Tuesday, April 5, 2011

രമേശും സതീശനും മ'പത്രവും..!

രാഷ്ട്രീയത്തില്‍ നേരും നെറിയും പൊതുവേ കുറഞ്ഞു വരികയാണ് .. എങ്കിലും മുഖ്യ മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന രമേശ്‌ ചെന്നിത്തലയെപ്പോലുള്ളവര്‍ ദിവസേന നടത്തികൊണ്ടിരിക്കുന്ന അസത്യ വര്‍ഷങ്ങള്‍ കേള്‍ക്കുമ്പോള്‍ , ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടി കോണ്‍ഗ്രസ്‌ നശിപ്പിച്ചു കുളം തോണ്ടും എന്ന് രാമചന്ദ്രന്‍ മാഷ്‌ കരഞ്ഞു പറഞ്ഞത് സത്യമായി പുലരുമോ എന്ന് ന്യായമായും സംശയിക്കാം .
====================
1. ജമായത്ത് വിഷയത്തില്‍ ചെന്നിത്തല പറഞ്ഞത് ഇങ്ങിനെ : " ജമാഅത്തിനോട് യു.ഡി.എഫിനുള്ള നിലപാടില്‍ മാറ്റമില്ല. കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയും തേടിയിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.."

ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .. കഴിഞ്ഞ ലോക സഭ ഇലെക്ഷന്‍ സമയത്ത് ചെന്നിത്തല രഹസ്യമായി സന്ദര്‍ശനം നടത്തുന്നത് ഇന്ത്യ വിഷന്‍ ഒളി ക്യാമറയില്‍ പിടിച്ചത് ..

ഈ ഇലെക്ഷന്‍ അടുത്തെത്തി സമയത്ത് എം ഐ ഷാനവാസ് ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വെറും സൗഹൃദം പുതുക്കല്‍ ആയിരുന്നത്രെ... അപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പോലെ ചെന്നിത്തല അന്ന് രഹസ്യ സന്ദര്‍ശനം നടത്തിയത് ? അതോ .. അത് ചെന്നിത്തലക്ക് ജലദോഷം വന്നപ്പോള്‍ പിന്നെ സുഖമായി എന്ന് അറിയിക്കാന്‍ പോയത് .. അല്ലാതെന്തു ?
==================

2. ലോട്ടറികേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി കത്തെഴുതിയപ്പോള്‍ എന്തൊക്കെയായിരുന്നു പുകില്‍ .. FIR എവിടെ ..? കേരള സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം ഇറക്കണം എന്നൊക്കെ പറഞ്ഞു ചെന്നിത്തലയും വി ഡി സതീശനും ഉറഞ്ഞു തുള്ളുകയായിരുന്നു ..

എന്നാല്‍
ഇപ്പോള്‍ കേരള ഹൈ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊടുത്ത സത്യവാങ്ങ്മൂലത്തില്‍ പറയുന്നത് ഇങ്ങിനെയൊക്കെയാണ്‌:

"സി ബി ഐ അന്വേഷണത്തിനുള്ള നടപടികള്‍ തയ്യാറായി വരുന്നു , കേരള സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപനംആവശ്യമില്ല , മുഖ്യമന്ത്രിയുടെ നടപടികള്‍ അഭിനന്ദനാര്‍ഹം ..."

അപ്പൊ വി എസിന്റെ മകന്‍ കേസ് അട്ടിമറിച്ചു എന്ന് പറഞ്ഞ ചെന്നിത്തലയും , സംസ്ഥാന സര്‍ക്കാരിനെതിരെ കേസിന് പോയ വി ഡി സതീശനും ആരായി ..?

സത്യം പറയട്ടെ .. വി എസിനെ പ്പോലുള്ള മാഫിയക്കെതിരെ നില്‍ക്കുന്ന, കേന്ദ്ര സര്‍ക്കാരിനെ വരെ നിലക്ക് നിര്‍ത്താന്‍ കഴിവുള്ള , ഒരു മുഖ്യമന്ത്രിയെ ആണ് കേരളത്തിന്‌ ആവശ്യം .
വി എസ് ആണ് മുഖ്യമന്ത്രി യാവേണ്ടത് എന്ന വലിയ ജനാഭിപ്രായം മറച്ചു വെക്കാന്‍
വലതു പക്ഷ മാധ്യമ സര്‍വ്വെകള്‍ക്ക് വരെ കഴിയാതെ പോകുന്നത് വി എസിന്റെ ഇത്തരം ഉറച്ച ജനപക്ഷ നിലപാടുകള്‍ മൂലമാണ് ,അത് കൊണ്ട് തന്നെയാണ് വിഎ സിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കാന്‍ യു ഡി എഫ് ഒന്നാകെ ശ്രമിക്കുന്നതും ...
==============================

