Tuesday, July 14, 2009

ചെറായിയില്‍ നഷ്ടമായത്

(മീറ്റില്‍ പങ്കെടുത്ത ചിലരുടെ പോസ്റ്റില്‍ നിന്നും (ശരീഫ്‌ അടക്കം ) , മറ്റു ചിലരോടുള്ള ചാറ്റിങ്ങില്‍ നിന്നും , മനസ്സിലായ മീറ്റ് വികാര തീവ്രതയെ അടിസ്ഥാനമാക്കി എഴുതിയ ഒരു മിനിക്കഥ )

ചെറായിയില്‍ "നഷ്ടമായത് "

എല്ലാം ഒരു കടംകഥ പോലെ തോന്നുന്നു ...ചെറായില്‍ നിന്ന് മടങ്ങവേ ബസ്സില്‍ ഇരുന്നു അവന്‍ ഓര്‍ത്തു , മീറ്റില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് സ്വപ്നേപി കരുതിയില്ല ആദ്യം ., പിന്നീട് എപ്പോഴാണ് സാഹചര്യങ്ങള്‍ ഒത്തു വന്നത് , ഓര്‍മ്മയില്ല . എങ്കിലും ഇടയ്ക്കു ബ്ലോഗിലെ മീറ്റ് ബഹിഷ്കരണ ആഹ്വാനങ്ങളും വിവാദങ്ങളും കണ്ടു മനം മടുത്തു പിന്‍ വാങ്ങാഞ്ഞതും നന്നായി .. അല്ലേല്‍ ഇത് പോലെ ഒരു കൂടിച്ചേരല്‍ വെറുതെ മിസ്സ്‌ ചെയ്തേനെ .

കമന്റുകളിലെയും പോസ്ടുകളിലെയും അക്ഷരങ്ങളിലൂടെ മാത്രം കണ്ടു പരിചയിച്ച ആളുകളെ നേരില്‍ കാണുക , വല്ലാത്ത ഒരു ആകാംഷ തന്നെയായിരുന്നു രാവിലെ . അപരിചിതത്വം മറ നീങ്ങി വന്നപ്പോഴോ പൊടുന്നനെ ചിരകാല സുഹൃത്തുക്കള്‍ ആയി പരിണമിച്ചു പലരും ... ഒരു തരം മെറ്റമോര്ഫോസിസ്‌ ...

"സ്റ്റോപ്പ് എത്തി ..ഇറങ്ങുന്നില്ലേ .. "

കണ്ടക്ടറുടെ ചോദ്യം അവനെ തട്ടിയുണര്‍ത്തി .ബസ്സിറങ്ങി വീട്ടിലേക്കു നടക്കവേ ഇടയ്ക്കു വീണ്ടും മീറ്റ് ചിന്തകള്‍ അവനു ചുറ്റും നൃത്തം ചെയ്യാന്‍ തുടങ്ങി .

എന്ത് കൊണ്ടാണ് മീറ്റില്‍ പങ്കെടുത്തവര്‍ ഇത്രയ്ക്കു ആവേശഭരിതന്‍ ആകാന്‍ കാരണം ..?ഒരു പക്ഷെ അണുകുടുംബ വ്യവസ്ഥിതി തീര്‍ത്ത വിരസത, അല്ലെങ്കില്‍ വികാരങ്ങള്‍ ഇല്ലാത്ത സാങ്കേതിക യന്ത്രങ്ങള്‍ സുഹൃത്തുക്കളുടെ സ്ഥാനം കയ്യടക്കിയത് , ഇവയൊക്കെ പലരെയും അവര്‍ പോലും അറിയാതെ കടുത്ത ഒറ്റപ്പെടലിലേക്ക് നയിച്ചിരിക്കാം .

ദി റിയല്‍ ജോയ് ഈസ്‌ ദി ജോയ് ഓഫ് ഷെയറിങ് എന്ന് മുന്‍പ് എവിടെയോ വായിച്ചത് ഓര്‍മ്മയില്‍ തെളിഞ്ഞു .കൂടിച്ചേരലുകളുടെയും പങ്കുവെക്കലിന്റെ അവസരങ്ങള്‍ കുറഞ്ഞു വരുന്നതാണ് മാനസിക സംഘര്‍ഷങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും അടിത്തറ ആകുന്നത് ... അവനോര്‍ത്തു .

