Wednesday, March 23, 2011

ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !


എത്രത്തോളം അവാസ്തവമായും പ്രേക്ഷകരുടെ വികാരങ്ങളെ ഇളക്കി വിടുന്ന രീതിയിലുമാണ് ഇന്നത്തെ മലയാള ചാനലുകള്‍ വാര്‍ത്തകള്‍ ക്രിയേറ്റ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ ഒരു സംഭവം. കൂടെ അരക്ക് താഴെ ജാതി തിരയുന്ന ചിലരുടെ മാനസിക വൈകല്യവും .

കണ്ണൂര്‍ മാടായിപ്പറയില്‍ വിജനമായ സ്ഥലത്ത് ഒരു പെണ്‍കുട്ടിയെ നാലാളുകള്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തി എന്നും മൊബൈലിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നു എന്നും ആദ്യം പുറത്തു വിട്ടത് ( ഈ മാര്‍ച്ച് മാസത്തില്‍ ) ജീവന്‍ ടി വി ആയിരുന്നു .. ഒരു ദിവസം മുഴുവന്‍ ജീവന്‍ ടി വി ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ചും ഫ്ലാഷ് ന്യൂസ്‌ പായിച്ചും ആഘോഷിച്ചു ... പീഡനത്തിനു ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായും ചാനല്‍ വച്ച് കാച്ചി .. വാര്‍ത്തയോടുള്ള രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതികരണങ്ങളും ചാനല്‍ സംഘടിപ്പിച്ചു ., അറിഞ്ഞവര്‍ അറിഞ്ഞവര്‍ വികാരം കൊണ്ടു..

ഇതൊക്കെ കണ്ടു നമ്മുടെ ഏഷ്യാനെറ്റ്‌ FIR ലേഖകര്‍ വെറുതെ ഇരിക്കുമോ ? രണ്ടു ദിവസം കഴിഞ്ഞു അതാ FIR ടോപ്‌ സ്റ്റോറി ... അതും ഏഷ്യാനെറ്റ്‌ ലേഖകര്‍ ദൃക്സാക്ഷിയെപ്പോലെ ഒരു സംശയത്തിനും ഇടയില്ലാതെ രോമാഞ്ചം ഉണ്ടാക്കുന്ന രീതിയിലുള്ള വിവരണം ..കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി വസ്ത്രം പൂര്‍ണ്ണമായും അഴിക്കുന്നതിന്റെയും കൂടെ മൂന്നു നാല് യുവാക്കളുടെയും കുറച്ചൊന്നു ഔട്ട്‌ ഓഫ് ഫോക്കസ് ആക്കിയ , എന്നാല്‍ വ്യക്തമായും കാണാവുന്ന നീളന്‍ വീഡിയോയും . ആവേശത്തോടെ FIR അവതാരകന്‍ പറഞ്ഞ പ്രസക്ത ഭാഗങ്ങള്‍ : പെണ്‍കുട്ടിയെ ഒരു ബസ്‌ ജീവനക്കാരന്‍ പ്രണയം നടിച്ചു ഓട്ടോയില്‍ മാടായിപ്പാറയില്‍ എത്തിക്കുന്നു .. പിന്നീട് സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുന്നു .. അവര്‍ പെണ്‍കുട്ടിയെ ഓടിച്ചിട്ട്‌ പിടിച്ചു പൂര്‍ണ്ണ നഗ്നയാക്കുന്നു ...മൊബൈലില്‍ പകര്‍ത്തുന്നു ..പിന്നീടും ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നു ... (അവതാരകന്‍ എരിവും പുളിയും ചേര്‍ത്ത് ഇത് വിവരിക്കുന്നു. അവസാനം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്നും ചാനലിന്റെ കണ്ടെത്തല്‍ .

ഇനി സംഭവത്തിന്റെ ക്ലൈമാക്സ്‌ :

സംഭവം വിവാദമായപ്പോള്‍ , ചില സ്ത്രീ സംഘടനകളുടെ പ്രതിഷേധവും പരാതിയും കൂടെ ആയപ്പോള്‍ കേരള പോലീസ് സൈബര്‍ സെല്‍ ഇത് അന്വേഷിക്കുകയും നിജസ്ഥിതി പുറത്ത് കൊണ്ടു വരികയും ചെയ്തു :

ആ വിഡിയോ ഒരു പീഡനദൃശ്യമല്ലെന്നും യുവതിയുടെ കൂടി അനുവാദത്തോടെ ഉത്തരേന്ത്യയില്‍ നിര്‍മിച്ച നീലച്ചിത്രമാണിതെന്നുമായിരുന്നു ആ കണ്ടെത്തല്‍ . ദൃശ്യത്തിലെ പെണ്‍കുട്ടിയുടെയും മറ്റുള്ളവരുടെയും ഭാഷ ഹിന്ദിയാണെന്നും പെണ്‍കുട്ടി ഉത്തരേന്ത്യക്കാരിയാണെന്നും അശ്ലീലരംഗത്തിന്റെ അഭിനയമാണ് ചിത്രത്തില്‍ പകര്‍ത്തിയതെന്നും കണ്ണൂര്‍ സബ് ഡിവിഷന്റെ കൂടി ചുമതലയുള്ള സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ അറിയിച്ചു . ആരോ പ്രസ്തുത adult വീഡിയോയുടെ ശബ്ദം മായ്ച്ചു കളഞ്ഞു പകരം ഒരു ഓഡിയോ song മിക്സ്‌ ചെയ്യുകയും പിന്നീട് അത് ബ്ലൂ ടൂത്ത് വഴി മൊബൈലിലൂടെ പ്രചരിക്കുകയും ആയിരുന്നത്രെ... സംഭവവുമായി ചേര്‍ത്ത് നേരത്തേ മരിച്ച മറ്റൊരു പെണ്‍കുട്ടിയെ ഇതുമായി ബന്ധപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുട്ടിയുടെ ബന്ധുക്കള്‍ എന്നും കേള്‍ക്കുന്നു . ...