3. മനോരമ പത്രത്തെ കേരളത്തിലെ ഒട്ടു മിക്ക പേര്‍ക്കും അറിയാം .. ഇത്രയും പച്ച കള്ളം തട്ടി വിടുന്ന ഒരു പത്രം ലോകത്തില്‍ തന്നെ വേറെ ഉണ്ടോ എന്നത് സംശയം ആണ് ... ജന്മ ഭൂമി പോലും അറക്കുന്ന രീതിയില്‍ , മുസ്ലിം വിരോധം കുത്തി നിറച്ചു ലവ് ജിഹാദ് എന്ന ഇല്ലാ കഥ നിറം ചേര്‍ത്ത് എഴുതി പിടിച്ച മനോരമയെ പല മുസ്ലിം മഹല്ലുകളും ബഹിഷ്കരിച്ചത് അതിലെ ഒരു ഉദാഹരണം മാത്രം ... ജമഅത്തെ ബന്ധത്തെ ക്കുറിച്ച് മനോരമ ഇന്നത്തെ പത്രത്തില്‍ എഴുതിയത് കാണൂ ..

" നിയമ സഭ തിരെഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ വിജയം ഉറപ്പാക്കാന്‍ ജമായത്ത് ഇസ്ലാമിയുടെ സൈലെന്റ് സ്ക്വാഡ് .സ്ത്രീകളും യുവാക്കളും അടങ്ങുന്ന
സ്ക്വാഡ്....
സി പി എം - ജമാഅത്ത് ഇസ്ലാമി തിരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് കില്ലിംഗ്
സ്ക്വാഡ് എന്ന രഹസ്യ നാമത്തില്‍ അറിയപ്പെടുന്ന സംഘം ."

എങ്ങിനെയുണ്ട് മനോരമയുടെ കണ്ടു പിടുത്തം ?..
കില്ലിംഗ് സ്ക്വാഡ് എന്നൊക്കെ പറഞ്ഞാലേ അതിനൊരു ഭീകര മുഖം വരൂ എന്നും ജനങ്ങള്‍ ഭയപ്പെടുക ഉള്ളൂ എന്നും മനോരമക്ക് അറിയാം ... . പക്ഷെ ജമാ അത്ത് ചര്‍ച്ചകള്‍ തുടരുക ആണെന്നും അതിനു ശേഷമേ അവര്‍ പ്രചാരണത്തിന് ഇറങ്ങണമോ വേണ്ടയോ എന്ന് തീരുമാനിക്കുക ഉള്ളൂ . ഇനി അങ്ങിനെ ഇറങ്ങിയാല്‍ തന്നെ കില്ലിംഗ് സ്ക്വാഡ് എന്നൊക്കെ പേരിടുമെന്നും ഒക്കെ ഗണിച്ചു പറയുന്നത് മനോരമയെ സംബന്ധിച്ചി ടത്തോളം അത്ഭുതമില്ല -- പക്ഷെ ഈ മഞ്ഞ പത്രത്തെ കേരളീയര്‍ ഒന്നാം സ്ഥാനത് നിര്ത്തുന്നതിലാണ് അത്ഭുതം .. ആ അനുഭവിക്കുക തന്നെ ...

15 comments:

Faizal Kondotty said...

എന്നാല്‍ ഇപ്പോള്‍ കേരള ഹൈ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊടുത്ത സത്യവാങ്ങ്മൂലത്തില്‍ പറയുന്നത് ഇങ്ങിനെയൊക്കെയാണ്‌ :

"സി ബി ഐ അന്വേഷണത്തിനുള്ള നടപടികള്‍ തയ്യാറായി വരുന്നു , കേരള സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപനംആവശ്യമില്ല , മുഖ്യമന്ത്രിയുടെ നടപടികള്‍ അഭിനന്ദനാര്‍ഹം ..."

ശ്രീജിത് കൊണ്ടോട്ടി. said...

കാര്യങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പോസ്റ്റ്‌ നന്നായിട്ടുണ്ട്... :)

ശ്രീജിത് കൊണ്ടോട്ടി. said...