ഒരിടത്ത് തന്നെ കെട്ടി കിടന്നു വറ്റിപോകുന്നു സ്നേഹവും പരസ്പര കാരുണ്യവും ..മേമ്പൊടിക്ക് നാടൊട്ടുക്ക് വളര്‍ന്നു വരുന്ന ജാതി മത കമ്പാര്ട്മെന്റൈസേഷനും അയല്‍്വാസികള്ക്കിടയില് ഉയരം കൂടി കൂടി വരുന്ന മതിലുകളും. അന്തിക്ക് കുശലം പറഞ്ഞിരിക്കുന്ന നാട്ടുകാരെ ഗ്രാമങ്ങളില്‍ പോലും മഷിയിട്ടു നോക്കിയാല്‍ കാണാനില്ല ..കലികാലം തന്നെ .

ബ്ലോഗിലെ സ്മൈലി നേരില്‍ കണ്ടപ്പോള്‍ തെളിഞ്ഞ പുഞ്ചിരി ആയി .. തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചപ്പോള്‍ അത് ബ്ലോഗില്‍ ഹി ഹി എന്ന് വെറുതെ എഴുതി പോകുന്നതിനേക്കാള്‍ ഹൃദ്യം ആയി ... ആശ്ലേഷിച്ചു പിരിയുമ്പോള്‍ സ്നേഹം ഒരു വൈദ്യുത പ്രവാഹം കൂടിയാണെന്ന് രോമകൂപങ്ങള്‍ ബോധ്യപ്പെടുത്തി ...

ഓരോന്ന് ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല ..ഉമ്മറത്തെ കിണ്ടിയിലെ വെള്ളം എടുത്തു കാല്‍ കഴുകി .. പട്ടണത്തില്‍ ആണെങ്കിലും ചില പഴയ ആചാരങ്ങള്‍ മുടക്കിയിട്ടില്ല .. അത് നന്നായി .. ഇപ്പൊ പലരും മുഖം പോയിട്ട് കാലു പോലും കഴുകാതെ ആണ് വന്നു കിടന്നുറങ്ങുന്നത് . ധരിച്ച ഷര്‍ട്ട്‌ പോലും മാറ്റി ഇടാതെ വൃത്തിഹീനനായി പാതിരാത്രിയില്‍ വന്നു ഉറങ്ങുന്നവന്‍ ഭീകര സ്വപ്നം അല്ലാതെ മറ്റെന്തു കാണാന്‍ ?

കോലായില്‍ എത്തിയപ്പോ ശരീരത്തിന് എന്തോ ഒരു വല്ലായ്ക പോലെ

"എന്താ നിങ്ങള്ക്ക് വല്ല ക്ഷീണവും ?"
ഭാര്യ അല്പം ആധിയോടെ ചോദിച്ചു ..

ഇനി ചെറായില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ആണോ ? നല്ല നാടന്‍ ചോറും കരി മീന്‍ വറുത്തതും ആണല്ലോ കഴിച്ചത് , മാതമല്ല ഒന്നിച്ചിരുന്നു കഴിച്ചപ്പോള്‍ വല്ലാത്ത ഒരു രുചി തോന്നിയിരുന്നു .... അപ്പൊ അതല്ല കാര്യം ...മറ്റെന്തോ ആണ് .. അവന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .

"ഏതായാലും ഡോക്ടറെ കാണിച്ചു വരാം ".. ഭാര്യയുടെ വാക്കുകളില്‍ ആശങ്ക പ്രകടം .

"അതിനു മാത്രം ഒന്നും ഇല്ലന്നെ .. ഒരു ചെറിയ ശ്വാസ തടസ്സം പോലെ , അത് ഇപ്പൊ ശരിയാകും .. "

ഒടുവില്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹോസ്പിറ്റലില്‍ എത്തി .നീണ്ട പരിശോധനയ്ക്ക്‌ ശേഷം സ്കാനിംഗ് റിസള്‍ട്ട്‌ നോക്കി ഡോക്ടര്‍ ഒരു ഞെട്ടലോടെ പറഞ്ഞു

"എന്തൊരു അത്ഭുതം ഇത്.. താങ്കളുടെ ഹൃദയം അപ്രത്യക്ഷമായിരിക്കുന്നു ..അണ്‍്ബിലീവബിള്‍് !"

