന്നു പോയി .മനുവേട്ടനെ തിരക്കാത്ത സ്ഥലങ്ങളില്ല .കഴിഞ്ഞാഴ്ച ബാംഗ്ലൂരില വച്ച് അവിചാരിതം ആയി മനുവേട്ടനെ വീണ്ടും കണ്ടപ്പോള്‍ മനസ്സ് പിടച്ചു .കാത്തിരുപ്പ് വെറുതെ ആയില്ല .. ഇനി വച്ച് നീട്ടേണ്ട മനുവേട്ടനോട് എല്ലാം പറയാം ..

എങ്ങിനെ തുടങ്ങണം ..? വൈഫ്‌ കൂടെയാണോ താമസം എന്ന് ചോദിക്കാം , അപ്പൊ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല, നിന്നെ കാത്തിരിക്കുകയാണ് എന്ന് മനുവേട്ടന്‍ തുറന്നു പറയും ... എനിക്കാ വായില്‍ നിന്ന് തന്നെ അത് കേള്‍ക്കണം.. ഒരു നിമിഷത്തില്‍ പല ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി ..

അങ്ങിനെ കാതരയായ്‌ ഞാന്‍ ചോദിച്ചു
"യുവര്‍ വൈഫ് ഈസ് സ്റ്റേയിങ്ങ് വിത്ത് യൂ?"

മനുവേട്ടന്റെ മറുപടി എന്നെ ഞെട്ടിപ്പിച്ചു ..

"പിന്നല്ലാതേ!!
വല്ലോന്‍റേം കൂടെ താമസിക്കുമോ?? " അതും പറഞ്ഞു അവന്‍ തിരിഞ്ഞു നടന്നു ..
മനസ്സില്‍ എവിടെയോ അഗ്നിപര്‍വ്വതം പൊട്ടി ..കണ്ണില്‍ ഇരുട്ട് കയറി ...!

സ്വബോധം തിരിച്ചു കിട്ടിയപ്പോള്‍ എന്‍റെ മനസ്സില്‍ പുതിയോരു സമവാക്യം രൂപം കൊള്ളുകയായിരുന്നു

മനു ഈസ്സ് ഈക്യുല്‍ റ്റു ചതിയന്‍
മനു ഹൃദയം ഇല്ലാത്തവനാണ് .

======================
======================


2. ബെര്ളിത്തരങ്ങളിലെ വിക്കുള്ളവര്‍ക്ക് പാണ്ട് വരുമോ എന്ന പോസ്റ്റില്‍ ഞാന്‍ അതെ ശൈലില്‍ കമന്റിയ കവിത അല്പം വ്യത്യാസത്തോടെ ഇവിടെ കൊടുക്കുന്നു .

ബ്ലോഗ്ഗ് എഴുത്ത് വൈകല്യമല്ല
ഒരു തരം ആവിഷ്കാരമാണ്
കമന്റിനും സ്മൈലിക്കും കൂടെ വരുന്ന
പോസ്റ്റുകളെയാണ്
നാം ബ്ലോഗെന്നു വിളിക്കുന്നത്‌
ഇഷ്ടമില്ലാത്ത കമ്മെന്റ് ഡിലീറ്റുന്നതിനെ
മോഡെറേഷന്‍് എന്ന് വിളിക്കുന്ന പോലെ

മീറ്റിനു മുന്‍പാണോ അടി തുടങ്ങിയത്
അതോ മീറ്റിനു ശേഷമോ ?
ബ്ലോഗ്‌ പത്രങ്ങളിലെ സവിശേഷതയാണോ അശ്ലീലം?
അതോ സീനിയര്‍ ബ്ലോഗ്ഗേര്‍സിന്റെ ഭാഷയോ :)
ഈ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
ബ്ലോഗ്‌ ശാസ്ത്രജ്ഞര്‍ വിയര്‍ക്കുന്നു .

ഓരോ കുറി പോസ്റ്റുമ്പോഴും നാം
ഗൂഗിള്‍ ,ട്വിറ്റെര്‍ അമ്മച്ചിമാര്‍ക്ക്
ഒരു ബലി നല്‍കുകയാണ്
ഒരു ജനത ഒന്നിച്ചു ബ്ലോഗുമ്പോള്‍
അവരുടെ ഭാഷ ചീത്ത വിളിയുടെതാകുന്നു
ഇപ്പോള്‍ മലയാളികളുടെതെന്ന പോലെ

കേരളീയനെ സൃഷ്ടിച്ചപ്പോള്‍
ദൈവത്തിനും ഈഗോയുണ്ടായിരിക്കും
അത് കൊണ്ടാണ് മലയാളികളുടെ
മിക്ക പ്രവര്‍ത്തികളും പാരയാകുന്നത്‌
അത് കൊണ്ടാണ് മലയാളിയുടെ
പോസ്റ്റ്‌ മുതല്‍ കമന്റ്‌ വരെ
എല്ലാം തെറിവിളികളാകുന്നത്

മീറ്റ്‌പോസ്റ്റുകള്‍ പോലെ

11 comments:

അരുണ്‍ കായംകുളം said...

ആ കമന്‍റിനു ഞാന്‍ മറുപടി കൊടുത്തിരുന്നു.അത് ദേ ഇവിടെയും കൊടുക്കുന്നു..

ഫൈസല്‍:
കമന്‍റ്‌ അങ്ങ് ബോധിച്ചു.ശരിക്കും പറഞ്ഞാല്‍ ഞാന്‍ വല്യ കാര്യത്തെ എഴുതിയ പോസ്റ്റിനേക്കാള്‍ എത്ര മനോഹരമാണിത്.ഒരു പക്ഷേ എനിക്ക് ഇത് വരെ കിട്ടിയ കമന്‍റുകളില്‍ ഏറ്റവും നല്ലത് ഇതാവാം.ഇത് വരെ പറഞ്ഞത് കാര്യം, ഇനി ഒരു സാങ്കല്‍പ്പികം..