പിന്നീട് ഈ സംഭവത്തെ പറ്റി പ്രസ്തുത ചാനലുകളില്‍ ഒരു ഫോളോ അപ്പൊ , തെറ്റ് പറ്റിയതായ വിശദീകരണമോ കണ്ടില്ല ... അങ്ങിനെ ഒരു സംഭവമേ ഇല്ലാത്ത രീതിയില്‍ FIR അവതാരകന്‍ കുറ്റ കൃത്യങ്ങളുടെ ലോകത്തെ പുതിയ ഇക്കിളി കഥകളിലൂടെ കടന്നു പോയി .. എപ്പിസോഡ്‌ കണ്ടു കേരള സമൂഹത്തിലെ ധാര്‍മ്മിക ച്യുതിയെക്കുറിച്ചോര്‍ത്തു വികാരം കൊണ്ട പ്രേക്ഷകന്‍ വടിയായി .

ഇതിലും വലിയ തമാശയായി ഈ സംഭവവുമായി ബന്ധപ്പെട്ടു ജന്മഭൂമി പത്രത്തില്‍ വന്നത് .. ഈ ഇല്ലാക്കഥയെ ലവ് ജിഹാദുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ട്‌ ചെയ്തത് നോക്കൂ


കണ്ണൂര്‍: മാടായിപ്പാറയില്‍ കാമുകനും കൂട്ടുകാരും ചേര്‍ന്ന്‌ ലൈംഗിക പീഡനത്തിന്‌ വിധേയയാക്കിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ്‌ ചെയ്ത്‌ നിയമനടപടിക്ക്‌ വിധേയമാക്കണമെന്ന്‌ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ സി.പി.സംഗീത ആവശ്യപ്പെട്ടു.

ലൗജിഹാദിന്റെ ഇരയാണ്‌ ആത്മഹത്യ ചെയ്ത യുവതി. കപട കാമുകന്‍ യുവതിയെ തന്ത്രത്തില്‍ മാടായിപ്പാറയിലെത്തിച്ച ശേഷം കൂട്ടുപ്രതികളുമായി ചേര്‍ന്ന്‌ യുവതിയെ വിവസ്ത്രയാക്കി പീഡിപ്പിച്ചെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇതില്‍ മനംനൊന്ത്‌ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ( ജന്മഭൂമിപേജ് ഇവിടെ കാണാം )
======================

പിന്കുറി :ഒരു ഉത്തരേന്ത്യന്‍ സെക്സ് സിനിമ, ബസ്‌ ജീവക്കാരന്റെ നേതൃത്വത്തിലുള്ള ഒരു മലയാള മാനഭംഗംആയെന്നും , പിന്നീടത്‌ കണ്ണൂരിലെ ആത്മഹത്യ ആയെന്നും കേള്‍ക്കുമ്പോള്‍ മലയാള വാര്‍ത്താചാനലുകളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഒരു താക്കീതാണ് ....
ഒരു സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാതെ , നിജ സ്ഥിതി അന്വേഷിക്കാന്‍ മെനെക്കെടാതെ , റൂമിലുരുന്നുഎക്സ്ക്ലൂസിവുകള്‍ പടച്ചു വിടുന്ന ഒരു കൂട്ടം മാധ്യമ തൊഴിലാളി കള്‍ ആയി മാറിയിരിക്കുന്നു പോസ്റ്റ്‌ മോഡേണ്‍ മലയാള ജേര്‍ണലിസ്റ്റുകള്‍ എന്ന് ദുഃഖ ത്തോടെയാ ണെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു ...
============


മറ്റൊരു വായനക്ക് :ആര്‍ത്തി തീരാത്ത താരങ്ങള്‍.!

59 comments:

Francis said...

അതെ വെറും exclusive കള്‍ മാത്രം മതി ചാന ലുകള്‍ക്ക് ..ആര്‍ക്കു വേദനിച്ചാലും അവര്‍ക്ക് പ്രശ്നമല്ല ... ഏഷ്യാനെറ്റിലെ തന്നെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നാ പരിപാടിയില്‍ മരിച്ചു പോയ ഒരു സ്ത്രീയെ മോശമായി ചിത്രീകരിച്ചതിന് എതിരെ നാട്ടുകാര്‍ പ്രതിക്ഷേധ പ്രകടനം നടത്തിയത് ഓര്‍ക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! ഇതൊന്നും നിയന്ത്രിക്കാന്‍ ആരുമില്ല! :(

ശ്രീജിത് കൊണ്ടോട്ടി. said...