ജമാഅത്തിന്റെ ഐഡിയോളജിയെ ഞാന്‍ അംഗീകരിക്കില്ല. ജമാഅത്തുമായി ഇടതുപക്ഷം സന്ധിചെയ്യുന്നത് തെറ്റാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ കേരളത്തിലെ സാമൂഹ്യ ചുറ്റുപാടില്‍ അവരുടെ ഇടപെടലുകള്‍ പലതും മാതൃകാപരം ആണെന്ന് പറയാതെയും വയ്യ. രണ്ടു ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികളെ രണ്ടുമൂലയിലും പ്രതിഷ്ടിച്ച് കൊണ്ഗ്രെസ് ഉണ്ടാക്കിയ സംവിധനമല്ലേ ഈ യു.ഡി.എഫ്. ഇന്ത്യാവിഭജനത്തിന്റെ കാരണക്കാര്‍, ദ്വിരാഷ്ട്ര വാദികള്‍, വര്‍ഗീയ പാര്‍ട്ടി, ചത്തകുതിര എന്നൊക്കെയുള്ള ഓമനപ്പേരിട്ട് കൊണ്ഗ്രെസ്സ് വിളിച്ചിരുന്ന പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആണ് ഇന്ന് വാഗാദാനം ചെയ്യപ്പെട്ടത്. കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി ജമാത്തുമായി രഹസ്യചര്‍ച്ചനടത്താന്‍ ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും അടക്കം ഉള്ള യു.ഡി.എഫ് നേതാക്കള്‍ ഹിറാ സെന്റര്‍ കയറിഇറങ്ങുന്ന ദ്രിശ്യങ്ങള്‍ നമ്മള്‍ ടി.വി.യില്‍ കണ്ടതല്ലേ. കൊണ്ഗ്രെസ്സ് നേതാവ് എം.ഐ ഷാനവാസിനും, ഇ.ടി മുഹമ്മദ്‌ ബഷീറിനും ജമാഅത്ത്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അവരുടെ വോട്ട് ഞങ്ങള്‍ക്ക്‌ വേണ്ട എന്ന് ഒരു കൊണ്ഗ്രെസ്സ് നേതാവും പറഞ്ഞിട്ടില്ല. വര്‍ഗീയ കക്ഷിയായ ബി.ജെ.പി-യുമായി എല്ലാ തിരെഞ്ഞുടുപ്പിലും കൊണ്ഗ്രെസ് വോട്ട് കച്ചവടം നടത്തിയിരുന്നു എന്ന് കെ.ജി മാരാര്‍ തന്‍റെ ആത്മകഥയില്‍ പറഞ്ഞിരുന്നു. കരുണാകരന്‍ അത് നിഷേധിക്കുകയും ചെയ്തിരുന്നില്ല. വര്‍ഗീയ കഷികളെ പ്രീണിപ്പിക്കുകയും, അവരുമായി കൂട്ടുകൂടുകയും ചെയ്യുന്നത്തില്‍ കൊണ്ഗ്രെസ്സിന്റെ സ്ഥാനം മുന്നില്‍ തന്നെ ആണ്. ആര്‍.എസ്സ്.എസ്സ്-ന്‍റെ വോട്ട് ആയാലും കൊണ്ഗ്രെസ്സ് അത് സ്വീകരിക്കും എന്നാണ് എ.കെ ആന്റണി എല്ലാ പ്രാവശ്യവും പറയുന്നത്. ജമാത്ത്‌ അവരുടെ താല്‍പര്യപ്രകാരം ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യട്ടെ. ചെയ്യതിരിക്കട്ടെ.. അത് അവരുടെ താല്പര്യം മാത്രം ആണ്... :)

Faizal Kondotty said...

ജമാഅത്തിനെ നാഴികക്ക് നാല്‍പ്പതു വട്ടം വിമര്‍ശിച്ചിരുന്ന യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട്‌ കെ എം ഷാജി സോളിഡാരിറ്റി ഓഫീസില്‍ അങ്ങോട്ട്‌ ചെന്ന് ചര്‍ച്ച നടത്തിയത്രേ ..

വാര്‍ത്ത UDF നെ പിന്തുണയ്ക്കുന്ന എസ് ഡി പി ഐ യുടെ തേജസ്‌ പത്രത്തില്‍ നിന്നും ....