"പക്ഷെ അതിലും വലിയ അത്ഭുതം താങ്കളുടെ ധമനികളില്‍ ശുദ്ധ രക്തം ഓട്ടോമറ്റിക് ആയി നിറയുന്നു എന്നതാണ് "

" എന്താണ് താങ്കള്‍ക്കു സംഭവിച്ചത് പറയൂ ".. ഡോക്ടര്‍ ആകാംക്ഷയുടെ പരകോടിയില്‍ എത്തി .

അല്പം ആലോചിച്ച ശേഷം അവന്‍ പതിയെ പറഞ്ഞു .

"ഡോക്ടര്‍.. എനിക്ക് ഇപ്പോള്‍ എല്ലാം വ്യക്തം ആയി "

"ചെറായിയില്‍ ഒത്തു ചേര്‍ന്ന കൂട്ടുകാര്‍്ക്ക് ,അവരുടെ ആത്മാര്‍ത്ഥ സ്നേഹത്തിനു പകരം ആയി ഞാന്‍ പകുത്തു കൊടുത്തത് എന്റെ....... , എന്റെ ഹൃദയം തന്നെയായിരുന്നു ഡോക്ടര്‍.."
അവന്റെ വാക്കുകള്‍ വികാരവിക്ഷോഭത്താല്‍് പലയിടത്തും മുറിഞ്ഞു .

അപ്പോഴും അവന്റെ ധമനികളിലേക്ക് അദൃശ്യമായ കുഴലുകളിലൂടെ ശുദ്ധ രക്തം ശക്തിയായി പമ്പു ചെയ്യുന്നുണ്ടായിരുന്നു .. ആ കുഴലുകളുടെ മറ്റേ അറ്റം ഘടിപ്പിച്ചിരുന്നത് മീറ്റില്‍ വന്ന നൂറോളം ആളുകളുടെ ഹൃദയത്തിലേക്കായിരുന്നു ..

അപ്പോഴും സജീവേട്ടന്‍ സ്നേഹത്താല്‍ വരച്ചു കൊടുത്ത കാരിക്കേച്ചര്‍ അവന്‍റെ മാറോടു ചേര്‍ന്ന് പോക്കറ്റില് കിടപ്പുണ്ടായിരുന്നു

57 comments:

Faizal Kondotty said...

അപ്പോഴും സജീവേട്ടന്‍ സ്നേഹത്താല്‍ വരച്ചു കൊടുത്ത കാരിക്കേച്ചര്‍ അവന്‍റെ ഹൃദയത്തോട് ചേര്‍ന്ന് പോക്കറ്റില് കിടപ്പുണ്ടായിരുന്നു

ramanika said...

valare manoharam!

smitha adharsh said...

ഭാഗ്യം..അപ്പൊ,ഞാന്‍ പോകാതിരുന്നത്..
ഒരു ഹൃദയശൂന്യ ആയിപ്പോയേനെ അല്ലെ? (ചുമ്മാ...)

ജോ l JOE said...

ഫൈസല്‍ , വളരെ നല്ല എഴുത്ത്. കാര്യങ്ങള്‍ അര്‍ത്ഥവത്താണ്....പലരും ഹൃദയം പലര്‍ക്കും പകുത്തു കൊടുത്തു . കാണാ മറയത്ത് ഇരുന്നവര്‍ നേര്‍ക്ക്‌ നേര്‍ വന്നു അതിരുകളില്ലാത്ത സൌഹൃദത്തിന്റെ വലക്കണ്ണികള്‍ ഇവിടെ നെയ്തെടുത്തു.
താങ്കളെ ഞാന്‍ മീറ്റില്‍ പ്രതീക്ഷിച്ചിരുന്നു......

നാട്ടുകാരന്‍ said...

താങ്കളുടെ തിരിച്ചറിവിന് നന്ദി.

Typist | എഴുത്തുകാരി said...

ശരിക്കും അതിരുകളില്ലാത്ത സ്നേഹം തന്നെ. ഒരിക്കല്‍ പോലും കാണാത്തവരോട്, ആദ്യം കാണുമ്പോള്‍ തന്നെ എന്നും കാണുന്ന സുഹൃത്തുക്കളോടെന്നപോലെ സംസാരിക്കാന്‍ കഴിയുന്നതു് തീര്‍ച്ചയായും ഒരത്ഭുതം തന്നെയാണ്.