ടി.വി ചാനലുകള്‍ ഇന്ന് ലൈംഗിക പീഡനക്കേസുകള്‍ ആഘോഷിക്കുകയാണ്.. "റേറ്റിംഗ്" വര്‍ധിപ്പിക്കാന്‍ ആയി അവര്‍ പീഡനത്തിന് ഇരയായവരെ കൂടുതല്‍ പീഡിപ്പിക്കുകയാണ് എന്ന് തോന്നും പല ചാനല്‍ പരിപാടികളും കാണുമ്പോള്‍.. അമൃത ടി.വി-യിലെ "കഥയല്ലിത് ജീവിതം" എന്ന പരിപാടിയിലൂടെ യഥാര്‍ത്ഥത്തില്‍ വേദനിക്കുന്ന മനുഷ്യ ജീവിതങ്ങളെ വെറും കഥകളാക്കി മാറ്റി വില്‍പ്പന നടത്തുകയാണ് എന്ന് തോന്നിയിട്ടുണ്ട്.. എല്ലാം കച്ചവടം ചെയ്യുകയല്ലേ ഇവിടെ.. :(

അലി said...

ചാനലുകൾ ചെയ്യുന്നതാണ് യഥാർത്ഥ ബലാത്സംഗം.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇപ്പോള്‍ ഏറ്റവും പേടിക്കേണ്ടത് ഇവരെയാണ്.ഒരു പെണ്‍കുട്ടി എങ്ങാനം ഇപ്പോള്‍ മരിച്ചു കഴിഞ്ഞാല്‍ ഇവന്മാരുടെ കള്ളകഥ തുടങ്ങും.
ഇതിലും ഇവന്മാര്‍ക്ക് ഭേദം ഇക്കിളി മാസികള്‍ ഇറക്കുന്നതാ

മുക്കുവന്‍ said...

ഈവക ഷോകള്‍കാണുന്ന തന്നെ സമ്മതിക്കണം... കാണാനുള്ളവരുള്ളതുകൊണ്ടല്ലേ അവരിത് ഉണ്ടാക്കി വക്കുന്നത്.. എന്നാലും ഇത് ഇത്തിരി കടുത്തുപോയി മാഷെ! ഈ ജേര്‍ണലിസ്റ്റുമാരെ പിടിച്ച് ഇച്ചിരി പച്ചമുളക് ആസത്തില്‍ തേക്കാനാളില്ലാതെ പോയല്ലോ!

Yasmin NK said...

പറഞ്ഞ വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്കൊന്നും ഒരു മടിയുമില്ല. കേസ് അന്വേഷണം ആരംഭിക്കുന്നതിനു മുന്നെ ഇവര്‍ പ്രതിയെ പിടികൂടിയിട്ടുണ്ടാകും.കൊടുത്ത വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞാല്‍ ഒരു ക്ഷമാപണം പോലും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. ഇതിപ്പോ ചാനലുകാര്‍ മാത്രമല്ല പത്രക്കാരും തഥൈവ. ഓര്‍മ്മയില്ലെ പണ്ട് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞനെ ഇവിടത്തെ പത്രമുത്തശ്ശിമാര്‍ എടുത്തിട്ട് അലക്കിയത്. അതിനൊക്കെ ആരു സമാധാനം പറഞ്ഞു.
കണ്ണിനു മുന്നില്‍ കാനുന്നത് പോലും വിശ്വസിക്കാന്‍ പറ്റാണ്ടായിരിക്കുന്നു.

Unknown said...

അപ്പൊ ഇത് വരെ കേട്ട പീഡന കഥകളില്‍ ചിലതെങ്കിലും കള്ള കഥകള്‍ ആകാന്‍ തരമുണ്ടല്ലേ

Anonymous said...

മാധ്യമങ്ങളെ നിലക്ക് നിര്‍ത്താന്‍ അവക്ക് വേണ്ടി പണം മുടക്കാതിരിക്കുക.
ഇത്തരം പരിപാടികളുടെ പരസ്യക്കാരേയും ബഹിഷ്കരിക്കുക.

ഷെരീഫ് കൊട്ടാരക്കര said...

ചാനലുകളെ നിലക്ക് നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മുക്കുവന്‍ said...

ഓര്‍മ്മയില്ലെ പണ്ട് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞനെ ഇവിടത്തെ പത്രമുത്തശ്ശിമാര്‍ എടുത്തിട്ട് അലക്കിയത്. ..


ആരോര്‍ക്കാന്‍!

Junaiths said...

പീഡനം ഏറ്റു വാങ്ങാന്‍ ഈ ജനം പിന്നെയും ബാക്കി..

saju said...