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ആയി മത്സരിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ കെ എം ഷാജി സോളിഡാരിറ്റി യുടെ പിന്തുണ തേടി സോളിഡാരിറ്റിയുടെ ആസ്ഥാനത്തെത്തി . ഉച്ചക്ക് 1 .30 ഓടെ ആണ് കണ്ണൂര്‍ കാല്‍ടെക്സ് ജങ്ങ്ഷനിലെ കൌസര്‍ കോമ്പ്ലെക്സ് ലെ സോളിഡാരിറ്റി ഓഫീസില്‍ കെ എം ഷാജി രഹസ്യ സന്ദര്‍ശനം നടത്തിയത് . യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്‌ അന്‍സാരി തില്ലങ്കെരിയും ലീഗ് മുഖ പത്രത്തിലെ ജില്ല ലേഖകനും കൂടെയുണ്ടായിരുന്നു . സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട്‌ കെ എം മക്ബൂല്‍ ,സംസ്ഥാന പ്രതിനിധി സഭാ അംഗം ജലീല്‍ പടന്ന എന്നിവരുമായി പത്തു മിനുട്ടിലേറെ സമയം ചര്‍ച്ച നടത്തി ...
==========
ഇങ്ങോട്ട് വന്നു ചര്‍ച്ച നടത്തിയതില്‍ കുറ്റം പറയുന്ന ലീഗുകാര്‍ക്ക് അങ്ങോട്ട്‌ പോകാം :)

CKLatheef said...

പറയേണ്ടത് നന്നായി പറഞ്ഞിരിക്കുന്നു. കളഞ്ഞ് കിട്ടിയ സാധനം ഉടമസ്ഥന് തിരിച്ചുകൊടുത്തത് വലിയ വാര്‍ത്തയാകാറുണ്ട്. സത്യത്തില്‍ അതിന് ഒരു വാര്‍ത്താപ്രാധാന്യവുമില്ല. അത് കിട്ടിവന് അവകാശപ്പെട്ടതല്ലല്ലോ. എന്ന് പോലെയാണ് ശ്രീജിത്തിന്റെ കമന്റിലെ ഈ വരികള്‍ വായിച്ചപ്പോള്‍ തോന്നിയത്.

ജമാത്ത്‌ അവരുടെ താല്‍പര്യപ്രകാരം ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യട്ടെ. ചെയ്യതിരിക്കട്ടെ.. അത് അവരുടെ താല്പര്യം മാത്രം ആണ്... :)

ജമാഅത്തിന് വോട്ടുചെയ്യണമെങ്കില്‍ പലരുടെയും ആശീര്‍വാദം വേണം എന്ന് തോന്നത്തക്കവിധമാണ് ചിലരുടെ സംസാരം നടക്കുന്നത്.

ജമാഅത്തിന് വോട്ടുചെയ്യണമെങ്കില്‍ പലരുടെയും ആശീര്‍വാദം വേണം എന്ന് തോന്നത്തക്കവിധമാണ് ചിലരുടെ സംസാരം നടക്കുന്നത്.

ജമാഅത്തിനോട് വോട്ടുചോദിച്ചാല്‍ തന്നെ മറ്റുള്ളവരുടെ വോട്ട് നഷ്ടപ്പെടുമത്രേ. ഭീകരതയുടെ സ്‌പോണ്‍സര്‍മാരും മൊത്തക്കുത്തകതന്നെ അവകാശപ്പെടാന്‍ അര്‍ഹരുമായ ആര്‍. എസ്.എസിന് പോലുമില്ലാത്ത അയിത്തം പുറമെ. എന്നാലോ സ്വന്തം രോഗം സുഖമായി എന്നറിയിക്കാന്‍ പോലും ഹിറാസെന്ററിലെത്തുന്ന സൗഹൃദം മറുവശത്തും.

CKLatheef said...

ശ്രീജിത്ത് താങ്കളെ ഉദ്ദേശിച്ച് പറഞ്ഞതല്ല കെട്ടോ. താങ്കള് പറഞ്ഞത് ഇന്ത്യയിലെ ഏതൊരു പൌരനും ലഭ്യമാകേണ്ട അവകാശമാണ്.

പക്ഷെ ജമാഅത്ത് വോട്ട് ചെയ്താലും ചെയ്തില്ലെങ്കിലും ഇടതിന് ചെയ്താലും വലതിന് ചെയ്താലും സ്വന്തം സ്ഥാനാര്ഥികളെ നിര്ത്തിയാലും ഇല്ലെങ്കിലും വിമര്ശിക്കുക എന്ന പരിപാടിയുടെ ഭാഗമാണ് ഇപ്പോള് ഈ കുതൂഹുലം.

CKLatheef said...