Typist | എഴുത്തുകാരി said...

പറയാന്‍ മറന്നു, കഥ അസ്സലായിട്ടുണ്ട്‌.

Lathika subhash said...

ഫൈസൽ,
ഞാനും അങ്ങനെ കൊടുത്തൂന്ന് തോന്നുന്നു.
പക്ഷേ, അസുഖമൊന്നുമില്ലാ എന്നു മാത്രം.
കഥ നന്നായി.
അവസരോചിതമായി.
അഭിനന്ദനങ്ങൾ!

ബഷീർ said...

ഹൃദയം നന്നായാൽ മനുഷ്യൻ മൊത്തം നന്നായി എന്ന മഹത് വചനം ഇവിടെ ഓർക്കട്ടെ..

khader patteppadam said...

ചെറായി എന്റെ അടുത്താണ്.എന്നിട്ടും പോകാന്‍ കഴിഞ്ഞില്ല.നഷ്ട ബോധമുണ്ട്.മനുഷ്യര്‍ കൂടുന്നിടത്ത് പോകാന്‍ കഴിയാത്തതൊക്കെ നഷ്ടം തന്നെ.

കാസിം തങ്ങള്‍ said...

അതിമനോഹരം ഫൈസല്‍. ആത്മാര്‍തഥ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നേര്‍ചിത്രം.

poor-me/പാവം-ഞാന്‍ said...

Good njaaid...

ബീരാന്‍ കുട്ടി said...

അതിരുകളില്ലാത്ത ആകാശംതീര്‍ക്കുവാനുള്ള ആഗ്രഹം എനിക്കുമുണ്ട് ഫൈസല്‍.

വ്യതാവിലായ ശ്രമങ്ങളെ, സ്വപനതേരിലേറ്റിയെങ്കിലും ഞാനും പോകും ചെറാ‍യ് മിറ്റില്‍ പങ്കെടുക്കുവാന്‍, ഹ്ര്‌ദയം പകുത്ത്‌നല്‍ക്കുവാന്‍.

Cartoonist said...

ഫൈസല്‍ നന്നായി വരട്ടെ !
(അനുഗ്രഹിക്കുന്നു, മറയുന്നു)

സൂത്രന്‍..!! said...

എന്റെ ഹൃദയം അത് എനിക്ക് വേണം ഞാന്‍ തരൂല :)

chithrakaran:ചിത്രകാരന്‍ said...

കഥയില്‍ പറഞ്ഞ അനുഭൂതി മഹനീയമായ തിരിച്ചറിവാണ്. അഭിനന്ദനങ്ങള്‍!!!
സത്യത്തില്‍ ഹൃദയമല്ല നഷ്ടപ്പെടുന്നത് ഹൃദയത്തിനു ഭാരമേല്‍പ്പിക്കുന്ന സംശയത്തിന്റേയും
ദുരൂഹതയുടേയും ആശങ്കകള്‍
ഹൃദ്യമായ ഒരു തേന്‍മഴയായി പെയ്തൊഴിയുന്നതിന്റെ
സുഖാനുഭൂതിയില്‍.... സ്വന്തമെന്നു കരുതി ഇറുക്കിവച്ചിരുന്ന
ഹൃദയത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നപ്പോള്‍
സ്വാര്‍ത്ഥത അപ്രസക്തമായി, സ്വയം അലിഞ്ഞില്ലാതായതാ‍ണ്.
ആ അവസ്ഥയെ സ്വയം അനുഭവിച്ചറിയാനും,
സുഹൃത്തുക്കളിലേക്ക് പകരാനും ഈ പോസ്റ്റിനായിരിക്കുന്നു.
ചിത്രകാരന്റെ ആശംസകള്‍ !!!!

കുഞ്ഞന്‍ said...

ഫൈസല്‍ ഭായി..

ശരിയാണ് ഈ ഒത്തുചേരലില്‍ സ്നേഹത്തിന്റെ ഹൃദയം നഷ്ടമാകും, അതുകൊണ്ടല്ലെ ഞാനൊന്നും ഈ സംഗമത്തില്‍ പങ്കെടുക്കാഞ്ഞത്..!

മുള്ളൂക്കാരന്‍ said...

മനോഹരം ഫൈസല്‍ .... ആശംസകള്‍ !!!!