എക്സ്ക്ലൂസിവുകള്‍ പടച്ചു വിടുന്ന ഒരു കൂട്ടം മാധ്യമ തൊഴിലാളി കള്‍ ആയി മാറിയിരിക്കുന്നു മോഡേണ്‍ മലയാള ജേര്‍ണലിസ്റ്റുകള്‍ എന്ന് ദുഃഖ ത്തോടെയാ ണെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു ...
എല്ലാം കച്ചവടം ചെയ്യുകയല്ലേ
ഈ ജേര്‍ണലിസ്റ്റുമാരെ പിടിച്ച് ഇച്ചിരി പച്ചമുളക് ആസത്തില്‍ തേക്കാനാളില്ലാതെ പോയല്ലോ!

Faizal Kondotty said...

@ Francis
അതെ , എപിസോഡ് നു കഥയില്ലാതാകുമ്പോള്‍ പലതും സൃഷ്ടിച്ചെടുക്കുകയാണ് വാര്‍ത്താ ചാനലുകള്‍ അടക്കം എന്നത് വളരെ ഗുരുതരമായ അവസ്ഥയാണ് . അഭിപ്രായത്തിനു നന്ദി .

@ vazhakodan & ശ്രീജിത് കൊണ്ടോട്ടി & അലി

പ്രേക്ഷകര്‍ ചിലതൊക്കെ മനസ്സിലാക്കുന്നുണ്ട് എന്നും പ്രതികരിക്കുന്നുവെന്നും അറിയുമ്പോള്‍ അവര്‍ അല്പമെങ്കിലും ശ്രദ്ധ ചെലുത്തും എന്ന് പ്രതീക്ഷിക്കാം എന്ന് മാത്രം .
ഇടപെടലിന് നന്ദി .

@ഫെനില്‍

താങ്കള്‍ പറഞ്ഞത്‌ വളരെ ശരിയാണ് ..ഏതെങ്കിലും പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചാല്‍ അപ്പൊ തുടങ്ങും കഥകള്‍ മെനയാന്‍ ഇവര്‍ ....
മാതൃഭുമിയുടെ വാര്‍ത്താ ചാനല്‍ അടക്കം ഇനിയും കുറെ വാര്‍ത്ത ചാനലുകള്‍ വരാന്‍ പോകുന്നു എന്നറിഞ്ഞു . ..അവരെങ്കിലും വാര്‍ത്തകളുടെ ക്രെടിബിലിറ്റി കാത്തു സൂക്ഷിച്ചാല്‍ മതിയായിരുന്നു അതോ മത്സരത്തിനിടയില്‍ കൂടുതല്‍ വഷളാകുമോ കാര്യങ്ങള്‍ ? കണ്ടറിയാം ...

മുക്കുവന്‍ , മുല്ല , firefly & മുക്കുവന്‍

അഭിപ്രായത്തിനു നന്ദി ... ഇങ്ങിനെ ചില അര്‍ദ്ധസത്യ വാര്‍ത്തകള്‍ക്ക് പിന്നിലെങ്കിലും വേദനിക്കുന്ന മനസ്സുകള്‍ ധാരാളം ഉണ്ടാകും .. പക്ഷെ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാത്ത അവസ്ഥ ഉണ്ട് എന്നത് സത്യം ...

sherriff kottarakara , Junaith & Saju ,

വാര്‍ത്താ ചാനലുകളെ ജനങ്ങളാല്‍ നിയന്ത്രിക്കേണ്ട കാലം ആയിട്ടുണ്ട്‌ എന്ന അഭിപ്രായത്തോട് യോജിക്കുന്നു... അല്ലാത്ത പക്ഷം , ഇവരെ ഇങ്ങിനെ കയറൂരി വിട്ടാല്‍ പല അനര്‍ര്‍ഥങ്ങളും ഉണ്ടായേക്കാം ... ഒന്നിനെയും പേടിക്കേണ്ട ആവശ്യം ഇപ്പോള്‍ ചില വാര്‍ത്താ ചാനലു കള്‍ക്ക് ഇല്ല എന്ന് തോന്നുന്നു . അല്ലെങ്കില്‍ angineyaanu അവരുടെ മനോഭാവം ..അത് മാറേണ്ടിയിരിക്കുന്നു ..അല്ലെങ്കില്‍ നമ്മളൊക്കെ തന്നെ അവരുടെ എപിസോഡ്നു കഥകള്‍ ആയിത്തീരുന്ന കാലം വിദൂരമല്ല .

സഹൃദയന്‍ said...

Ithu vayicappol Orma vannathu, Boeing Boeing enna cinemayil Illatha Oru Vykthi ( Ettueettil raghavan pilla) 3 Harijan yuvathikale manabhangappeduthiyathay Pathrathil vartha koduthathum, aa vaartha vaayichu Ettuveettil raghavan pathramaappeesinu munpil Bahalamundakkunnathumanu !!!

വെള്ളരി പ്രാവ് said...

നന്നായിരിക്കുന്നു...
നന്മകള്‍.

TPShukooR said...

കലികാലം....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചാനൽ ക്ഷുദ്രജീവികൾ മാനഭംഗപ്പെടുത്തുന്നത് പൊതുസമൂഹത്തെ. ഇവരെ നിലക്ക് നിർത്താൻ പൊതുജനം തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

ഈ പോസ്റ്റിനു നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

- വിഡ്ഢിപ്പെട്ടിക്കുള്ളിലിരുന്നുകൊണ്ട് അവന്മാര്‍ നമ്മളെയൊക്കെ മാനഭംഗപ്പെടുതുകയാണ്.
- കുട്ടികളോന്നിച്ച് ചാനലുകള്‍ കാണുന്ന ആളുകളെ മനശാസ്ത്രരോഗ വിദഗ്ദനെ കാണിക്കണം.