>>> ജമാഅത്തുമായി ഇടതുപക്ഷം സന്ധിചെയ്യുന്നത് തെറ്റാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.<<<

പ്രിയ ശ്രീജിത്ത് അംഗീകരിക്കുന്നു. ഒരിക്കലും അതുണ്ടാവില്ല. അഥവാ ഇടതുപക്ഷം സന്ധിചെയ്താലും ജമാഅത്ത് അതിന് സന്നദ്ധമാകില്ല.

എന്നാല്‍ സഹകരിക്കാവുന്ന മേഖലയില്‍ സഹകരിക്കരുതെന്ന് താങ്കള്‍ പറഞ്ഞതിന് അര്‍ഥമില്ലെന്ന് കരുതട്ടെ. അതേ സഹകരണമാണ് ഇസ്ലാമിക ഐഡിയോളജിയില്‍ നില്‍ക്കുന്ന അഹ്മദി നജാദും മതരഹിത തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഹ്യൂഗോ ചാവേസും തമ്മിലുള്ളത്. ഇദ്ദേഹം എന്റെ സഹോദരനാണ് എന്ന് തമ്മില്‍ കെട്ടിപിടിച്ചു പറയാന്‍ അവരെ പ്രേരിപ്പിക്കുന്ന ഒരു പൊതുപ്രേരകം ലോകത്ത് പലയിടത്തും വളര്‍ച പ്രാപിക്കുന്നുണ്ട്.

ശ്രദ്ധേയന്‍ | shradheyan said...

ഏയ്‌.. ഇത് മോര്ഫിങ്ങാ... :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അതുവഴി പോയപ്പോ ഒരു കോ(വോ)ട്ട് തരുമോ എന്ന് ചോദിക്കാന്‍ വേണ്ടി കേറിയതാ.....

ശ്രീജിത് കൊണ്ടോട്ടി. said...

"പറയേണ്ടത് നന്നായി പറഞ്ഞിരിക്കുന്നു. കളഞ്ഞ് കിട്ടിയ സാധനം ഉടമസ്ഥന് തിരിച്ചുകൊടുത്തത് വലിയ വാര്‍ത്തയാകാറുണ്ട്. സത്യത്തില്‍ അതിന് ഒരു വാര്‍ത്താപ്രാധാന്യവുമില്ല. അത് കിട്ടിവന് അവകാശപ്പെട്ടതല്ലല്ലോ. എന്ന് പോലെയാണ് ശ്രീജിത്തിന്റെ കമന്റിലെ ഈ വരികള്‍ വായിച്ചപ്പോള്‍ തോന്നിയത്."

ലതീഫ്‌ ഭായ്.. എനിക്ക് എന്താണ് ഉദേശിച്ചത് എന്ന് മനസിലായില്ല.. ?? ജമാഅത്തിനെ കുറിച്ചുള്ള എന്‍റെ അഭിപ്രായം മുന്‍പ്‌ ഞാന്‍ രേഖപ്പെടുത്തിയത് തന്നെ ആണ്.. എന്നാല്‍ കേരളത്തിലെ സാമൂഹ്യ ചുറ്റുപാടില്‍ അവരുടെ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കാന്‍ എനിക്ക് ആവുകയുമില്ല.. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചക്ക്‌ ഇല്ല. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ജമാഅത്തിനെ പുകഴ്ത്തിപ്പാടി പോസ്റ്റുകള്‍ ഇട്ട ആളുകള്‍ വരെ ഇപ്പോള്‍ കളം മാറ്റി ചവിട്ടുകയാണ്.. എന്‍റെ അഭിപ്രായം അന്ന് തന്നെ വ്യക്തമാക്കിയതാണ്. ഇന്നും അതെ അഭിപ്രായം തന്നെ.. ആശംസകള്‍.. :)

CKLatheef said...

>>> ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ജമാഅത്തിനെ പുകഴ്ത്തിപ്പാടി പോസ്റ്റുകള്‍ ഇട്ട ആളുകള്‍ വരെ ഇപ്പോള്‍ കളം മാറ്റി ചവിട്ടുകയാണ്.. <<<

ഇടതുപക്ഷത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് കെ.പി.എസ് ജമാഅത്തിനെ പുകഴ്തിയതെങ്കില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമ്പോള്‍ കളം മാറ്റിചവിട്ടും എന്നത് വാസ്തവം.

Unknown said...

goood nd keeeeep it

ജിവി/JiVi said...

ഈ വീഡിയോ യൂ ട്യൂബില്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്നില്ലല്ലോ. ഒന്നു സഹായിക്കുമോ

ജിവി/JiVi said...

tracking

Faizal Kondotty said...

പുതിയ പോസ്റ്റ്‌ "പ്രശസ്ത"യാകുന്നത് ..?