Pongummoodan said...

നന്നായി സ്നേഹിതാ :)

ഗ്രീഷ്മയുടെ ലോകം said...

ഫൈസല്‍,
വളരെ ഹൃദ്യമായ രചന. താങ്കള്‍ക്ക് അവിടെ വരാന്‍ കഴിയാതിരുന്നറ്ത് അതില്‍ പങ്കെടുത്ത ഞങ്ങളുടെയും നഷടമാണ് എന്ന് തിരിച്ചറിയുന്നു.

keralafarmer said...

"അപ്പോഴും സജീവേട്ടന്‍ സ്നേഹത്താല്‍ വരച്ചു കൊടുത്ത കാരിക്കേച്ചര്‍ അവന്‍റെ മാറോടു ചേര്‍ന്ന് പോക്കറ്റില് കിടപ്പുണ്ടായിരുന്നു"
അവിടം തെറ്റി. അല്പം കട്ടിയുള്ള A4 സൈസ് പേപ്പറായിരുന്നു.
കൊള്ളാം നല്ല അര്‍ത്ഥമുള്ള പോസ്റ്റ്..

ഹരീഷ് തൊടുപുഴ said...

നന്ദി ഫൈസൽ... നന്ദി

ചിന്തകന്‍ said...

മനോഹരമായിരിക്കുന്നു ഫൈസല്‍ .

പങ്കുവെപ്പിന്റെ കഥ കൊള്ളാം...

ആളൊരു നിമിഷ കവി മാത്രമല്ല, ഒരു നിമിഷ കാഥികന്‍ കൂടിയാണല്ലോ :)... ആശംസകള്‍..

അനില്‍@ബ്ലോഗ് // anil said...

ഫൈസലെ,
മനോഹരമായ പോസ്റ്റ്.
ഒരോ മുഖങ്ങളും മനസ്സില്‍ തെളിഞ്ഞു കിടക്കുന്നു.

yousufpa said...

സ്നേഹത്തിന് നിര്‍വ്വചനം ഇല്ല. പരസ്പര സ്നേഹം അനുഭവിക്കുമ്പോഴുള്ള ആ അനുഭൂതിക്ക് ഒരു സുഖം ഉണ്ടല്ലേ?.

എസ്.കെ.എസ് said...

റിയല്‍ ജോയ് ഈസ്‌ ദി ജോയ് ഓഫ് ഷെയറിങ് ..!
സത്യം സുഹൃത്തേ..!

shams said...

മനോഹരമായിരിക്കുന്നു സുഹൃത്തേ.

Junaiths said...

namukku udane orennam shariyaakkam faizale,dont worry...
katha super..ktoo

ജോണ്‍ ചാക്കോ, പൂങ്കാവ് said...

നന്നായിട്ടുണ്ട്......

പാവത്താൻ said...

മനോഹരം...

ശ്രീ said...

ഇതും നന്നായി, മാഷേ

മാണിക്യം said...

ശരിയാണു മനസ്സറിയതെ പോലും
ഹൃദയം കൊണ്ടു പോകുന്ന
ആ അവസ്ഥ മനോഹരമായ നോവ്
നന്നായി എഴുതി ചേര്‍ത്തു...

Faizal Kondotty said...

അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി , മീറ്റ് പങ്കെടുക്കാന്‍ കഴിയാത്ത സങ്കടം ഇപ്പോള്‍ കൂടുതല്‍ ആയി ..കാരണം എന്നെ മിസ്സ്‌ ആയി എന്ന് പലരും പറയുന്നത് കേട്ടപ്പോള്‍ , എനിക്ക് മിസ്സായ ആ സ്നേഹ ആശ്ലേഷണം എത്ര വലുതാണ്‌ എന്ന് ബോധ്യം ആയി ..

നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ് .. ഒരു എഴുത്ത് കൊണ്ട് അതിനെ മറികടക്കാന്‍ ആവില്ലല്ലോ ..എങ്കിലും വൃഥാ ഒന്ന് ശ്രമിച്ചു എന്ന് മാത്രം .

കുഞ്ഞായി | kunjai said...

പോസ്റ്റ് മനോഹരം സുഹൃത്തേ
അഭിനന്ദനങ്ങള്‍
പിന്നെ ,മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാഞ്ഞതിന്റെ വിശമം പങ്കുവെക്കാന്‍ ഞാനുമുണ്ട്...