(ടീവിക്ക് റിമോട്ട് ഇല്ലായിരുന്നെങ്കില്‍ നമ്മളൊക്കെ തെണ്ടിപ്പോയേനെ!)

vaayana said...

മലയാളത്തില്‍ ഇപ്പോഴുള്ള മുഴുവന്‍ ചാനലുകളും നഷണല്‍ വേസ്റ്റുകളാണു. നികേഷ് കുമാറിന്റെയും മാധ്യമത്തിന്റെയും പുതിയ ചാനലുകള്‍ ഇതിനൊരു മാറ്റമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു.

Unknown said...

കുറച്ചു sexiyaayi കാര്യങ്ങള്‍ അവതരിപ്പിച്ചു ചാനല്‍ റേയ്റ്റ് കൂട്ടാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് എല്ല ചാനലുകളിലും കാണുന്നത് ...വാര്‍ത്തകള്‍ വരെ പയിന്കിളി രൂപതിലാലാക്കി അവതരിപ്പിക്കുന്ന ചാനലുകളാണ് നമ്മുടെ നാട്ടിലുള്ളത് ...ഈ സംബവമെങ്കിലും നമ്മുടെ നാടിന്റെ കണ്ണ് തുറപ്പിക്കട്ടെ

Rajesh said...

ippol ethu news eduthalum athil sathyam valare kuravaanu...

ഷൈജു.എ.എച്ച് said...

ചാനല്‍ കഴുകന്മാര്‍ ഇതുപോലെ എത്ര എത്ര സംഭവങ്ങള്‍ പടച്ചു വിടുന്നു. മനുഷ്യത്വത്തിന്റെ ഒരു കണിക പോലും തൊട്ടു തീണ്ടാത്ത പരിപാടികള്‍. നിഷ്ട്ടൂരമായ കൊലകള്‍ വരെ സുന്ദരമായ ദ്രെശ്യാവിഷ്കരനത്തിലൂടെ പ്രേക്ഷകരായ നമ്മുടെ മുമ്പില്‍ വിളമ്പുന്ന ഇവന്റെയെല്ലാം ഭാവം കാണുമ്പോള്‍ ചോര ഊറ്റികുടിക്കുന്ന ചെന്നായ എത്രയോ ഭേതം.. സത്യങ്ങള്‍ തുറന്നെഴുതിയ ഫൈസലിനു നന്ദി.
www.ettavattam.blogspot.com

Mohamedkutty മുഹമ്മദുകുട്ടി said...

ടീവിയില്‍ ഇത്തരം പരിപാടികള്‍ക്ക് മേമ്പൊടി ചേര്‍ക്കാനായി ഔട്ട് ഓഫ് ഫോക്കസായി ദൃശ്യങ്ങള്‍ അഭിനയിച്ചു ചേര്‍ത്തു കാണാറുണ്ട്,ഇതൊക്കെ നിരോധിക്കുക തന്നെ വേണം. ഇക്കണക്കിനു പോയാല്‍ ബലാത്സംഗത്തിന്റെ റിയാലിറ്റി ഷോയും റ്റീവിയില്‍ കാണേണ്ട ഗതികേട് ഉണ്ടായിക്കൂടെന്നില്ല!

vajid said...

ഈ തന്തയില്ലാത്തരം ഒക്കെ കാണിച്ചാലും ചാനലിലെ ഒരു കുഞ്ഞിനെ പോലും വിചാരണ ചെയ്യാന്‍ ചങ്കുരപ്പുള്ളവര്‍ കേരളത്തിലില്ല
അഥവാ ചെയ്താലും അത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈ കടത്തല്‍ ,പിന്നെ അതായി പ്രശ്നം
ഇത് മാത്രമല്ല മദനി-സൂഫിയ മദനി വിഷയത്തിലും ഇതേ നിലപാട് തന്നെയല്ലേ ഈ മാധ്യമങ്ങള്‍ സ്വീകരിച്ചത് .സൂഫിയ മദനിയുടെ ചാരിത്ര്യത്തെ പോലും ചോദ്യം ചെയ്യാന്‍ മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ മത്സരിച്ചിരുന്നത് നമ്മള്‍ കണ്ടില്ലേ ?
മാധ്യമങ്ങള്‍ക്ക് വ്യക്തമായ ഒരു അജണ്ടയുണ്ട് അല്ലെങ്കില്‍ വാങ്ങിയ കൂലിക്കുള്ള പണി അവര്‍ വളരെ ഭംഗിയായി ചെയ്യുന്നുണ്ട്

Najim Kochukalunk said...

ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ കൂടുതലും വേണ്ടത്ര പാകം വരാത്ത ചെറുപ്പക്കാരാണ്. ചെറുപ്പത്തിന്റെ തള്ളിച്ചയില്‍ അവരാണ് ഇല്ലാക്കഥകളുടെ സെന്‍സേഷനിലസം നല്‍കുന്ന സുഖത്തിന് പിറകെ പോകുന്നത്. പത്രങ്ങളിലാവട്ടെ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തന പരിചയത്തിലൂടെ ഏറെ പക്വത കൈവരിച്ചവരുടെ നേതൃത്വത്തിലാണ് ന്യൂസ് റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. മലയാളത്തില്‍ ദൃശ്യമാധ്യമത്തിന് മാനസിക വളര്‍ച്ചയെത്തിയിട്ടില്ല എന്ന് ചുരുക്കം.

chaama said...

നിങ്ങള്‍ പറഞ്ഞതാണ്‌ ശരി ഓരോ ചാനലുകള്‍ പുതിയത് വരുമ്പോഴും ഇതിലൊക്കെ ജോലിക്ക് നിര്തിയിരികുന്നത് ജോലിപരിച്ചയവും അനുഭവ സമ്പത്തും കുറഞ്ഞ ച്ചുല്ല്മ്മാര്‍ ചുള്ളികള്‍ ആണ് അവര്ക് പ്രേക്ഷകര്‍ക് മുന്നില്‍ എന്തെങ്കിലും എക്ഷ്ക്ലുസിവെ വിളംബനം എന്നിട്ട ഫ്രഷ്‌ ജൌര്നലിസ്ടുകലുദെ ഇടയില്‍ ഒന്നബിമാനിക്കണം അത്രമാത്രം നല്‍കുന്ന വാര്‍ത്തയുടെ പിന്നംബുരങ്ങലോ പ്രതികരനങ്ങലോ ശ്രദ്ദിക്കാന്‍ അവര്ക് സമയമില്ല വേറെ എക്ഷ്ക്ലുസിവെ കണ്ടെത്തണ്ടേ ഇതൊക്കെ സഹിക്കാന്‍ വിടിക്കപെട്ടവര്‍ നമ്മള്‍

ചാമ

mayflowers said...

കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയര്‍ എടുക്കുന്ന ചാനലുകാര്‍ എന്ന് നന്നാകും?

Unknown said...

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതി !!!!!!!!!

കാകദൃഷ്ടി said...

നല്ല പ്രതികരണം

Subin Nair said...

The perverted crooks of fourth estate!

MumLee said...

ഇവര്‍ക്കൊക്കെ ജീവിച്ചു പോകേണ്ടേ.. അതിനു മറ്റുള്ളവരുടെ മകളോ അമ്മയോ പെങ്ങളോ മരിച്ചാല്‍ എന്ത്, മാനം നഷ്ട്ടപെട്ടാല്‍ എന്ത്..ഒരു exclusive മണിക്കൂര്‍ വലിയ കഷ്ട്ടപ്പാട് കൂടാതെ ഓടിയില്ലേ. മാധ്യമ സ്വാതന്ത്ര്യം എന്നതൊരു പ്രഹസനം അല്ലെ എന്ന് ഒരു വേല സംശയിച്ചു പോകുന്നു..

muhammedafsal mk said...

chanelugal manushyasamoohathe vanjichu kondirikkunna oru kalagattathilanu.

Manaf mathottam said...

Mathan kuthiyal kumabala mulakkilla.Ivaril ninnum samoohya pradibadhadha pradheekshikkunnathu mathiyakki aaa kazhukakkannu manassilakkan sadhikkanam.Thozhilillaymayude mattoru prathibhalam koodiyanithu.Ithilkkannikal vanidunna kalathu ithilappuravum nadakkum .

Faizal Kondotty said...

Thanks to all!Please see new the post.

പുതിയ പോസ്റ്റ്‌ ആര്‍ത്തി തീരാത്ത താരങ്ങള്‍.!

Unknown said...

swaram nannakkan nammude britas koodi poyittundu ee chanalukalilekku....

mohamed ali edakkandan said...

തന്റ മനസ്സില്‍ ഉദിക്കുന്ന കഥകള്‍ വാര്‍ത്തകള്‍ ആയി പാവം പൊതുജനങ്ങളെകൊണ്ട് തീറ്റിക്കുന്ന പത്രപ്രവര്‍ത്തകര്‍ എന്ത് മാത്രം ക്രൂരതയാണ് ചെയ്യുന്നത്

mohamed ali edakkandan said...

വര്‍ഗീയത മുഖമുദ്രയാക്കിയ പത്രക്കാരുടെ വാര്‍ത്തകള്‍ എങ്ങിനെ വിശ്വസിക്കും

Unknown said...

adhapadhanam, enthum vittu kaashakkum chanalukaar, kanneerayaalum veri aayalum. lajjayilaathavar.

സജിത്ത്.വി.എസ്സ്. said...

ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ക്യാഷ്‌ !!!

Sakkeer Aboobacker said...

ഏഷ്യാനെറ്റ്‌ FIR പോലെ ഇത്രയും മോശമായി അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ഒരു പക്ഷെ ലോകത്തുതന്നെ ഉണ്ടാവില്ല.വേദനകളെയും, ദുരന്തങ്ങളെയും ഇത്ര ENJOY ചെയ്തു അവതരിപ്പിക്കുന്ന ഒരു അവതാരകനും!!!!

jamu said...