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..
മനു എന്ന ചതിയനെ കുറിച്ച് പരാമര്‍ശിച്ച ഡയറി ഫൈസല്‍ എന്ന വിശ്വസ്ഥനെ ഏല്‍പ്പിക്കുകയും, മേല്‍ സൂചിപ്പിച്ച വിശ്വസ്ഥന്‍ അസ്ഥാനത്ത് 'അ' കേറ്റി അവിശ്വസ്ഥനാകുകയും ചെയ്തു.ടിയാന്‍ ഗംഗയുടെ അനുമതി കൂടാതെ ഡയറി പ്രസിദ്ധീകരിച്ചു.മനം നൊന്ത് ഗംഗ ആത്മഹത്യക്ക് ശ്രമിച്ചു.
തന്‍റെ പഴയകാലം ലോകമറിഞ്ഞ സ്ഥിതിക്ക് തനിക്ക് ഇനി ഒരു ജീവിതമുണ്ടോ?
ആരും സ്വീകരിക്കാന്‍ തയ്യാറാവാത്ത തന്നെ ഫൈസല്‍ സ്വീകരിക്കുമോ?
പ്രത്യേക ലേഖകനോട് ഗംഗ ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്..

ഹ..ഹ..ഹ
ഫൈസലേ, മറുപടി കൊട്.ഇല്ലേല്‍ ആത്മഹത്യാ പ്രേരണക്ക് അകത്ത് കിടക്കേണ്ടി വരും
(ഭീഷണി)

എന്ത് തന്നെയായാലും ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടതിനു ഫൈസല്‍ വളരെ വളരെ നന്ദി:)

ചാര്‍ളി[ Cha R Li ] said...

സൂപ്പര്‍ഫാസ്റ്റില്‍ നിന്നും വന്നതാ..
ഉഗ്രനായിട്ടുണ്ട്.
ലവനെക്കുറിച്ചുള്ള കവിതയും ബോധിച്ചു..

വേദ വ്യാസന്‍ said...

ഫൈസലേ, ഗംഗയ്ക്ക് മറുപടി കൊടുക്കുന്നില്ലേ ?

പോസ്റ്റ് ഇഷ്ടമായി :)

കൊട്ടോട്ടിക്കാരന്‍... said...

ഇതിപ്പൊ, ഏതാകമന്റ് ഏതാപോസ്റ്റ്...
ആകെ കണ്‍ഫ്യൂഷനായല്ലോ...

Faizal Kondotty said...

കൊട്ടോട്ടിക്കാരാ ..
ഇത് രണ്ടും എന്റെ രണ്ടു കമന്റുകള്‍ ആണ് .ഗംഗയുടെ ആത്മ ഗതം, അരുണ്‍ കായം കുളത്തിന്റെ പോസ്റ്റില്‍ ഇട്ടതും , കവിത ബെര്‍ളിയുടെ പോസ്റ്റില്‍ ഇട്ടതും . മറ്റു എഴുത്ത് മേഖലെ അപേക്ഷിച്ച് വളരെ ഇന്റര്‍ ആക്റ്റീവ് ആണ് ബ്ലോഗിങ്ങ് എന്ന് കാണിക്കുക കൂടി ഈ പോസ്റ്റിന്റെ ഉദ്ദേശം ആണ് .. പോസ്റ്റ്‌ ഇടുന്ന്‍ ആള്‍ ഒരിക്കലും ഉദ്ദേശിക്കാത്ത രീതിയില്‍ മറ്റുള്ളവര്‍ കമ്മെന്റ് ഇട്ടു എന്ന് വരും ..അതാവട്ടെ പോസ്റ്റിന്റെ ശോഭ ഒന്ന് കൂടി വര്‍ദ്ധിപ്പിക്കും ...

Rani said...

ഈശ്വരാ രണ്ടാളും കൂടി ഇതൊരു തുടര്‍ക്കഥ ആക്കുമോ ???
നന്നായിട്ടുണ്ട് ഡയറി കുറിപ്പുകള്‍

Captain Haddock said...

ha..ha..ha...nice...liked it !!!

Sukanya said...

"ഐസക് ന്യൂട്ടണ്‍ന്റെ തിയറി പ്രാക്റ്റിക്കല്‍ ആക്കി അല്ലെ? ഒന്നും പറ്റിയില്ലല്ലോ? ഹഹഹഹ... ഇനി എന്ത് പറ്റാന്‍ അല്ലെ ?"

ഫൈസല്‍ കൊണ്ടോട്ടി ഗംഗയുടെ "ഡയറി" കണ്ടെത്തി എഴുതിയത്‌ ഗംഭീരം. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍."

ഇതു ഞാന്‍ അരുണിന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടത്‌. അതിനുശേഷം നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിച്ചു.
ആ കമന്റ്‌ ഇവിടെയും ചേര്‍ക്കുന്നു. കമന്റ്‌ ആയി ഇട്ട കവിതയും നന്നായിരിക്കുന്നു.

കുമാരന്‍ | kumaran said...

read both arun and u..
congrats..
keep in future this style of activation..!

Faizal Kondotty said...

പുതിയ പോസ്റ്റ്‌
തീവ്രവാദപനി അഥവാ ആന്റിഹ്യൂമന്‍ ഫ്ലൂ

Anu Malik said...

ഗംഗ ഈസ്സ് ഈക്യുല്‍ റ്റു മണ്ടി right
but
മനു= Veettil Kayattan Pattathavan