Kvartha Test said...

പരസ്പര ഹൃദയ കൈമാറ്റ ക്രിയയിലൂടെ ഓരോരുത്തരുടെയും രക്തം ശുദ്ധീകരിച്ച ഈ സംഗമത്തിന് അഭിനന്ദനങ്ങള്‍!

രക്ത ശുദ്ധീകരണത്തിന് ഇനിയും കൂടുതല്‍ സംഗമങ്ങള്‍ ഉണ്ടാകട്ടെ എന്നാഗ്രഹിക്കാം.

പ്രയാണ്‍ said...

:)

നിരക്ഷരൻ said...

ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

ചാണക്യന്‍ said...

ഫൈസലെ,
മീറ്റ് കഥ ഗംഭീരമായി....അഭിനന്ദനങ്ങള്‍....

നിസ്സാരന്‍ said...

അഭിനന്ദനങ്ങള്‍.

Appu Adyakshari said...

ഫൈസലേ, മീറ്റ് കഥ വളരെ നന്നായി. താങ്കള്‍ അവിടെ വന്നിരുന്നു അല്ലേ :)

jayanEvoor said...

ഫൈസല്‍...

വളരെ നല്ല വിവരണം!
ഹൃദ്യമായി!

ഡോക്ടര്‍ said...

നല്ല പോസ്റ്റ്‌ ഫൈസല്‍... ശരിക്കും നിങ്ങള്‍കൊക്കെ മിസ്സ്‌ ആയി.... അപ്പൊ ഇനി അടുത്ത മീറ്റിനു എങ്ങനേലും വരിക....:).

ഡോക്ടര്‍ said...

നല്ല പോസ്റ്റ്‌ ഫൈസല്‍... ശരിക്കും നിങ്ങള്‍കൊക്കെ മിസ്സ്‌ ആയി.... അപ്പൊ ഇനി അടുത്ത മീറ്റിനു എങ്ങനേലും വരിക....:).

Sabu Kottotty said...

ഫൈസല്‍,
വളരെ ശരിയാണു താങ്കള്‍ പറഞ്ഞത്.

അപ്പൊ താങ്കള്‍ പറഞ്ഞപോലെ അടുത്തമീറ്റ് കോയിക്കോട്ടാക്കാം. ഇനി കുറച്ചു കഴിഞ്ഞുമതി ഫൈസലേ... എല്ലാവരെയും പങ്കെടുപ്പിച്ച് നമുക്കടിച്ചു പൊളിയ്ക്കാം !

Rakesh R (വേദവ്യാസൻ) said...

ഫൈസലേ വിഷമിക്കണ്ട, അടുത്ത മീറ്റിന് നമ്മളെല്ലാം കണ്ടു മുട്ടും :)

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

ബിന്ദു കെ പി said...

നന്ദി ഫൈസൽ, ഈ നല്ല പോസ്റ്റിന്....

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ബെര്‍ളി പറയാതെ പോയത്

നരിക്കുന്നൻ said...

"ചെറായിയില്‍ ഒത്തു ചേര്‍ന്ന കൂട്ടുകാര്‍്ക്ക് ,അവരുടെ ആത്മാര്‍ത്ഥ സ്നേഹത്തിനു പകരം ആയി ഞാന്‍ പകുത്തു കൊടുത്തത് എന്റെ....... , എന്റെ ഹൃദയം തന്നെയായിരുന്നു ഡോക്ടര്‍.."

അതെ, അവിടെക്കൂടിയവരെല്ലാം പരസ്പരം ഹൃദയം കൈമാറി എന്ന് വിശ്വസിക്കുന്നതിനോടൊപ്പം തന്നെ, പങ്കെടുക്കാൻ കഴിയാതെ പോയ ഒരുപാട് ബ്ലോഗേഴ്സ് ആ മീറ്റിനായി ഹൃദയം നൊന്ത് പ്രാർത്ഥിച്ചിരുന്നു.

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ചെസ്സ്‌

ചെറിയപാലം said...

നന്നായിരിക്കുന്നു...
:)

pandavas... said...

സ്റ്റോപ്പ് എത്തി ..ഇറങ്ങുന്നില്ലേ .. "

കണ്ടക്ടറുടെ ചോദ്യം അവനെ തട്ടിയുണര്‍ത്തി .