Kelakunnathum Kanunnathum Sathyamavanamennilla

mansoor said...

ഒരു മനസാക്ഷി കുത്തും ഇല്ലാത്ത ചെന്നയ്കളായ ഒരു പാട് റിപ്പോര്റെര്മാര്‍ നമ്മുടെ നാട്ടിലുണ്ട് . വളരെ ചുരുക്കം ചിലരേ ഇപ്പോള്‍ വാര്‍ത്തകളോട് നീതി പുലര്‍തുന്നുളൂ.
ഈ ഒരു വാര്‍ത്ത‍ തന്നെ ഏതെല്ലാം വിധത്തിലാണ് ചാനലുകളും പത്രങ്ങളും ഉപയോകിക്കുന്നത് .
ചിലര്‍ രേട്ടിംഗ് കൂട്ടാന്‍ ആണ് എങ്കില്‍ മറ്റു ചിലര്‍ സാമുദായിക സപര്‍ദ്ദ വളര്‍ത്താനാണ് നോക്കുന്നത് .
നല്ലവരായ ജനങ്ങള്‍ ദയവു ചെയ്തു ഇത്തരക്കാര്‍ ഏത് വിഭാഗത്തില്‍ പെട്ടവരായാലും , ഏത് ചാനലില്‍ പെട്ടവരായാലും അവരെ നമ്മുടെ സമൂഹത്തില്‍ നിന്ന്
അകറ്റി നിര്‍ത്തുക . എന്നാലേ ഇനി നമുക്ക് സമാദാനമായി ജീവിക്കാന്‍ കഴിയൂ.

diju thampi said...
This comment has been removed by the author.
diju thampi said...

മാധ്യമങ്ങള്‍ വളച്ചൊടിക്കുന്ന വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്‌ ആദ്യമായിട്ടല്ല .-ve ന്യൂസ്‌ മാത്രം പടച്ചു വിട്ടു ഒരു സമൂഹത്തെ മുഴുവന്‍ പിറകൊട്ടടിക്കുകയാണ് ചെയ്യുന്നത് .ഈ രാജ്യത്തു govt ഉണ്ടായതു കൊണ്ട് ഒരു ഉപകാരവും ഇല്ല എന്ന് വിശ്വസിക്കുന്ന രീതിയില്‍ സമൂഹത്തെ ചിന്തിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു .എല്ലാ ദിവസവും കുറ്റപത്രം ,FIR എന്നൊക്കെ പറഞ്ഞു ജനങ്ങളെ വഞ്ചിക്കാന്‍ ഉപയോഗിക്കുന്ന നേരം ,govt പ്രോജെച്ടുകളെ പറ്റിയും അത് സമൂഹത്തിനു ഉണ്ടാക്കുന്ന ഗുണവും പറഞ്ഞിരുന്നെങ്കില്‍ ....,മാധ്യമങ്ങള്‍ ഒരു കാര്യം മനസിലാക്കുക ,ഇരിക്കും കൊമ്പ് മുറിക്കരുത് .മഹത്തായ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വക്കരുത് .

dtypist said...

we are encouraging them.Dont watch those channels with such news

Anonymous said...

അലി പറഞ്ഞതിന് താഴെ ഒരു ഒപ്പ്.

shain said...

ഏഷ്യാനെറ്റ് F I R അവതാരകന് ഒരു തുറന്ന കത്ത്.. http://thebabycrocodile.blogspot.com/2011/01/f-i-r.html

kharaaksharangal.com said...

Shame...

rajan vengara said...

ഞങ്ങളുടെ പവിത്രമായ മാടായിപ്പാറയില്‍ ഇങ്ങിനെ ഒരു സംഭവം നടന്നതയി ഇതു കേട്ടപ്പോള്‍ തന്നെ അവിശ്വസനെയമായി തോന്നിയിരുന്നു..ഇങ്ങിനെ ഒരു സംഭവം നടന്നതായോ അത്തരം ഒരു സംഭവം നടക്കാനുള്ള സാധ്യതയൊ മാടായ്യിപ്പാറയില്‍ ഉണ്ടാവാന്‍ ഇടയില്ലാ എന്നും അന്നു തന്നെ നാട്ടില്‍ നിന്നും വിവരം ലഭിച്സിരുനു..എനിക്കറിയാത്തതു എന്തിനും ഏതിനും വാലറ്റം താങ്ങുന്ന യുവജന സംഘടനകല്‍ ഇക്കാര്യങ്ങളില്‍ മൌനം പലിക്കുന്നതു എന്ത് കൊണ്ടെന്നാ..ശരിക്കും തല്ലികൊല്ലേണ്ടുന്ന ജാതികള്‍ തന്നെ ഈ ദുഷ്പ്രചരണക്കാരാ ചാനല്‍ ജീവികള്‍.

Talal Hashim's Gallery said...

ചാനലുകളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ സര്കാരും ദ്രിശ്യശ്രാവ്യ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന അധികാരികളുമൊക്കെ ചാനല്‍ ജീവികളുടെ പങ്കു പറ്റുന്നുണ്ട്. അതുകൊണ്ടാണ് ഒരു നിയന്ത്രണവുമില്ലാതെ ചാനലുകള്‍ അവരുടെ തോന്ന്യാസങ്ങളില്‍ രമിക്കുന്നത്‌. ഇവിടെ പുതിയതായി വരാന്‍പോകുന്ന ചില മൂല്യാധിഷ്ടിത ചാനലുകള്‍ക്ക് അനുമതി ലഭിക്കാത്തതും അത് കൊണ്ടാണ്.

Haneefa Mohammed said...

ആദ്യം ഒരില്ലാ കഥ പൊടിപ്പും തെങ്ങലും വെച്ച് പടച്ചു വിടാന്‍ ദൃശ്യ മാധ്യമങ്ങള്‍. അതിനെ വര്‍ഗീയമായി പ്രയോജനപ്പെടുത്താന്‍ തിടുക്കം കൂട്ടുന്ന പത്രം! കരയണോ ചിരിക്കണോ?

ജെപി @ ചെറ്റപൊര said...

ചാനലുകളുടെ മത്സരപാഴ്ച്ചയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി വാര്‍ത്തകളെ കൃത്യമായ്‌ പഠിക്കാതെ breking news കള്‍ കൊടുക്കുന്ന പുത്യ മാധ്യമ സംസ്കാരത്തെ പറ്റി ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോ വിലപിക്കുന്നത് കേട്ടു..ആ ബ്രേക്കിംഗ് ന്യൂസുകള്‍ തകര്‍ക്കുന്ന ജീവിതത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.ചാനലുകളുടെ ഉള്ളടക്കത്തിനു തികച്ചും പോസിറ്റീവ് ആയ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതേണ്ടിയിരിക്കുന്നു'

Cathrene said...

kalikalam......

CUTE DEVIL said...

ashleelathakalum aabhasangalum niranhu nilkunnha cinima madhyamathinu ethil pankilla enhu parayan orikkalum kayyilla ,nammude nadukalil kanappedunha cinima postaru nokku ardha nagnayaya penninte rasaleela chithrangal poss cheyithu wall postakki sthreekale verum kachavada cherakkakkaunhathine aarum chodhyam cheyyunhilla ,enhal sthreekal thante shareerathe kaathu sookshikkan paranhal adhine ethirkkunhavar oorkkuka markattil 50paisa vilayulla theepetti vilkkanamenkil athinte mukalil ardha nagnayaya penninte photto pathikkunha oru kaalamaanu nammudethu,eni nammude veedukalil 24 manikkoorum pravarthikkunnha TV channel eduthu nokkam,avideyum sthreeyanu vilpana cherakku,parasya chithrangal (sthreeyumayi oru bandhavumillatha products)nagnatha pradharshippikkunha thine entha aarum chodhyam cheyyathathu,ellam potte,veettil varuthunnha pathram eduthu nokku,avideyum parasya chithravum kanaan arakkum vitha sthreeyude nagnatha,koumarakkar rahasyamayi vayikkunha sex masikayude puram chettayil polum kantha palathum nammude veettil varuthunha pathrathine akathalathil kaanam,ethrayum neriketta ee feeldil pravarthikkunnhavarkku enthu athikaramanu sthree samrakshanathe kurichu parayan?

Faizal Kondotty said...

New post 'ഉത്ഭവിക്കാന്‍ കുന്നുകളോ സ്വീകരിക്കാന്‍ കടലുകളോ ഇല്ലാത്ത ചിലർ' http://safa-marva.blogspot.com/2013/04/blog-post_22.html

Ennappadam said...

ഇവരെ നിയന്ത്രിക്കാൻ ആരുമില്ലയെന്നുള്ള സത്യം പൊതുജനം തിരിച്ചറിയുന്നു. എന്ത് മാധ്യമ ധര്മ്മം. കച്ചവടം, അതും മത്സരിച്ചു, പത്രസ്വാതന്ത്ര്യം.

Unknown said...

ഇതൊക്കെ കഞ്ഞികുടിയുടെ ഭാഗാണ് കുട്ട്യേ. ഇത്രയും കാശുമുടക്കി ഒരു ചാനല് ഉണ്ടാക്കുന്നതെന്തിനാ? കാശുണ്ടാക്കാൻ തന്ന്യാ. അതിനുപറ്റിയ എഴുത്തുകാരെയും പത്രപ്രവർത്തകരെയും അവർ കണ്ടുപിടിക്കും. ഇല്ലെങ്കിൽ അവർ വന്നു കേറും. അവർക്ക് കഞ്ഞികുടിക്കണ്ടേ? ബലാൽസംഗം, കൊല, ആത്മഹത്യ ഇവയൊക്കെ എന്നും ജനവികാരത്തെ ഇളക്കുന്ന കാര്യങ്ങളാ ണേ. അതിനെ അവർ കാശാക്കും. ഇനിയുള്ള കാലം ഇതൊക്കെ ഏറിവരും എന്ന് കൂട്ടിക്കോളൂ.

jaby Ambalath said...

കഷ്ടം തന്നെ കാര്യങ്ങള്‍