ഞാനും മറന്നുപൊയി .....

നന്നായിരിക്കുന്നു...

നിരക്ഷരൻ said...

ഫൈസല്‍

എനിക്കീക്കഥ വായിക്കേണ്ടി വന്നില്ല. അതിനുമുന്നേ മറ്റൊരു ബ്ലോഗര്‍ ഫോണിലൂടെ വായിച്ച് കേള്‍പ്പിച്ചുതന്നു. പക്ഷെ കമന്റിടാന്‍ ഇപ്പോഴാണു്‌ ഈ വഴി വരാനായത് .

മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും അതിന്റെ ആവേശം മുഴുവന്‍ ഉള്‍ക്കൊണ്ട ഈ കഥ / ഈ പോസ്റ്റ് മീറ്റില്‍ വരാതെ മീറ്റിനെ തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവരുടെ കണ്ണുതുറപ്പിച്ചിരുന്നെങ്കില്‍ !

ആ കുഴലുകളില്‍ ഒന്നിന്റെ അറ്റം എന്റെ ഹൃദയത്തിലേക്കും ഘടിപ്പിച്ചിരിക്കുന്നു സുഹൃത്തേ .... :)

Faizal Kondotty said...

നിരക്ഷരന്‍ ,
ആ കൂടിച്ചേരല്‍ അല്പം അനുഭവിച്ച പോലെ തന്നെയാണ് ഈ കഥ എഴുതിയത് ..അപ്പൊ മീറ്റില്‍ വരാതെ എങ്ങിനെ അനുഭവിച്ചെന്നാകും ..അതിനുത്തരം മറ്റാര്‍ക്കും അറിയില്ലെങ്കിലും നിരന് അറിയാമല്ലോ ,, നിരന്റെ സ്നേഹം നിറഞ്ഞ, പല വിശേഷങ്ങള്‍ പങ്കു വച്ചുള്ള ഇ-മെയിലുകളിലൂടയും , പിന്നെ ഞാന്‍ മീറ്റ്‌ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ ഊണ കഴിക്കുന്നതിനിടയിലും നിരന്റെ ശബ്ദം ആദ്യമായി കേള്‍ക്കാനിടയായത് , അതും മീറ്റിന്റെ ഭൂമികയില്‍ നിന്ന് ...

എന്തോ ഈ ബന്ധം എന്നെ വല്ലാതെ സ്പര്‍ശിക്കുന്നു ..അതിനാല്‍ കൂടിയാണ് ഈ പോസ്റ്റ്‌ ഇട്ടതു ..വായിച്ചതില്‍ സന്തോഷം .ഒരു പക്ഷെ പ്രാവാസ ജീവിതത്തിന്റെ വിരസതയില്‍ എങ്ങോ ഉള്ള നല്ലൊരു കൂട്ടുകാരന്‍ /കൂട്ടുകാര്‍ ഒരു വലിയ ഭാഗ്യം ആണ് .ആശ്വാസം ആണ് , പത്തു മിനുറ്റ്‌ വിശേഷങ്ങള്‍ പങ്കു വെക്കുമ്പോള്‍ കിട്ടുന്ന മാനസിക സുഖം 10000 റിയാല്‍ മുടക്കിയാല്‍ കിട്ടാത്തത്ര ആണ് ..

നന്ദി

Faizal Kondotty said...

പുതിയ പോസ്റ്റ്‌ ഗംഗയുടെ ഡയറിയും "വിക്കി"ലെ കവിതയും

കൂതറHashimܓ said...

നല്ല അവതരണം, ഹൃദ്യമായ വായന.
അടുത്ത മീറ്റ് ഓഗസ്റ്റ് 8/2010 എത്തണമെന്ന് ആഗ്രഹിക്കുന്നു.. :)

ajith said...

മേല്‍ക്കമന്റിട്ടവരില്‍ ഇപ്പോഴും ബൂലോഗത്തുള്ള പുലികള്‍ക്ക് ആശംസകള്‍. രംഗത്ത് നിന്ന് നിഷ്ക്രമിച്ചവര്‍ക്ക് സ്നേഹാ‍ാദരങ്ങള്‍.

(2010-ല്‍ വന്ന ഞാന്‍ ഇനി എത്രകാലം കൂടെ ഇവിടെ ഉണ്ടാവ്വോ എന്തോ!!)